സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വൈറലാകുന്നു. തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ ഇവര്‍ നടത്തിയ ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ്.

ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു ഊരാളി എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഒരു ഗാനമായിരുന്നു അത്. അത് പിന്നീട് സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഏമാന്‍മാരെ എന്ന ഗാനം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ എന്ന പേരില്‍ ഗോപിനാഥിന്റെ ആശയത്തില്‍ അരവിന്ദ് വി എസ് വരികളെഴുതി രഞ്ജിത്ത് ചിറ്റാട സംഗീതം നല്കി ഒരു ബദല്‍ ഗാനം പുറത്തിറക്കുകയായിരുന്നു. ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയാണ്.

‘ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടേ ഇവിടെ കൂടെ.. ഞങ്ങള്‍ രാത്രിയിലിറങ്ങി നടക്കും മുടിച്ചഴിച്ചിട്ട് നടക്കും ഞങ്ങള്‍ ലെഗ്ഗിന്‍സുമിട്ടു നടക്കും താലിയിടില്ല തട്ടമിടമില്ല ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’ എന്നിങ്ങനെ പോകുന്നു വരികള്‍. വീഡിയോ ഒന്നു കണ്ടു നോക്കൂ-