ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പോലീസ് കേസെടുത്തു. അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടനയാണ് മിലിന്ദിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സൗത്ത് ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.
മിലിന്ദ് സോമന്‍ തന്റെ 55-ാം പിറന്നാള്‍ ദിനത്തിലാണ് ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്’ എന്ന അടിക്കുറുപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്. മുമ്പും നഗ്‌നനായുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും ‘നമ്പര്‍’ മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദിന്റെ വാദം.
കഴിഞ്ഞ ദിവസമാണ് ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്തെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെയാണ് മിലിന്ദ് സോമനെതിരെയും ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരറാണിയാണ് നയന്‍താര.മലയാളി ആണെങ്കിലും തമിഴ് ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയ രംഗത്ത് ചുവട് വെച്ചത്.തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഒക്കെ നടി തിളങ്ങി.ഇതിനിടെ പല പ്രണയങ്ങളും പ്രണയ പരാജയങ്ങളും നടിയെ ഗോസിപ്പ് കോളങ്ങളിലും എത്തിച്ചു.
നടന്‍ ചിമ്പുവുമായുള്ള നടിയുടെ പ്രണയവും വേര്‍പിരിയലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതിന് പിന്നാലെയായിരുന്നു നടനും നര്‍ത്തകനും സംവിധായകവനുമായ പ്രഭുദേവയുമായി നടി പ്രണയത്തിലായതും ഗോസിപ് കോളങ്ങളില്‍ എത്തി.പ്രഭുദേവയുമായി വിവാഹത്തിനരികെ വരെ എത്തിയെങ്കിലും പിന്നീട് ബന്ധം അവസാനിച്ചു.ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താരയുടെ ജീവിതം.ഇരുവരും ഉടന്‍ വിവാഹിതര്‍ ആകുമെന്നും വിവരമുണ്ട്.എന്നാല്‍ നടിയുടെ പുതിയ ചിത്രം മൂക്കൂത്തി അമ്മനുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്.മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനമാണെന്ന വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് ബിഗ്‌ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍ ആണ്.
അവര്‍ക്ക്(നയന്‍താരയ്ക്ക്)അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ?ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്.തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ.തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല, മീര മിഥുന്‍ ട്വീറ്റ് ചെയ്തു.നയന്‍താര ആരാധകര്‍ ട്വീറ്റിനു പിന്നാലെ മീര മിഥുനിനെതിരെ രംഗത്തെത്തുകയും ചെയ്തു.ജനങ്ങള്‍ക്ക് നന്നായി സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം അറിയാമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചിലര്‍ ട്വിറ്റിന് ചുവടെ കമന്റ് ചെയ്തിരിക്കുന്നത്.നേരത്തെ സൂര്യയ്ക്കും രജീകാന്തിനും വിജയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മീര മിഥുന്‍ രംഗത്ത് എത്തിയിരുന്നു.
മിനി സ്ക്രീനിലെയും ബിഗ്സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു പിള്ള.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധേയമായിട്ടുള്ളത്.സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഹാസ്യ കഥാപാത്രങ്ങളിലാണ് കൂടുതലും മഞ്ജു പിള്ളയ്ക്ക് വിജയം നേടി നൽകിയത്.ഭർത്താവ് സുജിത് വാസുദേവിനും മകൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് നടി.
ഇപ്പോളിതാ 85ൽ നിന്ന് 62ലേക്കെത്തിയ കഥ പറയുകയാണ് താരം.ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്
മഞ്ജുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ,
ഡയറ്റിലൂടെയാണ് ഞാൻ ശരീരഭാരം ഇത്രയും കുറച്ചത്. ഒരു വർഷത്തിലേറെയായി ഡയറ്റ് തുടങ്ങിയിട്ട്. ഇടയ്ക്കിടെ ചെയ്യും. വിടും. വീണ്ടും തടി കൂടി എന്നു തോന്നുമ്പോൾ ചെയ്യും. വിടും. ഇതാണ് എന്റെ രീതി. തിരുവനന്തപുരത്തെ ലക്ഷ്മി മനീഷ് എന്ന ഡയറ്റീഷ്യന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള ഡയറ്റ് ആണ് ചെയ്യുന്നത്. നേരത്തേ ഞാൻ 85 കിലോ ആയിരുന്നു. അതിൽ നിന്നാണ് പടി പടിയായി കുറച്ചു കൊണ്ടു വന്നത്. എന്റെ ബോഡി വെയിറ്റ് എപ്പോഴും ഒരു പരിധിക്കപ്പുറം കുറയ്ക്കാൻ ലക്ഷ്മി സമ്മതിക്കാറില്ല.
ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് ഇണങ്ങുന്ന തരം ഡയറ്റാണ് ലക്ഷ്മി തരുക. ഡയറ്റ് തുടങ്ങും മുമ്പ് ഹെൽത്ത് ചെക്കപ്പ് നടത്തി, ഭക്ഷണ ശീലങ്ങൾ മനസ്സിലാക്കി, ഓരോരുത്തരുടെയും ശരീരത്തിനും ആരോഗ്യത്തിനും യോജിക്കുന്ന ഡയറ്റ് സ്‌റ്റൈൽ നിർദേശിക്കും. ഞാൻ നോൻ വെജിനോട് വലിയ താൽപര്യമുള്ള ആളല്ലാത്തതിനാൽ എനിക്ക് പ്രോട്ടീൻ ടൈപ്പ് ഡയറ്റ് ആണ് തന്നത്.
സോയ, കടല, പയർ എന്നിവയാണ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ. അത് പാചകം ചെയ്തും കഴിക്കാം. വർക്കൗട്ടിന്റെ കാര്യത്തിൽ ഞാൻ നല്ല മടിയുള്ള ആളാണ്. തുടർച്ചയായി ചെയ്യാറില്ല. അതിനാൽ ഡയറ്റ് മാത്രമാണ് കൃത്യമായി പിന്തുടരുന്നത്
1995ൽ പുറത്തിറങ്ങിയ മഴയെത്തും മുൻപെ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്.ചിത്രത്തിലെ അഞ്ജന എന്ന കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പിന്നീട ഇരട്ടക്കുട്ടികളുടെ അച്ഛൻ,മിസ്റ്റർ ബട്ട്ലർ,ഇരക്കുട്ടികളുടെ അച്ഛൻ,നാല് പെണ്ണുങ്ങൾ,ലവ് 24X7തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.അടുർ ഗോപാലകൃഷ്ണൻ ചിത്രമായ നാലുപെണ്ണുങ്ങളിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ഒമര്‍ ലുലു ഒരുക്കിയ അഡാറ് ലൗ എന്ന സിനിമയിലൂടെ എത്തിയ നടി പ്രിയ വാര്യര്‍ക്ക് ഇന്ന് ലോകം മുഴുവന്‍ ആരാധകരേറെയാണ്. സിനിമയിലെ ഒരൊറ്റ കണ്ണിറുക്കല്‍ സീനിലൂടെ ജനശ്രദ്ധ നേടിയ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
സമൂഹമാധ്യമത്തില്‍ സജീവമായ പ്രിയ തന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പ്രിയയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുന്നത്. ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അള്‍ട്രാഗ്ലാമര്‍ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
അസാനിയ നസ്രിന്‍ ആണ് പ്രിയയുടെ സ്‌റ്റൈലിസ്റ്റും ഡ്രസ് ഡിസൈനറും. ഫോട്ടോഗ്രഫി വഫാറ. മേക്കപ്പ് സാംസണ്‍ ലേ. ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തില്‍ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. എന്തായാലും പ്രിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം പാതിയില്‍ നിര്‍ത്തിവച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളോടെ ആരംഭിച്ച ദ പ്രീസ്റ്റ് അവസാന ഷെഡ്യൂളും പൂർത്തിയായതായി അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൂളിങ് ഗ്ലാസും മാസ്കും കറുത്ത ടീഷർട്ടും ആർമി പാന്റ്സും ധരിച്ച് കാറിൽ നിന്ന് മഞ്ജു ഇറങ്ങി വരുന്ന വിഡിയോ വൈറല്‍. മഞ്ജുവിന്റെ വരവ് മാസ് എൻട്രിയാണെന്നാണ് ആരാധകർ പറയുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല എന്നാണ് കമന്റുകൾ. നിരവധിപരാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി, നിഖില വിമല്‍, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
വിഡിയോ കാണാം:
‘പാവങ്ങളെ സഹായിക്കുന്ന ഒരു നല്ല മനുഷ്യനെ ഞങ്ങൾ എന്തിന് ട്രോളണം. എന്തിന് പരിഹസിക്കണം. ആക്ഷേപഹാസ്യത്തിൽ സിനിമ എടുക്കണം?’ ഒരു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയരുന്ന വിവാദങ്ങളോട് സൗമ്യനായി സംവിധായകൻ ചോദിക്കുന്നു. മായക്കൊട്ടാരം എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ആക്ഷേപങ്ങൾ, എടുക്കാൻ പോകുന്ന സിനിമയക്കാൾ വലിയ കോമഡിയാണെന്ന് ചിരിയോടെ അദ്ദേഹം പറയുന്നു. വിവാദങ്ങളെ കുറിച്ചും സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉയർത്തിയ ആരോപണത്തെ കുറിച്ചും സംവിധായകൻ കെ.എൻ ബൈജു പ്രതികരിക്കുന്നതിങ്ങനെ.
‘ഇത് ഫിറോസ് കുന്നംപറമ്പിൽ എന്ന മനുഷ്യനെ പറ്റിയുള്ള സിനിമയല്ല. പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തെ എന്തിന് ട്രോളണം?. അതിന്റെ ആവശ്യമില്ല. ഈ സിനിമ എന്നു പറയുന്നത് ചാരിറ്റിപ്രവർത്തനങ്ങളിൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന വിഭാഗത്തെ ഉന്നമിട്ടാണ്. അവരെയാണ് ട്രോളുന്നത്. അല്ലാതെ ശരിയായ ചാരിറ്റി പ്രവർത്തനം ചെയ്യുന്നവരെ അല്ല. ഫിറോസ് പറയുന്നത് അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു വലിയ സംഘമാണ് ഇതിന്റെ പിന്നിൽ എന്നാണ്. അതു ശരിയല്ല.
ആരിൽ നിന്നും പണം പിരിച്ചല്ല ഈ സിനിമ ചെയ്യുന്നത്. ഇതിന് ഒരു നിർമാതാവുണ്ട്. മികച്ച ഒരു ബാനറുണ്ട്. അവർക്ക് കോടികൾ പിരിവെടുത്ത് ഫിറോസിനെതിരെ സിനിമ ചെയ്യേണ്ട ആവശ്യമില്ല. സുരേഷ് കോടാലിപ്പറമ്പൻ എന്ന പേരാണ് പ്രശ്നമെങ്കിൽ അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യമുള്ള നാടല്ലേ. ഇങ്ങനെയാക്കെ തുടങ്ങിയാൽ ഇവിടെ ഏതേലും സിനിമ ചെയ്യാൻ പറ്റുമോ?. അതുകൊണ്ട് ദയവായി മനസിലാക്കണം. ഇതൊരു ചിരി ചിത്രമാണ്. ചാരിറ്റിയിലൂടെ പ്രശസ്തനാവാൻ നടക്കുന്ന, എന്തിനും ഏതിനും വിഡിയോ ചെയ്യുന്ന സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രത്തിന്റെ കഥയാണ്. നൻമചെയ്യുന്ന ആരെയും ട്രോളാനോ പരിഹസിക്കാനോ ആരും കൂട്ടം ചേർന്ന് പണം പിരിച്ച് തന്ന് ആരംഭിക്കുന്ന സിനിമയല്ല. ദയവായി മനസിലാക്കണം. സിനിമ കാണണം, അനുഗ്രഹിക്കണം.’ ബൈജു അഭ്യർഥിക്കുന്നു.
റിയാസ് ഖാൻ മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. സിനിമയുടെ ആദ്യ പോസ്റ്റർ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെയും ചേർത്ത് വച്ച് ട്രോളുകളും സജീവമായിരുന്നു. ഇതിന് മറുപടിയുമായി ഫിറോസും എത്തി.
‘വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമർശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്പോൾ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതൽ പണം ലഭിക്കുന്നുണ്ട്. ഒരു സംഘം തന്നെ എനിക്കെതിരെ പ്രവർത്തിക്കുന്നു. അവർ ഇപ്പോൾ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ വരെ എടുക്കുകയാണ്. ഞാൻ സ്വർണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും എനിക്കെതിരെ നടത്തൂ. സിബിഐയെ െകാണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയിൽ കനമില്ല..’ ഫിറോസ് പറഞ്ഞു.
ഒട്ടേറെ സീരിയലുകളും ഒരു തമിഴ് സിനിമയും ഒരുക്കിയ സംവിധായകനാണ് ബൈജു. മായക്കൊട്ടാരം അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ്. റിയാസ് ഖാനാണ് മുഖ്യവേഷത്തിലെത്തുന്നത്. ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത്, 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. എല്ലാവർക്കും നന്ദി. നൻമ മരം സുരേഷ് കോടാലിപ്പറമ്പൻ.’ എന്ന പോസ്റ്റർ വാചകമാണ് ആദ്യ പോസ്റ്റർ കൊണ്ടുതന്നെ സിനിമയെ ചർച്ചയാക്കിയത്.
പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ വഴി
ഗായികയായി ഏറെ ശോഭിക്കാൻ കഴിഞ്ഞെങ്കിലും താരത്തിന്റെ ദാമ്പത്യം പരാജയം ആയിരുന്നു,പതിനൊന്ന് വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചുകൊണ്ട് റിമി ടോമി റോയിസുമായി വേര്‍പിരിഞ്ഞു. എന്താണ് തന്റെ ദാമ്ബത്യത്തില്‍ സംഭവിച്ചത് എന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിമിയുടെ വിവാഹ ജീവിതത്തെ കുറിച്ച് പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ റിമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഗോസിപ്പുകള്‍ വന്നു തുടങ്ങി. ഇത്തരം വാര്‍ത്തകള്‍ക്ക് മറുപടിയുമായി റിമി ടോമി എത്തിയിരിക്കുകയാണ്.
‘എന്റെ ആദ്യ വിവാഹവും അതിലെ സംഭവ വികാസങ്ങളുമൊന്നും ആരുടെയും കുറ്റമല്ല, എന്തിലും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. രണ്ടാം വിവാഹത്തെ കുറിച്ച് ചോദിക്കുന്നവരോട്, തത്കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിയ്ക്കുന്നില്ല എന്നാണ് മറുപടി’- റിമി ടോമി വ്യക്തമാക്കി.
നടന്‍ വിനീതിന്റെ പേരില്‍ തട്ടിപ്പ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിദേശത്ത് നിന്ന് ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് താരം അറിയിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവെച്ചത്.
വിദേശത്ത് നിന്ന് താനാണെന്ന് പറഞ്ഞ് വ്യാജ നമ്പറിലൂടെ ചിലര്‍ ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് എല്ലാവരേയും അറിയിക്കുന്നെന്നും അത്തരം സംശയാസ്പദമായ കോണ്‍ടാക്റ്റുകളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു.
ആക്ടര്‍ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്സ്ആപ്പ് കോണ്‍ടാക്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കുറിപ്പ്. യുഎസില്‍ നിന്നാണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയമുണ്ടെന്നും വിനീത് കമന്റില്‍ പറയുന്നുണ്ട്.
സിനിമ ജീവിതത്തിൽ നിന്നും ഉണ്ടായ മോശം ആനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മലയാളികളുടെ സ്വന്തം നായിക പ്രിയ മണി. ഒരു അഭിമുഖത്തിൽ ആണ് തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് താരം പറഞ്ഞത്. അഭിനയ ലോകത്തിലേക്ക് എത്തിയിട്ട് ഇത്ര വര്ഷം ആയല്ലോ. ഈ കാലയളവിൽ സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടാകുകയോ സിനിമയിൽ നിന്ന് പിന്മാറുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് തനിക്കുണ്ടായ അനുഭവങ്ങൾ പ്രിയാമണി പറഞ്ഞത്. സിനിമയിൽ നിന്നും അങ്ങനെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഏറ്റെടുത്ത രണ്ടു സിനിമകളിൽ നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ടെന്നാണ് താരം മറുപടി പറഞ്ഞത്.
ആദ്യത്തെ സിനിമയിൽ സംവിധായകന് സിനിമയെ കുറിച്ച് യാധൊന്നും അറിയില്ലായിരുന്നു. അയാൾ വരുന്നു. എന്തൊക്കെയെ പറയുന്നു. അത് ഞങ്ങളെ കൊണ്ട് ചെയ്യിക്കുന്നു. എന്നാൽ ഒന്നിനും വ്യക്തമായ ഒരു കണക്കുകൂട്ടലോ ഐഡിയയോ അയാൾക്കില്ലായിരുന്നു. ഇങ്ങനെ പോയാൽ ശരിയാവില്ലന്നു എനിക്ക് തോന്നി. അതോടെ ആ സിനിമയിൽ നിന്നും ഞാൻ പിന്മാറി. രണ്ടാമത്തെ ചിത്രത്തിന്റെയും അവസ്ഥ ഏകദേശം ഇങ്ങനെ തന്നെ ആയിരുന്നു. ഒരു പ്രേത സിനിമ ആയിരുന്നു അത്. ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം മുതൽ ഷൂട്ട് ചെയ്യുന്നത് കിടപ്പറ രംഗങ്ങൾ മാത്രം ആയിരുന്നു. ആ മുറിക്കുള്ളിൽ ആണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഭാര്യയും ഭര്ത്താവും മകളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥ. എന്നാൽ ഷൂട്ടിങ് ആരംഭിച്ച ആദ്യ ദിവസം മുതെലെ അഞ്ചാം ദിവസം ആയിട്ടും ഇവർ മൂന്നു പേരും കട്ടിലിൽ കിടക്കുന്ന രംഗം മാത്രവുമായിരുന്നു സംവിധായകൻ ഷൂട്ട് ചെയ്തത്. അവസാനം ഞങ്ങൾക്കും വിരക്തി ആയി.
സത്യത്തിൽ ആ രംഗം കഴിഞ്ഞാൽ അടുത്തത് എന്ത് ചെയ്യണം എന്ന ഐഡിയ സംവിധായകന് ഇല്ലായിരുന്നു. ആറാം ദിവസവും ഇതേ കിടപ്പറ രംഗം ഷൂട്ട് ചെയ്യാൻ തുടങ്ങിയതോടെ ഞാൻ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ആ സിനിമ പൂർത്തിയാക്കാതെ സംവിധായകൻ ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. സിനിമയെ കുറിച്ച് ഒരു ഐഡിയ യും ഇല്ലാതെയാണ് ഇത്തരത്തിൽ ഉള്ളവർ സിനിമ ചെയ്യാൻ വരുന്നത്. അതിനു ശേഷം വളരെ ശ്രദ്ധിച്ചു മാത്രമാണ് ഞാൻ സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. അത് കൊണ്ട് തന്നെ അതിനു ശേഷം ഇത്തരത്തിൽ ഒരു അനുഭവം പിന്നീട് നേരിടേണ്ടി വന്നിട്ടില്ല.
മുന്‍കാമുകന്‍ ഭവീന്ദര്‍ സിംഗിന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നടി അമലാ പോളിന് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.
സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. 2018ല്‍ ആയിരുന്നു സംഭവം. വളരെ രഹസ്യമായി നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത് ഭവീന്ദറാണ്.
എന്നാല്‍ താരം പറയുന്നത് തന്റെ അനുമതി ഇല്ലാതെയാണ് മുന്‍കാമുകന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്നാണ്. പങ്കുവച്ച് അല്‍പസമയത്തിനകം തന്നെ ഭവീന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാലും അമലയുടെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ പലരും ചിത്രങ്ങള്‍ പങ്കുവച്ചു. ആടൈ എന്ന സിനിമയുടെ പ്രമോഷന്‍ സമയത്താണ് തന്റെ കാമുകനെ കുറിച്ച് അമല വെളിപ്പെടുത്തിയത്.
2014ല്‍ സംവിധായകന്‍ എ എല്‍ വിജയ്‌യെ വിവാഹം ചെയ്ത് അമലാ പോള്‍ 2016ല്‍ വിവാഹ മോചനം നേടിയിരുന്നു.