Movies

മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായിരുന്നു ഗീത.

‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.

കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് അമൃത സുരേഷ്. പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയോടൊപ്പമാണ് അമൃത ആശുപത്രിയിലെത്തിയത്. നേരത്തെ, നിർമ്മാതാവ് എൻ.എം ബാദുഷ, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ ആശുപത്രിയിലെത്തിയപ്പോൾ തനിയ്ക്ക് മകളെ കാണണം എന്ന ആഗ്രഹം ബാല അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പാപ്പുവിനെ ആശുപത്രിയിൽ എത്തിച്ചത്.

ബാലയെ കണ്ട ശേഷം മടങ്ങവെ മാധ്യമങ്ങൾ അമൃതയുടെ സഹോദരി അഭിരാമിയോട്‌ കാര്യങ്ങൾ തിരക്കിയിരുന്നു. ബാല ചേട്ടൻ ഓക്കെ ആണെന്നും ചേച്ചി ഒക്കെ മുകളിലുണ്ടെന്നുമായിരുന്നു അഭിരാമിയുടെ മറുപടി. ബാലയെ കണ്ട വിവരം അഭിരാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി പറഞ്ഞു. ബാലയുടെ സഹോദരൻ ശിവയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

നേരത്തെ, ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി ബാലയുമായി സംസാരിച്ചിരുന്നു. ഐസിയുവില്‍ കയറിയാണ് ഉണ്ണി മുകുന്ദന്‍ ബാലയുമായി സംസാരിച്ചത്. പിന്നീട് ഡോക്ടറുടെ അടുത്തെത്തി ബാലയുടെ ആരോഗ്യ വിവരങ്ങള്‍ അദ്ദേഹം ചോദിച്ച് അറിയുകയും ചെയ്തു. നിര്‍മ്മാതാവ് എന്‍.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ ഉണ്ണി മുകുന്ദനോടൊപ്പം ഉണ്ടായിരുന്നു.

ബാലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ബാദുഷ അറിയിച്ചിട്ടുണ്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാല ചികിത്സ തേടിയത് എന്നാണ് വിവരം. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്.

ചലച്ചിത്രതാരം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്ന് ഒരാഴ്ച മുൻപ് ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനായി ബാല ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലയുടെ ബോധം നഷ്ടപ്പെട്ടതായും. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

തന്റെ എട്ടാമത്തെ വയസ്സില്‍ അച്ഛന്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവര്‍ത്തയുമായ ഖുശ്ബു സുന്ദര്‍. താന്‍ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരുനുഭവങ്ങളെ കുറിച്ച് ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് ഖുശ്ബു തുറന്നുപറഞ്ഞത്.

താന്‍ ഇക്കാര്യം പറഞ്ഞാല്‍ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നിരുന്നു. ആണായാലും പെണ്ണായാലും ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍ ജീവിതകാലം മുഴുവന്‍ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസില്‍ ഉണ്ടാക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് തന്റെ അമ്മ പെട്ടിരിക്കുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛനെന്നും ഖുശ്ബൂ പറയുന്നു.

എട്ടാം വയസ്സില്‍ താന്‍ പീഡനം നേരിട്ട് തുടങ്ങിയിരുന്നുവെന്നും എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം വന്നതെന്നും ഖുശ്്ബൂ പറയുന്നു.

ഖുശ്ബുവിന്റെ വാക്കുകള്‍

‘ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവന്‍ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസില്‍ ഉണ്ടാക്കുന്നത്. എന്റെ അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛന്‍.

എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം വന്നത്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ അധിക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന ചിന്തയാണ് വര്‍ഷങ്ങളോളം മൗനം പാലിക്കാന്‍ കാരണം.

എന്തൊക്കെ സംഭവിച്ചാലും ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന ആളാണ് തന്റെ അമ്മയെന്നും അതിനാല്‍ അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും താരം തുറന്നുപറയുന്നുണ്ട്. എന്നാല്‍ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലില്‍ നിന്നാണ് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്.

16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.’- ഖുശ്ബു പറഞ്ഞു.

മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്.

അനൂപ് പിള്ളയെന്നയാളാണ് തന്റെ മുൻ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പൊലീസിൽ പരാതി നൽകിയതായും പോസ്റ്റിൽ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി കുറിച്ചു.

 

അനിഖയുടെ കുറിപ്പ്

‘‘നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ഏറ്റവുമൊടുവിൽ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാൾ ഇത്തരത്തിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അയാൾ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു (ആദ്യമായി ഇയാൾ എന്നെ മർദ്ദിച്ചത് ചെന്നൈയിൽ വച്ചാണ്. അന്ന് മർദ്ദിച്ചശേഷം എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാൻ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).

രണ്ടാം തവണയും അയാൾ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാൾ പൊലീസുകാർക്ക് പണം നൽകി അവരെ വലയിലാക്കിയിരുന്നു. തുടർന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാർഷ്ട്യത്തിൽ അയാൾ ഉപദ്രവം തുടർന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാൻ ആ മനുഷ്യൻ, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീർച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്.ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞു തകർത്ത സംഭവങ്ങളുണ്ട്. ഞങ്ങൾ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റുകൾ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അയാളുള്ളത്. തുടർച്ചയായി എനിക്കെതിരെ ഭീഷണികൾ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാൻ ഇവിടെ തുറന്നെഴുതുന്നത്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാൾ പറഞ്ഞു നടക്കുന്ന നുണകൾ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്.ഇപ്പോൾ ഞാൻ ഇതിൽനിന്നെല്ലാം പൂർണമായും മുക്തിയായി ഷൂട്ടിങ്ങിൽ വ്യാപൃതയാണ്’ – അനിക വിക്രമൻ കുറിച്ചു.

അനശ്വരം എന്നചിത്രത്തിലൂടെ മമ്മുട്ടിയുടെ നായികയായി മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്വേതാമേനോൻ. അനശ്വരം എന്ന ചിത്രത്തിനുശേഷം മോഡലിംഗ് രംഗത്ത് സജീവമായ താരം 1994 ലെ ഫെമിനിസ്റ്റ് മിസ്സ്‌ ഇന്ത്യ മൽസരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും തുടർന്ന് അറിയപ്പെടുന്ന മോഡലായി മാറാൻ താരത്തിന് സാധിച്ചു. പിന്നീട് വീണ്ടും സിനിമയിൽ സജീവമായ താരം നക്ഷത്ര കൂടാരം, കൗശലം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചലച്ചിത്ര രംഗത്ത് ശോഭിക്കാൻ സാധിച്ചില്ല. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച താരം ഇഷ്‌ക് എന്ന തന്റെ ആദ്യ ഹിന്ദി ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

മലയാളത്തിലും മികച്ച വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം പാലേരി മാണിക്യം ഒരു പാതിരാകൊലപാതക കഥ, പെൺപട്ടണം, കയം, രതി നിർവേദം, കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശക്തമായ തിരിച്ച് വരവ് നടത്തി. താരത്തിന്റെ രതിനിർവേദം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവ രംഗങ്ങൾ ചിത്രീകരിച്ചത് അത് ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

സിനിമാ അഭിനയത്തിന് പുറമെ ചില പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട പരസ്യചിത്രങ്ങളിൽ ഒന്നായിരുന്നു കാമ സൂത്ര. ഈ പരസ്യത്തിൽ അഭിനയിച്ചതിനെ തുടർന്ന് നിരവധി വിമർശങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കിയെടുക്കാത്ത താരം വീണ്ടും കാമസൂത്രയുടെ മറ്റ് പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ പ്രമുഖ വാർത്ത ചാനലിനു താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്. അന്ന് താൻ കാമസൂത്ര പരസ്യത്തിൽ അഭിനയിച്ചതിൽ ഇപ്പോഴും തനിക്ക് കുറ്റബോധം തോന്നുന്നില്ലായെന്നും ഇപ്പോൾ ഈ പ്രായത്തിലും താൻ കാമസൂത്രയിൽ അഭിനയിക്കാൻ തയ്യാറാണെന്നും താരം പറയുന്നു. താൻ ഹോട്ട് ആണെന്നും കാമസൂത്രയിൽ അഭനയിച്ചിട്ടുണ്ടെന്നും താൻ മരിക്കുമ്പോഴും ആളുകൾ പറയുമായിരിക്കും അതൊന്നും തനിക്ക് വിഷയമല്ലെന്നുമാണ് താരം പറയുന്നത്.

ബോളിവുഡിലെ പ്രമുഖ താരവും മുൻ ലോകസുന്ദരിയുമായ സുഷ്മിത സെന്നിന്റെ പുതിയ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് സുഷ്മിതയുടെ വെളിപ്പെടുത്തൽ.

ഹൃദയാഘാതം സംഭവിച്ച തനിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. പിതാവ് സുബീർ സെന്നിനൊപ്പമുള്ള ചിത്രവും സുഷ്മിത ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തിൽ അത് ഉപകരിക്കും എന്ന് പിതാവ് പറഞ്ഞ വാക്കുകളും താരം ഒപ്പം ചേർത്തിട്ടുണ്ട്.

കൂടാതെ, ഈ വിഷമഘട്ടത്തിൽ കൂടെ നിന്നവർക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും സുസ്മിത സെൻ കുറിച്ചു. അതേസമയം, ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമായ സുഷ്മിതയുടെ ഈ അസുഖവിവരം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

സ്ഥിരമായി വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. താരം ഒരു ഇടവേളയ്ക്ക് ശേഷം ‘ആര്യ’ എന്ന സീരിസിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു.

ഐഡിയ സ്റ്റാർ സിംഗർ സീസൺ ഏഴിൽ മൽസരാർത്ഥിയായി എത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ലക്ഷ്മി ജയൻ. മികച്ച ഗായിക എന്നതിലുപരി വയലിനിസ്റ്റ്, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക എന്നീ നിലകളിലും ലക്ഷ്മി അറിയപ്പെടുന്നു. ചെറിയ പ്രായത്തിൽ തന്നെ തന്റെ കരിയർ ജീവിതം ആരംഭിച്ച താരം ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ മത്സരത്തിയായി എത്തിയപ്പോൾ നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ ഗാനമാലപിക്കാനുള്ള കഴിവ് ലക്ഷ്മിക്കുണ്ട്. ചെറിയ പ്രായത്തിൽ വിവാഹിതയായ താരത്തിന്റെ വിവാഹ ജീവിതം പരാജയമായിരുന്നു. ഇപ്പോൾ മകനും അമ്മയ്ക്കുമൊപ്പമാണ് താരം കഴിയുന്നത്.

തന്റെ ജീവിതത്തിലേക്ക് ഭർത്താവ് വന്നത് ഒരുപാട് നന്മകൾകൊണ്ടായിരുന്നെന്ന് ലക്ഷ്മി പറയുന്നു. അയാൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന താൻ ഉണ്ടാകില്ലായിരുന്നു. താൻ കലാരംഗത് നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. താൻ നല്ലൊരു പാട്ടുകാരിയാണെങ്കിൽ ചിത്രച്ചേച്ചിയെ പോലെ സ്റ്റേജിൽ നല്ല പാട്ടുകൾ പാടി കഴിവ് തെളിയിക്കണം എന്നായിരുന്നു അയാൾ തന്നോട് പറഞ്ഞത്. തന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് താൻ ആദ്യം കരുതിയിരുന്നത്. അങ്ങനെ താൻ ഭർത്താവിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി പാട്ടൊക്കെ പാടി തുടങ്ങി. അങ്ങനെ തനിക്ക് ഒരു റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം കിട്ടിയെന്ന് ലക്ഷ്മി പറയുന്നു.

അതിനുശേഷമാണ് അയാൾ ആദ്യമായി തനിക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്. അതിൽ എഴുതിയിരിക്കുന്നത് വെറും അനാവശ്യമായിട്ടുള്ള കാര്യങ്ങളായിരുന്നു. താൻ കുഞ്ഞിനെ കളയാൻ ശ്രമിച്ചു. ഛായ ഇട്ടുകൊടുത്തില്ല അങ്ങനെയുള്ള ചെറിയ കാര്യങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് കണ്ടാൽ തോന്നും ചൂരലിൽ രണ്ടെണ്ണം കൊടുക്കാൻ. ആ സമയത്ത് തനിക്ക് ഡിപ്രെഷൻ വന്നുവെന്ന് താരം പറയുന്നു. ഭാഗ്യത്തിന് തനിക്ക് തന്നെ തിരിച്ചറിയാൻ പറ്റിയിരുന്നു. പക്ഷെ ആരോടും മിണ്ടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ആ വയലിനെടുത്തു വായിക്കാൻ തന്റെ ചിറ്റ പറഞ്ഞു.

അങ്ങനെ താൻ വയലിൻ വായിച്ചു തുടങ്ങുകയും പ്രോഗ്രാമുകൾ ചെയ്യാനും തുടങ്ങി. പിന്നീട് എല്ലാം നല്ലതായി തുടങ്ങി. തന്റെ ജീവിതത്തിലേക്ക് ആ മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോൾ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനും യാത്ര ചെയ്യാനും ഏത് കാര്യവും നേരിടാനും സാധിച്ചു. അതിനാൽ അദ്ദേഹത്തോട് താൻ വളരെയധികം കടപ്പെട്ടിരികുനെന്നു താരം പറയുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നനഞ്ഞ തുടക്കമാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെത്. നടന്ന രണ്ട് മത്സരങ്ങളിലും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. ജയ്പൂരിലായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്റ കഴിഞ്ഞ മത്സരം. മത്സരത്തിന് ശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബനോട് ഓട്ടോഗ്രാഫ് ചോദിക്കുന്ന ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. മത്സരം ജയ്പൂരിലായത് കൊണ്ടു തന്നെ ‘എന്നെ നിങ്ങള്‍ക്കറിയാമോ’ എന്ന് ചോദിച്ചു കൊണ്ടാണ താരം ഓട്ടോഗ്രാഫ് നല്‍കുന്നത്.

കുറച്ചു ആളുകള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയ ശേഷം ഞങ്ങള്‍ മലയാളികളാണെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ആദ്യ മത്സരത്തില്‍ സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദന്‍ ആണ് എത്തിയത്.

തെലുങ്ക് വാരിയേഴ്‌സിനോടുള്ള മത്സരത്തില്‍ 64 റണ്‍സിന് ആയിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടത്. രണ്ടാമത്തെ മത്സരത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നു. എന്നാല്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സുമായുള്ള മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

 

View this post on Instagram

 

A post shared by @sunsets_and_streets

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. ഷൂട്ടിംഗിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം നാളെ തിയേറ്ററുകളിലെത്തും.

രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രം തിയേറ്ററിൽ കാണണമെങ്കിൽ തിരിച്ചറിയൽ കാർഡ് വേണമെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ തിയേറ്ററില്‍ കയറ്റില്ലെന്നും ടിക്കറ്റിന് മുടക്കിയ പണം തിരികെ ലഭിക്കില്ലെന്നും ബുക്ക്‌ മൈ ഷോ ആപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1921 മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ അബൂബക്കർ

1921-ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. പുതിയ ചിത്രം ‘ 1921: പുഴ മുതല്‍ പുഴ വരെ’ മാർച്ച് മൂന്നിന് റിലീസ് ആകുന്നതിന് മുൻപാണ് ബലി അർപ്പിചിരിക്കുന്നത്. 1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ. പൂർവ്വികർക്ക് നൽകാനുള്ള. മഹത്തായ ബലിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

”1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ…. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക… ഇത് പൂർവ്വികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്… ഓർക്കണം… ഓർമ്മിപ്പിക്കണം ചങ്കു വെട്ടി… വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്… തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴമുതൽ പുഴവരെയിൽ ബലിയാടായവരെ.. നിങ്ങൾക്കുള്ള ഒരു തർപ്പണമാണ്… നിലവിളിച്ചവർക്കുള്ള തർപ്പണം.. മമധർമ്മ… ഇനി ഞാനൊന്നുറങ്ങട്ടെ”

‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതായും സംവിധായകന്‍ അറിയിച്ചിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് ‘വാരിയംകുന്നന്‍’ രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved