ബാങ്കോക്ക്: ബാങ്കോക്കിലെ ലീലക്‌സ് ഹോസ്പിറ്റലില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. തായ്‌ലന്‍ഡില്‍ ഈ ചികിത്സ ചെയ്യുന്ന ഏക ആശുപത്രിയാണിതെന്നാണ് കരുതുന്നത്. ഇരുപത്തിരണ്ടു മുതല്‍ അമ്പത്തഞ്ചു വയസുവരെയുള്ളവരാണ് ചികിത്സ തേടി എത്തുന്നതില്‍ കൂടുതലും. പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കുന്നതിനുള്ള ചികിത്സയാണ് ഈ ഹോസ്പിറ്റലില്‍ നടത്തിവരുന്നത്.

ശരീരത്തിന് ഹാനികരമല്ലാത്ത ലേസര്‍ ഉപയോഗിച്ചാണ് വെളുപ്പിക്കല്‍ എന്നു പറയുന്നുണ്ടെങ്കിലും ചികിത്സയുടെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആശുപത്രിക്കാര്‍ തയ്യാറല്ല. അഞ്ചു ഘട്ടങ്ങളാണ് ചികിത്സയ്ക്കുള്ളത്. മറ്റ് സൗന്ദര്യ വര്‍ദ്ധക ചികിത്സകളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ കുറഞ്ഞ ചെലവേ ഇതിനുള്ളൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

  ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്ടീരിയൽ രോഗം യുകെയിൽ വ്യാപിക്കുന്നു. രാജ്യത്ത് ഡോണോവനോസിസ് കേസുകൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്‌. എയ് ഡ്‌സിന് വരെ കാരണമാകാം. മുന്നറിയിപ്പ് നൽകി ഡോക്ടർമാർ

ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു പുരുഷന്മാരെങ്കിലും ഈ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു യുവാവ് ചികിത്സയ്ക്ക് വിധേയനാകുന്നതിന്റെ ചിത്രം തായ് ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ തലവര തെളിഞ്ഞത്. ദിവസവും നൂറുകണക്കിന് അന്വേഷണങ്ങളാണ് ഇതേപറ്റി ഉണ്ടാകുന്നത്.

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും അന്വേഷണവുമായി നേരിട്ടെത്തുന്നുണ്ട്. കാര്യം എന്തായാലും ക്ലിക്കായിട്ടുണ്ടെങ്കിലും പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വര്‍ണ്ണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ആശുപത്രി ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. ആശുപത്രിക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.