തിരുവനന്തപുരം; കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഇടനിലക്കാരില്ലാതെ യുകെയില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് സഹായമാകുന്നവിധത്തില്‍ യുകെ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും വിസചാര്‍ജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും നല്‍കും.
അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ച കരാര്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി(എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തിങ്കളാഴ്ച മാഞ്ചസ്റ്റില്‍ എച്ച്ഇഇ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഈ അവസരം എല്ലാ നഴ്സുമാരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം.
യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ മന്ത്രിയും സംഘവും ചൊവ്വാഴ്ച സന്ദര്‍ശിച്ചു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ഈസ്റ്റ് ലങ്കാഷെയര്‍ ട്ര്സ്റ്റിന്റെ റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയും റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയും സന്ദര്‍ശിച്ച മന്ത്രി ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം പ്രകാരം നിയമിതരായ നഴ്സുമാരുമായി ആശയവിനിമയം നടത്തി. ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം മുഖേന നിയമിതരായ നഴ്സുമാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് യുകെ ഗവണ്‍മെന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗ്ലോബല്‍ ലേണിങ് പ്രോഗ്രാം വഴിയുള്ള നിയമനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേരളത്തില്‍ നിന്ന് കൂടുതല്‍ നഴ്സുമാരെ ഒഡെപെക് മുഖേന യുകെയിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരാണ് യുകെയിൽ ഇപ്പോൾ സന്ദര്‍ശനത്തിൽ ഉള്ളത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ എന്‍ഗേജ്മെന്റ് ഡയറക്ടര്‍ പ്രഫ. ജെഡ് ബയണ്‍, ഗ്ലോബല്‍ മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍, ബിന്‍ ഹൂഗസ്, മിഷേല്‍ തോംസണ്‍ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.
ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ലോസാഞ്ചൽസി ലേക്കുള്ള ബ്രിട്ടീഷ് എയർ വെയ്സ് ഫ്ലൈറ്റ് ലാണ് ബോർഡിങ് പാസോ യാത്രാ രേഖകളോ ഇല്ലാതെ 12 വയസ്സുകാരൻ കടന്നുകൂടിയത്.
യാത്രക്കാരോട് സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയോട് സീറ്റ് നമ്പർ കണ്ടുപിടിക്കാനായി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് കുട്ടിയുടെ കൂടെ ആരുമില്ലഎന്ന് എയർപോർട്ട് അധികൃതർ കണ്ടെത്തിയത്. ഡച്ചുകാരൻ എന്ന് സംശയിക്കുന്ന കുട്ടി ഇത്രയും സുരക്ഷാ സന്നാഹങ്ങൾ കടന്ന് എങ്ങനെ വിമാനത്തിനുള്ളിൽ എത്തി എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ. കുട്ടിയോട് വിമാനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവൻ വിസമ്മതിച്ചു ഒടുവിൽ പൊലീസെത്തി അനുനയിപ്പിച്ചാണ് പുറത്തു കടത്തിയത്.
വിമാനം പുറപ്പെടാൻ 4 മണിക്കൂർ വൈകി. മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി ഒരു പ്രാവശ്യം കൂടി സെക്യൂരിറ്റി ചെക്കിംഗ് നടത്തിയശേഷമാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർവെയ്സ് പ്രതിനിധി ഖേദം രേഖപ്പെടുത്തി. ഒരിക്കൽ നടത്തിയ ചെക്കിങ്ങ് രണ്ടാമത് നടത്തിയതിനും യാത്രക്കാരുടെ വിലപ്പെട്ട സമയം അപഹരിച്ചതിനുമാണ് കമ്പനി ക്ഷമ ചോദിച്ചത്.
ക്യാബിൻ ക്രൂ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കുട്ടി മറുപടി പറയുന്നുണ്ടായിരുന്നില്ലെന്നും ഡച്ച് ഭാഷ അറിയാവുന്ന യാത്രക്കാർ ഉണ്ടോ എന്ന് അധികൃതർ അന്വേഷിക്കുകയായിരുന്നു എന്നും യാത്രക്കാരനായ റെയ്ച്ചൽ റിച്ചാർഡ്സൺ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ പശ്ചാത്തലത്തെപ്പറ്റിയും സുരക്ഷാവീഴ്ച യെക്കുറിച്ചും അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
രഹസ്യങ്ങൾ ചോർത്താൻ ഹോം ഓഫീസ് കുട്ടികളെ ഉപയോഗിക്കുന്നത് നിയമപരമെന്ന് ബ്രിട്ടീഷ് ഹൈ കോർട്ടിന്റെ വിധി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി പോലീസിന് വിവരങ്ങൾ രഹസ്യമായെത്തിക്കാൻ കുട്ടികളെ കരുവാക്കുന്നതിനെതിരെ ചാരിറ്റി ജസ്റ്റ് ഫോർ കിഡ്സ് നിയമനടപടി സ്വീകരിച്ചിരുന്നു. പോലീസിനു പുറമേ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മറ്റ് പല സ്ഥാപനങ്ങളും ഇതുവഴി കുട്ടികളുടെ സുരക്ഷിതത്വത്തിൻമേൽ കടന്നു കയറ്റം നടത്തുകയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ചാരിറ്റി പറയുന്നു.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ 17 കുട്ടികൾ രഹസ്യങ്ങൾ ചോർത്തി നല്കിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയ്ക്ക് 15 വയസും മറ്റുള്ളവർ 16നും 17നും ഇടയ്ക്ക് പ്രായമുള്ളവരാണ്. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഗാംഗുകളെക്കുറിച്ചും മയക്കുമരുന്ന് വില്പനയെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് 18 വയസിനു താഴെ പ്രായമുള്ളവരുടെ സഹായം തേടുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുള്ള സാധാരണ ഉപയോഗിക്കുന്ന മാർഗങ്ങൾ നിഷ്ഫലമാകുമ്പോൾ മാത്രമേ കുട്ടികളെ ഈ ദൗത്യത്തിനായി ഉപയോഗിക്കാറുള്ളൂ എന്ന് സെക്യൂരിറ്റി മിനിസ്റ്റർ ബെൻ വാലസ് വെളിപ്പെടുത്തി.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
ക്യാംപുകള്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോരിറ്റി
തിരുവനന്തപുരം: ജൂലൈ 18, 19. 20 തീയതികളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 വ്യാഴാഴ്ച ഇടുക്കി മലപ്പുറം ജില്ലകളിലും ജൂലൈ 19 വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഇരുപതിന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഈ ജില്ലകളിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം.
കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ആവശ്യമായ ക്യാംപുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്. ഈ ദിവസങ്ങളിൽ വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ജൂലൈ 17 ബുധനാഴ്ച ഇടുക്കിയിലും ജൂലൈ 18 വ്യാഴാഴ്ച കോട്ടയത്തും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ഇരുപതിന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഇവിടെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ നടത്തണമെന്നും താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോള്‍ റൂമുകള്‍ തുറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരും സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വില പിടിപ്പുള്ളതും പ്രധാനപ്പെട്ടതുമായ രേഖകള്‍ ഉള്‍പ്പെടുന്ന എമര്‍ജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും മാറി താമസിക്കേണ്ടി വരുന്ന പക്ഷം അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റാൻ തയ്യാറാകണമെന്നും ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ഇതു കൂടാതെ അവശ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടുത്തി കിറ്റ് തയ്യാറാക്കി വയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും വിനോദയാത്രകള്‍ ഒഴിവാക്കണം. രാത്രിസമയത്ത് മലയോരമേഖലകളിലേയ്ക്കുള്ള യാത്രയും ഒഴിവാക്കേണ്ടതുണ്ട്.
ദുരന്ത നിവാരണ അതോരിറ്റിയുടെ ഫേസ്ബുക്ക് പേജിൽ വിശദമായ മുന്നറിയിപ്പുകള്‍ ലഭ്യമാണ്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ.
ജൂലൈ 18, 19, 20 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ!
ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.
ജൂലൈ 17 ന് ഇടുക്കി, ജൂലൈ 18 ന് കോട്ടയം ജൂലൈ 19 ന് എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും ജൂലൈ 20 ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ച ജില്ലകൾ
ജൂലൈ 16 – ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ജൂലൈ 17 – കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
ജൂലൈ 18 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ , പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 19 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ , കോഴിക്കോട് , കാസർഗോഡ്
ജൂലൈ 20 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ്
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-cont…/uploads/…/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/…/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ
– ടോര്ച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
– അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ
– ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
– മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
– ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
– ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
– തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
– ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
– ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
– പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
– വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
– വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
– വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
– വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
– താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
– രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
– ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.
മഞ്ഞ, ഓറഞ്ച്, റെഡ് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ‘കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ’ കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെhttp://sdma.kerala.gov.in/…/uploads/2019/05/monsoon-prepaed… എന്ന ലിങ്കിൽ ലഭ്യമാണ്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.
കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവും രണ്ടാം ലോക യുദ്ധത്തിൽ എനിഗ്മ കോഡ് തകർക്കുകയും ചെയ്ത അലൻ ട്യൂറിംഗ് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 50 പൗണ്ട് നോട്ടിന്റെ പുതിയ മുഖം. പേപ്പറിൽ നിന്നും പോളിമറിലേക്ക് മാറുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ശേഖരത്തിലെ അവസാന 50 പൗണ്ട് നോട്ട് ആയിരിക്കും ഇത്. 1912ൽ വെസ്റ്റ് ലണ്ടനിൽ ആണ് ട്യൂറിംഗിന്റെ ജനനം. കേംബ്രിഡ്ജ് കിംഗ് കോളേജിൽ വിദ്യാഭ്യാസം നടത്തി. ഒരു കോഡ് ബ്രേക്കർ ആയി രണ്ടാം ലോകയുദ്ധ കാലത്ത് സേവനം അനുഷ്ഠിച്ചു. യുദ്ധകാലത്ത് ബ്ലേച്ചിലി പാർക്കിൽ അദ്ദേഹം ചേർന്ന് പ്രവർത്തിച്ചു. തന്റെ കോഡ് ബ്രേക്കിംഗ് പ്രവർത്തനത്തിലൂടെ സഖ്യസേനയുടെ വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. മോഡേൺ കമ്പ്യൂട്ടിങ്ങിന്റെയും ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെയും പിതാവായി അദ്ദേഹം ഇന്ന് അറിയപ്പെടുന്നു.
” അലൻ ട്യൂറിംഗ് ഒരു മികച്ച ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു. ഒരു യുദ്ധവീരനായിരുന്നു അദ്ദേഹം. ട്യൂറിംഗിന്റെ പ്രവർത്തനങ്ങൾ ഇന്ന് നാം എങ്ങനെ ജീവിക്കുന്നു എന്നതിനെ വളരെയധികം സ്വാധീനിച്ചു. ” ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി പറഞ്ഞു. എനിഗ്മ യന്ത്രങ്ങൾ ഉപയോഗിച്ച് ജർമൻ സന്ദേശങ്ങൾ തകർക്കാൻ ആണ് യുദ്ധ കാലത്ത് ട്യൂറിംഗ് സഹായിച്ചത്. ഇത് ഒരു വഴിത്തിരിവായിരുന്നു. ഇത് ഒരു യഥാർത്ഥ മാഞ്ചസ്റ്റർ നായകന് ലഭിക്കാവുന്ന ഉചിതമായ ആദരവാണെന്ന് മുൻ മാഞ്ചസ്റ്റർ എംപി ജോൺ ലീച്ച് അഭിപ്രായപ്പെട്ടു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, പേരുകൾ നിർദേശിക്കാൻ മാസങ്ങൾക്കു മുമ്പ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 227, 299 നാമനിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി. അതിൽ 989 ശാസ്ത്രഞ്ജരുടെ നാമങ്ങളും ഉൾപ്പെട്ടിരുന്നു. ഷോർട് ലിസ്റ്റ് ചെയ്ത 12 പേരുകളിൽ നിന്നും ഗവർണർ ആണ് അലൻ ട്യൂറിംഗ് എന്ന പേര് തിരഞ്ഞെടുത്തത്. ചാൾസ് ബാബേജ്, സ്റ്റീഫൻ ഹോക്കിംഗ്, ഏണെസ്റ്റ് റുഥർഫോർഡ്, ശ്രീനിവാസ രാമാനുജൻ തുടങ്ങിയവരാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് വ്യക്തികൾ. മാഞ്ചസ്റ്റർ മ്യൂസിയം ഓഫ് സയൻസ് ആൻഡ് ഇഡസ്ട്രറി ആണ് പുതിയ £50 നോട്ട് പുറത്തിറക്കുന്നത്.
പഴയ £50 നോട്ടിൽ സ്റ്റീം എൻജിൻ നിർമാതാക്കളായ ജെയിംസ് വാട്ട്, മാത്യു ബോൾട്ടൻ എന്നിവരാണ് ഉണ്ടായിരുന്നത്. പുതിയ £50 നോട്ട് 2021 അവസാനത്തോടെ പ്രചാരത്തിലാകുമെന്ന് ഗവർണർ കാർണി അറിയിച്ചു. പുതിയ നോട്ടിൽ ഇവയൊക്കെ ഉൾപ്പെടുത്തും : എലിയറ്റും ഫ്രൈയും ചേർന്ന് 1951ൽ എടുത്ത ട്യൂറിംഗിന്റെ ചിത്രം, ട്യൂറിംഗിന്റെ പേപ്പറിലെ ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ , ഓട്ടോമാറ്റിക് കമ്പ്യൂട്ടർ എൻജിൻ പൈലറ്റ് മെഷീനിന്റെ ചിത്രം, 1949 ജൂൺ 11ന് ടൈംസ് ദിനപത്രത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഉദ്ധരണി, ട്യൂറിംഗിന്റെ ഒപ്പ് തുടങ്ങിയവ. നിലവിലെ ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെ £5, £10 നോട്ടുകൾ പ്ലാസ്റ്റിക് ആണ്. പോളിമറിൽ നിർമിക്കുന്ന 20 പൗണ്ട് നോട്ട് അടുത്ത വർഷം മുതൽ പ്രചാരത്തിലെത്തും.
ഓൺലൈനിലൂടെയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ വാർത്തകളുടെ അപകടങ്ങൾ തിരിച്ചറിയാൻ കുട്ടികളെ സജ്ജരാകണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയൻ ഹൈൻഡ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തെറ്റായ വാർത്തകൾ കുട്ടികളിലെ വിശ്വാസ്യത തകർക്കുകയും, പഠനാ ന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യും. സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളെ കുറിച്ചുള്ള പഠനം നിർബന്ധമായും ഉൾപ്പെടുത്തണമെന്നും വാർത്താകുറിപ്പിൽ ഉണ്ട്.
ഓൺലൈനിലൂടെ കാണുന്നതെന്തും വിശ്വാസത്തിലെടുക്കാതെ, അവയെ വിലയിരുത്തി അതിലുള്ള അപകടങ്ങളെ മനസ്സിലാക്കുവാൻ അധ്യാപകർ വിദ്യാർഥികളെ പരിശീലിപ്പിക്കണം. അപകടസാധ്യത തോന്നിയാൽ സഹായം തേടാനും കുട്ടികളെ ശീലിപ്പിക്കണം. സത്യസന്ധമായ വാർത്തകൾ തിരിച്ചറിയുന്നതിനും, തെറ്റായാവയോടു കർശനമായി പ്രതികരിക്കുന്നതിനും കുട്ടികളെ സജ്ജരാക്കണം.
പരസ്യങ്ങളിലൂടെയും, അല്ലാതെയും തെറ്റായ വാർത്തകളുടെ പ്രചരണം ഇന്റർനെറ്റ് മൂലം വേഗത്തിൽ നടക്കുന്നുവെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. സോഷ്യൽ മീഡിയയുടെ അപകടങ്ങൾ സംബന്ധിക്കുന്ന ചർച്ചകൾക്കായി, ഹെൽത്ത് സെക്രട്ടറി യോടൊപ്പം മാറ്റ് ഹാൻകോക്കിൽ പോകാനിരിക്കവെയാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രഖ്യാപനം. ഗവൺമെന്റ് നടപടിയെടുക്കേണ്ട ഏറ്റവും വലിയ പ്രശ്നം, വാക്സിനേഷനുകളെ സംബന്ധിക്കുന്ന തെറ്റായ പ്രചാരണങ്ങൾ ആണ്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെന്റിന്റെയും, സ്ഥാപനങ്ങളുടെയുമെല്ലാം വിശ്വാസ്യതയെ തകർക്കുന്നതാണ് ഇത്തരം വ്യാജവാർത്തകൾ. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വരവോടെ ഇത്തരം വാർത്തകളുടെ പ്രചരണം അതിവേഗമാക്കി. അതിനാൽ കുട്ടികളെ ഇന്റർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതു അത്യന്താപേക്ഷിതമാണ്. അതിനാൽ പാഠ്യപദ്ധതിയിൽ ഇത് നിർബന്ധമായും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാലിഫോർണിയയിലെ വീട്ടിൽ സഹോദരിയുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കയ്യിലിരുന്ന ഐഫോൺ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്ന് പെൺകുട്ടി പരാതിപ്പെട്ടു.
പതിനൊന്നു വയസ്സുകാരിയായ കയ്‌ല റാമോസ് ഐപാഡിൽ കളിച്ചുകൊണ്ടിരിക്കെ അതിൽ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ട ഉടനെ തന്നെ അത് വലിച്ചെറിഞ്ഞു. അതിനാൽ കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് പരിക്ക് പറ്റുന്നത് ഒഴിവാക്കാനായി.,”ഞാൻ ചേച്ചിയുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, കയ്യിലിരുന്ന ഐ ഫോണിൽ നിന്ന് തീപ്പൊരി വരുന്നത് കണ്ടപ്പോൾ അത്, ബ്ലാങ്കറ്റിലേക്ക് വലിച്ചെറിഞ്ഞു അത് അവിടെ കിടന്നു പൊട്ടിത്തെറിച്ചു. മെത്തയിൽ തീപിടിച്ചുണ്ടായ പാടുകളുണ്ട്”. കയ്‌ല മാധ്യമങ്ങളോട് പറഞ്ഞു.
കൈല യൂട്യൂബ് വീഡിയോ കാണാൻ ആണ് ഐഫോൺ ഉപയോഗിച്ചിരുന്നത്. സഹോദരങ്ങൾ ഇതിൽ കളിക്കാറുണ്ടായിരുന്നു.
അടുത്ത ദിവസം തന്നെ ഇവരുടെ അമ്മ മരിയ ആപ്പിൾ കമ്പനിയെ വിളിച്ച് സംഭവിച്ചത് അറിയിച്ചു.ചീത്തയായ ഉപകരണം തിരിച്ചയക്കാനും ചിത്രങ്ങൾ അയക്കാനും കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്. ടെക് ഭീമനിൽ നിന്ന് കസ്റ്റമർ സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്ന് അവർ പറഞ്ഞു. “എന്റെ കുട്ടിക്ക് ഒന്നും പറ്റാത്തതാണ് എനിക്ക് ആശ്വാസം ” മരിയ പറഞ്ഞു. ആപ്പിൾ ഉടൻതന്നെ പുതിയ ഫോൺ അയക്കുമെന്നും വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഒറിജിനൽ അല്ലാത്ത കേബിളുകൾ ഉപയോഗിച്ച് ചാർജ് ചെയ്താൽ ഐഫോൺ ചൂടാകാറുണ്ട്. എന്നാൽ ഇവിടെ അങ്ങനെയല്ല എന്നും അവർ പറഞ്ഞു. ആദ്യമായല്ല ഐ ഫോൺ തീ പിടിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2016 സാംസങ് ഇറക്കിയ ഗ്യാലക്സി നോട്ട് സെവൻ ഫോണുകൾ തുടർച്ചയായി ബാറ്ററി പൊട്ടിത്തെറിച്ചത് മൂലം കമ്പനി സമ്മർദ്ദത്തിൽ ആയിരുന്നു.
ലോര്‍ഡ്‌സ്: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലായിരുന്നു ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്നത്. സൂപ്പര്‍ ഓവര്‍ ടൈ കണ്ട ക്ലാസിക് ഫൈനലില്‍ ആവേശം അവസാന നിമിഷം വരെ അണപൊട്ടി. സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തി.
ലോര്‍ഡ്‌സില്‍ ആരാവും കപ്പുയര്‍ത്തുക എന്ന കാത്തിരിപ്പിലായിരുന്നു കണ്ണിമചിമ്മാതെ ക്രിക്കറ്റ് പ്രേമികള്‍. അക്കൂട്ടത്തില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീമുമുണ്ടായിരുന്നു. ഗപ്റ്റിലിനെ റണ്‍ഔട്ടാക്കി മോര്‍ഗനും സംഘവും സംഘവും ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ ഇംഗ്ലീഷ് വനിതാ ടീമും ആഹ്‌ളാദത്തിമിര്‍പ്പിലാടി. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.
We were all @KBrunt26 at 7.30pm… 😂#CWC19 #WeAreEngland pic.twitter.com/VKVUUN3IXD
— England Cricket (@englandcricket) July 14, 2019
സെക്കൻണ്ടറി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിൽ, അഞ്ചിൽ മൂന്ന് വിദ്യാർഥികളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടവരോ, അങ്ങനെയുള്ളവരുമായി നേരിട്ട് ബന്ധമുള്ളവരോ ആണെന്ന് റിപ്പോർട്ട്. മാനസികാരോഗ്യ രോഗികൾക്കായുള്ള ചാരിറ്റി സംഘടനയായ ‘മൈൻഡ് ‘ നടത്തിയ സർവേയിലാണ് , 11 മുതൽ 19 വയസ്സു വരെയുള്ളവരിൽ, ഏഴിൽ ഒരു ശതമാനം വിദ്യാർഥികളുടെയും മാനസികാരോഗ്യ നില മോശമാണെന്ന കണ്ടെത്തലുകൾ. എന്നാൽ പകുതിയിലധികം വിദ്യാർത്ഥികളും തങ്ങളുടെ പ്രശ്നപരിഹാരത്തിനായി അധ്യാപകരുടെയും, സ്റ്റാഫിന്റെയും സഹായം തേടാൻ ധൈര്യമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അഞ്ചിൽ രണ്ട് ശതമാനം മാനസിക പ്രശ്നമുള്ള വിദ്യാർഥികൾക്കും എവിടെനിന്നാണ് സഹായം തേടേണ്ടതെന്ന അറിവില്ല.
മാനസിക രോഗികൾക്ക് വേണ്ടതായ സഹായങ്ങൾ നൽകുന്ന സംഘടനയാണ് ‘മൈൻഡ്’. 12000 വിദ്യാർഥികൾക്കിടയിൽ അവർ നടത്തിയ സർവേ റിപ്പോർട്ടുകൾ വെളിവാക്കുന്നത്, യുവ സമൂഹം അനുഭവിക്കുന്ന കഠിന സമ്മർദ്ദങ്ങളെയാണ്. എന്നാൽ യുവാക്കളിൽ ഇത്തരം മാനസിക പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും, ഇതിനെ ചെറുത്ത് നിൽക്കുവാൻ വേണ്ടതായ പിന്തുണ ലഭിക്കുന്നില്ലെന്നും, സഹായങ്ങൾ ലഭിക്കുന്നവർക്ക് അത് ശരിയായ രീതിയിലല്ല നൽകപ്പെടുന്നതെന്നും ചാരിറ്റി സംഘടനയുടെ ചെയർമാനായ ലൂയിസ് ക്ലാർക്‌സൺ രേഖപ്പെടുത്തി.
എന്നാൽ സ്കൂളുകളെ മാത്രം കുറ്റപ്പെടുത്താനാവില്ല. കുട്ടികൾക്ക് വേണ്ടതായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ അവർ പരിശ്രമിക്കുന്നുണ്ട്. ലഭ്യമായ സാഹചര്യങ്ങൾ ഉപയോഗിച്ച് പരമാവധി പിന്തുണ നൽകാൻ സ്കൂളുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ സ്റ്റാഫുകൾക്ക് കൂടുതൽ പരിശീലനം നൽകാനും മറ്റും വേണ്ടതായ സഹായങ്ങൾ മറ്റുള്ള ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ക്ലാർക്‌സൺ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറി കൊണ്ടിരിക്കുകയാണ്. കുട്ടികളെ ഇതിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടതായ എല്ലാ പ്രവർത്തനങ്ങളും നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.
മാനസിക പ്രശ്നങ്ങൾ നേരിട്ടവരിൽ 21 ശതമാനം പേർ സ്കൂളിൽ തന്നെ സഹായം തേടിയതായി റിപ്പോർട്ടിൽ ഉണ്ട്. ഇതിൽ തന്നെ 63 ശതമാനം പേർക്ക് സഹായങ്ങൾ ഫലപ്രദമായി തന്നെ ലഭിച്ചു. എന്നാൽ 43% പേർ തങ്ങൾക്ക് ലഭിച്ച ചികിത്സയിൽ തൃപ്തരല്ല. 15 വയസ്സുള്ള സൽമ എന്ന വിദ്യാർത്ഥി നൽകിയ അഭിമുഖത്തിൽ, കൗമാരക്കാർ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ കുറിച്ച് വ്യക്തമാക്കി. പരീക്ഷകളും, വീട്ടിലെ പ്രശ്നങ്ങളും, സോഷ്യൽ മീഡിയയിൽ നിന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളുമെല്ലാം മാനസികാരോഗ്യം തകർക്കുന്നതിന് കാരണങ്ങളാണെന്ന് സൽമ പറഞ്ഞു.
മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് സഹായങ്ങൾ ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, മറ്റും വേണ്ടതായ സഹായങ്ങൾ കൃത്യസമയത്ത് ലഭിച്ചാൽ, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 17 സെക്കൻഡറി സ്കൂളുകളിൽ ആണ് ഈ സർവ്വേകൾ നടത്തപ്പെട്ടത്.
ആമസോണിലൂടെയുള്ള സ്റ്റാബ് – പ്രൂഫ് വെസ്റ്റുകളുടെ വിൽപ്പനയിൽ ഉള്ള വർദ്ധന, യുകെയിലെ നഗരങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകൾ ആണ് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെയും, വെയിൽസിലേയും കൊലപാതക നിരക്ക് 10 വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ കത്തി ഉപയോഗിച്ചുള്ള കൊലപാതക ശ്രമങ്ങൾ നാൽപതിനായിരത്തോളം ആണ്.അതുകൊണ്ടുത ന്നെ യുവാക്കളും, രാത്രിയിൽ നിശാക്ലബ്ബിലെ പാർട്ടികളിൽ പങ്കെടുക്കുന്നവരും മറ്റും സ്റ്റാബ് – പ്രൂഫ് വെസ്റ്റുകൾ ധരിക്കുന്നു.
ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നതും, ധരിക്കുന്നതും നിയമവിരുദ്ധമല്ല. ആമസോണിലൂടെ 15 പൗണ്ടിന് ഇത്തരം വസ്ത്രങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലുള്ള വർധനയാണ് ആശങ്ക ഉളവാക്കുന്നത്. മാതാപിതാക്കൾ സ്വന്തം മക്കളുടെ സുരക്ഷയ്ക്കായി ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. ഇത് വാങ്ങിയവരിൽ, ജോർജിയാനാ എന്നൊരു സ്ത്രീ എഴുതിയ റിവ്യൂയിൽ, സ്വന്തം മകന് അടിക്കടി ഉണ്ടാകുന്ന ഭീഷണികൾ മൂലമാണ് ഇത് വാങ്ങിയതെന്ന് രേഖപ്പെടുത്തുന്നു. ഇത് മാനസിക ധൈര്യം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
ചുറ്റുപാടും നടക്കുന്ന അപകടങ്ങളെ കുറിച്ചുള്ള ഭീതി മൂലമാണ് 15 വയസ്സുകാരനായ മകന് മാതാപിതാക്കൾ ഇത് സമ്മാനിച്ചത്. ഇത്തരം വസ്ത്രങ്ങൾ ഇന്നത്തെ സമൂഹത്തിൽ അത്യന്താപേക്ഷിതമാണെന്ന് മറ്റൊരു ഉപഭോക്താവ് രേഖപ്പെടുത്തി.
എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അപകടങ്ങൾ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കു എന്ന് യുവാക്കളുടെ ചാരിറ്റി ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ മാത്രമല്ല, നിശാ ക്ലബ്ബുകളിലെ ജീവനക്കാരും മറ്റും ഇത് വാങ്ങി ധരിക്കുന്നുണ്ട്. സ്വന്തം ജീവനെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം വസ്ത്രങ്ങൾ വാങ്ങിക്കുന്നതിന് എല്ലാവരെയും പ്രേരിപ്പിക്കുന്നത്.