

ഫാ. നോബിള്‍ മാത്യു
പൗരോഹിത്യം എന്ന കുപ്പത്തൊട്ടി
മാസങ്ങള്‍ കൂടി ക്ലാസ്മേറ്റും ഉറ്റചെങ്ങാതിയുമായ ഒരു പെണ്‍കുട്ടി ഫോണ്‍വിളിച്ചു. വിശേഷങ്ങള്‍ തിരക്കി. സ്വന്തം വിശേഷങ്ങള്‍ പറഞ്ഞു. കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞെന്നും അക്ഷരങ്ങള്‍ കൂട്ടിപ്പെറുക്കി സംസാരിക്കാന്‍ തുടങ്ങിയെന്നും പറഞ്ഞു. സംഭാഷണത്തിനിടക്ക് മനോരോഗവിദഗ്ദനായ ഭര്‍ത്താവിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ വാചകം ഓര്‍മ്മയില്‍ നില്‍ക്കുന്നു . . . ഒരു തരത്തില്‍ നിങ്ങളുടെ രണ്ടു പേരുടെയും ജീവിതം ഏതാണ്ട് ഒരുപോലെയാണ്. എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങുന്ന കുപ്പത്തൊട്ടി . . . സുഖം തേടി വരുന്നവരുടെ തന്നെ തെറിയും കേള്‍ക്കേണ്ടി വരുന്നവര്‍ . . .
ഏറ്റവും നികൃഷ്ടമായ ജീവിതാവസ്ഥ പൗരോഹിത്യമാണെന്ന പ്രതീതി ഇന്ന് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും കത്തോലിക്കാപൗരോഹിത്യം വിശേഷിപ്പിക്കപ്പെടുന്ന വാക്കുകള്‍ സംസ്കാരത്തിന് നിരക്കാത്തതും സാമാന്യ ഉപയോഗത്തില്‍ ശ്ലീലമല്ലാത്തതുമാണ്. ആഗ്രഹിച്ച ജീവിതാവസ്ഥയോട് കൂറുപുലര്‍ത്താന്‍ കഴിയാതെ പോയവരും സ്വഭാവപ്രത്യേകതകള്‍ കൊണ്ട് തങ്ങള്‍ സ്വീകരിച്ച ദൈവവിളിയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും സാഹചര്യങ്ങളുടെ പ്രത്യേകതള്‍ കൊണ്ട് ആത്മീയമൂല്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്തവരും ആയ ഒരു ന്യൂനപക്ഷം വൈദികര്‍ ആണ് ഇത്തരത്തിലുള്ള വലിയ അപവാദപ്രചരണത്തിന് കാരണമാകുന്നത്. അപ്രകാരമുള്ളവര്‍ വൈദികകൂട്ടായ്മകളില്‍ എക്കാലവും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് എന്നത് സത്യവുമാണ്.
ലോകത്തിലെ ഇതരമതങ്ങളില്‍ നിലനില്‍ക്കുന്ന പൗരോഹിത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാപൗരോഹിത്യം അതിന്‍റെ പ്രത്യേകതകള്‍ കൊണ്ടും സ്വീകാര്യതകൊണ്ടും സവിശേഷമാണ്. ഒപ്പം തന്നെ അതിന്‍റെ സ്വഭാവത്തില്‍ത്തന്നെ ഉള്ളതോ കാലഘട്ടങ്ങളിലൂടെ വന്നുചേര്‍ന്നതോ ആയ നിരവധി ആനുകൂല്യങ്ങളും അതിന് സ്വന്തമായിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഏതുവിധേനയുള്ള കാരണങ്ങളാലും എതിര്‍സാക്ഷ്യം വഹിക്കുന്നവരെ പ്രതി പൗരോഹിത്യം ഏറ്റുവാങ്ങുന്ന എല്ലാ വിഴുപ്പലക്കുകളും അതര്‍ഹിക്കുന്നുണ്ട് എന്നതാണ് സത്യം. ശേഷിക്കുന്നവര്‍ക്ക് അവരെയോര്‍ത്ത് പ്രാര്‍ത്ഥിക്കുവാനും സ്വയം മെച്ചപ്പെടുത്തുവാനും അത് അവസരമാകും എന്ന് ഭാവാത്മകമായി കരുതാം.
മുന്‍കാലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത ആരോപണങ്ങള്‍ പോലും ഇന്ന് നിലവിലുണ്ട്. സഭാപരമായ വിശദീകരണങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാത്തവണം മുന്‍ധാരണകളിലും മാധ്യമങ്ങളുടെ നുണപ്രചരണങ്ങളിലും കൂടുതലായി ആശ്രയിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആത്മീയമൂല്യങ്ങളെക്കുറിച്ച് സെക്കുലര്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്പോള്‍ പോലും വലിയ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. യാതൊരുവിധ മൂല്യബോധമോ മതവിഷയങ്ങളില്‍ താത്പര്യമോ അടിസ്ഥാനപരമായ അറിവോ പോലും ഇല്ലാത്തവരാണ് മാധ്യമഅജണ്ടയുടെ ഭാഗമായുള്ള നുണകള്‍ ആധികാരികമായ അഭിപ്രായപ്രകടനങ്ങളായവതരിപ്പിച്ച് വാദപ്രതിവാദത്തിലേര്‍പ്പെടുന്നത്.
സഭയുടെ ജീവിതവും ആത്മീയതയും കൂട്ടായ്മയുടെ പ്രത്യേകതകളും പൗരോഹിത്യത്തിന്‍റെ അന്തസ്സും അന്തസ്സത്തയുമൊന്നും സാങ്കേതികതയുടെയും മിശ്രവികാരങ്ങളുടെയും കുത്തൊഴുക്കില്‍ മാധ്യമങ്ങളില്‍ വേണ്ടവണ്ണം അവതരിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. പഠിക്കുവാനും മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ആഴമായ നിശബ്ദതയും പ്രാര്‍ത്ഥനയും അവധാനതയും വേണ്ട ആത്മീയമൂല്യങ്ങളെയും സഭാജീവിതത്തെയും പൗരോഹിത്യത്തെയും ഉപരിപ്ലവമായ ചര്‍ച്ചകളുടെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും ലോകത്തു നിന്ന് തുടച്ചുമാറ്റാനും സാധ്യമല്ല.
കത്തോലിക്കാപൗരോഹിത്യം അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ അനേകരുടെ അസൂയക്ക് പാത്രമാണ്. സാമുദായികഐക്യം നിലനിര്‍ത്തുന്നതില്‍ പൗരോഹിത്യത്തിനുള്ള പ്രത്യേകപങ്ക് രാഷ്ട്രീയ-വര്‍ഗ്ഗീയശക്തികളുടെ എക്കാലത്തേയും അസ്വസ്ഥതയാണ്. ഒപ്പം തന്നെ വൈദികര്‍ക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും അംഗീകാരവും അവരോടൊപ്പമുള്ള വലിയ ആള്‍ബലവും പലരുടെയും അസ്വസ്ഥതക്ക് കാരണമാണ്. ഇക്കാരണങ്ങളാല്‍ കത്തോലിക്കാപൗരോഹിത്യത്തെ വിലയിടിച്ചു കാണിച്ച് സാമുദായികമായ ഐക്യവും ബലവും തകര്‍ത്ത് തങ്ങളുടെ സ്വേച്ഛാനുസരണം ജനത്തെ ഉപയോഗിക്കാന്‍ മേല്‍പ്പറഞ്ഞ ശക്തികള്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗം കൂടിയാണ് മാധ്യമങ്ങളില്‍ പൗരോഹിത്യത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്നത്.
കുമ്പസാരസുഖം എന്ന ഹീനചിന്ത:
ഇത്തരുണത്തില്‍ വളരെയേറെ ആക്ഷേപകരമായ ഒരു വാക്കും ചിന്തയുമാണ് കുമ്പസാരസുഖം എന്നത്. കത്തോലിക്കാസഭയുടെ കൂദാശകളില്‍ പരിപാവനമായി കരുതപ്പെടുന്നതും വിശ്വാസിയുടെ മനസ്സിന് സ്വസ്ഥതയും ആത്മീയമായ വളര്‍ച്ചയും അതിലൂടെ ശാരീരികമായ സൗഖ്യവും പകരുന്ന കൂദാശയാണ് കുന്പസാരം. ചെയ്തുപോയ പാപങ്ങള്‍ തിരുസ്സഭയുടെയും മിശിഹായുടെയും പ്രതിനിധിയായ വൈദികന്‍റെ അടുക്കല്‍ ഏറ്റുപറയുന്ന വിശ്വാസി തന്‍റെ ജീവിതത്തിന്‍റെ വരവ്ചിലവ് കണക്കുകള്‍ ദൈവസന്നിധിയില്‍ ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. വൈദികന്‍ എന്ന വ്യക്തിയോടല്ല, മിശിഹായുടെ പ്രതിപുരുഷനോടാണ് ഈ ഏറ്റുപറച്ചില്‍ നടത്തുന്നത്. താന്‍ തന്നെ ബലഹീനനും പാപിയുമായതിനാല്‍ തനിക്കു ദൈവസന്നിധിയില്‍ ലഭിക്കുന്ന കാരുണ്യവും കൃപയും കുമ്പസാരിക്കുന്ന വ്യക്തിക്ക് പകര്‍ന്നുനല്കാനും അവരെ ആശ്വസിപ്പിക്കാനുമാണ് കുമ്പസാരവേളയില്‍ വൈദികര്‍ ശ്രമിക്കുന്നത്.
മനംതകര്‍ന്നും വീഴ്ചകളില്‍ ആകുലപ്പെട്ടും അസ്വസ്ഥരായും ജീവിതപ്രശ്നങ്ങളില്‍ വേദനിച്ചും കുമ്പസാരക്കൂടിനെ സമീപിക്കുന്നവരുണ്ട്. വലിയ ആത്മവിശ്വാസത്തോടെ എല്ലാം തുറന്നു പറഞ്ഞ് വലിയ ഹൃദയഭാരങ്ങളിറക്കിവച്ച് ആനന്ദത്തിന്‍റെ കണ്ണീരോടും വലിയ സമാശ്വാസത്തോടും കൂടെ കുമ്പസാരക്കൂട്ടില്‍ നിന്ന് പിന്‍വാങ്ങുന്നവരാണ് വിശ്വാസികള്‍. ഈ പാവനകൂദാശയെയും കൂദാശ പരികര്‍മ്മം ചെയ്യുന്ന വൈദികനെയും അളവറ്റ് പരിഹസിക്കുന്നവര്‍ വൈദികന്‍ കുമ്പസാരക്കൂട്ടില്‍ അന്യരുടെ പാപവും വീഴ്ചയും കേട്ട് രസിക്കുകയാണെന്ന് ആക്ഷേപിക്കുന്നു.
കുമ്പസാരക്കൂടിനെ സമീപിക്കുകയും അതിന്‍റെ സ്വസ്ഥതയും കൃപയും അനുഭവിക്കുകയും ചെയ്യുന്ന വൈദികരടക്കമുള്ള വിശ്വാസികള്‍ ഇത്തരം തരംതാണ അഭിപ്രായപ്രകടനങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും. എങ്കിലും പൊതുസമൂഹത്തില്‍ ഇത്തരം ഹീനചിന്തകള്‍, വാക്കുകള്‍ സൃഷ്ടിക്കുന്ന ദോഷം അത്ര നിസ്സാരമല്ല എന്ന് നാം മനസ്സിലാക്കണം. കുമ്പസാരിപ്പിക്കുന്ന വൈദികന്‍ സ്ത്രീകളുടെ രഹസ്യഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന മനോവൈകല്യം നിറഞ്ഞ ചിന്തയാണ് മേല്‍പ്പറഞ്ഞ ആരോപണത്തിന്‍റെ അടിസ്ഥാനം. സ്ത്രീകളെ ലൈംഗികവസ്തുക്കളായി കാണുന്ന ദൃഷ്ടിദോഷത്തിന്‍റെ ഭാഗമാണ് അവരുടെ സ്വകാര്യതകളിലും സ്വകാര്യസംഭാഷണങ്ങളിലുമെല്ലാം ലൈംഗികത നിറഞ്ഞുനില്‍ക്കുന്നു എന്ന ചിന്ത.
ഇതെല്ലാം കേള്‍ക്കുന്ന വൈദികര്‍ വഴിതെറ്റുന്നതില്‍ വലിയ അതിശയോക്തിയില്ല എന്നൊക്കെ എഴുതുന്നവരോട് എന്തു പറയാൻ . . . കാഴ്ചയിലും കേള്‍വിയിലും മുഴുവന്‍ ലൈംഗികത നിറഞ്ഞിരിക്കുന്നവരുടെ ഭാവന അപ്രകാരമേ പ്രവര്‍ത്തിക്കുകയുള്ളു. പാപങ്ങള്‍ എല്ലാം ലൈംഗികമാണെന്ന തെറ്റിദ്ധാരണയും എല്ലാം സ്വകാര്യതകളും ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്ന ജിജ്ഞാസ നിറഞ്ഞ അബദ്ധധാരണയും ഇക്കൂട്ടരെ ഭരിക്കുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പലതരത്തിലുള്ള മനുഷ്യരെ ഏതാനും ഇഞ്ചുകളുടെ അകലത്തില്‍ അവരുടെ ജീവിതത്തിന്‍റെ എല്ലാ സ്വകാര്യതകളോടും കൂടി കണ്ടുമുട്ടുന്ന വൈദികരുടെ മാനസികാവസ്ഥ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും . . . കുഞ്ഞുങ്ങളുടെ നിഷ്കളങ്കത, യുവാക്കളുടെ സംശയങ്ങള്‍, കുടുംബസ്ഥരുടെ പ്രശ്നങ്ങള്‍, മദ്യപാനം, പുകവലി, സുഹൃദ്ബന്ധത്തിലെ വീഴ്ചകള്‍ . . . ഇങ്ങനെ ആളുകളും വിഷയങ്ങളും എണ്ണിത്തീര്‍ക്കാനാവാത്തവിധം ബഹുലമായ കുന്പസാരക്കൂടിന്‍റെ ആന്തരികജീവിതം ഹീനമായിക്കരുതുകയും അതിനെ ആക്ഷേപിക്കുകയും ചെയ്യുന്നവരോട് ദൈവം പൊറുക്കട്ടെ.
മണിക്കൂറുകള്‍ കുമ്പസാരക്കൂട്ടിലിരിക്കുന്ന വൈദികന്‍ ശാരീരികമായനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, തന്നെ സമീപിക്കുന്നവരുടെ ശരീരപ്രകൃതം മൂലം അനുഭവിക്കുന്ന അസ്വസ്ഥതകള്‍, എന്തുകേട്ടാലും അക്ഷോഭ്യരായി ഇരുന്ന് സ്വരം താഴ്ത്തി സംസാരിക്കേണ്ടി വരുന്നതിലുള്ള കഷ്ടപ്പാടുകള്‍ എന്നിങ്ങനെ പറയാവുന്നതും പറയാനാവാത്തതുമായ നിരവധി പ്രശ്‌നങ്ങള്‍ പൗരോഹിത്യം നേരിടുന്നുണ്ട്.
കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതന്‍ ആ മണിക്കൂറുകളിലാകെയും ശ്രവിക്കുന്നത് നല്ല കാര്യങ്ങളൊന്നുമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ മാലിന്യങ്ങളും അദ്ദേഹം ഏറ്റുവാങ്ങുന്നു . . . പൗരോഹിത്യം അങ്ങനെ ക്രിസ്തുവിന്റെ കുരിശിനെ തന്റെ ജീവിതദൗത്യങ്ങളിലൂടെ ഏറ്റെടുക്കുന്നു. . . കുമ്പസാരക്കൂടിന്റെ ഏകാന്തതയിലും സാമൂഹ്യമാധ്യമങ്ങളുടെ ബഹളത്തിലും മാലിന്യങ്ങള്‍ സ്വീകരിക്കുന്ന കുപ്പത്തൊട്ടിയായി ക്രിസ്തുവിന്റെ പൗരോഹിത്യം നിലകൊള്ളുന്നു . . .കുപ്പത്തൊട്ടികള്‍ ഇല്ലാതാകുന്ന കാലത്ത് ജീവിതം പതുക്കെ നാറാന്‍ തുടങ്ങും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് …
(ലേഖകനായ ഫാ. നോബിള്‍ തോമസ് മാനന്തവാടി രൂപതാ വൈദികനും ബിഷപ്പ് ഹൗസ് പ്രോക്യുറേറ്ററുമാണ്)
കോട്ടയം: യൂറോപ്പിൽ നേഴ്സ് ജോലി സ്വപ്നം കണ്ട് അയർലന്റിൽ എത്തിയ പെൺകുട്ടികൾ അടക്കമുള്ള മലയാളി നേഴ്സുമാർ ചതിക്കപ്പെട്ടു.കോട്ടയത്തേ ഏറ്റുമാനൂരിലേയും അയർലന്റിലേ മലയാളിയായ ഏജന്റും ലക്ഷങ്ങൾ തട്ടിയെടുത്ത് ഇവരെ ചതിക്കുകയായിരുന്നു. അയർലന്റിൽ പൂട്ടി കിടക്കുന്ന ഒരു നേഴ്സിങ്ങ് ഹോമിന്റെ പേരിൽ വർക്ക് പെർമിറ്റ് ഉണ്ടാക്കി ഇവരേ നാട്ടിൽ നിന്നും കൊണ്ടുവരികയായിരുന്നു. ജോലിക്കായി വൻ തുക ഏജന്റിനു കൈമാറി അയർലന്റിൽ ജോലിക്ക് പോയ നേഴ്സുമാർ വഞ്ചിക്കപ്പെട്ടു. കേരളത്തിൽ നിന്നും വന്ന ഇവർ പണിയും, ചിലവിനു നിവർത്തിയുമില്ലാതെ കഷ്ടപെടുന്നു. ഫാം ഹൗസിലെ കുതിര ലായത്തിലാണ് 9ഓളം നേഴ്സുമാർ ഇപ്പോൾ ജീവിക്കുന്നത്. ഭക്ഷണത്തിനു പോലും നിവർത്തിയില്ലാതെ ഇവർ മലയാളികൾ നല്കുന്ന സഹായത്തിലാണ് ജീവൻ പോലും നിലനിർത്തുന്നത്. പ്രവാസിശബ്ദം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ് വാര്‍ത്ത പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
കോട്ടയം ഏറ്റുമാനൂരിലേ ഒലിവർ പ്ളേസ്മെന്റ് എന്നെ സ്ഥാപനം വഴിയാണ് നിരവധി നേഴ്സുമാർ അയർലന്റിൽ വന്നിരിക്കുന്നത്. അയർലന്റിലേക്കുള്ള റിക്രൂട്ട്മെന്റ്, ജോലിക്കായുള്ള വിമാന ചിലവ്, ജോലിക്കായി വന്നാൽ താമസം ശരിയാകുന്നതുവരെയുള്ള പാർപ്പിടം എല്ലാം സൗജന്യമായി തൊഴിലുടമ നല്കും എന്നിരിക്കേ ഏജൻസി 4.5 മുതൽ 10 ലക്ഷം രൂപ വരെ പലരിൽ നിന്നും പണം വാങ്ങിക്കുന്നു. പണം വാങ്ങിയ ശേഷം അയർലന്റിൽ കൊണ്ടുവരുന്ന ആദ്യ കാലത്ത് ഉള്ളവർക്ക് ഇവർ ജോലി ഏർപ്പാട് ചെയ്തിരുന്നു. പിന്നീട് അയർലന്റിൽ തൊഴിൽ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് പണത്തിന്റെ ആർത്തിയിൽ നേഴ്സുമാരേ ചതിക്കുകയായിരുന്നു. അവസാനം ഇവർ എത്തിച്ച നേഴ്സുമാർക്ക് തൊഴിലോ പാർപ്പിടമോ ഭക്ഷണമോ പോലും ഇല്ല.
കിടപ്പാടം പണയം വെച്ച് എത്തിയവർ കബളിപ്പിക്കപ്പെട്ടിരിക്കുന്നു . അയർലന്റിൽ ചേന്ന നേഴ്സുമാരായ യുവതികൾ കഷ്ടപാടുകൾ ഒലിവർ പ്ലേസ്മെന്റ് എന്ന ഏജൻസിയുടെ അയർലന്റിലെ പ്രതിനിധിയേ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഇവരേ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തു എന്നും ബന്ധപ്പെട്ടവർ പരാതി പറയുന്നു. നിശബ്ദമായി ഇരുന്നില്ലേൽ രാജ്യത്ത് താമസിക്കുന്നത് നിയമ വിരുദ്ധമായതിനാൽ പോലീസിൽ വിവരം അറിയിക്കും എന്നും നാട്ടിൽ വിളില്ലെന്നും ഒക്കെ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തയില്‍ പറയുന്നു.
കബളിപ്പിച്ചത് ഒലിവർ പ്ലേസ്മെന്റ് ഏജന്റ് .ഏറ്റുമാനൂരിലെ സ്ഥാപനത്തിൽ റെജി എന്ന് പറയുന്ന ആളിന് കൈവശം ലക്ഷങ്ങൾ കൊടുത്തതാണ് നേഴ്‌സുമാർ ലീമെറിക്കിലെ എന്നീസ് റോഡിലെ നേഴ്‌സിങ് ഹോമിലേക്ക് ജോലി ശരിയാക്കിയത് .പല കാരണം പറഞ്ഞു പലതവണയായി ഇവർ അഞ്ചര ലക്ഷം രൂപ വാങ്ങിച്ചു എന്ന് ഇതിലെ തട്ടിപ്പിനിരയായ നേഴ്സുമാർ പറയുന്നത് .തട്ടിപ്പിൽ ജോലി ഇല്ലാതെ കഴിഞ്ഞ മൂന്നു മാസമായായി ഇവർ അലയുകയാണ് .ഇവർ അയർലന്റിൽ എത്തിയ ശേഷം ഏജന്റ് പറഞ്ഞ തൊഴിൽ ഉടമയേ ബന്ധപ്പെട്ടു. എന്നാൽ തൊഴിൽ ഉടമ പറയുന്നത് തന്റെ സ്ഥാപനം ഇപ്പോൾ പൂട്ടിയിരിക്കുകയാണെന്നും ഈ ഏജന്റിന് എല്ലാ മുന്നറിയിപ്പും നല്കിയിരുന്നതായും പറയുന്നു. അയർലന്റിലേ ചില നിയമപരമായ കാരണത്താൽ അടച്ചു പൂട്ടിയ നേഴ്സിങ്ങ് ഹോമിന്റെ പേരിലാണ് ഏറ്റുമാനൂരിലേ പ്ലേസ്മെറ്റ്ൻ സ്ഥാപനം റിക്രൂട്ട്മെന്റ് നടത്തിയത്. ഈ സ്ഥാപനത്തിലേക്ക് വന്ന മലയാളി നേഴ്സുമാർക്ക് മറ്റൊരിടത്ത് ജോലി നോക്കാനും പറ്റില്ല. നേഴ്സുമാർക്ക് ഉള്ളതാകട്ടെ വെറും 3 മാസത്തേ വർക്ക് പെർമിറ്റ് വിസ മാത്രം. അതിന്റെ കാലാവധിയും കഴിഞ്ഞു. എല്ലാവരും ഇപ്പോൾ ആശങ്കയിലും ഒളിവിലും എന്നപോലെ കഴിയുന്നു.
ഏറ്റുമാനൂരിലേ ഒലിവർ പ്ളേസ്മെന്റ് അയർലന്റ് റിക്രൂട്ട്മെന്റ് പേരിൽ ഇതിനകം തട്ടിയത് കോടി കണക്കിന് രൂപയാണ്.നേഴ്സുമാർക്ക് അയർലന്റ് റിക്രൂട്ട്മെന്റിനായി ഒരു രൂപ ചിലവില്ലാതിരിക്കെയാണ് അയർലന്റിലേക്ക് വരുന്നവരിൽ നിന്നും മധ്യവർത്തിയായി നിന്ന് ഇവർ പണം വാങ്ങിക്കുന്നത്. പൂട്ടി കിടക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വരെ ഇവർ നേഴ്സുമാരേ കേരളത്തിൽ നിന്നും കൊണ്ടുവന്ന് വഞ്ചിക്കുന്നു. ചില ലോക്കൽ ഇന്റർനെറ്റ് സൈറ്റിലും, ബ്ളോഗിലുമൊക്കെ പരസ്യം ചെയ്താണ് ഇവർ ഉദ്യോഗാർഥികളേ വലയിലാക്കുന്നത്. ചില ട്രാവൽ ഏജന്റുമാരും ഇതിനു പിന്നിൽ ഉണ്ടെന്നും ഇതിൽ ചിലർ പ്രവാസികൾ ആണെന്നും ചതിയില്പെട്ടവർ പറയുന്നു.
വ്യാജ ഐ.ഇ.എൽ.ടി.എസ് സർട്ടിഫിക്റ്റ് വരെ ഏർപ്പെടുത്തി നല്കുന്ന വൻ കണ്ണികൾ ഇതിനു പിന്നിൽ ഉണ്ട്. ഒരു ഐ.ഇ എൽ ടി.എസ് സർട്ടിഫികറ്റിനായി 25 ലക്ഷം ഒക്കെയാണ് വാങ്ങിക്കുന്നത്. .ഇരുപത്തി അഞ്ചും മുപ്പതും ലക്ഷം രൂപ കൊടുത്ത് ഫെയിക്ക് ഐ എൽ ടി എസ് സർട്ടിഫിക്കറ്റുകൾ പ്രകാരം എത്തി ചതിക്കപ്പെട്ടു പിടിയിലായ നൂറു കണക്കിന് നേഴ്‌സുക്കാർ അയർലണ്ടിൽ നിന്നും ജോലി നഷ്ടപ്പെട്ടു തിരിച്ചു പോയിരിക്കുന്നു . ഇവർക്ക് ചിലവിട്ട 25 ലക്ഷം രൂപയും പോയി..മാത്രമല്ല ഒരിക്കലും ആ പാസ്പോർട്ടിൽ യൂറോപ്പിലേക്കും വിദേശത്തും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ജീവിതം തകരുകയും ചെയ്യുകയാണ്.ഇതിനു പിന്നിലും ഒലിവർ പ്ളേസ്മന്റ് ഉണ്ട് എന്നും ഇവർ വഴി വന്ന് ചതിക്കപ്പെട്ടവർ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
ബാങ്കോക്ക്: ബാങ്കോക്കിലെ ലീലക്‌സ് ഹോസ്പിറ്റലില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. തായ്‌ലന്‍ഡില്‍ ഈ ചികിത്സ ചെയ്യുന്ന ഏക ആശുപത്രിയാണിതെന്നാണ് കരുതുന്നത്. ഇരുപത്തിരണ്ടു മുതല്‍ അമ്പത്തഞ്ചു വയസുവരെയുള്ളവരാണ് ചികിത്സ തേടി എത്തുന്നതില്‍ കൂടുതലും. പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കുന്നതിനുള്ള ചികിത്സയാണ് ഈ ഹോസ്പിറ്റലില്‍ നടത്തിവരുന്നത്.
ശരീരത്തിന് ഹാനികരമല്ലാത്ത ലേസര്‍ ഉപയോഗിച്ചാണ് വെളുപ്പിക്കല്‍ എന്നു പറയുന്നുണ്ടെങ്കിലും ചികിത്സയുടെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആശുപത്രിക്കാര്‍ തയ്യാറല്ല. അഞ്ചു ഘട്ടങ്ങളാണ് ചികിത്സയ്ക്കുള്ളത്. മറ്റ് സൗന്ദര്യ വര്‍ദ്ധക ചികിത്സകളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ കുറഞ്ഞ ചെലവേ ഇതിനുള്ളൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു പുരുഷന്മാരെങ്കിലും ഈ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു യുവാവ് ചികിത്സയ്ക്ക് വിധേയനാകുന്നതിന്റെ ചിത്രം തായ് ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ തലവര തെളിഞ്ഞത്. ദിവസവും നൂറുകണക്കിന് അന്വേഷണങ്ങളാണ് ഇതേപറ്റി ഉണ്ടാകുന്നത്.
പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും അന്വേഷണവുമായി നേരിട്ടെത്തുന്നുണ്ട്. കാര്യം എന്തായാലും ക്ലിക്കായിട്ടുണ്ടെങ്കിലും പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വര്‍ണ്ണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ആശുപത്രി ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. ആശുപത്രിക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.
ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായി, സന്തോഷവും, ദുഃഖവും, മഴയും,വെയിലും എല്ലാം ഒരുമിച്ച് അനുഭവിച്ചു. 88 കാരനായ നാരായണ്‍ ലാവഡെയ്ക്കും 78 കാരി ഐരാവതിക്കും ഒന്നും ചെയ്യാനില്ല, ഇനിയൊന്ന് സുഖമായി മരിക്കണം. ജീവിതത്തില്‍ എപ്പോഴും തുണയ്ക്ക് തുണയായി നിന്നവര്‍ മരിക്കുമ്പോഴും അങ്ങനെതന്നെ വേണമെന്ന ആഗ്രഹത്തിലാണ് നാരായണനും ഐരാവതിയും ദയാവധത്തിന് അനുമതിയുമായി രാഷ്ട്രപതിക്ക് കത്തയിച്ചിരിക്കുന്നത്.
വളരെ ആസ്വദിച്ചാണ് ജീവിച്ചത്. ഭൂമിയില്‍ ജീവിച്ചതുകൊണ്ട് ഇനിയൊന്നും ചെയ്യാനില്ല, വെറുതെ ഇങ്ങനെ ജീവിച്ച് നാട്ടിലെ പരിമിത വിഭവങ്ങളുടെ പങ്ക് പറ്റാന്‍ ആഗ്രഹിക്കുന്നില്ല. മാറാരോഗങ്ങളൊന്നുമില്ലാത്തതിനാല്‍ പെട്ടെന്നൊരു മരണത്തിന് സാധ്യതയുമില്ല. സ്വാഭാവിക മരണമാണെങ്കില്‍ ഇരുവരെയും ഒരുമിച്ച് തേടിയെത്തുകയില്ല. ഒരാള്‍ മരിക്കുമ്പോള്‍ ഒരാള്‍ തനിച്ചാവും.അത് സഹിക്കാന്‍ കഴിയില്ല.ഒരുമിച്ചുതന്നെ പോകണം. അതിന് അങ്ങ് കനിയണം – രാഷ്ട്രപതിയോട് ഈ വൃദ്ധ ദമ്പതികള്‍ക്ക് ആകെയുള്ള അപേക്ഷയാണ് ഇത്.
മഹാരാഷ്ട്ര ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു നാരായണ്‍. സകൂള്‍ പ്രിന്‍സിപ്പലായിരിക്കെ ഔദ്യോഗിക ജീവിത്തില്‍ നിന്ന് വിരമിച്ചതാണ് ഭാര്യ ഐരാവതി. ദക്ഷിണ മുംബൈയിലെ ഒറ്റമുറി വീട്ടിലാണ് വര്‍ഷങ്ങളായി ഇവര്‍ താമസം. ഒരുമിച്ചുള്ള മരണം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല .വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തില്‍ ദയാവധത്തിന്റെ സാധ്യതകളും നിയമവശങ്ങളും മനസ്സിലാക്കിയുള്ള തീരുമാനം. മക്കളില്ലാത്തതിനാല്‍ കിടപ്പിലായാല്‍ മറ്റൊരാളെയോ ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരും.അതിലും നല്ലത് കുറച്ചെങ്കിലും ആരോഗ്യമുള്ളപ്പോള്‍ പോകുന്നതാണെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു.
ഇതിനിടെയിലാണ് ദയാവധത്തിന് സഹായിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ ഡിഗിനിറ്റസിനെകുറിച്ച് ഇവര്‍ അറിയുന്നത്. ഗുരുതരമായ ആരോഗ്യ,മാനസിക പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് ജീവിക്കാനാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ മരിക്കാന്‍ സഹായിക്കുന്ന സന്നദ്ധ സംഘടനയാണ് ഡിഗിനിറ്റസ്. എന്നാല്‍ ഒരുമിച്ച് മരിക്കണമെന്നുള്ള നാരായണിന്റെയും ഐരാവതിയുടെയും ആഗ്രഹത്തിന് അവിടെയും പ്രതിബദ്ധങ്ങളുണ്ടായി.
അവസാനശ്രമമെന്ന നിലയിലാണ് രാഷ്ട്രപതിക്ക് അപേക്ഷ ഇവര്‍ നല്‍കിയിരിക്കുന്നത്. പൗരന് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്.അതുപോലെ മരിക്കാനുള്ള അവകാശവും നല്‍കണമെന്നാണ് നാരായണ്‍ പറയുന്നത്. രാഷ്ട്രപതിക്കു കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും, മുന്‍ നിയമമന്ത്രി രാം ജത്മലാനിക്കും എല്ലാം കത്തയച്ച് കനിവുതേടി കാത്തിരിക്കുകയാണിവര്‍.
ലോകത്തിലെ ഏറ്റവും വിലയേറിയ ലൈംഗിക തൊഴിലാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? ലിത്വാനിയക്കാരിയായ 21 കാരിയാണ് ഈ സുന്ദരി. ജര്‍മനിയിലെ കുപ്രസിദ്ധമായ സിന്‍ഡ്രല്ല എസ്‌കോര്‍ട്ട് ഏജന്‍സിക്ക് വേണ്ടിയാണീ സുന്ദരി പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി കന്യകമാരാണ് ഈ ഏജന്‍സിയിലൂടെ വന്‍ തുകയ്ക്ക് തങ്ങളുടെ കന്യകാത്വം ലേലം ചെയ്യുന്നത്. അവ വാങ്ങാന്‍ ബിസിനസ്മാന്മാരും സെലിബ്രിറ്റികളും വരി നില്‍ക്കുകയുമാണ്. ഒരു രാത്രിക്ക് ഇവര്‍ക്ക് കൊടുക്കേണ്ടുന്ന വില 9000 പൗണ്ടാണ്. തന്റെ കസ്റ്റമര്‍മാരില്‍ 50 ശതമാനം പേര്‍ ബിസിനസ് പ്രമുഖരും 50 ശതമാനം പേര്‍ ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളുമാണെന്നും അന്ന പറയുന്നു.
രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ താനുമായി 30 ഹോളിവുഡ് താരങ്ങള്‍ കിടക്ക പങ്കിട്ടുവെന്നും ഈ ലൈംഗിക തൊഴിലാളി വെളിപ്പെടുത്തുന്നു. ഇവരില്‍ രണ്ട് പേര്‍ ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചവരുമാണ്. ലിത്വാനിയക്കാരിയാണെങ്കിലും അന്ന നിലവില്‍ ജര്‍മനിയിലാണ് കഴിയുന്നത്. ജര്‍മനിയിലെ ജാന്‍ സാകോ ബില്‍സ്‌കിയാണ് കുപ്രസിദ്ധമായ സിന്‍ഡ്രല്ല സെ്കോര്‍ട്സ് വെബ്സൈറ്റ് നടത്തുന്നത്. ഈ സൈറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുന്ദരിമാരെ ലഭിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സിന്‍ഡ്രല്ലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണം. ഉറപ്പിച്ച തുകയുടെ 40 ശതമാനം ഇത്തരത്തില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ മാത്രമേ സുന്ദരിമാരെ നേരിട്ട് കാണാന്‍ സാധിക്കുകയുള്ളൂ.
പ്രശസ്തരായ യൂറോപ്യന്‍ ഫുട്ബോളര്‍മാരടക്കം നിരവധി പേര്‍ക്കൊപ്പം അന്തിയുറങ്ങി വന്‍തുക നേടിയെടുത്തുവെന്നാണ് അന്ന അവകാശപ്പെടുന്നത്. 30,000 പൗണ്ട് വിലയുള്ള ഹെര്‍മെസ് ബിര്‍കിന്‍ ബാഗാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്നും അന്ന പറയുന്നു. ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഒരു പ്രമുഖ ഹോളിവുഡ് നടന്‍ തന്റെ കസ്റ്റമറായി എത്തിയത് യുവതി വിവരിക്കുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും അദ്ദേഹം തന്നെ സന്ദര്‍ശിക്കാറുണ്ട്. തുടര്‍ന്ന് ഉടന്‍ തന്നെ പ്രതിഫലവും നല്‍കും. കൂടാതെ തനിക്ക് ഷോപ്പിംഗിനും വാടകക്കുമുള്ള പണം നല്‍കിയും അദ്ദേഹം ‘ഷുഗര്‍ഡാഡി’യായി പ്രവര്‍ത്തിക്കാറുണ്ടെന്നും അന്ന തുറന്ന് പറയുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇയാളുമായുള്ള ബന്ധം അന്ന തുടര്‍ന്ന് വരുന്നുണ്ട്. അദ്ദേഹം വളരെ മാന്യനായ ഒരു വ്യക്തിയാണെന്നും അന്ന നന്ദിയോടെ സ്മരിക്കുന്നു.
കൂടാതെ ഓരോ രണ്ട് മാസം കൂടുന്തോറും മറ്റൊരു ഹോളിവുഡ് നടനും അന്നയെ സന്ദര്‍ശിക്കാറുണ്ട്. ജനകീയമായ നെറ്റ്ഫിക്സ് പരമ്പരയിലൂടെ വളരെ പ്രശസ്തനായ അഭിനേതാവായി മാറിയ വ്യക്തിയാണ് ഇദ്ദേഹം. താന്‍ അടുത്തിടെ അബുദാബിയില്‍ ഗ്രാന്‍ഡ് പ്രിക്സിന്റെ ഭാഗമായി നിരവധി പ്രമുഖര്‍ക്കൊപ്പം കിടക്ക പങ്കിട്ടുവെന്നാണ് ഈ യുവതി ദി സണ്‍ ഓണ്‍ലൈനിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ഡാവോസില്‍ വച്ച് നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രമുഖരെ സന്തോഷിപ്പിക്കാന്‍ അങ്ങോട്ട് പോകാനുള്ള ഒരുക്കത്തിലാണീ വിലയേറിയ സുന്ദരിയായ അന്ന.
മരിച്ചെന്ന് മൂന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കിടത്തിയ ടേബിളില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന വാര്‍ത്ത ഇതിന് മുന്‍പ് കേട്ടിട്ടുണ്ടോ? എന്നാല്‍ സംഭവം സത്യമാണ്. സ്പെയിനില്‍ ആണ് മരിച്ചെന്ന് കരുതിയ ആള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ വില്ലബോന ജയിലിലെ തടവ് പുള്ളിയായ ഗോണ്‍സാലോ മൊണ്‍ടോയ എന്ന ഇരുപത്തിയൊന്‍പത്കാരനാണ് ഈ അവിശ്വസനീയ കഥയിലെ നായകന്‍.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് ഗോണ്‍സാലോയെ സ്വന്തം സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലത്തെ പതിവ് അസംബ്ലിക്ക് ഗോണ്‍സാലോ എത്താതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ അനക്കമില്ലാതെ സെല്ലില്‍ കിടക്കുന്നത് കണ്ടത്. പരിശോധനയില്‍ ജീവനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണാത്തതിനാല്‍ ജയില്‍ ഡോക്ടറെ വിളിച്ച് വരുത്തി പരിശോധന നടത്തി. ഗോണ്‍സാലോ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതുകയും ചെയ്തു. ജയില്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ഡോക്ടര്‍മാര്‍ കൂടി ശരി വച്ചതോടെ ഇയാളുടെ ശരീരം ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയില്‍ എത്തിച്ച ഗോണ്‍സാലോയുടെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഓട്ടോപ്സി എടുക്കുന്നതിനുള്ള മാര്‍ക്കിംഗുകളും നടത്തിയ ശേഷം മൃതശരീരങ്ങള്‍ സൂക്ഷിക്കുന്ന ബാഗിലാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി വച്ചു. മണിക്കൂറുകള്‍ക്ക് ശേഷം അവിടെ എത്തിയ മറ്റൊരു ഡോക്ടര്‍ ആണ് ആരോ കൂര്‍ക്കം വലിക്കുന്നത് പോലുള്ള ശബ്ദം കേട്ടതും ബാഗ് തുറന്ന് പരിശോധിക്കുന്നതും.
ഗോണ്‍സാലോ മരിച്ചു എന്ന് അറിയിച്ചതനുസരിച്ച് ബോഡി ഏറ്റു വാങ്ങാന്‍ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം മാര്‍ക്കിംഗുകളുമായി ടേബിളില്‍ കിടന്ന ഗോണ്‍സാലോ ഭാര്യ എവിടെ എന്നന്വേഷിക്കുന്നത് കേട്ട ഇവരും നടുങ്ങി.
ശരീരഭാഗങ്ങള്‍ മൃതതുല്യമായ അവസ്ഥയില്‍ ജീവനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത കാറ്റലപ്സി എന്ന അവസ്ഥയില്‍ ആയിരുന്നു ഗോണ്‍സാലോ എന്നും അത് കൊണ്ടാണ് ആദ്യം പരിശോധിച്ച ഡോക്ടര്‍ക്ക് ഇയാള്‍ക്ക് ജീവനുണ്ട് എന്ന് മനസ്സിലാകാതെ ഇരുന്നത് എന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മൂന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടയിടത്ത് പിന്നീടുള്ള രണ്ട് പേരും ആദ്യ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്യുക മാത്രമാണ് ഉണ്ടായത്.
ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വന്തം അച്ഛനെ അറസ്റ്റു ചെയ്യണമെന്ന പരാതിയുമായി പന്ത്രണ്ടുകാരന്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയായ ഓം നാരായണ്‍ ഗുപ്ത എന്ന് 12 വയസ്സുകാരനാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിതാവിന് കുടുംബം നോക്കാന്‍ സമയമില്ലെന്നാണ് ബാലന്റെ പരാതി. അതുകൊണ്ട് പൊലീസുകാര്‍ അച്ഛനെ അറസ്റ്റ് ചെയ്ത് ഉപദേശിക്കണമെന്നാണ് ഓം നാരയണ്‍ ഗുപ്ത പൊലീസിനോട് പറഞ്ഞത്.
അയല്‍ വീടുകളിലുള്ള എല്ലാ കുട്ടികളെയും കൊണ്ട് അവരുടെ മാതാപിതാക്കള്‍ നഗരത്തില്‍ പുതുതായി വന്ന മേളയ്ക്ക് പോയപ്പോള്‍ തങ്ങള്‍ മാത്രം പോയില്ല എന്നും ബാലന്‍ പറയുന്നു, ഇക്കാര്യം ഞാന്‍ പൊലീസിനോട് പറയുമെന്ന് പറഞ്ഞപ്പോള്‍ തന്നെ പേടിപ്പിച്ച് ഓടിച്ചതായും ഓം നാരയണ്‍ ഗുപ്ത പോലീസിനോട് പരാതിപ്പെട്ടു.
നഗരത്തില്‍ കച്ചവടക്കാരനാണ് ഓം നാരായണ്‍ ഗുപ്തയുടെ പിതാവ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന് തിരക്കൊഴിഞ്ഞ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ല. ബാലന്റെ പരാതി കേട്ട പൊലീസുകാര്‍ ഓം നാരായണിനെയും പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ 40 ഓളം കുട്ടികളെയും കൂട്ടി മേള കാണാന്‍ പോയാണ് പ്രശ്‌നം പരിഹരിച്ചത്.
കൊച്ചിയെ ഞെട്ടിച്ച വീപ്പയിലെ അസ്ഥികൂടം ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റേതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കുമ്പളത്തുനിന്ന് കോണ്‍ഗ്രീറ്റ് നിറച്ച വീപ്പയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2016 ഡിസംബറിന് മുന്‍പ് നടന്നതാണ് കൊലപാതകം.
ഈ കേസിന് രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ നടന്ന ജുങ്കോ ഫുറുത കൊലപാതക
കേസുമായി സാമ്യം. അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമായിരുന്ന ജുങ്കോ ഫുറുത എന്ന പെണ്‍കുട്ടിയുടെ കൊലപാതകം. ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലന്‍ വരുന്ന വീപ്പക്കുറ്റിയിലാണ് ജുങ്കോ ഫുറൂതയുടെ മൃതദേഹം അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്റ് ട്രക്കിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്താണ് ജുങ്കോ ഫുറൂത കേസ്?
44ദിവസം നീണ്ട അതിക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനുമൊടുവിലാണ് 1989 നവംബര്‍ 22ന് ജുങ്കോ ഫുറുത എന്ന പതിനാറുകാരി കൊല്ലപ്പെടുന്നത്. ജപ്പാനിലെ മിസാതോ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിലാണ് ജുങ്കോ ഫുറൂതയുടെ വിദ്യാഭ്യാസം. മദ്യപിക്കുകയോ പുകവലിക്കുകയോ ലഹരിവസ്തുകള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത ജുങ്കോ ഫുറുത തലതെറിച്ച സഹപാഠികളില്‍ അസൂയ ജനിപ്പിച്ചിരുന്നു. സ്കൂളില്‍ വച്ച് ഹിരോഷി മിയാനോ എന്ന വിദ്യാര്‍ഥിയ്ക്ക് ജുങ്കോ ഫുറൂതയോട് താൽപര്യമുണ്ടായി. ഈ താൽപര്യം ജുങ്കോ ഫുറൂത നിരസിച്ചതാണ് പിന്നീട് ലോകം കണ്ട ഏറ്റവും പൈശാചികമായ കുറ്റകൃത്യങ്ങൾക്ക് ഒന്നിന് വഴിയൊരുക്കിയത്.
1988 നവംബര്‍ 25ന് ഹിരോഷി മിയാനോ അടക്കം വരുന്ന നാല് ചെറുപ്പക്കാര്‍ ജുങ്കോ ഫുറൂതയെ തട്ടിക്കൊണ്ടുപോയി. അവരിൽ ഒരാളുടെ രക്ഷിതാവിന്രെ പേരിലുളള വീട്ടിലേയ്ക്കാണ് തട്ടിക്കൊണ്ടുപോയത്. ടോക്യോയിലെ അഡാച്ചിയിലായിരുന്നു ആ വീട്.
തട്ടിക്കൊണ്ടുപോയ ശേഷം അവര്‍ ജുങ്കോ ഫുറുതയെക്കൊണ്ട് അവളുടെ രക്ഷിതാക്കളെ വിളിപ്പിക്കുന്നു. താന്‍ അപകടത്തിലല്ലെന്നും നാടുവിട്ട് തന്‍റെ സുഹൃത്തുക്കളുടെ കൂടെ താമസിക്കാന്‍ പോവുകയുമാണ് എന്നായിരുന്നു ജുങ്കോ ഫുറുത അവസാനമായി രക്ഷിതാക്കളെ അറിയിച്ചത്. പിന്നീടുള്ള 44 ദിവസം നേരിടേണ്ടി വരുന്ന നരകതുല്യമായ യാതനകളെക്കുറിച്ച് അപ്പോള്‍ അവള്‍ക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല.
ഈ നാല്‍പ്പത്തിനാല് ദിവസങ്ങളില്‍ മിക്കവാറും സമയം അവര്‍ ജുങ്കോ ഫുറുതയെ നഗ്നമായി നിര്‍ത്തി. തോന്നുന്ന സമയങ്ങളിലൊക്കെ അവളെ ക്രൂരമായി ബലാൽസംഗം ചെയ്തു. ജാപ്പനീസ് മാഫിയയായ യകൂസകള്‍ അടക്കം വരുന്ന അഞ്ഞൂറോളം പേര്‍ അവളെ ഈ കാലയളവില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അനുമാനം. ചില ദിവസങ്ങളില്‍ പന്ത്രണ്ട് പുരുഷന്മാര്‍ വരെ അവരെ ലൈംഗികമായി പീഢിപ്പിച്ചു.
ഇതിനൊക്കെ പുറമേ കടുത്ത ശാരീരിക പീഡനങ്ങളിലൂടെയും മര്‍ദ്ദനങ്ങളിലൂടെയും ജുങ്കോ ഫുറുതയ്ക്ക് കടന്നുപോകേണ്ടി വന്നു. ഗോള്‍ഫ് സ്റ്റിക് ഉപയോഗിച്ചുള്ള മര്‍ദ്ദനം മുതല്‍ ഗുഹ്യ ഭാഗങ്ങളില്‍ ബോട്ടിലുകളും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള പ്രയോഗങ്ങളിലൂടെയും അവള്‍ക്ക് കടന്നുപോകേണ്ടിവന്നു.
ഇതേ കാലയളവില്‍ അവള്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ കൊടുത്തില്ല എന്ന് മാത്രമല്ല പലപ്പോഴും പാറ്റയെ തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു, അവളുടെ ശരീരത്തില്‍ തീക്കൊള്ളികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു, വീടിന്‍റെ മച്ചില്‍ തലതിരിച്ച് കെട്ടിയിട്ട അവളെ ബോക്സിങ് ബാഗാക്കി, മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തി, ലൈറ്റര്‍ ഉപയോഗിച്ചും മെഴുകുരുക്കിയൊലിച്ചും കണ്‍പോളകല്‍ കരിച്ചു കളഞ്ഞു. തുന്നല്‍ സൂചികൊണ്ട് ശരീരത്തില്‍ തുളയിട്ടു, സിഗരറ്റുകളും ലൈറ്ററുകളും വച്ച് ശരീരം പൊള്ളിച്ചു. ഇങ്ങനെ അതിക്രൂരമായ പീഡനങ്ങളിലൂടെയാണ് ജുങ്കോ ഫുറുതയ്ക്ക് മരണത്തിന് മുന്‍പ് കടന്നുപോകേണ്ടി വന്നത്.
മര്‍ദ്ദനങ്ങള്‍ അവളുടെ ശ്വാസപ്രക്രിയയെ താറുമാറാക്കി. മൂക്കിലൂടെ ശ്വസിക്കാനാകാത്ത അവളുടെ രക്തയോട്ടം നിലച്ചു തുടങ്ങി. തകരാറിലായ അവളുടെ ആന്തരിക അവയവങ്ങള്‍ ഭക്ഷണവും വെള്ളവും എടുക്കാതായി. ഇത് കുടിക്കുന്ന വെള്ളത്തെ അതുപോലെ തന്നെ പുറംതള്ളുകയും അവളിലവസാനിച്ച ജലാംശത്തെക്കൂടി ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ അവളുടെ അവസ്ഥ പീഡകരെ കൂടുതല്‍ ദേഹോപദ്രവങ്ങൾ ഏൽപ്പിക്കുന്നതിലേയ്ക്ക് മാത്രമാണ് നയിച്ചത്. മുപ്പത് ദിവസമാകുമ്പോഴേയ്ക്കും ജുങ്കോ ഫുറൂതയ്ക്ക് മലമൂത്ര വിസര്‍ജനം പോലും അപ്രാപ്യമായ കാര്യമായി. തന്‍റെ ചുറ്റും ഉള്ള നരകത്തിലേ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ജുങ്കോ ഫുറുതയുടെ ശ്രവണശക്തി ഇല്ലാതാവുകയും മസ്തിഷ്കം ചുരുങ്ങിപ്പോവുകയും ചെയ്തു. അവള്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
44 ദിവസം നീണ്ടുനിന്ന പീഡനത്തിനിടയില്‍ തന്നെ കൊന്നുകളഞ്ഞുകൂടെ എന്ന് ജുങ്കോ ഫുറുത പലകുറി ആവര്‍ത്തിച്ചു കേണുവെങ്കിലും അവരതിന് തയ്യാറായില്ല. പകരം അവര്‍ അവരെ വെല്ലുവിളിക്കുകയാണ് ചെയ്തത്. മാജോങ് എന്നറിയപ്പെടുന്ന ഒരു ചീട്ടുകളിയില്‍ പങ്കെടുക്കാന്‍ !
കളിയില്‍ ജുങ്കോ ഫുറുത വിജയിച്ചു, മരണത്തിലും എന്ന് പറയേണ്ടി വരും. അവളുടെ വിജയത്തില്‍ കുപിതരായ പീഡകര്‍ ലോഹത്തിന്‍റെ വയര്‍ കൊണ്ട് അവളെ തുടരെ തുടരെ മര്‍ദ്ദിച്ചു, കാലിലും കൈയിലും മുഖത്തും വയറിലുമായി എണ്ണയൊഴിച്ച് തീക്കൊളുത്തി. തൊട്ടടുത്ത ദിവസം ക്രൂരമായ പീഡനത്തില്‍ നിന്നും മരണം അവള്‍ക്ക് മുക്തി നല്‍കി.
കൊലപാതകത്തിന്‍റെ ചുരുളഴിയുമ്പോള്‍
ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലൻ വരുന്ന വീപ്പക്കുറ്റിയിലാണ് ജുങ്കോ ഫുറൂതയുടെ മൃതദേഹം അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്‍റ് ട്രക്കിലേയ്ക്ക് (സിമന്ര് മിക്സ് ചെയ്യുന്ന യന്ത്രം ഘടിപ്പിച്ച വാഹനം) നിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ഒരു മൃതദേഹം ഒളിപ്പിക്കാനും നശിപ്പിക്കാനും എളുപ്പം അത് കാണാത്ത വിധം പരസ്യമായി തന്നെ വയ്ക്കുകയാകും എന്നൊരു വികല ബുദ്ധിയായിരുന്നു കൊലപാതകികള്‍ക്ക് തോന്നിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ വിരലടയാള വിദഗ്‌ധരുടെ സഹായത്തോടെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമില്ലാത്ത ഒരാളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞു. അയാളിലൂടെ കൊലപാതകത്തിന്‍റെ കണ്ണികളെ ബന്ധിപ്പിച്ച പൊലീസുകാര്‍ ഒരു മാസത്തിനകം തന്നെ കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തു.
കുമ്പളത്ത് കണ്ടെത്തിയ മൃതദേഹവുമായുള്ള സാമ്യം
ജുങ്കോ ഫുറുതയുടെ മൃതദേഹം ഒളിപ്പിച്ച അതേ വിധത്തിലാണ് കുമ്പളത്ത് നിന്നും കേരള പൊലീസിന് ലഭിച്ച മൃതദേഹവും അടക്കം ചെയ്തത്. ഇവിടെ വീപ്പയുടെ അകത്ത് കോൺക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകൾ വശത്തും കോൺക്രീറ്റ് ഒഴിച്ച് മൂടുകയായിരുന്നു. എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. തലകീഴായി നിർത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോൺക്രീറ്റ് നിറച്ചപ്പോൾ അസ്ഥികൾ ഒടിഞ്ഞുമടങ്ങിയിട്ടുണ്ട്. കോണ്‍ക്രീറ്റിന്‍റെ കനത്തില്‍ അസ്ഥികള്‍ മടങ്ങണം എങ്കില്‍ എത്രകാലം പഴക്കമുള്ള മൃതദേഹം ആണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ക്ക് അനുമാനിക്കാനാകും.
കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേർന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുൻപ് മൽസ്യത്തൊഴിലാളികളാണ് കായലിൽ നിന്ന് വീപ്പ കണ്ടെത്തി കരയിലേയ്ക്ക് കൊണ്ടുവന്നത്. ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ അത് അവർ കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മൽസ്യബന്ധനത്തിന് എത്തിയ തൊഴിലാളികൾ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സംശയം ആരംഭിക്കുന്നത്. മൃതദേഹത്തിൽ ഫോറൻസിക് വിഭാഗം നടത്തിയ വിശദമായ പരിശോധനയിൽ വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്താനായിട്ടുണ്ട്. ഇതിന് പുറമേ 1600 രൂപയും കണ്ടെത്തി. നിരോധിച്ച 500 രൂപയുടെ മൂന്ന് നോട്ടുകളും ഒരു 100 ന്റെ നോട്ടുമാണ് കണ്ടെത്തിയത്. “കൊലപാതകം 2016 ഡിസംബറിന് മുൻപ് നടന്നതാകാനാണ് സാധ്യത എന്നും അതിന് ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പഴക്കം ഉണ്ടായേക്കാം എന്നും പൊലീസ് പറഞ്ഞു.
കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജില്‍ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടന്നിട്ടുണ്ട്. ഡിഎൻഎ പരിശോധന കഴിഞ്ഞാല്‍ മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് കണ്ടെത്താൻ സാധിക്കും. മൃതദേഹത്തിലെ തലയോട്ടിയിൽ നിന്ന് മുടിനാരുകൾ കണ്ടെത്തി. ഇത് പുരുഷന്റേതിന് സമാനമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വസ്ത്രത്തിന്റെ അവശിഷ്ടം സ്ത്രീയുടേതാണോയെന്നും സംശയവും നിലനില്‍ക്കുന്നു. മുടി ബോബ് ചെയ്ത പെൺകുട്ടിയുടേതാകാനും സാധ്യതയുള്ളതിനാൽ ഫോറൻസിക് പരിശോധനയും ഡിഎൻഎ പരിശോധനയും കഴിഞ്ഞ് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. പനങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ജപ്പാനിലെ ജുങ്കോ ഫുറുത കേസുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പറയാനാകില്ല. നടന്നിട്ടുള്ളതായ ക്രിമിനല്‍ സംഭവങ്ങളില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ടുകൊണ്ട് സമാനമായ കൃത്യങ്ങള്‍ ആവര്‍ത്തിച്ച സംഭവങ്ങള്‍ അനവധിയാണ്. ജുങ്കോ ഫുറുത കേസിന് സമാനമായ രീതിയിലാണ് ഇവിടേയും മൃതദേഹം നശിപ്പിക്കാന്‍ ശ്രമിച്ചത്. മൃതദേഹം നശിപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണോ യാദൃശ്ചികമായ ഈ സാമ്യം ഉണ്ടായത് എന്ന കാര്യം പൊലീസ് കണ്ടത്തേണ്ടതാണ്. എന്നിരുന്നാലും ജുങ്കോ ഫുറുതയുടെ കേസ് ഇനി കേരളവും ചർച്ച ചെയ്യും.
അതേസമയം, കുമ്പളത്ത് മൃതദേഹം കണ്ടെത്തിയ സംഭവം, വളരെ ആസൂത്രിതമായി വീപ്പയുടെ അകത്ത് കോണ്‍ക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകള്‍ വശവും കോണ്‍ക്രീറ്റ് കൊണ്ട് മൂടുകയായിരുന്നു. കൊലപാതകം ഒരിക്കലും പുറത്തറിയാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന സംശയത്തിലാണ് പോലീസ്. തലകീഴായി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റ് നിറച്ചപ്പോള്‍ അസ്ഥികള്‍ ഒടിഞ്ഞുമടങ്ങിയതാകണം എന്ന് കരുതുന്നു.
ദുരൂഹതയേറുന്ന സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എംപി ദിനേശ് പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് കണ്ടെത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹത്തിലെ തലയോട്ടിയില്‍ നിന്ന് മുടിനാരുകള്‍ കണ്ടെത്തി. ഇത് പുരുഷന്റേതിന് സമാനമാണെന്നാണ് പ്രാഥമിക സംശയം. അതേസമയം, വസ്ത്രത്തിന്റെ അവശിഷ്ടം സ്ത്രീയുടേതാണോയെന്നും സംശയം ഉണ്ട്. മുടി ബോബ് ചെയ്ത പെണ്‍കുട്ടിയുടേതാകാനും സാധ്യതയുള്ളതിനാല്‍ ഫോറന്‍സിക് പരിശോധനയും ഡിഎന്‍എ പരിശോധനയും കഴിഞ്ഞ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ സ്ഥിരീകരണം ഉണ്ടാകൂ.
അതേസമയം, കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേര്‍ന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുന്‍പ് മല്‍സ്യത്തൊഴിലാളികളാണ് കായലില്‍ നിന്ന് വീപ്പ കണ്ടെത്തി കരയിലേക്ക് ഇട്ടത്. മൃതദേഹം അഴുകിയതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് ഉയര്‍ന്ന നെയ്, ജലത്തിന്റെ ഉപരിതലത്തില്‍ എത്തിയപ്പോഴാണ് മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് ഇവര്‍ വീപ്പ കണ്ടെത്തി പരിശോധിച്ചെങ്കിലും ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ കരയിലേക്ക് ഇട്ടു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മല്‍സ്യബന്ധനത്തിന് എത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടത് അറിയിച്ചതോടെ പോലീസെത്തിയാണ് വീപ്പ പൊളിച്ചത്.
ഫെയ്‌സ്ബുക്കില്‍ നാല് വരി കവിത കുറിച്ചിട്ട കോളജ് അധ്യാപകനെതിരെ സദാചാര പോലീസ്. അധ്യാപകനെ സദാചാരം എന്തെന്ന് പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂട്ടത്തില്‍ സ്വന്തം വിദ്യാര്‍ഥികളും ഉണ്ട്. സംഭവം നാട്ടിലും കോളജിലും വിവാദമായതോടെ ജോലി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അധ്യാപകനായ അജിന്‍ ലാല്‍.
“സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്പോഴാണ്
സ്വപ്ന സ്ഖലനം സംഭവിക്കുന്നത്..
ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു.
എന്റെ തുടകള്‍ നനഞ്ഞു എന്നു
ഞാന്‍ തിരിച്ചറിയുന്നതുവരെയും
അത് അവള്‍ തന്നെ ആയിരുന്നു.”-
ഇതായിരുന്നു കോഴിക്കോട് നാദാപുരം എംഇടി കോളേജിലെ അധ്യാപകനായ അജിന്‍ ലാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത്.
അധ്യാപകനായ അജിന്‍ ലാലിന്റെ വാക്കുകള്‍ അശ്ലീലമാണെന്ന് ഒരുപാട് പേര്‍ കമന്റില്‍ രേഖപ്പെടുത്തി. ഇതില്‍ അജിന്‍ ലാലിന്റെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍ ചിലര്‍ ഇന്‍ ബോക്‌സില്‍ എത്തി അജിന്‍ ലാലിനെ കണ്ണ് പൊട്ടുന്ന ചീത്ത വരെ വിളിച്ചു. സംഭവം വിവാദമായതോടെ അജിന്‍ ലാല്‍ വിശദീകരണവുമായി രംഗത്തെത്തി.
അജിന്‍ ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളോടും വിദ്യാര്‍ഥികളോടും സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാല്‍ ഞാന്‍ പറയട്ടെ, പക്ഷെ എല്ലാവരും മുഴുവനായിട്ട് വായിക്കണം. പിന്നെ കഴിഞ്ഞ 2 ദിവസമായി ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമായി നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പോസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കും മുന്‍പ്, നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്റെ രാജി ആണെങ്കില്‍ അതിനു ഇത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
നിങ്ങള്‍ക്ക് എന്നോട് പറയാമായിരുന്നു ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല എന്ന്. അതിനുള്ള ഒരു സ്‌പേസ് ഞാന്‍ നിങ്ങള്‍ക്ക് എന്നും തന്നിട്ടുണ്ട്. എന്നെ ആവശ്യമില്ല എന്നു തോന്നുനിടത്തു എവിടെ ആണെങ്കിലും നില്‍ക്കാന്‍ ആഗ്രഹിക്കാത്തൊരാളാണ് ഞാന്‍. ഈ ഒരു പോസ്റ്റിന്റെ പേരില്‍ മാത്രമാണ് നിങ്ങള്‍ എന്നെ പുറത്താക്കാന്‍ ആവിശ്യപ്പെടുന്നത് എന്നു ഇപ്പഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.
ഇനി മറ്റുള്ളവര്‍ പറഞ്ഞതു പോലുള്ള ഏതെങ്കിലും കാര്യ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതിലേക്ക് ഒന്നും തന്നെ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി പോസ്റ്റ് മാത്രമാണ് വിഷയമെങ്കില്‍ അതിലേക്ക് വരാം. പോസ്റ്റ് എല്ലാവരും നന്നായിട്ട് വായിച്ചതു കൊണ്ടു ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. ആ പോസ്റ്റില്‍ ‘ഞാന്‍ ഇന്നവളെ ശരിക്കും കണ്ടു’ എന്നതിനു പകരം അവന്‍ കണ്ടു എന്നായിരുന്നെങ്കില്‍, എന്റെ തുടകള്‍ എന്നതിന് പകരം അവന്റെ തുടകള്‍ എന്നായിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ലായിരുന്നു.
അല്ലെങ്കില്‍ അവന്‍ ആരുമാകാം എന്ന ഉത്തരത്തില്‍ തീരുന്ന പ്രസ്‌നേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഞാന്‍ ‘ഞാന്‍’ എന്നു തന്നെ എഴുതിയത് അതെനിക്ക് സംഭവിച്ചത് കൊണ്ടു മാത്രമായിരിക്കണം എന്നില്ല. ഞാന്‍ മുന്‍പും എഴുതാറുണ്ട് എം ഈ ടിയില്‍ വന്നതിനു ശേഷവും എഴുതിയിട്ടുണ്ട് അന്നൊന്നും ഇതുപോലൊരു കമെന്റ്‌സുമായി നിങ്ങള്‍ ആരും വന്നിട്ടില്ല. അതു കൊണ്ട് തന്നെ ഞാന്‍ ഇതെഴുതുമ്പോഴും എന്റെ എല്ലാ എഴുത്തു പോലെയുള്ള ഒന്നായിട്ടെ കരുതിയുള്ളൂ.
ഇനി അവള്‍ ആണ് പ്രശ്‌നമെങ്കില്‍ അവള്‍ എന്റെ കാമുകി മാത്രമാണ് അല്ലാതെ നിങ്ങളാരും പറഞ്ഞ സ്റ്റുഡന്‍സ് അല്ല. 8 വര്‍ഷത്തെ എന്റെ പ്രണയം അതു എം ഈ ടി യില്‍ പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും എത്രയോ മുന്നേ തുടങ്ങിയതാണ്. പ്രണയം എന്നു കേള്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസിലേക്ക് വരുന്നത് കോളേജ് വരാന്തയില്‍ ഇരുന്നു ഒന്നിച്ചിരുന്നു സംസാരിക്കുന്നതു, കൈ പിടിച്ചു ഒപ്പം ചേര്‍ന്നു നടക്കുന്നതു, അല്ലെങ്കില്‍ കാന്റീനില്‍ ഇരുന്നു വാ തോരാതെ സംസാരിക്കുന്നവരുടെ ചിത്രങ്ങളാണോ?
എങ്കില്‍ എന്റെ പ്രണയം ഇതൊന്നും ആയിരുന്നില്ല ഇതിനൊന്നുമുള്ള അവസരങ്ങളും കിട്ടിയിട്ടില്ല. എന്റെ പ്രണയം പല സ്റ്റേജ്‌സില്‍ കൂടെ കടന്നു പോയിട്ടുണ്ട് ഒരു വര്‍ഷം മുന്നേ ബ്രേക്ക് അപ്പും ആയി. നിങ്ങള്‍ക്ക് ആ പോസ്റ്റിലെ വരികള്‍ക്ക് മുകളിലൂടെ വായിച്ചപ്പോള്‍ തോന്നിയത് അതെന്റെ കര്‍മമാണ് എന്നാണെകില്‍ നിങ്ങള്‍ക്കാര്‍ക്കും വായിച്ചു തീര്‍ത്തു എടുക്കാന്‍ പറ്റാത്ത എന്റെ തീവ്ര നഷ്ട പ്രണയുമുണ്ടതില്‍. അതു കൊണ്ടാണ് നിങ്ങള്‍ ഈ പോസ്റ്റ് എത്ര വളച്ചൊടിച്ചിട്ടും ഞാന്‍ ഡിലീറ്റ് ചെയ്യാത്തത്. അതു കാമമല്ല പ്രണയമാണ് അതുകൊണ്ടു ഈ ഒരു കാര്യത്തില്‍ എനിക്ക് തെറ്റു പറ്റിയെന്നു ഞാന്‍ പറയാത്തതും.
ഞാന്‍ നിങ്ങളുടെ ആരുടേം ആസ്വാദന തലത്തെ കുറ്റപ്പെടുത്തുവാന്‍ വരുന്നില്ല. ഒരു കാര്യം സംഗ്രഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതിനെ വേറൊരു രീതിയില്‍ വളച്ചൊടിക്കുന്നത് എന്തിന്? വായിച്ചിട്ട് മനസ്സിലാവാത്ത എന്റെ പല സുഹൃത്തുക്കളും ഇന്‍ബോക്‌സില്‍ വന്നു ചോദിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് കമലാ സുരയ്യയിനെയോ, ചുള്ളിക്കാടിനെയോ ബഷീറിനെയോ പുനത്തിലിനെയോ ഒന്നും സജസ്റ്റ് ചെയ്യുന്നില്ല. പ്രണയം അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കി പ്രണയിക്കുമ്പോള്‍ നമ്മളില്‍ എല്ലാവരിലും ഒരു കലാകാരന്‍ ജനിക്കും എന്നതാണ്.
ഇങ്ങനെ ഒക്കെ ആണേലും ഉള്ളില്‍ ഒരുപാടുണ്ട് ട്ടോ സങ്കടങ്ങള്‍ അതൊക്കെ നിങ്ങള്‍ അറിയുക തന്നെ വേണം. സെന്റിമെന്‌സ് എന്നു പറകുഞ്ഞു കളിയാക്കിക്കോളൂ, എങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ നിങ്ങള്‍ ഒക്കെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്തു ആക്രമിച്ചപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്. 17 വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചു ഉണ്ടാക്കിയ എന്റെ കരിയര്‍ ആണ്.
ഈ ഒരു പ്രൊഫഷന്‍ അല്ലാതെ വേറെ ഒന്നിനെ പറ്റിയും ഇതുവരെ സ്വപ്നങ്ങള്‍ കണ്ടിട്ടില്ല. ഈ ഒരു ജോലിയിലേക്ക് എത്തുന്നതിനു മുന്‍പ് പല ജോലിയും ചെയ്തിട്ടുണ്ട് പകുടിക്കാരന്‍. കണ്‍സ്ട്രക്ഷന്‍, വീഡിയോ വര്‍ക്, ബലൂണ്‍ ഡക്കറേഷന്‍ etc etc .. എന്നിട്ടും ഞാന്‍ ഒരു മാഷ് ആയതു ചെറുപ്പത്തില്‍ തൊട്ടു കണ്ട സ്വപ്നം ഏത് സാഹചര്യത്തിലും നെഞ്ചോട് ചേര്‍ത്തു പിടിച്ചത് കൊണ്ടാണ്. വീട്ടിലെ ഏക സ്ഥിര വരുമാനക്കാരന്‍, പോണ്ടി ബാച്ചില്‍ കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയതിലെ ആദ്യ ജോലിക്കാരന്‍. ദേ ഇപ്പൊ ആദ്യം ജോലി പോയ ആള്‍.
ഇതെഴുതുമ്പോഴും എന്റെ മുന്നില്‍ നിന്നു എന്നെ നോക്കി ചിരിക്കുന്ന 2 ഫോര്‍മല്‍ ഷര്‍ട്ടും പാന്റും ഉണ്ട്.. ആദ്യമായി വാങ്ങിച്ചവ. ഇനിയും എന്റെ പോസ്റ്റിനെ പറ്റി അഗാധമായി ചിന്തിക്കുന്നവര്‍ നാളെ മുതല്‍ രാവിലെ ഞാന്‍ എങ്ങോട്ടിറങ്ങും എന്നുള്ള എന്റെ ചിന്തകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. പിന്നെ ഇതിലൊക്കെ ഉപരി നിങ്ങള്‍ എനിക്ക് നഷ്ടപ്പെടുത്തിയത് ഫോമല്‍ ഡ്രെസ്സില്‍ ഞാന്‍ ഇറങ്ങി പോവുന്നത് എന്നും അടുക്കളയുടെ വാതിലിലൂടെ ഞാന്‍ മറയുന്നതുവരെ നോക്കി നില്‍ക്കുന്ന എന്റെ അമ്മയുടെ നോട്ടത്തെയാണ്. എനിക്ക് കിടക്കുന്ന എന്റെ സാലറിയേക്കാളും വലിയ എന്റെ സമ്പാദ്യം.
എങ്കിലും സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്ക് വരണം ഈ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്റെ അമ്മയും പെങ്ങളും എങ്ങനെ ആണെന്ന് അറിയണം. നിങ്ങള്‍ ആരായാലും എപ്പോ വീട്ടിലേക്ക് വന്നാലും ഒരു ഗ്ലാസ് കട്ടന്‍ കിട്ടും. ഇന്നലെ വരെ മാഷേന്നു വിളിച്ച ഇന്ന് എന്റെ ഇന്‌ബോക്‌സിലേക് വന്നു ചീത്ത വിളിച്ച ഞാന്‍ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ എല്ലാ സ്റ്റുഡന്‍സിനോടും സ്‌നേഹം മാത്രം.
സ്കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ അധ്യാപികയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത. മാതാപിതാക്കളുടെ മുന്നില്‍ അധ്യാപികയായ മകള്‍ എല്ലാം തുറന്നു പറഞ്ഞു. ഗുജറാത്തിലെ സൂററ്റിനടുത്തുള്ള കപോദ്ര എന്ന സ്ഥലത്താണു സംഭവം. സ്‌കൂളില്‍ നിന്നു വീട്ടില്‍ എത്തിയ അധ്യാപികയായ മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്നു മാതാപിതാക്കള്‍ മകളോടു കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണു പ്രിന്‍സിപ്പാള്‍ അധ്യാപികയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന വിവരം പുറംലോകം അറിയുന്നത്. ശ്രീ നചികേത വിദ്യാലയത്തിലെ പ്രിന്‍സിപ്പാളാണ് ഇതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കുന്ന അധ്യാപികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അധ്യാപികയെ കയറിപ്പിടിച്ച ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.
ഒരുവിധം അധ്യാപിക മുറിയില്‍ നിന്നു രക്ഷപെട്ടു വീട്ടിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യാപികയുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വഭവികത തോന്നിയത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അടുത്ത ദിവസം തന്നെ യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും പലപ്പോഴും പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിരുന്നതായി യുവതി പറയുന്നു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു.