മലയാളം യുകെയുടെ രണ്ടാമത് വാര്‍ഷീകത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ വെച്ചു നടത്തപ്പെടുന്ന മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ബ്രിട്ടണിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയാണ് (LKC) മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന് ആതിഥേയത്വം വഹിക്കുന്നത്. LKC ഭാരവാഹികളും മലയാളം യുകെയുടെ പ്രതിനിധികളും പ്രോഗ്രാം നടക്കുന്ന മെഹര്‍ സെന്ററില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി അവാര്‍ഡ് നൈറ്റിന്റെ പുരോഗതികള്‍ വിലയിരുത്തി.
രണ്ടായിരത്തോളം ആസ്വാദകരെ വളരെ സൗകര്യത്തോടെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന ലെസ്റ്ററിലെ മഹര്‍ സെന്റര്‍ ഇത്തരം പരിപാടികള്‍ക്കുള്ള ബ്രിട്ടണിലെ മികച്ച ഓഡിറ്റോറിയങ്ങളില്‍ ഒന്നാണ്. മലയാളം യുകെ മെഹര്‍ കമ്മൂണിറ്റി സെന്ററില്‍ ഒരുക്കുന്ന ആധുനീക ലൈറ്റിംഗ് സൗണ്ടിംഗ് സംവിധാനങ്ങള്‍ പരിപാടികളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും എന്നത് തീര്‍ച്ചയാണ്. അതി വിശാലമായ സ്റ്റേജും മികച്ച ഗ്രീന്‍ റൂമുകളും മെഹര്‍ സെന്ററിന്റെ പ്രത്യേകതയാണ്. ആസ്വാദകര്‍ക്ക് പരിപാടികള്‍ ആസ്വദിച്ചു കൊണ്ടു തന്നെ രുചികരവും ആസ്വാദ്യകരവുമായ വിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരം മെഹര്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. മുന്നൂറ്റമ്പതോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാമെന്നുള്ളത് മെഹര്‍ സെന്ററിന്റെ മറ്റൊരു സവിശേഷതയാണ്.
എല്‍കെസി ഭാരവാഹികളും മലയാളം യു കെ പ്രതിനിധികളും ഇത് വരെയുള്ള ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. മലയാളം യുകെ ന്യൂസ് ഡയറക്ടര്‍മാരായ ബിന്‍സു ജോണ്‍, ഷിബു മാത്യു, ജോജി തോമസ്, ബിനോയ് ജോസഫ്, ബിനുമോന് മാത്യു എന്നിവരും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് രാജേഷ് ജോസഫ്, ടെല്‍സ് മോന്, ജോസ് തോമസ്, സോണി ജോര്‍ജ്ജ്, അലന് മാര്ട്ടിന് തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു.
മെയ് പതിമൂന്നാം തീയതി ഉച്ചതിരിഞ്ഞ് 1 മണിക്ക് ആരംഭിക്കുന്ന മലയാളം യു കെ എക്സല്‍ അവാര്‍ഡ് നൈറ്റിന് സാമൂഹിക സാംസ്ക്കാരിക സിനിമാ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളെ കോര്‍ത്തിണക്കിയാണ് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എക്സല്‍ അവാര്‍ഡ് നൈറ്റിനോട് അനുബന്ധിച്ച്, ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി സമൂഹത്തില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് ഒരു ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടണിലെ മലയാളി സമൂഹവും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയും.
അവാര്‍ഡ് നൈറ്റ് നടക്കുന്ന കമ്മൂണിറ്റി സെന്ററിന്റെ അഡ്രസ്
Maher Centre,
15 Ravensbridge Drive,
Leicester,
LE4 OBZ
തലസ്ഥാന നഗരത്തെ ഞെട്ടിച്ച നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ മാര്‍ത്താണ്ഡം നേശമണി കോളേജ് റിട്ട. ഹിസ്റ്ററി പ്രൊഫസര്‍ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രി റിട്ട. ആര്.എം.ഒ ഡോ.ജീന്‍ പത്മ (58), മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ കരോളിന് (25) എന്നിവരെ ഇവരുടെ മകന് കേഡല്‍ ജിന്‍സ് രാജ് വക വരുത്തിയത് ബുധനാഴ്ച രാത്രിയെന്ന് സൂചന. വീട്ടിനുള്ളിലെ അരും കൊലകള്‍ തിരിച്ചറിഞ്ഞതാണ് ഇവര്‍ക്കൊപ്പം താമസിച്ചുവന്ന കാഴ്ചവൈകല്യമുള്ള ബന്ധുവായ ലളിതയെ (70) കൊലപ്പെടുത്താന്‍ കാരണമായതെന്നും കരുതുന്നു. വീട്ടിലെ ജോലിക്കാരിയായ യുവതിയുടെ മൊഴിയും അതിനുശേഷമുണ്ടായ സംഭവവികാസങ്ങളും സാഹചര്യങ്ങളുമാണ് അന്വേഷണ സംഘത്തെ ഈ നിഗമനത്തിലേക്ക് നയിക്കാന്‍ കാരണം. സംഭവശേഷം നാടുവിട്ട കേഡലിനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കേരളത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപകമാക്കി. നഗര മദ്ധ്യത്തില്‍ ക്ളിഫ് ഹൗസിന് സമീപമുണ്ടായ കൊലപാതകം അഞ്ചുദിവസം പിന്നിടുമ്പോഴും കാരണങ്ങള്‍ സംബന്ധിച്ച് പൊലീസിന് വ്യക്തമായ യാതൊരു സൂചനകളും ലഭ്യമായിട്ടില്ല. കേഡലിനെ പിടികൂടിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിയൂ.
2009ല്‍ വിദേശത്തുനിന്ന് മടങ്ങിവന്നശേഷം അയല്‍ക്കാരുമായോ ബന്ധുക്കളോ സുഹൃത്തുക്കളുമായോ അധികം സമ്പര്‍ക്കം പുലര്‍ത്താതെ കഴിഞ്ഞുവന്ന കേഡലിന്റെയും മാതാപിതാക്കളുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേഡലിന്റെ ഫോണിലൂടെയും പരിമിതമായ സൗഹൃദങ്ങളാണുണ്ടായിരുന്നത്. വിരലിലെണ്ണാവുന്ന ചില നമ്പരുകള്‍ മാത്രമാണ് ഇയാളുടെ ഫോണ്‍കോള്‍ വിവരങ്ങളില്‍ പൊലീസ് അന്വേഷണ വിധേയമാക്കുന്നത്. നഗരത്തിലെ ഒരു ഹോട്ടല്‍, കൊറിയര്‍ സര്‍വ്വീസ്, കുട്ടികള്‍ക്കുള്ള ഗെയിംസെര്‍ച്ച് സെര്‍ച്ച് എന്‍ജിനുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ കേന്ദ്രീകരിച്ചുള്ള ചില ഇന്റര്‍നാഷണല്‍ കോളുകളുമുള്‍പ്പെടെ ചുരുക്കം ഫോണ്‍ ബന്ധങ്ങളാണ് ഇയാള്‍ക്കുള്ളത്. ഫോണും കമ്പ്യൂട്ടറും എല്ലാം വീട്ടിലുപേക്ഷിച്ച് പോയിട്ടുള്ള കേഡല്‍ പുതിയ ഫോണ്‍ കണക്ഷന് എടുത്തിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ മൊബൈല്‍ കമ്പനികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇവര്‍ക്കുള്ള റബ്ബര്‍തോട്ടത്തില്‍ നിന്ന് അവിടുത്തെ നോട്ടക്കാരന് നല്കിയ മുക്കാല്‍ ലക്ഷത്തോളം രൂപ ഇയാളുടെ കൈവശമുള്ളതായി പൊലീസിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പണവുമായാകാം ഇയാള്‍ രക്ഷപ്പെട്ടിട്ടുള്ളതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവരുടെ വീട്ടില്‍ ജോലിക്കാരിയായ സ്ത്രീയില്‍ നിന്ന് നിര്‍ണായകമായ സൂചനകളാണ് പൊലീസിന് ലഭിച്ചത്. കേഡലിന്റെ അമ്മ ജീനും സഹോദരി കരോളിനും വിദേശത്ത് പോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കുന്ന സൂചനകളൊന്നും വീട്ടുജോലിക്കാരിയുടെ മൊഴിയിലില്ലാത്തതിനാല്‍ കൊലയ്ക്ക് പിന്നില്‍ മറ്റെന്തോ കാരണം ഉണ്ടാകാമെന്നാണ് കരുതുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് കേഡലുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും പിണക്കങ്ങളോ പ്രശ്നങ്ങളോ ഉള്ളതായി തോന്നിയില്ല. ഉച്ചഭക്ഷണത്തിനുശേഷം ബെയിന്‍സ് കോമ്പൗണ്ടിലെ അയല്‍വീട്ടിലേക്ക് പോയ ജോലിക്കാരി വൈകിട്ടോടെയാണ് അവിടെ നിന്ന് മടങ്ങിയെത്തിയത്. വെള്ളറട സ്വദേശിനിയായ അവിടുത്തെ ജോലിക്കാരിയുമായി പതിവ് സൗഹൃദത്തിന് പോയതായിരുന്നു അവര്‍. വൈകുന്നേരം മടങ്ങിയെത്തിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും വിദേശത്തുള്ള സുഹൃത്തിന്റെ കുടുംബവുമായി കന്യാകുമാരിയിലേക്ക് പോയെന്നാണ് കേഡല്‍ ധരിപ്പിച്ചത്. കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തിയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ മയക്കുമരുന്നോ നല്കി ബോധം കെടുത്തിയോ മുകള്‍ നിലയില്‍ എത്തിച്ചുണ്ടാകണം. അന്ന് രാത്രിയും ബന്ധുവായ വല്യമ്മയ്ക്കൊപ്പം ആഹാരം കഴിച്ച കേഡല്‍ അവരോടും മാതാപിതാക്കള്‍ കന്യാകുമാരിയിലാണെന്നാണ് ധരിപ്പിച്ചത്. വീട്ടിന്റെ താഴത്തെ നിലയില്‍ മാതാപിതാക്കളും വേലക്കാരിയും ബന്ധുവായ വല്യമ്മയും മാത്രമാണ് താമസം. താഴത്തെ നിലയിലെ ജോലികള്‍ മാത്രം ചെയ്യാനാണ് വേലക്കാരിയെ തുടക്കം മുതല്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ അവര്‍ കേഡലും കരോളിനും താമസിക്കുന്ന മുകള്‍ നിലകളിലേക്ക് പോകാറില്ല. കാഴ്ചയ്ക്ക് തകരാറുള്ളതിനാല്‍ ലളിതയും മുകള്‍ നിലയില്‍ കടക്കാറില്ല. വ്യാഴാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ജോലിക്കാരിയോട് തനിക്കും വല്യമ്മയ്ക്കുമുള്ള ഭക്ഷണം തൊട്ടടുത്തുള്ളബന്ധുവീട്ടില്‍ പാചകം ചെയ്ത് വച്ചിരുന്നാല്‍ മതിയെന്നാണ് കേഡല്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അവര്‍ ഭക്ഷണം പാചകം ചെയ്ത് അവിടെയാണ് വച്ചിരുന്നത്. ഇതിന് പുറമേ ഇയാള്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി, ഷവര്‍മ്മ തുടങ്ങിയവയും രണ്ട് ദിവസങ്ങളിലായി പാഴ്സലായി വാങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച പകല്‍ പട്ടത്തിനും പ്ളാമൂടിനും മദ്ധ്യേയുള്ള പെട്രോള്‍ പമ്പിലെത്തി പത്ത് ലിറ്റര്‍ പെട്രോള്‍ കേഡല്‍ കന്നാസില്‍ വാങ്ങിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരിയെയും ചുട്ടുകരിക്കാനായിരുന്നു ഇത്. പെട്രോള്‍ ഒഴിച്ച് ഇവരുടെ മൃതദേഹങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയശേഷം സമീപത്തെ പറമ്പില്‍ അവശിഷ്ടങ്ങള്‍ കുഴിച്ചിടാനായിരുന്നു പരിപാടിയിട്ടിരുന്നതെന്നാണ് കരുതുന്നത്.
ഇതിനായി കുഴിയെടുക്കാന്‍ രാത്രിയില്‍ പറമ്പിലിറങ്ങിയ കേഡലിന്റെ നീക്കം അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ശ്രമം ഉപേക്ഷിച്ചതെന്നും കരുതുന്നു. അസമയത്ത് പറമ്പിലെ ആളനക്കം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി ലൈറ്റിടുകയും ഒച്ചപ്പാടുണ്ടാക്കുകയും പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ കേഡല്‍ ഇയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് താന്‍ പട്ടിയെ ഓടിക്കാനെത്തിയതാണെന്ന് വെളിപ്പെടുത്തി തടിതപ്പുകയായിരുന്നു. മാതാപിതാക്കളെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഡെറ്റോളും ഫിനോയിലും മറ്റും ഒഴിച്ചെങ്കിലും അസ്വാഭാവിക ഗന്ധത്തില്‍ സംശയം തോന്നിയ വല്യമ്മ ലളിത മുകള്‍ നിലയിലേക്ക് കടന്നുചെല്ലാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത കേഡല്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ രക്ഷയില്ലാതെ അവരെയും അപായപ്പെടുത്തി ബെഡ്ഷീറ്റില്‍ ചുരുട്ടിക്കെട്ടി എന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച രാത്രിയിലാണ് ഈസംഭവമെന്നാണ് കരുതുന്നത്. ശനിയാഴ്ച ലളിതയെ കാണാത്തത് ചോദ്യം ചെയ്ത ജോലിക്കാരിയോട് കന്യാകുമാരിയില്‍നിന്ന് മടങ്ങിയെത്തിയ അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ലളിത ഊട്ടിയിലും കൊടൈക്കനാലിലും പോയതായാണ് കേഡല്‍ മറുപടി നല്‍കിയത്. ഇടയ്ക്ക് ലളിതയുമായി കുടുംബം ദൂരയാത്രയ്ക്ക് പോകാറുള്ളതിനാല്‍ ജോലിക്കാരി ഇത് വിശ്വസിച്ചു. എന്നാല്‍ സംസാരത്തിലും പെരുമാറ്റത്തിലും ചില അസ്വാഭാവികതകളും സങ്കോചവും തോന്നിയെങ്കിലും കേഡലുമായി അധികം ഇടപെട്ടിട്ടില്ലാത്തതിനാല്‍ വേലക്കാരി കൂടുതലൊന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല. ഈസമയമെല്ലാം മാതാപിതാക്കളുടെയും സഹോദരിയുടെയും ലളിതയുടെയും മൃതദേഹങ്ങള്‍ തെളിവുകളില്ലാത്തവിധം മറവ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയായിരുന്നു കേഡലെന്നുവേണം കരുതാന്‍. പുറത്തൊരിടത്തും മൃതദേഹം മറവ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറപ്പായപ്പോഴാകാം നിവൃത്തിയില്ലാതെ വീട്ടിനുള്ളിലെ ബാത്ത് റൂമില്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചത്. ഫോറന്‍സിക് വിഭാഗവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും നടത്തിയ തെളിവെടുപ്പില്‍ പുറത്തുനിന്ന് മറ്റാരുടെയും സാന്നിദ്ധ്യം സംഭവത്തിന് പിന്നിലുള്ളതായി കണ്ടെത്തിയിട്ടില്ല.
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനായി വളര്‍ത്തിയിരുന്ന കോഴികളെ കൊന്ന് കറി വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തി, കൈമഴു തുടങ്ങിയവയാണ് കേഡല്‍ മാതാപിതാക്കളുടെ അരുംകൊലയ്ക്കും ഉപയോഗിച്ചത്. ടര്‍ക്കിയുള്‍പ്പെടെ മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന നൂറിലേറെ കോഴികള്‍ ഇവരുടെ വീട്ടിലുണ്ട്. വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂടിന്റേതുള്‍പ്പെടെ പ്രത്യേക സാഹചര്യവും അന്തരീക്ഷവുമായതിനാല്‍ കൊലപാതകത്തിന്റെ ആദ്യദിവസങ്ങളില്‍ രക്തത്തിന്റെയും മാംസത്തിന്റെയും ഗന്ധം തിരിച്ചറിയാന്‍ വേലക്കാരിക്കോ ലളിതക്കോ കഴിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് സഹായത്തോടെകേഡലിനായി തമിഴ്നാടുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലും പൊലീസ് ഊര്‍ജിത അന്വേഷണത്തിലാണ്. ഇയാളെ പിടികൂടിയാല്‍ മാത്രമേ ലഹരിവസ്തുക്കളുടെയോ മറ്റോ ഉപയോഗം കൃത്യത്തിന് പ്രേരണയായിട്ടുണ്ടോയെന്നുള്‍പ്പെടെ വ്യക്തമാകൂ. ഇയാളുടെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുകയാണ്. ഇത് കണ്ടെത്തി തുറക്കാന്‍ പൊലീസ് കഴിഞ്ഞിട്ടില്ല. അതിനാല്‍, സിഡാക്കിന്റ സഹായം പൊലീസ് തേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ തുറന്ന് പരിശോധിച്ചാല്‍ എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
മലയാളം യുകെ ന്യൂസ് ടീം
ലെസ്റ്റർ മലയാളി കമ്യൂണിറ്റി ആതിഥ്യമരുന്ന മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റിലും നഴ്സസ് ദിനാഘോഷത്തിലും സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി ആയി പങ്കെടുക്കും. വിവിധ അവാർഡുകൾ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യുകയും സന്ദേശം നല്‍കുകയും ചെയ്യും. സിനിമ – രാഷ്ട്രീയ രംഗത്തെ പ്രമുഖരും അവാർഡ് നൈറ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺ ലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തിൻെറയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണിവരെ ലെസ്റ്ററിൽ വച്ചാണ് യു കെ മലയാളികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മയുടെ ആഘോഷം അരങ്ങേറുക.
ലെസ്റ്ററിലെ പ്രശസ്തമായ മെഹർ കമ്മ്യൂണിറ്റി സെന്ററിലാണ് മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റ് അരങ്ങേറുക. ആയിരത്തിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ ആധുനിക സൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങളോടെ ആണ് പ്രോഗ്രാം ഒരുങ്ങുന്നത്. 300 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മെഹർ സെന്ററിൽ ഉണ്ട്. വിവിധ പരിപാടികളുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംഗീത നൃത്ത രംഗത്തെ താരങ്ങൾക്കൊപ്പം നയന മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ കലാപരിപാടികൾക്ക് മെഹർ സെന്റർ സാക്ഷ്യം വഹിക്കും. 40 ഓളം ടീമുകൾ വിവിധ പ്രോഗ്രാമുകൾ സ്റ്റേജിൽ അണി നിരത്തും.
സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ എക്സൽ അവാർഡുകൾ സമ്മാനിക്കും. മാഗ്നാ വിഷൻ ടിവി അവാര്‍ഡ് നൈറ്റ് സ്റ്റേജ് പ്രോഗ്രാം പൂര്‍ണ്ണമായും സംപ്രേക്ഷണം ചെയ്യും. ലണ്ടന്‍ മലയാളം റേഡിയോയും അവാർഡ് നൈറ്റിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.
സാമൂഹിക ഇടപെടലുകൾ വഴി കലാ – സാംസ്കാരിക – ചാരിറ്റി രംഗത്ത് ആരോഗ്യകരമായ നവീന വിപ്ളവത്തിന് നാന്ദി കുറിക്കുകയെന്ന മലയാളം യുകെയുടെ പ്രഖ്യാപിത നയത്തിൻെറ ഭാഗമാണ് ലെസ്റ്റർ കേരള കമ്യൂണിറ്റിയുമായി ചേർന്നുള്ള ഈ നൂതന സംരംഭം. മികച്ച സംഘടനാ പ്രവർത്തനത്തിന് പേരെടുത്ത, 12 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന യുകെയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ളതുമായ മലയാളി കൂട്ടായ്മയായ LKC യുടെ പങ്കാളിത്തം യുകെയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തവും മികവേറിയതുമായ സാംസ്കാരിക- മാധ്യമ പ്രവർത്തന മേഖലയിലേക്ക് ഉള്ള വാതായനങ്ങൾ തുറക്കും.
നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം.
നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടും. ആതുര ശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കും കെയറർമാർക്കും പുരസ്കാരങ്ങൾ നല്‍കും. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ച് യുകെയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻെറ ഭാഗമായാണ് മത്സരം നടത്തുന്നത്. യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിൽ A4 സൈസ് പേപ്പറിൽ സ്വന്തം കൈപ്പടയിൽ എഴുതിയോ ടൈപ്പ് ചെയ്തോ 2000 വാക്കുകളിൽ കവിയാത്ത ലേഖനം ഏപ്രിൽ 10നകം സ്കാൻ ചെയ്തോ അറ്റാച്ച് ചെയ്തോ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയയ്ക്കാവുന്നതാണ്. പേജ് നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാർ, കെയറർമാർ, നഴ്സിംഗ് സ്റ്റുഡന്റ്സ് എന്നിവർക്ക് ഇതിൽ പങ്കെടുക്കാം. ലേഖന കർത്താവിൻെറ പേര്, ജോബ് ടൈറ്റിൽ, പൂർണമായ മേൽവിലാസം, ഇ മെയിൽ അഡ്രസ്, ഫോൺ നമ്പർ എന്നിവ ലേഖനത്തോടൊപ്പം അയയ്ക്കണം. ഇവ ലേഖനമെഴുതിയ പേപ്പറിൽ രേഖപ്പെടുത്താൻ പാടില്ല. ഡീറ്റെയിൽസ് ഇ മെയിലിൽ അയയ്ക്കണം. മലയാളം യുകെയുടെ ജഡ്ജിംഗ് പാനൽ ലേഖനങ്ങൾ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കുകയും പുരസ്കാരങ്ങൾ മെയ് 13ന് ലെസ്റ്ററിൽ നടക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച് സമ്മാനിക്കുന്നതുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് മലയാളം യുകെ എക്സൽ ട്രോഫികൾ സമ്മാനിക്കപ്പെടും. ജഡ്ജിംഗ് പാനലിൻെറ തീരുമാനം അന്തിമമായിരിക്കും. എൻട്രി ചെയ്യപ്പെടുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം മലയാളം യുകെയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.
‘ഒരാള്‍ പൊക്കം’ എന്ന അവാര്‍ഡ് നേടിയ ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ സെക്സി ദുര്‍ഗ ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായതാണ്. മലയാളത്തിലെ തന്നെ ആദ്യ ഈറോട്ടിക് ത്രില്ലര്‍ സിനിമയാണിത്. കേരളത്തിലെ മലയാളികളുടെ കാമാര്‍ത്തമായ മാനസിക വ്യാപാരങ്ങളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്ന സിനിമയാണിത്.
ആംഗ്രി ഇന്ത്യന്‍ ഗോഡസ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രാജശ്രീ ദേശപാണ്ഡെയാണ് സെക്സി ദുര്‍ഗയിലെ ദുര്‍ഗ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ബംഗാളി നിന്നെത്തി കേരളത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് രാജശ്രീയ്ക്ക്. ദുര്‍ഗയേയും അവളെ ചുറ്റിപ്പറ്റിയുള്ള ഒരുപിടി ആള്‍ക്കാരുടേയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്. ആംഗ്രി ഇന്ത്യന്‍ ഗോഡസ് എന്ന സിനിമയില്‍ താന്‍ ചെയ്ത വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഈ സിനിമയിലേതെന്ന് രാജശ്രീ പറഞ്ഞു.
അതേസമയം, സിനിമയുടെ പേര് സംബന്ധിച്ച് ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ഈ അഭിനയിക്കുന്നതില്‍ നിന്ന് തന്നെ പിന്നോട്ട് വലിക്കില്ലെന്ന് രാജശ്രീ പറഞ്ഞു. ദുര്‍ഗയ്ക്ക് കോപിഷ്ഠയാവാന് കഴിയുമെങ്കില്‍ സെക്സി ആവാനും കഴിയില്ലേ എന്നാണ് രാജശ്രീയുടെ ചോദ്യം. സ്ത്രീ പൂര്‍ണതയിലെത്തുന്നത് അവള് സെക്സി ആവുന്പോള്‍ കൂടിയാണ്. ഇത്തരമൊരു സിനിമ എടുക്കാന്‍ സനല്‍കുമാര്‍ തീരുമാനിച്ചത് തന്നെ ധീരമായ ഒരു നീക്കമാണ് രാജശ്രീ നിലപാട് വ്യക്തമാക്കുന്നു.
സനല്‍കുമാര്‍ തന്നെ തിരക്കഥയും രചിക്കുന്നത്. അതേസമയം, ദുര്‍ഗ എന്ന പേരിന് ദുര്‍ഗാ ദേവിയുമായി യാതൊന്നും ചെയ്യാനില്ലെന്ന് സനല്‍ പറഞ്ഞു. ദുര്‍ഗ എന്നത് സമൂഹത്തിലെ സ്ത്രീകളുടെ പ്രതിനിധി മാത്രമാണ്. ഇതിന് ദുര്‍ഗാ ദേവിയുടെ കഥയുമായി യാതൊരു ബന്ധവും ഇല്ല സനല്‍ പറഞ്ഞു.
മാര്‍ച്ചില്‍ പെരുന്പാവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം തുടങ്ങും. സനലിന്റെ തന്നെ ഒഴിവു ദിവസത്തെ കളി എന്ന സിനിമയിലെ താരങ്ങളും പുതിയ സിനിമയിലുണ്ടാവും.
ഒരു കാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്ന കാവ്യാ മാധവനും ജനപ്രിയ നടന് ദിലീപിനേയും തമ്മില്‍ വിവാഹം കഴിപ്പിച്ചത് എത്ര തവണയാണെന്ന് സോഷ്യല്‍ മീഡിയയ്ക്കും ഗോസിപ്പു കൊതിയന്മാര്ക്കു പോലും അറിയില്ല. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ ഇരുവരും വിവാഹം കഴിച്ചു എന്ന് ‘വാര്‍ത്തകള്‍’ പരക്കുന്നു. ഇന്ന് (ഫെബ്രുവരി 17) ഗുരുവായൂരില്‍ വച്ച് ഇരുവരും വിവാഹിതരായി എന്നാണ് ഇപ്പോള്‍ പരക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. അപൂര്‍വങ്ങളില്‍ അപൂര്‍വമായ മുഹുര്‍ത്തമാണ് ഇന്നത്തേതെന്നും അതിനാലാണ് ഈ ദിവസം വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്തതെന്നുമാണ് ഗോസിപ്പുകാര്‍ പറഞ്ഞു പരത്തുന്നത്.
എന്നാല്‍, ദിലീപും കാവ്യയും വിവാഹിതരായില്ല എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ദിലീപ്, തന്റെ പുതിയ ചിത്രമായ കിംഗ് ലയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിലുണ്ട്. കാവ്യയാകട്ടെ ബിസിനസുമായി എറണാകുളത്തുമാണെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, വിവാഹിതരായെന്ന വാര്‍ത്തയെ കുറിച്ച് കാവ്യയും ദിലീപും ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളെ കുറിച്ച് നേരത്തേയും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിട്ടുള്ളതിനാല്‍ ഇതിനോടൊക്കെ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് രണ്ടു പേരുമെന്നും അറിയുന്നു. പ്രതികരിക്കാന്‍ പോയാല്‍ അതിനു മാത്രമെ സമയം കാണു എന്നാണ് ഇവരുടെ പക്ഷം.
വീണ്ടുമൊരു വിവാഹത്തിന് കാവ്യ മാനസികമായി ഒരുങ്ങിക്കഴിഞ്ഞുവെന്നും എന്നാല്‍ അതൊരിക്കലും നിശ്ചയിച്ച് ഉറപ്പിക്കുന്ന ഒരു വിവാഹമായിരിക്കില്ലെന്നും കാവ്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്ക് അറിയാത്ത, തന്നെ താരമായി മാത്രം കാണുന്ന ഒരാളെ വിവാഹം കഴിക്കാന്‍ ഇനി സാധിക്കില്ല എന്നാണ് കാവ്യയുടെ നിലപാട്. താനുമായി നല്ല സുഹൃത് ബന്ധമുണ്ടായി പിന്നീട് പ്രണയത്തിലാകുന്ന ഒരാളെ മാത്രമേ ഇനി വിവാഹം ചെയ്യൂ എന്ന്കാവ്യ ഉറപ്പിച്ചു പറയുന്നു.
ദിലീപ് – കാവ്യ വിവാഹ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പത്ര കട്ടിംഗ് താഴെ
ബെംഗളൂരു: റോഡപകടങ്ങള്‍ പുതുമയല്ല, റോഡില്‍ മരിക്കുന്നവരും പുതുമയല്ല. എന്നാല്‍ ഇങ്ങനെ ഒരു അപകടം… ഇങ്ങനെ ഒരു മരണം… കണ്ടുനിന്നവരെയും കേട്ടറിഞ്ഞവരെയും കരയിപ്പിച്ച ഒരു അപകടം.. ഈ അപകടം നടന്നത് ഐ ടി നഗരമായ ബെംഗളൂരുവിലാണ്. ചൊവ്വാഴ്ച രാവിലെ നെലമംഗല സ്റ്റേറ്റ് ഹൈവേയിലായിരുന്നുഞെട്ടിപ്പിക്കുന്ന ഈ റോഡപകടം. ഹരീഷ് നഞ്ചപ്പ എന്ന 26 കാരനാണ് റോഡപകടത്തില്‍ കൊല്ലപ്പെട്ടത്.
ഒരു ട്രക്ക് പാഞ്ഞുകയറി, രണ്ട് കഷണമായിപ്പോയി ഹരീഷ്. സഹായിക്കാനെത്തിയ ആളുകള്‍ക്ക് കിട്ടിയത് വേര്‍പ്പെട്ടുപോയ ശരീരത്തിന്റെ ഒരു ഭാഗം. മരണപ്പിടച്ചിലിനിടയിലും ഹരീഷ് ഒരുവിധം പറഞ്ഞൊപ്പിച്ചത് ഒരേ ഒരു കാര്യം. തന്റെ കണ്ണും മറ്റ് അവയവങ്ങളും ദാനം ചെയ്യണം എന്നായിരുന്നു അത്…
വൈറ്റ്ഫീല്‍ഡിലെ എസ് എസ് എം എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹരീഷ്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുംകൂറിലേക്ക് പോയതായിരുന്നു ഹരീഷ്. തിരിച്ചുവരുന്ന വഴി ഹരീഷിന്റെ ബൈക്ക് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നെലമംഗല ഹൈവേയിലെ തിപ്പഗൊണ്ടനഹള്ളിയില് വെച്ച് പഞ്ചസാര ചാക്കുകളുമായി വന്ന ട്രക്ക് ഹരീഷിന്റെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ട്രക്കിന്റെ ഒരു ഭാഗം ബൈക്കില്‍ തട്ടി ഹരീഷിന് ബാലന്‍സ് നഷ്ടമാകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ബൈക്കിന് മേലുള്ള നിയന്ത്രണം നഷ്ടമായ ഹരീഷ് ട്രക്കിന്റെ ടയറിനിടയിലേക്ക് വീണു. ട്രക്ക് മേലെക്കൂടി പാഞ്ഞ് കയറി. രക്ഷപ്പെടുത്തണേ എന്ന് ഹരീഷ് റോഡില്‍ വീണുകിടന്ന കരഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു. അതുവഴി പോയവരാരോ പോലീസിനെ വിവരം അറിയിച്ചു. എട്ട് മിനുട്ടോളം കഴിഞ്ഞാണ് ആംബുലന്‍സ് എത്തിയത്. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുമ്പോഴും ഹരീഷിന് ജീവനുണ്ടായിരുന്നത്രെ. എന്നാല്‍ ആശുപത്രിയില്‍ എത്തി അല്പസമയം കഴിഞ്ഞതും ഹരീഷ് മരിച്ചു.
തന്നെ രക്ഷപ്പെടുത്താനെത്തിയവരോട് ഹരീഷ് തന്റെ അവസാനത്തെ ആഗ്രഹം പറഞ്ഞിരുന്നു. കണ്ണുകള്‍ അടക്കമുള്ള തന്റെ അവയവങ്ങള്‍ ദാനം ചെയ്യണം എന്നതായിരുന്നു അത്. അപകടം നടക്കുമ്പോള്‍ ഹരീഷ് ഹെല്‍മറ്റ് വെച്ചിരുന്നു. കണ്ണുകള്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ല. എന്നാല്‍ മറ്റ് അവയവങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ഹരീഷ് നഞ്ചപ്പ എന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ രണ്ട് പേര്‍ക്ക് കാഴ്ചയാകും. മരിച്ചുകൊണ്ടിരിക്കുമ്പോഴും രണ്ട് പേര്‍ക്ക് കാഴ്ച ശക്തി നല്കാന് ഈ യുവാവിന്റെ വാക്കുകള്‍ക്ക് സാധിച്ചു. ട്രക്ക് ഡ്രൈവറായ വരദരാജനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായ ഡ്രൈവിങിനാണ് ഇയാള്‍ക്കെതിരെ നെലമംഗല പോലീസ് കേസെടുത്തിരിക്കുന്നത്
ദോഹ : പ്രവാസി മലയാളിയായ യുവ വ്യവസായിയെ ഹിലാലിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി . തിരുവല്ല സ്വദേശി അനില്‍ തോമസ് ജേക്കബ് -40 ആണ് മരിച്ചത് . ദോഹയില്‍ ലെവല്‍ എഞ്ചീനിയര്‍ ഡബ്ല്യു എല്‍ എല്‍ എന്ന കമ്പനിയുടെ ജനറല്‍ മാനേജറായിരുന്നു . ഭാര്യയും 3 മക്കളുണ്ട് .
ലണ്ടന്‍: ഒരു കപ്പ് ചൂട് കാപ്പിയോ ചോക്ലേറ്റ് പാനീയമായ ചായയോ ഓര്‍ഡര്‍ ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണെന്ന് വിദ്ഗ്ദ്ധര്‍. ഇവയില്‍ വന്‍തോതില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഒരുകപ്പ് കാപ്പിയില്‍ ഇരുപ്പത്തഞ്ച് സ്പൂണോളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. രാജ്യത്തെ പ്രമുഖ കോഫി ഷോപ്പ് ശൃംഖലകളില്‍ 98 ശതമാനവും ഇത്തരത്തിലാണ് പാനീയങ്ങള്‍ നല്‍കുന്നതെന്ന് ആക്ഷന്‍ ഓണ്‍ ഷുഗര്‍ എന്ന സംഘടന കണ്ടെത്തി. ഇവയെ റെഡ് വാണിംഗ് വിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ്.
സ്റ്റാര്‍ബക്സിന്റെ ഹോട്ട്മുള്ഡ് ഫ്രൂട്ടിലാണ് ഏറ്റവും കൂടുതല്‍ പഞ്ചസാര കണ്ടെത്തിയിട്ടുളളത്. ഇതില്‍ ഇരുപത്തഞ്ച് സ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മുതിര്‍ന്ന ഒരാള്‍ ഒരു ദിവസം കഴിക്കാവുന്ന പഞ്ചസാരയുടെ മൂന്ന് മടങ്ങാണ് ഒരു കപ്പില്‍ അടങ്ങിയിട്ടുളളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോസ്റ്റയുടെ പാനീയത്തില്‍ ഇരുപത് സ്പൂണോളം പഞ്ചസാരയുണ്ട്. സ്റ്റാര്‍ബക്സിന്റെ സിഗ്നേച്ചര്‍ ഹോട്ട് ചോക്ലേറ്റില്‍ പതിനഞ്ച് സ്പൂണ്‍ പഞ്ചസാരയുണ്ട്. ഒരു ടിന് കോക്കകോളയില്‍ അടങ്ങിയിട്ടളള അത്രയുമോ അതിലേറെയോ പഞ്ചസാര പരിശോധിച്ച മൂന്നില്‍ ഒരു പാനീയത്തില്‍ അടങ്ങിയിട്ടുണ്ട്.
കോഫി കുടിക്കാത്തവര്‍ക്കായി ചായയും ചോക്ലേറ്റ് അടക്കമുളള മറ്റ് പാനീയങ്ങളും ഇത്തരം വ്യാപാര ശൃംഖലകള്‍ ഒരുക്കുന്നു. ഇതില്‍ കൂടുതല്‍ നിറവും മണവും ലഭിക്കാനായി ഉയര്‍ന്ന തോതില്‍ പഞ്ചസാര സിറപ്പുകള്‍ ചേര്‍ക്കുന്നു. ദിവസവും ഇരുപത് ശതമാനം പേര് കോഫി ഷോപ്പുകളിലെത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ പലര്‍ക്കും തങ്ങള്‍ അകത്താക്കുന്ന പഞ്ചസാരയുടെ അളവിന് കുറിച്ച് യാതൊരു ധാരണയുമില്ല. ഇത്തരം പാനീയങ്ങളുടെ വിപണനം അവസാനിപ്പിക്കണമെന്നാണ് ആക്ഷന്‍ ഓണ്‍ ഷുഗറിന്റെ ആവശ്യം. 2020 ഓടെ തങ്ങളുടെ പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് 25 ശതമാനം കുറയ്ക്കുമെന്നാണ് സ്റ്റാര്‍ ബക്സ് ഉറപ്പ് നല്‍കിയിട്ടുളളത്.
പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി കോസ്റ്റ അറിയിച്ചു. 2020ഓടെ പഞ്ചസാരയും ഉപ്പും കുറയ്ക്കുന്നതിനുളള നടപടികള്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. യൂറോപ്പില്‍ അമിതവണ്ണക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് മുന്നിട്ട് നില്‍ക്കുന്നതിന്റെ കാരണം മറ്റൊന്നല്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ന്യൂയോര്‍ക്ക്: എല്‍നിനോ പ്രതിഭാസത്തിന്റെ ഫലമായുണ്ടാകുന്ന കൊടും വരള്‍ച്ചയും കടുത്ത വെളളപ്പൊക്കവും ദക്ഷിണ ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും 100 ദശലക്ഷം ജനങ്ങളെ കൊടുംപട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭ. സിക അടക്കമുളള പല രോഗങ്ങള്‍ക്കും ഈ രാജ്യങ്ങള്‍ വേദിയാകും. സിംബാബ്വെ, മൊസാംബിക്, ദക്ഷിണ ആഫ്രിക്ക, മാലാവി, സ്വാസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ വരള്ച്ചാമേഖലകളിലുളള 40 ദശലക്ഷം ഗ്രാമീണ ജനതയ്ക്കും ഒമ്പത് ദശലക്ഷം നാഗരിക ജനതയ്ക്കും അടുത്ത വര്‍ഷം ഭക്ഷ്യസഹായം വേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം വിലയിരുത്തുന്നത്. എത്യോപ്യയിലെ പത്ത് ദശലക്ഷം പേര്‍ക്കും ഗ്വാട്ടിമാലയിലെയും ഹോണ്ടുറാസിലെയും 28 ലക്ഷം ആളുകള്‍ക്കും സഹായം ആവശ്യമുണ്ടെന്ന് യുഎനിന്റെ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് ഓഫീസ് പറയുന്നു.
ഏഷ്യാ, പസഫിക് മേഖലകളിലെ ലക്ഷക്കണക്കിന് പേര് ഉഷ്ണക്കാറ്റിന്റെയും ജലദൗര്‍ലഭ്യത്തിന്റെയും പിടിയിലാണ്. 2015ന്റെ പകുതിയോടെ എല്‍നിനോ പ്രതിഭാസം ആരംഭിച്ചത് മുതല്‍ കാട്ടുതീയും ഇവിടങ്ങളില്‍ വ്യാപകമാണ്. ലോകമെമ്പാടും ഇക്കൊല്ലത്തെ വിളവെടുപ്പിനെ എല്‍നിനോ സാരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കിഴക്ക് തെക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പത്ത് ലക്ഷം കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ പോഷകാഹാരക്കുറവിന് ചികിത്സ ആവശ്യമുണ്ട്. എല്‍നിനോയുടെ ഫലമായി കഴിഞ്ഞ അമ്പത് കൊല്ലത്തിനിടെ ഉണ്ടായ പ്രളയത്തിലും വരള്‍ച്ചയിലുമായി ഏറ്റവും മോശം സ്ഥിതിയിലുണ്ടായിരുന്ന കുട്ടികളുടെ ജീവനും നഷ്ടപ്പെട്ടു. സര്‍ക്കാരുകള്‍ തങ്ങളുടെ പക്കലുളള വിഭവങ്ങള്‍ കൊണ്ട് ഈ സാഹചര്യം നേരിടാനുളള ബദ്ധപ്പാടിലാണ്. എന്നാല്‍ ഈയൊരു സ്ഥിതി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെ പല കുടുംബങ്ങളും ഭക്ഷണം വെട്ടിക്കുറയ്ക്കുകയും തങ്ങളുടെ സ്വത്തുക്കള്‍ വിറ്റഴിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഇക്കൊല്ലത്തെ വിളകളെയും ഭക്ഷ്യസുരക്ഷയെയും എല്‍നിനോ തച്ചുതകര്‍ത്തതായും എഫ്എഓ ചൂണ്ടിക്കാട്ടി.
എല്‍നിനോ മൂലമുണ്ടാകുന്ന പേമാരി പെറു, ഇക്വഡോര്‍, പരാഗ്വെ, ദക്ഷിണ ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സിക വൈറസിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കുന്നു. കെട്ടിക്കിടക്കുന്ന വെളളത്തില്‍ ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെറ്റുപെരുകും. എല്‍നിനോയുടെ ഫലമായി പസഫിക് സമുദ്രത്തിലെ വെളളം ക്രമാതീതമായി ചൂട് പിടിക്കുന്നു. തത്ഫലമായി അടുത്ത കുറച്ച് വര്‍ഷത്തേക്ക് കൊടുംവേനലും പ്രളയവും ചുഴലിക്കാറ്റുകളും ലോകത്തുണ്ടാകും. കഴിഞ്ഞ മുപ്പത്തഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും മോശം കാാലവസ്ഥയാണ് ഇക്കൊല്ലം അനുഭവപ്പെടുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ആറ് മാസം കൊണ്ട് എല്‍നിനോയുടെ ശക്തി ക്ഷയിച്ചേക്കാം. എന്നാല്‍ ഇത് മൂലം വികസ്വരരാജ്യങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങളും വരള്‍ച്ചയും ആരോഗ്യപ്രശ്നങ്ങളും രണ്ട് വര്‍ഷം കൂടി നീണ്ടുനില്‍ക്കും.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലോകത്ത് മതിയായ മഴ ലഭിക്കുന്നില്ല. ഇത് വരള്‍ച്ചയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഭക്ഷ്യദൗര്‍ലഭ്യം കനക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇക്കൊല്ലം അറുപത് ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കളുടെ കുറവുണ്ടായി. പ്രദേശത്തെ ഭക്ഷ്യവിതരണക്കാരാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇപ്പോള്‍ ഇവിടേക്ക് ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സിംബാബ്വെയില് ഭക്ഷ്യവില കുതിച്ചുയരുകയാണ്. ഭക്ഷ്യോത്പാദനം കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതിയായി.
മലാവി കഴിഞ്ഞ ഒരു ദശകത്തിനിടെ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. ഭക്ഷ്യവില ഡിസംബറിലേതിന് അപേക്ഷിച്ച് 73 ശതമാനം വര്‍ദ്ധിച്ചു. മൊസാംബിക്കില്‍ കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ അമ്പത് ശതമാനം വര്‍ദ്ധനയാണ് ഭക്ഷ്യവിലയില്‍ ഉണ്ടായിട്ടുളളത്. അടുത്ത ആഴ്ചകളിലായി മഴ പെയ്തില്ലെങ്കില്‍ രാജ്യം വന്‍ ദുരന്തത്തിലേക്ക് നീങ്ങും. ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന താപനില തുടരും. ശരാശരി മഴയിലും ഇക്കൊല്ലം വന്‍ കുറവുണ്ടാകും. 2017 വരെ ഭക്ഷ്യക്ഷാമം നീണ്ടു നില്‍ക്കുമെന്നും അമേരിക്കന്‍ ഏജന്‍സിയായ യുഎസ്എയ്ഡ് പ്രവചിക്കുന്നു.
ന്യൂഡല്‍ഹി:ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരേയുണ്ടായ അക്രമത്തില്‍ ലഭിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ ഹാജരായ പ്രശാന്ത് ഭൂഷണിനു നേരേ മുദ്രാവാക്യം മുഴക്കിയ ഒരു അഭിഭാഷകന് വന്ദേമാതരം വിളിച്ച ശേഷം കോടതിയില്‍ നിന്ന് ഇറങ്ങിയോടി. ഭീകര്‍ക്കു വേണ്ടി ഹാജരാകുന്നു എന്നാരോപിച്ചാണ് പ്രശാന്ത് ഭൂഷണിനെതിരേ രാജീവ് യാദവ് എന്ന അഭിഭാഷകന് തിരിഞ്ഞത്. സംഭവത്തേത്തുടര്‍ന്ന് സുപ്രീംകോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ജെഎന്‍യു പൂര്‍വവിദ്യാര്‍ത്ഥിയായ എന്‍.ഡി. ജയ്പ്രകാശാണ് പട്യാല ഹൗസ് കോടതി സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ദിരാ ജയ്സിംഗ് ആയിരുന്നു അഭിഭാഷക. മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടിയാണ് പ്രശാന്ത് ഭൂഷണ് ഹാജരായത്. കേസ് പരിഗണിച്ച് വാദം തുടങ്ങിയപ്പോളാണ് രാചജീവ് യാദവ് ഇടപെട്ടത്.
ഇയാളെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും
പിന്നീട് രാജീവ് യാദവ് കോടതിയില്‍ ഹാജരായി. സംഭവത്തില്‍ മാപ്പു നല്‍കണമെന്ന അപേക്ഷയുമായാണ് ഇയാള്‍ എത്തിയത്. കോടതി ഇയാളെ താക്കീതു ചെയ്തു. പട്യാല ഹൗസ് കോടതിയില്‍ കന്‍ഹയ്യ കുമാറിനെ കഴിഞ്ഞ ദിവസം ഹാജരാക്കിയപ്പോള്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെയുള്ളവരാണ് വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും മര്‍ദ്ദിച്ചത്.