സൂര്യ നായകനായെത്തിയ ‘സുരറൈപോട്രു’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും സ്ഥാനം ഉറപ്പിച്ചിരിക്കൂകയാണ് മലയാളികളുടെ പ്രിയനടി അപര്‍ണ ബാലമുരളി.
ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യുന്ന അപര്‍ണ സിനിമയില്‍ തനിക്ക് ഏറ്റവും പ്രയാസം റൊമാന്‍സ് ചെയ്യാനാണെന്നും അതിന്റെ കാരണം എന്താണെന്നും തുറന്നു പറയുകയാണ്.
അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍
“ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് സീന്‍ ചെയ്യുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണ്. അതിനു കാരണം എന്റെ മുയല്‍ പല്ലാണ്. ഒന്ന് ചിരിച്ചാല്‍ തന്നെ അത് അറിയാന്‍ കഴിയും. അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കോമഡി ചെയ്യുമ്പോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നും”. അപര്‍ണ ബാലമുരളി പറയുന്നു.
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലേക്ക് എ.ആര്‍ റഹ്മാനെത്തിയതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തിരക്കഥ എഴുതുന്ന സമയത്ത് തന്നെ ഉദയനോട് എ.ആര്‍ റഹ്മാനെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് അസാധ്യമായ കാര്യമാണെന്ന് പറഞ്ഞു. നമുക്ക് പെട്ടെന്ന് പോയി കാണാന്‍ പറ്റുന്ന ആളല്ല എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റൊരു കാര്യം റഹ്മാന്‍ ഏറെ ഷൈ ആയ ഒരു വ്യക്തിയാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ വലിയ സംവിധായകര്‍ വരെ ശ്രമിച്ചിച്ചിട്ട് നടന്നിട്ടില്ല. എന്നാല്‍ ഉദയന്‍ അതില്‍ തന്നെ ഉറച്ചുനിന്നു.
തിരക്കഥാകൃത്തായ ഉദയകൃഷ്ണന് തുടക്കം മുതല്‍ തന്നെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു ക്ലൈമാക്‌സിലെ എ.ആര്‍ റഹ്മാന്റെ സാന്നിധ്യമെന്നും നടക്കില്ലെന്ന് കരുതിയിരുന്ന കാര്യം ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാധിച്ചെടുത്തതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്ലബ് ഹൗസില്‍ ആറാട്ട് സിനിമയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാല്‍ സാറിനോട് കഥ പറഞ്ഞപ്പോള്‍, ഇങ്ങനെ ക്ലൈമാക്‌സ് തീരുമാനിച്ച് മുന്നോട്ടുപോയാല്‍ എങ്ങനെ നടക്കുമെന്ന് അദ്ദേഹവും ചോദിച്ചു. റഹ്മാന്‍ നോ പറയുകയാണെങ്കില്‍ മറ്റൊരു ബദല്‍ വേണെമെന്നും അദ്ദേഹം സമ്മതിച്ചില്ലെങ്കില്‍ പ്രോജക്‌ട് അവസാനിപ്പിക്കേണ്ട കാര്യമില്ലല്ലോയെന്നും ഞാനും ഉദയനോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ മറ്റു ചിലരെ ഓപ്ഷനായി വെച്ചു.
അപ്പോഴും ഉദയന്‍ റഹ്മാന്‍ വരും, എല്ലാം നടക്കും എന്നുതന്നെ പറയുകയാണ്. പുലിമുരുകനില്‍ ലാല്‍ സാറും പുലിയുമായുള്ള കോമ്ബിനേഷനു വേണ്ടി തായ്‌ലാന്റിലും സൗത്ത് ആഫ്രിക്കയിലും വരെ പോയ കക്ഷിയാണ് ഉദയന്‍. ഇയാള്‍ ഒരു കാര്യം പറഞ്ഞാല്‍ മാറില്ല.
നടന്‍ റഹ്മാന്‍ എന്റെ അടുത്ത സുഹൃത്താണ്. റഹ്മാനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം സിനിമയുടെയും എ.ആര്‍ റഹ്മാനുള്ള ഭാഗത്തിന്റെയുമൊക്കെ ചുരുക്കരൂപം അയക്കാന്‍ പറഞ്ഞു. അത് അയച്ച ശേഷം ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങി. റഹ്മാന്‍ എന്ന റഫറന്‍സ് വെച്ചുതന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. വലിയ റിസ്‌കായിരുന്നു അത്. ഞാന്‍ പലവഴിക്കും റഹ്മാനെ സമീപിക്കാന്‍ ശ്രമിച്ചു നോക്കി. അപ്പോഴാണ് നടന്‍ റഹ്മാന്‍ വഴി എ.ആര്‍ റഹ്മാനെ ബന്ധപ്പെടാന്‍ ശ്രമിച്ചാലോ എന്ന് ലാല്‍ സാര്‍ നിര്‍ദേശിക്കുന്നത്. റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് എ.ആര്‍ റഹ്മാന്റെ ഭാര്യ.
എന്നാല്‍ ഞങ്ങളുടെ റിക്വസ്റ്റ് എ.ആര്‍ റഹ്മാന്‍ നിരസിച്ചു. എന്നാലും ഒരിക്കല്‍ കൂടി ശ്രമിച്ചു. എ.ആര്‍ റഹ്മാനുമായി ഒരു ഓണ്‍ലൈന്‍ മീറ്റിംഗിന് അവസരം കിട്ടി. കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് രണ്ട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം വലിയ മോഹന്‍ലാല്‍ ഫാനാണ്. അഭിനേതാവെന്ന നിലയില്‍ ലാല്‍ സാറിനോട് വലിയ ബഹുമാനമാവും ആരാധനയുമാണെന്ന് പറഞ്ഞു.
പിന്നെ, സ്വന്തമായി സംഗീതം ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് മലയാളത്തിലാണ് പല പടങ്ങളിലും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തതെന്നും പിന്നീട് യോദ്ധ ചെയ്‌തെന്നുമെല്ലാം അദ്ദേഹം പറഞ്ഞു. അങ്ങനെ അവസാനം എ.ആര്‍ റഹ്മാന്‍ ആറാട്ടില്‍ അഭിനയിക്കാന്‍ സമ്മതിച്ചു. അപ്പോഴും കടമ്ബകള്‍ തീര്‍ന്നില്ല. അദ്ദേഹത്തിന്റെ പരിപാടികളും വര്‍ക്കുകളുമെല്ലാം തീരുമാനിക്കുന്നത് രണ്ട് വലിയ കമ്ബനികളാണ്. അവരുടെ ബുദ്ധിമുട്ടേറിയ നിബന്ധനകളും പൂര്‍ത്തിയാക്കി. അത് നമ്മളുടെ പ്രൊഡക്ഷനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. അതെല്ലാം പൂര്‍ത്തിയാക്കി ആറാട്ടില്‍ എ.ആര്‍ റഹ്മാനെ കൊണ്ടുവരാന്‍ സാധിച്ചു. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ലാല്‍ സാറും എ.ആര്‍ റഹ്മാനും തമ്മിലുള്ള ഒരു കെമിസ്ട്രിയെല്ലാം നമുക്ക് ആറാട്ടില്‍ കാണാന്‍ സാധിക്കും,ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെവച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീനാക്ഷി രവീന്ദ്രൻ എന്ന സുന്ദരി. മീനാക്ഷി എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ഓർമ്മ വരാനുള്ള ഒറ്റ കാരണമേയുള്ളൂ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടി. മറ്റൊന്നുമല്ല ഉടൻ പണം എന്നാണ് പരിപാടിയുടെ പേര്. പരിപാടിയിൽ മീനാക്ഷിയും ഡേയനും ആണ് ശ്രദ്ധേയമായ അവതാരകരായി എത്തുന്നത്. രണ്ടുപേരുടെയും കോമ്പിനേഷൻ സീനും ആളുകൾക്ക് വലിയ ഇഷ്ടമാണ്. മഴവിൽ മനോരമ ചാനൽ ആയിരുന്നു മീനാക്ഷി എന്ന നടിയെ വളർത്തിക്കൊണ്ടുവന്നത്. നായിക നായകൻ എന്നാ മഴവിൽ മനോരമയുടെ പരിപാടിയിൽ മത്സരിക്കാൻ എത്തിയവരായിരുന്നു ഈ കൊച്ചുസുന്ദരി. മികച്ച പ്രകടനങ്ങൾ ആയിരുന്നു കാഴ്ച വച്ചിരുന്നത്. സെമി ഫൈനൽ വരെ താരം എത്തുകയും ചെയ്തു.
ആ പരിപാടിയിൽ നിന്നും പുറത്തായെങ്കിലും പിന്നീട് അവതാരകയായി എത്തുന്നത്. അതിനുശേഷം ആളുകളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. സംവിധായകൻ ആദ്യം തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാനായകന്മാരുടെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റിഷോയിൽ 16 മത്സരാർത്ഥികൾ ഒരാളായി എത്തിയ മീനാക്ഷി വലിയ വ്യത്യസ്തയായിരുന്നു ആദ്യം മുതൽ തന്നെ പുലർത്തിയിരുന്നത്. ഇപ്പോൾ അവതരണ രംഗത്തെ മിന്നും താരമായി മാറിയിരിക്കുകയാണ് മീനാക്ഷി. ആരാധകർക്ക് മീനാക്ഷി മിനുട്ടി ആണ്. പത്തൊമ്പതാം വയസ്സിൽ ക്യാമ്പസ് ഇൻറർവ്യൂലൂടെയാണ് ആരും കൊതിക്കുന്ന സ്പേസ് ജെറ്റ് ക്യാബിൻ ക്രൂ വായി തനിക്ക് ജോലി ലഭിക്കുന്നത്.
ആദ്യത്തെ ഒരു മാസം ലീവ് എടുത്തു കൊണ്ടായിരുന്നു നായികാനായകനിൽ മത്സരിച്ചിരുന്നത്. പിന്നീട് എങ്ങനെ ലീവ് എടുത്ത് തുടരാൻ സാധിക്കാതെ വന്നപ്പോൾ താൻ കൊതിച്ചു നേടിയ ജോലി രാജിവെക്കുകയായിരുന്നു. ജോലി വിടാനുള്ള തീരുമാനം പോലും താൻ പോസിറ്റീവായി ആയിരുന്നു കണ്ടിരുന്നത്. ആ കാര്യത്തിൽ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നടക്കും എന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിനും താൻ സമീപിക്കാറില്ല. ജോലി രാജി വെക്കുകയാണ് താൻ എന്ന് വീട്ടിൽ പറഞ്ഞപ്പോൾ ആലോചിച്ചു നല്ലതാണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു അച്ഛനുമമ്മയും പറഞ്ഞിരുന്നത്. അവർക്ക് വലിയ വിഷമം ഉണ്ടായിരുന്നു എങ്കിലും തന്നെ എതിർത്തിരുന്നില്ല.
അച്ഛൻ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലൈ തനിക്ക് ജോലി കിട്ടുകയും ചെയ്തു. അതൊരു സന്തോഷമായിരുന്നു എല്ലാവർക്കും. അങ്ങനെ ഇരിക്ക
കെ ആയിരുന്നു താൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും തന്റെ വീട്ടിൽ ചെറിയ ആശങ്ക ഒക്കെ തോന്നിയിരുന്നു. തൻറെ ആഗ്രഹത്തിനും അവർ ഇതുവരെ എതിര് നിന്നിട്ടില്ല. ഏതായാലും താൻ സെറ്റിൽ ആയതിനുശേഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂ. അഭിനയത്തിൽ ഒരുപക്ഷേ താൻ വിജയിച്ചില്ലെങ്കിലും ജോലിക്ക് കയറാൻ സാധിക്കും എന്ന് വിശ്വസിക്കുന്നുണ്ട്. ഇപ്പോഴും ജോലിയും അഭിനയം ഒന്നിച്ചു പോവാനുള്ള അവസരത്തിന് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത്. ഉടൻ പണം വന്നു കഴിഞ്ഞപ്പോൾ കുറെ ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ തന്നെ മാലിക്, ഹൃദയം. തുടങിയെ ചിത്രങ്ങളിലൊക്കെ താൻ അഭിനയിക്കുകയും ചെയ്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നത്.
തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തയിൽ വിശദീകരണവുമായി നടി മാല പാർവതി. ആർഎസ്എസുകാരെ കൊല്ലണം എന്നു താൻ പറഞ്ഞതായി കാണിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നു നടി തന്റെ ഫെയ്സ്ബുക്ക പേജിൽ വ്യക്തമാക്കി.
സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ ‘കൊല്ലണം’ എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ലെന്നും നടി ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല
പ്രമുഖ സിനിമാതാരനും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവുമായ നടി പൗളി വത്സന്റെ ഭർത്താവ് വത്സൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വത്സൻ. കുടുംബാംഗങ്ങൾക്കും കോവിഡും ബാധിച്ചിരുന്നെങ്കിലും രോഗമുക്തരായി. എന്നാൽ കോവിഡ് മൂലം കടുത്ത ന്യൂമോണിയ ബാധിച്ചതോടെ വത്സന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
രാത്രി 10:30ന് കലൂർ പിവിഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വൃക്കരോഗിയായ വൽസന് ഡയാലിസിസും ചെയ്യേണ്ടി വന്നിരുന്നു. ഇതിനായി ദിനംപ്രതി 40000 രൂപയോളം കുടുംബത്തിന് ചെലവായിരുന്നു. സിനിമാക്കാരാണ് ഈ സമയത്ത് പൗളിക്കും കുടുംബത്തിനും തണലായത്.
നാടകതാരമായിരുന്ന വത്സൻ സിനിമാ പാട്ടുകളും രചിച്ചിട്ടുണ്ട്. നാടക-സിനിമ നടി പൗളിയുടെ ഭർത്താവെന്ന നിലയിലാണ് പിന്നീട് വത്സൻ അറിയപ്പെട്ടിരുന്നത്. ഈ മ യൗ എന്ന ചിത്രത്തിലെ വേഷത്തിന് ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് പൗളി വത്സൻ.
തിയേറ്ററുകളെ ഇളക്കിമറിച്ച ഒരു ചിത്രമായിരുന്നു ഇറങ്ങിയ സമയത്ത് പ്രേമം എന്ന ചിത്രം. വലിയ പ്രചാരം ആയിരുന്നു പ്രേമം എന്ന ചിത്രം നേടിയിരുന്നത്. മലർ മിസ്സിനെയും മേരിയെയും ജോർജിനെയും കൂട്ടുകാരെയുമൊക്കെ വലിയ ഇഷ്ടത്തോടെ ആയിരുന്നു ആളുകൾ സ്വീകരിച്ചത്. ഇവർ തീയറ്ററിൽ ഉത്സവം ബാക്കിയാക്കി ആയിരുന്നു സിനിമ തിയേറ്ററിൽ നിന്നും പോയിരുന്നത്. ന്യൂജനറേഷൻ ചിത്രങ്ങളിൽ ഒരു മികച്ച പ്രമേയം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ ഒരു പുരുഷൻറെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങൾ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ചെയ്തത്.
2015 മെയ് 29 ന് തിയേറ്ററിൽ എത്തിയ സിനിമ ബോക്സോഫീസിൽ 50 കോടി കളക്ഷൻ ആയിരുന്നു നേടിയിരുന്നത്. ഏറ്റവുമധികം വ്യാജ കോപ്പികൾ ഇറങ്ങിയ ചിത്രം പ്രേമമായിരുന്നു. പക്ഷേ അതൊന്നും ചിത്രത്തിൻറെ ബോക്സ് ഓഫീസിനെ തകർക്കാൻ പോകുന്നത് ആയിരുന്നില്ല. ഒരു പുരുഷനു സ്കൂളിൽ പഠിക്കുന്ന കാലത്തും കോളേജ് കാലത്തും പിന്നീട് ഉള്ളതുമായ പ്രണയം ഒക്കെയായിരുന്നു ചിത്രത്തിൻറെ പ്രമേയമായി വന്നിരുന്നത്. ചിത്രം കൊണ്ട് സായി പല്ലവി എന്ന് നായിക വളരെയധികം പ്രശസ്തിയിൽ എത്തിയിരുന്നു. അതുപോലെതന്നെ അനുപമ പരമേശ്വരൻ ഈ ചിത്രത്തിലൂടെയായിരുന്നു ആളുകൾക്ക് സുപരിചിതരായി മാറുന്നത്.
