നായകനൊപ്പമുള്ള കെമിസ്ട്രി തീരെ പോരാ…..! സംവിധായകൻ പ്രയാ​ഗയെ സിനിമയിൽ നിന്നും പുറത്താക്കി

നായകനൊപ്പമുള്ള കെമിസ്ട്രി തീരെ പോരാ…..! സംവിധായകൻ പ്രയാ​ഗയെ സിനിമയിൽ നിന്നും പുറത്താക്കി
November 08 14:20 2020 Print This Article

ബാലതാരമായി സിനിമയിലെത്തിയ താരമാണ് പ്രയാഗ. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി പ്രയാ​ഗ മാറി. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം.

മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിരുന്ന പ്രയാഗയുടെ പുതിയ ചിത്രം തെലുങ്കിലായിരുന്നു. തെലുങ്കിലെ സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമാണ് പ്രയാ​ഗയുടെ ഇപ്പോഴത്തെ പ്രോജക്ട്. ബോയപതി ശ്രിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബിബി3 എന്ന് താത്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ ഷൂട്ടിങും കൊറോണയ്ക്ക് ശേഷം ആരംഭിച്ചിരുകയാണ്. എന്നാൽ ചിത്രത്തിൽ നായകനൊപ്പമുള്ള കെമിസ്ട്രി തീരെ പോരെന്നാണ് പ്രയാ​ഗക്കെതിരെയുള്ള പരാതി. തുടർന്ന് പ്രയാഗയെ ചിത്രത്തിൽ നിന്നും പുറത്താക്കിയതായി വാർത്തകൾ വരുന്നുണ്ട്. തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. പ്രയാഗയ്ക്ക് പകരക്കാരിയെയും കണ്ടെത്തി. പ്രഗ്യ ജയ്‌സുവാൾ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായെത്തും. ഷംന കാസിമും ബബി3 യിൽ എത്തുന്നു.

ഇവരെ കൂടാതെ ചില മുൻനിര തെലുങ്ക് താരങ്ങളും കഥാപാത്രമാവുന്ന സിനിമയിൽ സംവിധായകന് വലിയ പ്രതീക്ഷ തന്നെയുണ്ട്. നന്ദമൂരി ബാലകൃഷ്ണയും ബോയപതി ശ്രീനുവും നേരത്തെ ഒന്നിച്ച സിംഹ, ലെജന്റ് എന്നീ രണ്ട് സിനിമകളും മികച്ച വിജയം നേടിയിരുന്നു.

ശ്രിനു നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി തന്റെ പുതിയ ചിത്രത്തിലേക്ക് നടിയെ കാസ്റ്റ് ചെയ്ത് പ്രയാഗയുടെ മലയാള സിനിമകൾ കണ്ട്, അഭിനയം ഇഷ്ടപ്പെട്ടിട്ടാണെന്ന് സംവിധാനയകൻ തന്നെ പറയുന്നു. എന്നാൽ പ്രായം വിനയാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സിനിമ നടന്നിരിന്നുവെങ്കിൽ പ്രയാഗയ്ക്ക് തെലുങ്കിൽ ഒരു മികച്ച തുടക്കം ലഭിച്ചേനെയെന്നും അദ്ദേഹം വ്യക്തമാക്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles