സൗദി അറേബ്യയിൽ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി. ഫെബ്രുവരി 28-നു നടന്ന സംഭവം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ വധശിക്ഷയാണ് സൗദി നടപ്പാക്കിയത്. ഹോഷിയാർപുർ സ്വദേശി സത്വീന്ദർ കുമാർ, ലുധിയാന സ്വദേശി ഹർജിത് സിംഗ് എന്നിവരെയാണ് വധിച്ചതെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ വധശിക്ഷ എന്നാണ് നടപ്പാക്കിയത് എന്നതു സംബന്ധിച്ചു മന്ത്രാലയത്തിന്റെ പക്കൽ സ്ഥിരീകരണമില്ല.
രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാത്തതും ഇത് തടയാൻ കഴിയാത്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തി. കൂടൂതൽ വിവരങ്ങൾ ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി നിയമപ്രകാരം വധിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുനൽകില്ലെന്നും സർട്ടിഫിക്കറ്റ് മാത്രമേ നൽകുകയുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം സത്വീന്ദറിന്റെ വിധവയെ അറിയിച്ചു. സത്വീന്ദറിനെ വധിച്ചെന്നറിയിച്ച് മാർച്ച് രണ്ടിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നെന്നും എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളുണ്ടായില്ലെന്നും സത്വീന്ദറിന്റെ ഭാര്യ പറഞ്ഞു.
ഇതേതുടർന്ന് ഭാര്യ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. എന്നിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് അവർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം വധശിക്ഷ സ്ഥിരീകരിക്കുന്നത്. 2015 ഡിസംബർ ഒന്‍പതിന് മറ്റൊരു ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ കേസിലാണ് സത്വീന്ദറും ഹർജീതും അറസ്റ്റിലാകുന്നത്.
സൗദിയിൽ കേരളത്തിന്റെ തനത് വസ്ത്രമായ മുണ്ടെടുത്ത് പുറത്തിറങ്ങുന്നത് നിയമ ലംഘനമാണെന്ന വ്യാജ പ്രചാരണം സജീവം. സൗദി അറേബ്യയിൽ പാലിക്കേണ്ട പൊതുമര്യാദകളും ലംഘിച്ചാലുള്ള ശിക്ഷയും സംബന്ധിച്ച നിയമത്തിന് കഴിഞ്ഞ ദിവസം ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇത് സംബന്ധിച്ച് അറബി ചാനലുകളിൽ വന്ന വാർത്തയുടെ ക്ലിപ്പ് തെറ്റായി പരിഭാഷപ്പെടുത്തിയാണ് പ്രചാരണം. സൗദിയിൽ മുണ്ടെടുത്ത് പുറത്തിറങ്ങന്നതിന് നിലവിൽ ഒരു വിലക്കും ഇല്ല.
അതേസമയം രാജ്യത്ത് നിഷ്കർഷിക്കുന്ന തരത്തിൽ മാന്യമായി വസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയും തടവും അനുഭവിക്കേണ്ടി വരും. സന്ദർശക വിസയിൽ കേരളത്തിൽ നിന്നെത്തുന്ന പ്രായം കൂടിയവർ തനത് വസ്ത്രമായ മുണ്ടാണ് ഉപയോഗിക്കുന്നത്. വ്യാജ വാർത്ത പരന്നതോടെ സത്യാവസ്ഥ അറിയാതെ പലരും വീടിന് പുറത്തിറങ്ങാതെയായി. അടി വസ്ത്രങ്ങൾ ഉൾപ്പടെയുള്ള വസ്ത്രങ്ങൾ ധരിച്ചു പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നതാണ് നിലവിൽ വിലക്കിയിട്ടുള്ളത്.
