ഒട്ടാവ: വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട സഹോദരനെ കനേഡിയന്‍ യുവതി കണ്ടെത്തിയത് ഫേസ്ബുക്കിലൂടെ. പുതുവത്സര ദിനത്തിലെ യുവതിയുടെ പോസ്റ്റാണ് സഹോദരനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ഷൈലോ വില്‍സണ്‍ എന്ന 25കാരിക്കാണ് തന്റെ സഹോദരനായ മാത്യു ഹാന്‍ഡ്‌ഫോര്‍ഡിനെ ഫേസ്ബുക്കിന്റെ സഹായത്തോടെ ലഭിച്ചത്.
1987 ഫെബ്രുവരിയില്‍ കാല്‍ഗറി ഗ്രെയ്‌സ് ഹോസ്പിറ്റലില്‍ ജനിച്ച മാത്യുവിനെ മാതാവ് മറ്റൊരു കുടുംബത്തിന് ദത്ത് നല്‍കുകയായിരുന്നു. സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ടെന്നും ആദ്യം സംശയമുണ്ടായെങ്കിലും ഇപ്പോള്‍ ഉറപ്പായെന്നും ഷൈലോ വില്‍സണ്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മാത്യു തന്റെ സഹോദരങ്ങളെ കണ്ടെത്താനായി ദത്തെടുത്ത മാതാവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വെച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്ന് മാതാവിന്റെ പേരിന്റെ അവസാന പേരുള്ള വാണ്ട ലെവാഷ്വര്‍ എന്ന സ്ത്രീയെ പരിചയപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച വാണ്ട, ഷൈലോയുടെ പോസ്റ്റ് കണ്ടതിനെത്തുടര്‍ന്ന് മാത്യുവിനെ അറിയിക്കുകയായിരുന്നു. വെറും നാലുമാസം പ്രായമുള്ളപ്പോഴാണ് മാത്യുവിനെ ദത്ത് നല്‍കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ അവാര്‍ഡായ സെറ വനിത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടന്‍. നിവിന്‍പോളി ജനപ്രിയ നടന്‍. പാര്‍വതി മികച്ച നടി. ജനപ്രിയ നടി നമിത പ്രമോദ്. അര നൂറ്റാണ്ടിലേറെ യായി അഭിനയത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ കാഴ്ചവച്ച കെ .പി.എ.സി. ലളിതയ്ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.’
എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലെ െമായ്തീനായി പ്രേക്ഷകരുെട മനം കവര്‍ന്നഅഭിനയമാണ് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. ‘പ്രേമം’ സിനിമയിെല േജാര്‍ജിലൂെട മലയാളിയുടെ മനസ്സില്‍ നിവിന്‍പോളി ജനപ്രിയ നടനായി. എന്നു നിന്റെ മൊയ്തീനിലെയും ചാര്‍ലിയിലെയും അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിയും ചന്ദ്രേട്ടന്‍എവിെടയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ നമിത ജനപ്രിയ നടിയുമായി. ആര്‍.എസ്. വിമല്‍ ആണ് മികച്ച സംവിധായകന്‍ (എന്നു നിന്റെ മൊയ്തീന്‍). ടു കണ്‍ട്രീ സിലെ നായകനും നായികയുമായി മാറിയ ദിലീപും മംമ്തയുമാണ് മികച്ച താരജോഡി.
സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച എന്നു നിന്റെ മൊയ്തീന്‍ മികച്ച സിനിമയായി പ്രേ ക്ഷകര്‍ തിരഞ്ഞെടുത്തു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് അന്‍വര്‍ റഷീദ് നിര്‍മിച്ച പ്രേമം ആണ് ജനപ്രിയ സിനിമ.
വനിത, മലയാള മനോരമ എന്നിവയില്‍ പ്രസിദ്ധീകരിച്ച കൂപ്പണുകള്‍ പൂരിപ്പിച്ചയച്ചും വനിത ഫേയ്‌സ് ബുക്ക് പേജ്, മനോരമ ഓണ്‍ലൈന്‍, പോളിങ് ബൂത്തുകള്‍ എന്നിവ വഴിയും ഒന്നരലക്ഷത്തിലധികം പേരാണ് പോയ വര്‍ഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കാന്‍ 25 അവാര്‍ഡുകളാണ് വനിത ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്പെഷല്‍ പെര്‍ഫോമന്‍സ് (നടന്‍)– ജയസൂര്യ (സുസുസുധി വാത്മീകം.) സ്‌പെഷല്‍ പെര്‍ഫോമന്‍സ് (നടി) – റിമ കല്ലിങ്കല്‍ (റാണി പത്മിനി) തിരക്കഥാകൃത്ത് – സലിം അഹമ്മദ് (പത്തേമാരി) സഹനടന്‍– ചെമ്പന്‍ വിനോദ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര , ചാര്‍ലി ) സഹനടി– ലെന (എന്നു നിന്റെ മൊയ്തീന്‍) മികച്ച വില്ലന്‍– നെടുമുടിവേ ണു (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര ), ഹാസ്യ നടന്‍– അജു വര്‍ഗീസ്.(ഒരു വടക്കന്‍ സെല്‍ഫി, ടു കണ്‍ട്രീസ് ) ഗാനരചയിതാവ് – റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു പുഴ െമലിഞ്ഞു ….എന്നു നിന്റെ മൊയ്തീന്‍ ) ഗായകന്‍– വിജയ് യേ ശുദാസ് ( മലരേ നിന്നെ കാണാതിരുന്നാല്‍….. പ്രേമം) ഗായിക– വൈക്കം വിജയലക്ഷ്മി (കൈ ക്കോട്ടും കണ്ടിട്ടില്ല…ഒരു വടക്കന്‍ സെ ല്‍ഫി). സംഗീത സംവിധായകന്‍– രാജേഷ് മുരുകേശന്‍ (പ്രേമത്തിലെ ഗാ നങ്ങള്‍) ഛായാഗ്രാഹകന്‍– ജോമോന്‍ ടി ജോണ്‍ (എന്നു നിന്റെ മൊയ്തീന്‍,ചാര്‍ലി ) പുതുമുഖ നടി – സായ് പല്ലവി (പ്രേമം). പുതുമുഖ നടന്മാര്‍ – ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍.(പ്രേമം). പുതുമുഖ സംവിധായകന്‍– ജോണ്‍ വര്‍ഗീസ് (അടി കപ്യാരെ കൂട്ടമണി) നൃത്ത സംവിധായകന്‍– ദിനേശ് മാസ് റ്റര്‍. (അമര്‍ അക്ബര്‍ അന്തോണി)
ഫെബ്രുവരി 21 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും . ബോളിവുഡ്, തമിഴ് മലയാള സിനിമാലോകത്തെ താരങ്ങള്‍ കലാവിരുന്നൊരുക്കും . പ്രവേശനം പാസ് മൂലം.
ന്യൂയോര്‍ക്ക്; വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ ബയോളജി അധ്യാപികയ്ക്ക് ജാമ്യം. എന്നാല്‍ 18 വയസ്സിന് താഴെയുള്ള ഒ്‌രു കുട്ടിയെ പോലും കാണരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയാണ് അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ചത്. നോര്‍ത്ത് കരോലിനയിലെ കംബര്‍ലന്റെ കൗണ്ടി സ്‌കൂള്‍ അധ്യാപിക ലോറ ഗാരിഗസിനാണ് ഇത്തരം വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
ഫയറ്റ്വില സ്റ്റേറ്റ് യുണിവേഴ്‌സിറ്റി ക്യാംപസിലെ 17 വിദ്യാര്‍ഥികളുമായാണ് അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അധ്യാപിക വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് ജാമ്യം അനുവദിച്ച കോടതി സ്വന്തം മകളടക്കം 18 കഴിയാത്ത ആരെയും കാണരുതെന്ന് കര്‍ശന നിര്‍ദേശമാണ് നലര്‍കിയിരിക്കുന്നത്.
അധ്യാപിക ഒരു വര്‍ഷത്തോളം സ്വവര്‍ഗ്ഗ ബന്ധം പുലര്‍ത്തുന്നതാണ് കേസ്. വിദ്യാര്‍ഥികളെ വീട്ടില്‍ കൊണ്ടുപോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യാറെന്ന് പോലീസ് പറഞ്ഞു.
ലണ്ടന്‍: നഗരത്തിലെ ഏറ്റവും നീളമുളള ട്യൂബ് എസ്‌കലേറ്ററിലൂടെ നിരങ്ങി നീങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് പരിക്കേറ്റു. പരിക്കുകള്‍ സാരമുള്ളതല്ല. എയ്ഞ്ചല്‍ ട്യൂബ് സ്റ്റേഷനിലായിരുന്നു സംഭവം. സ്‌റ്റേഷനിലെ രണ്ട് എസ്‌കലേറ്ററുകള്‍ക്ക് നടുവിലൂടെയാണ് ഇയാള്‍ സ്ലൈഡിംഗ് നടത്തിയത്.
ഒരു പരസ്യബോര്‍ഡില്‍ തട്ടി വീണാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാളുടെ അരികില്‍ ഒട്ടേറെ യാത്രക്കാരും ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫസ്റ്റ് എയിഡര്‍ ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.
ലണ്ടന്‍ ഗതാഗതവകുപ്പ് ഇയാളുടെ നടപടിയെ അപലപിച്ചു. ഈ സാഹസം ഇയാളുടെ സുഹൃത്തുക്കള്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. സ്വന്തം ജീവന്‍ വച്ചുള്ള ഈ അഭ്യാസം മറ്റു യാത്രക്കാര്‍ക്കും അപകടം ഉണ്ടാക്കിയേനെ എന്നും അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം: മന്ത്രി അടൂര്‍ പ്രകാശ് കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടുവെന്ന കേസ് പിന്‍വലിക്കാനുള്ള നീക്കത്തിന് തിരിച്ചടി. കേസ് എഴുതിത്തള്ളണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി തള്ളി. കേസില്‍ അടൂര്‍ പ്രകാശ് വിചാരണ നേരിടേണ്ടി വരും. നിയമോപദേശം തേടിയ ശേഷമായിരുന്നു ഡയറക്ടറുടെ നടപടി.
റേഷന്‍ ഡീലേഴ്‌സ് അസോ. പ്രസിഡന്റും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ എന്‍.കെ. അബ്ദുറഹ്മാന് ഓമശ്ശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരെ ലഭിച്ച പരാതി. കേസില്‍ വിജിലന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2005ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലും തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍വെച്ചും പണം ആവശ്യപ്പെട്ടതായാണ് കേസ്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മുക്കം കാരശ്ശേരി കുമാരനല്ലൂര്‍ പുലിചുടലയില്‍ പി.സി. സചിത്രന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് കേസിനാധാരം. കോടതി നിര്‍ദേശത്തേത്തു
ര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് വിജിലന്‍സിനോട് ,കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യപ്പടെുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡിവൈ.എസ്.പി പി.പി. ഉണ്ണികൃഷ്ണന്‍ രണ്ട് കുറ്റപത്രങ്ങള്‍ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.
ഗസിയാബാദ്: സ്‌നാപ്പ്‌ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയ സംഭവം നടപ്പാക്കാന്‍ പ്രതി ഇരയെ 150 തവണ പിന്തുടരുകയും രണ്ടു പുതിയ ഓട്ടോ വാങ്ങുകയും ചെയ്‌തതായി വെളിപ്പെടുത്തല്‍. ബുദ്ധികേന്ദ്രമായി പോലീസ് പിടിച്ച 29 കാരന്‍ മൂന്ന് കൊലപാതകകേസില്‍ പ്രതിയാണെന്നും അന്ധമായ പ്രണയമായിരുന്നു നാടകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
29 കാരനായ ദേവേന്ദറാണ് കേസില്‍ തിങ്കളാഴ്‌ച പിടിയിലായത്. ഫെബ്രുവരി 10 ന് ഒരു ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് വിട്ടയയ്‌ക്കുകയും ചെയ്‌ത കേസില്‍ ഇര തന്നെ പ്രണയിക്കുന്നതായി വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു. വിവാഹിതനായ ഇയാള്‍ എല്ലാം ബോളിവുഡ് ത്രീകോണ പ്രണയ സിനിമാ സ്‌റ്റൈലിലാണ് പദ്ധതിയിട്ടതും നടപ്പാക്കിയതുമെന്നും തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
മോചനദ്രവ്യത്തിന് വേണ്ടി കാമുകന്‍ പദ്ധതിയിട്ട തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തില്‍ നിന്നും രക്ഷിക്കുകയാണ് താന്‍ ചെയ്‌തതെന്ന് ഇയാള്‍ ദീപ്‌തിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്‌തു. സമ്പൂര്‍ണ്ണ പ്‌ളാനും ദേവേന്ദറിന്റേതായിരുന്നെന്നും സംഘത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പോലും ഒന്നും അറിയാമായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. മുമ്പ് 32 കേസുകളുള്ള ദേവേന്ദറിന് പക്ഷേ ചെയ്‌തതിലൊന്നും ഖേദമില്ല. പ്രദീപ്, ഫാഹിം, മോഹിത്, മജീദ് എന്നിങ്ങനെ മറ്റു നാലു പേര്‍ക്കൊപ്പമാണ് ഇയാള്‍ പിടിയിലായത്. പക്ഷേ ഇയാളുടെ മനസ്സിലിരിപ്പ് നാലു പേര്‍ക്കും അറിയുമായിരുന്നില്ല. ദീപ്‌തി ഹവാലാപണം കൈകാര്യം ചെയ്യുന്നയാളാണെന്നും തട്ടിക്കൊണ്ടുപോയാല്‍ ഓരോരുത്തര്‍ക്കും ഒരു കോടി വീതം കിട്ടുമെന്നും ആയിരുന്നു അവരോട് പറഞ്ഞിരുന്നത്. ഹവാലാ ഇടപാടില്‍ അനധികൃത പണമാണ് കൈകാര്യം ചെയ്യുന്നതെന്നതിനാല്‍ പ്രശ്‌നമില്ലെന്നതിനാലാണ് മറ്റു നാലുപേരും വീണത്.
തനിക്ക് ഒട്ടനേകം കേസുകളുണ്ട്. എന്നിരുന്നാലും പ്രണയത്തിന് കേസ് പ്രശ്‌നമാണോ എന്ന് ദേവേന്ദര്‍ പോലീസിനോട് ചോദിച്ചു. രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനില്‍ വെച്ച് കഴിഞ്ഞ ജനുവരിയില്‍ ആദ്യം കണ്ടപ്പോള്‍ തന്നെ തനിക്ക് വേണ്ടി ദൈവം സൃഷ്‌ടിച്ചവള്‍ എന്നാണ് ദീപ്‌തിയെ കുറിച്ച് ദേവേന്ദറിന് തോന്നിയതത്രേ. അന്ന് മുതല്‍ ദീപ്‌തിയെ പിന്തുടര്‍ന്നിരുന്ന ഇയാള്‍ അവര്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്നും താമസിക്കുന്നതെന്നും കണ്ടുപിടിച്ചു. പിന്നീട് എവിടെ പോയാലും പിന്തുടരുക, എവിടെയെല്ലാം ചുറ്റിത്തിരിയുന്നു എന്തൊക്കെ ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം നിരീക്ഷിച്ചു. മാള്‍, റസ്‌റ്റോറന്റ് തുടങ്ങി എല്ലായ്‌പ്പോഴും നിഴല്‍പോലെ പിന്നാലെ കൂടി. മെട്രോയിലോ ഓട്ടോയിലോ എവിടെയും ഇയാളുടെ കണ്ണുകളെത്തി.
ഒരു വര്‍ഷത്തിലധികം സമയത്ത് 150 ലധികം തവണ പിന്തുടര്‍ന്നു. കഴിഞ്ഞ നവംബറില്‍ തയ്യാറാക്കിയ പദ്ധതിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ദേവേന്ദര്‍ പുതിയ രണ്ട് ഓട്ടോ വാങ്ങുകയും വൈശാലി മെട്രോയില്‍ ഓടാനും തുടങ്ങിയിരുന്നു. ഇവിടെ നിന്നും ദീപ്‌തി സ്‌ഥിരമായി ഓട്ടോ വിളിച്ച് ഗസിയാബാദിലെ പഴയ ബസ് സ്‌റ്റാന്‍ഡിലേക്ക് പോകാറുള്ളതായിരുന്നു ലക്ഷ്യം. ഇവിടെ നിന്നും പിതാവിനൊപ്പമാണ് ദീപ്‌തി കവി നഗറിലെ വീട്ടിലേക്ക് പോകുന്നത്. മുമ്പ് രണ്ടു തവണ ദീപ്‌തി തന്റെ ഓട്ടോയില്‍ കയറിയിട്ടുണ്ടെന്നും ദേവേന്ദര്‍ പറഞ്ഞു.
ഫെബ്രുവരി 10 രാത്രിയില്‍ ദേവേന്ദറും കൂട്ടുകാരും ദീപ്‌തി കയറുന്ന ഓട്ടോ പഞ്ചറാണെന്ന് പറഞ്ഞ് നിര്‍ത്താനും മറ്റൊരു ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോകണമെന്നുമായിരുന്നു പദ്ധതിയിട്ടത്. എല്ലാം പദ്ധതി അനുസരിച്ച് നടന്നു. മോഹന്‍നഗര്‍ ഫ്‌ളൈ ഓവറില്‍ ഓട്ടോ നിര്‍ത്തുകയും അടുത്ത ഓട്ടോ പിന്തുടര്‍ന്ന് എത്തുകയും ചെയ്‌തു. എന്നാല്‍ ഇവിടെ നിന്നും രണ്ടാമത്തെ ഓട്ടോയില്‍ ദീപ്‌തിക്കൊപ്പം വഴിയില്‍ നിന്നും മറ്റൊരു സ്‌ത്രീ കൂടി കയറി. കുറച്ചു ദൂരം ചെന്ന ശേഷം കൂട്ടത്തിലുണ്ടായിരുന്ന സ്‌ത്രീയെ കത്തികാട്ടി ഇറക്കിവിട്ട ശേഷം രാജ്‌നഗറിലെ മോര്‍ത്തിയിലേക്ക് ഓടിച്ചുപോയി. അവിടെ നിന്നും കാറില്‍ ഭാഗ്‌പത്തിലേക്കും. പിന്നീട് യമുനാനദി നീന്തിക്കടന്ന് 16 കിലോമീറ്റര്‍ നടന്ന് സോനിപത്തിലെ കാമിയില്‍ എത്തിച്ചേര്‍ന്നു.
അവിടെ ഒരു കരിമ്പിന്‍തോട്ടത്തില്‍ ഒരു ദിവസംമുഴുവന്‍ ദീപ്‌തിയെ പാര്‍പ്പിച്ചു. ഈ സമയത്ത് ഭക്ഷണവും വെള്ളവും നല്‍കി നന്നായി നോക്കി. പിന്നീട് മുര്‍ത്തലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് ഇതെല്ലാം തങ്ങള്‍ ചെയ്‌തത് കാമുകന്റെ തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയില്‍ നിന്നാണെന്നു പറഞ്ഞു. ദീപ്‌തി തന്നെ വിശ്വസിച്ചതായി കരുതിയ ദേവേന്ദര്‍ വിട്ടയച്ചതിന്റെ പിറ്റേന്ന് തന്നെ വിവാഹതാല്‍പ്പര്യം വെളിപ്പെടുത്തി. നേപ്പാളിലേക്ക് പോകാമെന്നും തന്റെ ക്രിമിനല്‍ പശ്‌ചാത്തലം എല്ലാം അവസാനിപ്പിച്ച് ദീപ്‌തിയുമായി പുതിയ ജീവിതം തുടങ്ങാമെന്നായിരുന്നു വിശ്വസിച്ചത്.
ന്യുഡല്‍ഹി: റഷ്യയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ പൊള്ളലേറ്റു മരിച്ചു. മഹാരാഷ്ട്ര സ്വദേശിനികളാണ് മരിച്ചത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ സ്‌ാേലെന്‍സ്‌ക് മെഡിക്കല്‍ അക്കാദമിലുണ്ടായ തീപിടുത്തത്തിലാണ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിലും ഇന്ത്യക്കാരുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.
മോസ്‌കോയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മൃതദേഹങ്ങള്‍ നാളെ മോസ്‌കോയില്‍ എത്തിക്കും. തുടര്‍ന്നായിരിക്കും മുംബൈയിലേക്ക് കൊണ്ടുവരിക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ സംഘം സ്ഥലത്തെത്തിയതായും സുഷമ വ്യക്തമാക്കി.
തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഞായറാഴ്ച പുലര്‍ച്ചെ ക്യാമ്പസിലെ ഡോര്‍മെറ്ററിയുടെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്.
ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ 90-ാം വാര്‍ഷിക സമ്മേളനത്തിന് ആലപ്പുഴയില്‍ സമാപനമായി. ജനലക്ഷങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ സമസ്ത സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളുടെ ബാഹുല്യമല്ല ഇപ്പോഴത്തെ ചര്‍ച്ച. ആ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. സമസ്ത സമ്മേളം റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ കുറഞ്ഞപക്ഷം ഒരു തട്ടമിട്ട് മാറുംതലയും മറയ്ക്കണം എന്ന് ഒരു മതപണ്ഡിതന്റെ ഉപദേശം എന്നാണ് മാധ്യമ പ്രവര്‍ത്തകയായ ശരണ്യ സ്‌നേഹജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
‘അഞ്ച് ലക്ഷം പുരുഷന്‍മാരും തുറിച്ച് നോക്കുന്ന 10 ലക്ഷം കണ്ണുകളും… സമസ്തയുടെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യണണെങ്കില്‍ കുറഞ്ഞ പക്ഷം ഒരു തട്ടമിട്ട് മാറും തലയും മറയ്ക്കണമത്രെ’- ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്
ഒരു മതപണ്ഡിതന്റെ ഉപദേശം എന്ന രീതിയിലാണ് ശരണ്യ ഇക്കാര്യം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. സ്ത്രീയായ് പിറന്നതുകൊണ്ട് മാത്രം ഉമ്മായ്ക്കും പെങ്ങള്‍ക്കും കെട്ടയോള്‍ക്കും പ്രവേശനം നിഷേധിയ്ക്കപ്പെട്ട സമസ്തയുടെ 90-ാം വാര്‍ഷികാഘോഷം നടന്ന ആലപ്പുഴ കടപ്പുറത്ത് നിന്ന് ഏക പെണ്‍തരം ശരണ്യ സ്‌നേഹജന്‍ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്. ശരണ്യയുടെ പോസ്റ്റ് വൈറല്‍ ആയതോടെ പിന്തുണയുമായും തെറിവിളിയുമായും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംഗതി വൈറല്‍ ആയതോടെ തെറ്റിദ്ധാരണയും കൂടി വന്നു. പത്ത് ലക്ഷം കണ്ണുകള്‍ തുറിച്ച് നോക്കി എന്നതിനര്‍ത്ഥം ആ നോട്ടം കാമാര്‍ത്തിയോടെ ആയിരുന്നു എന്ന് പലരും കരുതിയത് എന്തുകൊണ്ടാണെന്ന് തനിയ്ക്ക് മനസ്സിലാകുന്നില്ലെന്നാണ് ശരണ്യ രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നത്.
ഇതാണ് ശരണ്യയുടെ ആദ്യത്തെ പോസ്റ്റ്
ശരണ്യയുടെ രണ്ടാമത്തെ പോസ്റ്റ്
ബഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുടെ സ്വാധീനമേഖലയിലൂടെ പറക്കുമ്പോള്‍ ഇന്ധനടാങ്കിനു തകരാര്‍ സംഭവിച്ച യുദ്ധവിമാനത്തെ രക്ഷിച്ചത് ഇന്ധനം പകരാനെത്തിയ യുഎസ് വിമാനം. പറന്നിറങ്ങാനുള്ള സുരക്ഷിതസ്ഥാനമെത്തുവോളം എഫ് 16 യുദ്ധവിമാനത്തിനു തുടരെ ഇന്ധനമടിച്ച് ഇരുവിമാനങ്ങളും നടത്തിയതു സാഹസികപ്പറക്കല്‍.
എഫ് 16 വിമാനത്തില്‍ ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നു യുഎസ് വ്യോമസേനയുടെ കെസി–135 സ്ട്രാറ്റോടാങ്കറുമായി ബന്ധിപ്പിച്ചപ്പോഴാണു പൈലറ്റ് ഗുരുതരമായ തകരാര്‍ കണ്ടെത്തിയത് – പതിനഞ്ചു മിനിറ്റ് നേരത്തേക്കു പറക്കാനുള്ള ഇന്ധനമേ ടാങ്കിന് ഉള്‍ക്കൊള്ളാനാകുന്നുള്ളൂ. ആ പതിനഞ്ചു മിനിറ്റ് കൊണ്ടു സുരക്ഷിതമായി പറന്നിറങ്ങാനുള്ള സ്ഥലമെത്തുകയുമില്ല.
നിര്‍ഭാഗ്യവാനായ എഫ് 16 പൈലറ്റ് പാരഷൂട്ടില്‍ ചാടി അയാളുടെ വിധിക്കു കീഴടങ്ങട്ടെയെന്നു കരുതി മടങ്ങിപ്പോരുന്നതിനു പകരം യുഎസ് സംഘം കരുതലോടെ അവസരത്തിനൊത്തുയര്‍ന്നു: ഓരോ പതിനഞ്ചു മിനിറ്റ് കൂടുമ്പോഴും ഇന്ധനം പകര്‍ന്നു നല്‍കി യുദ്ധവിമാനത്തിനൊപ്പം അവര്‍ കൂടെപ്പറന്നു. കഴിഞ്ഞ വര്‍ഷം നടന്ന അസാധാരണ സംഭവം എവിടെവച്ചായിരുന്നെന്നോ യുദ്ധവിമാനം ഏതു രാജ്യത്തിന്റേതായിരുന്നെന്നോയുള്ള വിവരം യുഎസ് സേന പുറത്തുവിട്ടിട്ടില്ല.
വിമാനത്തിനു തകരാര്‍ പറ്റിയാല്‍ പാരഷൂട്ട് സഹായത്തോടെ ചാടി രക്ഷപ്പെടുക മാത്രമാണു പൈലറ്റിനു മുന്നിലുള്ള പോംവഴിയെങ്കിലും ഭീകരസ്വാധീനമേഖലകളില്‍ അത് അതീവ അപകടകരമാകാം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഐഎസ് ഭീകരര്‍ പുറത്തുവിട്ട വിഡിയോയില്‍ ചുട്ടുകൊല്ലപ്പെടുന്ന ജോര്‍ദാന്‍കാരനായ പൈലറ്റ് മുവാത്ത് അല്‍ കസയിസ്ബിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്.
സിറിയയിലെ ഐഎസ് സ്വാധീനമേഖലയിലൂടെ പറക്കുമ്പോള്‍ വിമാനത്തിനു തകരാര്‍ നേരിട്ടതോടെ പാരഷൂട്ട് ഉപയോഗിച്ചു ചാടിയ കസയിസ്ബിയെ ഭീകരര്‍ ബന്ദിയാക്കി വധിക്കുകയായിരുന്നു.
ദിസ്പൂര്‍: ഫെയ്‌സ്ബുക്കില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആസ്സമിലെ കര്‍ബി അന്‍ലോഗ് ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഞ്ജന്‍ ബോറയെയാണ് അസ്സാം പൊലീസ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. അഞ്ജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു പുറത്തേക്കു പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥന നിര്‍ത്തണമെന്നും മുസ്ലീംങ്ങളില്ലാത്ത ഭാരതത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധിപേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്, ജയ് ശ്രീറാം, ജയ്ഹിന്ദുസ്ഥാന്‍,ജയ് ഹിന്ദുഭൂമിയെന്നും അഞ്ജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
സ്ഥലത്തെ ഒരു അഭിഭാഷകന്‍ അഞ്ജന്റെ പോസ്റ്റ് സ്വന്തം ഫെയ്‌സ്ബുക്കിലേക്ക് ഷെയര്‍ ചെയ്തതോടെയാണ് കാര്യം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അഞ്ജനെതിരെ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ സസ്‌പെന്‍ഷന്‍ ഉത്തരവും വന്നു.
തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് അന്വേഷണത്തിനിടെ അഞ്ജന്‍ പറഞ്ഞതെങ്കിലും മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു. അഞ്ജനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് സംസ്ഥാന വ്യപകമായ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്.