Movies

മുപ്പതാം ജന്‍മദിനം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ നടി റെജിന കസാന്‍ഡ്ര. പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ ഞെട്ടിക്കുന്ന പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രം പങ്കുവച്ച് ‘നഗ്ന ചിത്രങ്ങള്‍ കാണാന്‍ ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക..’ എന്നാണ് റെജിന ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്.

കുട്ടിക്കാലത്തെ രസകരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജന്‍മദിനത്തില്‍ തന്നെ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് കുറിപ്പും റെജിന പങ്കുവച്ചിട്ടുണ്ട്. ഡിസംബര്‍ 13ന് ആണ് താരം തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത്. കേഡി ബില്ല കില്ലാഡി രംഗ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്.

സൈബര്‍ സദാചാരക്കാരോടുള്ള മറുപടിയായാണ് റെജീനയുടെ പോസ്റ്റ് എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പോസ്റ്റിന് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നെഞ്ചം മരപ്പത്തിലൈ, പാര്‍ട്ടി, ചക്ര, കല്ലപ്പാര്‍ട്ട്, കസഡ തപര എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

കണ്ട നാള്‍ മുതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജീന സിനിമയിലേക്ക് എത്തിയത്. തമിഴ്, കന്നഡ, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ട താരം മാനഗരം, ഏവ്, ഏക് ലഡ്കി കോ ദേഖാ തോ ഏസാ ലഗാ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Regina Cassandra (@reginaacassandraa)

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ പേര് സലാര്‍ എന്നാണ്. ഇന്ത്യന്‍ സിനിമാലോകം ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് മലയാളികള്‍ക്ക് ഇരട്ടി കൗതുകം ഉണര്‍ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്ത.

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഹണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉറപ്പായും അഭിനയിക്കും എന്ന തരത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹന്‍ലാലിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2016ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നായിരുന്നു.

അതേസമയം, ബോക്സോഫീസുകളെ ഇളക്കിമറിച്ച ബാഹുബലിയുടെ വിജയത്തിന് പിന്നാലെ വന്‍ ഓഫറുകളാണ് പ്രഭാസിനെ തേടിയെത്തുന്നത്. ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കിടയിലെ ‘ബാഹുബലി’യുടെ കോളിളക്കം പ്രഭാസിന്റെ പ്രതിഫലവും വര്‍ധിപ്പിച്ചു. വരാനിരിക്കുന്ന നാല് ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കായി അദ്ദേഹം വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ടാല്‍ ആരാധകര്‍ ഞെട്ടും.

രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ‘രാധേ ശ്യാം’, നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്‍േതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍.

മലയാളികളുടെ പ്രിയപ്പെ നടന്മാരില്‍ ഒരാളാണ് സാജന്‍ പള്ളുരുത്തി. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം തിളങ്ങിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് നടന്‍. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും ഉള്ളിലെ സങ്കടങ്ങള്‍ മറച്ചു പിടിക്കാനായിരുന്നു സാജന്‍ ശ്രമിച്ചിരുന്നത്. അതിനാല്‍ ഒപ്പമുണ്ടായിരുന്നവരില്‍ പലരും സിനിമയില്‍ തിളങ്ങിയപ്പോള്‍ ഉത്തരവാദിത്വം മറന്ന് അവസരങ്ങള്‍ക്ക് പിന്നാലെ പോകാന്‍ സാജന് തയ്യാറായില്ല. അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛന്‍ തളര്‍ന്ന് കിടപ്പിലായപ്പോള്‍ കലാരംഗത്ത് നിന്നു നീണ്ട ഇടവേള എടുക്കുകയായിരുന്നു സാജന്റെ തീരുമാനം.

രാവും പകലുമില്ലാതെ വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടിനടന്നിരുന്ന കാലത്ത് ഭക്ഷണം ഒരുക്കി വച്ചും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടും എല്ലാ പ്രോത്സാഹനവും നല്‍കി സാജന് ഒപ്പമുണ്ടായിരുന്നത് അച്ഛനും അമ്മയുമായിരുന്നു. അവരുടെ അവസാന കാലം സ്വന്തം ജീവിതം തേടി പോകാന്‍ സാജന്‍ ഒരുക്കമായിരുന്നില്ല. അവരെ പരിചരിച്ചും സ്‌നേഹിച്ചും സാജന്‍ ഒപ്പമിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സാജന്‍ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

എനിക്കുള്ള കലാവാസനയില്‍ വീട്ടുകാര്‍ക്കും വലിയ സന്തോഷമായിരുന്നു. പക്ഷേ കയറുകെട്ട് തൊഴിലാളി ആയ അച്ഛന് എന്നെ ഏതെങ്കിലും മാസ്റ്ററുടെ അടുത്തു വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഞാനെല്ലാം കണ്ടും കേട്ടും പഠിക്കുകയായിരുന്നു. സ്‌കൂളില്‍ ഡാന്‍സ് ഒഴിച്ചുള്ള എല്ലാ പരിപാടികളിലും ഞാനുണ്ടാകും. എനിക്ക് സീരിയസ് ലുക്ക് ആണല്ലോ. ഈ ലുക്കില്‍ ഞാനൊരു മോണോ ആക്ട് അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ ചിരിച്ചു. ആ ചിരിയാണ് എന്നെ ഈ വേദികളിലേക്ക് എത്തിച്ചത്. ഞാന്‍ തമാശകള്‍ എഴുതാന്‍ തുടങ്ങി. കലാഭാവന്റെ പ്രോഗ്രാം, ഹരിശ്രീയുടെ പ്രോഗ്രാം അങ്ങനെ പ്രശസ്തമായ ട്രൂപ്പുകളുടെ പരിപാടികളായിരുന്നു ആ കാലത്ത് അമ്പലപ്പറമ്പുകളില്‍ ഹിറ്റ്. അതിനിടയിലാണ്സാജന്‍ പള്ളുരുത്തി  ഒരു പേരായി വരുന്നത്. സംഘകല എന്നൊരു ട്രൂപ്പിനു വേണ്ടിയായിരുന്നു അന്ന് കളിച്ചിരുന്നത്. മാസം 90 കളികളുണ്ടായ സമയമുണ്ടായിരുന്നു. ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന കാസറ്റ് വര്‍ഷത്തിലൊരിക്കല്‍ വരും. അതിലും എന്റെ പേര് കേറി വന്നു. സ്‌റ്റേജില്‍ എനിക്ക് പേരായി. പല ട്രൂപ്പുകള്‍ക്കു വേണ്ടി എഴുതി. ട്രൂപ്പിന്റെ പേരിനേക്കാള്‍ സാജന്‍ പള്ളുരുത്തിയുടെ പ്രോഗ്രാം എന്ന വിശേഷണം കിട്ടിത്തുടങ്ങി.

രണ്ടാളുടെ ബുദ്ധിയും സംസാരശേഷിയും എനിക്ക് തന്നിരിക്കുകയാണ്. കാരണം എന്റെ അനുജന്‍ ഒരു ഭിന്നശേഷിക്കാരനാണ്. അവനെക്കൊണ്ടു തന്നെ എന്റെ അമ്മ ഏറെ ദുഃഖത്തിലായിരുന്നു. എന്നിലെ കലാവാസന അമ്മയ്ക്ക് ഇഷ്ടമാണ്. എന്റെ ഇല്ലായ്മയിലും പോരായ്മയിലും ഒപ്പം നിന്നവരാണ് അച്ഛനും അമ്മയും. 12 വര്‍ഷം മുന്‍പ് അമ്മയ്ക്ക് പ്രഷര്‍ കൂടി ആശുപത്രിയില്‍ ആയപ്പോള്‍ ആ 27 ദിവസങ്ങളും അമ്മയെ നോക്കിയത് ഞാനായിരുന്നു. പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. അമ്മ പോയി. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു വശം തളര്‍ന്ന് കിടപ്പിലായി. ആ ഒന്‍പതര വര്‍ഷം എന്റെ വനവാസം ആയിരുന്നു. ഒരു മുറിയില്‍ അനുജന്‍, മറ്റൊരു മുറിയില്‍ അച്ഛന്‍! ഇവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് ഒന്‍പതര കൊല്ലം കടന്നു പോയി. ഇതിനിടയില്‍ ആരെങ്കിലും വിളിച്ചാല്‍ മാത്രം പ്രോഗ്രാമിനു പോകും. ഗള്‍ഫിലാണ് പരിപാടിയെങ്കിലും പ്രോഗ്രാം കഴിഞ്ഞ് അടുത്ത ഫ്‌ലൈറ്റിന് തിരികെയെത്തും. രണ്ടു വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. അതിനുശേഷമാണ് ഞാന്‍ വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയത്. ചെണ്ട എന്ന യുട്യൂബ് ചാനലുണ്ട്. അതില്‍ വെബ് സീരിസ് ചെയ്യുന്നു. നമ്മുടെ സുഹൃത്തുക്കള്‍ തന്നെയാണ് അതില്‍ അഭിനയിക്കുന്നത്. നല്ല വിദ്യാഭ്യാസമുള്ള കുട്ടികള്‍ ആണ്. സുഹൃത്തുക്കളുടെ ഭാര്യമാരും എന്റെ ഭാര്യ ഷിജിലയുടെ സുഹൃത്തുക്കളും എല്ലാവരും അതിലുണ്ട്. ആഴ്ചയില്‍ ഒരു എപ്പിസോഡ് വീതം വരും. ചെണ്ട കാണാത്തവര്‍ ആരുമില്ല, ചെണ്ടകൊട്ട് കേള്‍ക്കാത്തവരായി ആരുമില്ല. ചെണ്ടയുടെ താളത്തിനൊത്ത് തുള്ളാത്തവരില്ല. ചെണ്ട കൊണ്ട് എവിടെയാണെങ്കിലും അവിടെ ആളു കൂടും. കൊട്ട് കണ്ടവരും കൊട്ട് കേട്ടവരും കാത്തിരിക്കുക, ഒരു പുതിയ കൊട്ടുമായി ഞങ്ങള്‍ വരുന്നു. അതാണ് ചെണ്ട. എന്നും സാജന്‍ പറഞ്ഞു നിര്‍ത്തി.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് കാമ്പയി‌ന്റെ ഭാഗമായി നടി ഭാവന. സ്ത്രീകള്‍ക്ക് എതിരെയാണ് സൈബര്‍ അതിക്രമങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. ഈ മെന്റാലിറ്റി ശരിയല്ല എന്ന് ഭാവന പറയുന്നു.

”സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ കമന്റ് എഴുതുക. സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം ഓണ്‍ലൈന്‍ അബ്യൂസുകള്‍ കൂടുതലും കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്നാണോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ ഇത്തരത്തിലുള്ള ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കില്‍ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക.. റെഫ്യൂസ് ദ അബ്യൂസ്” എന്നാണ് ഭാവനയുടെ വാക്കുകള്‍.

നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ഭാവന തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഇപ്പോള്‍. 2017-ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നീ കന്നഡ ചിത്രങ്ങളാണ് ഭാവനയുടെതായി ഒരുങ്ങുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 96-ന്റെ കന്നഡ റീമേക്ക് 99 ആണ് ഭാവന ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

സംവിധായകന്‍ വിനയന്റെ സ്വപ്‌നചിത്രമായാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസമാണ് പ്രമേയമാകുന്നത്. ചിത്രത്തിലെ അമ്പതിലേറെ നടീ-നടന്‍മാരുടെ പേര് പുറത്തു വന്നെങ്കിലും നായകവേഷം ചെയ്യുന്ന താരത്തിന്റെ പേര് സസ്‌പെന്‍സായി വച്ചിരിക്കുകയാണ്.

നിരവധി താരങ്ങളെ കൈപിടിച്ച് ഉയര്‍ത്തിയിട്ടുള്ള വിനയന്‍ ഇത്തവണ മലയാളത്തിലെ തന്നെ ഒരു യുവനടനെ താര പദവിയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തില്‍ ആണെന്നാണ് അറിയുന്നത്. മാസങ്ങളായി യുവനടന്‍ കളരിപ്പയറ്റും കുതിരയോട്ടവുമൊക്കെ പഠിച്ചു കൊണ്ടിരിക്കുകയാണ്.

ജനുവരി ആദ്യവാരത്തില്‍ ചിത്രത്തിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വരും. അതുവരെ ആ നായകനെ അവതരിപ്പിക്കുന്ന നടന്റെ പേരും രഹസ്യമായി ഇരിക്കട്ടെ എന്നാണ് സംവിധായകന്‍ പറയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഈ ചരിത്ര സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ക്യഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ ക്യഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളും പതിനഞ്ചോളം വിദേശ നടന്‍മാരും ചിത്രത്തില്‍ വേഷമിടുന്നു.

എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങളുടെയും റെക്കോഡിംഗ് പൂര്‍ത്തിയായി. ഷാജികുമാര്‍ ഛായാഗ്രഹണവും അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പട്ടണം റഷീദ്-ചമയം, ധന്യാ ബാലക്യഷ്ണന്‍-വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈനിംഗ്-സതീഷ്, ക്യഷ്ണമൂര്‍ത്തി-എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ.

വിദ്യാര്‍ഥിയുടെ പരീക്ഷ പ്രവേശനകാര്‍ഡിലെ മാതാപിതാക്കളുടെ പേര് കണ്ട് ഞെട്ടിത്തരിച്ച് സര്‍വ്വകലാശാല അധികൃതര്‍. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. ബിഎ രണ്ടാം വര്‍ഷ പ്രവേശന കാര്‍ഡിലാണ് 20കാരന്‍ തന്റെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന് ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നത്.

കുന്ദന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് താരങ്ങളുടെ പേര് രക്ഷിതാക്കളുടെ സ്ഥാനത്ത് നല്കിയിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുര്‍ഭുജന്‍ സ്താന്‍ ആണ് സ്ഥലമായി നല്കിയിരിക്കുന്നതും. സംഭവത്തില്‍ സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തില്‍ ഉത്തരവാദി വിദ്യാര്‍ഥി തന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പ്രവേശന കാര്‍ഡില്‍ നല്കിയിരിക്കുന്ന ആധാര്‍, മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

നടിയുടെ രണ്ടാം വിവാഹമാണിത്. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന, സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ആമി, ആഷ്മി.

മമ്മൂട്ടി നായകനായ ‘സ്റ്റാലിൻ ശിവദാസ്’ ആണു യമുന അഭിനയിച്ച ആദ്യ സിനിമ. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു

തമിഴ് സീരിയല്‍ താരം ചിത്ര തൂങ്ങിമരിച്ചതാണെന്നു പ്രാഥമിക റിപ്പോര്‍ട്ട്. ഇക്കാര്യം പോസ്റ്റ് മോര്‍ട്ടം ചെയ്ത ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. അതിനിടെ മകളെ മരുമകന്‍ അടിച്ചുകൊന്നതാണെന്നു കുടുംബം ആരോപിച്ചു. ചിത്രയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും.

അകാലത്തില്‍പൊലിഞ്ഞ നടിമാരുെട കൂട്ടത്തിലെ ഒടുവിലത്തെ കണ്ണി. മിനി സ്ക്രീനില്‍ മുല്ലയായി നിറഞ്ഞു തമിഴകം കീഴടക്കിയ വി.ജെ ചിത്രയെന്ന നടി ഇനി ഓര്‍മ്മ. കില്‍പോക്ക് മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെയാണു കോട്ടൂര്‍പുരത്തെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനു പേര്‍ ആദരാഞ്ജലിയുമായി വീട്ടിലെത്തി. മരണകാരണം സില്‍ക്ക് സാരിയില്‍ തൂങ്ങിയതാണെന്ന നിഗമനത്തിലാണു പൊലീസ്.

പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്റെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. മുഖത്തുണ്ടായ മുറിവുകള്‍ മരണവെപ്രാളത്തിലുണ്ടായാതാകമെന്നും സര്‍ജന്‍ പൊലീസിനെ അറിയിച്ചു. മരണം കൊലപാതകമാണെന്നു ചിത്രയുടെ കുടുംബം ആരോപിച്ചു. മകളെ മരുമകന്‍ ഹേംനാഥ് അടിച്ചുകൊന്നതാണെന്നു ചിത്രയുടെ അമ്മ പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയതിനു ശേഷം വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. ചിത്രയുടെ അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ ചോദ്യം ചെയ്യും. പ്രതിശ്രുതവരന്‍ ഹേംനാഥിനെ ഇന്നലെ വൈകിയാണു പൊലീസ് വിട്ടയച്ചത്. ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതിനിടെ ചിത്രയുടെയും ഹേംനാഥിന്റെയും ബന്ധത്തെ കുറിച്ചു ബന്ധുക്കളില്‍ ചിലരും സംശയമുന്നയിച്ചു രംഗത്തെത്തി.

ഇന്നലെ പുലര്‍ച്ചെയാണു തമിഴ് സീരിയല്‍ രംഗത്തെ മുന്‍നിര നടിയായ വി.ജെ. ചിത്രയെ നഗരത്തിനു പുറത്തുള്ള നസ്രത്ത്പേട്ടിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹേംനാഥിനെ പുറത്തുനിര്‍ത്തി കുളിക്കാനായി റൂമിലേക്കുപോയ നടി ഏറെ കഴിഞ്ഞിട്ടും പുറത്തുവരാത്തിനെ തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു തുറന്നുനോക്കിയപ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു.

മലയാളസിനിമയിലെ കുടുംബനായകൻ എന്നാണ് ജയറാമിനെ അറിയപ്പെടുന്നത്. ഇന്ന് ജയറാമിന്റെ 56–ാം പിറന്നാളാണ്. ഇപ്പോഴിതാ ജയറാമിന്റെ ആദ്യത്തെ അഭിമുഖത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മിമിക്രി വേദിയിൽ നിന്ന് സിനിമയിലെത്തിയ ജയറാം 1988–ൽ നടന്ന ഗൾഫ് ഷോയ്ക്കിടെ നൽകിയ അഭിമുഖമാണിത്. എ.വി.എം ഉണ്ണിയാണ് ഈ അഭിമുഖം ചെയ്തിരിക്കുന്നത്.
ജയറാം എന്നല്ലേ പേര് എന്ന് ചോദിച്ചാണ് അഭിമുഖം തുടങ്ങുന്നത്. ചെറുപ്പം മുതല്‍ മിമിക്രി ചെയ്ത് കാണിക്കുമായിരുന്നു.

4,5 വയസ്സുള്ളപ്പോൾ തൊട്ട് വീട്ടിലുള്ളവരെ ഒക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. അതായിരുന്നു തുടക്കം. പിന്നീട് കലാഭവനിൽ എത്തിപ്പെട്ടു. പ്രമുഖർക്കൊപ്പം വേദികൾ പങ്കിട്ടു. ഇതിനുമുമ്പ് സിനിമയിലൊന്നും പ്രവർത്തിച്ചിട്ടില്ല. കലാകാരന്റെ അവസാന ലക്ഷ്യം സിനിമയായിരിക്കുമല്ലോ എന്നാണ് ജയറാം പറയുന്നത്..

സിനിമയിൽ ചാൻസ് ലഭിച്ചെന്ന് കേൾക്കുന്നുണ്ടല്ലോ. അതേക്കുറിച്ച് പറയാമോ എന്ന് ചോദിക്കുമ്പോൾ ഇന്ന് ചാൻസ് തരാമെന്ന് പറയും. നാളെ ഏത് ജയറാമെന്ന് പറയും. അതുകൊണ്ട് ചാൻസ് കിട്ടിയെന്നുള്ള കാര്യം പറഞ്ഞ് നടക്കുന്നത് ശരിയല്ല എന്നാണ് ജയറാമിന്റെ മറുപടി.

പ്രിയ താരത്തിന്റെ ചേതനയറ്റ മുഖം കണ്ട് വിങ്ങിപ്പൊട്ടുന്ന ആരാധകരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തമിഴ് സിനിമാ–സീരിയൽ ലോകം. കിൽപോക് മെഡിക്കൽ ആശുപത്രിയിൽ ആയിരുന്നു നടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.

അതേസമയം ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. നടിയുടെ മുഖത്തു ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ റജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മനശാസ്ത്രത്തിൽ ബിരുദധാരിയാണ്.

തമിഴ് സീരിയലിലെ ജനപ്രിയ നടി വി.ജെ ചിത്രയെ ഇന്നലെ പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്.

ഷൂട്ടിങ് പൂര്‍ത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ മരണത്തിനു തൊട്ടു മുമ്പു വരെ സമൂഹമാധ്യമങ്ങളിൽ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നു ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ഹേമന്ദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved