Most Popular

മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മാപ്പ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗിനിടെ മാധ്യമപ്രവര്‍ത്തകയെ മദ്യപിക്കാന്‍ ക്ഷണിച്ച് നടത്തിയ തമാശ പ്രകടനത്തെ വിമര്‍ശിച്ച് ലീഗ് തലവന്‍ അന്റണി എവറാര്‍ഡ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് ഗെയ്ല്‍ പരസ്യ ക്ഷമാപണം നടത്തിയത്. ഗെയ്‌ലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിന്റെ പേരില്‍ ഗെയ്‌ലിനെതിരെ അധികൃതര്‍ 10,000 ഡോളര്‍ പിഴ ചുമത്തി.
ബിഗ് ബാഷ് ലീഗില്‍ ഹെബാര്‍ട്ട് ഹറികേയ്ന്‍സിനെതിരയുള്ള മത്സരത്തിനിടെയാണ് സംഭവം. മെല്‍ബണ്‍ റെനെഗഡ്‌സ് താരമായ ഗെയ്ല്‍ ഔട്ട് ആയി പവലിയനിലെത്തിയപ്പോള്‍ ഇന്റര്‍വ്യൂവിനായി സമീപിച്ച ചാനല്‍ റിപ്പോര്‍ട്ടറായ മെല്‍ മക്ലാഫ്‌ലിനോടാണ് അപമര്യാദയായി പെരുമാറിയത്. മത്സരത്തില്‍ ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിനെ പറ്റി ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. മെല്ലിനെ കണ്ണുകളുടെ ഭംഗിയെ പുകഴ്ത്തി സംസാരിച്ച ഗെയ്ല്‍, ഈ മത്സരം ജയിച്ചശേഷം ഒരുമിച്ച് മദ്യപിക്കാമെന്നും പറഞ്ഞു. സംസാരത്തിനിടെ മെല്‍ വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും ഗെയ്ല്‍ പഴയപടി സംസാരം തുടര്‍ന്നു. ഇതോടെ ഗെയ്‌ലിനോട് നന്ദി പറഞ്ഞ് മെല്‍ മടങ്ങുകയായിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും വേണ്ടി അഞ്ച് വര്‍ഷം കൊണ്ട് കേരള ഗവണ്മെന്റ് ചിലവഴിച്ചത് നൂറ്‌കോടി രൂപ. മന്ത്രിമാര്‍ക്കായി 25 കോടിയോളം രൂപ ചിലവഴിച്ചു. എംഎല്‍എ മാരുടെ ആകെ ചിലവ് 57.75 കോടി രൂപ വരും. അറുന്നൂറു പേരിലധികം വരുന്ന മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി കണക്കാക്കുമ്പോള്‍ ചിലവ് നൂറ്‌കോടിയിലും എത്രയോ അതികം വരും.
ശമ്പളം, യാത്രച്ചെലവ്, ചികിത്സ, വിമാനക്കൂലി, അതിഥിസത്കാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ വന്ന ചെലവാണിത്. വിമാനയാത്രക്കായി മന്ത്രിമാര്‍ 2.75 കോടി ചെലവാക്കി. മൂന്നുകോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങി. അതിഥി സത്കാരത്തിന് രണ്ടുകോടിയോളം ചെലവാക്കി. 7.77 കോടി രൂപയായിരുന്നു യാത്രാബത്ത. 1.93 കോടി രൂപ വൈദ്യുതി ചെലവും വന്നു. 4.49 കോടി രൂപയാണ് എംഎല്‍എമാരുടെ ചികിത്സയ്ക്കായി ചെലവാക്കിയത്. 13 കോടി രൂപ ശമ്പള ഇനത്തിലും 1.96 കോടി വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും എംഎല്‍എമാര്‍ക്ക് വേണ്ടി ചെലവാക്കി.

മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പികെ ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരും തൊട്ടുപിറകില്‍ ഉണ്ട്. വിമാനയാത്രയുടെ കാര്യത്തില്‍ പിജെ ജോസഫ് ആണ് മുന്നില്‍. തൊട്ടു പിറകില്‍ കുഞ്ഞാലികുട്ടി. അതിഥിസത്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം കെഎം മാണിക്കാണ്. രണ്ടാം സ്ഥാനം നേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മോശമാക്കിയില്ല.
ചികിത്സയ്ക്ക് മന്ത്രിമാര്‍ എല്ലാവരും കൂടി 79 ലക്ഷമാണ് ചെലവാക്കിയതെങ്കില്‍ തോമസ് ചാണ്ടി എംഎല്‍എക്കുമാത്രം രണ്ട് കോടിയോളം ചെലവുവന്നു. എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എകെ ശശീന്ദ്രനാണ്. ഏറ്റവും കുറവ് ഹാജര്‍നിലയും ഇദ്ദേഹത്തിനു തന്നെ. എട്ട് എട്ട് എംഎല്‍എമാര്‍ ചികിത്സച്ചെലവ് തീരെ കൈപ്പറ്റിയിട്ടില്ല. തൃശ്ശൂര്‍ എറവ് കുറ്റിച്ചിറ വീട്ടില്‍ കെ. വേണുഗോപാലിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ലാദനെ പാകിസ്താനിലെ ആബോട്ടാബാദില്‍ വച്ച് കൊലപ്പെടുത്തി, മൃതദേഹം കടലില്‍ സംസ്‌കരിച്ചു എന്നാണ് അമേരിയ്ക്ക ലോകത്തോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അത് അംഗീകരിയ്ക്കാന്‍ അന്ന് തന്നെ പലരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, വിശ്വസിയ്ക്കാവുന്ന ഒരാള്‍ തന്നെ അത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്. അമേരിയ്ക്കന്‍ ചാര സംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥനും വിക്കിലീക്‌സിന്റെ ഉപജ്ഞാതാവും ആയ എഡ്വേര്‍ഡ് സ്‌നോഡന്‍ ആണത്. അല്‍ ഖ്വായ്ദ നേതാവും കൊടും ഭീകരനും ആയ ബിന്‍ലാദനെ അമേരിയ്ക്ക വധിച്ചിട്ടില്ല. മറിച്ച് അമേരിയ്ക്കന്‍ സംരക്ഷണത്തില്‍ സുഖവാസം നയിക്കുകയാണ് ലാദന്‍ എന്നാണ് വെളിപ്പെടുത്തല്‍.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖ്വായ്ദ നേതാവാണ് ബിന്‍ ലാദാൻ. ലാദനെ പിടികൂടാനായിരുന്നു അമേരിയ്ക്കയുടെ അഫ്ഗാന്‍ യുദ്ധം. 2011 മെയ് 2 ന് പാകിസ്താനിലെ അബോട്ടാബാദിലെ വീട്ടില്‍വച്ച് അമേരിയ്ക്കന്‍ സീല്‍ യോദ്ധാക്കള്‍ രഹസ്യ ഓപ്പറേഷനിലൂടെ ലാദനെ കൊലപ്പെടുത്തി എന്നും മൃതദേഹം കടലില്‍ സംസ്‌കരിച്ചു എന്നുമാണ് ലോകത്തിന് മുന്നിലുള്ള വിവരം.

ബിന്‍ലാദനെ അമേരിയ്ക്ക വധിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ എഡ്വാര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തുന്നത്. മോസ്‌കോ ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിയ്ക്കുന്നത്. സിഐഎ ശമ്പളത്തില്‍ ലാദിന്‍ സുഖ ജീവിതം നയിക്കുന്നു എന്നാണ് സ്‌നോഡന്‍ പറയുന്നത്. ബഹാമാസ് ദ്വീപിലാണത്രെ താമസം. സിഐഎ ലാദന് പ്രതിമാസം ഒരു ലക്ഷം ഡോളര്‍ ആണത്രെ ശമ്പളമായി നല്‍കുന്നത്. ഏതാണ്ട് 66.5 ലക്ഷം രൂപ. ലാദന്റെ നസ്സാവു ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഈ തുക നല്‍കുന്നത്.
അഞ്ച് ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഒപ്പം ബഹാമാസ് ദ്വീപസമൂഹത്തിലെ അജ്ഞാതമായ സ്ഥലത്ത് ലാദന്‍ സുഖമായി ജീവിയ്ക്കുന്നു എന്നാണ് സ്‌നോഡന്‍ പറയുന്നത്. ഇതിന് തെളിവും ഉണ്ടത്രെ.

ഇതെല്ലാം രണ്ട് വര്‍ഷം മുമ്പുള്ള കാര്യമാണ്. ഇപ്പോള്‍ ലാദന്‍ എവിടെയുണ്ടെന്ന് സ്‌നോഡന് അറിയില്ല. എന്നാല്‍ 2013 ല്‍ ലാദന്‍ ബഹാമാസില്‍ ഉണ്ടായിരുന്നു.
സിഐഎയുടെ ഏറ്റവും മികച്ച പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ലാദന്‍ ന്നൊണ് പറയുന്നത്. അതുകൊണ്ട് തന്നെ ലാദനെ വധിച്ചു എന്നറിഞ്ഞാല്‍ സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന മറ്റുള്ളവര്‍ എങ്ങനെ പ്രതികരിയ്ക്കും എന്ന് അമേരിയ്ക്കയ്ക്ക് നന്നായി അറിയാം. അങ്ങനെ ലാദനെ കൊല്ലാന്‍ വിടുമോ എന്നാണ് ചോദ്യം.

വ്യാജമരണം ലാദനെ കൊന്നു എന്നത് സിഐഎ ചമച്ച ഒരു വ്യാജ വാര്‍ത്തയാണ്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ഇതിന് കൂട്ടുനിന്നുവെന്ന് സ്‌നോഡന്‍ പറയുന്നു.

ദുബായ്: പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ ഇതിന് സമാനമായ സംഭവമാണ് വ്യാഴാഴ്ച ദുബായിലും ഉണ്ടായിരിക്കുന്നത്. ഈയിടെയുണ്ടായ സെല്‍ഫി ഭ്രമം തന്നെയാണ് ഈ ദമ്പതിമാരെയും കുടുക്കിയത്. ദുബായ് പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീപ്പിടുത്തിത്തിനിടയില്‍ സെല്‍ഫി എടുത്ത് ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. എന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിടെ ചൂട് ദമ്പതിമാര്‍ ശരിക്കറിഞ്ഞുവെന്നു തന്നെ പറയാം.
ഇത്തരം വില്ലത്തരം കാണിക്കാന്‍ ഇനി തോന്നരുത് എന്ന തരത്തിലാണ് ആളുകളുടെ പ്രതികരണം. പുതുവര്‍ഷ ആഘോഷത്തിന് തൊട്ടു മുന്‍പായി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ് ഹോട്ടലിലണ് തീപ്പിടുത്തം ഉണ്ടായത്. ഇതില്‍ 16 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ഹൃദയാഘാതം മൂലം ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഹോട്ടലിലെ തീപ്പിടുത്തം പശ്ചാത്തലമാക്കിയെടുത്ത സെല്‍ഫിയാണ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

പുതുവര്‍ഷ ആഘോഷത്തിന് തൊട്ടുമുന്പായി ദുബായ് ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇതിനെ പശ്ചാത്തലമാക്കിയാണ് ദമ്പതിമാരുടെ സെല്‍ഫി. ഹോട്ടലില്‍ നിന്ന് തിയും പുകയും ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ചിരിച്ചു കൊണ്ട് ദമ്പതിമാര്‍ പകര്‍ത്തിയ സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

പ്രിയപ്പെട്ട ദുബായ്ക്ക് പുതുവത്സരാശംസകള്‍. ദൈവം എപ്പോഴും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. ദുബായ്, വലിയ കരിമരുന്ന് പ്രയോഗം എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഈ വാചകത്തോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രം അനവസരത്തില്‍ എടുക്കപ്പെട്ട സെല്‍ഫിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനോട് പ്രതികരിച്ചത്. വിമര്‍ശനങ്ങള്‍ക്കിടയായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മാവേലിക്കര: മാവേലിക്കര തഴക്കരയില്‍ ആര്‍എസ്എസുകാര്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ച ബീഫ് വില്‍പന കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് തുറപ്പിച്ചു. പുതുവര്‍ഷത്തലേന്നാണ് സംഭവം. കച്ചവടം നടത്തുപന്നതിനിടെ സ്ഥലത്തെത്തിയ ആര്‍എസ്എസ് പ്രവത്തകര്‍ ഭീഷണിപ്പെടുത്തി കട അടപ്പിക്കുകയായിരുന്നു. കല്ലുമല മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കട വഴുവാടി സ്വദേശി ജോയിയുടേതാണ്. പിന്നീട് വെള്ളിയാഴ്ച രാവിലെ കൂട്ടമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കട തുറപ്പിക്കുകയായിരുന്നു.
വര്‍ഗീയ ധ്രുവീകരണത്തിനായി ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ഏരിയ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിപിഐഎംആര്‍എസ്എസ് രാഷ്ട്രീയമാണ് വിഷയങ്ങള്‍ക്ക് പിന്നിലെന്ന് മാവേലിക്കര എസ്.ഐ. വി.എം.ശ്രീകുമാര്‍ വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തി കട അടപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ പരാതികളൊന്നും മാവേലിക്കര പൊലീസില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കരയിലെ പ്രധാന കച്ചവട കേന്ദ്രമാണ് കല്ലുമലയിലെ മാര്‍ക്കറ്റ്. നാട്ടുകാരെല്ലാവരും സാധനങ്ങള്‍ വാങ്ങുന്ന ഈ മാര്‍ക്കറ്റില്‍ ഇത്തരമൊരു സംഭവം ആദ്യമായാണ് നടക്കുന്നത്. ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടുത്തകാലത്ത് ഉണ്ടായപ്പോഴും, പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇവിടെ ഭീഷണി മുഴക്കിയെത്തി കടയടപ്പിച്ച ആര്‍എസ്എസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ലീലാമ്മ മാത്യൂ, വടക്കേപുതുശ്ശേരി.

പേരില്‍ തന്നെ അതിശയം തോന്നിപ്പിക്കുന്ന ചിക്കന്‍ എസ്തപ്പാന്‍ കോട്ടയം ജില്ലയിലെ പുരാതന കത്തോലിക്കാ കുടുംബങ്ങള്‍ക്ക് സുപരിചിതമാണ്. സാധാരണയായി ഇടവക മധ്യസ്ഥന്റെ തിരുന്നാളിനും വിവാഹമുറപ്പിക്കല്‍ ചടങ്ങിലുമാണ് ഈ വിഭവം പ്രധാനമായും ഉണ്ടാക്കാറുള്ളത്.

മുറ്റത്തു വളരുന്ന നാടന്‍ കോഴിയെ മണ്‍ചട്ടിയില്‍ പാകം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ശാസ്ത്രീയമായ ചേരുവകകള്‍ ഒന്നുമില്ലാതെ അറബിക്കടലിലെ ഉപ്പും മലനിരകളിലെ മസാലകളും ചേര്‍ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ അല്പം കറിവേപ്പിലയും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുന്ന ചിക്കന്‍ എസ്തപ്പാന്‍ ലീലാമ്മ മാത്യൂ വടക്കേ പുതുശ്ശേരിയും ഭര്‍ത്താവ് മാത്യൂ തോമസ്സും ചേര്‍ന്ന് പരിചയപ്പെടുത്തുന്നു.
ആവശ്യമായ സാധനങ്ങള്‍.

images

1.സാമാന്യം വലിപ്പമുളള മണ്‍ചട്ടി.
2.ഏകദേശം ഒന്നേകാല്‍ കിലയോളും തൂക്കമുള്ള നാടന്‍കോഴി ഒന്നര ഇഞ്ചോളം വലുപ്പത്തില്‍ കഷണങ്ങളാക്കിയത്.
3.അല്പം പച്ച വെള്ളം ചേര്‍ത്ത് ചതച്ചെടുത്ത പച്ച മല്ലി 150 ഗ്രാം.
4. ചുവന്ന വറ്റല്‍ മുളക് നടുവേ കീറിയത് 8 എണ്ണം.
5. ചുവന്നുള്ളി കീറിയത് 150 ഗ്രാം.
6. ചെറുതായി അരിഞ്ഞ ഇഞ്ചി 40 ഗ്രാം.
7. വെളുത്തുള്ളി ചതച്ചത് 8 അല്ലി.
8. ഉപ്പ് പാകത്തിന്.
9. പെരുംജീരകം, ഗ്രാമ്പു, കറുവാപ്പട്ട എന്നിവ സമമായി പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍.
10. കവിവേപ്പില 5 ഇതള്‍.
11. പച്ച വെള്ളം രണ്ടര കപ്പ്.
12. ശുദ്ധമായ പച്ച വെളിച്ചെണ്ണ 60 മില്ലി.

പാകം ചെയ്യേണ്ട വിധം….
രണ്ടു മുതല്‍ പതിനൊന്നുവരെയുള്ള ചേരുവകള്‍ മണ്‍ചട്ടിയിലാക്കി നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. മണ്‍ചട്ടിയിലെ വെള്ളം നന്നായി വറ്റിക്കഴിയുമ്പോള്‍ കോഴി വെന്തോ എന്നു നോക്കുക. വെന്തില്ലെങ്കില്‍ അല്പം കൂടി തിളച്ച വെളളം ചേര്‍ത്ത് വീണ്ടും വേവിക്കുക. കോഴി പൊടിഞ്ഞു പോവാതെ നോക്കണം. ചട്ടിയിലെ വെള്ളം നന്നായി വറ്റിക്കഴിയുമ്പോള്‍ പച്ച വെളിച്ചെണ്ണ ഒഴിക്കുക. ചെറുതീയില്‍ മണ്‍ചട്ടി തുറന്നു വെച്ച് ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം നന്നായി വറ്റിച്ച് നല്ല ബ്രൗണ്‍ കളറില്‍ ചിക്കിത്തോര്‍ത്തിയെടുക്കുക.
ചിക്കന്‍ എസ്തപ്പാന്‍ റെഡിയായി.
നന്നായി തണുത്തതിനു ശേഷം മാത്രമേ മൂടിവെയ്ക്കാവൂ.
നാടന്‍ കുത്തരിച്ചോറും പുളിശ്ശേരിയും തുണ്ടന്‍ മീന്‍ വറ്റിച്ചതും കാബേജ് തോരനുമൊക്കെ വിളമ്പുന്നതിന്റെയിടെയില്‍ ചിക്കന്‍ എസ്തപ്പാന്റെ വരവും കൂടിയാകുമ്പോള്‍ സദ്യ അതി ഗംഭീരമായി.

 

RECENT POSTS
Copyright © . All rights reserved