വിവാഹത്തിനോട് ഇഷ്ടക്കേട് പ്രകടിപ്പിക്കാത്ത യുവതി വിവാഹത്തിനുളള വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങിക്കാന്‍ വരന്റെ വീട്ടുകാരോടൊപ്പം പോയിരുന്നു. മൂന്നു ജോഡി ചെരുപ്പുകളടക്കം ആവശ്യത്തിലേറെ സാധാനം യുവതി വാങ്ങി കൂട്ടി. ഇതിനുശേഷമാണ് പത്തനംതിട്ടക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയത്.

പ്രതിശ്രുത വധു ഒളിച്ചോടിയ വിവരമറിഞ്ഞ് പ്രതിസന്ധിയിലായ വരന്റെ വീട്ടുകാര്‍ക്ക് നാട്ടുകാര്‍ ധൈര്യം പകര്‍ന്നു. നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് വരന് മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി. നാറാത്തെ വാച്ചാപ്പുരത്തെ പി.ഷാജിയുടെയും പിപി ശാന്തയുടേയും മകള്‍ ആര്യ(19)യാണ് വിവാഹത്തിന് തയ്യാറായത്. നിശ്ചയിച്ച മൂഹൂര്‍ത്തത്തില്‍ തന്നെ നാറാത്ത് മുച്ചിലോട്ട് കാവിനടുത്ത ഇ കെ നായനാര്‍ സ്മാരക വായനശാലയില്‍ വച്ച് വിവാഹം നടന്നു.