Most Popular

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറച്ച് പുതിയ വെളിപ്പെടുത്തലുകള്‍. ശ്രീദേവിയുടെ മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ അരികിലില്ലായിരുന്നുവെന്നും ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുബൈ ജുമെരിയ എമിരേറ്റ്സ് ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ മാധ്യമമായ മിഡ് ഡേ ആണ് ഇതുവരെ പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ജുമെരിയ എമിറേറ്റ്സിലെ ജീവനക്കാരനെ ഉദ്ധരിച്ചാണ് മിഡ് ഡേ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഹോട്ടല്‍ ജീവനക്കാര്‍ മിഡ് ഡേയ്ക്ക് വിവരങ്ങള്‍ കൈമാറിയത്.

മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സര്‍വീസില്‍ വിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. പതിനഞ്ച് മിനിട്ടിനകം ജീവനക്കാരന്‍ റൂമിലെത്തി. എന്നാല്‍, നിരവധി തവണ ഡോര്‍ ബെല്‍ അടിച്ചിട്ടും അവര്‍ വാതില്‍ തുറന്നില്ല. എന്തോ കാര്യമായി കുഴപ്പമുണ്ടെന്ന് തോന്നിയ ഇയാള്‍ മറ്റു ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബലമായി വാതില്‍ തുറന്ന് റൂമില്‍ കയറിയ ജീവനക്കാര്‍ കണ്ടത് ബാത്റൂമിലെ തറയില്‍ വീണു കിടക്കുന്ന ശ്രീദേവിയെ ആണ്. അപ്പോള്‍ സമയം ഏതാണ്ട് പതിനൊന്ന് മണിയായിക്കാണും. അവരെ കണ്ടെത്തുമ്പോള്‍ അവര്‍ക്ക് നാഡീമിടിപ്പുണ്ടായിരുന്നു. ജീവനക്കാര്‍ അവരെ പെട്ടെന്ന് തന്നെ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു എന്നാല്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു-

കപൂര്‍ കുടുംബത്തിന്റെ വാദങ്ങള്‍ പാടേ തള്ളുന്നതാണ് ഹോട്ടല്‍ ജീവനക്കാരുടെ പുതിയ വെളിപ്പെടുത്തല്‍. ശ്രീദേവിയുടെ മരണ ദിവസം മുംബൈയില്‍ നിന്നും വൈകീട്ട് അഞ്ചരയോടെ ബോണി കപൂര്‍ ദുബൈയില്‍ മടങ്ങിയെത്തി എന്നും വൈകീട്ട് പത്തരയ്ക്ക് ശേഷം ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറിനായി പോകുന്നതിന് മുന്‍പ് ശുചിമുറിയില്‍ കയറിയ ശ്രീദേവിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനാല്‍ ചെന്ന് നോക്കിയപ്പോഴാണ് ബാത്റൂമില്‍ കുഴഞ്ഞ് വീണ നിലയില്‍ കിടക്കുന്നത് കണ്ടതെന്നുമായിരുന്നു കപൂര്‍ കുടുംബത്തിന്റെ വാദം.

ശ്രീദേവിയുടെ മരണ കാരണം ഹൃദയാഘാതമാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് തൊട്ട് പിന്നാലെയാണ് മരിച്ചത് ബാത്ടബ്ബിലെ വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയത്തിനാലാണെന്ന ഫോറന്‍സിക് ഫലം പുറത്തു വന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും തന്റെ തലമുറയിലെ ആളുകള്‍ക്ക് ബിംബങ്ങളാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അവര്‍ സിനിമയില്‍ വന്ന സമയത്ത് നസീര്‍, സത്യന്‍ തുടങ്ങിയവരെ അവര്‍ എങ്ങനെ കണ്ടിരുന്നോ അതുപോലെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

എത്ര ഉയരത്തില്‍ ആകുമ്പോഴും പഴയതലമുറയോടുള്ള ബഹുമാനം കാത്തുസൂക്ഷിച്ചവരായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ഞാന്‍ ഉള്‍പ്പെടെയുള്ള തലമുറയ്ക്ക് അവര്‍ എപ്പോഴും സൂപ്പര്‍സ്റ്റാറുകളായി തുടരും. എനിക്ക് തോന്നുന്നില്ല ഞാന്‍ അവരുടെ ഒപ്പമെത്തുമെന്ന്. അവരോടുള്ള ആ ബഹുമാനം അത് എപ്പോഴും നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മലയാളം സിനിമയെ അതിന്റെ കൊടുമുടിയില്‍ എത്തിച്ചതാണ് അവരാണ്. മലയാള സിനിമയുടെ വ്യാഖ്യാനം എന്നാല്‍ അത് അവരാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ഒരു വര്‍ഷം ഏഴു റിലീസുകള്‍ വരെയുള്ള വര്‍ഷങ്ങളുണ്ടായിരുന്നു. ഞാന്‍ എപ്പോഴും വര്‍ക്കിംങാണ്. സിനിമകളുടെ എണ്ണം കുറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഗ്യാപ്പ് തോന്നുമെന്നും ദുല്‍ഖര്‍ പറഞ്ഞു. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയില്‍ ഒരംഗമാകാന്‍ തനിക്ക് സാധിച്ചത് വലിയ കാര്യമാണെന്നും ഇതൊന്നും താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.ഫസ്റ്റ്‌പോസ്റ്റിന്റെ ചാറ്റ്‌ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പ് അതിനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും.
മകളായ ജാന്‍വിയുടെ ആദ്യ സിനിമ റിലീസാകാന്‍ പോകുന്നതിന്റെ മാനസിക സമ്മര്‍ദ്ദം മുതല്‍ അടുത്തിടെ മുഖത്തും ചുണ്ടിലുമായി വരുത്തിയ മാറ്റം വരെ ശ്രീദേവിയുടെ മരണത്തിലേക്കു നയിച്ച കാരണമായി പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്ന് പലരുടെയും അഭിപ്രായം. ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ നിരവധി പ്രാവശ്യം താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് നല്‍കിയതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെയെന്നുമാണ് ചിലര്‍ വ്യക്തമാക്കുന്നത്.

അമ്പത്തിനാലു വയസേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ക്ക് ഒരു നാല്‍പ്പതുകാരിയുടെ ലുക്ക് ആവശ്യമായിരുന്നു. സമൂഹം അതാണ് ആവശ്യപ്പെട്ടതും. അത് അവര്‍ക്കു നല്‍കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. ഇക്കാര്യം പരമമായ സത്യമാണ്. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്‍ക്കാനും അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിനുമായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.’ സിനിമയിലെ ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി ആരോഗ്യകാരത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും നടി അടുത്തിടെ നല്‍കിയ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു.

Read more… വിവാഹ പാർട്ടിയിൽ പാട്ടിനൊപ്പം  മനോഹരമായി നൃത്തം ചെയ്യുന്ന ശ്രീദേവി…. മരണം കള്ളനെപ്പോലെ കടന്നു വന്നപ്പോൾ ശ്രീദേവിയുടെ ഡാൻസിന് അവസാനമായി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സ്വത്ത് സ്വകാര്യ സ്വത്താണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അതിരൂപത ട്രസ്റ്റ് രജിസ്‌ട്രേഷന്‍ ആണ് നടത്തിയിരിക്കുന്നതെന്ന് തെളിയിക്കുന്ന ആദായ നികുതി വകുപ്പിന്റെ കത്ത് പുറത്തായി. അതിരൂപതയ്ക്ക് ട്രസ്റ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയിരികുന്ന 12എ രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.

അതിരൂപതയുടെ പാന്‍കാര്‍ഡ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രസ്റ്റുകള്‍ക്ക് അനുവദിക്കുന്ന പാന്‍കാര്‍ഡ് ആണ് അതിരൂപതയ്ക്കുള്ളതെന്നും ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട കേസിലാണ് സ്വകാര്യ സ്വത്താണെന്ന നിലപാട് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ എടുത്തത്. സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും പണം വന്നോ ഇല്ലയോ എന്ന് മൂന്നാം കക്ഷി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ വിശദീകരണത്തിന്റെ ചുരുക്കം. ഇതിനെതിരെ വിശ്വാസികള്‍ ഇന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് വായ്മൂടിക്കെട്ടി പ്ലാക്കാര്‍ഡുകളുമായി ഇരുന്ന് പ്രതിഷേധിക്കുകയാണ്.

 

കാസര്‍കോട് ചീമേനിയിലെ റിട്ടയേര്‍ഡ് അധ്യാപികയായ പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലിയന്നൂരില്‍ ജാനകിയുടെ അയല്‍വാസികളായ റെനീഷ്, വൈശാഖ് എന്നിവരാണ് പിടിയിലായത്. എന്നാല്‍ കൃത്യത്തിന്റെ മുഖ്യ സൂത്രധാരനായ അരുണ്‍ ഗള്‍ഫിലേയ്ക്ക് കടന്നതായാണ് സൂചന.

കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.എന്നാല്‍ കൃത്യം ആസൂത്രണം ചെയ്ത അരുണിനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദുബായില്‍ ജോലിയുള്ള ഇയാള്‍ അവധിക്ക് വന്ന സമയത്താണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം രാജ്യം വിട്ട അരുണിനെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും അന്വേഷണസംഘം ആരംഭിച്ചു. കൃത്യത്തില്‍ പങ്കെടുത്ത മൂന്നുപേരും ജാനകിയുടെ അയല്‍വാസികളാണ്. പ്രതികളിൽ അരുൺ ഒഴികെയുള്ള രണ്ടുപേരും ജാനകിയുടെ ശിഷ്യരായിരുന്നു.

പിടിയിലായ രണ്ടുപേരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. മോഷണം ലക്ഷ്യമിട്ടായിരുന്നു കൊലപാതകം എന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം. ആക്രമിക്കുന്നതിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ ജാനകി തിരിച്ചറിഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രദേശവാസികളിലേക്ക് കേന്ദ്രീകരിച്ചത്.

കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിന് രാത്രി പത്തുമണിയോടെയായിരുന്നു മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ച് കയറി ജാനകിയെ കുത്തി കൊലപ്പെടുത്തിയത്. മോഷണത്തിനെത്തിയ സംഘം ഭര്‍ത്താവ് കൃഷ്ണനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസ് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനത്തിന്റെ മുന ആഭ്യന്തരവകുപ്പിന് നേരെവരെ നീളുന്ന സാഹചര്യമുണ്ടായി.

പ്രണവ് രാജ്

ഡെൽഹി : അരവിന്ദ് കെജരിവാളിനെയും , ആം ആദ്മി സര്‍ക്കാരിനെയും ഇല്ലാതാക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ശ്രമിക്കുന്ന ബിജെപിയും കോണ്ഗ്രസ്സും അടക്കമുള്ള മറ്റ് എല്ലാ രാക്ഷ്ട്രീയ പാര്‍ട്ടികള്‍ക്കും വീണ്ടും കനത്ത നാണക്കേട്. ഈ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ചു നിന്നുകൊണ്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനുകളില്‍ തിരിമറി നടത്തി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നടന്ന ഇലക്ഷനുകളിലും ആം ആദ്മി പാര്‍ട്ടിയെ തോല്പിക്കാന്‍ കഴിഞ്ഞുവെങ്കിലും , രാജ്യം മുഴുവനും ആം ആദ്മി പാര്‍ട്ടിക്കുണ്ടാകുന്ന വളര്‍ച്ച തടയാന്‍ കഴിയണമെങ്കില്‍ ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ ഇല്ലാതാക്കണം എന്ന് ഇവര്‍ രഹസ്യമായി സമ്മതിക്കുന്നു. അതിനുവേണ്ട എല്ലാ കുതന്ത്രങ്ങളും നാളുകളായി ഇവര്‍ ചെയ്യുന്നുണ്ടെങ്കിലും കെജരിവാള്‍ പറഞ്ഞപോലെ ആം ആദ്മി പാര്‍ട്ടി സത്യത്തിനൊപ്പം സഞ്ചരിക്കുന്നതുകൊണ്ട് ആം ആദ്മി സര്‍ക്കാരിന് നേരെ വരുന്ന എല്ലാ തടസ്സങ്ങളെയും ” ദൈവം ” ഇടപെട്ട് മാറ്റി തരുന്നു എന്ന് ഒരിക്കല്‍ കൂടി ഇന്നലെ ഡെല്‍ഹിയില്‍ തെളിഞ്ഞു.

പഞ്ചാബ് ഇലക്ഷനില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനില്‍ തിരിമറി നടത്തി തോല്പിച്ച് ഡെല്‍ഹിക്ക് പുറത്ത് ഒരു ആം ആദ്മി പൂര്‍ണ്ണ സര്‍ക്കാര്‍ എന്ന ലക്ഷ്യത്തെ കഴ്ടിച്ച് ഒഴിവാക്കിയെടുത്തെങ്കിലും , ഡെല്‍ഹി സര്‍ക്കാരിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല . കൂലിക്കെടുത്ത മാധ്യമങ്ങള്‍ പല കള്ളങ്ങളും പ്രചരിപ്പിച്ചിട്ടും ദിനംപ്രതി ഇന്ത്യ മുഴുവനും ആം ആദ്മി പാര്‍ട്ടി ശക്തിപ്രാപിക്കുന്നതാണ് രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ആകുലപ്പെടുത്തുന്നത്. ആം ആദ്മി പാര്‍ട്ടി വളര്‍ന്നാല്‍ രാജ്യത്തെ മറ്റ് എല്ലാ പാര്‍ട്ടികളെയും ജനം കൈവിടും എന്ന് പരമ്പരാഗത പാര്‍ട്ടികള്‍ ഭയപ്പെടുന്നു.  കഴിഞ്ഞ മാസം ഇരട്ട പദവി ഉപയോഗപ്പെടുത്തി എന്ന കള്ള ആരോപണം ഉന്നയിച്ച് 20 ല്‍ പരം ആം ആദ്മി  എം എല്‍ എ മാരുടെ അംഗത്വം രാഷ്ട്രപതിയെകൊണ്ട്  ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും സര്‍ക്കാരിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

അതിനുശേഷം ലഭിച്ച ബീഫ് വിഷയത്തില്‍ കോടതിയലക്ഷ്യം എന്ന ആരോപണം ഉപയോഗപ്പെടുത്തി ഡെല്‍ഹി സര്‍ക്കാരിനെ ഇല്ലാതാക്കാം എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന മറ്റ് പാര്‍ട്ടികള്‍ക്കും തിരിച്ചടിയായി ആം ആദ്മി പാര്‍ട്ടിയുടെ മറുപടി. ഭരണഘടനയെ മാനിച്ചുകൊണ്ട് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറാണെന്ന്  അങ്ങേയറ്റം മാന്യമായി നല്‍കിയ മറുപടി രാജ്യത്തെ മറ്റ് പാര്‍ട്ടികളെ വല്ലാതെ നിരാശപ്പെടുത്തി. അങ്ങനെ ആ അവസരവും നഷ്ടപ്പെട്ട അവര്‍ പുതിയൊരു കുതന്ത്രമൊരുക്കി ഡെൽഹി സര്‍ക്കാരിലെ ചീഫ് സെക്രട്ടറിയെ തന്നെ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ഇന്നലെ ഉപയോഗിച്ചത്. ഡെൽഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാർട്ടിയുടെ എംഎൽഎമാർ തല്ലിയെന്ന കപടവാദമായിരുന്നു ഇവര്‍ ഒരുക്കിയത്.  എന്നാല്‍ ഇവിടെയും കെജരിവാള്‍ പറഞ്ഞ ആ ” ദൈവം ” സി സി ടി വി യുടെ രൂപത്തിലാണ് സര്‍ക്കാരിന് തുണയായത്.  സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടതോടെ ഡെൽഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാർട്ടിയുടെ എംഎൽഎ മാർ തല്ലിയെന്ന വാദവും പൊളിയുകയായിരുന്നു.

ചീഫ് സെക്രട്ടറി  പോലീസിന് നൽകിയ പരാതിയിൽ പുലർച്ചെ 12:15 ന് , തനിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നിൽ വെച്ച് മർദ്ദനമേറ്റു എന്നാണ് നല്‍കിയിരുന്നത്. പക്ഷെ സി സി ടി വി ദൃശ്യങ്ങളില്‍ ചീഫ് സെക്രട്ടറി കെജരിവാളിന്റെ ഓഫീസ്സില്‍ നിന്നും രാത്രി 11:3o ന് പോകുന്നത് വ്യക്തമായി കാണാം . രാത്രി 11:3o ന് ഓഫീസ് വിട്ട ചീഫ്  സെക്രട്ടറിയെ പുലര്‍ച്ചെ 12:15 ന് എങ്ങനെ കെജരിവാളിന്റെ മുന്നിൽ വെച്ച് തല്ലും എന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ തെളിയിച്ച ആം ആദ്മി പാര്‍ട്ടി ശരിക്കും ചീഫ് സെക്രട്ടറിയെയും , അദ്ദേഹത്തെ ഇതിനായി തയ്യാറാക്കിവിട്ട ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൈശാചിക ശക്തികളെയുമാണ് നാണം കെടുത്തിയത്.

യഥാര്‍ത്ഥത്തില്‍ ഇത് തന്നെയല്ലേ ദൈവത്തിന്റെ കൈയ്യൊപ്പ് . സത്യത്തിനെ മാത്രം കൂട്ട് പിടിച്ചുകൊണ്ട് ഡെല്‍ഹിയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും സാമൂഹിക നീതി നടപ്പിലാക്കുന്ന ഈ ജനകീയ സര്‍ക്കാരിനെ രാജ്യത്തെ ഈ പൈശാചികശക്തികള്‍  എത്രത്തോളം ഭയപ്പെടുന്നു എന്നതല്ലേ ഇതില്‍ നിന്ന് തെളിയുന്നത് ?

Read more… കൊല്ലുന്നതിന് മുന്‍പ് ഇരയോടൊപ്പം സെല്‍ഫി; ക്രൂരതയുടെ പര്യായമായി മലയാളികളായ കൊലയാളികള്‍

ബാര്‍ ഹോട്ടലിലെ പതിവുകാരനായ കുരങ്ങന്‍ കഴിച്ചത് കൂടിയപ്പോള്‍ അക്രമാസക്തനായി. പതിവായി ബാര്‍ ഹോട്ടലിലെത്തി ബാക്കി വരുന്ന മദ്യവും കഴിക്കുന്ന ശീലമുള്ള കുരങ്ങന്‍ ഇത്തവണ അക്രമാസക്തനാവുകയായിരുന്നു. കുടിച്ചത് കൂടിപ്പോയ കുരങ്ങന്‍ ബാറിലെത്തിയ നാല് പേരെ ആക്രമിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കുരങ്ങന്‍ ബാറിലുണ്ടായിരുന്ന കുറച്ചു പേരെ വിരട്ടിയോടിക്കുകയും ചെയ്തു.

ബാറിലെ പതിവുകാര്‍ പഴവും മറ്റു ശീതള പാനീയങ്ങളും നല്‍കി അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുരങ്ങന്‍ അതിനൊന്നും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസും, അഗ്‌നിശമന സേനയും എത്തി വലയുപയോഗിച്ചാണ് കുരങ്ങനെ പിടികൂടിയത്. കുരങ്ങന് മദ്യം കൊടുത്തതിനെ തുടര്‍ന്ന് ബാറിനെതിരെ വന്യമൃഗ സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു.

ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്കെതിരെ മുസ്ലീം മതപുരോഹിതര്‍ ഫത്വ ഇറക്കിയെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലീകള്‍. സിനിമകളോടും കലയോടുമുള്ള അസഹിഷ്ണുത ‘ഞങ്ങള്‍ക്ക്’ മാത്രമല്ല ‘അവര്‍ക്കുമുണ്ട്’ എന്ന് കാണിക്കാനുളള്ള മനപ്പൂര്‍വ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണങ്ങള്‍ എന്ന് ആക്ഷേപം ഉയര്‍ന്നു.

ടൈംസ് നൗവിന്റെ ലോഗോ അനുകരിച്ച് ഉണ്ടാക്കിയ ടൈംസ് ഹൗ എന്ന വ്യാജ ട്വിറ്റര്‍ പ്രൊഫൈലില്‍നിന്നാണ് ഈ വ്യാജസന്ദേശങ്ങളുടെ തുടക്കം. സര്‍ക്കാസമായി തുടങ്ങിയതാണെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും വാട്ട്‌സ്ആപ്പിലും ഇതിന് പരമാവധി പ്രചാരം നല്‍കുന്നുണ്ട്.

‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സംഘപരിവാറുകാര്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി ഈ വാര്‍ത്തയെ ഉള്‍പ്പെടെ ഉപയോഗിക്കുന്നത്.

പത്മാവത് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് നേരെ തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ ഇന്ത്യയിലാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയോ ഗാനമോ എന്ന് വേണ്ട ജനശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ എന്തും വര്‍ഗ്ഗീയത കലര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഇപ്പോള്‍ തുടര്‍ക്കഥ ആവുകയാണ്.

രാജസ്ഥാനില്‍ ഭൂമിക്ക് മുകളില്‍ സ്വര്‍ണത്തിന്റെ തരി കണ്ട് കുഴിച്ച് നോക്കിയപ്പോള്‍ തിരിച്ചറിഞ്ഞത് വന്‍ സ്വര്‍ണനിക്ഷേപം. 11.48 കോടി ടണ്‍ സ്വര്‍ണനിക്ഷേപമാണ് ജയ്പൂരിലെ ബന്‍സ്വാര, ഉദയ്പൂര്‍ എന്നീ നഗരങ്ങളില്‍ തിരിച്ചറിഞ്ഞത്.

ഭൂമിക്ക് മുകളില്‍ സ്വര്‍ണതരി കണ്ടെത്തിയതോടെ ഈ പ്രദേശത്ത് സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂചിപ്പിച്ചിരുന്നു. സ്വര്‍ണം മാത്രമല്ല, ചെമ്പ്, ഈയം, സിങ്ക് എന്നിവയുടെ ശേഖരവുമുണ്ടാകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഖനനം ചെയ്‌തെടുക്കാനുള്ള സംവിധാനം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈവശമില്ല.

ഇതിനായുള്ള ഡ്രില്ലിങ്ങ് സംവിധാനം ഒരുങ്ങിയാല്‍ ഖനനം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ സ്വര്‍ണവും ചെമ്പും ഖനനം ചെയ്യാനാണ് തീരുമാനം. ശിക്കാര്‍ ജില്ലയിലും സ്വര്‍ണനിക്ഷേപത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ആന്ധ്രപ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ത്യയില്‍ സ്വര്‍ണഖനനമുള്ളത്.

ലോസ് ഏഞ്ചല്‍സിലെ 35കാരിയായ എറിക ഗാര്‍സയുടെ ജീവിതകഥ ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള മസാലച്ചേരുവകള്‍ കലര്‍ന്നതാണ്. തന്റെ 12ാം വയസ് മുതലുള്ള അനുഭവങ്ങളെ ഉള്‍പ്പെടുത്തി സംഭവബഹുലമായ ‘ ഗെറ്റിങ് ഓഫ് ‘ ഒരു പുസ്തകം എഴുതാനാരംഭിച്ചിരിക്കുകയാണ് എറിക ഇപ്പോള്‍. ചെറുപ്രായത്തില്‍ തന്നെ തനിക്ക് സെക്‌സിനോട് അമിതമായ ആസക്തിയായിരുന്നുവെന്നാണ് എറിക തുറന്ന് സമ്മതിക്കുന്നത്. പുരുഷന്മാരെ വശീകരിക്കാന്‍ ദിവസവും നിശാപാര്‍ട്ടികള്‍ നടത്തുന്നത് ഇവരുടെ പതിവായിരുന്നു. ദിവസം മുഴുവന്‍ കിടക്കയില്‍ നിന്നെണീക്കാതെ നീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നതും എറികയ്ക്ക് ഹരമായിരുന്നു. 12ാം വയസില്‍ നീലച്ചിത്രം കണ്ടു തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങളാല്‍ സമ്പന്നമായ പുസ്തകത്തിനായി ആളുകള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.

Image result for getting off erica garza

12ാം വയസ് മുതല്‍ 30 വയസ് വരെ താന്‍ പോണ്‍ വീഡിയോകള്‍ക്ക് തികഞ്ഞ അടിമയായിരുന്നുവെന്നാണ് എറിക സമ്മതിക്കുന്നത്. 17ാം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് മുതല്‍ താന്‍ സെക്‌സിനും അടിമയായിരുന്നുവെന്ന് ഈ യുവതി പുസ്തകത്തില്‍ തുറന്നെഴുതുന്നു. തന്റെ ഇണകളെ കണ്ടെത്തുന്നതിനായി എറിക ആഴ്ചയില്‍ നാല് ദിവസം വരെ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ഇത്തരത്തില്‍ ഏതാണ്ട് രണ്ട് ദശാബ്ദക്കാലത്തോളമായിരുന്നു എറിക കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നത്. എന്നാല്‍ വെറും സെക്‌സിന് വേണ്ടിയുള്ള നിരവധി ബന്ധങ്ങള്‍ക്കിടയിലും എറികയ്ക്ക് ഗൗരവമായ ചില ബന്ധങ്ങളും ഇതിനിടയിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരാളുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് എറിക അയാളുമായി പിരിയുകയും ചെയ്തു.

Image result for getting off erica garza

ഇതിന് പുറമെ മറ്റൊരാളുമായും എറികയ്ക്ക് ഗൗരവമായ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇയാളെ സ്‌നേഹിക്കുന്ന സമയത്ത് തന്നെ എറിക ഒരു കൊളംബിയക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെതിനെ തുടര്‍ന്ന് ആ പ്രണയവും തകരുകയായിരുന്നു. കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പകരം എറിക ഒരു ഫ്രഞ്ച് വെയിറ്ററുമായി ഉറങ്ങാന്‍ പോവുകയായിരുന്നു ചെയ്തിരുന്നതെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ഹൈ ഡെഫനിഷനിലുള്ള പോണ്‍ വീഡിയോകള്‍ കാണാനായി ദിവസത്തിന്റെ ഭൂരിഭാഗവും കിടക്കയില്‍ തന്നെ ചെലഴിച്ച നിരവധി ദിവസങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും ഈ യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

Image result for getting off erica garza

ലോസ് ഏഞ്ചല്‍സ് പ്രദേശത്ത് വളര്‍ന്ന് വരുമ്പോഴായിരുന്നു എറികയുടെ പോണ്‍ അടിമത്തം ആരംഭിച്ചത്. തന്റെ മാതാപിതാക്കള്‍ ഉറങ്ങാന്‍ പോയതിന് ശേഷമായിരുന്നു താന്‍ പോണ്‍ കാണാനാരംഭിക്കാറുള്ളതെന്നും എറിക പറയുന്നു.തുടര്‍ന്ന് ഇന്റര്‍നെറ്റ് ലഭ്യമായതോടെ പോണ്‍ കാണാന്‍ സൗകര്യമേറുകയും എറികയുടെ അടിമത്തം വര്‍ധിക്കുകയും ചെയ്തിരുന്നു. തനിക്ക് പോണോഗ്രാഫിയോട് തുറന്ന മനോഭാവമാണുള്ളതെന്ന് ബോയ്ഫ്രണ്ട്‌സും ലൈംഗിക പങ്കാളികളും തിരിച്ചറിഞ്ഞതിനാല്‍ അവര്‍ തന്നോട് നന്നായി ഇടപഴകിയിരുന്നുവെന്നും എറിക വെളിപ്പെടുത്തുന്നു.അവസാനം വില്ലോ നെയില്‍സന്‍ എന്നയാളെ വിവാഹംകഴിച്ചതോടെയാണ് എറികയുടെ ദുശ്ശീലങ്ങള്‍ അടങ്ങിയത്. ബാലിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഈ യുവതി ആദ്യമായി നെയില്‍സനെ കണ്ട് മുട്ടിയിരുന്നത്.

RECENT POSTS
Copyright © . All rights reserved