Most Popular

ടോക്യോ: പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് കുളിയ്ക്കാനായി പൊതു കുളങ്ങളൊക്കെ ഉണ്ടായിരുന്നു. അടുത്തു പുഴയുള്ളവര്‍ കൂട്ടത്തോടെ പുഴയില്‍ പോയി കുളിയ്ക്കും. പക്ഷേ ഇത്തരം സ്ഥലങ്ങളിലും ആണും പെണ്ണും ഒരുമിച്ച് കുളിയ്ക്കുന്നത് അത്ര പതിവുള്ള കാര്യം ആയിരുന്നില്ല. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. കാരണം ഇവിടെ പെണ്‍കുട്ടികള്‍ ഇപ്പോഴും അച്ഛന്‍മാര്‍ക്കൊപ്പമാണത്രെ കുളിയ്ക്കുന്നത്. അച്ഛനും അമ്മയും മക്കളും ഒക്കെ ഒരുമിച്ച് കുളിയ്ക്കുന്നതില്‍ എന്താ പ്രശ്‌നം? സത്യത്തില്‍ പ്രശ്‌നമൊന്നും ഇല്ല. പക്ഷേ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും ഇങ്ങനെയാണ് കുളിയ്ക്കുന്നത് എന്ന് കേള്‍ക്കുമ്പോഴാണ് അത്ഭുതം!!!
എല്ലാ ദിവസവും കുളിയ്ക്കുക എന്നത് നമ്മള്‍ മലയാളികളെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പണ്ട് കിണറ്റിന്‍കരയിലും, കുളത്തിലും, തോട്ടുവക്കിലും പുഴയിലും ഒക്കെ കുളിച്ചിരുന്ന മലയാളികള്‍ ഇപ്പോള്‍ അത് വീട്ടിനകത്തെ കുളിമുറിയിലേയ്ക്ക് മാറ്റിയിരിയ്ക്കുന്നു. ജപ്പാനിലും ആളുകള്‍ക്ക് കുളി നിര്‍ബന്ധമാണ്. എന്നാല്‍ ഇവിടെ ഇപ്പോഴും ‘സമൂഹ കുളി’ എന്ന ശീലം നിലനില്‍ക്കുന്നുണ്ട്. അതിത്തിരി അത്ഭുതപ്പെടുത്തുന്നതും ആണ്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അച്ഛന്‍മാര്‍ക്കൊപ്പം കുളിയ്ക്കുന്നത് ജപ്പാനില്‍ ഒരു പ്രശ്‌നമേ അല്ല. എന്ന് മാത്രമല്ല, അതില്‍ അവര്‍ ഒരു അസ്വാഭാവികതയും കാണുന്നും ഇല്ല. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം കുളിയ്ക്കുന്നതും ഇവിടെ പ്രശ്‌നമേ അല്ല. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് കുളിയ്ക്കുക എന്നത് ഇപ്പോഴും ജപ്പാനില്‍ നിലനില്‍ക്കുന്ന ഒരു രീതിയാണത്രെ.

സ്വന്തം മക്കളെ പീഡിപ്പിയ്ക്കുന്ന പിതാക്കന്‍മാരുള്ള ലോകമാണിത്. പക്ഷേ ജപ്പാനില്‍ ഇത്തരം സംഭവങ്ങള്‍ അത്ര പതിവുള്ളതല്ല.സ്ത്രീ-പുരുഷ ബന്ധത്തില്‍ സൂക്ഷിയ്‌ക്കേണ്ട മര്യാദകളെ സംബന്ധിച്ച് ഇത്തരം ‘കുടുംബക്കുളി’യിലൂടെ കുട്ടികള്‍ക്ക് നല്ലപാഠം ലഭിയ്ക്കുന്നുണ്ടെന്ന് വേണം കരുതാന്‍.

മേല്‍പറഞ്ഞത് ജപ്പാനിലെ എല്ലാ കുടുംബങ്ങളിലും നടക്കുന്ന കാര്യമാണെന്ന് തെറ്റിദ്ധരിയ്‌ക്കേണ്ടതില്ല. ഒരു ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് സ്ത്രീകള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കോട്ടയം പദ്മന്‍
പ്രീയപ്പെട്ട കോട്ടയം എം. പി . ശ്രീ . ജോസ് കെ. മാണി .. അറിയുന്നതിന് .. താങ്കള്‍ റബ്ബ൪ ക൪ഷകന് സന്തോഷം ലഭിക്കുന്നതിനായി കോട്ടയത്ത്‌ നിരാഹാര സമരം നടത്തിയതായി അറിഞ്ഞു .. ഞാ൯ ഷൂട്ടിങ്ങില്‍ ആയിരുന്നതിനാല്‍ നേരിട്ട് വന്നു കാണാ൯ കഴിഞ്ഞില്ല .. അതുകൊണ്ടാണ് താങ്കളോട് എനിക്ക് പറയാനുള്ളത് ഇവിടെ എഴുതുന്നത്‌ .. ഇന്ന് റബ്ബ൪ ക൪ഷക൪ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം ആണ് താങ്കള്‍ ഉയ൪ത്തിക്കാട്ടിയത് ..

റബ്ബ൪ ക൪ഷക൪ അവരുടെ ഭൂമിയില്‍ (15 ഏക്കറിന് മുകളില്‍ ) മക്കള്‍ക്ക് ഇഷ്ടദാനമായി കൈമാറ്റം ചെയ്താലും റബ്ബ൪ മാത്രമേ ആ ഭൂമിയില്‍ കൃഷി ചെയ്യാവൂ എന്ന ഒരു തലതിരിഞ്ഞ ഒരു ഭൂനിയമം ആണ് കേരളത്തില്‍ നിലനില്ക്കുന്നതിനാലാണ് റബ്ബ൪ ക൪ഷകന് ഈ ദു൪ഗതി .. കുറച്ചു റബ്ബറും ബാക്കി മറ്റു കൃഷികളും ചെയ്യാ൯ പറ്റാത്തതു കൊണ്ടാണ് റബ്ബ൪ വില ഇടിവി൯റെ പേരില് ആകാശത്തിലേക്കും നോക്കി ഇരിക്കുന്നത് എന്നു താങ്കള്ക്കും അറിവുള്ളതാണല്ലോ . തേയില – ഏലം തോട്ടം ഉടമകള്‍ക്ക് തോട്ടത്തി൯റെ 5 ശതമാനം ഭൂമി ടൂറിസത്തിനു ഉപയോഗപ്പെടുത്താം എന്ന് നിയമം ഉള്ള ഈ കേരളത്തില്‍ റബ്ബ൪ തോട്ടങ്ങളിലും 10 – 20 ശതമാനം ഭൂമി പച്ചക്കറി , ഫല വൃക്ഷങ്ങള്‍ , കന്നു കാലി വള൪ത്തല്‍ , കോഴി വള൪ത്തല്‍  , തുടങ്ങി മറ്റു കാ൪ഷിക ആവശ്യത്തിനും ഉപയോഗിക്കാം എന്ന് അനുവദിച്ചാല്‍ നമ്മുടെ കാ൪ഷിക മേഖലയില്‍  വ൯ കുതിച്ചു ചാട്ടം ഉണ്ടാക്കുവാ൯ സാധിക്കും . നിങ്ങള്‍ ചിന്തിക്കേണ്ടത് ആ വഴിക്കാണ്‌ .. ക൪ഷകര് ഒരേ പറമ്പില്‍ വിവിധ കൃഷികള്‍ ചെയ്യാ൯ ഒരുക്കവും ആണ് . നിലവിലുള്ള ഭൂവിനിയോഗ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ നമുക്കതിനു കഴിയും . താങ്കളുടെ പിതാവ് പ്രഗല്ഭനായ ശ്രീ . കെ. എം. മാണി കേരളത്തില്‍ .. റെവന്യൂ വകുപ്പ് മന്ത്രിയായും .. നിയമവകുപ്പ് മന്ത്രിയായും .. ധനകാര്യ മന്ത്രിയായും ഒക്കെ കേരള ജനതയെ സേവിച്ചിട്ടുള്ളതല്ലേ ഇരു മുന്നണികളിലും നിന്ന് കൊണ്ട് ..നിങ്ങള് തമ്മില് ച൪ച്ച ചെയ്തു പരിഹരിക്കാവുന്ന ഈ വിഷയം മറച്ചു വെച്ച് കൊണ്ട് … ഒരു എം പി കോട്ടയത്ത്‌ ജീവിച്ചിരിപ്പുണ്ട് എന്ന് പൊതുജനത്തിനെ ബോധ്യപ്പെടുത്താന്‍ ഈ നീരാഹാര ഉടായിപ്പ് സമരം വേണ്ടിയിരുന്നോ ? തിരുവഞ്ചൂ൪ രാധാകൃഷ്ണ൯ സകല മേഖലയിലും കൈവെചിരിക്കുന്നതിനാലു താങ്കള്‍ക്ക് കോട്ടയത്ത്‌ ഇപ്പോള്‍ ഒരു റോളും ഇല്ലാ എന്നുള്ളതാണ് സത്യം .. ആ സത്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് താങ്കള്‍ ഓ൪ക്കുക .. കാലാവധി തീരാന്‍ ഇനിയും ഉണ്ടല്ലോ സമയം .. ഇമ്മാതിരി സമരം മാറ്റിവെച്ചിട്ട് പ്രായോഗികമായി ചിന്തിക്കുക .. പ്രവ൪ത്തിക്കുക .. കോട്ടയത്ത്‌ റബ്ബ൪ ബോ൪ഡു ഓഫീസിനു സമീപത്തു നിന്നും Railway Station .. ലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ലാതായിട്ടു രണ്ടു കൊല്ലം ആകുന്നു … താങ്കള്‍ ആ റോഡു സഞ്ചാര യോഗ്യമാക്കൂ ആദ്യം ..എന്നിട്ട് ആകൂ റബ്ബ൪ പ്രേമം……… അല്ലങ്കില്‍ ആ റോഡു പണിയും തിരുവഞ്ചൂ൪ ചെയ്യും …

ന്യൂഡല്‍ഹി: സ്ത്രീപീഡകര്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയ സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന് പത്മശ്രീ ബഹുമതി. ആന്ധ്രപ്രദേശ് സര്‍ക്കാരാണ് സുനിതയെ നാമനിര്‍ദേശം ചെയ്തത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ പാലക്കാട്ടുകാരി തുടക്കം കുറിച്ച സ്ത്രീ പീഡകര്‍ക്കെതിരെ ഷെയിം ദി റേപ്പിസ്റ്റ് ക്യാംപയിന്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയാണ് സുനിത.
പാലക്കാട് സ്വദേശികളായാണ് സുനിതയുടെ മാതാപിതാക്കള്‍. ബാംഗ്ലൂരിലായിരുന്നു പഠനം. പതിനഞ്ചാം വയസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സുനിത, ആ സംഭവത്തില്‍ തളരാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ലൈംഗിക ചൂഷണങ്ങള്‍ക്കും മനുഷ്യക്കടത്തിനും എതിരായ പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമാക്കി അതിനെ മാറ്റുകയും ചെയ്തു.

1996ല്‍ ബംഗളൂരുവില്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചാണ് സുനിത പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ലൈഗികപീഡനത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടൊപ്പം മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിനിരയായവരുടെ സംരംക്ഷണം, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം നടത്തുന്നു. ഇതിനായി സുനിത പ്രജ്വല എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. വേശ്യാലയങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വിദ്യാഭ്യാസവും ജോലിയും നല്‍കി രക്ഷപ്പെടുത്തുന്നതിനൊപ്പം അവരുടെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ‘പ്രജ്വല’യ്ക്ക് 17 കേന്ദ്രങ്ങളുമുണ്ട്.

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ സുനിത ഷെയിം ദി റേപ്പിസ്റ്റ് ക്യാംപയിനിന് തുടക്കമിട്ടത്. കൂട്ടബലാത്സംഗം നടത്തുന്നതിനിടെ ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന അഞ്ചുപേരുടെ വീഡിയോ സുനിത യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ബലാത്സംഗം ചെയ്യുന്നവരെ അവഹേളിക്കുന്നതിനും ശിക്ഷിക്കുന്നതിനും വേണ്ടിയാണ് ക്യാംപയിന്‍. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ചിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന അഞ്ചുപേരുടെ വീഡിയോ പുറത്തുവിട്ടായിരുന്നു തുടക്കം.

സുനിത കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ‘എന്റെ’ എന്ന ചലച്ചിത്രം ഭര്‍ത്താവും ചലച്ചിത്ര പ്രവര്‍ത്തകനുമായ രാജേഷ് ടച്ച്‌റിവര്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറക്കിയിരുന്നു. ആന്ധ്രപ്രദേശില്‍ താമസമായിക്കിയ സുനിത ആന്ധ്ര വനിതാ കമ്മീഷന്‍ അംഗമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ 2002 അശോക ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സുനിതക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങളില്‍ വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുവര്‍ക്ക് യുഎന്‍ നല്‍കുന്ന പെര്‍ഡിറ്റ ഹുസ്റ്റണ്‍ പുരസ്‌കാരം 2006ല്‍ സുനിതയ്ക്ക് ലഭിച്ചിരുന്നു. 2011ലെ ഇന്ത്യാവിഷന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അന്തര്‍ദേശീയ സംഘടനയായ ഹ്യൂമന്‍ സിംഫണി ഫൗണ്ടേഷന്റെ 2013 ലെ ലിവിംഗ് ലെജന്‍ഡ് അവാര്‍ഡും നേടിയിട്ടുണ്ട്.

പത്മ അവാര്‍ഡുകള്‍ക്കായി കേരളം നല്‍കിയ ലിസ്റ്റില്‍ നിന്നും മുന്‍ സിഎജി വിനോദ് റായിയെ മാത്രമാണ് പരിഗണിച്ചത്. ഇദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. ഗാന്ധിയന്‍ പിപി ഗോപിനാഥന്‍ നായര്‍ക്കും പ്രവാസി ഇന്ത്യക്കാരനായ വ്യവസായി ഡോ. സുന്ദര്‍ ആദിത്യ മേനോനും പത്മശ്രീ അവാര്‍ഡുണ്ട്.

ഇന്റര്‍നെറ്റ് വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമായ കാലമാണിത്. മിക്ക തട്ടിപ്പുകളും നടക്കുന്നതാകട്ടെ പാസ്‌വേഡ് ഹാക്ക് ചെയ്തും. ഈ സാഹചര്യത്തില്‍ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ സ്പ്ലാഷ്‌ഡേറ്റ.
ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മോശം പാസ്‌വേഡുകളുടെ പട്ടിക സ്പ്ലാഷ്‌ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇതില്‍ ഏതെങ്കിലും ഒരു പാസ്‌വേഡുകള്‍് ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് സ്പ്ലാഷ് ഡേറ്റാ നല്‍കുന്ന മുന്നറിയിപ്പ്. സ്പ്ലാഷ് ഡാറ്റ പുറത്തുവിട്ടിരിക്കുന്ന ആ പാസ്‌വേഡുകളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

1.123456
2. password
3. 12345678
4. qwetry
5. 12345
6. 123456789
7. football
8. 1234
9. 1234567
10. baseball
11. welcome
12. 1234567890
13. abc123
14. 111111
15. 1qaz2wsx
16. dragon
17. master
18. monkey
19. letmein
20. login
21. princess
22. qwetryuiop
23. solo
24. passw0rd
25. starwsar

ലണ്ടന്‍: പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വീഡിയോ ഐസിസ് പുറത്തു വിട്ടു. ഐസിസ് പുതുതായി പുറത്തു വിട്ട വീഡിയോ സന്ദേശത്തിലാണ് ഇത്. നവംബറില്‍ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണത്തിന് ഉത്തരവാദികളായവരുടെ ദൃശ്യങ്ങളാണ് പതിനേഴ് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയിലേറെയും. പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അബ്ദെല്‍ ഹമീദ് അബൗദിന്റെ ദൃശ്യങ്ങളാണ് ഇതിലധികവും. ഇയാളെ പാരീസ് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് പൊലീസ് വധിച്ചിരുന്നു.
മതവിരോധികളെന്ന തലക്കെട്ട് നല്‍കി ആളുകളെ ശിരച്ഛേദം നടത്തുന്ന ദൃശ്യങ്ങളും പുതിയ സന്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലോകമെങ്ങും നടത്തുന്ന ആക്രമണങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് സന്ദേശത്തില്‍ അബൗദ് പറയുന്നു. വിനോദയാത്രക്കോ ബിസിനസ് ടൂറിനോ പോയാലും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന ഭീഷണിയാണ് പാശ്ചാത്യ ലോകത്തിന് ഐസിസ് നല്‍കുന്നത്.

പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത ചാവേറുകളായ ബിലാല്‍ ഹദ്ഫി, സമി അമീമുര്‍ തുടങ്ങിയവരും ഈ ദൃശ്യങ്ങളിലുണ്ട്. ബിലാല്‍ ഹദ്ഫിയാണ് ഫ്രഞ്ച് സ്റ്റേഡിയത്തില്‍ ആക്രമണം നടത്തിയത്. അമീമുര്‍ ബറ്റാക്ലാന്‍ ഹാളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ എന്നാണ് പകര്‍ത്തിയതെന്ന കാര്യം വ്യക്തമല്ല. പാരീസ് ആക്രമണത്തെക്കുറിച്ചുളള വാര്‍ത്തകളും ഇതിലുണ്ട്. ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് ആളുകള്‍ ഓടിപ്പോകുന്ന ദൃശ്യങ്ങളും ഇതില്‍ കാണാം. ഹദ്ഫിയും അമീമുറും അബൗദും ആളുകളുടെ തലവെട്ടുന്നതും വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങളും ഇതിലുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിനുമെതിരെയുള്ള ഭീഷണിയും പുതിയ സന്ദേശത്തിലുണ്ട്. ബെര്‍ക്കോവിന്റെയും കാമറൂണിന്റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിന്റെയും ടവര്‍ ബ്രിഡ്ജിന്റെയും ദൃശ്യങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ കാട്ടുന്നു. പാരീസ് ആക്രമണത്തിന് പിന്നാലെ കാമറൂണ്‍ ഫ്രഞ്ച് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചിത്രങ്ങളാണ് കാണിച്ചിട്ടുളളത്. തങ്ങളെ എതിര്‍ക്കുന്നവര്‍ ആരായാലും അവര്‍ ഞങ്ങളുടെ വാളിന് ഇരയാകുമെന്ന് ഇതിന് മുകളിലായി സ്‌ക്രീനില്‍ എഴുതി കാട്ടിയിരിക്കുന്നു.

പാരീസ് ആക്രമികള്‍ ഐസിസ് പരിശീലനം സിദ്ധിച്ചവര്‍ തന്നെയാണെന്നാണ് ഈ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഐസിസിന്റെ ഏറ്റവും പുതിയ സന്ദേശ വീഡിയോ തങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇനിയൊരു ആക്രമണം നടത്താന്‍ അവരെ അനുവദിക്കില്ലെന്നും ബ്രിട്ടന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

ആഗ്ര: പഠനചിലവ് താങ്ങാനാകാതെ സ്വന്തം വൃക്ക ദാനം ചെയ്യാനൊരുങ്ങി ദളിത് വിദ്യാര്‍ത്ഥി. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയോടനുബന്ധിച്ചുള്ള ഐഐടിയില്‍ രണ്ടാം വര്‍ഷ മൈനിംഗ് വിദ്യാര്‍ത്ഥി മഹേഷ് വാല്‍മീകിയാണ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായിട്ടും ദളിതനാണെന്ന കാരണത്താല്‍ വൃക്ക സ്വീകരിക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യമുണ്ടായത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുല ജീവനൊടുക്കിയതോടെ ജാതി രാഷ്ട്രീയം ചര്‍ച്ചയാകുന്നതിനിടെയാണ് നമ്മുടെ രാജ്യത്ത് മറ്റൊരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നു മഹേഷ് വാല്‍മീകിയുടെ വാര്‍ത്ത പുറത്തുവരുന്നത്.
ഐഐടിയില്‍ രണ്ടാം വര്‍ഷവിദ്യാര്‍ഥിയാണ് മഹേഷ് വാല്‍മീകി. 2.7 ലക്ഷം രൂപയാണ് വായ്പയിനത്തില്‍ തിരിച്ചടയ്ക്കാനുണ്ടായിരുന്നത്. പക്ഷേ പണം കണ്ടെത്താന്‍ വേറെ മാര്‍ഗം ഇല്ലാതായപ്പോഴാണ് വൃക്ക ദാനം ചെയ്യാന്‍ മഹേഷ് തീരുമാനിച്ചത്. വൃക്ക ദാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ജാതിയേതാണെന്നായിരുന്നു സ്വീകരിക്കാനെത്തിയവരുടെ ചോദ്യം. ദളിതനാണെന്നറിഞ്ഞപ്പോള്‍ പലരും താല്‍പര്യം കാട്ടാതെ മടങ്ങുകയാണു ചെയ്തത്. ഇപ്പോള്‍ പണം കണ്ടെത്താനാകാതെ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയ മഹേഷ് ഇപ്പോള്‍ തൂപ്പുകാരന്റെ ജോലി ചെയ്യുകയാണ്.

പഠനത്തില്‍ മിടുക്കനായ മഹേഷ് എണ്‍പത്തഞ്ചുശതമാനം മാര്‍ക്കോടെയാണ് പത്താം ക്ലാസ് പാസായത്. സ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പഠനച്ചെലവു കണ്ടെത്താനായി തൂപ്പുജോലി ചെയ്തിരുന്നു. തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസില്‍ എഴുപതു ശതമാനം മാര്‍ക്കും നേടി. പിന്നീട് ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷയിലും ജയം നേടി. അതേസമയം പഠനത്തില്‍ മിടുക്കനായിരുന്നു മഹേഷ് എന്ന് ഐഐടി അധ്യാപകരും പറയുന്നു.

വാരാണസിയിലെയും അള്‍വാറിലെയും നിരവധി ആശുപത്രികളില്‍ താന്‍ വൃക്കദാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചു പോയിരുന്നെന്നു മഹേഷ് വാല്‍മീകി പറയുന്നു. മഹേഷിന്റെ ദുരവസ്ഥ അറിഞ്ഞു മഗ്‌സസേ പുരസ്‌കാര ജേതാവ് സന്ദീപ് പാണ്ഡേയെത്തി ഐഐടി പൂര്‍വവിദ്യാര്‍ഥികളില്‍നിന്നു പണം സമാഹരിച്ചു വായ്പ തിരിച്ചടച്ചു. പക്ഷേ, തളര്‍ന്നുകിടക്കുന്ന പിതാവിനും രോഗബാധിതയായ മാതാവിനും സഹായമായി മഹേഷ് ഇപ്പോഴും തൂപ്പു ജോലി തുടരുകയാണ്.

കെന്റ്: അമ്പതോളം അഭയാര്‍ത്ഥികള്‍ ഫെറിയില്‍ കയറിയതിനേത്തുടര്‍ന്ന് കാലേയ് തുറമുഖം അടച്ചു.തുറമുഖത്തേക്ക് അഞ്ഞൂറോളം അഭയാര്‍ത്ഥികള്‍ ഇടിച്ചു കയറുകയും അതില്‍ അമ്പതോളം പേര്‍ ഫെറിയില്‍ കയറുകയുമായിരുന്നു. പോലീസ് ഇടപെടലിനേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പത്തു മണിയോടയാണ് ഫെറി സര്‍വീസുകള്‍ പുനനരാരംഭിച്ചത്. തുറമുഖത്തുണ്ടായ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ പുനരാരംഭിച്ചുവെന്നും പിആന്‍ഡ് ഒ ഫെറീസ് പത്തുമണിക്ക് ട്വീറ്റ് ചെയ്തു. സംഭവത്തിനു പിന്നാലെ കാലേയില്‍ അഭയാര്‍ത്ഥികള്‍ക്കനുകൂലമായി 2000ത്തോളെ പേര്‍ അണിനിരന്ന പ്രകടനവും നടന്നു.
ഫെറി സര്‍വീസ് നടത്തുന്ന കപ്പലില്‍ കയറിയ അഭയാര്‍ത്ഥികളെ അഗ്നിശമനത്തിനുപയോഗിക്കുന്ന ഹോസുകളില്‍ നിന്ന് വെള്ളം പമ്പു ചെയ്താണ് പുറത്താക്കിയതെന്ന് ക്യടാംപെയ്ന്‍ ഗ്രൂപ്പായ കാലേയ് സോളിഡാരിറ്റി ട്വീറ്റ് ചെയ്തു. മറ്റൊരു ഫെറി കമ്പനിയായ ഡിഎഫ്ഡിഎശ് സീവേയ്‌സും കാലേയ് തുറമുഖം താല്‍ക്കാലികമായി അടച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സുരക്ഷാ പ്രശ്‌നമായതിനാല്‍ തുറമുഖം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത് വൈകുമെന്നു പി ആന്‍ഡ് ഒ അറിയിച്ചിരുന്നു.

കാലേയ് മേയര്‍ നതാഷ ബൂഷാര്‍ട്ട് അഭയാര്‍ത്ഥികള്‍ ഫെറിയില്‍ പ്രവേശിച്ച വിവരം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയതിരുന്നു. ഫെറിയില്‍ നിന്ന് ആളുകള്‍ ഇറങ്ങുന്ന സമയത്താണ് സംഭവമെന്നും പോലീസ് വിഷയത്തില്‍ ഇടപെടുകയാണെന്നു മേയറെ ഉദ്ധരിച്ച് ബിബിസി അറിയിച്ചു. കാലേയിലെ അഭയാര്‍ത്ഥി ഇടപെടല്‍ മൂലം സര്‍വീസുകളില്‍ കാലതാമസം നേരിട്ടതായി ഡോവര്‍ തുറമുഖാധികൃതര്‍ അറിയിച്ചു. ഡോവര്‍ തുറമുഖം അടച്ചില്ലെങ്കിലും കാലേയില്‍ നിന്നുള്ള സര്‍വീസുകള്‍ നടക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.

സിറിയയിലെ ആഭ്യന്തര കലാപത്തേത്തുടര്‍ന്ന് പലായനം ചെയ്‌തെത്തിയ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ക്യാംപുകള്‍ ലേബര്‍ തലവന്‍ ജെറെമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്നും സഹജീവികളെ പരിഗണിക്കാന്‍ നാം തയ്യാറാവണമെന്നും കോര്‍ബിന്‍ സന്ദര്‍ശനത്തിനു ശേഷം പ്രതികരിച്ചിരുന്നു.

ജസാന്‍: നവവരനായ മകനെ കാണാനെത്തിയ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായി. ഗേറ്റില്‍ മകന്റെ മൃതദേഹം തൂങ്ങിയാടുന്നു. മൂന്നുമാസം മുന്‍പ് വിവാഹിതനായ മകന്റെ ഫോണിലേയ്ക്ക് നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതേ വന്നതിനെത്തുടര്‍ന്നാണ് ആ മാതാവ് തിരക്കിയെത്തിയത്. 25 കാരനായ യുവാവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ല.
മരണ സമയത്ത് ഇയാളുടെ ഭാര്യ എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സബ്ഖ് പത്രമാണ്‌ ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവ വരനായ മകനെ കാണാനായെത്തിയ മാതാവ് വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ ഞെട്ടി. ഗേറ്റില്‍ മകന്റെ മൃതദേഹം തൂങ്ങിയാടുന്നത് കണ്ടവര്‍ സ്തബ്ധയായി. പോലീസിനെ ഉദ്ദരിച്ച് സബ്ഖ് പത്രമാണീ റിപോര്‍ട്ട് പുറത്തുവിട്ടത്.

ആദ്യകാല സിനിമകളിലൊക്കെ ഇഷ്ടമില്ലാത്ത ഡ്രസ്സുകള്‍ ഇടേണ്ടി വന്നിട്ടുണ്ടെന്ന് മലയാളത്തിന്റെ പ്രിയതാരം കാവ്യാമാധവന്‍.അന്നൊന്നും ആരും നമ്മുടെ അഭിപ്രായം ചോദിക്കില്ലായിരുന്നുവെന്നും കാവ്യ പറയുന്നു. ഫാഷന്‍ സെന്‍സ് എന്നാല്‍ കയ്യില്‍ കിട്ടുന്നതെല്ലാം വാരിവലിച്ച് ഇടുന്നതല്ല മറിച്ച് അവനവനു യോജിക്കുന്ന രീതിയില്‍ ഡ്രസ് ചെയ്യുന്നതാണെന്ന് പറയുമ്പോഴും ഒരു ഡ്രസ് കണ്ടാല്‍ തന്റെ ബോഡിഷേപ്പിന് ചേരുമോ എന്ന് ചിന്തിച്ചും പിന്നെ അധികം ടൈറ്റായ ഡ്രസ്സുകള്‍ ഉപയോഗിക്കാറില്ല നമ്മള്‍ സൊസൈറ്റിയെ ബഹുമാനിക്കണമല്ലോ എന്നും കാവ്യ പറയുന്നു.
ഇന്ന് സിനിമകളില്‍ ഡ്രസ്സിങ്ങിനെ കുറിച്ച് അത്ര പ്രശ്‌നം വരാറില്ല കാരണം ട്രയലൊക്കെ നടത്തിയിട്ടാണ് ഏതു ഡ്രസ് വേണമെന്ന് തീരുമാനിക്കുന്നത്. പല സിനിമകളിലും നമ്മള്‍ക്കു തന്നെ ഷോപ്പിങ് നടത്തി ഡ്രസ് തിരഞ്ഞെടുക്കാമെന്നതും ഏറെ നല്ലകാര്യമാണ്.

പിന്നെ തനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് സൈസ് സീറോ ആകുന്നതെന്ന് കാവ്യ. ബോഡിഷേപ്പ് നമ്മള്‍ക്ക് പാരമ്പര്യമായി കിട്ടുന്നതാണ് അധികം മാറ്റങ്ങളില്ലാതെ അതങ്ങനെ തന്നെ സൂക്ഷിക്കാനാണ് തനിക്കിഷ്ടമെന്നും താരം തുറന്നുപറഞ്ഞു. എങ്കിലും മെലിഞ്ഞ ആരെക്കണ്ടാലും തനിക്ക് അസൂയയാണെന്ന് ഒരു കുസൃതിയോടെ കാവ്യ പറയുന്നു. ഇഷ്ടമുള്ള ഏതു വസ്ത്രവും അവര്‍ക്ക് ധരിക്കാമല്ലോ. ഭംഗിയുള്ള മെലിച്ചില്‍ ഒരു ഭാഗ്യം തന്നെയാണ്. പിന്നെ സിനിമാരംഗത്താണെങ്കില്‍ മംമ്തയുടെ സ്‌റ്റൈല്‍ ഒരുപാട് ഇഷ്ടമാണ്. ഏതു വസ്ത്രവും നന്നായി യോജിക്കും. മോഡേണ്‍ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് യോജിക്കുമെന്നും താരം പറഞ്ഞു. മലയാളത്തിന്റെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യമാധവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ദമാസ്‌കസ്: സ്‌പെയിനില്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടനയായ ഐസിസിന്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച പ്രചാരണ ദൃശ്യങ്ങള്‍ ഇവര്‍ പുറത്ത് വിട്ടു. കയ്യേറിയവരില്‍ നിന്ന് ഞങ്ങളുടെ ഭൂമി തിരിച്ച് പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ദൃശ്യങ്ങള്‍ വന്നിട്ടുളളത്. 2020ഓടെ തങ്ങളുടെ നിയന്ത്രണത്തില്‍ വരുമെന്ന് ഐസിസ് കരുതുന്ന പ്രദേശങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ സ്‌പെയിനും ഏഷ്യയുടെയും ആഫ്രിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്.
ഇപ്പോള്‍ പുറത്ത് വിട്ടിട്ടുളള ദൃശ്യങ്ങളിലുളള ലൈബീരിയന്‍ ഉപദ്വീപിന്റെ പഴയ ഭൂപടം ചുവപ്പായി മാറുന്നത് കാണാം. അതിര്‍ത്തികള്‍ യൂറോപ്പിലേക്ക് വ്യാപിപ്പിക്കാനുളള ഐസിസിന്റെ ശ്രമത്തിന്റെ ഭാഗമാണ് സ്പാനിഷ് ആക്രമണ പദ്ധതിയെന്നാണ് വിലയിരുത്തല്‍.

എ.ഡി. 711ല്‍ ഉത്തര ആഫ്രിക്കയില്‍ നിന്നുളള മൗറിഷ് സൈന്യം പിടിച്ചെടുത്ത ശേഷം മുസ്ലീങ്ങളാണ് സ്‌പെയിന്‍ ഭരിച്ചിരുന്നത്. പിന്നീടിത് ഉമയ്യദ് സാമ്രാജ്യത്തിന്റെ ഭാഗമായി. പത്താം നൂറ്റാണ്ടിന് ശേഷം ഇവിടുത്തെ മുസ്ലീം സാമ്രാജ്യം തകരാന്‍ തുടങ്ങി. 1492 ഓടെ തകര്‍ച്ച പൂര്‍ണമായി. ഈ ചരിത്രമാണ് ഐസിസ് പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ മൂന്ന് മൊറോക്കക്കാരെ സംശയകരമായ സാഹചര്യത്തില്‍ സ്‌പെയിനില്‍ നിന്ന് പിടികൂടിയിരുന്നു. മാഡ്രിഡില്‍ ചാര്‍ലി ഹെബ്‌ഡോ മാതൃകയിലുളള ആക്രമണം നടത്താന്‍ പദ്ധതിയിട്ടന്നെ സംശയത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യൂറോപ്പിലെ ഏറ്റവും ശക്തമായ ഇസ്ലാമിക തീവ്രാദി ആക്രമണം 2004ല്‍ സ്‌പെയിനില്‍ നടന്നതാണ്. മാഡ്രിഡിലെ ട്രെയിനുകളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 191 ജീവനുകളാണ് പൊലിഞ്ഞത്. നൂറിലേറെ പേര്‍ സ്‌പെയിനില്‍ നിന്ന് ഐസിസില്‍ ചേരാനായി സിറിയയിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ടെന്നാണ് വിവരം.

Copyright © . All rights reserved