പൊതു സ്ഥലങ്ങളിൽ അനുമതിയില്ലാതെ രഹസ്യ ക്യാമറകൾ ഉപയോഗിക്കൽ, ഭിന്നശേഷിക്കാർക്കായി പ്രത്യേകം എഴുതി വെച്ച സീറ്റിൽ ഇരിക്കൽ, മാലിന്യങ്ങൾ വലിച്ചെറിയൽ,ലൈസൻസില്ലാതെ പരസ്യ പോസ്റ്റ്റുകൾ പതിക്കൽ, യാത്രക്കാരെ ശല്യപ്പെടുത്തൽ,നിരോധിത മേഖലകളിൽ പുകവലിക്കൽ, അതിന്റെ വേസ്റ്റ് പൊതു ഇടങ്ങളിൽ വലിച്ചെറിയാൻ, തുടങ്ങി പതിനേഴ് പൊതു മര്യാദകൾ പാലിക്കണമെന്നും അല്ലാത്തപക്ഷം അഞ്ചു മാസം തടവും പതിനായിരം റിയാൽ പിഴയും ഈടാക്കണമെന്നുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.
വ്യാജ വാർത്ത പ്രചരിപ്പിക്കൽ സൗദിയിൽ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഉറവിടം വ്യക്തമല്ലാത്ത ഇത്തരം വ്യാജവാർത്തകൾ കിട്ടിയ ഉടനെ വാട്സ്ആപ്പ്,ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് മലയാളികൾ മാറി നിൽക്കണമെന്നും അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ നിയമക്കുരുക്കിൽ അകപ്പെടുമെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
ദുബായ്: രാജ്യത്ത് പലയിടത്തും പരക്കെ ശക്തമായ മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി അധികൃതർ. വെള്ളിയാഴ്ച മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും മഴ ശക്തി പ്രാപിക്കുകയായിരുന്നു. വടക്കൻ എമിറേറ്റ്സിലും ദുബായിലുമാണ് കൂടുതൽ മഴ ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് അടുത്ത 48 മണിക്കൂറിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അബുദാബി, അൽ ദഫ്ര, അബുദാബി-അൽ ഐൻ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു.
#المركز_الوطني_للأرصاد#أمطار_الخير #جبل_جيس #رأس_الخيمة #خليفة_ذياب #هواة_الطقس #أصدقاء_المركز_الوطني_للأرصاد pic.twitter.com/QKn9e2SuCE
— المركز الوطني للأرصاد (@NCMS_media) April 13, 2019
സൗദി അറേബ്യയിൽ പലയിടത്തും ശക്തമായ മഴയും പൊടിക്കാറ്റും. വ്യാഴാഴ്ച രാത്രി മുതൽ പൊടിക്കാറ്റുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ മുതലാണ് മഴ പെയ്തു തുടങ്ങിയത്. രാത്രിയോടെ മഴ ശക്തി പ്രാപിച്ചു. പന്ത്രണ്ട് മണിയോടെ നഗരത്തിന്റെ പലഭാഗത്തും ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വർഷമുണ്ടായി.
പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ച ബോർഡുകളിൽ ട്രാഫിക് വിഭാഗം സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. വാഹന അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചവറുകളും മാലിന്യങ്ങളും വഴിയോരങ്ങളിൽ അടിഞ്ഞുകൂടിയത് കാൽനട യാത്ര ദുസ്സഹമാക്കി. ഈ മാസം അവസാനത്തോടെ എത്താനിരിക്കുന്ന ചൂടിന്റെ വരവറിയിച്ചാണ് കാലവസ്ഥാ മാറ്റമെന്നാണ് വിവരം.
കുവൈറ്റില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാനെത്തിയ 52 അംഗ ഉംറ സംഘം മക്കയില്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടക സംഘത്തിന്റെ പാസ്പോര്‍ട്ടുകള്‍ അധികൃതരില്‍ നിന്നും നഷ്ടപ്പെട്ടതോടെയാണ് തിരിച്ച് വരാന്‍ കഴിയാതെ തീര്‍ത്ഥാടകള്‍ കുടുങ്ങിയത്. 21 മലയാളികളടക്കം 33 ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്. കുവൈകുവൈറ്റില്‍ നിന്ന് ബസ് മാര്‍ഗം ഈ മാസം നാലിനാണ് സംഘം മക്കയിലെത്തിയത്.
അതിര്‍ത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് മക്കയിലെ താമസസ്ഥലത്ത് എത്തിയപ്പോള്‍ മുഴുവന്‍ പേരുടെയും പാസ്പോര്‍ട്ടുകള്‍ അടങ്ങിയ ബാഗ് ബസ് ഡ്രൈവര്‍ ഹോട്ടല്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നതായി പറയുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തവുന്നുമുണ്ട്. എന്നാല്‍ പിന്നീട് ക്ലീനിങ് ജോലിക്കാര്‍ സ്ഥലം വൃത്തിയാക്കുന്നതിനിടയില്‍ ഇതേ ബാഗും ഗാര്‍ബേജില്‍ തള്ളുകയും അങ്ങനെ പാസ്‌പ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു എന്നുമാണ് റിപോര്‍ട്ടുകള്‍.
പ്രശ്‌നം ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തുകയും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട നിബന്ധനകള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷ കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഇവര്‍ക്ക് നല്കാനുമാണ് കോണ്‍സുലേറ്റ് തീരുമാനം. എന്നാല്‍ ഇനി പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് അതില്‍ വിസ സ്റ്റാമ്പ് ചെയ്ത് കുവൈറ്റിലേക്ക് മടങ്ങുന്നതിനു കാലതാമസം വന്നേക്കാം. വിസിറ്റിങ് വിസയില്‍ കുവൈറ്റില്‍ എത്തി അവിടെ നിന്ന് ഉംറ വിസയില്‍ മക്കയിലേക്ക് വന്നവരുമുണ്ട് സംഘത്തില്‍.
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ. ഖഷോഗിയെ വധിച്ചവർക്ക് പരിശീലനം ലഭിച്ചത് അമേരിക്കയിൽ നിന്നാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സൗദി ഭരണകൂടത്തിന്റെ നിരന്തര വിമർശകനായിരുന്ന ഖഷോഗി കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. റിയാദിൽ നിന്നെത്തിയ പതിനഞ്ചംഗ സംഘമാണ് കൊലക്ക് പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്ന ആരോപണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ആരോപണങ്ങളെ സൗദി നിഷേധിച്ചു. കേസിൽ 11 പേർ വിചാരണ നേരിടുകയാണെന്നും നിയമനടപടികൾ തുടരുകയാണെന്നും സൗദി ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.
ഖഷോഗി വധം ചർച്ചയായതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയും ആരോപണങ്ങളുയർന്നിരുന്നു.
കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്കിന് കാരണമാകുന്ന രോഗങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലായം പരിഷ്‌കരിച്ചു. തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ചികിത്സയിനത്തില്‍ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുന്നതും ലക്ഷ്യമാക്കയാണ്
ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. 21 രോഗാവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പരിഷ്‌കരിച്ച പട്ടിക. പകര്‍ച്ച വ്യാധികള്‍ക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയിലുണ്ട്.
എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, ക്ഷയം, കുഷ്ഠം, മലമ്പനി, രക്താതിസമ്മര്‍ദ്ദം, അര്‍ബുദം , വൃക്കരോഗങ്ങള്‍, പ്രമേഹം തുടങ്ങി 21 ഓളം രോഗാവസ്ഥകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പകര്‍ച്ച വ്യാധികള്‍ക്കു പുറമെ കാഴ്ചകുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പ്രവേശനം നിഷേധിക്കപ്പെടാന്‍ കാരണമാകും .തൊഴില്‍ വിസയില്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണികളാണെങ്കിലും പ്രവേശനം.
അതേസമയം ആശ്രിത വിസയില്‍ വരുന്നതിനു ഗര്‍ഭിണികള്‍ക്ക് തടസമുണ്ടാകില്ല. പുതിയ വിസയില്‍ വരുന്നതിനായി നാട്ടില്‍ നടത്തുന്ന വൈദ്യ പരിശോധനയില്‍ രോഗം കണ്ടെത്തിയാലുടന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. കുവൈത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് തിരിച്ചറിയുന്നതെങ്കില്‍ ഇഖാമ നല്‍കാതെ തിരിച്ചയക്കും. നിലവില്‍ താമസാനുമതി ഉള്ളവരില്‍ ക്ഷയം, എയ്ഡ്സ് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഒഴികെ പട്ടികയിലുള്ള മറ്റു രോഗാവസ്ഥയുടെ പേരില്‍ നാടുകടത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.
ദുബായിലെ സ്കൂളുകളിൽ അടുത്ത അധ്യായന വർഷം ഏർപ്പെടുത്താനിരിക്കുന്ന ഫീസ് വർധനയിൽ നിയന്ത്രണം. അടിസ്ഥാന സൗകര്യങ്ങളുടെയും നിലവാരത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും ഫീസ് വർധന. ദുബായ് കിരീടാവകാശിയുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
വരുന്ന അധ്യായന വർഷം ദുബായിലെ സ്കൂൾ ഫീസ് നിരക്കു വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിൽ ചേർന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഫീസ് നിരക്കിനു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് പരമാവധി 4.14% വരെ ഫീസ് വർധിപ്പിക്കാം.
നിലവാരം നിലനിർത്തുന്ന സ്കൂളുകൾക്ക് ഫീസ് വർധന 3.1% വരെയാകാം. ദുബായ് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുന്നത്. സ്കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വർധന. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇതു നിർണയിക്കുക. കഴിഞ്ഞവർഷം ഫീസ് വർധന ഉണ്ടായിരുന്നില്ല. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
During the Dubai Executive Council meeting today, we approved a new framework to regulate school fees, put forward by the @KHDA. It takes into account parents’ interests and efforts to obtain education at an acceptable price, while encouraging the advancement of private schools. pic.twitter.com/FeuQwLwRfN
— Hamdan bin Mohammed (@HamdanMohammed) March 25, 2019
വടക്കുപടിഞ്ഞാറന്‍ യെമനിലെ ആശുപത്രിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലുപേര്‍ കുട്ടികളാണ്. സാദ നഗരത്തില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള കിത്താഫ് ആശുപത്രിയിലാണ് സ്ഫോടനം ഉണ്ടായത്. എട്ടിലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രണണത്തിന് പിനില്‍ സൗദി സഖ്യസേനയാണെന്നാണ് പ്രാഥമിക നിഗമനം. യെമന്‍ വ്യോമമേഖല പൂര്‍ണമായും സൗദി സേനയുടെ നിയന്ത്രണത്തിലാണ്.
മോഹിപ്പിക്കുന്ന കൈക്കൂലി നിരസിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ് പൊലീസ്. സ്ഥാനക്കയറ്റം നല്‍കിയാണ് മുഹമ്മദ് അബ്ദുല്ല ബിലാല്‍ എന്ന ഉദ്യോഗസ്ഥന്റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചത്. മദ്യവില്‍പ്പന സംഘത്തിന്റെ വാഗ്ദാനാമായിരുന്നു അബ്ദുല്ല ബിലാല്‍ നിഷേധിച്ചത്.
സത്യന്ധത കാണിച്ചതിനാണ് സ്ഥാനക്കയറ്റവും അനുമോദനവും നല്‍കിയതെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു. മാസംതോറും 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാര്‍, അഡ്വാന്‍സ് ആയി 30,000 ദിര്‍ഹവും നിയമലംഘനത്തിന് കൂട്ടുനിന്നാല്‍ നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന് ലഭിച്ച വാഗ്ദാനം.