Most Popular

അസോസിയേഷനുകളും ക്യാമ്പയിനുകളുമൊക്കെ വരുന്നതിന് മുന്‍പ് തന്നെ പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയില്‍ നിലനിന്നിരുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കെ.പി.എ.സി ലളിത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് കെ.പി.എസി ലളിത മനസ്സു തുറന്നിരിക്കുന്നത്.

ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി. ഒരു ദിവസം അയാള്‍ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജോലിക്കാരി പെണ്ണും എന്റെ സഹോദരനും വീട്ടില്‍ ഉണ്ട്. ഇങ്ങേര്‍ അവിടെയിരുന്നു കള്ള് കുടിയാണ്. എന്റെ വേലക്കാരിയെ വിളിച്ച് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നുണ്ട്.

അന്ന് അയാള്‍ക്കെതിരേ ആര്‍ക്കും ഒന്നും പറയാനാകില്ല. അങ്ങേര്‍ സിനിമാ ലോകം അടക്കിവാണിരുന്ന കാലമാണ്. നസീര്‍ സാറിന് പോലും അങ്ങനെ ഒരു സ്ഥാനം ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. ഭാസി ചേട്ടന്‍ പറയുന്നതിന് അപ്പുറത്തേക്ക് വേറൊന്നുമില്ല അന്ന്. പല ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അങ്ങേര്‍ പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കില്‍ സിനിമയിലെടുക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അതില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കി. പരാതി പറഞ്ഞാലും കാര്യമൊന്നുമില്ല.

അന്ന് അയാളവിടെ ഇരുന്നു മദ്യപിച്ചു, ശര്‍ദ്ദിച്ച് കുളമാക്കി കൂടെ തെറി വിളിയും. പുലര്‍ച്ചെയായിട്ടും അവിടുന്ന് പോകാതായതോടെ ഞങ്ങള്‍ ബഹദൂറിക്കയുടെ വീട്ടില്‍ ചെന്നു. കരഞ്ഞ് കരഞ്ഞ് എന്റെ മുഖമാകെ വീര്‍ത്തിരിക്കുകയാണ്. ബഹദൂര്‍ക്ക ഞങ്ങളുടെ കൂടെ വന്നു. ഇങ്ങേരെ പൊക്കിയെടുത്ത് വണ്ടിയില്‍ കയറ്റി വിട്ടു. വീടൊക്കെ അടിച്ചു തെളിച്ചാണ് ഞങ്ങള്‍ക്കവിടെ കേറാന്‍ പറ്റിയത്.

അന്ന് ഇങ്ങനത്തെ അസോസിയേഷനൊക്കെ ഉണ്ടെങ്കില്‍ ഇതൊന്നും നടക്കില്ല. അന്നുണ്ടായിരുന്നു ഒരു ചലചിത്ര പരിഷത് എന്ന അസോസിയേഷന്‍. ഉമ്മറിക്കയായിരുന്നു സെക്രട്ടറി. ഈ സംഭവം കഴിഞ്ഞ് കുറേ പടത്തില്‍ നിന്നും എന്നെ ഒഴിവാക്കി. മെയ്ക്കപ്പ് ഇട്ട് വൈകുവോളം ഇരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിങ്ങനെ തുടര്‍ന്ന് പോകാന്‍ വയ്യെന്ന് കാണിച്ച് ഹരന്‍ സാറും മറ്റും ഒപ്പിട്ടു തന്ന എന്റെ പരാതി ഞാന്‍ പരിഷത്തില്‍ കൊണ്ട് കൊടുത്തു. അന്ന് രാത്രി ഉമ്മറിക്ക എന്നെ വിളിച്ചു.

‘നിനക്കിതിന്റെ വല്ല ആവ്യവുമുണ്ടോ അങ്ങേര് ഇവിടെ വാഴുന്നോരാണ്, നീയാര്’ എന്ന് ചോദിച്ചു. ‘സഹിക്കാന്‍ വയ്യാതായോണ്ട് ചെയ്തതാണ് നടപടിയെടുക്കാന്‍ പറ്റുമോ ഇല്ലയോ’ എന്ന് ഞാന്‍ ചോദിച്ചു. ഉമ്മറിക്ക പറഞ്ഞു ‘പറ്റില്ല’എന്ന്..ഞാന്‍ പറഞ്ഞു ‘നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും എന്നാലാവുന്നത് ഞാന്‍ ചെയ്തോളാം എന്ന്’. അന്ന് അത്രയും പറയാനുള്ള ധൈര്യം ഞാന്‍ കാണിച്ചു. എന്റൊപ്പം ഹരന്‍ സാറൊക്കെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് ഇയാളുടെ അധ:പതനം. ആശുപത്രിയില്‍ കിടന്ന സമയത്തു കാണാന്‍ ചെന്ന എന്നോട് ചോദിച്ചത് എന്തിനാ വന്നേ എന്നാണ്.

വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലില്‍ പതിച്ചു. മൈക്രോനേഷ്യയിൻ ദ്വീപിലെ വെനോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് അപകടം സംഭവിച്ചത്. 36 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ നീന്തി രക്ഷപെടുകയായിരുന്നു.ബാക്കിയുള്ളവരെ പ്രദേശവാസികള്‍ ചെറുവള്ളത്തിലെത്തി രക്ഷിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും അപകടകാരണം അന്വേഷിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.

പാപ്പുവാ ന്യൂ ഗിനിയയയുടെ കീഴിലുള്ള എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനമാണ് നിയന്ത്രണം വിട്ട് കായലില്‍ പതിച്ചത്. വിമാനത്തിനുള്ളില്‍ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം അപകട കാരണം വ്യക്തമല്ല.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആകാശ നിരീക്ഷണം നടത്തിയ നാവികസേനയുടെ പി.8.ഐ നിരീക്ഷണ വിമാനം പകര്‍ത്തിയ ചിത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ പുറത്തുവിട്ടത്.

അഭിലാഷിനു വേണ്ടി മരുന്നും ഭക്ഷണവും പായ് വഞ്ചിയില്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തക സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, കനത്ത കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണ്. പത്തടിയോളം ഉയരത്തിലുള്ള തിരമാലകളും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടികുന്നു.

പ്രദേശത്ത് മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്ലെ ദെലോന്‍’ തുറമുഖത്തുനിന്ന് ആരംഭിച്ച മല്‍സരത്തിന്റെ 83ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി ‘തുരീയ’ തകര്‍ന്നുള്ള അപകടത്തില്‍ അഭിലാഷ് ടോമിക്ക് പരുക്കേറ്റിരുന്നു. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.110 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു.

അപകടത്തില്‍പ്പെട്ട അഭിലാഷ് സന്ദേശങ്ങളിലൂടെ പായ്വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്നാണ് അറിയിച്ചിരുന്നു.തനിക്ക് പായ് വഞ്ചിയില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും,നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നും അപകടത്തില്‍ തന്റെ മുതുകിന് സാരമായി പരിക്കേറ്റിടുണ്ടെന്നും അഭിലാഷ് വ്യക്തമാക്കീരുന്നു. ഇടയ്ക്ക് ബന്ധം നഷ്ടപ്പെട്ടെങ്കിലും റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍നിന്ന് 5020 കിലോമീറ്റര്‍ അകലെയാണിത്.

 

ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‍വ‍ഞ്ചിയിലാണ് അഭിലാഷ് സ‍ഞ്ചരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി, ഗുരുതര പരുക്കുണ്ടെന്നും സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും സന്ദേശം. കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍. നാവികസേനയുടെ ഐഎന്‍എസ് സത്പുരയും തിരച്ചിലിന്

എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്ട്രേലിയന്‍ റെസ്ക്യൂ കോർഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും.

പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്‌വഞ്ചിയുടെ കഴ തകർന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തിൽ പറയുന്നു. സാറ്റലൈറ്റ് ഫോൺ സജീവമാണെന്ന സന്ദേശം പിന്നാലെയെത്തി.

അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുര പുറപ്പെട്ടു. ഓസ്ട്രേലിയൻ റെസ്ക്യു കോർ‌ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി ‘തുരിയ’, ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ്‌വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.

ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാര്‍ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിരുന്നു. ഭക്ഷണമായി കരുതിയിരുന്ന പോപ് കോണ്‍ തീരുകയാണെന്നും വഞ്ചിയില്‍ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കള്‍ ഉപയോഗിച്ചുതുടങ്ങാതെ മാര്‍ഗമില്ലെന്നുമാണു സന്ദേശം.

കേരളത്തില്‍നിന്നുള്ള തടിയും വിദേശനിര്‍മിത പായകളും ഉപയോഗിച്ചു ഗോവയിലെ അക്വാറിസ് ഷിപ്യാഡിലാണു തുരിയ ‘പായ്‌വഞ്ചി’ നിര്‍മിച്ചത്. ഉപനിഷത്തില്‍നിന്നാണു ‘തുരിയ’ എന്ന പേരു കണ്ടെത്തിയത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവ കഴിഞ്ഞുള്ള നാലാമത്തെ അവസ്ഥയാണു തുരീയം. മുനിമാരുടെ ബോധതലം – ഞാനെന്ന ഭാവം ഉപേക്ഷിക്കപ്പെട്ടു സമ്പൂര്‍ണ സമത കൈവരുന്ന അവസ്ഥയെന്നാണു ‘തുരിയ’ അര്‍ഥമാക്കുന്നത്.

ജെബി കൊടുങ്കാറ്റ്. 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റില്‍ ഇതുവരെ ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ലക്ഷം ജനങ്ങള്‍ക്കാണ് സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. മണിക്കൂര്‍ പരമാവധി 216 കിലോ മീറ്ററാണ് കാറ്റിന്റെ വേഗം.

ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയെ ആകെ തകര്‍ത്തുകൊണ്ടാണ് ജെബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാം നേരത്തേ തന്നെ ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് കാറ്റ് വീശുന്നത്. ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളക് ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ ആണ്. ഇവിടങ്ങളില്‍ എല്ലാ ഗതാഗത സംവ്ധാനങ്ങളും താറുമാറായിരിക്കുകയാണ്.

Image result for nine-dead-typhoon-jebi-in-japan

ഒസാകാ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഒസാകാ വിമാനത്താവളത്തില്‍ കുടങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി അതി ശക്തമായ മഴയ്ക്കും പ്രളയത്തിനും, കനത്ത മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Image result for nine-dead-typhoon-jebi-in-japan

കൊടുങ്കാറ്റില്‍ വാഹനങ്ങള്‍ റോഡില്‍ നിലതെറ്റി മറഞ്ഞു വീഴുന്നതും, കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നു പോകുന്നതായും മറ്റുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നുണ്ട്.

ബിജോ തോമസ് അടവിച്ചിറ

പ്രകൃതി കനിഞ്ഞു നൽകിയ ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കൊച്ചു കേരളം, അവിടേക്ക് ഇന്ന് ലോകം ഉറ്റു നോക്കുന്നു. പക്ഷെ അത് ഇവിടുത്തെ പ്രകൃതി രമണീയതയിൽ മനം കുളിർന്നിട്ടു അല്ലെന്നു മാത്രം. നമ്മൾ ഇന്ന് ഒരു യുദ്ധ ഭൂമിയിൽ ആണ് ആ യുദ്ധം എന്ന് തിരുമെന്നോ, അങ്ങനെ അവസാനിക്കുമെന്നോ, ഭാവി ഭവിഷ്യത്തുകൾ എങ്ങനെ ആയിത്തീരുമെന്നോ ആർക്കും അറിയില്ല. പക്ഷെ ഒന്ന് മാത്രം ഈ യുദ്ധക്കളത്തിൽ മലയാളികൾ ഒന്നിച്ചു പൊരുതി ഇനിയും പൊരുതുന്നു, സമൃദ്ധിയുടെ ആ നല്ല നാളുകളിലേക്ക്……

എന്റെ നാട് കുട്ടനാട് പ്രകൃതി ഉഗ്രരൂപിണിയായി സംഹാരതാണ്ഡവം ആടി നിറഞ്ഞു കവിഞ്ഞു പല ജീവിതവും തുടച്ചു നീക്കി തൂത്തെറിഞ്ഞു വരുമ്പോൾ എല്ലാം ഉൾകൊള്ളാൻ കാത്തിരുന്ന നാട്. വർഷത്തോറും ചെറുതും വലുതുമായ പല വെള്ളപ്പൊക്കവും  വന്നെങ്കിലും അതെല്ലാം വർഷത്തിലൊരിക്കൽ വിരുന്നു വരുന്ന ഉൽസവമാക്കി മാറ്റുന്ന കുട്ടനാടൻ ജനതയ്ക്ക് അപ്രതീഷിതമായി കിട്ടിയ ഇരുട്ടടി ആയി പോയി ഈ മഹാ ദുരന്തം. പമ്പ നദി നിറഞ്ഞു തുളുമ്പിയപ്പോളും എല്ലാം സഹിക്കാം എന്നും കരുതി,… ഏതൊക്കെ എന്ത് ? എന്ന് പറഞ്ഞു കൂട് വിട്ടുപോരാതിരുന്ന കുട്ടനാടൻ മക്കളുടെ കണ്ണുകൾ ചുവക്കാൻ അധിക സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഒരു മാസക്കാലം കൂടെ ഉണ്ടായിരുന്ന വെള്ളപൊക്കം പ്രളയ ജലമായി മാറിയപ്പോൾ നാട് അക്ഷരാത്ഥത്തിൽ മുങ്ങി. കരകാണാൻ ഒരിടംപോലും ഇല്ലാതെ മുട്ടോളം വെള്ളം, തലപൊക്കമായി മാറാൻ അധിക നേരം വേണ്ടി വന്നില്ല. പിന്നെ ജിവനെങ്കിലും നിലനിർത്താനുള്ള ഓട്ടം ആയിരുന്നു.

ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് കത്ത് വച്ച സമ്പാദ്യങ്ങൾ മുഴുവൻ കണ്മുൻപിൽ അസ്തമിക്കുന്നതും കണ്ടു ജീവന് വേണ്ടിയുള്ള ഓട്ടം. ഏകദേശം 3 ലക്ഷത്തോളം വരുന്ന കുട്ടനാടൻ മക്കൾ തിരിച്ചറിയാൻ ഒരു രേഖകൾ പോലും ഇല്ലാതെ അവിടുന്ന് പലായനം തുടങ്ങി.
ആലുവയിലും പെരിയാറിന്റെ തീരങ്ങളിലും, ചെങ്ങന്നൂർ ഉൾപ്പെടയുള്ള പമ്പയാറിന്റെ തീരങ്ങളിലും മലബാർ മേഖലയിലും പ്രളയ ജലം സംഹാര താണ്ഡവമാടി അനവധി ജീവനുകൾ അപകരിക്കുമ്പോളും. അവിടങ്ങളിൽ നാട്ടുകാരോടൊപ്പം കേന്ദ്ര സംസ്ഥാന സേനയുടെ രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തങ്ങളിൽ ഏർപ്പെടുമ്പോൾ.

Image may contain: sky, tree, cloud, outdoor, nature and water

അധികാരികൾ പറഞ്ഞു അവർ കുട്ടനാട്ടുകാർ അവർ രക്ഷപെടും അവർ വെള്ളത്തിൽ പൊങ്ങി കിടന്നുകൊള്ളും.   അധികാരികളുടെ ശ്രദ്ധ ശരി വയ്ക്കുന്ന രീതിയിൽ ആയിരുന്ന ആദ്യ ദിനങ്ങളിൽ ഗ്രാമവാസികളുടെ രക്ഷാപ്രവർത്തനം. പ്രളയ ജലം വന്നു മൂടുന്ന ആദ്യ ദിനങ്ങളിൽ നാട്ടുകാർ തന്നെ സംഘടിച്ചുള്ള രക്ഷാപ്രവർത്തനം ആയിരുന്നു. പലരും സ്വന്തമായി സ്പീഡ് ബോട്ടുകളും യമഹ വള്ളങ്ങളിലും കിഴക്കൻ ദേശങ്ങളിലുള്ള ബന്ധു വീടുകളിൽ അഭയം തേടിയിരുന്നു.

എന്നാൽ നാട്ടുകാരെ കൊണ്ട് കുട്ടിയാൽ കൂടില്ലാത്ത സ്ഥിതിയില്ലേക്ക് കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ അധികാരികാരികളുടെ ശ്രദ്ധയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ പിന്നെ കണ്ടത് കുട്ടനാട്ടുക്കാർ എന്നുവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന് നാൾ വഴികൾ ആയിരുന്നു. പിന്നെ കുട്ടനാടിന്റെ കിഴക്കൻ മേഖലയായ ചങ്ങനാശേരിയിലേക്കും ആലപ്പുഴ നഗര പ്രദേശങ്ങളിലേക്കും കുട്ടനാട്ടുകാരുടെ  ഒഴുക്കായിരുന്നു .

നാട്ടുകാർ സ്വന്തമായി സംഘടിപ്പിച്ച യമഹ വച്ച വള്ളങ്ങളോടൊപ്പം ദുരകർമ്മ സേനയുടെ സ്പീഡ് ബോട്ടുകളും പിന്നെ അവരും……  ഇനി കുട്ടനാട്ടുക്കാർ തങ്ങളുടെ ജീവിത കാലം മുഴുവൻ നന്ദിയോടെ ഓർക്കാനും തങ്ങളുടെ വരും തലമുറയ്ക്ക് കഥയിലൂടെ പറഞ്ഞു കൊടുക്കാനും  കാത്തിരുന്നവർ… എല്ലാരും പറയുന്നതുപോലെ നമ്മുടെ സ്വന്തം സേന മൽസ്യബന്ധന തൊഴിലാളികൾ അതെ അവർ തന്നെ കാരിരുമ്പിന്റെ കരുത്തും കടലോളം കരുതലും തന്ന കടലിന്റെ മക്കൾ. നാട്ടുകാരോടും ദുര കർമ്മ സേനക്കും നയിക്കാൻ കടലിന്റെ മക്കൾ മുന്നിൽ നിന്നപ്പോൾ എന്തൊന്നില്ലാത്ത ഉണർവും കരുത്തും നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും കിട്ടി. റോഡുകളും പുഴകളും സമം സമമായി ഒഴുകുമ്പോൾ കരയായി ഒരു ഇത്തിരി സ്ഥലം പോലും ഇല്ലാത്ത അവസ്ഥയിൽ അറിയാത്ത വഴികളിലൂടെ നാട്ടുകാർക്കൊപ്പം അവർ ഇറങ്ങി തങ്ങൾക്കു അന്നം തരുന്ന അവരുടെ ആ ചെറുവള്ളങ്ങളുമായി ഒപ്പം യുവാക്കളായ കുട്ടനാടിന്റെ മക്കൾക്കൊപ്പം ചങ്ങനാശേരിയിലെ ഒരുപറ്റം കൂട്ടുകാരും…

കുട്ടനാടിന്റെ ഊടുവഴികളിലൂടെ എടത്തോടുകളിലൂടെയും കിലോമീറ്ററോളം അവർ പാഞ്ഞു മനുഷ്യ ജീവന്റെ ഒരു നമ്പ്പോലും നഷ്ടപ്പെടാതിരിക്കാൻ. അവരോടൊപ്പമുള്ള യാത്രയിൽ അക്ഷരത്തിൽ മുങ്ങി ഒരു പക്ഷെ ശവപ്പറമ്പ് ആയി മാറിയെനെക്കാമായിരുന്ന കുട്ടനാടിന്റെ അത്യന്തം ഭയാനകമായ  നിലവിലെ സ്ഥിതി അടുത്ത് മനസിലാക്കാൻ കഴിഞ്ഞു. മനുഷ്യർ നിവർത്തികേടുകൊണ്ടു ജീവനുകൊണ്ട്  ഓടിയപ്പോൾ വീട്ടിൽ ഉപേക്ഷിച്ചു പോയ പക്ഷി മൃഗാദികളിൽ പലതും ചത്ത് ഒഴുകി വരുന്ന ദുരന്ത നിമിഷങ്ങൾ. എത്രവിളിച്ചിട്ടും മുകളിലത്തെ നിലയിൽ സ്ഥാന മുറപ്പിച്ചു വീട് വിട്ടു വരാൻ കൂട്ടാക്കാത്ത നാട്ടുകാർ. രോഗ അവസ്ഥയിൽ കിടപ്പിലായ രോഗികൾ. അത്യന്തം ശ്രമപ്പെട്ടാണ് അവരിൽ പലരെയും അഭയ സ്ഥാനങ്ങളിൽ എത്തിയത്. നമ്മുടെ സ്വന്തം കടലിന്റെ മക്കൾ അവിടെ നമുക്ക് തന്ന കരുതൽ കടലോളം തന്നെ.

ഞാൻ ഒപ്പം കൂടിയ വിഴിഞ്ഞം തുറമുഖത്തിനിന്നും വന്ന തൊഴിലാളി സഹോദരങ്ങളിൽ 25 വയസോളം പ്രായം തോന്നിക്കുന്ന അണ്ണാ എന്ന് എന്നെ വിളിച്ച യുസഫ് എന്ന ചെറുപ്പക്കാരൻ പറയുകയുണ്ടായി കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങൾക്കു മുൻപ് കടലിൽ പോയി പുലർച്ചെ തുറയിൽ (കടലിൽ പോയി തിരിച്ചെത്തിയപ്പോൾ ) മടങ്ങിയെത്തിയപ്പോൾ പെട്ടന്ന് പള്ളിയിലേക്ക് വരാൻ പറഞ്ഞു അവിടെ എത്തുമ്പോൾ വെള്ളപൊക്കം മൂലം രക്ഷാപ്രവർത്തനത്തിന് പോകാൻ പറഞ്ഞത് എന്നും ഉടൻ തന്നെ പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറികളിൽ വള്ളവും കയറ്റി എങ്ങോട്ടു പുറപ്പെടുവായിരുന്നു എന്ന്. കടലിൽ നിന്നും മടങ്ങിയെത്തി കൊടുത്ത മത്സ്യത്തിന്റെ പണം പോലും വാങ്ങാതെ ആണ് പോലും അവർ എവിടേക്ക് തിരിച്ചത്. എല്ലാം കഴിഞ്ഞിട്ട് വേണം ഒന്ന് ഉറങ്ങാൻ എന്ന് ആ മുടി ചെമ്പിപ്പിച്ച ഇരുപത്തഞ്ച് വയസുകാരന്റെ വാക്കുകളിലെ നൻമ, പലപ്പോഴും കടൽഷോഭങ്ങളിലും ചുഴലിക്കാറ്റിലും മല്ലിടുന്ന സമയങ്ങളിൽ നമ്മുടെ നാട്ടുകാരായ തലമുറ അവരോടു കാണിച്ചിരുന്നോ എന്നുള്ളത് ഒരു ചോദ്യ ചിഹ്നം ?

വിഴിഞ്ഞത്തു നിന്നും വന്ന യൂസഫ് എന്ന ആ ചെറുപ്പകാരനൊപ്പം

അങ്ങനെ മുപ്പതോളം വരുന്ന ബോട്ടുകളിൽ വേറെയും നൂറോളം മൽസ്യത്തൊഴിലാളികൾ…രക്ഷാപ്രവർത്തനങ്ങളിൽ അവർക്കു കൂട്ടായി പല സുഹൃത്തുക്കളോടൊപ്പം പരിചിതവും അല്ലാത്തതുമായ പലമുഖങ്ങളും അവിടെ കാണാൻ കഴിഞ്ഞു. എല്ലാത്തിനും നേതൃത്വം കൊടുത്തു മുൻ നിരയിൽ നിന്നും നയിച്ച നമ്മുടെ സ്വന്തം സെലിബ്രറ്റി ആയ അജേഷും, രാജേഷും പിന്നെ സിജോ കാനച്ചേരിയും  ശിഷ്യന്മാരും, പുട്ടൻ ബ്രിജിത്തും ഐസ് ജൂഡിപ്പനും, നവാസും, സലേഷ്, കണ്ണാടി പള്ളിയിലെ കൊച്ചച്ഛനും പിന്നെയും പേരറിയാത്ത  ചങ്ക് ബ്രോകളും അക്ഷരത്തിൽ ഈ ദിവസങ്ങളിൽ ജീവൻ പോലും പണയം വച്ചുള്ള കൈയും മേയും മറന്നുള്ള അധ്വാനം ആയിരുന്നു.

Image may contain: one or more people, sky, cloud and outdoor

പുളികുന്നിൽ നിന്നും എല്ലാം നിയന്ത്രിച്ച റ്റിറ്റോ ചേട്ടനും നന്ദിയുടെ വാക്കുകളിൽ. പിന്നെയും എടുത്തു പറയാൻ ഒരുലക്ഷത്തോളം വരുന്ന കുട്ടനാട്ടുകാരെ ഇരുകയ്യും നീട്ടി സ്വീകരിച്ച അഞ്ചു വിളക്കിന്റെയും മാനവികതയുടെയും നാട്ടുകാരായ ചങ്ങനാശേരിയുടെ പ്രബുദ്ധരായ നാനാതുറകളിലുള്ള ജനങ്ങളും…. ഓരോ തോണിയും ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ അടുക്കുമ്പോൾ ദുരന്ത നിവാരണ സേനയോടൊപ്പം ചങ്ങനാശേരിയിലെ ചെറിയ ക്ലബ്ബുകളിൽ തുടങ്ങി പല രാഷ്ട്രീയ പാർട്ടികളുടെ യുവരക്തങ്ങൾ ഒത്തൊരുമിച്ചു ജാതി മത ഭേദമന്യേ അഹോരാത്രം പ്രവർത്തിച്ചതിന്റെ ഫലമായി പ്രളയത്തിൽ മൂടിയ കുട്ടനാട്ടിൽ നിന്നും കരയിലേക്ക് എത്തുവാൻ ആഗ്രഹിച്ച അവസാനത്തെ ആളെവരെയും എത്തിക്കാൻ സാധിച്ചു.

 

ഈ ദുരന്തം നമ്മുടെ നാടിൻറെ ഈ കൊച്ചു കേരളത്തിന്റെ മാനവികതയുടെയും സാഹോദര്യത്തിന്റെയും നൻമ്മ വിളിച്ചോതുന്ന രക്ഷാപ്രവർത്തനത്തിന് നാളുകൾ കൂടിയായി മാറി. പ്രളയ ഭൂമിയിൽ കുട്ടനാട് മുങ്ങി പൊങ്ങിയ അവസ്ഥയിലും ഒരു ജീവഹാനി പോലും ഇല്ലാതെ കരകയറാൻ കടലിന്റെ മക്കളോടൊപ്പം നമ്മുടെ ഈ സഹോദരങ്ങളുടെയും പ്രവർത്തനം ഒരിക്കലും വിലമതിക്കാനാവാത്തതാണ്. ജീവന്റെ കണികപ്പോലും നഷ്ടപ്പെടാതെ കാക്കാൻ അവർ ദൈവങ്ങളായി രൂപം മാറി, വെറും മനുഷ്യർ……

രക്ഷപ്പെടിലിൻറെ നാളുകൾ കഴിഞ്ഞു ഇനി ഉള്ളത് വീണ്ടും  ഒരു തിരിച്ചുവരവിനുള്ള നാളുകൾ ആണ്, നമ്മൾ തിരിച്ചു വരും ഈ ഒത്തോരുമ്മയും ഐക്കവും ഉള്ളടത്തോളം നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും…….

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ കേരളത്തിലെ പൊലീസ് അന്വേഷണം മെല്ലെപ്പൊക്കിൽ ആയതിൽ വലിയ വിമർശനം ഉയരുന്നതിനിടെ പഞ്ചാബില്‍ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജലന്ധറിലേക്ക് നടത്താനിരുന്ന യാത്ര അനിശ്ചിതത്വത്തിലായിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനുമതി നൽകിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സർക്കാരും ഈ നിലപാട് ആണ് കൈക്കൊണ്ടതെന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിനിടെയാണ് വ്യക്തമായ പീഡന പരാതി ഉയർന്നിട്ടും നിരവധി കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കാൻ കാരണമായി ബിഷപ്പ് ഫ്രാങ്കോയുടെ ഭാഗത്തുനിന്ന് ലൈംഗിക പീഡനവും അതിക്രമങ്ങളും ഉണ്ടായെന്ന ആക്ഷേപവും വന്നിട്ടും കേരള പൊലീസ് ഉദാസീന നയം കാണിക്കുന്നത്. ലത്തീൻ സഭയുടെ ബിഷപ്പായ ഫ്രാങ്കോയ്ക്ക് എതിരെ ഉയർന്ന ആരോപണത്തിൽ സീറോ മലബാർ സഭ പരമാധ്യക്ഷനായ കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വരെ ആരോപണം ഉയർത്തി ഒരു വിഭാഗം നുണപ്രചരണവും നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സഭാ പരമാധ്യക്ഷനായ ആലഞ്ചേരിയുടെ മൊഴിയെടുക്കുകവരെ ചെയ്തിട്ടും കേരള പൊലീസ് പ്രതിയായ മെത്രാനെതിരെ ചെറുവിരൽ അനക്കാത്തത് എന്തെന്ന് കേരളത്തിൽ വിശ്വാസികൾ ഉൾപ്പെടെ ചോദിച്ചുതുടങ്ങിയിട്ടും ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിനും സർക്കാരിനും മറുപടിയില്ല.

കന്യാസ്ത്രീ നൽകിയ പരാതിയിലും മൊഴിയിലും ബിഷപ്പിനെ അറസ്റ്റുചെയ്യാനുള്ള വകുപ്പുണ്ട്. പരാതിയെ തുടർന്ന് കേസെടുത്ത ശേഷം ബംഗളൂരുവിലും മൊഴിയിൽ പറഞ്ഞതും അല്ലാത്തതുമായി ബന്ധപ്പെട്ട മഠങ്ങളിലും ഉൾപ്പെടെ നിരവധി കന്യാസ്ത്രീകളുടേയും വിശ്വാസികളുടേയും എല്ലാം മൊഴിയെടുത്തു അന്വേഷണ സംഘം. എന്നിട്ടും ഫ്രാങ്കോ മുളയ്ക്കന്റെ അടുത്തെത്താൻ ഇപ്പോഴും ദൂരമേറെയെന്ന നിലയിൽ ആണ് അന്വേഷണ സംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ടുപോകൂ. കേരളത്തിലെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. ലഭിച്ച മൊഴികളിൽ മിക്കതും ബിഷപ്പിനെതിരാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നിട്ടും നടപടി വൈകുകയാണ്. ബിഷപ്പിനെതിരേ നടപടി ഉണ്ടായാൽ മാത്രമേ കൂടുതൽ ആൾക്കാർ അന്വേഷണവുമായി സഹകരിക്കുകയുള്ളൂ.

അടിച്ചുപൊളിച്ച് നടക്കേണ്ട ചെറു പ്രായത്തില്‍ മീന്‍ വില്‍പ്പന നടത്തിയ ജീവിക്കാനായി പാടുപെടുന്ന പെണ്‍കുട്ടി. ഉള്‍ക്കൊള്ളാനാവത്ത ആ സത്യമാണ്, കുറച്ചുനേരത്തേയ്‌ക്കെങ്കിലും പലരെയും ഹനാനെ തട്ടിപ്പുകാരിയെന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചത്.

പിന്നീട് സത്യം മനസിലാക്കിയപ്പോള്‍ ഏത് ജോലിയും ചെയ്യാനുള്ള അവളുടെ മനസിനെ നിറകൈയ്യടികളോടെയാണ് ബഹുഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്.

എന്നാല്‍ അച്ഛനുപേക്ഷിച്ച, അമ്മയ്ക്ക് വയ്യാത്ത ഈ പെണ്‍കുട്ടിയിക്ക് മാന്യമായ ഏത് ജോലിയും ചെയ്തു ജീവിക്കാനുള്ള മനോഭാവം എവിടുന്നു കിട്ടി എന്നത് പലരെയും അത്ഭുതപ്പെടുത്തി. അതിനുള്ള ഉത്തരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ഹനാന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. അവള്‍ക്കാ മനോഭാവം പകര്‍ന്നു നല്‍കിയത് മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയാണെന്ന്. ആ പാഠം തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്. ഹനാന്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

‘എന്ത് ജോലിയും ചെയ്ത് ഞാന്‍ ജീവിക്കും. ഞാന്‍ അത് പഠിച്ചത് കലാഭവന്‍ മണിചേട്ടനില്‍ നിന്നാണ്. കൂലിപ്പണി എടുത്തിട്ടായാലും മീന്‍ വിറ്റിട്ടായാലും ഞാന്‍ ജീവിക്കും. ഒരുപാട് ആളുകള്‍ എന്നെ സഹായിക്കാനായി വന്നിട്ടുണ്ട്.

അതില്‍ ഒന്ന് മണിച്ചേട്ടനാ.. എന്നെ മരിക്കും വരെ വിളിക്കുമായിരുന്നു. മോളേ നിനക്ക് എത്ര രൂപ വേണം മണിച്ചേട്ടന്‍ സഹായിക്കാം.. അപ്പോള്‍ ഞാന്‍ പറയും മണിച്ചേട്ടാ എനിക്ക് പരിപാടികള്‍ പിടിച്ചു തന്നാ മതി. പിന്നെ അദ്ദേഹം മരിക്കുന്നത് വരെ എനിക്ക് ഒട്ടേറെ പരിപാടികള്‍ക്ക് വിളിച്ചിട്ടുണ്ട്. കുഞ്ഞുവാവെ എന്നാ മണിച്ചേട്ടന്‍ എന്നെ വിളിക്കാറ്.

മരിക്കുന്നതിന് മുന്‍പ് വരെ എന്നെ വിളിച്ച് പാട്ടുപാടിതരുമായിരുന്നു. അന്ന് എന്നോട് ഒരു പാട്ട് പാടി തരാന്‍ പറഞ്ഞു. ‘എനിക്കുമുണ്ടേ അങ്ങേ വീട്ടില്‍ ഇഷ്ടത്തിലുള്ളൊരു കുഞ്ഞേട്ടന്‍, കുഞ്ഞന്‍ കരിവണ്ടും തോറ്റ് പോകണ പാവം കരുമാടി കുഞ്ഞേട്ടന്‍, പാടി ഉറക്കണ കുഞ്ഞേട്ടന്‍..’ ഇതു പാടിക്കഴിഞ്ഞപ്പോള്‍ മണിച്ചേട്ടന്‍ ചിരിച്ചു. ആ ചിത കത്തുന്നത് വരെ ഞാന്‍ ആ വീട്ടിലുണ്ടായിരുന്നു.

ആ ചിത കത്തിയമരുന്നത് ആ വീട്ടിന്റെ മുകളില്‍ ഇരുന്നാ ഞാന്‍ കണ്ടത്. അദ്ദേഹത്തിന് വേണ്ടി ഞാനൊരു പാട്ടും എഴുതി ചിട്ടപ്പെടുത്തിയിരുന്നു. അതൊന്നും പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. മണിചേട്ടന്‍ പോയതോടെ ഞാനും തളര്‍ന്നു.

അദ്ദേഹത്തിന്റെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്’. ഹനാന്‍ പറഞ്ഞു നിര്‍ത്തുന്നു.

കോണ്‍ഗ്രസ് യുവ എംഎല്‍എയ്‌ക്കെതിരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന തെളിവു സഹിതം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വന്നത്. കര്‍ണാടക പിസിസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് നല്‍കുകയും ചെയ്തു.

ഈ റിപ്പോര്‍ട്ടിന്റെ കോപ്പി യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കൈമാറി. യൂത്തു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായതിനാലാണ് റിപ്പോര്‍ട്ട് യൂത്തു കോണ്‍ഗ്രസ് നേതൃത്വത്തിനും കൈമാറിയത്. യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തെക്കുറിച്ച് എഐസിസി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇപ്പോള്‍ ഇതേക്കുറിച്ച് ഐ.ഐ.സി.സി അന്വേഷണം നടത്തുകയാണ്. ഇതിനിടെ യൂത്തു കോണ്‍ഗ്രസ് ഭാരവാഹിത്വം എംഎല്‍എ രാജി വയ്ക്കുകയും ചെയ്തു.

കേരളത്തിലെ യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാറുന്ന ഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഇതിനിടെ വാര്‍ത്തകളും പ്രചരിച്ചു.

എന്നാല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല തന്നെ ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമാകുന്നതിനായി രാജിവയ്ക്കുകയായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് എംഎല്‍എ  പ്രതികരിച്ചു.കേരളത്തിലെ പ്രമുഖ പത്ര മാധ്യമമാണ് വാർത്ത പുറത്തു കൊണ്ടുവന്നത് .ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് യുത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ പ്രതികരിച്ചിട്ടുണ്ടെണ്ടെന്നും അദ്ദഹേം പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദീകര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദീകന്‍ കൂടി പിടിയില്‍. കേസിലെ മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവാണ് പിടിയിലായത്. വൈദീകന്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിന് സമീപത്തു നിന്നും വൈദീകനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കേസ്. കേസില്‍ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വൈദീകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫാ സോണി വര്‍ഗീസ്, ഫാ ജോബ് മാത്യു,ഫാ ജോര്‍ജ് എന്നിവരോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വൈദീകരെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

വൈദീകരുടെ ബന്ധുക്കളുടേയും അഭിഭാഷകരുടേയും ഫോണ്‍ കോളുകള്‍ നിരീക്ഷണത്തിലാണ്. സഭ ഇവരെ സഹായിക്കാന്‍ തയ്യാറല്ല. 1999 ല്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് ഒന്നാം പ്രതി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് കുമ്പരാസ വിവരത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി മറ്റു പ്രതികളും പീഡിപ്പിച്ചു. ചിത്രം മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത് .

RECENT POSTS
Copyright © . All rights reserved