ഇപ്പോൾ പ്രേമം റിലീസ് ആയിട്ട് ആറുവർഷം ആയിരിക്കുകയാണ്. താരങ്ങൾ എല്ലാവരും പ്രേമത്തിൻറെ ഓർമ്മകൾ അയവിറക്കി കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ആയിട്ട് ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു നിവിൻപോളി പറഞ്ഞത്. സത്യത്തിൽ ചിത്രം നിവിൻ പോളിക്ക് വേണ്ടി ഒരുങ്ങിയത് ആയിരുന്നില്ല. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിൽ ജോർജ് ആവേണ്ടിയിരുന്നത്. ചില കാരണങ്ങൾ കൊണ്ടായിരുന്നു നിവിൻപോളിയിലേക്ക് ഈ കഥാപാത്രം എത്തുന്നത്. പക്ഷേ ഇപ്പോൾ നിവിൻ പോളി അല്ലാതെ മറ്റാരും ആസ്ഥാനത്തേക്ക് ആരാധകർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എല്ലാവരും പ്രേമത്തിൻറെ വാർഷികമാഘോഷിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു ബീന ആൻറണി. താരത്തിന്റെ വിശേഷങ്ങൾ അറിയുന്നതും ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. അടുത്ത കാലത്ത് താരത്തിന് കോവിഡ് ബാധിച്ചപ്പോൾ എല്ലാ ആളുകൾക്കും അത് വലിയ വേദനയായിരുന്നു സമ്മാനിച്ചിരുന്നത്. ഭർത്താവായ മനു തന്നെയായിരുന്നു തൻറെ യൂട്യൂബ് ചാനലിലൂടെ വിവരം പങ്കുവെച്ചത്. ഏറെ വേദനയോട് ആയിരുന്നു പ്രിയപ്പെട്ടവൾക്ക് കോവിഡാണ് എന്ന വിവരം പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരുന്നത്. പിന്നീട് പൂർണ്ണ ആരോഗ്യവതിയായി തിരികെ വന്നിരുന്നു എന്നും പറഞ്ഞിരുന്നു. അതിനു ശേഷം നേരിട്ട് തന്നെ ബീന ക്യാമറയ്ക്കു മുൻപിൽ എത്തി. അതിനുശേഷം സംസാരിക്കുകയും ചെയ്തിരുന്നു.
തന്റെ ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്ക് പോകാതെ വീട്ടിൽ തന്നെ ഇരുന്ന് ആയിരുന്നു തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആയിരുന്നു ആ സമയത്ത് ബീന പറഞ്ഞിരുന്നത്. ആശുപത്രിയിൽ പോവുകയാണെങ്കിൽ പിന്നെ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാൻ സാധിക്കുമോ എന്ന പേടിയായിരുന്നു അതിൻറെ കാരണം. മറ്റൊന്നുമല്ല എൻറെ പ്രിയപ്പെട്ട ബെന്നിന്റെ മരണം കാരണം ആയിരുന്നു അങ്ങനെ പേടിച്ചത് എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ബീന പറയുന്നത്. വാക്കുകൾ ഇങ്ങനെ…
“ആറു മാസം മുൻപായിരുന്നു ചേച്ചി ആയ ബിന്ദുവിനെ മകൻ 23 വയസ്സുകാരൻ കോവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ പോലും സാധിക്കാതെ ആയിരുന്നു കിടന്നത്. പിന്നെ അവൻ മടങ്ങി വന്നില്ല. ആശുപത്രിയിലേക്ക് പോയാൽ എനിക്കും ആ വിധി ഉണ്ടാകുമോ എന്ന ഭയം എന്നിൽ ഉണ്ടായിരുന്നു. മോന്റെ മരണം ഞങ്ങളെ എല്ലാവരെയും അത്രമേൽ പിടിച്ചുലച്ച കഴിഞ്ഞിരുന്നു. മോൻ പോയി ആറുമാസം കഴിഞ്ഞിട്ടും ആ ഞെട്ടലിൽ നിന്നും ഞങ്ങളാരും മോചിതരായിട്ടില്ല.ചെറിയ പ്രായമല്ലേ 22 വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അവൻ. ഏത് പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നത് ദുഃഖം അത് വളരെ വലുതല്ലേ. ബെൻ ഫ്രാൻസ് എന്നായിരുന്നു പേര്. ഞങ്ങളുടെ വീട്ടിൽ മൂന്നു പെൺകുട്ടികളാണ് ആദ്യമുണ്ടായ ആൺകുട്ടിയായിരുന്നു അവൻ. എല്ലാവരും അവനെ ഒമനിച്ച് ആയിരുന്നു വളർത്തിയിരുന്നത്.താൻ പോലും ഷൂട്ടിങ്ങിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ബെന്നച്ചി എന്ന് ആയിരുന്നു അവനെ വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ ഓമന ആയിരുന്നു. ആരോടും ദേഷ്യപ്പെടുക പോലും ഇല്ല.എപ്പോഴും ചിരിച്ച മുഖം ആണ്. എപ്പോഴും ഞങ്ങളുടെ കുടുംബങ്ങൾ ഒത്തുകൂടും. ആ സമയത്ത് ഞങ്ങളെ കാത്തിരിക്കുന്നതാണ് അവന് പ്രധാനപ്പെട്ട സന്തോഷം. കഴിഞ്ഞവർഷം പോകാൻ പറ്റിയില്ല. വലിയ വിഷമം ഉണ്ടായിരുന്നു ഇനി എൻറെ മോൻ ഇല്ല എന്നെ കാത്തിരിക്കാൻ. ബോഡി പോലും ആരും കണ്ടില്ല. ഞാനും…അതോടെ ഞാൻ തകർന്നു പോയിരുന്നു അഭിമുഖത്തിൽ ബീന പറയുന്നു.”
കൊവിഡ് മഹാമാരിക്കിടയിലും പുതിയ അധ്യാന വര്‍ഷത്തെ വരവേല്‍ക്കുകയാണ് കുരുന്നുകള്‍. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ കുരുന്നുകള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ രമേശ് പിഷാരടി. തന്റെ ആദ്യത്തെ ചോറ് പാത്രം പങ്കുവെച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്.
കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍, ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നുവെന്ന് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്)
.കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ …ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.
കൊല്ലം ജില്ലയിലെ കുണ്ടറയിൽ തെരഞ്ഞെടുപ്പു ദിവസം ഇഎംസിസി പ്രസിഡന്റ് ഷിജു എം വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയ കേസിൽ നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിജു എം വർഗീസിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായി അരൂരിൽ പ്രിയങ്ക മത്സരിച്ചിരുന്നു.
വാഗ്ദാനങ്ങൾ നൽകി വിവാദ ദല്ലാൾ നന്ദകുമാറാണു മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ പാർട്ടി തനിക്ക് നൽകിയെന്നാണ് പ്രിയങ്കയുടെ മൊഴി. ഷിജു എം വർഗീസിനെ അടുത്തറിയില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളതെന്നും പ്രിയങ്ക പറയുന്നു. ഏഴ് ലക്ഷം രൂപയാണ് പ്രചരണത്തിനായി ചെലവഴിക്കാനായതെന്നും 1.5 ലക്ഷം ആദ്യഘട്ടത്തിൽ നൽകിയെന്നും ഇവരുടെ മൊഴിയിലുണ്ട്.
പ്രിയങ്കയുടെ മാനേജർ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇരുവരെയും ചാത്തന്നൂർ എസിപി ഓഫിസിൽ വിളിച്ചു വരുത്തി എസിപി വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
സായ് കുമാർ എന്ന നടൻ മലയാളികളുടെ അഭിമാനമാണ്. നായകനായും വില്ലനായും നിരവധി കഥാപാത്രങ്ങൾ മികച്ചതാക്കിയ അദ്ദേഹം ഇപ്പോഴും അഭിനയ ജീവിതത്തിൽ സജീവമാണ്. 1989 ൽ ‘റാംജി റൗ സ്പീക്കിങ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച കലാകാരൻ ഇന്നും മലയാളികളുടെ പ്രിയങ്കരനാണ്. തുടക്കം നായകനായി എത്തിയെങ്കിലും പിന്നീടങ്ങോട്ട് ആ നായക വേഷം തുടർന്നുകൊണ്ടുപോകൻ അദ്ദേഹത്തിന് സാധിച്ചില്ല..
1986 ലാണ് അദ്ദേഹം പ്രസന്ന കുമാരിയെ വിവാഹം ചെയ്തിരുന്നത്. ഇവർക്ക് ഒരു മകളുണ്ട് വൈഷ്‌ണവി സായികുമാർ, താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയത്, ഇപ്പോൾ സീ കേരളം ചാനലിൽ വിജകരമായി പ്രദർശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ കനക ദുർഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.. സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ൽ അവസാനിപ്പിച്ചിരുന്നു…
ഇപ്പോൾ വൈഷ്‌ണവി തന്റെ അച്ഛനെക്കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ സീരിയലിലേക്ക് വന്നത് അച്ചനാട് പറഞ്ഞിട്ടോ അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചിട്ടോ അല്ല. പക്ഷെ അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. കൂടാതെ തന്റെ അച്ഛമ്മ മരിക്കുന്നതിനു മുമ്ബാണ് ഈ സീരിയലിലേക്കുള്ള അവസരം വന്നത് അതുകൊണ്ടുതന്നെ എനിക്ക് അച്ഛമ്മയുടെ അനുഗ്രഹം ലഭിച്ചിരുന്നു.
ഇപ്പോൾ ഞാൻ സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം. പക്ഷെ അതെനിക്ക് വ്യക്തമല്ല. പിന്നെ കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും പറയാനും ഓർത്തെടുക്കാനും എനിക്ക് താല്പര്യമില്ല. സായ്കുമാറിന്റെ മകളെന്ന പേര് ഒരുപാട് തരത്തില്‍ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. സീരിയല്‍ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്, പിന്നെ പുറത്തുവെച്ച് കാണുമ്പോഴും പലരും പറയാറുണ്ട് കണ്ണ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പരിചയം തോന്നി, അച്ഛനെപോലെയുണ്ട് എന്നൊക്കെ. അച്ഛന്റെ മകള്‍ എന്നു പറയുന്നതില്‍ എനിക്കെന്നും അഭിമാനമേയുള്ളൂ’ എന്നും വൈഷ്ണവി പറയുന്നു..
എന്നാൽ തന്റെ ഏക മകൾ വൈഷ്ണവിയുടെ വിവാഹം പോലും തന്നെ അറിയിച്ചിരുന്നില്ല എന്നും താൻ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്തിയിരുന്നു എന്നും ഒരു വാക്കുപോലും പറയാതെ മകളുടെ വിവാഹ ആലോചനയും നിശ്ചയവും നടത്തുകയും, താൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു സമയത്ത് വിവാഹം വിളിക്കുന്നതിനായി മകൾ വന്നിരുന്നു എന്ന് പറഞ്ഞിരുന്നു. പിന്നീട് വാട്‌സ് ആപ്പിൽ മെസേജായി തനിക്കൊരു ക്ഷണക്കത്തയച്ചിരുന്നു, ഇങ്ങനെയാണോ ഒരു അച്ഛനെ മകളുടെ വിവാഹം ക്ഷണിക്കേണ്ടത് എന്ന് സായികുമാർ ചോദിച്ചിരുന്നു…
2009 ൽ ബിന്ദു പണിക്കരും സായ്‌കുമാറും വിവാഹിതരായിരുന്നു, ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകൾ അരുന്ധതി ഇവരോടൊപ്പമാണ് ഉള്ളത്, മൂവരും ഒന്നിച്ചുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു…