Most Popular

മയക്കുമരുന്ന് തലയ്ക്കുപിടിച്ച യുവതി കാട്ടികൂട്ടിയ പരാക്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്‌ളോറിഡയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ കയറിയായിരുന്നു യുവതിയുടെ പരാക്രമങ്ങൾ. അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്നുള്ള പ്രകടനം എല്ലാവരും പേടിയോടെയാണ് കണ്ടത്. പിന്തിരിപ്പിക്കാൻ പലരും ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുവിൽ നാട്ടുകാര്‍ മെഡിക്കല്‍ സംഘത്തെയും മറ്റും വിവരമറിയിക്കുകയും ഇവരെത്തി യുവതിയെ രക്ഷിക്കുകയുമായിരുന്നു.

സൂര്യന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞയാഴ്ച ഉഗ്രസ്ഫോടനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്സ് ക്രാക്സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നതെന്നത് യാദൃശ്ചികമാണ്. ഓരോ വര്‍ഷവും മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നുമുണ്ടാകുന്ന തുല്യദിനരാത്രകാലത്തോടനുബന്ധിച്ചാണ് ഇത്തരം കീറലുകളുണ്ടാകുന്നതെന്നാണ് ചില ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നത്. സൂര്യനില്‍ നിന്നും പുറന്തള്ളപ്പെടുന്ന കിരണങ്ങളില്‍ നിന്നും മറ്റും ഭൂമിക്കുള്ള സ്വാഭാവിക സുരക്ഷയ്ക്ക് ഇത്തരം കീറലുകള്‍ മൂലം ഭീഷണിയുണ്ടാകുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇന്നോ നാളെയോ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. തല്‍ഫലമായി ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം കാറ്റുകളുടെ പ്രത്യാഘാതത്തെ തുടര്‍ന്ന് വിമാനങ്ങള്‍ പലതും നിലത്തിറക്കേണ്ടി വരും. ഇതോടനുനുബന്ധിച്ച് ലോകം എമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പും ശക്തമാണ്. ഈ ഒരു പശ്ചാത്തലത്തില്‍ കരുതലോടെയാണ് ലോകരാഷ്ട്രങ്ങള്‍ നിലകൊള്ളുന്നത്. സൂര്യന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ആളിക്കത്തലും സ്ഫോടനങ്ങളും നാസ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ തോതില്‍ കൊറോണല്‍ മാസ് പുറന്തള്ളപ്പെടുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്സ്മോഫെറിക് അഡ്മിനിസ്ട്രേഷന്‍ ഒരു ജി1 സ്റ്റോം വാച്ച് ഇഷ്യൂ ചെയ്തിട്ടുണ്ട്.

സൂര്യനില്‍ നിന്നുമുള്ള വലിയ ജ്വലനങ്ങളുടെ അലയൊലികള്‍ ഭൂമിയിലെ ഇലക്ട്രിസിറ്റി ഗ്രിഡുകളെ ബാധിച്ച് ഊര്‍ജവിതരണം താറുമാറാക്കുകയും ചെയ്യും.കമേഴ്സ്യല്‍ ഫ്ളൈറ്റുകള്‍, ജിപിഎസ് സിസ്റ്റം എന്നിവയ്ക്ക് സൗരക്കാറ്റുകളില്‍ നിന്നും വന്‍ ഭീഷണി നേരിടുമെന്നും മുന്നറിയിപ്പുണ്ട്. സൗരക്കാറ്റില്‍ നിന്നുമുള്ള ചാര്‍ജ്ഡ് മാഗ്നറ്റിക് പാര്‍ട്ടിക്കിളുകള്‍ ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഭൂമിയുടെ കാന്തിക വലയത്തെ അലോസരപ്പെടുത്തുന്ന ഈ പാര്‍ട്ടിക്കിളുകള്‍ എയര്‍ലൈനുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ലെസ്റ്ററില്‍ താമസിക്കുന്ന മലയാളി യുവാവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ സബ് വേയിലെ ജോലി കഴിഞ്ഞ് സൈക്കിളില്‍ പോകും വഴിയാണ് അഭിറാം ശ്രീകുമാര്‍ എന്ന യുവാവിനെ കാര്‍ ഇടിച്ചത്. സിഗ്നല്‍ ക്രോസ് ചെയ്യുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ സിഗ്നല്‍ തെറ്റിച്ച് അഭിറാം സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ അഭിറാമിനെ തിരിഞ്ഞു പോലും നോക്കാതെ ഇടിച്ച വാഹനം റിവേഴ്സ് ചെയ്ത് ഓടിച്ചു പോവുകയായിരുന്നു.

വഴിയാത്രക്കാര്‍ ബഹളം വച്ചെങ്കിലും ഇടിച്ച വാഹനം അതിവേഗത്തില്‍ ഓടിച്ച് പോവുകയാണ് ചെയ്തത്. ഗ്രേ കളറിലുള്ള ഒരു ടാക്സി വാഹനമാണ് ഇടിച്ചതെന്ന് അഭിറാം മലയാളം യുകെയോട് പറഞ്ഞു. കാര്‍ ഇടിച്ചത് സൈക്കിളിന്‍റെ മുന്‍ഭാഗത്ത് ആയത് കൊണ്ട് മാത്രമാണ് താന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടത് എന്നും അല്ലാത്ത പക്ഷം എന്ത് സംഭവിക്കുമായിരുന്നു എന്നത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല എന്നും അഭിറാം പറഞ്ഞു.

സംഭവത്തില്‍ ലെസ്റ്റര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസി ടിവി കവറേജ് ഉള്ള സ്ഥലം ആയതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹി ജോസ് തോമസിന്‍റെ നേതൃത്വത്തില്‍ അഭിറാമിന് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് വിസയില്‍ ഒരു വര്‍ഷം മുന്‍പാണ് അഭിറാം ലെസ്റ്ററില്‍ എത്തിയത്. ചേര്‍ത്തല സ്വദേശിയാണ്.

എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയെയാണ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ ഇന്നു രാവിലെ കണ്ടെത്തിയത്.

സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുന്ന(28)യെ ചോദ്യം ചെയ്തുവരികയാണ്. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ താമസിച്ചുവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് സംഭവത്തില്‍ പിടികൂടിയിരിക്കുന്നത്. മനോദൗര്‍ബല്യമുള്ള മകനൊപ്പമാണ് മോളി താമസിച്ചുവന്നിരുന്നത്. പീഡനശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയതെന്ന മൊഴിയാണ് ഇയാള്‍ നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാവിലെ അമ്മ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മകന്‍ എത്തി വിളിച്ചപ്പോള്‍ മോളി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മകന്‍ അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്ത്രീ എത്തി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രയായി മോളി നിലത്തു കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഡോഗ് സ്‌ക്വാഡിനൊപ്പം എത്തി. തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വന്നിരുന്ന ഔട്ട് ഹൗസിലേക്കാണ് പോലീസ് നായ എത്തിനിന്നത്. ഇതേതുടര്‍ന്ന് പ്രതി രക്ഷപ്പെടുന്നതിനു മുമ്പു തന്നെ ഇയാളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. എത്രയൊക്കെ ആയാലും മലയാളികള്‍ പഠിക്കില്ല. എന്ത് ജോലിയാണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ അത് ചെയ്യുമ്പോള്‍ കുറച്ചിലായി തോന്നുന്ന എല്ലാരും അറിയുക അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് അവരുടെ നെറികെട്ട തോന്ന്യവാസങ്ങള്‍…

പക്ഷെ ചരിത്രം മാറ്റിക്കുറിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ഒന്നായ പാറമ്പുഴ കൂട്ട കൊലപതകത്തില്‍ പ്രതിയായ നരേന്ദ്ര കുമാര്‍ എന്ന അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപെടാന്‍ ഒരു പഴുതുപോലുമില്ലാതെ ആയിരുന്നു കോടതി വിധി. വധ ശിക്ഷയും ഏഴ് വര്‍ഷം തടവും കൂടാതെ ഇരട്ട ജീവപര്യന്തവും. ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ. അന്യ സംസ്ഥാനത്ത് നിന്ന് നമ്മുടെ നാട്ടില്‍ വന്ന ഉപജീവന മാര്‍ഗം തേടുമ്പോള്‍ അവര്‍ കാണിക്കുന്ന ക്രൂര കൃത്യങ്ങള്‍ക്ക് ബലിയാടാകേണ്ടിവരുന്ന കുടുംബങ്ങള്‍ക്ക് അതൊരു ആശ്വാസമായിരുന്നു. ഒരു കുടുംബം മുഴുവന്‍ തകര്‍ത്ത് കളഞ്ഞ ശേഷം ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കയ്യോടെ തന്നെ പൊക്കിയിരുന്നു.

ഇതുകൊണ്ടും പഠിക്കില്ല എന്നതാണ് സത്യം. അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജിഷ വധ കേസ് അത് മറ്റൊരു സംഭവം. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കേസില്‍ പ്രതിയായിരുന്നതും അന്യസംസഥാന തൊഴിലാളിയായ അമിറൂള്‍ ഇസ്ലാം. ഈ കേസില്‍പോലും ഇത്തരമൊരു വിധി ഇല്ലായിരുന്നു. എങ്കിലും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ഇങ്ങനെ എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം…

കുമ്പളം വീപ്പ കൊലക്കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു. കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതിക്കും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജിത്തിനും പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ് എത്തി നില്‍ക്കുന്നത്. അതേസമയം സജിത്തുമായി ബന്ധമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ 26കാരിയെ കാണാതായിട്ടുണ്ട്. സജിത്ത് ആത്മഹത്യ ശേഷമായിരുന്നു ഇവര്‍ വിദേശത്തേക്ക് കടന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്. ഇവര്‍ക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ടെന്നും പൊലീസ് കണ്ടെത്തി.

മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സജിത്തുമായും ശകുന്തളയുടെ മകള്‍ അശ്വതിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവര്‍ വിനോദയാത്രകള്‍ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പോലീസിന്റെ പക്കലുണ്ട്. നാടുവിട്ട ശേഷം ഇവര്‍ സമൂഹമാധ്യമങ്ങളിലോ പതിവായി ഉപയോഗിച്ചിരുന്ന വാട്‌സപ്പിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സജിത്തുമായി പല ദുരൂഹമായ ഇടപാടുകളിലും ഇവര്‍ക്ക് പങ്കുള്ളതായാണ് സംശയം. അതിനിടെ അശ്വതിയെ കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ രണ്ട് ദിവസത്തിനുള്ളില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് നീക്കം തുടങ്ങി. അശ്വതിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇതിന് കാരണമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പി.പി. ഷംസ് പറഞ്ഞു.

ഭർത്താവായ എംഎൽഎയുടെ കുടുംബസുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോടികളുടെ സർക്കാർ ഭൂമി പതിച്ചു കൊടുത്തു.2017 ജൂലൈ ഒമ്പതിന് വർക്കല തഹസിൽദാരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത വർക്കല ഇലകമൺ പഞ്ചായത്തിലെ അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാരിപ്പള്ളി‐വർക്കല സംസ്ഥാനപാതയോട് ചേർന്ന് 27 സെന്റ് സ്ഥലമാണ് കെ എസ്‌ ശബരീനാഥൻ എംഎൽഎയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യർ പതിച്ചു കൊടുത്തത്. ഭൂമി ലഭിച്ച അയിരൂർ പുന്നവിള വീട്ടിൽ ലിജി ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗമാകട്ടെ ശബരീനാഥന്റെ അടുത്തയാളും.സ്വകാര്യവ്യക്തി വർഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമൺ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വർക്കല തഹസിൽദാർ അന്വേഷണം നടത്തി 2017ൽ ഭൂമി പിടിച്ചെടുത്തത്.

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ ദിവ്യ എസ് അയ്യർ കക്ഷിയായിരുന്നില്ല. എന്നാൽ ഉന്നതല സ്വാധീനത്താൽ പിന്നീട് ആർ ഡി ഒ കൂടിയായ ഇവരെ ആറാം എതിർ കക്ഷിയായി ഉൾപ്പെടുത്തി. വാദിയെ നേരിൽ കേട്ട് തീരുമാനമെടുക്കാൻ ആർഡിഒയെ കഴിഞ്ഞവർഷം ഒക്ടോബർ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസിൽ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയും. കൈവശം വെച്ചനുഭവിക്കുന്ന റീസർവേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നൽകണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. സർക്കാർ ഏറ്റെടുത്ത റീസർവേ 227ൽ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു. എന്നാൽ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യർ റീസർവേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നൽകാൻ ഉത്തരവിട്ടു. ഒപ്പം റീസർവേ 227ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഏറ്റെടുത്ത താഹസിൽദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സർക്കാർ പുറമ്പോക്കും ലിജിക്ക് ലഭിച്ചു.

അതീവരഹസ്യമായാണ് ദിവ്യ എസ് നായർ ഹിയറിങ് നടത്തിയത്. പരാതിക്കാരി അല്ലാത്ത ആരെയും ഈ ഹിയറിങ്ങിന്റെ വിവരം അറിയിച്ചിരുന്നില്ല. എന്നാൽ ഈ വിവരം അറിഞ്ഞ് താഹസിൽദാർ ഹിയറിങ്ങിൽ പങ്കെടുത്തു. പക്ഷെ താഹസിൽദാരുടെ വാദമുഖങ്ങൾ സബ് കളക്ടർ മുഖവിലക്കെടുത്തില്ലെന്ന് പരാതിയുണ്ട്. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അതിൽ വീഴ്ചവരുത്തിയാൽ മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകിയ ദിവ്യ എസ് അയ്യർ നിയമലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭൂമി പതിച്ചു നൽകിയതിതെിരെ ഇലകമൺ പഞ്ചായത്ത് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വി ജോയി എംഎൽഎ ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചതായി എംഎൽഎ പറഞ്ഞു.

മലയാള സിനിമയില്‍ തന്നെ ഏറെ ചര്‍ച്ചയായ ഒന്നാണ് കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് നടികളുടെ തുറന്നു പറച്ചില്‍. നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍മ്മാതാവിനും സംവിധായകനുമുള്‍പ്പെടെ പലര്‍ക്കും വഴങ്ങി കൊടുക്കണമെന്ന വെളിപ്പെടുത്തലുമായി യുവ നായികമാരെത്തിയപ്പോള്‍ ഇതുവരെ മലയാള സിനിമ കൊണ്ടു നടന്ന മാന്യ മുഖത്തിനേറ്റ അടിയായി അത്. പക്ഷേ നായികമാരുടെ ധീരമായ തുറന്നു പറച്ചിലായിരുന്നു അത്. കാസ്റ്റിങ് കൗച്ചുകള്‍ സിനിമയില്‍ മാത്രമേയുള്ളോ? അപ്പോള്‍ സീരിയല്‍ നായികമാരുടെ അവസ്ഥയെന്താകും എന്നലോചിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി രേഖ. പരസ്പരത്തിലെ പത്മാവതിയെന്ന നിലയിലാണ് കൂടുതല്‍ പ്രേക്ഷകര്‍ക്കും രേഖയെ പരിചയം.

‘സിനിമകളില്‍ കാസ്റ്റിങ് കൗച്ച് ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും സീരിയല്‍ വ്യവസായത്തില്‍ അത്തരമൊന്ന് എന്റെ അറിവില്‍ ഇല്ല. പലതവണ ഓഡിഷന്‍ കഴിഞ്ഞാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. റോളുകള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യമില്ല. യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍, കുറുക്കുവഴികളുടെ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം, ഒരു അഭിമുഖത്തില്‍ രേഖ പറഞ്ഞു.

പുതുമുഖങ്ങള്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്. കഴിവുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാം. പുതിയ സീരിയലുകള്‍ക്കായി വരുന്ന പുതുമുഖങ്ങളെ ഞാന്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്പോള്‍, എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് ശങ്ക തോന്നും. പ്രേക്ഷകര്‍ എല്ലായ്‌പോഴും പുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്. ധാരാളം മീഡിയ ഹൗസുകള്‍ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ പുതുമുഖങ്ങള്‍ക്ക് അവസരവുമുണ്ട്’ രേഖ പറയുന്നു.

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവില്‍ ആളൊഴിഞ്ഞ വീട്ടില്‍ നവജാത ശിശുക്കളുടെ ശരീരം കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. നിരവധി കുപ്പികളാണ് ഈ വിധത്തില്‍ ആ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് പ്രമുഖ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു വര്‍ഷമായി ആളുപേക്ഷിച്ച വീട് പുതുക്കി പണിയുന്നതിനിടെ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് കുപ്പികള്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടു നിലകളിലും ഇത്തരത്തില്‍ നിരവധി കുട്ടികളുടെ മൃതദേഹമടങ്ങിയ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേ സമയം മൂന്നു വര്‍ഷം മുമ്പ് ഒരു ശാസ്ത്രഞ്ജന്‍ ഇവിടെ താമസിച്ചിരുന്നെന്നും പിന്നീട് അയാള്‍ ഇപ്പോഴത്തെ ഉടമസ്ഥന് വില്‍ക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. നിലവിലുള്ള ഉടമസ്ഥനാണ് വീട് പുതുക്കി പണിയാന്‍ തീരുമാനിച്ചത്.

കുട്ടികളുടെ പൊക്കിള്‍ കൊടിപോലും മുറിച്ചുമാറ്റാതെയാണ് കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് വെച്ചിരിക്കുന്നത്. ഒരോ പ്രായത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളാണ് കുപ്പികളില്‍ ഉള്ളതെന്നും എല്ലാം ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേ സമയം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു.

ദുബൈയില്‍ മനുഷ്യനിര്‍മ്മിത ദ്വീപ് ഒരുങ്ങുന്നു. ദുബൈ ടൂറിസം വിഷന്‍ 2020 ന്റെ ഭാഗമായുള്ള പദ്ധതിയായ ‘ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്’ 600 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മ്മിക്കുന്നത്. 210 മീറ്ററിന്റെ തലപ്പൊക്കമുള്ള ഐന്‍ ദുബായ് എന്ന ജയന്റ് വീല്‍, വില്ലകള്‍, നക്ഷത്രഹോട്ടല്‍ സമുച്ചയങ്ങള്‍, സാഹസിക വിനോദങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിങ്ങനെ വന്‍ പദ്ധതികളാണ് നീലജലാശയ ദ്വീപില്‍ കാത്തിരിക്കുന്നത്. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയിലൊന്നായി ഇവിടം മാറും.

ദ് ബീച്ചിന് എതിര്‍വശത്തായി ജുമൈറ ബീച്ച് റസിഡന്‍സിന് സമീപമാണ് ദ്വീപിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മാതാക്കളായ മിറാസ് ഒരുക്കുന്ന ദ്വീപിന് സവിശേഷതകള്‍ ഏറെയാണ്. നാലുവര്‍ഷം മുന്‍പു തുടങ്ങിയ പദ്ധതി സുപ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി പുരോഗമിക്കുകയാണ്. പദ്ധതിക്കായി 16,000ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ഹോട്ടല്‍ സമുച്ചയങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് പൂര്‍ത്തിയാക്കുക. പണി പൂര്‍ത്തിയാകുന്ന ആദ്യഹോട്ടലില്‍ 178 ആഡംബര മുറികളും 96 അപ്പാര്‍ട്‌മെന്റുകളും ഉണ്ടാകും. ഒന്നുമുതല്‍ ആറുവരെ കിടപ്പുമുറികളുള്ളവയാണിവ. രണ്ടാമത്തെ ഹോട്ടലിലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്‌മെന്റുകളുമുണ്ടാകും. നാല് കിടപ്പുമുറികള്‍ വീതമാണ് ഇതിലുണ്ടാകുക. രണ്ടു ഹോട്ടലുകള്‍ക്കുമായി 450 മീറ്റര്‍ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, ആഢംബര അപ്പാര്‍ട്ട്‌മെന്റുകളുള്ള പത്തു കെട്ടിട സമുച്ചയങ്ങളും ദ്വീപിലുയരുകയാണ്. നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, പൂന്തോട്ടങ്ങള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും.

നിര്‍മ്മാണം പുരോഗമിക്കുന്ന ദ്വീപില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. ടൂറിസത്തിനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇയെ നിലനിര്‍ത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷവും സംതൃപ്തിയും ലഭ്യമാക്കുന്ന, ഹാപ്പിനെസ് സൂചികയില്‍ ഒന്നാമത്തെ രാജ്യമാക്കി മാറ്റും. സാമ്പത്തികരംഗത്തു വൈവിധ്യവല്‍കരണ പദ്ധതികള്‍ നടപ്പാക്കുമെന്നും വ്യക്തമാക്കി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഷെയ്ബാനി, ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അബ്ബാര്‍, പ്രോട്ടോകോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. ഷെയ്ഖ് സായിദില്‍ നിന്ന് പ്രത്യേക പാത; ജലയാനങ്ങളും നടപ്പാതയും ദ്വീപിലേക്ക് ഷെയ്ഖ് സായിദില്‍ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആര്‍ടിഎ ആയിരിക്കും ഇതു പൂര്‍ത്തിയാക്കുക. ദ്വീപില്‍നിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും.

ദ്വീപിന്റെ എതിര്‍ഭാഗത്തേക്കുള്ള ദ് ബീച്ചിലേക്ക് 265 മീറ്റര്‍ നീളമുള്ള നടപ്പാതയാണ് മറ്റൊരു പ്രത്യേകത. കറങ്ങി കാണാം, കാഴ്ചകള്‍; റെക്കോര്‍ഡ് ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലാകാനൊരുങ്ങുകയാണു ‘നീലജലാശയ ദ്വീപിലെ’ ഐന്‍ ദുബായ്. 210 മീറ്ററിലേറെ ഉയരമുള്ള ഇതിലിരുന്നാല്‍ ദുബൈയുടെ 360 ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാം. 1400 യാത്രക്കാര്‍ക്ക് കയറാനാകും. 168 മീറ്റര്‍ ഉയരമുള്ള ലാസ്‌വേഗാസ് ഹൈ റോളറിനെയും 192 മീറ്റര്‍ ഉയരമുള്ള ന്യൂയോര്‍ക്ക് വീലിനെയും പിന്നിലാക്കിയാണ് 210 മീറ്ററിന്റെ തലപ്പൊക്കവുമായി ഐന്‍ ദുബായ് റെക്കോഡിലേക്കു കറങ്ങുക. വീല്‍ റിമ്മിന്റെ ഓരോ ഭാഗത്തിനും രണ്ട് എയര്‍ബസ് എ 380ന്റെ ഭാരമുണ്ട്. ജര്‍മനിയില്‍നിന്നും കൊറിയയില്‍നിന്നും ഇറക്കുമതി ചെയ്ത സ്റ്റീല്‍ കൊണ്ടാണു നിര്‍മ്മാണം.

9000 ടണ്‍ സ്റ്റീല്‍ അവസാനഘട്ടം ആകുമ്പോഴേക്കും വേണ്ടിവരും. ഇതില്‍ ഏറ്റവും സുഖകരവും സുരക്ഷിതവുമായ സ്ഫടിക ക്യാബിനുകളാണ് ഉണ്ടാകുക. ദീര്‍ഘദൂര കാഴ്ചകള്‍ക്ക് യോജിച്ചവിധമാണ് രൂപകല്‍പന. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. സാഹസികപ്രിയര്‍ക്കായി 150 മീറ്റര്‍ ഉയരമുള്ള റോപ് ക്ലൈംബിങ് ഉണ്ടാകും. ഇവരുടെ സുരക്ഷയ്ക്കായി പരിശീലനം നേടിയ പ്രത്യേക സംഘത്തെ നിയോഗിക്കും.

കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുമ്പോള്‍ കാമകണ്ണുകളോടെ നോക്കുന്ന പുരുഷന്മാര്‍ നിരവധിപ്പേര്‍ ഉണ്ട്. തുറിച്ചുനോട്ടം വലിയൊരു പ്രശ്‌നമായി മാറുന്നതു കൊണ്ട് അമ്മമാര്‍ യാത്രാവേളയിലും മറ്റു വേളകളിലും മുലയൂട്ടൂമ്പോള്‍ തുണിയിട്ട് മറക്കേണ്ട അവസ്ഥയാണ്. അങ്ങനെ മറയ്‌ക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ മുലയൂട്ടല്‍ കാമ്പയിന്‍ തുടങ്ങിയത്. നിരവധി അമ്മമാര്‍ കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം ഈ കാമ്പയിന്റെ ഭാഗമായി പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മലയാള മാഗസിനില്‍ മുലയൂട്ടല്‍ ചിത്രം കവര്‍ ഫോട്ടോയായി വന്നിരിക്കുകയാണ്.

ലോക വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഇത്തരമൊരു കാമ്പെയിന്‍. നടി ജിലു ജോസഫിന്റെ മുഖചിത്രത്തോടെയാണ് പതിപ്പ് പുറത്തിറങ്ങുക. കേരളത്തിന് വേണ്ടത് മുലയൂട്ടല്‍ മുറികളല്ലെന്നും മാറേണ്ടത് മലയാളിയുടെ മനോഭാവമാണെന്നും അമ്മമാര്‍ പറയുന്നു. പുരുഷന്മാരുടെ തുറിച്ചു നോട്ടമാണ് മാറേണ്ടതെന്നും മാന്യമായി പെരുമാറാന്‍ പുരുഷന്മാര്‍ ശീലിക്കണമെന്നുമാണ് കാമ്പെയിനിലൂടെ പറയുന്നത്.

Image may contain: 1 person, text

എന്തിനെയും എതിര്‍ക്കുന്നവര്‍ ഈ കാമ്പെയിനെതിരെയും രംഗത്തെത്തും എന്നതു കൊണ്ട് തന്നെ താന്‍ മോഡലായതിനെ കുറിച്ച് ജിലു ധൈര്യത്തോടെ തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ജിലു പറയുന്നത് ഇങ്ങനെ:

കുഞ്ഞിനെ മുലയൂട്ടുക എന്നത് ഒരു അമ്മയ്ക്കു മാത്രം കിട്ടുന്ന പ്രിവിലേജ് ആയാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഭ്രൂണാവസ്ഥമുതല്‍ ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്ന്, ഒമ്പതുമാസത്തിനു ശേഷം ഒരുപാട് വേദനിച്ച് ആ കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒരമ്മയ്ക്ക് തിരിച്ചു ലഭിക്കുന്ന ഒരു ഗിഫ്റ്റ്. അതിനെ സമൂഹം വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അതില്‍ അസ്വഭാവികത വരുന്നത്. ഇതു വളരെ സ്വാഭാവികമായൊരു കാര്യമാണ് എന്ന് ആദ്യം സ്ത്രീകള്‍ മനസ്സിലാക്കണം. പക്ഷെ എങ്ങിനെയൊക്കെയോ നമ്മള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത് അതിനെ നാണിക്കാനും ഭയക്കാനുമാണ്, അല്ലേ? ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഈ ക്യാംപെയിനില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ട്. എന്തിനേയും ലൈംഗികത കലര്‍ത്തി കാണുന്നിടത്താണ് പ്രശ്‌നം. ഇതൊരു സൗന്ദര്യമുള്ള കാര്യമല്ലേ കൂട്ടുകാരെ, അതില്‍ എന്തു തെറ്റാണുള്ളത്? ഏതു ദൈവമാണ് കോപിക്കുന്നത്? ഉള്ളിന്റെ ഉള്ളില്‍ നമുക്കെല്ലാവര്‍ക്കും സത്യമറിയാം. ഭയം മാത്രമാണ് നമ്മളെ എന്തില്‍നിന്നും പിന്തിരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഭയമാണെങ്കില്‍ വിവാഹം പോലും കഴിക്കാത്ത ഞാന്‍ ഇതിന് അഭിമാനത്തോടെ തയ്യാറാവുന്നു.

എന്റെ മനസാക്ഷിക്ക് ശരി എന്നു പൂര്‍ണ ബോധ്യമുള്ള കാര്യങ്ങളേ ഞാന്‍ ചെയ്യാറുള്ളൂ. ഇതും അങ്ങനെ തന്നെയായിരുന്നു. എന്തിന്റെയും പോസിറ്റീവ് വശം കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇതിനെ ‘പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരപ്രദര്‍ശനം നടത്തി’ എന്ന പറഞ്ഞു പഴകിയ രീതിയില്‍ ചിന്തിക്കുമ്പോളേ തെറ്റായി തോന്നൂ. എന്തിനു വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത് എന്നെനിക്കറിയാം. പിന്നെ എന്തിനാണ് ടെന്‍ഷന്‍? ഇതിന്റെ പേരില്‍ എന്തുണ്ടായാലും വരുന്നിടത്തുവച്ചു കാണാം എന്നേ ഉള്ളൂ. എല്ലാ ദിവസവും രാവിലെ എണീറ്റ് ബാത്ത്‌റൂമില്‍ കയറി കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം നഗ്നത കണ്ടാല്‍ തീരുന്ന പ്രശ്‌നമേ മലയാളിക്ക് ഉള്ളൂ. എന്റെ ശരീരത്തെക്കുറിച്ച് വളരെ അഭിമാനിക്കുന്ന ആളാണ് ഞാന്‍. എന്റെ ശരീരം എന്റെ മാത്രം അവകാശമാണ്.

നാട്ടുകാരുടെ പ്രതികരണം എന്തുതന്നെയായാലും എനിക്ക് പ്രശ്‌നമില്ല. നോക്കൂ, 18ാമത്തെ വയസ്സിലാണ് ഞാന്‍ എയര്‍ഹോസ്റ്റസ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. അന്നുമുതല്‍ സ്വന്തം ഇഷ്ടത്തിനു ജീവിക്കുന്ന ഒരു സ്ത്രീക്ക് ഈ നാട്ടില്‍ എന്തെല്ലാം പേരുദോഷം കിട്ടാമോ, അതെല്ലാം എനിക്കുണ്ട്. ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തത്, ഇഷ്ടമുള്ള വേഷം ധരിച്ചത്, രാത്രി യാത്ര ചെയ്തത്, ഇഷ്ടപ്പെട്ടയാളെ പ്രേമിച്ചത്, ഞാനായിട്ട് കണ്ടുപിടിച്ച ജോലി ഞാനായിട്ട് ഉപേക്ഷിച്ചത് എന്നു തുടങ്ങി എന്റെ പാപ്പി (അപ്പന്‍) മരിച്ചപ്പോള്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കാത്തതുവരെ എന്റെ പേരുദോഷങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്. പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്നതിനെല്ലാം എന്റെ മനസ്സാക്ഷിക്ക് ഉത്തരം ഉണ്ടെങ്കില്‍ മറ്റാര് എന്റെ പ്രവര്‍ത്തികളെക്കുറിച്ച് എങ്ങനെ വിലയിരുത്തിയാലും എനിക്ക് അതിനെ ഭയക്കേണ്ടതില്ലല്ലോ.

Copyright © . All rights reserved