Movies

തനിക്ക് ചെറുപ്പമായിരിക്കുന്നുവെന്ന് കേൾക്കുന്നത് തന്നെ ഇഷ്ടമല്ലെന്ന് നടി മഞ്ജു വാര്യർ.പ്രായത്തിലല്ല കാര്യം, മുഖത്തെ സന്തോഷത്തിലാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ .

‘പ്രായം പിന്നോട്ട് സഞ്ചരിയ്ക്കുന്നു, ചെറുപ്പമായിരിയ്ക്കുന്നു എന്ന് കേള്‍ക്കുന്നത് എനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. ആരാണെങ്കിലും പ്രായമാവും. സത്യത്തില്‍ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നതിനെ സന്തോഷത്തോടെ അനുഭവിയ്ക്കുകയാണ് വേണ്ടത്.

ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യം എന്താണെന്ന് വച്ചാല്‍, ചെറുപ്പമോ പ്രായമോ ഒന്നുമല്ല വിഷയം. നിങ്ങള്‍ സന്തോഷത്തോടെയാണോ ഇരിയ്ക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകള്‍ക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണത്. സന്തോഷമാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചുകൊണ്ടിരിയ്ക്കുക”- മഞ്ജു വാര്യര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ ആയെന്നും യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു.

നാണക്കേട് തോന്നുന്നു അതിനാൽ ആ താടിയെങ്കിലും ഒന്ന് ഷേവ് ചെയ്തുകൂടെ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിക്കുന്നു.

കാണാൻ ശരിക്കും മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു. യഥാർത്ഥ ലോകത്തിലെ ബെഡ്‌ഡിന്റെയും ഓക്സിജന്റെയും ക്ഷാമത്തെക്കുറിച്ച് ഒരറിവും ഇല്ലാത്തതിൽ അത്ഭുതമില്ല. ഇങ്ങനത്തെ ഒരു രൂപത്തിലാണ് പ്രധാനമന്ത്രി എന്നതിൽ എനിക്ക് നാണക്കേടുണ്ട്. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാർ. രാം ഗോപാൽ വർമ്മ

മിനി സ്‌ക്രീനിൽ സ്കിറ്റുകളിലൂടെ ചിരിപ്പൂരം സമ്മാനിക്കുന്ന കലാകാരനാണ് ജിനു കോട്ടയം. ഡിവൈഎഫ് പ്രവർത്തകനായ ജിനു സിപിഎമ്മിന്റെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ഏഷ്യാനെറ്റിലെ കോമഡി സ്‌റ്റാറിലൂടെയാണ്‌ ജിനു കൂടുതൽ ജനശ്രദ്ധനേടിയത്‌. ഇപ്പോൾ സീ കേരളയിൽ മറ്റൊരു കോമഡി പ്രോഗ്രാം ചെയ്യുന്നു. പിക്കാസോ, രാക്ഷസ രാവണൻ, മോഹൻകുമാർ ഫാൻസ്‌ തുടങ്ങി ഇറങ്ങാനുള്ള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്‌. അനുകരണത്തേക്കാൾ സ്കി‌റ്റുകളിലാണ്‌ ജിനു തിളങ്ങിയത്‌. ഇപ്പോൾ ഒരു വെബ്‌സീരീസിന്റെ പണിപ്പുരയിലാണ്‌.

ഇപ്പോൾ താരത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഭാര്യ. ഫേസ്ബുക്കിലൂടെ ആണ് ഭാര്യ ഈ കാര്യം വെളിപ്പെടുത്തിയത്.

കുറിപ്പിങ്ങനെ,

കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാൻ. ഞാനും ഒരു കലാകാരിയാണ്. എന്റെ മകൾക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും. ഇപ്പോൾ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയിൽ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

ആഹാരം കഴിക്കാൻ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുന്നില്ല. ഞങ്ങൾക്ക് ജീവിക്കാൻ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭർത്താവിനേയും, എന്റെ മകൾക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങൾ സഹായിക്കണം. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

നടി കങ്കണ റണൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ കാര്യം കങ്കണ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിലവില്‍ ക്വാറന്റീനിലാണ് നടി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണിന് ചുറ്റും അസ്വസ്ഥതയുണ്ടായിരുന്നതായി കങ്കണ പറഞ്ഞു. ഹിമാചല്‍ യാത്ര തീരുമാനിച്ചിരിക്കെ ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വൈറസിനെ പേടിക്കരുതെന്നും അങ്ങനെ വന്നാല്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുമെന്നും കങ്കണ പറഞ്ഞു. ഒരുമിച്ച് കൊവിഡിനെ നേരിടാം. ഇത് ചെറിയൊരു പനിയാണെന്നും അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കരുതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

 

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

‘കുട്ടി ഇഷാനിയെ കൈയ്യില്‍ എടുത്തു നില്‍ക്കുന്ന, പിങ്ക് സാരി ഉടുത്ത ആന്റിയാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി.) ഇന്നവര്‍ കോവിഡിന് കീഴടങ്ങി. ഏപ്രില്‍ അവസാനത്തില്‍ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ വീട്ടിലേക്ക് വന്ന ഒരാളില്‍ നിന്നാണ് അവര്‍ക്ക് വൈറസ്‌ ബാധ ഉണ്ടായത്. ക്ഷണിക്കാന്‍ വന്ന ആള്‍ വീട്ടില്‍ വന്നതിനു രണ്ടു നാള്‍ കഴിഞ്ഞു കോവിഡ്‌ പോസിറ്റീവ് ആയി. അമ്മൂമ്മയ്ക്കും ചില ലക്ഷണങ്ങള്‍ കണ്ടു, ഒടുവില്‍ തിങ്കളാഴ്ച അമ്മൂമ്മയും കോവിഡ്‌ പോസിറ്റീവ് ആയി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ ആക്കിയ അമ്മൂമ്മ ഇന്ന് മരിച്ചു. ഞങ്ങള്‍ക്കാര്‍ക്കും തന്നെ വിശ്വസിക്കാന്‍ ആവുന്നില്ല, ഈ സാഹചര്യം – അമ്മൂമ്മ പോയി എന്നും,’ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗത്തില്‍ നടി അഹാന കുറിച്ച വാക്കുകള്‍ ആണിവ.

അഹാനയുടെ അമ്മ സിന്ധുവിന്റെ അമ്മയുടെ ഇളയ സഹോദരി മോളിയാണ് ഇന്ന് മരണപ്പെട്ടത്. കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍.

‘എന്റെ അമ്മയ്ക്ക് അവരുമായി ചേര്‍ന്ന ധാരാളം ഓര്‍മ്മകള്‍ ഉണ്ട്. വളരെ ആക്ടിവ് ആയ ഒരാള്‍. എനിക്കുറപ്പുണ്ട്, ആശുപത്രിയില്‍ അഡ്മിറ്റ്‌ ആവുമ്പോഴും അമ്മൂമ്മ കരുതിയിട്ടുണ്ടാവില്ല അവര്‍ മരിക്കുമെന്ന്. 64 വയസായിരുന്നു, വാക്സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. ഞാനിതു വരെ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു… രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ കോവിഡ്‌ ബാധയുണ്ടായാല്‍ കൂടി അത് വളരെ മൈല്‍ഡ്‌ ആയിരിക്കും എന്നും. എനിക്ക് തെറ്റി. രണ്ടു ഡോസ് വാക്സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്സിന്‍ ചിലര്‍ക്കെല്ലാം ഒരു ഷീല്‍ഡ് ആണ്, ഒരിക്കലും ഒരു ഗ്യാരന്റി അല്ല. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അമ്മൂമ്മ ടെസ്റ്റ്‌ ചെയ്തിരുന്നെങ്കില്‍ എന്നും ഞാനിപ്പോള്‍ ആശിച്ചു പോകുന്നു. ടെസ്റ്റ്‌ ചെയ്യുന്നതില്‍ വന്ന താമസം വൈറസ്‌ ഉള്ളില്‍ പടരാന്‍ കാരണമായിരുന്നിരിക്കാം.

നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവായി ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയൂ

കൃത്യമായി വാക്സിന്‍ എടുത്ത, ഏറെ പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടു. അത് കൊണ്ട്, വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക.
ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഉടനെ ടെസ്റ്റ്‌ ചെയ്യുക. കൃത്യവും സമയനിഷ്ഠവുമായ പ്രതികരണത്തിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ.
വീട്ടിലിരിക്കുക. മറ്റു വീടുകളില്‍ പോകാതിരിക്കുക. അത് അവര്‍ക്കും നിങ്ങള്‍ക്കും നല്ലതല്ല. എല്ലാം പിന്നീടാകാം. അത് കൊണ്ട് ദയവായി ശ്രദ്ധിക്കുക.
മോളി അമ്മൂമ്മേ, റസ്റ്റ്‌ ഇന്‍ പീസ്‌. അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്റെ ഫേസ്ബുക്കില്‍, ഞാന്‍ എന്ത് കുറിച്ചാലും ഇടുന്ന ഉഷാറായ കമന്റുകള്‍ ഞാന്‍ മിസ്സ്‌ ചെയ്യും. അമ്മൂമ്മയുടെ സഹോദരി, മക്കള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അപ്പൂപ്പന്‍ എല്ലാവരും അമ്മൂമ്മയെ മിസ്‌ ചെയ്യുകയും എല്ലാ ദിവസവും ഓര്‍ക്കുകയും ചെയ്യും. ‘അമ്മൂസേ’ എന്ന വിളി എനിക്ക് ഇപ്പോഴും കേള്‍ക്കാം. ആ ശബ്ദം എന്റെ ഓര്‍മ്മയില്‍ നിന്നും മായാതിരിക്കട്ടെ. ജീവിതത്തിന്റെ മറുകരയില്‍ കാണാം,’ അഹാന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

സാമ്പത്തിക തട്ടിപ്പു കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച് കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസില്‍ പാലക്കാട്ടെ വീട്ടില്‍ നിന്നും ആയിരുന്നു ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

വി.എ ശ്രീകുമാറിന്റെ വാര്‍ത്തക്കുറിപ്പ്:

ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു.

കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്. ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴില്‍- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രാവിലെ പ്രചരിച്ച വാര്‍ത്തയിലെ അവാസ്തവങ്ങള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഹൃദയതകരാറോടു കൂടിയാണ് മകന്‍ ജനിച്ചതെന്ന് കനിഹ പറയുന്നു. മരണത്തിന്റെ നിന്നും തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കുവെച്ച് നടി കനിഹ  ഒരു അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. പരാജയപ്പെട്ടാല്‍ മരണം ഉറപ്പാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി നടി ഓര്‍ക്കുന്നു.

‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഞാന്‍ ആര്‍ത്തുകരഞ്ഞു. പ്രസവിച്ച് മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ. കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റിയിരുന്നു. മകനെ കാണാന്‍ ഞാന്‍ വാശി പിടിച്ചു. ശരീരം തുന്നിക്കെട്ടിയ വേദനകളെല്ലാം മറന്ന് മകനെ പോയി കണ്ടു.

ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണ്,’ കനിഹ പറഞ്ഞു.

ഈ കാലഘട്ടത്തിലെ ദാമ്പത്യബന്ധങ്ങളുടെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം ‘ഡിവോര്‍സ് ബോക്‌സ്’ ശ്രദ്ധേയമാകുന്നു. കുടുംബ ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് പങ്കാളിയെ പരസ്പരം മനസിലാക്കുന്നതും ഈഗോ ഇല്ലാതെ ഒരുമിച്ച് മുമ്പോട്ട് പോവുക എന്നതും. നിസാരമായ ഈഗോ കാരണം പരസ്പര ധാരണയില്‍ വേര്‍പിരിയലിന് തയ്യാറെടുക്കുന്ന ആനി-ജെറി ദമ്പതികളുടെ കഥയാണ് ഡിവോഴ്‌സ് ബോക്‌സ് പറയുന്നത്.

പൂര്‍ണമായും യുഎസില്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരും അമേരിക്കന്‍ മലയാളികളാണ്. ഡിവോഴ്‌സിന് മുമ്പ് ആനിയെ കാണാന്‍ ജെറി യാത്ര തിരിക്കുന്നത് മുതലാണ് കഥയുടെ ആരംഭം. നമ്മുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ നാം കണ്ടിട്ടുള്ള, അല്ലെങ്കില്‍ പറഞ്ഞ് കേട്ടിട്ടുള്ള ദമ്പതികളുടെ പ്രശ്‌നങ്ങളും അതിനെ സോള്‍വ് ചെയ്യാന്‍ നോക്കുന്ന കൂട്ടുകാരെയും ഒക്കെ വളരെ വ്യക്തമായി കാണിച്ച് വളരെ റിയലിസ്റ്റിക് ആയുള്ള മേക്കിംഗ് തന്നെ ആണ് ഡിവോഴ്സ് ബോക്സിന്റെ പ്രത്യേകത.

തുടക്കത്തില്‍ കുടുംബകഥയെന്ന് തോന്നിപ്പിച്ച്, എന്നാല്‍ പിന്നീട് ത്രില്ലര്‍ മൂഡിലേക്കുള്ള മാറ്റമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ക്ലൈമാക്‌സ് കൂടിയായപ്പോള്‍ ഡിവോഴ്സ് ബോക്‌സ് ഒരു നല്ല കാഴ്ചാനുനുഭവം തന്നെയായി മാറുന്നുണ്ട്. ‘ഓണ്‍ലൈന്‍ ഭജന’ എന്ന ഹ്യൂമര്‍ ചിത്രത്തിന് ശേഷം അനീഷ് കുമാര്‍ ‘മുത്താരംകുന്ന് മീഡിയ’യുടെ ബാനറില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് ഡിവോഴ്‌സ് ബോക്‌സ്.

ചിത്രസംയോജകന്‍ കൂടിയായ സംവിധായകന്‍ അനീഷ്‌കുമാറിന് ത്രില്ലര്‍ മൂഡിലേക് പ്രേക്ഷകരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നത് ക്യാമറയിലൂടെ യുഎസിന്റെ മറ്റൊരു മുഖം നമുക്ക് കാണിച്ച് തന്ന വികാസ് രവീന്ദ്രന്‍ ആണ്.

ഒപ്പം ഡ്രോണ്‍ ക്യാമറ ചലിപ്പിച്ച പ്രേം, കിരണ്‍ നായര്‍ എന്നിവരും ചേര്‍ന്ന് ലോക്കേഷന്റെ സൗന്ദര്യത്തെ വളരെ മികച്ച രീതിയില്‍ നമുക്ക് മുമ്പില്‍ എത്തിച്ചിരിക്കുന്നു. ആനി-ജെറി ദമ്പതിമാരായി എത്തിയ ഗായത്രി നാരായണന്‍, കിരണ്‍ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. മജീഷ് കുമാര്‍ ആണ് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. മനുവായി ചെറിയ വേഷത്തിലും മജീഷ് കുമാര്‍ എത്തുന്നുണ്ട്.

മീ​റ​റ്റ്: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത് മു​ത​ൽ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ബോ​ളി​വു​ഡ് താ​രം സോ​നു സൂ​ദ് രം​ഗ​ത്തു​ണ്ട്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഹാ​യ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും എ​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ്ട് സ​ഹാ​യ​മെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് സോ​നു.

മീ​റ​റ്റി​ലു​ള്ള കോ​വി​ഡ് ബാ​ധി​ച്ച ത​ന്‍റെ അ​മ്മാ​യി​ക്ക് വേ​ണ്ടി ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു റെ​യ്ന ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ട്വീ​റ്റ്. ട്വീ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സോ​നു വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​യി​രു​ന്നു.

10 മി​നി​റ്റി​നു​ള്ളി​ല്‍ സി​ലി​ണ്ട​ര്‍ എ​ത്തും ഭാ​യ് എ​ന്ന് സോ​നു ട്വി​റ്റ​റി​ലൂ​ടെ ത​ന്നെ മ​റു​പ​ടി ന​ൽ​കി. തു​ട​ര്‍​ന്ന് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​യെ​ന്ന റെ​യ്‌​ന​യു​ടെ ട്വീ​റ്റു​മെ​ത്തി.

 

ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

തമിഴ് ഹാസ്യരംഗത്ത് സജീവമായിരുന്ന സഹോദരൻ സെൽവരാജിനൊപ്പമാണ് പാണ്ഡു സിനിമാ ലോകത്തെത്തിയത്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് പെയിന്റ് തൊഴിലാളിയായ അദ്ദേഹം എഐഎഡിഎംകെ പാർട്ടിയുടെ പതാക രൂപകൽപന ചെയ്തവരിൽ ഒരാളായിരുന്നു.

1970ൽ സിനിമാ ലോകത്ത് ഹാസ്യം അവതരിപ്പിച്ച് തുടങ്ങിയ പാണ്ഡു, എംജിആർ, ശിവജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. ‘കാതൽ കൊട്ടൈ’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. വിജയിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ‘ഗില്ലി’, ‘ഗോകുലകത്തിൽ സീത’, ‘കാലമെല്ലാം കാതൽ വാഴ്ക’ , ‘മന്നവാ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നേരത്തെ കൊവിഡ് ബാധിച്ച് തമിഴ് സംവിധായകൻ താമിര, ഛായാഗ്രാഹകൻ കെ.വി. ആനന്ദ് എന്നിവരും മരിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved