കളി എന്ന മലയാള സിനിമയിലുടെ സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ സുരേഷ്, കുറച്ചു യുവതാരങ്ങളെ മുന് നിര്ത്തി നജിം കോയ സംവിധാനം ചെയ്യ്ത സിനിമയാണ് കളി. ഇതിലുടെ ഐശ്വര്യ ശ്രദ്ധ നേടി പിന്നിട് ഇന്സ്ടഗ്രം ഫേസ്ബുക്ക് എന്നിവ വഴിയും ഫോട്ടോസ് ഒക്കെ ഷയര് ചെയ്യ്ത് ആയിരക്കണക്കിനു ആരാധകരെ നദി സ്വന്തമാക്കി..
ഒട്ടനവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന വ്യക്തിയാണ് ഐശ്വര്യ സുരേഷ്. ടിക് ടോക്കിനിടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോകളും വീഡിയോകളും പുറത്തിറക്കിയ ഐശ്വര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ഉണ്ട്. മഴവില് മനോരമയിൽ സൂപ്പർ ഡാൻസർ ജൂനിയർ വഴിയാണ് ഐശ്വര്യയെ മലയാളികള്കാണുന്നത്.
കഴിഞ്ഞ ദിവസം ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഒരു ബിക്കിനി ഫോട്ടോ പോസ്റ്റ് ചെയ്യുകയും ഒരു സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഫോട്ടോ ചോർന്നില്ലെന്നും എന്നാൽ കഥയായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായും ഐശ്വര്യ പറഞ്ഞു. ഫോട്ടോ മോശമാണെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് ഐശ്വര്യ പറഞ്ഞിരുന്നു.
വർക്കലയിലെ ക്ലിഫ് സ്റ്റോറീസ് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് നടി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ജലം കണക്ക് കുറ്റമറ്റവളും മോടിയുള്ളവളുമായ ആരോടും സാമ്യപ്പെടുത്താനാവാത്ത ആന്തരിക സൗന്ദര്യം കൈമുതലായുള്ളവളുമായവൾ, ജലം പോലെ ലോകം മുഴുവൻ അവസാനമില്ലാതെ അവൾ ഒഴുകുകയാണ്, നടി കുറിച്ചിരിക്കുകയാണ്.
ഭൂമിക്ക് അവളുടെ നിറം നൽകിക്കൊണ്ട്, ഒരു ദേവതയെപ്പോലെ അവൾ ഒഴുകുകയാണ്, എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ കുറിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സത്യൻ രാജനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
മധ്യപ്രദേശില് നടി വിദ്യാ ബാലന് മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. ‘ഷേര്ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു മധ്യപ്രദേശില് നടക്കുന്നത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന് മധ്യപ്രദേശിലുണ്ട്.
ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. വിദ്യ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന് സംഘത്തിന്റെ വാഹനങ്ങള് വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങള് മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില് ചെല്ലുമ്പോള് കാണാമെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സിനിമാ താരങ്ങളിൽ പലരും പുഷ്അപ് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ സാരിയിൽ പുഷ്അപ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഗുൽ പനാഗ്.
ഒരുപാട് പേരാണ് സാരിയിലുള്ള താരത്തിന്റെ പുഷ് അപ് കണ്ട് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എവിടെയായാലും എങ്ങനെയായാലും… എന്ന ക്യാപ്ഷനോടെയാണ് ഗുൽ പനാഗ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുമായി എത്തിയത്. എന്റെ പ്രഫഷണൽ ഔട്ട് ഫിറ്റാണ് സാരി, എന്നാൽ സാരി കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് മനസിലാക്കി തന്നതിന് നന്ദി എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്.
താരം പരീക്ഷണാർഥമാണ് സാരിയിൽ പുഷ് അപ് ചെയ്തത്. ഇതിനു മുൻപ് നിരവധി പുഷ് അപ് വീഡിയോകൾ ഗുൽ പനാഗ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് സാരിയിലുള്ള പുഷ് അപ് വീഡിയോയാണ്. ബോളിവുഡ് താരമായ മന്ദിര ബേദിയും കുറച്ച് നാൾ മുൻപ് സാരിയിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു
നടനും മോഡൽ ഐക്കണുമായ മിലിന്ദ് സോമിന്റെ അമ്മ സാരിയിൽ മാരത്തണ് ഓടിയതും വർക്ക് ഔട്ട് ചെയ്തിരുന്നതും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
View this post on Instagram
പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാമില്‍’ പ്രധാന കഥാപാത്രമായി നടന്‍ ജയറാമും. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചത്. പ്രഭാസുമൊത്ത് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പ്രഭാസിന്റെ അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണത്തിനും സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘രാധേശ്യാം’ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് പൂജാ ഹെഗ്‌ഡെ ആണ്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രാധാകൃഷ്ണ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അടുത്തവര്‍ഷം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുത്തന്‍ പുതു കാലൈ’ എന്ന തമിഴ് ആന്തോളജി ചിത്രമാണ് ജയറാമിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഓണ്‍ലൈനില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ജയറാമിനൊപ്പം മകന്‍ കാളിദാസ്, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ വേഷമിട്ടിരുന്നു. ചിത്രത്തില്‍ ജയറാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കാളിദാസാണ്, ഉര്‍വശിയുടേത് കല്യാണി പ്രിയദര്‍ശനും. ‘
View this post on Instagram
നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ ജയകുമാര്‍.
നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര. മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്.
ചലച്ചിത്ര താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് വിനയ് തന്റെ നിലപാട് വ്യക്തമാക്കിയത്.
തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആയി കഴിയുമ്പോള്‍ അവര്‍ക്ക് ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് താരം പറഞ്ഞത്.
അതേസമയം കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുതെന്നും അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം കലാലയ രാഷ്ട്രീയം നല്ലതാണെന്നും എന്നാല്‍ അതൊരിക്കലും അക്രമ രാഷ്ട്രീയമായി മാറരുതെന്നും നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത് വരുന്ന രീതിയിലുള്ള രാഷ്ട്രീയം നല്ലതല്ലെന്നും വിനയ് പറഞ്ഞു.
തെന്നിന്ത്യൻ സിനിമയുടെ സ്വപ്ന റാണിയായി മാറിയ മാധവിയെ അത്ര വേഗമൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ആകാശദൂതിലെ ആനിയായി അന്നും ഇന്നും കണ്ണു നിറയിക്കുകയാണ് മാധവി. മലയാളികളുടെ ഉണ്ണിയാർച്ചയ്ക്കും മാധവിയുടെ മുഖമാണ്.
ഒരുകാലത്ത് മലയാള സിനിമയില്‍ പൊതുവേയുള്ള ഒരു അന്ധവിശ്വാസമായിരുന്നു മാധവി ഒരു ഭാഗ്യമില്ലാത്ത നായികയാണ് എന്നുള്ളത്. മാധവി അഭിനയിച്ച ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വിജയം കൊണ്ടു വരില്ല എന്നായിരുന്നു സിനിമാക്കാരുടെ ചിന്ത. എന്നാല്‍ ഈ വിശ്വാസത്തെ പൊളിച്ചെഴുതി കൊണ്ടാണ് ‘ആകാശദൂത്’ എന്ന ചിത്രം മലയാള സിനിമയില്‍ ചരിത്ര വിജയമായത്. പിന്നാലെ വിജയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും നായികമാരുടെ പതിവ് രീതി പോലെ വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും മറയുകയായിരുന്നു മാധവി.
എന്നാൽ, മറ്റുനായികമാരെ പോലെ വീട്ടമ്മയായി ഒതുങ്ങിയില്ല മാധവി. ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് മേധാവി താമസം. വെറും ജീവിതമല്ല, അത്യാഢംബര ജീവിതം തന്നെയാണ് ബിസിനസുകാരനായ ഭർത്താവ് മാധവിക്കായി ഒരുക്കിയത്.
44 ഏക്കർ സ്ഥലത്ത് മൂന്നു പെൺമക്കൾക്കും ഭർത്താവിനുമൊപ്പം ബംഗ്ലാവിലാണ് മാധവിയുടെ താമസം. വിവിധയിനം പക്ഷികളും, മൃഗങ്ങളുമെല്ലാം ഈ 44 ഏക്കർ വളപ്പിലുണ്ട്. മാത്രമല്ല, വിവാഹ ശേഷം വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവും മാധവി സ്വന്തമാക്കി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ മാധവി വിമാനം ഓടിക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധ നേടിയിരുന്നു.
വളരെ നാടകീയമായിരുന്നു മാധവിയുടെ വിവാഹവും. കുടുംബത്തിന്റെ ഗുരുവായ സ്വാമിരാമ ഗുരുവിന്റെ നിർദേശ പ്രകാരമാണ് ഇന്ത്യയിലും ജർമനിയിലും വേരുകളുള്ള റാൽഫ് ശർമ്മയെ നടി വിവാഹം ചെയ്തത്. തന്റെ ഹിന്ദു ആത്മീയഗുരു സ്വാമിരാമയുടെ അനുയായികളിലൊരാളായ റാൽഫ് ശർമ എന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനെയാണ് മാധവി വിവാഹം ചെയ്തത്. റാൽഫ് തന്റെ ഗുരു സ്വാമിരാമനെ ഇരുപത്തിമൂന്നാം വയസ്സിൽ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആൻഡ് ഫിലോസഫിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു. മാധവി ആദ്യമായി ഗുരു സ്വാമിരാമനെ കണ്ടത് 1995ലാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് 1996 ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരായത്.
1962ൽ ഹൈദരാബാദിൽ ജനിച്ച മാധവി 1976-ൽ പുറത്തിറങ്ങിയ ‘തൂർപു പഡമര’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 17 വർഷത്തോളമുള്ള തന്റെ അഭിനയ ജീവിതത്തിൽ തെലുഗു, തമിഴ്, മലയാളം, കന്നട ചിത്രങ്ങൾക്ക് പുറമേ ഹിന്ദി, ബംഗാളി, ഒറിയ ചിത്രങ്ങളിലും മാധവി അഭിനയിച്ചു.
അതേസമയം, ചെറുപ്പം മുതൽ ആത്മീയതയോട് വളരെയധികം ചേർന്ന് നിൽക്കുന്ന മാധവി ആന്ധ്രയിൽ ഒരു വാർധക്യ ഭവനം പണിയാനുള്ള തയ്യാറെടുപ്പിലാണ്. അതും കുടുംബ ഗുരുവിന്റെ പേരിലാണ്. അതോടൊപ്പം, ഇനിയൊരിക്കലും സിനിമയിലേക്ക് മടങ്ങി വരില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുമുണ്ട് താരം. 1976 മുതൽ 1996 വരെ ഏകദേശം മുന്നോറോളം ചിത്രങ്ങളിൽ മാധവി വേഷമിട്ടിരുന്നു. മലയാള സിനിമയിലായിരുന്നു നടിക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമെല്ലാം നായികയായി മാധവി വേഷമിട്ടിരുന്നു.
ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ഏറെ ശ്രദ്ധേയമാവുകയാണ്. ലോക്ഡൗണ്‍ സമയത്ത് എത്തിയ പരമ്പര കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറി. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണിത്. ശ്രീകുമാര്‍, റാഫി, ശ്രുതി രജനികാന്ത്, സബിറ്റ, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പരമ്പരയില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ശ്രുതി സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ-
വീട്ടില്‍ വിവാഹ ആലോചനകളൊക്കെ നടക്കുന്നുണ്ട് ഇപ്പോള്‍. മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പരസ്പര ധാരണയോടെ തങ്ങള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 5 വര്‍ഷത്തെ പ്രണയമായിരുന്നു അത്. താന്‍ അഭിനയിക്കുന്നതില്‍ കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയാണ് നല്‍കുന്നത്. മികച്ച അവസരത്തിനായി താന്‍ കാത്തിരുന്നതിനെക്കുറിച്ചൊക്കെ അവര്‍ക്കും അറിയാവുന്നതാണ്.
അപ്പൂപ്പന്‍ അച്ഛന് രജനീകാന്തെന്ന പേരിട്ടത് വളരെ മുന്‍പേയാണ്. രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് തന്റെ പേര് എല്ലാവര്‍ക്കും കൗതുകമായിരുന്നു. പാടാത്ത പൈങ്കിളിയിലേക്ക് വന്നതോടെ പൈങ്കു, പൈങ്കിളി എന്നൊക്കെയാണ് കൂട്ടുകാര്‍ വിളിക്കുന്നത്.
തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതായിരുന്നില്ല അവസ്ഥ. പ്ലസ് ടു കഴിഞ്ഞ സമയത്ത് കുറേ ഓഡീഷനുകളിലൊക്കെ പോയിരുന്നു. ഇടയ്ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. 6 വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷമായാണ് കുഞ്ഞെല്‍ദോയില്‍ മികച്ച കഥാപാത്രത്തെ ലഭിച്ചത്. മോഡലിംഗില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകുകയായിരുന്നു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്കും അവസരം ലഭിച്ചത്.
നടി മീര മിഥുനെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. നടിയുടെ കാറപകടവുമായി ബന്ധപ്പെട്ട് മീര മിഥുൻ നടത്തിയ ചില പ്രസ്താവനകളാണ് പ്രശ്നങ്ങൾക്കു കാരണം.അപകടം ഖുശ്ബു വ്യാജമായി സൃഷ്ടിച്ചതാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് നടിയും മോഡലുമായ മീര മിഥുൻ. ഇതാണ് ഖുശ്ബുവിനെ ചൊടിപ്പിച്ചത്. മീരയുടെ പേരെടുത്ത് പറയാതെയായിരുന്നു ഖുശ്ബുവിന്റെ ആക്രമണം.
ഒരു വ്യക്തി, ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമായി തീർന്ന അവർ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നാടകം കളിക്കുകയാണ്. ഇപ്പോൾ എന്റെ ശ്രദ്ധ നേടാൻ പ്രയത്നിക്കുന്നു. എന്തു ചെയ്യും. ഖുശ്ബു കുറിച്ചു.
‘ഞാനൊരു ദുരന്തമായിരുന്നെങ്കില്‍ ഒരാളും എന്നെക്കുറിച്ച് ഒന്നും പറയില്ല. നിങ്ങളെ ഉണ്ടാക്കിയെടുത്ത മാഫിയ, അതെ കോളിവുഡിനറിയാം ഞാന്‍ ദുരന്തമാണോ സൃഷ്ടികര്‍ത്താവാണോ എന്ന്. കൂടാതെ എനിക്കുള്ള ടി.ആര്‍.പി. ഒരു തെളിവ് കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ വാദം തെറ്റാണ്. എനിക്ക് നിങ്ങളുടെ ശ്രദ്ധ വേണ്ട.’ മീര മറുപടിയായി പറഞ്ഞു.
‘ഞാൻ സത്യം ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും പറയും. ഇവിടെയുള്ള എല്ലാവരുടെയും കപടമുഖം ഞാൻ പുറത്ത് കൊണ്ടുവരും. സത്യത്തിൽ നിങ്ങളാൽ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാൻ ഇവിടെ ചെയ്യുന്നത്. ഞാൻ നാടകം കളിക്കാറില്ല. സത്യം കയപ്പേറിയതാണ്’ മീര മറ്റൊരു ട്വീറ്റില്‍ കുറിച്ചു..
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ജല്ലിക്കട്ടിനെ അഭിനന്ദിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമാ മാഫിയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നുവെന്നും ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല എന്നും സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞുവെന്നുമാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.
‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്‌ക്കെതിരേ താന്‍ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്’ എന്നാണ് കങ്കണ ട്വീറ്ററില്‍ കുറിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കട്ടിന് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ഏപ്രില്‍ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്‌കാരച്ചടങ്ങ് നടക്കുക.
All the scrutiny/ bashing Bullydawood gang got is finally yielding some results, Indian films aren’t just about 4 film families, movie mafia gang is hiding in their houses and letting juries do their job and congratulations team #Jallikattu https://t.co/kI9sY4BumE
— Kangana Ranaut (@KanganaTeam) November 25, 2020