മലയാളം യുകെ ന്യൂസ് ബ്യുറോ
തെക്കൻ വെയിൽസിലെ പോർട്ട് ടാൽബോടിനടുത്ത് പാസഞ്ചർ ട്രെയിൻ തട്ടി 2 നെറ്റ്‌വർക്ക് റെയിൽ തൊഴിലാളികൾ മരണപ്പെട്ടു. ഇയർ ഡിഫെൻഡേർസ് വച്ചിരുന്നതിനാൽ അവർക്ക് ട്രെയിന്റെ ശബ്ദം കേൾക്കാൻ കഴിയാതെ പോയതാണ് ദുരന്തകാരണമെന്ന് ബ്രിട്ടീഷ് ട്രാൻസ്പോട്ട് പോലീസ് വിശദീകരിച്ചു. നോർത്ത് കോൺലിയിൽ നിന്നുള്ള 58 കാരനും കെൻഫിഗ് ഹില്ലിൽ നിന്നുള്ള 64 കാരനുമാണ് ഇന്നലെ രാവിലെ 10 മണിയോടടുപ്പിച്ച് ട്രെയിൻ തട്ടി മരിച്ചത്. “മൂന്നാമതൊരാൾ അപകടത്തിന്റെ ഞെട്ടലിലാണെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. ഞങ്ങളുടെ എല്ലാവിധ പിന്തുണയും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കും.” ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് സൂപ്രണ്ട് ആൻഡി മോർഗൻ അറിയിച്ചു. “ഈ ദാരുണ സംഭവം അന്വേഷിച്ചതിനെ തുടർന്ന് 3 തൊഴിലാളികളും ആ സമയം ട്രാക്കിൽ ജോലിയിൽ ഏർപെട്ടവരാണെന്ന് അറിയാൻ സാധിച്ചു. ഒപ്പം 2 പേർ ഇയർ ഡിഫെൻഡേർസ് ധരിച്ചിരുന്നതിനാൽ ട്രെയിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. ” മോർഗൻ കൂട്ടിച്ചേർത്തു.
അപകടത്തെ തുടർന്ന് വെൽഷ് ആംബുലൻസ് സർവീസിലെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അതിനുമുമ്പ് സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യൂണിയൻ മേധാവികൾ ആവശ്യപ്പെട്ടു. ട്രാൻസ്‌പോർട്ട് സ്റ്റാഫ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മനുവേൽ കോർട്സ് ഇപ്രകാരം പറഞ്ഞു. “എന്താണ് നടന്നതെന്ന് വളരെ എളുപ്പം തന്നെ അറിയാൻ സാധിച്ചു. എങ്കിലും തെറ്റായിട്ട് എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്.ഇപ്പോൾ ഒരു സമ്പൂർണ അന്വേഷണം നടത്തണം. കാരണം ഈ നൂറ്റാണ്ടിൽ ആളുകൾ ജോലിക്ക് പോയി അവരുടെ ജീവൻ നഷ്ടപെടുന്നുവെന്നത് അംഗീകരിക്കാനാവില്ല. ”
“എങ്ങനെയാണ് അപകടം നടന്നതെന്ന് വിശദമായി അന്വേഷിക്കും.” ട്രാൻസ്‌പോർട്ട് സെക്രട്ടറി ക്രിസ് ഗ്രേയ്‌ലിംഗ് ഉറപ്പുനൽകി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് ഉദ്യോഗസ്ഥർ റെയിൽ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മോർഗൻ അറിയിച്ചു. “രണ്ട് പുരുഷന്മാരുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് അവർക്ക് വേണ്ടുന്ന സഹായവും പിന്തുണയും ഞങ്ങൾ നൽകും. അത്പോലെ ഈ അപകടത്തിന് സാക്ഷികളായവർക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ” മോർഗൻ കൂട്ടിച്ചേർത്തു. അപകടസമയത്ത് ട്രാക്കിൽ പണികൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ നെറ്റ്‌വർക്ക് റെയിലിന് ആയില്ലെന്നും ഭയാനകമായ അപകടത്തിന്റെ ഞെട്ടലിലാണ് എല്ലാവരുമെന്നും നെറ്റ്‌വർക്ക് റെയിൽ വെയിൽസ് റൂട്ട് ഡയറക്ടർ ബിൽ കെല്ലി അറിയിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ
കൺസർവേറ്റീവ് പാർട്ടി നേതാവും, പ്രധാനമന്ത്രി സ്ഥാനാർഥിയുമായ ബോറിസ് ജോൺസന്റെ കാമുകി, ക്യാരി സിമണ്ട്സ് കൂട്ടുകാരിയോടൊപ്പം ജൂവലറിയിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സിമൻണ്ട്സ് മോതിരം തിരഞ്ഞെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
31 വയസുകാരിയായ സിമണ്ട്സ്, വളരെ ശാന്തയായി പോർട്ടോബെല്ലോ റോഡിലുള്ള കടകളിൽ, സുഹൃത്തായ നിമക്കോ അലിയോടൊപ്പം ഷോപ്പിംഗ് നടത്തുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ വാർത്താവിനിമയ വിഭാഗത്തിന്റെ മുൻ ഡയറക്ടറായിരുന്ന ക്യാരിയെ കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി സ്ഥാനാർഥി ബോറിസ് ജോൺസ നോടൊപ്പം സസ്സെക്സ് ഗാർഡനിൽ ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരുവരുടെയും ബന്ധം തകർച്ചയുടെ വക്കിലാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഇരുവരും ഒരുമിച്ചു കൈ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ. എന്നാൽ ഈ ഫോട്ടോ കെട്ടിച്ചമച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഈ ദൃശ്യങ്ങൾ ബാധിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ തന്റെ എതിർസ്ഥാനാർത്ഥി ജെറമി ഹണ്ടിനേക്കാളും മുൻപിലാണ് ജോൺസൺ.പോർട്ടോബെല്ലോ റോഡിലുള്ള ജുവലറിയിൽ മോതിരം തിരഞ്ഞെടുക്കുന്ന ക്യാരി, ലെതർ ട്രൗസറുകളും പിങ്കും വെള്ളയും ചേർന്ന ടീഷർട്ടുമാണ് ധരിച്ചിരുന്നത്.ക്യാരിയും സുഹൃത്തും പിന്നീട് ഒരു മാർക്കറ്റും സന്ദർശിച്ചു.
ഈ ദൃശ്യങ്ങളെ പറ്റി പലതരം അഭിപ്രായങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ ഒന്നും തന്നെയില്ലെന്ന് കുടുംബ സുഹൃത്ത് മെയിൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ക്യാരിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. ഇരുവരുടെയും ബന്ധം സന്തോഷകരമാണെന്നും, ബോറിസ് തന്റെ 55 -)o ജന്മദിനം ക്യാരിയോടൊപ്പം ആണ് ആഘോഷിച്ചത് എന്നും സുഹൃത്ത് നിമക്കോ അലി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉടനെ വിവാഹം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ക്യാരിയുടെ ഫ്ലാറ്റിൽ നിന്നും ബോറിസ് ജോൺസനെ ഇറക്കി വിട്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു .
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. രാത്രിയോടെ ചില സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഉപയോക്താക്കള്‍ക്ക് സാധ്യമാവാതിരുന്നത്. ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞെങ്കിലും ചിത്രങ്ങള്‍, വീഡിയോ, ശബ്ദ സന്ദേശം എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല.
ഏറെ നേരം ഡൗണ്‍ലോഡിന് ശ്രമിച്ച ശേഷം പ്രവര്‍ത്തനരഹിതമാവുകയാണ് ചെയ്യുന്നത്. വീണ്ടും ചിത്രങ്ങളോ ശബ്ദസന്ദേശമോ അയക്കാന്‍ പറയുന്നുണ്ടെങ്കിലും ഇതും സാധ്യമാവുന്നില്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. വാട്‌സ്ആപില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്. ‘Can’t download. Please ask that it be resent to you,’ എന്ന സന്ദേശവും ലഭിക്കുന്നുണ്ട്.
വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ലോകവ്യപകമായി സാങ്കേതിക തകരാറുകള്‍ ഉണ്ട്. ഇന്ത്യയില്‍ വാട്ട്സ്ആപ്പ് ചാറ്റ് ഇന്റര്‍ഫേസും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും സ്റ്റോറികളും സജീവമായിരിക്കുന്നുണ്ടെങ്കിലും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതികളാണ് ഉപഭോക്താക്കള്‍ വ്യാപകമായി ഉന്നയിക്കുന്നത്.
തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പരാതിയുമായി എത്തി. വൈകിട്ടോടെ ഫെയ്സ്ബുക്കിലും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഫെ്സ്ബുക്കിലെ ചിത്രങ്ങള്‍ ലോഡ് ആവാതിരുന്നതും ഇന്റര്‍നെറ്റിന്റെ പ്രശ്നമാണെന്ന് ഉപയോക്താക്കള്‍ കരുതിയിരുന്നു.
ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും വാട്സ്ആപ് പണിമുടക്കി. ആദ്യം ബ്രിട്ടനില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളിലും വാട്സ്ആപ് പ്രവര്‍ത്തിച്ചില്ല. കമ്പനിയുടെ ഭാഗത്ത് നിന്നും ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമല്ല.
എതിരാളികളെ തേടിപ്പിടിച്ച് ഒതുക്കുന്ന ‘വിച്ച്-ഹണ്ട്” നടപടിയാണ് തനിക്കെതിരെ സി.ബി.ഐ എടുക്കുന്നതെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ ആരോപിച്ചു. തെറ്രായ ആരോപണങ്ങളാണ് സി.ബി.ഐ ഉന്നയിക്കുന്നത്. കിംഗ്‌ഫിഷർ എയർലൈൻസിനായി ബാങ്കുകളിൽ നിന്നെടുത്ത വായ്‌പാത്തുക മുഴുവനായി തിരിച്ചടയ്‌ക്കാൻ തയ്യാറാണ്. ജീവനക്കാർക്ക് നഷ്‌ടപരിഹാരവും നൽകാമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.ബി.ഐ നയിക്കുന്ന ബാങ്കിംഗ് കൺസോർഷ്യത്തിൽ നിന്ന് കിംഗ്‌ഫിഷർ എയർലൈൻസിന് വേണ്ടി 9,000 കോടി രൂപ വായ്‌പയെടുക്കുകയും തിരിച്ചടയ്‌ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്‌ത മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് സി.ബി.ഐ നടത്തുന്നത്. മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ഡിസംബറിൽ ബ്രിട്ടനിലെ വെസ്‌റ്റ് മിൻസ്‌റ്റർ മജിസ്‌ട്രേറ്ര് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ കഴിഞ്ഞദിവസം വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് റോയൽ ഹൈക്കോടതി അനുമതി നൽകി. മല്യ അപ്പീൽ പോകുമെന്നതിനാൽ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച വാദം വീണ്ടും ഹൈക്കോടതിയിൽ നടക്കും.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും കേരളത്തിനു സുപരിചതനുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയുടെ ഇളയ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കണ്ണീരിൽ കുതിർന്ന വിട. തിങ്കളാഴ്ച ലണ്ടനിൽ അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കബറടക്കം അൽ ജുബൈലിൽ നടന്നു.
ആയിരക്കണക്കിന് ആളുകളാണ് ഷാർജയുടെയും മറ്റു എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയത്. രാജകുടുംബത്തിലെ അംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സാധാരണ ജനങ്ങൾ തുടങ്ങിയവർ കിങ് ഫൈസൽ പള്ളിയിൽ നടന്ന പ്രാർഥനയിൽ പങ്കെടുത്തു. അജ്മാൻ, ഉമ്മുൽഖൈയ്ൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളുടെ ഭരണാധികാരികൾ പ്രാർഥനയിൽ പങ്കെടുത്തു. അൽ ഖൈസിമ, അൽ സൂർ, അൽ മുസല്ല, റോള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവർ നടന്നാണ് പള്ളിയിലേയ്ക്ക് എത്തിയത്. മറ്റുള്ളവർ വാഹനങ്ങളിലും എത്തി.
രാജകുടുംബാംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും എത്തുന്നതിനാൽ വൻ ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇവർ അൽ ബദിയ കൊട്ടാരത്തിൽ എത്തി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. ദുഃഖം മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഷാർജയിൽ എങ്ങും. യുഎഇയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.
ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അർബൻ പ്ലാനിങ് കൗൺസിൽ ചെയർമാനായിരുന്നു. സാംസ്കാരിക മേഖലയിൽ ഉൾപ്പെടെ നിറഞ്ഞുനിന്ന വ്യക്തിത്വം. കൂടാതെ, ലണ്ടനിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ലണ്ടനിൽ ജീവിച്ചുവന്ന അദ്ദേഹം ഖാസിമി എന്ന ബ്രാൻഡിൽ ലണ്ടനിൽ ഏറെ പ്രശസ്തനുമായിരുന്നു.
സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുതുടങ്ങിയ ഷെയ്ഖ് ഖാലിദ് പിന്നീട് ഖാസിമിയെന്ന ലേബലിൽ വസ്ത്രങ്ങൾ പുറത്തിറക്കി. ലണ്ടൻ, പാരീസ് ഫാഷൻ വീക്കുകളിൽ നിരവധി പുരസ്കാരങ്ങളും നേടി. 2016 മുതൽ രാജ്യാന്തര തലത്തിൽതന്നെ ഖാസിമി ബ്രാൻഡ് പ്രശസ്തമായിത്തുടങ്ങി. ലോകത്തിലെ പതിനഞ്ച് രാജ്യങ്ങളിലെ മുപ്പത് നഗരങ്ങളിലെ അമ്പത് പ്രശസ്ത സ്റ്റോറുകളിൽ ഇന്ന് ഖാസിമി വിലയേറിയ ബ്രാൻഡുകളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.
പാർലമെന്റ് ഹെൽപ്പ് ലൈൻ നിലവിൽ വന്നു ഒൻപത് മാസത്തിനുള്ളിൽ മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും , ലൈംഗികാതിക്രമങ്ങൾക്കെതിരെയും പരാതി പറയാൻ വിളിച്ചവരുടെ എണ്ണം 550.
പ്രമുഖ കോമൺസ് ലീഡിങ് അഡ്വൈസർ ആയ സാറ പെറ്റിട് ആണ് കണക്കുകൾ സ്ഥിരീകരിച്ചുകൊണ്ട് വാർത്ത പുറത്തുവിട്ടത്. 35 അന്വേഷണങ്ങൾ ആരംഭിച്ചതായി അവർ വിമൻ ആൻഡ് ഇക്വാലിറ്റി കമ്മിറ്റിയോട് പറഞ്ഞു. പരാതികൾ ലഭിച്ചശേഷം ഒരു ഡസനിലധികം എംപിമാരോട് താൻ അനൗദ്യോഗിക സംഭാഷണം നടത്തിയിട്ടുണ്ടെന്നും കോമൺസിന്റെ ഡയറക്ടർ ജനറൽ പറഞ്ഞു. പുതിയ സ്വതന്ത്രമായ പരാതി പരിഹാര സ്കീം തുടങ്ങിയത് 2018 -ൽ ആയിരുന്നു. പാർലമെന്റ് ജീവനക്കാർക്ക് വേണ്ടി പരാതികൾ സ്വീകരിക്കാനും റിപ്പോർട്ട് ചെയ്യാനുമായി രണ്ട് ടെലിഫോൺ ലൈനുകളാണ് ഉണ്ടായിരുന്നത്. ഒരെണ്ണം മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും മറ്റൊരെണ്ണം ലൈംഗികാതിക്രമങ്ങൾക്കെതിരെയും പരാതിപ്പെടാൻ ആണ് ഏർപ്പെടുത്തിയത് .
പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ ആദ്യമായി ശബ്ദം ഉയരുന്നത് 2017 ഒക്ടോബർ അവസാനം ആയിരുന്നു. എംപി മാരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും വർഷങ്ങളായി നേരിടുന്ന പീഡനങ്ങൾ അടിച്ചമർത്തുകയാണ് എന്ന പരാതി പുറത്തുവിട്ടത് അന്ന് ഹൈക്കോടതി ജഡ്ജ് ഡേമ് ലാറ കോകാവ് ആയിരുന്നു.
പാർലമെന്റിൽ ലിംഗസമത്വവും, സ്ത്രീകൾക്ക് സുരക്ഷിത ത്വവും ഉണ്ടോ എന്നതിനെക്കുറിച്ചു വിമൻ ആൻഡ് ഇക്വാലിറ്റി കമ്മിറ്റി അന്വേഷണം നടത്തും. വനിതാ പ്രാധിനിധ്യം, കുട്ടികളെ വളർത്താനുള്ള അവസ്ഥ, രാഷ്ട്രീയത്തിലെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, (ഉദാഹരണത്തിന് ഓൺലൈൻ വഴിയുള്ളവ ആണെങ്കിൽ പോലും) തുടങ്ങിയവയാണ് കമ്മിറ്റിയുടെ മറ്റ് ശ്രദ്ധാ കേന്ദ്രങ്ങൾ. ഈ മേഖലകളിലെല്ലാം പരാതികൾ ലഭിച്ചിട്ടുണ്ട്. എംപിമാരെകാൾ കൂടുതൽ മേൽ ജീവനക്കാർ ഉപദ്രവിക്കുന്നു എന്ന പരാതികളാണ് സെല്ലിലേക്ക് അധികം ലഭിച്ചത്.
റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് പരാതികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും പെറ്റിട് പറഞ്ഞു. സഹപ്രവർത്തകരിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നത് ശാരീരികമായും മാനസികമായും തളർത്തുമെന്നും താനും അതിനു ഇരയായിട്ടുണ്ടെന്നും ഹൗസ് ഓഫ് കോമൺസിൽ ക്ലാർക്ക് ആയ ജോൺ ബങ്കർ പറഞ്ഞു.
ഈ മാസം അവസാനം ഹൗസ് ഓഫ് കോമൺസ് കമ്മീഷൻറെ തുടർനടപടികൾ തീരുമാനിക്കും എന്നാണ് കരുതപെടുന്നത് .
ഡെന്റൽ ചികിത്സയ്ക്ക് ഈടാക്കുന്ന നിരക്കുകൾക്ക് നൽകേണ്ടി വന്ന ഫൈൻ അധികമാണെന്ന പരാതിയിൽ ദേശീയ ഓഡിറ്റ് ഓഫീസ് റിപ്പോർട്ട്, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചു.ആരോഗ്യവകുപ്പിലെ സ്ഥിരം സെക്രട്ടറി സർ ക്രിസ് വോർമൽഡ് ഈ സംവിധാനം പുനഃപരിശോധിക്കുമെന്നു വാഗ്ദാനം ചെയ്തു.പിഴ ചുമത്തുന്നതിനുമുന്പു തന്നെ രോഗികൾക്ക് സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് തെളിയിക്കാൻ അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പെനാൽറ്റി ചാർജ് നോട്ടീസ് പ്രക്രിയയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കണം എന്ന് സർ ക്രിസ് എംപിമാരോട് പറഞ്ഞു.ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ ഇതിനെ “രോഗികളുടെ വലിയ വിജയമാണ്” എന്ന് അഭിപ്രായപ്പെട്ടു .
ഷാർലറ്റ് വെയ്റ്റ് , ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ അംഗം
ആരോഗ്യ സേവനങ്ങളുടെ ഉപയോഗത്തിന് ലക്ഷക്കണക്കിന് ആളുകളോട് അന്യായമായി പണം ഈടാക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംവിധാനത്തിന്റെ വിശ്വാസ്യതയെ ക്രോസ്-പാർട്ടി കമ്മിറ്റി ആവർത്തിച്ചു ചോദ്യം ചെയ്തിരുന്നു . നാഷണൽ ഓഡിറ്റ് ഓഫീസ് 2014 മുതൽ 188 മില്യൺ പൗണ്ട് വരുന്ന പിഴയുടെ മൂന്നിലൊന്ന് പിൻവലിച്ചിരുന്നു. അനാവശ്യമായി പിഴ അടയ്‌ക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി 2017 ഒക്ടോബറിൽ ബിബിസി റിപ്പോർട്ട് ചെയ്യുകയുണ്ടായി. പെനാൽറ്റി ഫൈൻ പ്രക്രിയയിൽ കുടുങ്ങിയവരിൽ പലരും ദരിദ്രരായ ആളുകളാണെന്ന് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ അംഗം ഷാർലറ്റ് വെയ്റ്റ് പറഞ്ഞു.ഇതിൽ പ്രായമായവരാണ് ഏറെയും. നിരപരാധികളായ രോഗികളെ ബുദ്ധിമുട്ടിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട് എന്ന് അവർ എംപിമാരോട് പറഞ്ഞു.
പിഴയെക്കുറിച്ചുള്ള ഭയം, താഴ്ന്ന വരുമാനമുള്ള രോഗികളെ ദന്തരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് പോകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതായി ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. ദന്തഡോക്ടറെ സമീപിക്കുന്ന താഴ്ന്ന വരുമാനക്കാരായ രോഗികളിൽ 23% കുറവുണ്ടായതായി മിസ് വൈറ്റ് പറഞ്ഞു.”ആളുകൾക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ അവർക്ക് പിഴ ഈടാക്കുമോ എന്ന ആശങ്കയുണ്ട്.” മിസ് ഫിലിപ്സൺ പറഞ്ഞു.
കൂടുതൽ സുതാര്യമായ സംവിധാനം ഈ മേഘലയിൽ വേണമെന്നാണ് സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നത് .
ൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു.”
ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ രാജകുമാരി ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. 31 മില്യണ്‍ പൗണ്ടും (ഏകദേശം 270 കോടിയോളം രൂപ) രണ്ട് കുട്ടികളേയും കൂട്ടിയാണ് രാജകുമാരി ഒളിച്ചോടിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ മക്തൂമിന്റെ ഭാര്യ ലണ്ടനിലാണ് ഇപ്പോഴുളളതെന്നാണ് വിവരം.
മക്കളായ ജലീല (11), സയ്യിദ് (7) എന്നിവർക്കൊപ്പമാണ് രാജകുമാരി ദുബായ് വിട്ടത്. 2004 ലാണ് ജോർദാനിലെ അബ്ദുള്ള രാജാവിന്റെ അർദ്ധ സഹോദരി കൂടിയായ ഹയയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഭാര്യയുടെ ചതിയും വഞ്ചനയും വെളിപ്പെടുത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ഒരു കത്ത് പുറത്തു വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി ഭയന്നാണ് ഹയ രാജ്യം വിട്ടതെന്നാണ് പറയപ്പെടുന്നത്.
മക്കൾക്കൊപ്പം യുഎഇ വിട്ട ഹയ, ആദ്യം ജർമ്മനിയിലേക്കാണ് പോയതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെ അവർ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഒരു ജര്‍മ്മൻ നയതന്ത്ര പ്രതിനിധിയുടെ സഹായത്തോടെ ഹയാ രാജകുമാരി നടത്തിയ ഈ’ രക്ഷപ്പെടൽ’ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഭാര്യയെ തിരികെ വിട്ടു നൽകണമെന്ന അൽ മക്തൂമിന്റെ ആവശ്യം ജർമ്മനി നിരസിച്ചതാണ് പ്രശ്നങ്ങൾ ഉയർത്തിയതെന്നാണ് സൂചന. ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെടുന്ന ഹയ നിലവിൽ ലണ്ടനിൽ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്.
ഓക്സ്ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹയ മെയ് 20 മുതല്‍ പൊതുവിടത്തിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുമ്പ് സന്നദ്ദപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അറിയിച്ചിരുന്ന രാജകുമാരിയുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും ഇപ്പോള്‍ നിര്‍ജീവമാണ്. നിലവില്‍ വിവാഹമോചനത്തിനുളള സാധ്യതയാണ് രാജകുമാരി തേടുന്നതെന്നാണ് വിവരം. മക്തൂമിന്റെ മക്കളില്‍ ഒരാളായ ലതീഫ രാജകുമാരി ഒളിച്ചോടിയെങ്കിലും പിന്നീട് യുഎഇയില്‍ തന്നെ തിരിച്ചെത്തിച്ചിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ വ്യവസായി വിജയ് മല്യക്ക് അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോര്‍ട്ട്. ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് മല്യയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
റോയല്‍ കോര്‍ട്ടിലെ രണ്ടംഗ ബെഞ്ചാണ് മല്യയുടെ അപ്പീലില്‍ വാദം കേട്ടത്. യുകെ ഹൈക്കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറണമെന്ന് ഉത്തരവിട്ടത്. അനുകൂല വിധി സന്തോഷകരമാണെന്ന് റോയല്‍ കോര്‍ട്ട് ജസ്റ്റിസില്‍ എത്തിയ മല്യ പ്രതികരിച്ചു. മകന്‍ സിദ്ധാര്‍ത്ഥ്, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിലെ മുന്‍ എയര്‍ഹോസ്റ്റസും കാമുകിയുമായ പിങ്കി ലാല്‍വാനി എന്നിവര്‍ക്കൊപ്പമാണ് മല്യ കോടതിയില്‍ എത്തിയത്
എഴുതി നല്‍കിയ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഓറല്‍ ഹിയറിങ് നടന്നത്.
ഏപ്രിലിലാണ് മല്യ തിരിച്ചയക്കുന്നതിനെതിരെ അപ്പീലിന് അപേക്ഷ നല്‍കിയത്. വരുന്ന ആഴ്ചയില്‍ തന്നെ ന്യായാധിപര്‍ മല്യയുടെ അപ്പിലിന്മേല്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പീലിനുള്ള അപേക്ഷ കോടതി അനുവദിച്ചതോടെ കേസ് യുകെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും.
ഇന്ത്യന്‍ ബാങ്ക്‌സില്‍ നിന്നും 9000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ വന്നതോടെയാണ് മല്യ കേസില്‍ പ്രതിയാകുന്നത്. പിന്നാലെയാണ് അദ്ദേഹം നാടു വിടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നൽകിയ ഹർജിയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി നേരത്തേ തള്ളിയത്.
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39 അന്തരിച്ചു. ലണ്ടനില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ശൈഖ് ഖാലിദിന്റെ മരണത്തിൽ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റെയും ഖബറടക്കത്തിന്റെയും തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.