Movies

‘എനിക്ക് പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കും’ ഇത് മേജര്‍ രവിയുടെ വാക്കുകളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പുതിയ പ്രതികരണം.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. മറ്റൊന്നും തീരുമാനമായിട്ടില്ല. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും, ഭാവിയില്‍ തനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍ ശമ്പളമായി 1 രൂപ മാത്രമാകും എടുക്കുക എന്നും, ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുമെന്നും മേജര്‍ രവി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അഴിമതിയില്ലാതെ എന്റെ ജനങ്ങളെ സേവിക്കണമെന്ന എന്റെ ഡിമാന്‍ഡ് അംഗീകരിക്കുന്ന ഒരു പാര്‍ട്ടിക്കായി കാത്തിരിക്കുകയാണ്. ഉടന്‍ തന്നെ തീരുമാനം നിങ്ങളെയെല്ലാവരെയും അറിയിക്കും. പ്രചരണങ്ങളില്‍ വീഴരുത്.

അതെ, ഞാന്‍ കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുത്തു, അത്ര മാത്രമാണുണ്ടായത്. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും ഞാന്‍ പ്രവര്‍ത്തിക്കുക. ഭാവിയില്‍ എനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍, ശമ്പളമായി 1 രൂപ മാത്രമാകും ഞാന്‍ എടുക്കുക. ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കും’,

ഷെറിൻ പി യോഹന്നാൻ

വാലന്റൈൻസ് ഡേ വീക്കെൻഡ് റിലീസ് ആയി കേരളത്തിൽ എത്തിയ ചിത്രമാണ് ‘കുട്ടി സ്റ്റോറി.’ GVM ന്റേതടക്കം നാല് കുട്ടി കഥകളാണ് ചിത്രത്തിൽ. മറ്റ് ആന്തോളജികൾ ഒടിടി റിലീസ് എന്ന വഴി തിരഞ്ഞെടുത്തപ്പോൾ അതിന് നിൽക്കാതെ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു ചിത്രം. നാല് കഥകളിലെയും പ്രധാന തീം ഒന്നുതന്നെ ; പ്രണയം

GVM ന്റെ സംവിധാനത്തിൽ അദ്ദേഹം തന്നെ നായകനായി എത്തുന്ന ‘എതിർപ്പാറാ മുത്തം’ മനോഹര ചിത്രമാണ്. Can a man and woman remain just friends for life? എന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ആദിയുടെയും മീരുവിന്റെയും കഥയാണ് പറയുന്നത്. മികച്ച പ്രകടനങ്ങൾ കൊണ്ടും പശ്ചാത്തലസംഗീതം കൊണ്ടും അവതരണ രീതികൊണ്ടും തൃപ്തിപ്പെടുത്തുന്ന ചിത്രം. Gvm ന്റെ കംഫർട് സോണിൽ നിന്നുകൊണ്ടുള്ള ചിത്രം.

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം, അബോർഷൻ എന്നീ വിഷയങ്ങൾ കൂട്ടിച്ചേർത്തൊരുക്കിയ വിജയ്യുടെ ‘അവനും നാനും’ നല്ല രീതിയിൽ തുടങ്ങി മെലോഡ്രാമയിലേക്ക് വഴുതിവീണ ഒന്നാണ്. ശക്തമല്ലാത്ത തിരക്കഥ ചിത്രത്തെ ബാധിക്കുമ്പോൾ തന്നെ മേഘയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

ഗെയിമേഴ്സിന്റെ കഥ പറയുന്ന ‘ലോഗം’ വളരെ ഇന്റെറസ്റ്റിംഗ്‌ ആയ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വെങ്കട്ട് പ്രഭുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഒരു ഗെയിം വേൾഡിലാണ് നടക്കുന്നത്. Adam-Eve എന്നീ ഗെയിമേഴ്സിന്റെ ബന്ധവും പറഞ്ഞുവയ്ക്കുന്നു. വിഎഫ്എക്സ് ഒക്കെ ഉഗ്രൻ ആയതിനാൽ കണ്ടിരിക്കാം. കഥയില്ലായ്മ ഉണ്ടെങ്കിലും ബോറടിയൊന്നുമില്ല.

സേതുപതി നായകനായി എത്തുന്ന നളൻ കുമാരസ്വാമി ചിത്രം ‘ആടൽ പാടൽ’ ഭാര്യ – ഭർതൃ ബന്ധത്തിലെ വിള്ളലുകളാണ് തുറന്നവതരിപ്പിക്കുന്നത്. സേതുപതി, അതിഥി എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം കഥപറച്ചിൽ രീതിയും മുന്നിട്ടുനിൽക്കുന്നു. ക്ലൈമാക്സിൽ നല്ലൊരു ഫീൽ സമ്മാനിക്കുന്ന ചിത്രം.

Last Word – റൊമാന്റിക് ചിത്രങ്ങൾ ആസ്വദിക്കുന്നവരാണെങ്കിൽ തിയേറ്ററിൽ തന്നെ കണ്ടുനോക്കുക. അല്ലാത്തപക്ഷം ഒടിടി ആവും മികച്ച മാർഗം. പേർസണൽ ഫേവറൈറ്റ് Gvm ന്റേതുതന്നെ

അങ്കമാലി ഡയറീസിലെ പെപ്പെയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ആന്റണി വർഗീസ്. ഇപ്പോഴിതാ ആന്റണി വര്‍ഗ്ഗീസിന്റെ ജീവിതത്തിലൊരു സന്തോഷ വാര്‍ത്ത ഉണ്ടായിരിക്കുകയാണ്. ആന്റണി വിവാഹിതനാകാന്‍ പോവുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. പ്രണയവിവാഹമല്ലായിരുന്നുവെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്കമാലി സ്വദേശിയാണ് വധു. വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്

ഈയ്യടുത്തായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹം നടന്നത്. അഞ്ജലിയുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. ആന്റണിയുടേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ഇതിനിടെയാണ് താരത്തിന്‌റെ ജീവിതത്തിലേക്ക് ഒരു കൂട്ട് എത്തുന്നത്.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനെക്കുറിച്ച് സംസാരിച്ചു. സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സുഹൃത്തും സംവിധായകനുമായ ജിജോ പുന്നൂസ് ബറോസിന്റെ കഥ പറഞ്ഞപ്പോൾ ആ കഥ സിനിമയാക്കുവാൻ താൽപര്യം തോന്നിയെന്നും മോഹൻലാൽ പറഞ്ഞു. സിനിമയിൽ കേന്ദ്രകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

ബറോസിനെക്കുറിച്ച് മോഹൻലാൽ

സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ജിജോ പുന്നൂസ് കഥ വിവരിച്ചപ്പോൾ, അവൻ ഇത് ചെയ്യാൻ പോകുകയാണോ എന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ബറോസ് യക്ഷിക്കഥയാണ്, ഒരു ജീനിയെക്കുറിച്ചും നിധിയുടെ സംരക്ഷകനെക്കുറിച്ചും ഒരു പെൺകുട്ടിയെക്കുറിച്ചുമുള്ള കഥയാണ് . ഞാൻ തന്നെ സിനിമ ചെയ്യുവാൻ എന്നിലെ കുട്ടി പറയുവാൻ തുടങ്ങി. എന്നിലെ ആ കുട്ടി എന്നെ നിരന്തരം ശല്യം ചെയ്യുകയും ജിജോയോട് സംവിധാനത്തക്കുറിച്ച് സൂചിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. നാൽപത് വർഷം മുമ്പ്, നവോദയ അപ്പച്ചനും ജിജോ പുന്നൂസ്സുമാണ് എന്നിലെ നടനെ കണ്ടെത്തിയത് . അങ്ങനെ ജിജോ പറഞ്ഞു, “എന്റെ എല്ലാ അനുഗ്രഹങ്ങളോടും പിന്തുണയോടും കൂടി നിങ്ങൾ ഇത് ചെയ്യണം.” ഇതൊരു 3 ഡി ഫിലിമാണ്, അങ്ങനെ സങ്കീർണ്ണമായ ആ സിനിമ ചെയ്യുവാൻ ഞാൻ ആഗ്രഹിച്ചു . ബറോസ് ജനുവരിയിൽ ആരംഭിക്കേണ്ടതായിരുന്നു, മിക്ക അഭിനേതാക്കളും സ്പെയിൻ, പോർച്ചുഗൽ, യു എസ് എന്നിവിടങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ആക്ഷൻ ഡയറക്ടർ തായ്‌ലൻഡിൽ നിന്നുമാണ് . അതിനാൽ, ഏപ്രിൽ പകുതിയോടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ബറോസ് പ്രീ പ്രൊഡക്ഷന് ചെന്നൈയില്‍ ലാല്‍ തുടക്കമിട്ടിരുന്നു. ബറോസ് ടീമിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷം. വിദേശ സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിലുണ്ടാകും. മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

മലയാളികൾക്ക് ഏറെ പ്രിയ നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ധനുഷിന്റെ നായികയായി മഞ്ജു അഭിനയിച്ച അസുരൻ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് തന്നെ മലയാളത്തിൽ മികച്ച നടിയായി തിളങ്ങുകയായിരുന്നു മഞ്ജു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ മോചനം, വിവാഹ മോചനം നേടിയതിനു പിന്നാലെ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതും വലിയ വാർത്ത ആയിരുന്നു, ഇപ്പോൾ ദിലീപും മഞ്ജുവും വിവാഹം കഴിക്കുമ്പോൾ നടന്ന ചില സംഭവങ്ങൾ തുറന്നു പറയുകയാണ് ഡാന്‍സര്‍ തമ്പി.

തമ്പി പറയുന്നത് ഇങ്ങനെ, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി കേസ് നടക്കുന്ന സമയത്ത് ഞാന്‍ സെക്രട്ടറിയേറ്റില്‍ സമരം നടത്തിയിരുന്നു. അരെങ്കിലും അങ്ങനെ ചെയ്യുമോ? ദിലീപിന്റെയും മഞ്ജു വാര്യരുടെയും കല്യാണം ആദ്യം തുടങ്ങി വച്ചത് ഞങ്ങളെല്ലാവരും കൂടിയാണ്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങ് ചങ്ങനാശ്ശേരിയില്‍ നടക്കുകയാണ്. അന്നേരമാണ് തുടക്കം. അതിന് ചുക്കാന്‍ പിടിച്ചത് അന്തരിച്ച നടന്‍ കലാഭവന്‍ മണിയൊക്കെ കൂടിയാണ്.നന്മയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ അത് വലിയൊരു പ്രശ്‌നമായി. ഷൂട്ടിങ്ങ് ഒക്കെ നിര്‍ത്തി വച്ചു. ഹോട്ടലില്‍ വച്ച് മഞ്ജു വാര്യരും അച്ഛനും അമ്മയും സഹോദരനും തമ്മില്‍ വഴക്കായിരുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഈ കുട്ടിയെ കെട്ടി കൊണ്ട് പോയാല്‍ പിന്നെ അവര്‍ക്ക് ജീവിക്കണ്ടേ. ഞാന്‍ അതില്‍ ഇടപ്പെട്ടു. കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയുടെ എല്ലാമാണ് മഞ്ജു വാര്യര്‍. ദിലീപുമായിട്ടുള്ള മഞ്ജുവിന്റെ വിവാഹം നടന്നു എന്നുള്ള വാര്‍ത്തയാണ് സെറ്റിലെ പ്രധാന സംസാരം. ഒരു ദിവസം പുള്ളി വന്ന് പോയി.

അങ്ങനൊരു ദിവസം രാത്രി വലിയ ബഹളം കേട്ടു. മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. മഞ്ജു കരഞ്ഞോട്ട് നില്‍ക്കുകയാണ്. എന്നെ അവള്‍ക്ക് വലിയ കാര്യമാണ്. അതുകൊണ്ട് ഞാന്‍ അവരോട് സംസാരിച്ചു. മോളേ… നിന്റെ കൈയിലും അവരുടെ ഭാഗത്തും തെറ്റില്ല. ആലോചിക്കാതെ ഒരു കാര്യത്തിലേക്ക് എടുത്ത് ചാടരുത്. അന്ന് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റിയത് ആ കരച്ചിലൊന്ന് തണുപ്പിച്ചു എന്നുള്ളതാണ്. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴെക്കും ദിലീപുമായിട്ടുള്ള കല്യാണം നടന്നു എന്നറിഞ്ഞു.അതേ അറിയാവു. അതിന് ശേഷം അവരെയെല്ലാം കാണാറുണ്ട്. കണ്ടാലും ഇവര്‍ മൂന്ന് പേരും എന്നോടുള്ള സ്‌നേഹം കാണിക്കും. ഇനി എനിക്ക് പറയാനുള്ളത് ദിലീപും കാവ്യയും മഞ്ജുവുമെല്ലാം ഒരേ കുടുംബത്തിന്റെ അംഗങ്ങളാണ് എന്നും തമ്പ് വ്യക്തമാക്കുന്നു,

ഭാര്യ സീരിയലിലെ രോഹിണിയെ അറിയാത്ത മലയാളി കുടുംബപ്രേക്ഷകരുണ്ടാവില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് ആണ് സീരിയൽ പ്രേക്ഷകരുടെ മനസ്സു മൃദുല വിജയ് കീഴടക്കിയത്. മികച്ച അഭിനയമാണ് മൃദുലയുടേത്. ഭാര്യയിൽ പച്ചപ്പാവമായ കഥാപത്രം ആയിട്ടാണ് മൃദുല എത്തിയതെങ്കിൽ പൂക്കാലം വരവായിൽ എത്തിയപ്പോൾ അഭിനയത്തിന്റെ മറ്റൊരു ദൃശ്യ അനുഭവമാണ് താരം നമ്മൾക്ക് സമ്മാനിച്ചത്. ഇപ്പോൾ താരത്തിന്റെ അമ്മ മൃദുലയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, രേഖ രതീഷിന്റെ W ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടായ ഒരു സംഭവം ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.ഷോയിലേക്ക് മൃദുലയുടെ അച്ഛനും അമ്മയും എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

മൃദുലക്ക് സർപ്രൈസായിട്ടാണ് ഷോയിലേക്ക് അച്ഛനും അമ്മയും എത്തിയതും. മകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മൃദുലയുടെ അമ്മ ഇമോഷണൽ ആകുന്നുണ്ട്. മുൻപെങ്ങോ ഒരു അപകടം നടന്ന സമയത്തെ കുറിച്ച് പറയുമ്പോൾ ആണ് അമ്മയുടെ കണ്ണുകൾ ഈറൻ അണിഞ്ഞത്. ആ സമയത്തു ഊണും ഉറക്കവും കളഞ്ഞിട്ടാണ് മകൾ ഞങ്ങളെ നോക്കിയതെന്നും അമ്മ പറയുന്നു. മാത്രമല്ല ദൈവം തന്ന നിധിയാണ് ഞങ്ങൾക്ക് ഈ പൊന്നുമകൾ എന്നും ലോകം അറിയട്ടെ എന്നാണ് മൃദുലയുടെ അമ്മ പറഞ്ഞത്.പൂക്കാലം വരവായി എന്ന പരമ്പരയില്  അമ്മയും മകളുമായി അഭിനയിച്ച് വരികയാണ് ഇരുവരും.

ശ്രീലക്ഷ്മിയെന്നാണ് തന്റെ യഥാര്ത്ഥ  പേരെന്നും മൃദുല പറഞ്ഞിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്, നടൻ യുവ കൃഷ്ണയുമായിട്ടാണ് താരത്തിന്റെ വിവാഹ നിശ്‌ചയം കഴിഞ്ഞത്.

എൻഗേജ്മെന്റ് ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് നിമിത്തമായത്. രണ്ടാൾക്കും വിവാഹം ആലോചിക്കുന്ന സമയമാണെന്ന് അറിയുമായിരുന്നു. എങ്കിൽ നിങ്ങൾക്കു രണ്ടാൾക്കും  ഒന്നിച്ചൂടേയെന്നായിരുന്നു യുവയോടും മൃദുലയോടും രേഖ ചോദിച്ചത്. ജാതകം ചേരുമെന്ന് മനസ്സിലായതോടെയായിരുന്നു പെണ്ണുകാണൽ നടത്തിയത്. അതിന് ശേഷമായി വിവാഹനിശ്ചയം നടത്താനായി തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

താസംഘടനയിലെ അംഗങ്ങളായ സ്ത്രീകളെ മാറ്റി നിർത്തുന്നത് ചൂണ്ടിക്കാണിച്ചതിന് നടി പാർവതിക്ക് എതിരെ പരാമർശം നടത്തി വിവാദത്തിലായ സംഘടനാ എക്‌സിക്യൂട്ടീവ് അംഗം രചന നാരായണൻകുട്ടി കൂടുതൽ വിവാദത്തിലേക്ക്. പാർവതി ആരാണെന്ന ചോദ്യം ചോദിച്ചതോടെ രചനയെ സോഷ്യൽമീഡിയ കടന്നാക്രമിക്കുകയാണ്. രചനയ്‌ക്കെതിരെ നടൻ ഷമ്മി തിലകനും ഏറ്റവും ഒടുവിലായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

നേരത്തെ, താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദം സോഷ്യൽമീഡിയയിലടക്കം കത്തിയതോടെ സ്ത്രീകളായ അംഗങ്ങൾ ഇരിക്കുകയും പുരുഷന്മാർ നിൽക്കുകയും ചെയ്യുന്ന പുതിയ ചിത്രം പേസ്ബുക്കിൽ രചന പോസ്റ്റ് ചെയ്തിരുന്നു. ഇതിനുതാഴെ, പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും, അത് ഒരിക്കൽ മനസിലാകുമെന്നും രചനയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരാൾ കമന്റിട്ടിരുന്നു. എന്നാൽ, ആരാണ് പാർവതിയെന്നായിരുന്നു രചന തിരിച്ച് ചോദിച്ചത്. ഒരൊറ്റ ചോദ്യത്തിലൂടെ താരം പുതിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ രചനയെ നടൻ ഹരീഷ് പേരടി ഉൾപ്പടെയുള്ളവർ സോഷ്യൽമീഡിയയിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

ഇപ്പോഴിതാ രചനയ്ക്ക് തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരസംഘടനയ്ക്ക് എതിരെ നിരന്തരം വിമർശനം നടത്തുന്ന നടൻ ഷമ്മി തിലകൻ. അഭിപ്രായം പറയാനും പ്രതികരിക്കാനും മടിക്കാത്ത അപൂർവ്വം നടന്മാരിൽ ഒരാളായ ഷമ്മി തിലകൻ രചന നാരായണൻകുട്ടിയുടെ പേരെടുത്ത് പറയാതെ തന്നെ മറുപടി നൽകിയിരിക്കുകയാണ്.

‘ചോദ്യം : ആരാണ് പാർവ്വതി..!???
ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!’- ഷമ്മി തിലകന്റെ പോസ്റ്റ് ഇങ്ങനെ.
 ആരാണ് പാർവതി? ധൈര്യമാണ് പാർവതി, സമരമാണ് പാർവതി, ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവതി, തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവതി- എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.

താരസംഘടന എഎംഎംഎയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഇരിപ്പിടം പോലും അനുവദിച്ചിരുന്നില്ല. എന്നാൽ, നടന്മാരായ ഭാരവാഹികൾക്ക് പത്രസമ്മേളനത്തിൽ ഇരിക്കാനും സംസാരിക്കാനും അവസരവും ഒരുക്കിയിരുന്നു. ഇതിനെ സോഷ്യൽമീഡിയയും നടി പാർവ്വതി തിരുവോത്തും ചോദ്യം ചെയ്തപ്പോൾ ന്യായീകരിച്ച് രചന രംഗത്തെത്തുകയായിരുന്നു.

തുടർന്ന് രചനയെ സോഷ്യൽമീഡിയ ആവശ്യത്തിലേറെ വിമർശിക്കുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ‘കാര്യം പിടികിട്ടാതിരുന്ന’ രചനയ്ക്ക് സെലിബ്രിറ്റികളിൽ നിന്നു തന്നെ ഇപ്പോൾ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.

മോഹൻലാൽ എന്ന നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വിരലുകൾ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിർന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹൻലാൽ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാൽ എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താൻ അത് അവസാനിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്.  ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

“ഇത് ഒരു ജോലിയാണെന്ന് തോന്നുന്ന ദിവസം, അഭിനയം നിർത്തുമെന്ന് ഞാൻ സത്യം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

ഇത്രയും കാലത്തിനിടെ താൻ നിരവധി കഥാപാത്രങ്ങൾ ചെയ്തെന്നും, എന്നാൽ ജോർജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി എപ്പോൾ എങ്ങനെ പെരുമാറുമെന്നോ അയാൾ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

“ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രം ആസ്വദിക്കൂ.” മോഹൻലാൽ പറഞ്ഞു.

“ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.

അശ്ലീല വീഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ നടി ഗെഹന വസിഷ്ടിന്റെ നിര്‍മ്മാണ കമ്പനിക്കായി പ്രവര്‍ത്തിച്ചിരുന്ന മോഡല്‍ കോ-ഓര്‍ഡിനേറ്ററായ ഉമേഷ് കാമത്ത് അറസ്റ്റില്‍.

മുംബൈ പോലീസ് ആണ് ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വീഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിക്കുന്നു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് വന്നിരുന്നത്.

രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇയാള്‍ വിദേശത്തെ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങളും പോലീസ് കണ്ടെത്തി. അര മണിക്കൂര്‍ വീതമുള്ളതാണ് വീഡിയോകള്‍.

ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളായ പെണ്‍കുട്ടികള്‍ക്ക് പരമാവധി 20,000 രൂപയാണു നല്‍കിയിരുന്നതെന്നും പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

മറിമായം എന്ന മഴവിൽ മനോരമയിലെ ഹാസ്യപരിപാടിയിലൂടെ ശ്രദ്ധേയയാവുകയും പിന്നീട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്തുവച്ച് അഭിനയമികവിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത നടിയാണ് രചന. ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ ഭാര്യയായി ആണ് രചന സിനിമയിലേക്ക് ചുവട് വെച്ചത്. കുറഞ്ഞ നാളുകൾ കൊണ്ട് നിരവധി സിനിമകൾ ചെയ്യാൻ അവസരം ലഭിക്കുകയും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. അഭിനയം പോലെ തന്നെ നൃത്തത്തിലും അസാമാന്യ അറിവുള്ള നർത്തകി കൂടിയാണ് രചന.മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ മുന്നിരയിലേക്ക് എത്തിയ രചന നാരായണൻ കുട്ടി വിവാഹിതയായ കാര്യം പോലും പലർക്കും അറിയില്ല.

പ്രണയവിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറയുമായിരുന്നു. എന്നാൽ രചന നാരായണന്കുട്ടിയുടേത് പൂര്ണമായും വീട്ടുക്കാർ ആലോചിച്ചു നടത്തിയ വിവാഹമാണ്.റേഡിയോ മാംഗോയിൽ ആർ ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് രചന ബിഎഡ് പഠിച്ചു. ദേവമാത സിഎംഐ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് വിവാഹം കഴിയ്ക്കുന്നത്.2011 ജനുവരിയിലായിരുന്നു രചനയുടെയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് ഭാര്യാ- ഭർത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു.

ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോൾ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന്- രചന പറഞ്ഞു.

2012ലാണ് ഇരുവരും നിയമപരമായി വേർ പിരിയുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്. രചന വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ സ്‌ക്കൂൾ കലോത്സവങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന രചന നാലാം ക്‌ളാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു. തൃശ്ശൂരിലെ തന്നെ ഒരു സ്കൂളിൽ അദ്ധ്യാപികയായി ജോലി നോക്കി വരികെയാണ് താരത്തിന് മാറിമായതിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. ആ അവസരം ആണ് രചനയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. മാറിമായതിലെ താരത്തിന്റെ വേഷം പ്രേക്ഷക ശ്രദ്ധ നേടിയതോടെ രചനയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചുതുടങ്ങുകയായിരുന്നു.

Copyright © . All rights reserved