മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദേവന്‍. മലയാള സിനിമയെ കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും നടന്‍ തിളങ്ങി. അധികവും വില്ലന്‍ വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. നേരത്തെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ദേവന്‍ പറഞ്ഞ വാക്കുകള്‍ വളരെയധികം ചര്‍ച്ചയായിരുന്നു. ലോകത്തിലെ പത്ത് നടന്മാരെ തിരഞ്ഞെടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആ ലിസ്റ്റില്‍ മോഹന്‍ലാല്‍ വരില്ലെന്നും ആയിരുന്നു ദേവന്‍ പറഞ്ഞത്.

ദേവന്റെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഇപ്പോള്‍ അന്ന് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ദേവന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹന്‍ലാലിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും വാവാദങ്ങള്‍ക്കുള്ള മറുപടിയും താരം തുറന്ന് പറഞ്ഞത്.

ദേവന്റെ വാക്കുകള്‍ ഇങ്ങനെ,

ലോകസിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ലോകസിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആയിരിക്കുമെന്ന് പറഞ്ഞു. അപ്പോള്‍ ചോദ്യ കര്‍ത്താവ് മോഹന്‍ലാലോ എന്ന് ചോദിച്ചു. മോഹന്‍ലാലിന്റെ ലെവല്‍ വേറെയാണ്. അവര്‍ അവിടെ സ്‌റ്റോപ് ചെയ്തു.

ഞാന്‍ ഉദ്ദേശിച്ച് വന്നത്, രജനികാന്തിന്റെ കാര്യം വെച്ച് പറയാം. രജനികാന്തിനെയും അദ്ദേഹത്തിന്റെ ജനപ്രീതിയും നമുക്ക് ആരോടെങ്കിലും താരതമ്യം ചെയ്യാന്‍ പറ്റുമോ? പറ്റില്ല. രജനികാന്തിനെ പോലെ തന്നെ സംവിധായകന്‍ രാജമൗലിയെയും ആരുമായിട്ടും താരതമ്യപ്പെടുത്താന്‍ പറ്റില്ല. അതുപോലെയാണ് മോഹന്‍ലാലും. താരതമ്യങ്ങള്‍ക്കും അപ്പുറമാണ്. അദ്ദേഹത്തിന്റെ ചലനങ്ങളും ഭാവചലനങ്ങളും ഫ്‌ളെക്‌സിബ്ലിറ്റിയും ഏത് കഥാപാത്രത്തെയും യോജിപ്പിച്ച് കൊണ്ട് പോകാന്‍ പറ്റുന്നതാണ്. അത് പറയാന്‍ സമ്മതിച്ചില്ല. മോഹന്‍ലാല്‍ അതുല്യനായ നടനാണെന്നതില്‍ സംശയമില്ല. ഈ പത്ത് നടന്മാരെക്കാളും മുകളില്‍ നില്‍ക്കുന്ന ആളാണെന്ന് പറയാന്‍ സമ്മതിച്ചില്ലെന്നുള്ളതാണ് അവിടെ ഉണ്ടായത്. അതിലൂടെ അനാവശ്യ വിവാദമാണ് ഉണ്ടായതെന്നും.