ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്.തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. 1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.
വിവേക് വിവേകാനന്ദൻ എന്ന വിവേക് (തമിഴ്: விவேக்; ജനനം:19 നവംബർ 1961). മനതിൽ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.
മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(2009) സമ്മാനിച്ചിട്ടുണ്ട്.
നയന്‍താര നായികയാകുന്ന ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൈയ്യില്‍ ത്രിശൂലവുമായി മൂക്കുത്തി അമ്മന്‍ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ നയന്‍താരയുടെ ലുക്കിനെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?” എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം. ”മോഡേണ്‍ അമ്മന്‍”, ”ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്” എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.
കൂടാതെ നടി രമ്യ കൃഷ്ണന്‍ സിനിമകളില്‍ അവതരിപ്പിച്ച ദേവി വേഷവുമായി താരതമ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ നയന്‍താരയെ പ്രശംസിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഒരു ട്വിസ്റ്റോടെ എത്തുന്ന ഭക്തി കഥയാകും മൂക്കുത്തി അമ്മന്‍ പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കടപ്പാട്; ദി ഗാർഡിയൻ
ഹ്യൂമന്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് വാഷിംഗ്‌ടണ്‍. യു.കെയിലും ഹരിത ശ്മശാനങ്ങൾക്കായുള്ള മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്. അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.
എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുത്ത് പുനുരുപയോഗിക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും അതില്‍ അടങ്ങിയിട്ടുണ്ടാകും. മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗംകൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ്.
സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം ‘ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്’ വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതേസമയം, എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
മൊസൂള്‍: മൊസൂളില്‍ പിടിയിലായ ‘വലിയ’ ഐസ് ഭീകരനെ പൊലീസ് വണ്ടിയില്‍ കയറ്റാന്‍ സാധിച്ചില്ല. 250 കിലോ തൂക്കമുള്ള ഐഎസ് പണ്ഡിതന്‍ മുഫ്‌തി അബു അബ്‌ദുൾ ബാരിയാണ് ഇറാഖ് പൊലീസിനെ വെട്ടിലാക്കിയത്.
‘ജബ്ബ ദ ജിഹാദി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന വ്യക്തിയാണ് മുഫ്‌തി അബു. ഇയാള്‍ക്ക് ഏകദേശം 560 പൗണ്ട് തൂക്കമുണ്ട്. അതായത് 250 കിലോ! ഇറാഖിലെ സ്വാറ്റ് സംഘമാണ് ഇയാളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പൊലീസ് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും തൂക്കം കൂടുതലായതിനാല്‍ സാധിച്ചില്ല. കാറില്‍ ഒതുങ്ങി ഇരിക്കാന്‍ ഇയാള്‍ക്ക് സാധിക്കുമായിരുന്നില്ല. പിന്നീട് ഇറാഖി സ്വാറ്റ് സംഘം ഫ്‌ളാറ്റ് ബെഡ് പിക്ക്അപ്പ് ട്രക്ക് കൊണ്ടുവരികയായിരുന്നു. ന്യൂയോര്‍ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാഖിലെ അര്‍ധ സൈനിക വിഭാഗമാണ് സ്വാറ്റ്.
ഐഎസിലെ പ്രമുഖ നേതാവും പ്രകോന പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനാകുകയും ചെയ്‌ത വ്യക്തിയാണ് മുഫ്‌തി അബു അബ്‌ദുൾ. ഐഎസുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ഇസ്‌ലാമിക പണ്ഡിതന്മാരെ വധിക്കുന്നതിന് മുഫ്‌തി ഫത്വകള്‍ പുറത്തിറക്കിയിരുന്നു. ഇസ്ലാമിക പണ്ഡിതൻമാരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം ഐഎസിനു വേണ്ടിയുള്ളതാണെന്നാണ് വിലയിരുത്തൽ.
ഐഎസുകാർക്കേറ്റ കനത്ത തിരിച്ചടിയെന്നാണ് മുഫ്‌തിയുടെ അറസ്റ്റിനെ തീവ്ര ഇസ്‌ലാമികതയ്‌ക്ക് എതിരായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് നവാസ് വിശേഷിപ്പിച്ചത്. മുഫ്‌തിയുടെ ചിത്രവും മജീദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ, മുഫ്‌തിയുടെ ശരീരത്തെ പരിഹസിക്കുന്നതിനായി ചിത്രം ഉപയോഗിക്കരുതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രത്യേകം പറഞ്ഞിരുന്നു.
ടോക്കിയോ∙ പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധതിനിടയിൽ തിമിംഗല വേട്ടയ്ക്ക് ഉണ്ടയിരുന്ന വിലക്ക് നീക്കി ജപ്പാൻ . പിന്നാലെ വടക്കന്‍ ജപ്പാനിലെ കുഷിരോ പട്ടണത്തില്‍ നിന്നും കടലില്‍ പോയ അഞ്ചു കപ്പലുകളില്‍ ഒന്നാണ് ഭീമൻ തിമിംഗലത്തെ വേട്ടയാടി കരക്കെത്തിച്ചത്. ഏകദേശം 27 അടി നീളമുള്ള തിമിംഗലത്തേയും കൊണ്ടാണ് കപ്പൽ തിരിച്ചെത്തിയത്. ഭീമൻ തിമിംഗലത്തെ കരയിലേക്ക് മാറ്റുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
തിമിംഗലത്തെ കരയ്‌ക്കെത്തിക്കും മുമ്പ് തന്നെ വയറുകീറി രക്തം കടലില്‍ ഒഴുക്കി കളഞ്ഞിരുന്നു. തിമിംഗലത്തെ ദീര്‍ഘനേരം കേടുവരാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ രീതി വേട്ടക്കാർ നടപ്പാക്കുന്നത്. തിമിംഗലത്തെ ആഘോഷത്തോടെ കരയ്‌ക്കെത്തിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. അതേസമയം, നിരോധനം നീക്കിയതിനെതിരെ പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
തന്റെ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ കാമുകനെ വകവരുത്താൻ 64കാരി സിലിക്കൺ മാഫിയയിൽ നിന്നുള്ള കൊലയാളി സംഘത്തെ ഏർപ്പാടാക്കി. സിസിലിയൻ കൊലയാളികൾ ഈ മനുഷ്യനെ ജീവനോടെ ഒരു തൂണില്‍ കോൺക്രീറ്റ് ചെയ്തു. പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അൽബേനിയയിൽ നിന്നുള്ള ലാമാജി ആസ്ട്രിഡ് എന്ന 41കാരനാണ് കോൺക്രീറ്റ് ചെയ്യപ്പെട്ടത്. 2013 മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇറ്റലിയിലെ സിസിലിയിൽ മാഫിയാ വിരുദ്ധ അന്വേഷകരാണ് ഈ കേസ് തെളിയിച്ചത്. സെനഗോയിലെ ഒരു വീട്ടിലെ തൂണില്‍ ലാമാജിയുടെ മൃതദേഹം കണ്ടെത്തിയത്.
നാല് സിസിലിയൻ കൊലയാളികൾ ചേർന്നാണ് കൊല നടത്തിയത്. കാൽറ്റാനിസ്സെറ്റയിലെ റീസിയിലുള്ള ഒരു വൻ മാഫിയാ ‘ഫാമിലി’യിലെ കൊലയാളികളാണ് ഇവരെന്നാണ് വിവരം. കൊലപാതകത്തിനും മൃതദേഹം ഒളിപ്പിച്ചതിനും ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ക്വൊട്ടേഷൻ നൽകിയ സ്ത്രീ ഇതിനിടെ രാജ്യം വിടാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്തു.
ഈ സ്ത്രീയുടെ സ്വർണം കാമുകൻ മോഷ്ടിച്ചതാണ് പ്രകോപനത്തിന് കാരണമായത്. പൊറുക്കാൻ മനസ്സില്ലാതിരുന്ന ഇവർ റീസി മാഫിയയുമായി ബന്ധപ്പെടുകയായിരുന്നു. മാഫിയ തലവൻ കൊലയ്ക്ക് സമ്മതിക്കുകയും വടക്കൻ ഇറ്റലിയിലേക്ക് ഇവരെത്തി കൊല നടത്തുകയുമായിരുന്നു.
തൂണിൽ അവശേഷിച്ചിരുന്ന ലാമാജിയുടെ വസ്ത്രങ്ങൾ വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
എന്താണ് സിസിലിയൻ മാഫിയ ?
ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ള സംഘടിത കുറ്റവാളി സംഘങ്ങളാണ് സിസിലിയൻ മാഫിയ എന്നറിയപ്പെടുന്നത്. പല സംഘങ്ങളാണെങ്കിലും ഇവർക്ക് പൊതുവായ പെരുമാറ്റച്ചട്ടങ്ങളും സംഘടനാ രീതികളുമുണ്ട്. ഇക്കാരണത്താൽ തന്നെ ഇവരെ തകർക്കുക എന്നത് സർക്കാർ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഫാമിലി, ഗോത്രം തുടങ്ങിയ പേരുകളിലാണ് ഓരോ സംഘവും അറിയപ്പെടുക.
ഓരോ പ്രദേശത്തും ഇവരിലോരോ സംഘവും ആധിപത്യം സ്ഥാപിച്ചിരിക്കും. അവിടുത്തെ കാര്യങ്ങളിൽ ഇവർക്കായിരിക്കും അന്തിമ തീരുമാനം. പരമാധികാരമുള്ള ഈ പ്രദേശങ്ങളിലോരോന്നിലും ഇതര സംഘങ്ങൾ ഇടപെടരുതെന്നത് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. കാനഡ, യുഎസ് എന്നിവിടങ്ങളിലും ഈ സംഘങ്ങൾക്ക് വേരുകളുണ്ട്.
അധികാരവർഗത്തിന്റെ ഉന്നതങ്ങളിലുള്ളവർക്ക് ഈ മാഫിയയുമായി ബന്ധമുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഉദാഹരണത്തിന് ഏഴുതവണ പ്രധാനമന്ത്രിയായിട്ടുള്ള ഗ്വില്ലോ ആൻഡ്രിയോട്ടിക്ക് സിസിലിയന്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കപ്പെട്ടിരുന്നു.
സിസിലിയക്കാരായ പുരുഷന്മാർക്കു മാത്രമാണ് ഈ ‘ഫാമിലി’കളിലേക്ക് പ്രവേശനം കിട്ടുക. പൊലീസ് ഓഫീസർമാർ, ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവരുമായി യാതൊരു ബന്ധവും ഇവർക്കുണ്ടാകാൻ പാടില്ലെന്നുണ്ട്. 16 വയസ്സു മുതലുള്ളവർക്കാണ് സംഘടനകൾ പ്രവേശനം നൽകുക.
ടൈം ട്രാവല്‍., അങ്ങനൊന്നുണ്ടോ.? ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇതിനെ അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ നാം കണ്ടിട്ടുണ്ട്. മാത്രമല്ല താന്‍ ടൈംട്രാവല്‍ നടത്തിയെന്ന് അവകാശപ്പെട്ട് ചില ആളുകളും രംഗത്തെത്തിയിട്ടുണ്ട, പക്ഷെ ഇവയൊന്നും തന്നെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ടൈംട്രാവല്‍ നടത്തി 37 വർഷങ്ങൾക്കു ശേഷം ഇറങ്ങിയ ഒരു വിമാനത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പാന്‍ അമേരിക്ക വിമാനം 914. സത്യമെന്നോ മിഥ്യയെന്നോ ഇപ്പോഴും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത സംഭവം കൂടിയാണ് ഈ വിമാനത്തിന്റെ കാണാതാകലും പിന്നീടുള്ള തിരിച്ചെത്തലും.
1955- ല്‍ 57 യാത്രക്കാരും നാല് ജീവനക്കാരുമായി പാന്‍ അമേരിക്ക 914 എന്ന ചാര്‍ട്ടേര്‍ഡ് വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് മിയാമിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് ആ വിമാനത്തെക്കുറിച്ചോ യാത്രക്കാരെക്കുറിച്ചോ ആരും ഒന്നും അറിഞ്ഞില്ല. എങ്ങോട്ട് പോയെന്നോ എവിടെ എത്തിയെന്നോ യാതൊരു വിവരങ്ങളും ലഭിച്ചില്ല. തകര്‍ന്ന് കടലില്‍ പതിച്ചെന്നും അപകടത്തില്‍ കാണാതായി എന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍ ഇവയൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം, 37 വര്‍ഷങ്ങള്‍ക്ക് ശേഷം കാണാതെപോയ വിമാനം തിരികെയെത്തി. വെനസ്വേലയിലെ കരാകസ് വിമാനത്താവളത്തിലാണ് വിമാനം ചെന്നിറങ്ങിയത്. തങ്ങള്‍ എത്തിയിരിക്കുന്നത് വെനിസ്വേലയിലാണെന്ന് അറിഞ്ഞപ്പോള്‍ യാത്ര പുറപ്പെട്ടത് ന്യൂയോര്‍ക്കില്‍ നിന്നാണെന്നും എത്തേണ്ടത് മിയാമിയിലാണെന്നും പൈലറ്റ് വെളിപ്പെടുത്തി. എങ്ങനെയാണ് ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറം തങ്ങള്‍ എത്തിയതെന്ന് ആര്‍ക്കും വിശദീകരിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ മറ്റൊരു കാര്യം കൂടി അറിഞ്ഞപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയി. കരാകസ് വിമാനത്താവള അധികൃതരാണ് അവര്‍ വന്നിറങ്ങിയ ദിവസവും തീയതിയും അറിയിച്ചപ്പോഴാണ് അവര്‍ പുറപ്പെട്ടിട്ട് മുപ്പത്തിയേഴ് കഴിഞ്ഞിരിക്കുന്നു എന്നറിഞ്ഞത്.
റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനത്തിന്റെ ജനാലയില്‍ക്കൂടി യാത്രക്കാരില്‍ പലരെയും എയര്‍പോര്‍ട്ട് ജീവനക്കാര്‍ കണ്ടു. അവരെല്ലാവരും ചെറുപ്പക്കാരായിരുന്നുവെത്രേ! അതായത് 37 വര്‍ഷത്തെ പ്രായം അവരെ ബാധിച്ചിട്ടേയില്ലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും എയര്‍പോര്‍ട്ടിലിറങ്ങാന്‍ കൂട്ടാക്കിയില്ല. അടുത്തു വരരുതെന്ന് ആംഗ്യം കാണിച്ച് വിമാനം വീണ്ടും പറന്നുയര്‍ന്നതായി എയര്‍പോര്‍ട്ട് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനിടെ 1956 ല്‍ അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു കലണ്ടര്‍ വിമാനത്തില്‍ നിന്ന് താഴെയിട്ടു. ഇതും എയര്‍പോര്‍ട്ടില്‍ വിമാനമെത്തിയതിന്റെ ശബ്ദരേഖയും മാത്രമാണ് തെളിവായി അവശേഷിക്കുന്നത്.
ചോദ്യങ്ങളൊരുപാട് ബാക്കിയാക്കിയാണ് ഈ വിമാനം കാണാതായതും പിന്നീട് പ്രത്യക്ഷപ്പെട്ടതും. അവര്‍ക്കൊന്നും പ്രായമാകാത്തത് എന്താണ്, ഇന്ധനമില്ലാതെ ഇത്രയും വര്‍ഷം വിമാനം എങ്ങനെ സഞ്ചരിച്ചു, ഇത്രയും നാള്‍ എവിടപ്പോയി തുടങ്ങി കുറെയധികം ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ടൈം ട്രാവലാണ് വിമാനത്തിന് സംഭവിച്ചതെന്ന് പറയുമ്പോഴും ഇങ്ങനെയൊരു വിമാനം പോലും ഉണ്ടായിരുന്നില്ലെന്ന് സമര്‍ത്ഥിക്കുന്നവരും ഉണ്ട്. കാണാതായതും അപകടത്തില്‍ പെട്ടതുമായി വിമാനങ്ങളെക്കുറിച്ച് പരിശോധിച്ചാല്‍ ഇങ്ങനെയൊരു പേരില്‍ പാന്‍ അമേരിക്കയ്ക്ക് വിമാനമില്ലായിരുന്നുവെന്ന് മറ്റ് ചിലര്‍ പറയുന്നു.
ഇത് വെറും കെട്ടുകഥയാണെന്ന് പറയാന്‍ കാരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്. 1992 ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് 1992 മെയ് 21 നാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നാണ്. 1993 ലെ വാര്‍ത്തയിലും തീയതി മാറ്റമില്ല. നിരവധി വാദപ്രതിവാദങ്ങള്‍ ഇതു സംബന്ധിച്ചു നടന്നു. എങ്കിലും പാന്‍ അമേരിക്ക 914 വിമാനത്തെ കുറിച്ച് കൃത്യമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.
കൊച്ചിയിൽ പട്ടാപ്പകൽ വെടിവയ്പുണ്ടായ ആഡംബര ബ്യൂട്ടിപാർലർ നടി ലീന മരിയ പോളിന്റെത്. ഇവർ 2013 ൽ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് . ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് മൂന്നരക്കായിരുന്നു ഞെട്ടലുണ്ടാക്കിയ വെടിവയ്പ് നടന്നത്. സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാർലർ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത് .ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ. 25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവർ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല.
ആക്രമണത്തിൽ നടൻ ധർമ്മജന്റെ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയ്ക്ക് ഉണ്ടായത് അരലക്ഷം രൂപയുടെ നഷ്ടം. കടവന്ത്രയിൽ യുവജനസമാജം റോഡിൽ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കൽ ബിൽഡിങിലാണ് കട പ്രവർത്തിക്കുന്നത്. ഈ കടയുടെ തൊട്ടുമുകളിലാണ് ലീനയുടെ ദി നൈൽ ആർടിസ്ട്രിക്ക് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
വെടിവെയ്പ്പ് വാർത്ത അറിഞ്ഞയുടൻ പൊലീസും ജനങ്ങളും സംഭവസ്ഥലത്ത് എത്തി. എല്ലാവരും അടയാളം പറഞ്ഞത് ധർമ്മജന്റെ കടയുടെ അടുത്ത് എന്നായിരുന്നു. ഈ കടയുടെ സിസിടിവിയിൽ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
സംഭവത്തെക്കുറിച്ച് കടയിലെ ജീവനക്കാരനായ റോഷിൻ പറയുന്നത് ഇങ്ങനെ:
ഉച്ചയ്ക്ക് രണ്ടരമണിയോടെ രണ്ടുപേർ കടയുടെ പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് കൊണ്ടുവന്ന് വെച്ചു. കുറച്ചുസമയം അവർ അവിടെ ചുറ്റിക്കറങ്ങി നിന്നതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കയറിപ്പോയത്. അവിടെചെന്ന് വാതിലിൽ മുട്ടുന്ന ശബ്ദവും അൽപസമയത്തിന് ശേഷം വെടി ഉതുർക്കുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഞങ്ങൾ ഇറങ്ങിനോക്കുന്നത്. അപ്പോഴേക്കും അവർ ഇറങ്ങിയോടി ബൈക്കിൽ കയറിപ്പോയി. ഇരുവരും മുഖം മാസ്ക് ചെയ്തതുകൊണ്ട് തിരിച്ചറിയാനാകില്ല.
കടയുടെ പാർക്കിങ് ഏരിയയിൽ റോഡിനോട് ചേർന്ന ഭാഗത്ത് വലതുമൂലയിലായി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം ബൈക്കിൽ കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വണ്ടിയുടെ നമ്പർ പക്ഷെ സിസിടിവിയിൽ വ്യക്തമല്ല. മൂന്നരയോടെ പൊലീസും മാധ്യമങ്ങളുമെത്തി. അതിന് ശേഷം കടയിൽ കച്ചവടം ഒന്നും നടന്നില്ല. രണ്ടരമണിവരെ മാത്രമേ കച്ചവടം നടത്തിയുള്ളൂ. സാധാരണ ശനിയാഴ്ചകളിൽ നല്ല തിരക്കുണ്ടാകുന്ന സമയമാണിത്. ഒന്നരലക്ഷം രൂപ വരെ കച്ചവടം ഉണ്ടാകുന്ന സ്ഥാനത്ത് എഴുപതിനായിരം അടുപ്പിച്ച് മാത്രമാണ് കച്ചവടം നടന്നത്. – റോഷിൻ പറയുന്നു.
എന്നാൽ കടയ്ക്ക് നേരെ വെടിവെപ്പുണ്ടായി എന്ന് തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഉടമ ധർമജൻ അറിയിച്ചു. നഗരത്തെ നടുക്കുന്ന സംഭവം തൊട്ടടുത്ത് നടന്നപ്പോൾ കട അടച്ചിടേണ്ടി വരുന്നതും കച്ചവടം മുടങ്ങുന്നതും സ്വാഭാവികമാണെന്നും ധർമജൻ പറഞ്ഞു.
പറക്കും തളികകള്‍ നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി പൈലറ്റുമാര്‍ രംഗത്ത്. അയര്‍ലന്‍ഡിലെ തെക്ക്-പടിഞ്ഞാറന്‍ തീരത്താണ് പറക്കും തളികള്‍ക്ക് സമാനമായ വസ്തു കണ്ടതെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
നവംബര്‍ ഏഴിന് വെള്ളിയാഴ്ച രാവിലെ 6.47 നാണ് സംഭവം. വിമാന യാത്രക്കിടെ വിചിത്രമായ വസ്തുക്കള്‍ കണ്ടെന്ന് ബ്രിട്ടിഷ് എയര്‍വെയ്‌സ് പൈലറ്റ് ഷാനന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംഘത്തെ ബന്ധപ്പെടുകയായിരുന്നു. ചില വസ്തുക്കള്‍ അതിവേഗത്തില്‍ നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ട വനിതാ പൈലറ്റ് ഈ പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നുണ്ടോ എന്നാണ് ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ചു ചോദിച്ചത്. എന്നാല്‍ ഈ ഭാഗത്ത് സൈനിക പരിശീനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് തിരിച്ചു മറുപടി ലഭിച്ചത്.
തിളങ്ങുന്ന ഒരു വസ്തുവാണ് കണ്ടത്. മോണ്‍ട്രിയലില്‍ നിന്ന് ഹീത്രൂവിലേക്ക് പറക്കുന്ന വിമാനത്തിന്റെ പൈലറ്റാണ് വിചിത്ര വസ്തുവിനെ കണ്ടത്. വിമാനത്തിന്റെ ഇടതു ഭാഗത്തു കൂടെയാണ് വസ്തു നീങ്ങിയതെന്നും പൈലറ്റ് പറയുന്നുണ്ട്. വിചിത്രമായ വസ്തു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടതായി വിര്‍ജിന്‍ പൈലറ്റും പറഞ്ഞു. ‘ഒരേ പാതയിലൂടെ ഒന്നിലധികം വസ്തുക്കള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. അവ വളരെ തിളക്കമുള്ളവ ആയിരുന്നെന്നും പൈലറ്റ് പറഞ്ഞു.
ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തിലാണ് വിചിത്ര വസ്തുക്കങ്ങള്‍ സഞ്ചരിച്ചിരുന്നത്. ഒന്നില്‍ കൂടുതല്‍ പൈലറ്റുമാര്‍ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയതോടെ ഐറിസ് ഏവിയേഷന്‍ അതോറിറ്റി അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു
കൂടുതൽ വൈൻ നൽകാൻ വിസ്സമതിച്ച എയർ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പിയും അസഭ്യം പറഞ്ഞും ഐറിഷ് യുവതി. മദ്യലഹരിയിൽ ജീവനക്കാരെ ചീത്ത വിളിക്കുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി കൂടുതൽ വൈൻ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ വിസ്സമതിച്ചു. ഇതോടെ പ്രകോപിതയായ യുവതി ജീവനക്കാർക്ക് നേരെ തിരിഞ്ഞു.
അന്താരാഷ്ട്ര അഭിഭാഷകയാണ് താനെന്ന് യുവതി ഇടക്കിടെ ആവർത്തിക്കുന്നുണ്ട്. ‘ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങളിങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ഞാൻ എല്ലാ മനുഷ്യർക്കും വേണ്ടി ജോലി ചെയ്യുന്നയാളാണ്. രോഹിങ്ക്യകൾക്കും ഏഷ്യയിലെ മനുഷ്യർക്കും എല്ലാം വേണ്ടി ജോലി ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ അഭിഭാഷകയാണ് ഞാൻ.’ അസഭ്യം ചേർത്ത് യുവതി പറയുന്നു.
ഞാൻ എയർ ഇന്ത്യയെ ബഹിഷ്കരിക്കാൻ പറഞ്ഞാൽ എല്ലാം കഴിഞ്ഞെന്നും യുവതി ഭീഷണി മുഴക്കി. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
Irish lady behaves in such an abusive, racist way with @airindiain crew for being refused extra drinks. Very decent AI crew behaviour. Arrested on landing. Wonder if she should have been controlled onboard with handcuffs. @JitiBhargava @Mohan_Rngnathan pic.twitter.com/kSTDmGOEm5
— Tarun Shukla (@shukla_tarun) November 13, 2018