Movies

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോണ്‍ഗ്രസില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി നിര്‍ണയ സൂചനകള്‍. അടുത്തിടെ പാര്‍ട്ടിയിലേക്കെത്തിയ സിനിമാതാരങ്ങളായ ധര്‍മജനും രമേശ് പിഷാരടിയും മത്സരരംഗത്തുണ്ടാവുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ട്വന്റി ട്വന്റിക്ക് ഏറെ വേരോട്ടമുളള മണ്ഡലം ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മ്മജനെപ്പോലൊരാള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ കോഴിക്കോട്ടെ ബാലുശ്ശേരിയില്‍ അങ്കത്തിനിറങ്ങാന്‍ കച്ചകെട്ടിയിരിക്കുന്ന ധര്‍മജനെ കുന്നത്തുനാട് കാണിച്ച് ആകര്‍ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കുന്നത്തുനാടിനോട് ചേര്‍ന്നുകിടക്കുന്ന തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ ജനശ്രദ്ധയിലേക്ക് വരുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍.

സിപിഎമ്മിനായി എം സ്വരാജ് തന്നെയാണ് കളത്തിലിറങ്ങുന്നതെങ്കില്‍ തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസക്കാരനായ പിഷാരടിക്ക് തന്റെ ജനപ്രിയത വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഈ നിര്‍ദേശത്തില്‍ വിശദമായ ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ല.

അതേസമയം, കോണ്‍ഗ്രസിന്റെ ഭാഗമായെങ്കിലും താനൊരിക്കലും സ്ഥാനാര്‍ഥിയാകില്ലെന്ന് ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ യോഗത്തില്‍വെച്ച് പിഷാരടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിഷാരടിയുടെ മനസു മാറ്റാനുളള ശ്രമങ്ങളിലാണ് എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രട് ഫ്‌ളാറ്റ് പൊളിക്കുന്നത് പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം മരട് 357ന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് നടപടി. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി റിലീസ് തടഞ്ഞു. സിനിമയുടെ ട്രെയ്‌ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിടുകയും ചെയ്തു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍, സിനിമയില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന പോലെ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ഇല്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം വ്യക്തമാക്കി.

ചിത്രം ഈ മാസം 19ന് തീയ്യേറ്ററുകളില്‍ എത്താനിരിക്കെയാണ് കോടതി ഉത്തരവിട്ടത്. ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രവുമാണ്

മലയാള സിനിമയിലെ താരരാജാക്കന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. അഭിനയ ജീവിതത്തിൽ നാന്നൂറോളം സിനിമകക്ക് മുകളിൽ അഭിനയിച്ചു തീർത്ത മമ്മൂട്ടി ഇപ്പോളും തന്റെ അഭിനയം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഓരോ സിനിമക്കും കിട്ടുന്ന സപ്പോർട്ട് വളരെ വലുതാണ്.

ഇപ്പോൾ ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്ന പുതിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ പുതിയ വിവാദം പറത്തി വിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങൾ തുടരെ പരാജയപ്പെടുന്നത് എന്തു കാരണം കൊണ്ടാണ് എന്ന് ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്നത്. പണ്ട് സിനിമയിൽ സജീവമായിരുന്നപ്പോൾ മമ്മൂട്ടിയുടെ ഒരു അഭിമുഖം എടുക്കുവാൻ അവസരം കിട്ടിയപ്പോൾ വന്ന ചോദ്യവും അവിടെ വന്ന തർക്കവുമായിരുന്നു, ശാന്തിവിള ദിനേശ് പ്രമുഖ ചാനലിന് നടത്തിയ അഭിമുഖത്തിൽ തിരിച്ച് പറഞ്ഞത്.

അന്ന് മമ്മൂട്ടിയുടെ അഭിമുഖം എടുക്കുവാൻ അവസരം ലഭിച്ചപ്പോൾ എന്തും തുറന്നു സംസാരിക്കുവാൻ ധൈര്യപ്പെടുന്ന ശാന്തിവിള ദിനേശ് മമ്മൂട്ടിയോട് താങ്കളുടെ ചിത്രങ്ങൾ അടുപ്പിച്ച് തകരുന്നത് എന്തു കാരണം കൊണ്ടാണ് എന്ന് ചോദിച്ചു. എന്നാൽ മമ്മൂട്ടി അതിനു ഉത്തരം പറയാൻ വിസമ്മതിച്ചു. നിങ്ങൾക്ക് അതിന്റെ കാരണം അറിയുമോ എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു എന്നാണ് ശാന്തിവിള ദിനേഷ് ഇപ്പോള് പറഞ്ഞിരിക്കുന്നത്. ഞാൻ മറുപടിയായി, മകളുടെ പ്രായമുള്ള സ്ത്രീകളെ നായികയാക്കി സിനിമ ചെയ്യുന്നതാണ് അതിന്റെ കാരണം എന്ന് പറഞ്ഞു. അതിഷ്ടപെടഞ്ഞ മമ്മൂട്ടി തിരികെ ദേഷ്യപ്പെടുകയും അവിടെ വെച്ച് അഭിമുഖം നിർത്തി വയ്ക്കുകയും, എന്നിട്ടു ശാന്തിവിള ദിനേശ് സ്വയം പിന്മാറി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ മനസ് കുഞ്ഞു കുട്ടികളുടെ പോലെയാണ് എന്നും അതിനാലാണ് അദ്ദേഹം അന്ന് പെട്ടന്ന് ദേഷ്യപ്പെടുന്നതെന്നും ഞങ്ങൾ ഇന്നും നല്ല സുഹൃത്തുക്കൾ ആണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ സുഹൃത്ത് സന്ദീപ് നാഹർ ജീവനൊടുക്കി. ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന ‘എം.എസ്. ധോണി ദ് അൺടോൾഡ് സ്റ്റോറി’യിൽ സുശാന്തിനൊപ്പം സന്ദീപ് അഭിനയിച്ചിരുന്നു.

ഭാര്യ കാഞ്ചനെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തിയുളള ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെയാണ് സന്ദീപ് നാഹറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോളിവുഡ് ലോബികളുടെ ഇടപെടലിനെത്തുർന്ന് അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ചും സന്ദേശത്തിൽ പറയുന്നുണ്ട്. അക്ഷയ്കുമാർ നായകനായ കേസരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള സന്ദീപ് ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയാണ്.

ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 8 മാസം കഴിഞ്ഞതോടെയാണ് സഹതാരവും ജീവനൊടുക്കിയത്.

ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ ന​​ട​​നും നി​​ർ​​മാ​​താ​​വു​​മാ​​യ സ​​ച്ചി​​ൻ ജോ​​ഷി(37)​​യെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് അ​​റ​​സ്റ്റ് ചെ​​യ്തു. ഓം​​കാ​​ർ റി​​യ​​ൽ​​റ്റേ​​ഴ്സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പേ​​ഴ്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ലാ​​ണ് സ​​ച്ചി​​ൻ ജോ​​ഷി അ​​റ​​സ്റ്റി​​ലാ​​യ​​ത്. കോ​​ട​​തി ഇ​​യാ​​ളെ വ്യാ​​ഴാ​​ഴ്ച വ​​രെ ഇ​​ഡി ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു. ഏ​​താ​​നും ഹി​​ന്ദി, തെ​​ലു​​ങ്ക് ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ള്ള ഇ​​യാ​​ൾ ഏ​​താ​​നും സി​​നി​​മ​​ക​​ളു​​ടെ നി​​ർ​​മാ​​താ​​വാ​​ണ്. സ​​ച്ചി​​ൻ ജോ​​ഷി​​യു​​ടെ കു​​ടും​​ബം ഗു​​ഡ്ക നി​​ർ​​മാ​​ണ ബി​​സി​​ന​​സ് ന​​ട​​ത്തു​​ന്ന​​വ​​രാ​​ണ്.

കബഡി കളിയുടെ വിഡിയോ പങ്കുവച്ച് നടനും എംഎൽഎയുമായി മുകേഷ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് രസകരമായ വിഡിയോ അദ്ദേഹം പങ്കിട്ടിരിക്കുന്നത്. കോവിഡിന് മുൻപ് നടന്ന മൽസരത്തിന്റെ വിഡിയോയാണെന്ന് മുകേഷ് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം എന്നാണ് അദ്ദേഹം കുറിച്ചത്.

പോരാട്ടത്തിന് കളത്തിൽ ഇറങ്ങിയപ്പോൾ കാലുവാരി പിടികൂടാൻ എതിർ ടീം ശ്രമിച്ചെങ്കിലും വിദഗ്ധമായി വരയിൽ തൊടുകയാണ് മുകേഷ്. ‘കളി എംഎൽഎയോടോ..’ എന്ന കമന്ററിയും അപ്പോൾ കേൾക്കാം.

നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത വ്യാജമെന്ന് താരത്തിന്റെ പിതാവും നിര്‍മ്മാതാവുമായ ജി സുരേഷ് കുമാര്‍. ആറ് മാസം കൂടുമ്പോള്‍ കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ടെന്നും മലയാളത്തിലെ പ്രമുഖ സിനിമ മാഗസിനില്‍ വരെ വിവാഹ വാര്‍ത്ത വന്നുവെന്നും സുരേഷ്‌കുമാര്‍ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആധികാരികമായിട്ടാണ് കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത ഒരു പ്രമുഖ സിനിമ മാഗസിനില്‍ പബ്ലിഷ് ചെയ്തത്. വാര്‍ത്തയുടെ നിജ സ്ഥിതി തിരക്കി എന്നെയോ കീര്‍ത്തിയെയോ ആരും വിളിച്ചിരുന്നില്ല. ഇതിനു മുന്‍പും കീര്‍ത്തിയുടെ വിവാഹ വാര്‍ത്തെയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ് സംവിധായകന്‍ അനിരുദ്ധിന്റെ പേര് നടിയുമായി ചേര്‍ത്താണ് വ്യാജവാര്‍ത്തകള്‍ വന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നുമായിരുന്നു വാര്‍ത്ത. നേരത്തെ വിവാഹ വാര്‍ത്ത നിഷേധിച്ച് കീര്‍ത്തിയും രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് ഇത്തരമൊരു വാര്‍ത്ത ഉണ്ടായതെന്ന് അറിയില്ലെന്നും, അത് തനിക്കും സര്‍പ്രൈസ് ആയിരുന്നുവെന്നുമാണ് താരം പ്രതികരിച്ചത്.

ഉടനെയൊന്നും തന്റെ വിവാഹമുണ്ടാകില്ലെന്നും. അത്തരത്തില്‍ ഒരു പ്ലാന്‍ പോലുമിപ്പോള്‍ ഇല്ലെന്നും കീര്‍ത്തി വ്യക്തമാക്കിയിരുന്നു. ആളുകളുടെ വ്യക്തിജീവിതത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പകരം, പ്രധാനപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു.

സീരിയൽ താരം റബേക്ക സന്തോഷും യുവ സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരാകുന്നു. ഫെബ്രുവരി 14ന് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. നടന്മാരായ കുഞ്ചാക്കോ ബോബൻ, ബിബിൻ ജോർജ്, മുന്ന, രമേഷ് പിഷാരടി. വിവേക് ​ഗോപൻ, സംവിധായകൻ അജയ് വാസുദേവ് തുടങ്ങി സിനിമാ സീരിയൽ രം​ഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

തൃശൂർ സ്വദേശിനിയായ റെബേക്ക മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.

കുഞ്ചാക്കോ ബോബൻ നായകനനായെത്തിയ കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിൻ ജോർജിനെ നായകനാക്കി മാർഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

‘എനിക്ക് പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കും’ ഇത് മേജര്‍ രവിയുടെ വാക്കുകളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പുതിയ പ്രതികരണം.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. മറ്റൊന്നും തീരുമാനമായിട്ടില്ല. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും, ഭാവിയില്‍ തനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍ ശമ്പളമായി 1 രൂപ മാത്രമാകും എടുക്കുക എന്നും, ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുമെന്നും മേജര്‍ രവി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അഴിമതിയില്ലാതെ എന്റെ ജനങ്ങളെ സേവിക്കണമെന്ന എന്റെ ഡിമാന്‍ഡ് അംഗീകരിക്കുന്ന ഒരു പാര്‍ട്ടിക്കായി കാത്തിരിക്കുകയാണ്. ഉടന്‍ തന്നെ തീരുമാനം നിങ്ങളെയെല്ലാവരെയും അറിയിക്കും. പ്രചരണങ്ങളില്‍ വീഴരുത്.

അതെ, ഞാന്‍ കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുത്തു, അത്ര മാത്രമാണുണ്ടായത്. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും ഞാന്‍ പ്രവര്‍ത്തിക്കുക. ഭാവിയില്‍ എനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍, ശമ്പളമായി 1 രൂപ മാത്രമാകും ഞാന്‍ എടുക്കുക. ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കും’,

ഷെറിൻ പി യോഹന്നാൻ

വാലന്റൈൻസ് ഡേ വീക്കെൻഡ് റിലീസ് ആയി കേരളത്തിൽ എത്തിയ ചിത്രമാണ് ‘കുട്ടി സ്റ്റോറി.’ GVM ന്റേതടക്കം നാല് കുട്ടി കഥകളാണ് ചിത്രത്തിൽ. മറ്റ് ആന്തോളജികൾ ഒടിടി റിലീസ് എന്ന വഴി തിരഞ്ഞെടുത്തപ്പോൾ അതിന് നിൽക്കാതെ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു ചിത്രം. നാല് കഥകളിലെയും പ്രധാന തീം ഒന്നുതന്നെ ; പ്രണയം

GVM ന്റെ സംവിധാനത്തിൽ അദ്ദേഹം തന്നെ നായകനായി എത്തുന്ന ‘എതിർപ്പാറാ മുത്തം’ മനോഹര ചിത്രമാണ്. Can a man and woman remain just friends for life? എന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ആദിയുടെയും മീരുവിന്റെയും കഥയാണ് പറയുന്നത്. മികച്ച പ്രകടനങ്ങൾ കൊണ്ടും പശ്ചാത്തലസംഗീതം കൊണ്ടും അവതരണ രീതികൊണ്ടും തൃപ്തിപ്പെടുത്തുന്ന ചിത്രം. Gvm ന്റെ കംഫർട് സോണിൽ നിന്നുകൊണ്ടുള്ള ചിത്രം.

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം, അബോർഷൻ എന്നീ വിഷയങ്ങൾ കൂട്ടിച്ചേർത്തൊരുക്കിയ വിജയ്യുടെ ‘അവനും നാനും’ നല്ല രീതിയിൽ തുടങ്ങി മെലോഡ്രാമയിലേക്ക് വഴുതിവീണ ഒന്നാണ്. ശക്തമല്ലാത്ത തിരക്കഥ ചിത്രത്തെ ബാധിക്കുമ്പോൾ തന്നെ മേഘയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

ഗെയിമേഴ്സിന്റെ കഥ പറയുന്ന ‘ലോഗം’ വളരെ ഇന്റെറസ്റ്റിംഗ്‌ ആയ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വെങ്കട്ട് പ്രഭുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഒരു ഗെയിം വേൾഡിലാണ് നടക്കുന്നത്. Adam-Eve എന്നീ ഗെയിമേഴ്സിന്റെ ബന്ധവും പറഞ്ഞുവയ്ക്കുന്നു. വിഎഫ്എക്സ് ഒക്കെ ഉഗ്രൻ ആയതിനാൽ കണ്ടിരിക്കാം. കഥയില്ലായ്മ ഉണ്ടെങ്കിലും ബോറടിയൊന്നുമില്ല.

സേതുപതി നായകനായി എത്തുന്ന നളൻ കുമാരസ്വാമി ചിത്രം ‘ആടൽ പാടൽ’ ഭാര്യ – ഭർതൃ ബന്ധത്തിലെ വിള്ളലുകളാണ് തുറന്നവതരിപ്പിക്കുന്നത്. സേതുപതി, അതിഥി എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം കഥപറച്ചിൽ രീതിയും മുന്നിട്ടുനിൽക്കുന്നു. ക്ലൈമാക്സിൽ നല്ലൊരു ഫീൽ സമ്മാനിക്കുന്ന ചിത്രം.

Last Word – റൊമാന്റിക് ചിത്രങ്ങൾ ആസ്വദിക്കുന്നവരാണെങ്കിൽ തിയേറ്ററിൽ തന്നെ കണ്ടുനോക്കുക. അല്ലാത്തപക്ഷം ഒടിടി ആവും മികച്ച മാർഗം. പേർസണൽ ഫേവറൈറ്റ് Gvm ന്റേതുതന്നെ

RECENT POSTS
Copyright © . All rights reserved