ഗുവാഹത്തി: ഗ്രാമത്തില്‍ മതിയായ റോഡ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് യുവാവ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചു. മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ ചന്ദ്രശിവകോത്തി ശര്‍മയാണ് ഗ്രാമവാസികളെ ഞെട്ടിച്ച് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചത്. വര്‍ക്‌ഷോപ്പ് ജീവനക്കാരനായ ശര്‍മ രണ്ട് എസ്.യു.വികളുടെ എഞ്ചിന്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. നിര്‍മ്മാണത്തിന് ആകെ പതിഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ജോലി ചെയ്തു സമ്പാദിച്ച പണവും സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി വിറ്റ പണവും ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ ഇയാള്‍ പണം കണ്ടെത്തിയത്.
‘പവന്‍ പുത്ര’ എന്നാണ് ശര്‍മ തന്റെ ഹെലികോപ്റ്ററിന് പേര് നല്‍കിയിരിക്കുന്നത്. അസമിലെ ഏറ്റവും ഒറ്റപ്പെട്ട ജില്ലകളിലൊന്നായ ദേമാഞ്ചി ജില്ലയിലെ ശാമാജുലി ഗ്രാമവാസിയാണ് ശര്‍മ. വെള്ളപ്പൊക്ക ബാധിത ജില്ലയായ ദേമാഞ്ചിയില്‍ മതിയായ റോഡ് സൗകര്യങ്ങളുമില്ല. ഇതേതുടര്‍ന്നാണ് ശര്‍മ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
സൈനിക ഹെലികോപ്റ്ററുകളുടെ അത്ര ശേഷിയില്ലെങ്കിലും മണിക്കൂറില്‍ അമ്പത് കിലോമീറ്ററില്‍ പറക്കാന്‍ ശര്‍മയുടെ ഹെലികോപ്റ്ററിന് ശേഷിയുണ്ട്. ഗ്രാമത്തില്‍ പറന്നു തുടങ്ങാന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതിക്ക് കാത്തിരിക്കുകയാണ് ശര്‍മ. അനുമതി ലഭിക്കുന്നതിന് ജില്ലാ ഭരണകൂടം ഡി.ജി.സി.എയെ സമീപിക്കുമെന്ന് ജില്ലാ ഡെപ്യുട്ടി കമ്മീഷണര്‍ വിക്ടര്‍ കാര്‍പെന്റര്‍ പറഞ്ഞു. മൂന്നാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ശര്‍മയുടെ അതുല്യമായ കഴിവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഗ്രാമവാസികള്‍ കത്ത് എഴുതിയിട്ടുണ്ട്.
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വിഎം സുധീരന്‍ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഉച്ചതിരിഞ്ഞ് 2.45ന് പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി തിരുവനന്തചപുരത്ത് എത്തിയത്. വിഎം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം അദ്ദേഹം ശംഖുമുഖം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യും. 5.15 നാണ് സമ്മേളനം. തുടര്‍ന്ന് മസ്‌കറ്റ് ഹോട്ടലില്‍ രാത്രി 8.30ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.
നാളെ രാവിലെ 10ന് ഇന്ദിരാഭവനില്‍ നടക്കുന്ന കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗമാണ് രാഹുല്‍ പങ്കെടുക്കുന്ന മറ്റൊരു പ്രധാനപരിപാടി. 11.30 ന് ഡിസിസി അധ്യക്ഷന്‍മാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച. ഇതിന് ശേഷം കൊച്ചിയിലേക്ക് പോകുന്ന രാഹുല്‍ മൂന്ന് മണിക്ക് കിന്‍ഫ്രാ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിക്കും. നാല് മണിക്ക് അങ്കമാലിയില്‍ എന്‍എസ്യു ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും.
കേരളാ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണാകയമായ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തിയത്. സോളാര്‍ ബാര്‍ ഇടപാടുകളെ തുടര്‍ന്ന് ആടിയുലഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസില്‍ രാഹുലുമായി നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചകള്‍ക്ക് പ്രാധാന്യം കൂടുതലാണ്. നേതൃമാറ്റം എന്ന അജണ്ട മുന്നോട്ട് വെക്കാന്‍ സന്ദര്‍ശനത്തെ ഉപയോഗിക്കണം എന്ന അഭിപ്രായം പോലും ഒരുവിഭാഗത്തിനുണ്ട്.
സോളാര്‍ബാര്‍ കോഴകേസുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പരസ്യമായ പൊട്ടിത്തെറികളിലേക്ക് എത്തിച്ചിരുന്നില്ല. ഹൈക്കമാന്റിന്റെ കര്‍ശന ഇടപെടല്‍ മൂലമാണ് സംസ്ഥാനതലത്തില്‍ ഉണ്ടാകാമായിരുന്ന വലിയ കലാപത്തെ അകറ്റി നിര്‍ത്താനായത്. എന്നാല്‍ രാഹുല്‍ നേരിട്ടെത്തി നേതാക്കളെ കാണുന്ന സാഹചര്യം ഗൗരവമേറിയതാണ്. സംസ്ഥാനനേതാക്കളുമായി ഇന്ന് വൈകിട്ട് രാഹുല്‍ നടത്തുന്ന കൂടിക്കാഴ്ചയാണ് ഏറെ നിര്‍ണായകം.
ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത നിലപാടുമായി നില്‍ക്കുന്ന വിഭാഗങ്ങള്‍ സംസ്ഥാനത്തെ കുഴപ്പങ്ങള്‍ രാഹുലിനെ നേരിട്ടറിയിക്കണമെന്ന അഭിപ്രായക്കാരണ്. നേതൃമാറ്റമില്ലെങ്കില്‍ ഭരണത്തുടര്‍ച്ചക്ക് സാധിക്കില്ലെന്ന വാദം ഐഗ്രൂപ്പിലുള്ളവരും സുധീരന്റെ അനുയായികളും രാഹുലിനെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുണ്ടായാല്‍ രാഹുല്‍ തുടര്‍ന്ന് സ്വീകരിക്കുന്ന നിലപാടുകള്‍ക്കനുസരിച്ചാകും ഉമ്മന്‍ചാണ്ടിയുടെ സാധ്യതകള്‍ തീരുമാനിക്കപ്പെടുക. ഏതായാലും രാഹുലെത്തുന്നത് കോണ്‍ഗ്രസില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ടീയ കേരളം ഉറ്റുനോക്കുന്നത്.
തെലങ്കാന: വാറംഗലില്‍ 20 കാരിയായ യുവതിയെ നഗ്‌നയാക്കി തെരുവിലൂടെ നടത്തി. യുവതിയുടെ രഹസ്യഭാഗങ്ങളില്‍ തീക്കൊള്ളി കൊണ്ട് പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ ആദ്യഭാര്യയും ബന്ധുക്കളുമാണ് ഇങ്ങനെ ചെയ്തത്. പോലീസും നാട്ടുകാഉം ആണ് അനിത എന്ന ഗര്‍ഭിണിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യഭാര്യയെയും മക്കളെയും ഭര്‍ത്താവ് ഉപേക്ഷിച്ചത് അനിത കാരണമാണെന്നായിരുന്നു ആരോപണം.
അനിതയുടെ ഭര്‍ത്താവ് രവിയുടെ ആദ്യഭാര്യ ആയിരുന്നു സ്വരൂപ.ഇവര്‍ക്ക് രണ്ടു കുട്ടികളും ഉണ്ട്. പക്ഷെ ഈ വിവരം മറച്ചു വെച്ച് രഹസ്യമായി അനിതയെ ഇയാള്‍ തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിച്ചു.ഈ വിവരമറിഞ്ഞ സ്വരൂപ വഴക്കുണ്ടാക്കുകയും പ്രശ്‌നം ഗ്രാമ പഞ്ചായത്തില്‍ വരികയും ചെയ്തു. രവി അനിതയോടൊപ്പം താമസമാക്കുകയും കുട്ടികള്‍ക്ക് 7 ലക്ഷം രൂപ കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു.
തിങ്കളാഴ്ച് വീണ്ടും പഞ്ചായത്ത് കൂടുകയും അവിടെ വെച്ച് രവിയും സ്വരൂപയും വാക്ക് തര്‍ക്കതിലെര്‍പ്പെടുകയും രവിയെ സ്വരൂപയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ അകപ്പെട്ടു പോയ അനിതയെ സ്വരൂപയുടെ ബന്ധുക്കള്‍ ആക്രമിക്കുകയും ആ സമയത്ത് രവി അവിടുന്ന് രക്ഷപെടുകയും ചെയ്തു. പിന്നീട് സ്വരൂപയും ബന്ധുക്കളുംഅനിതയെ മര്‍ദ്ദിക്കുകയും തെരുവിലൂടെ നഗ്‌നയായി നടത്തിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ തീക്കൊള്ളി കൊണ്ട് പൊള്ളിക്കുകയും ചെയ്തു.സ്വരൂപയും രവിയും മറ്റു ബന്ധുക്കളും അറസ്റ്റിലായി . അനിത ആശുപത്രിയില്‍ ചികിത്സയിലാണ്.
ലണ്ടന്‍: ശാന്തിഗിരി സാമൂഹിക സാംസ്‌കാരിക കേന്ദ്രം ലണ്ടനിലെ ന്യൂഹാമിലുള്ള മനോര്‍ പാര്‍ക് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഞായറാഴ്ച നടന്ന ചടങ്ങില്‍ ന്യൂഹാം എംപി സ്റ്റീഫന്‍ ടിംസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. മതസൗഹാര്‍ദ്ദവും സമാധാനവും മാനവികതയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ഇതുപോലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആതുരസേവന രംഗത്തടക്കം ശാന്തിഗിരി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും സ്റ്റീഫന്‍ ടിംസ് കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും സാമൂഹിക മേഖലയില്‍ ഭാവിയില്‍ നടത്തേണ്ട പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചയും നടന്നു. ന്യൂഹാം കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍, മുന്‍ മേയറും ക്രോയ്ഡണ്‍ കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ്, വ്യവസായ പ്രമുഖന്‍ രശ്മി തക്രാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തിനായി രാജ്യത്തു നടന്നു വന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി ട്രായി നിലപാട്. ഇന്ത്യയില്‍ ഒരേ ഡാറ്റ നിരക്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്ന് ട്രായ് അറിയിച്ചു. ഇതു ലംഘിക്കുന്നവരില്‍ നിന്ന് പ്രതിദിനം 50,000 രൂപ വരെ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. പേസ്ബുക്കിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിക്കാണ് ഈ തീരുമാനം തിരിച്ചടിയായത്. ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക് ആദ്യം അവതരിപ്പിച്ചത്.
ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളുമായി ചേര്‍ന്ന് അവതരിപ്പിച്ച പദ്ധതി ഇന്റര്‍നെറ്റ് എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയേത്തുടര്‍ന്ന് പിന്‍വലിച്ചു. നെറ്റ് ന്യൂട്രാലിറ്റി ക്യാംപെയ്‌നുകള്‍ ശക്തമായതോടെ പിന്‍വലിച്ച ഇത് പിന്നീട് ഫ്രീബേസിക്‌സ് എന്ന പേരില്‍ അവതരിപ്പിക്കുകയും ഇതിനനുകൂലമായ പ്രചാരണത്തിന് ഫേസ്ബുക്ക് ഉപയോക്താക്കളെ ഉപയോഗിക്കുകയും ചെയ്തിരുന്നു. നെറ്റ് സമത്വത്തിനു വേണ്ടി ഇന്ത്യയില്‍ നിരവധി ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളാണ് നടന്നത്. കഴിഞ്ഞ മാസം 21ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. പൊതുജനാഭിപ്രായവും ട്രായ് തേടിയിരുന്നു.
ഇന്റര്‍നെറ്റ് സമത്വത്തിനായി ഏതാണ്ട് 20 ലക്ഷത്തോളം മെയിലുകള്‍ ട്രായിക്ക് ലഭിച്ചതായാണു സൂചന. വ്യത്യസ്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വിവേചനപരമായ നിരക്ക് പാടില്ലെന്ന് സര്‍വീസ് ദാതാക്കള്‍ക്ക് ട്രായ് കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സേവന ദാതാക്കള്‍ ഏതെങ്കിലും സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ മറ്റേതെങ്കിലും തരത്തിലോ ഒരു കരാറിലും ഏര്‍പെടാന്‍ പാടില്ല. ട്രായ് നിര്‍ദേശം ലംഘിക്കുന്ന സേവന ദാതാക്കള്‍ക്ക് പ്രതിദിനം 50,000 രൂപ പിഴ ഈടാക്കും. പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മ അറിയിച്ചു.
വിദേശരാജ്യങ്ങളില്‍ വിമാനം കയറാനായി ക്യൂനില്‍ക്കുമ്പോള്‍ പലവര്‍ണത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ടാകാം. കൂട്ടത്തില്‍ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കണ്ടാല്‍ മനസ്സിലാകും. കടുംനീല നിറത്തില്‍ എവിടെനിന്ന് നോക്കിയാലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തെളിഞ്ഞുകാണും.
ഇതുപോലെ ഓരോ രാജ്യത്തെയും പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറമാണുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ ചുവപ്പുനിറത്തിലാണുള്ളത്. ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകളുടെ കളറിന് പറയാന്‍ പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട് എന്നത് പലര്‍ക്കും അറിയില്ല.
യൂറോപ്യന്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ നിറം ചുവപ്പാണെന്ന് നിശ്ചയിക്കുമ്പോള്‍ അതിനൊപ്പം ഒമ്പതുരാജ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് യൂറോപ്യന്‍ യൂണിയന്‍ വന്നത്. ഇപ്പോഴും ഈ തീരുമാനം അംഗീകരിക്കാത്ത ഒരേയൊരു രാജ്യമേയുള്ളൂ. ക്രൊയേഷ്യ ഇപ്പോഴും നീല പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നത്.
1981ലാണ് യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകള്‍ ചുവപ്പുനിറത്തിലായത്. എന്നാല്‍, തുടക്കത്തില്‍ ബ്രിട്ടന്‍ ഈ ചുവപ്പുനിറത്തോട് യോജിച്ചിരുന്നില്ല. 1988ലാണ് യൂറോപ്യന്‍ നിറത്തിലേക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ മാറിത്തുടങ്ങിയത്. 1991ഓടെ എല്ലാ ബ്രിട്ടീഷ് രാജ്യങ്ങളും ചുവപ്പന്‍ പാസ്‌പോര്‍ട്ടുകള്‍ നടപ്പിലാക്കി.
ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളും ഇതേ രീതി പിന്തുടരാറുണ്ട്. എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ സിഎ4 കരാര്‍ അനുസരിച്ച് വൈന്‍ ചുവപ്പ് പാസ്‌പോര്‍ട്ട് പുറത്തിറക്കി. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നേവി ബ്ലൂ നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്.
പല രാജ്യങ്ങളും അവരുടെ പതാകയിലെ നിറമാണ് പാസ്‌പോര്‍ട്ട് കവറില്‍ ഉപയോഗിക്കാറ്. സ്വിറ്റ്‌സര്‍ലന്‍ഡ് കടുത്ത ചുവപ്പ് നിറം ഉപയോഗിക്കുമ്പോള്‍, പല മുസ്ലിം രാജ്യങ്ങളും പച്ച നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ചുവപ്പ് നിറവും സ്വീകരിക്കുന്നു.
ടെന്നസിയിലെ ബില്‍ വാല്‍ഡ്രോണ്‍ ഓഫ് ഹോളിസ്‌റ്റോണാണ് ലോകത്തെ 63 ശതമാനം പാസ്‌പോര്‍ട്ടുകളും നിര്‍മ്മിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ അധികം ചെളിപുളരാതിരിക്കുക എന്ന ലളിതമായ യുക്തിയാണ് കടുത്ത നിറങ്ങള്‍ കവറില്‍ സ്വീകരിക്കാനുള്ള മുഖ്യ കാരണം.
അമേരിക്കയില്‍ പല നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ പ്രചാരത്തിലുണ്ട്. ഭൂരിഭാഗം സാധാരണക്കാരുടെ കൈയിലും കടുംനീല നിറത്തിലുള്ള പാസ്‌പോര്‍ട്ടാണുള്ളത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രകള്‍ ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് കടും ചുവപ്പ് നിറമായിരിക്കും. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പാസ്‌പോര്‍ട്ടിനും ഇതേ നിറമുണ്ടാകും.
നയതന്ത്ര രംഗത്തെ പ്രമുഖരില്‍ ചിലര്‍ കറുത്ത പാസ്‌പോര്‍ട്ടും ഉപയോഗിക്കാറുണ്ട്. യു.എസ്. കോണ്‍സുലാര്‍ സര്‍വീസിന്റെ 200 വര്‍ഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പച്ച പാസ്‌പോര്‍ട്ടും ചില നയതന്ത്ര പ്രതിനിധികള്‍ ഉപയോഗിക്കുന്നു.
ഹൈദരാബാദ്: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ വെടിവെച്ച ഡോക്ടര്‍ അതേ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായി സംശയം. ഒരു സുഹൃത്തിന്റെ ഹൈദരാബാദിലെ ഒരു ഫാം ഹൗസിന് സമീപം വെടിയേറ്റ് മരിച്ച നിലയില്‍ ശശികുമാര്‍ എന്ന ഡോക്ടറെയാണ് കണ്ടെത്തിയത്.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹത്തില്‍ 51 കാരനായ ഡോക്ടര്‍ കഴിഞ്ഞ ദിവസം ഉദയ്കുമാര്‍ എന്ന സഹപ്രവര്‍ത്തകന് നേരെ വെടിവെച്ചിരുന്നു. സുഹൃത്തുക്കളായ ഇവരും ഡോക്ടറും മറ്റൊരു സുഹൃത്തായ സായ് കുമാറും ചേര്‍ന്ന് ഹൈദരാബാദില്‍ ഒരു സ്വകാര്യ ആശുപത്രി നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയുടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു റസ്‌റ്റോറന്റില്‍ മൂന്ന് ഡോക്ടര്‍മാരും ചേര്‍ന്ന് ഒരു ലഞ്ച് പദ്ധതിയിട്ടിരുന്നു. ചര്‍ച്ച വാദപ്രതിവാദവും തര്‍ക്കവുമായി മാറി. ഇതിനിടയില്‍ ഹോട്ടലില്‍ ആള് കൂടിയതോടെ മൂവരും ഒരു വാഹനത്തില്‍ അവിടം വിട്ടു. തര്‍ക്കം കാറിനുള്ളിലും തുടര്‍ന്നതോടെ ശശികുമാര്‍ തന്റെ തോക്ക് പുറത്തെടുത്ത് ഉദയ് യെ വെടിവെച്ചു. വെടിയേറ്റ് ഉദയ്കുമാറിന്റെ ചെവിക്ക് പരിക്കേല്‍ക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതിന് ശേഷമാണ് ശശികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാനായി എന്‍എച്ച്എസ് സര്‍ക്കാരുമായുണ്ടാക്കിയ ധാരണ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെറെമി ഹണ്ട് അട്ടിമറിച്ചതായി ആരോപണം. വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും ജോലി ചെയ്യുന്നതിന് വേതനം നല്‍കണമെന്ന കാലങ്ങളായുളള എന്‍എച്ച്എസ് ജീവനക്കാരുടെ ആവശ്യം സര്‍ക്കാരിന് യാതൊരു ബാധ്യതയും ഉണ്ടാകാത്ത വിധം പരിഹരിക്കാന്‍ ധാരണയിലെത്തിയിരുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെടുന്നു. പുതിയ കരാര്‍ പ്രകാരം യൂണിയന്‍ നിര്‍ദേശിച്ച ശനിയാഴ്ച വേതനത്തില്‍ സര്‍ക്കാര്‍ ഗണ്യമായ കുറവുവരുത്തി. ശനിയാഴ്ചയെ സാധാരണ പ്രവൃത്തി ദിവസമായി പരിഗണിക്കില്ലെന്നും ചര്‍ച്ചയില്‍ ധാരണയായി.
പ്രശ്‌നപരിഹാരത്തിനുളള അവസരമായാണ് എന്‍എച്ച്എസും ആരോഗ്യവകുപ്പ് അധികൃതരും ഈ അവസരത്തെ കണ്ടത്. എന്നാല്‍ ഈ കരാറുകളെ അംഗീകരിക്കാന്‍ തയാറാകാതിരുന്ന ഏക വ്യക്തി ജെറമി ഹണ്ട് മാത്രമാണ്. ഇത് മാത്രമാണ് ഏകപോംവഴിയെന്ന് എന്‍എച്ച്എസും ആരോഗ്യവകുപ്പ് അധികൃതരും കരുതിയെങ്കിലും ഈ നിര്‍ദേശങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് കൈക്കൊളളാന്‍ ഹണ്ട് തയാറായില്ല. അതോടെ ചര്‍ച്ചകള്‍ പൂര്‍ണമായും നിലച്ചു. ഇനി ചര്‍ച്ചകള്‍ക്ക് തീയതി നിശ്ചയിച്ചിട്ടുമില്ല. ചര്‍ച്ച തുടരണമെന്ന് തന്നെയാണ് ബിഎംഎയുടെ ആഗ്രഹം. എന്നാല്‍ മറുപക്ഷം ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ പുതിയ കരാറുകള്‍ തിരസ്‌കരിച്ചിരുന്നു. ഇതോടെ ബിഎംഎ രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങുകയാണ്.നാളെ മുതല്‍ സമരം തുടങ്ങും. അടിയന്തര സേവനങ്ങള്‍ ഒഴികെയുളളവയില്‍ നിന്ന് ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ വിട്ട് നില്‍ക്കും. 24 മണിക്കൂര്‍ സമരത്തിനാണ് നാളെ ആഹ്വാനമുളളത്. എന്നാല്‍ ബിഎംഎയുടെ അവകാശ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. അണ്‍സോഷ്യല്‍ അവേഴ്‌സ് പേയെക്കുറിച്ചുളള ചര്‍ച്ചകള്‍ തുടരാന്‍ ബിഎംഎ വിസമ്മതിച്ചെന്നാണ് അധികൃതരുടെ വാദം. മാത്രമല്ല ഇവര്‍ കാര്യമാത്ര പ്രസക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും അധികൃതര്‍ പറയുന്നു.
സാധാരണ പ്രവൃത്തി ദിവസം പോലെ തന്നെ ശനിയാഴ്ചയെയും പരിഗണിക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകാന്‍ തയ്യാറല്ല. നഴ്‌സുമാരടക്കമുളള മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഇത് ഒരു കീഴ്‌വഴക്കമാക്കാനാണ് സര്‍ക്കാരിന്റെ ആലോചന. നഴ്‌സുമാര്‍ക്കും ഇക്കൊല്ലം തന്നെ പുതിയ കരാറുകള്‍ ആവിഷ്‌ക്കരിക്കും. എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളം കുറച്ച് കൊണ്ട് ചെലവ് ചുരുക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. നാളത്തെ സമരത്തിന്റെ പശ്ചാത്തലത്തില്‍ 2884 ശസ്ത്രക്രിയകള്‍ മാറ്റി വച്ചിട്ടുണ്ട്.
ലിവര്‍പൂള്‍: തന്‍റെ ഈജിപ്ത് യാത്രയില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കളെ ലഭിക്കാതെ വന്നപ്പോള്‍ യൂബര്‍ ഡ്രൈവറെ സുഹൃത്താക്കി മാറ്റി യാത്ര അടിച്ച് പൊളിച്ച മലയാളി പെണ്‍കുട്ടി ഇംഗ്ലീഷ് പത്രങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു. ലിവര്‍പൂള്‍ സ്വദേശിനിയായ നടാഷ ഫിലിപ്പ് (26) ആണ് യൂബര്‍ ഡ്രൈവറുമായി ചങ്ങാത്തം കൂടി യാത്ര അടിപൊളിയാക്കിയതിലൂടെ വാര്‍ത്തകളിലെ താരം ആയിരിക്കുന്നത്.
തന്‍റെ ജോലിയുടെ കൂടി ഭാഗമായി ഈജിപ്ത് സന്ദര്‍ശിച്ചതായിരുന്നു നടാഷ ഫിലിപ്പ്. ലിവര്‍പൂളിനടുത്ത് വിറാലില്‍ നിന്നുള്ള നടാഷ ഇപ്പോള്‍ ജോലിയുടെ ഭാഗമായി ലണ്ടനില്‍ ആണ് താമസം. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഒരാഴ്ചത്തേക്ക് കെയ്റോയിലെത്തിയ നടാഷ ഒഴിവ് സമയത്ത് കാഴ്ച കാണാനായി സുഹൃത്തുക്കളെ വിളിച്ചെങ്കിലും ആരും തയ്യാറായിരുന്നില്ല. മിക്കവരും തന്നെ പലവട്ടം കണ്ടതായിരുന്നു ഇവിടുത്തെ കാഴ്ചകള്‍ എന്നതായിരുന്നു നടാഷയ്ക്ക് കമ്പനി കിട്ടാതിരിക്കാന്‍ കാരണമായത്.
എന്നാല്‍ പിരമിഡുകള്‍ മാടി വിളിച്ചപ്പോള്‍ നടാഷയ്ക്ക് അടങ്ങിയിരിക്കാനായില്ല. അങ്ങനെയാണ് അഹമ്മദ് എന്ന്‍ യൂബര്‍ ഡ്രൈവറെ തന്‍റെ യാത്രയ്ക്കായി നടാഷ ബുക്ക് ചെയ്തത്. ഈ യാത്രയുടെ ഭാഗമായി പിരമിഡുകള്‍ക്കിടയിലൂടെ ഒന്നര മണിക്കൂര്‍ വരുന്ന ഒട്ടക സവാരിയും നടാഷ ബുക്ക് ചെയ്തിരുന്നു. ഈ ഒന്നര മണിക്കൂര്‍ തനിക്കായി കാത്തിരിക്കുന്നതിന് പകരം തന്നോടൊപ്പം യാത്ര ചെയ്യാന്‍ നടാഷ അഹമ്മദിനെയും ക്ഷണിക്കുകയായിരുന്നു.
അഹമ്മദ് ക്ഷണം സ്വീകരിച്ചതിനെ തുടര്‍ന്ന്‍ ‘കാസനോവ’ എന്ന ഒട്ടകത്തിന്‍റെ പുറത്ത് നടാഷയും സ്റ്റാര്‍ എന്ന കുതിരയുടെ പുറത്തു അഹമ്മദും കൂടി പിരമിഡുകള്‍ക്കിടയിലൂടെ സഞ്ചാരം ആരംഭിച്ചു. സരസനായ ഗൈഡ് ആദില്‍ കൂടി ചേര്‍ന്നപ്പോള്‍ യാത്ര കൂടുതല്‍ ഉല്ലാസകരമായി മാറിയെന്ന്‍ നടാഷ പറയുന്നു. കുന്നിന്‍ മുകളിലെത്തിയപ്പോള്‍ രസകരമായ ചില ഫോട്ടോകള്‍ എടുക്കാമെന്ന് ആദില്‍ നിര്‍ദ്ദേശിച്ചു.
അന്തരീക്ഷത്തില്‍ ഉയര്‍ന്ന്‍ ചാടുന്ന ഫോട്ടോകള്‍ എടുക്കാനായി നടാഷ അഹമ്മദിനെയും കൂടെ കൂട്ടി. എന്തായാലും ചട്ടത്തില്‍ ടൈമിംഗ് പുലര്‍ത്താനുള്ള അഹമ്മദിന്‍റെ ‘മിടുക്ക്’ കൊണ്ട് ഇരുപതില്‍ അധികം ക്ലിക്കുകള്‍ വേണ്ടി വന്നു നല്ല ചില ഫോട്ടോകള്‍ ലഭിക്കാന്‍. എന്തായാലും അഹമ്മദും ഒത്ത് നടാഷ നടത്തിയ ഈ യാത്രയും ഫോട്ടോഷൂട്ടും ഇംഗ്ലണ്ടിലെ പത്രങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്.
ലിവര്‍പൂള്‍ നിവാസികളായ ജോജോ – രശ്മി ഫിലിപ്പ് ദമ്പതികളുടെ മകള്‍ ആണ് നടാഷ. നടാഷയ്ക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ട്. ഇരുവരും പഠനത്തിന് ശേഷം ജോലിയില്‍ ആണ്.
ഒരു വസ്ത്രത്തില്‍ എന്തിരിക്കുന്നു എന്നല്ലേ? ഡ്രങ്ക് പാരന്റ് എന്ന പുതിയ ഹോളിവുഡ് ചിത്രത്തിലാണ് ഇപ്പോള്‍ സല്‍മ ഹെയിക് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കഴിഞ്ഞ ദിവസം താരം വീണ് പരിക്കേല്‍ക്കുകെയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകെയും ചെയ്യുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ കഥയാകെ മാറി. ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ എടുത്ത് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആ ഫോട്ടോ വലിയ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്.
നടിയുടെ വസ്ത്രം തന്നെയായിരുന്നു പ്രശനം. ഡോക്ടര്‍മാര്‍ക്കിടയില്‍ നടി മാറിടം കൈകൊണ്ട് മറച്ച നിലയില്‍ നില്‍ക്കുന്നതാണെന്നെ ചിത്രം കാണുമ്പോള്‍ തോന്നുകയൊള്ളൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതൊരു ടീ ഷര്‍ട്ട് ആണ്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ വസ്ത്രമായിരുന്നു ഇത്.