40 വര്‍ഷം മുന്‍പ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടെഴുതുമ്പോള്‍ ജബ്ബാര്‍ അറിഞ്ഞില്ല, വര്‍ഷങ്ങള്‍ക്കപ്പുറം അതിന് ഇങ്ങനെയൊരു നിയോഗമുണ്ടാകുമെന്ന് ഒരു യുവതയുടെ നാവില്‍ ആ ഗാനം ഇങ്ങനെ തത്തിക്കളിക്കുമെന്ന്… ഒമറിന്റെ ‘ഒരു അഡാറ് ലവ്വി’ലെ ഗാനം മലയാളിയുടെ ചുണ്ടിന്റെ താളമാകുമ്പോള്‍ അതെഴുതിയ ജബ്ബാര്‍ അങ്ങകലെ സൗദിയിലെ റിയാദിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കസ്റ്റമേഴ്‌സിനെ തൃപ്തനാക്കുകയാണ്. അഞ്ചു വര്‍ഷമായി റിയാദിലെ മലസ് ഏരിയയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് ജബ്ബാര്‍. കൂട്ടുകാര്‍ക്കിടയില്‍ ‘ഉസ്താദ്’ എന്നാണ് അറിയപ്പെടുന്നത്. ഷാന്‍ റഹ്മാനാണ് പാട്ടിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആലാപനം വിനീത് ശ്രീനിവാസന്‍. യുട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്ന ഗാനം ലക്ഷങ്ങളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്.
കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശി ജബ്ബാര്‍ ഖത്തറില്‍ നിന്നാണ് സൗദിയില്‍ എത്തുന്നത്. 15 വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2013ല്‍ സൗദിയില്‍ എത്തി. 1978 ല്‍ ആകാശവാണിയില്‍ പാടുന്നതിനാണ് ഈ വരികള്‍ രചിച്ചത്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു. 1992 ല്‍ ‘ഏഴാം ബഹര്‍’ എന്ന ഓഡിയോ ആല്‍ബത്തില്‍ ‘മാണിക്യ മലരായ’ ഇടം പിടിച്ചു. ആദ്യം ഈ വരികള്‍ ആലപിച്ച് ഹിറ്റാക്കിയത് റഫീഖ് തലശ്ശേരിയാണ്. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകര്‍ ഈ ഗാനം പാടി. വര്‍ഷങ്ങള്‍ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോള്‍ താന്‍ അനുഭവിക്കുന്ന ആഹ്‌ളാദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാര്‍. എഴുത്ത് മാത്രമല്ല, ജബ്ബാര്‍ നന്നായി പാടുകയുെ ചെയ്യും.
പതിനാറ് വയസ്സ് മുതല്‍ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പാട്ട് എഴുതിയാണ് തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ ഗാനം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് റഫീഖ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ പാട്ട് യുവ തലമുറ ഏറ്റുവാങ്ങിയതോടെ ജബ്ബാറും സെലിബ്രിറ്റിയായി. മക്കളും സുഹൃത്തുക്കളും വിളിച്ചു. അവരുടെ സന്തോഷവും പങ്കുവച്ചപ്പോള്‍ ഏഴാം സ്വര്‍ഗത്തിലായി ജബ്ബാര്‍.
ഇത്രയധികം പാട്ടെഴുതിയിട്ടുണ്ടെങ്കിലും ജബ്ബാറിന് അതില്‍ നിന്ന് കാര്യമായ പുരസ്!കാരങ്ങളോ പ്രതിഫലമോ ലഭിച്ചിട്ടില്ല. പക്ഷേ അതിലൊന്നും അദ്ദേഹത്തിന് തെല്ലും പരിഭവമില്ല. നാലു പതിറ്റാണ്ടിനു ശേഷവും തന്റെ വരികള്‍ തലമുറ ഏറ്റുവാങ്ങുമ്പോള്‍ അതിനേക്കാള്‍ വലിയ എന്തു നേട്ടമെന്താണ് കിട്ടാന്‍ എന്ന ഭാവമാണ് അദ്ദേഹത്തിന്. മകന്‍ അമീന്‍ മുഹമ്മദ് റിയാദില്‍ ഗ്രാഫിക് ഡിസൈനറായിയിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ ഐഷാബി. മകനെ കടാതെ ഒരു മകള്‍ കൂടിയുണ്ട്, റഫീദ.
[ot-video][/ot-video]
ഒരാഴ്ചയായി കാണാതായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളിയില്‍ വീട്ടില്‍ ടോണി ജോര്‍ജ്(41)നെയാണ് ഇബ്രയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ ഒരു മാസമായി ജോലിയില്‍ നിന്നുവിട്ടു നില്‍ക്കുകയായിരുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണു ജോലിയില്‍ പ്രവേശിക്കാതിരുന്നത് എന്നാണു കമ്പനി നല്‍കിയ വിശദീകരണം. ആളെ കാണാനില്ല എന്നുകാണിച്ച് കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിരുന്നു.
താമസസ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിരുന്നില്ല. ഞായറാഴ്ച രാവിലെയായിരുന്നു ടോണിയ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണിയുടെ മരണത്തില്‍ സംശയമുണ്ട് എന്നു കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി.
പ്രണവ് രാജ്
മസ്കറ്റ് : വിദേശ ഇന്ത്യക്കാരും മോഡിയെ തഴയുന്നുവോ ?. ഇന്ത്യയിലെപ്പോലെ വിദേശത്തും മോഡിയെ ജനം ഒഴിവാക്കി തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമാനില്‍ മോഡി പങ്കെടുത്ത പരിപാടി. മോഡിയുടെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി. ജനക്കൂട്ടത്തിന്റെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതാണ് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികള്‍. എന്നാല്‍ മസ്കറ്റില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടി ചര്‍ച്ചയായത് കാണികളുടെ കുറവിനാലാണ് .
ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് പരിപാടി നടന്നത്. മുപ്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനാണ് സ്റ്റേഡിയത്തില്‍ സൌകര്യം ഒരുക്കിയിരുന്നത് . ഏതാണ്ട് ഇത്രത്തോളം തന്നെ പാസുകള്‍ വിതരണം ചെയ്തെങ്കിലും പരിപാടി കാണാന്‍ എത്തിയത് വളരെ കുറച്ച് പേര്‍ മാത്രമാണ്. ആറുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയതും.
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ലബിന്റെ സഹകരണത്തോടെയാണ് പരിപാടിക്കുള്ള പാസുകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ക്ലബ് മുഖേനയായിരുന്നു ആദ്യഘട്ട രജിസ്ട്രേഷന്. രജിസ്ട്രേഷന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതോടെ എംബസി വെബ്സൈറ്റ് മുഖേനയും സംവിധാനമേര്‍പ്പെടുത്തി. ഇതിന് പുറമെ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണമെന്ന് കാട്ടി കമ്പനികള്‍ക്കും ഇന്ത്യന്‍ സ്കൂളുകള്‍ക്കും എംബസി അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയില്‍ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
തലേ ദിവസമായ ശനിയാഴ്ച വൈകുന്നേരമാണ് തങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം ലഭിച്ചതെന്ന് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പറഞ്ഞു. എംബസി നിര്‍ദേശപ്രകാരം വിവിധ സ്കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്കൂളുകളില്‍ ചില ക്ലാസുകള്‍ക്ക് ഇതിനായി ഉച്ചക്ക് ശേഷം അവധി നല്‍കിയിരുന്നു. താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ യൂനിഫോമണിഞ്ഞും പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ കളര്‍ ഡ്രസ് അണിഞ്ഞുമാണ് എത്തിയത്. സ്റ്റേഡിയത്തില്‍ പ്രവേശനം ആരംഭിച്ച ഉച്ചക്ക് രണ്ടര മുതല്‍ക്കേ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എത്തിയിരുന്നു.
മലയാളികള്‍ പരിപാടിയില്‍ വളരെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയില്‍ കൂടുതലും. വി.ഐ.പി,വി.വി.ഐ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയില്‍ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനിഗ് നടത്തിയിരുന്നു. കോണ്‍ഗ്രസ്, സി.പി.എം അനുഭാവികള്‍ ഒാണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ബോധപൂര്‍വം പാസ് വാങ്ങിയില്ലെന്നാണ് ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ് ഇങ്ങനെ വരാതിരുന്നത്. പാസ് വാങ്ങിയ ശേഷം പരിപാടിക്ക് വരാതിരുന്നവരും നിരവധിയാണ്.
മോഡിയുടെ ഭരണത്തെ കോര്‍പ്പറേറ്റുകളും , തീവ്രഹിന്ദുത്വവാദികളും ഒഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാരും ഇതൊനോടകം മടുത്തു കഴിഞ്ഞു . വെറും പൊള്ളയായ വാഗ്ദാനങ്ങളും , വാചകമടിയുമായി ലോകം ചുറ്റി നടക്കുന്ന മോഡിയെ വിദേശ ഇന്ത്യക്കാരും തള്ളി കളഞ്ഞിരിക്കുന്നു എന്നാണ് മസ്ക്കറ്റിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് .
ഡ്രൈവിങ് ടെസ്റ്റ് തോറ്റത്തിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യെ കളിയാക്കിയ ഇന്ത്യൻ യുവാവിന് 500,000 ദിർഹം (ഏതാണ്ട് 87 ലക്ഷം രൂപ) പിഴയും മൂന്നു മാസം ജയിൽ ശിക്ഷയും വിധിച്ചു. ഇമെയിൽ വഴി ആർടിഎ മോശമാണ് പ്രചരിപ്പിച്ചതിനാണ് 25 വയസുള്ള ഇന്ത്യൻ യുവാവിന് ശിക്ഷ. ‘ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന പാവങ്ങളെ മനഃപൂർവം തോൽപ്പിച്ച് പണം നഷ്ടപ്പെടുത്തുകയാണ്’– എന്നാണ് യുവാവ് ആരോപിച്ചത്. ഇത്തരത്തിൽ മെയിൽ വഴി പ്രചരിച്ച കാര്യം ആർടിഎ ദുബായ് പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു.
തുടർന്ന് പൊലീസ് നടപടിയുമായി മുന്നോട്ടു പോവുകയും കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു. ഡ്രൈവിങ് ടെസ്റ്റിൽ തോറ്റതിന്റെ ദേഷ്യത്തിൽ ആണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. രേഖകൾ പരിശോധിച്ചപ്പോൾ യുവാവിന്റെ സ്വകാര്യ ഇമെയിൽ ഐഡിയിൽ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായി.
സർക്കാർ വകുപ്പിനെ കളിയാക്കിയതിനും മോശമായി ചിത്രീകരിച്ചതിനുമാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് മെയിൽ അയച്ചത്. ഈ ഫോണും കോടതിയിൽ ഹാജരാക്കി. സൈബർ കുറ്റകൃത്യവും ഇയാൾക്കെതിരെ ചുമത്തി. കേസ് പരിഗണിച്ചപ്പോൾ പ്രതിയായ ഇന്ത്യക്കാരൻ കോടതിയിൽ ഉണ്ടായിരുന്നില്ല. നിലവിലുള്ള വിധിക്കെതിരെ 15 ദിവസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാം.
രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ, സാമൂഹിക രംഗത്ത് സജീവമായിരുന്ന വി.എം. സതീഷ് (53) നിര്യാതനായി. ഇന്നലെ അർധരാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വീസ റദ്ദാക്കിയ ശേഷം നാട്ടിലേക്കു മടങ്ങിയ സതീഷ് കഴിഞ്ഞ ദിവസം സന്ദർശക വീസയില്‍ വീണ്ടും യുഎഇയിൽ എത്തിയതായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സതീഷിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് മുംബൈ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. യുഎഇയിലെത്തിയ ശേഷം ഒമാൻ ഒബ്സർവർ, എമിറേറ്റ്സ് ടുഡേ, സെവൻ ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭങ്ങളുമായി നീങ്ങുകയായിരുന്നു.
ഗൾഫിലെ തൊഴിലാളികളുടെ ജീവിതത്തെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രവാസികളുടെയും കുടിേയറ്റ തൊഴിലാളികളുടെയും പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാൻ സതീഷ് നിരന്തരം ശ്രമിച്ചിരുന്നു. ‘ഡിസ്ട്രെസിങ് എൻകൗണ്ടേഴ്സ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: മായ. മക്കൾ: ശ്രുതി, അശോക് കുമാർ. ഇന്ന് വൈകിട്ട് മൂന്നിന് സോനാപൂർ എംബാമിങ് സെന്ററിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ട്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും. സതീഷിന്റെ നിര്യാണത്തിൽ യുഎഇയിലെ മാധ്യമപ്രവര്‍ത്തകരും സംഘടനകളും അനുശോചിച്ചു.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
അബുദാബി ദുബായ് ഹൈവെയിലെ മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കിസാദ് പാലത്തിനടുത്തായിരുന്നു അപകടം. രാവിലെ എട്ടരയ്ക്കും പത്തിനുമായി രണ്ടു വ്യത്യസ്ത അപകടങ്ങളിലാണ് ഇത്രയും വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
പരസ്പരം കാണാത്തവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ട വാഹനങ്ങളിലും മറ്റു വാഹനങ്ങള്‍ വന്നിടിച്ചത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. 18 പേരുടെ പരുക്ക് സാരമുള്ളതല്ല. രണ്ടു പേര്‍ക്ക് ഇടത്തരം പരുക്കുണ്ട്. പരുക്കേറ്റവരെ അബുദാബി പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഹസാർഡ് ലൈറ്റുകൾ പാടില്ല; നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ
മഞ്ഞുള്ള സമയങ്ങളില്‍ ഹസാഡ് ലൈറ്റ് ഇടാന്‍ പാടില്ല. ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹസാര്‍ഡ് ലൈറ്റിട്ടാല്‍ 500 ദിര്‍ഹം പിഴയടക്കേണ്ടിവരും. വാഹനമോടിക്കാന്‍ പറ്റാത്തവിധം മഞ്ഞുണ്ടെങ്കില്‍ വാഹനം റോഡരികിൽ നിര്‍ത്തിയിട്ട ശേഷമാണ് ഹസാര്‍ഡ് ലൈറ്റ് ഇടേണ്ടതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രി. മുഹമ്മദ് ഖീലി പറഞ്ഞു. മഞ്ഞുള്ള സമയങ്ങളില്‍ വേഗം കുറച്ചും ജാഗ്രതയോടെയും വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വന്‍തുക സമ്മാനം. ഏവരും കാത്തിരുന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഒരു പ്രവാസി മലയാളി വിജയിയായത്. ഇത് കൂടാതെ നറുക്കെടുപ്പിൽ വിജയികളായ ആദ്യ പത്ത് പേരും ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയും വിജയത്തെ വേറിട്ടതാക്കുന്നു.
#BIGTICKETABUDHABI SERIES 188 WINNERS pic.twitter.com/ixhZF9qtal
— Big Ticket Abu Dhabi (@BigTicketAD) February 5, 2018
സുനില്‍ മാപ്പാറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്ന മലയാളിയാണ് ഏറ്റവും വലിയ സമ്മാനമായ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 17.44 കോടി ഇന്ത്യന്‍ രൂപ) നേടിയത്. ബിഗ് 10 മില്യണ്‍ 188 സീരീസിലെ 016299 എന്ന ടിക്കറ്റ് നമ്പറാണ് സുനിലിനെ വിജയിയാക്കിയത്.
സൗദിയില്‍ മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധയേറ്റ് രണ്ട് പ്രവാസികള്‍ മരിച്ചു. തായിഫ്, അല്‍ ഖുന്‍ഫുദ എന്നിവിടങ്ങളില്‍ 60ഉം 50ഉം പ്രായമുള്ള പ്രവാസികളാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. റിയാദ്, ഹൈല്‍, തബൂക്ക്, ബുറൈദ എന്നിവിടങ്ങളില്‍ കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴുപേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് വിഭാഗത്തില്‍ പെട്ടതാണ് മെര്‍സ് വൈറസ്. ശക്തിയായ ജലദോഷം, തുടര്‍ച്ചയായ ചുമ, പനി, തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക, ശ്വാസ തടസം, ഛര്‍ദി, വൃക്കരോഗം എന്നിവയാണു മെര്‍സ് ബാധയുടെ ലക്ഷണങ്ങള്‍. സ്ഥിരം രോഗികളെയും ശാരീരിക ദുര്‍ബലത അനുഭവിക്കുന്നവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗത്തില്‍ പിടികൂടുന്നത്. പടര്‍ന്നു പിടിക്കുന്ന രോഗമിയാതിനാല്‍ ഇത്തരക്കാര്‍ രോഗബാധയെ ഗൗരവത്തോടെ കാണണം. ഭക്ഷണം, വെള്ളം, പരിസരം എന്നിവയുടെ ശുചിത്വകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
2012ല്‍ വൈറസ് ബാധ കണ്ടെത്തിയത് മുതല്‍ 727 പേരാണ് ഇതുമൂലം രാജ്യത്ത് മരണപ്പെട്ടത്. സഊദിയില്‍ ആകെ 1,785 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആയിരത്തിലേറെ പേര്‍ സുഖംപ്രാപിച്ചതായും ബാക്കിയുള്ളവര്‍ ചികില്‍സ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് മരണത്തിനിടയാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൃത്യസമയത്ത് ചികില്‍സ ലഭ്യമാക്കിയാല്‍ സുഖപ്പെടുക്കാനാവുന്ന രോഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു എ യിൽ ജോലിക്ക് പോകുന്നവർ ഇനി മുതൽ അഞ്ച് വര്‍ഷത്തെ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത്. 2018 ഫെബ്രുവരി നാല് മുതലാണ് നിയമം നടപ്പിലാവുക. ജോലി അന്വേഷിക്കുന്ന നിരവധി പേരാണ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭ്യമാക്കാമെന്നു അന്വേഷിക്കുന്നത്. സർട്ടിഫിക്കറ്റ് നേടാനുള്ള നടപടി ക്രമങ്ങൾ ഇങ്ങനെ. തഹസില്‍ദാര്‍ക്ക് അപേക്ഷ തയ്യാറാക്കി 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്ബ് പതിച്ച് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുക. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കും. അതുപ്രകാരം തഹസില്‍ദാര്‍ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇങ്ങനെ ലഭിച്ച സര്‍ട്ടിഫിക്കറ്റ് നോട്ടറി അറ്റസ്റ്റേഷന്‍. കേരള ഗവ. സെക്രട്ടറിയേറ്റ്, ഹോം ഡിപ്പാര്‍ട്ട്മെന്റ് അറ്റസ്റ്റേഷന്‍, തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ എന്നിവ നടത്തുക. പിന്നീട് യുഎഇ യിൽ എത്തിയതിനു ശേഷം മിനിസ്റ്ററി ഓഫ് ഫോറിന്‍ അഫയേഴ്സ് അറ്റെസ്റ്റേഷന്‍, ലീഗല്‍ ട്രാന്‍സിലേഷന്‍ ഓഫ് അറബിക്. മിനിസ്റ്ററി ഓഫ് ജസ്റ്റിസ് അറ്റസ്റ്റേഷന്‍ എന്നിവയ്ക്ക് ശേഷം യുഎഇയില്‍ ജോലി ആവശ്യത്തിലേക്ക് നല്‍കാവുന്നതാണ്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍പ്പെട്ട അഞ്ച് മലയാളി യുവാക്കള്‍ സഹപാഠികളും ആത്മസുഹൃത്തുക്കളും. പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് അഞ്ച് പേരെയും ഒരുമിച്ച് യു.എ.ഇയിലെ റാസല്‍ഖൈമയിലെത്തിച്ചത്. പഠനം കഴിഞ്ഞ് കാറ്ററിംഗ് കോളജ് അധികൃതര്‍ തന്നെയാണ് ജോലി റാസല്‍ഖൈമയില്‍ സംഘടിപ്പിച്ചു നൽകിയത്. ബിദൂന്‍ ഒയാസിസിലെ ടൂറിസ്റ്റ് കേന്ദ്രത്തിലും റാക് ഹോട്ടലിലും ജോലി ചെയ്തിരുന്ന ഇവര്‍ സമയം കണ്ടെത്തി ഒത്തുകൂടുക പതിവായിരുന്നു.
ചൊവ്വാഴ്ച്ച ഈ സൗഹൃദകൂട്ടം നടത്തിയ യാത്ര ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. പ്രിയ സുഹൃത്തുക്കളായ അതുലും അര്‍ജുനും തങ്ങളെ വിട്ടു പിരിഞ്ഞത് അറിയാതെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുകയാണ് വിനു, സഞ്ജയ്, ശ്രേയസ് എന്നിവര്‍. പുലര്‍ച്ചെ റാക് പൊലീസ് ഓപ്പറേഷന്‍ റൂമില്‍ അപകട വിവരം ലഭിച്ചയുടന്‍ പൊലീസ് സേന സംഭവ സ്ഥലത്തത്തെി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിലെ ജീവനക്കാരനും കെ.എം.സി.സി പ്രവര്‍ത്തകനുമായ അറഫാത്തിെൻറ ഇടപെടലാണ് അപകടത്തില്‍പ്പെട്ടവര്‍ മലയാളികളാണെന്ന വിവരം വേഗത്തില്‍ പുറം ലോകത്തെത്തിച്ചത്.
പുലര്‍ച്ചെ മൂന്നരയോടെ റാക് സഖര്‍ ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ എത്തിയപ്പോഴാണ് താന്‍ അപകട വിവരം അറിഞ്ഞതെന്ന് അറഫാത്ത് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോണ്‍. ആശുപത്രിയിലുണ്ടായിരുന്ന പൊലീസ് ആളുകളെ തിരിച്ചറിഞ്ഞിരുന്നില്ല. സഞ്ജയ്, ശ്രേയസ് എന്നിവരുമായുള്ള സംസാരത്തില്‍ നിന്ന് ലഭിച്ച സൂചനയെ തുടർന്ന് റാക് ഹോട്ടലില്‍ വിവരമറിയിച്ചു. തുടർന്ന് ഹോട്ടല്‍ അധികൃതരും കാറ്ററിംഗ് കോളജ് പ്രതിനിധികളും റാക് കേരള സമാജം ഭാരവാഹികളും ആശുപത്രിയിലത്തെി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.