Movies

നടി സാനിയ അയ്യപ്പനുനേരെ സൈബര്‍ ആക്രമണം. മോഡേണ്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് ഉയര്‍ന്നത്. തനിക്ക് നേരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ കേസിനു പോകുമെന്ന് സാനിയ അറിയിച്ചു.

സാധാരണ മോശം കമെന്റുകള്‍ കണ്ടാല്‍ അത് മൈന്‍ഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു. തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടില്‍ ആര്‍ക്കും പരാതിയില്ലന്നും എന്നാല്‍ ചില മോശം കമന്റുകള്‍ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡല്‍ഹിയിലെ ബസില്‍ കൊണ്ട് ഇടണം ഇവള്‍ക്കും ആ അവസ്ഥ വരണമെന്നുള്ള കമന്റ് വരെ വന്നുവെന്നും സാനിയ പറയുന്നു.

ഡല്‍ഹിയില്‍ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ് വായിച്ചിട്ട് ആദ്യമായ് ഡ്രസ്സിങ്ങില്‍ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ് ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും താരം പറയുന്നു.

ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ആ പെണ്‍കുട്ടി നേരിട്ടതും.

അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞവന്‍ ആരായാലും പുറത്തുവരണം. അത് എത്രത്തോളം വിജയിക്കും എന്നൊന്നും എനിക്കറിയില്ല.

എങ്കിലും ആളെ ഒന്ന് കാണണം എന്നുണ്ട്, ഞാന്‍ ഒരു ചെറിയ വസ്ത്രം ഇട്ട് കണ്ടത് കൊണ്ടാണോ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നുന്നത് എങ്കില്‍, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ എന്ന് അയാളോട് എനിക്ക് ചോദിക്കണമെന്നും താരം പറയുന്നു.

നടി ഷംന കാസിം ബ്ലാക്‌മെയിലിംഗ് കേസ് അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും. പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസ് പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമയില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ഇയാള്‍ക്ക് ഗള്‍ഫില്‍ സ്വന്തമായി ഹെയര്‍ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാന്‍ ഹാരിസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് അറിയാന്‍ ഹാരിസിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.

പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിട്ടുള്ളത്. അതിനിടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി തിങ്കളാഴ്ച പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു.

ഷംന കേസില്‍ ആകെ എട്ടുപേര്‍ അറസ്റ്റിലായി. മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവരും ഉടന്‍ പിടിയിലാകും. പ്രധാന പ്രതികളെല്ലാം പിടിയിലായി. അതേസമയം പെണ്‍കുട്ടികളാരും പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു. കേസില്‍ പ്രതികളായവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷംന കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീണ്ടത്. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത സിനിമാ താരങ്ങളില്‍നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ തേടിയത്.

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നുപേരെ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കമ്മിഷണര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരുപാട് വിവാദങ്ങൾക്ക് തിരി കൊളിത്തിയ താരമാണ് ശ്രീ റെഡ്ഢി. തെലുങ്ക് സിനിമകളിൽ സജീവമായ താരം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. നടിയുടെ വെളിപ്പെടുത്തലുകൾ എല്ലാം തന്നെ വൻ വിവാദങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. സിനിമ ലോകത്ത് തന്നെ ചർച്ചയായ വിവാദങ്ങൾ പല പ്രമുഖ സംവിധായകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്.

ഇപ്പോൾ താൻ നേരിട്ട പല കാര്യങ്ങളും ശ്രീ റെഡ്ഢി തുറന്ന് പറയുകയാണ്. സിനിമ മേഖലയിൽ എത്തിയ തന്നെ പല സംവിധായകരും നിർമ്മാതാക്കളും ശരിക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും അതിന് എതിരെ പ്രതിഷേധിച്ചു 2018 ഏപ്രിലിൽ തെലുഗു ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുന്നിൽ പാതി തുണി അഴിച്ചു നിന്ന് താരം പ്രതിഷേധിച്ചിരുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപ് താരം ടെലിവിഷൻ അവതരണ രംഗത്ത് സജീവമായിരുന്നു. തെലുഗു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഒരുപാട് ചട്ടങ്ങൾ ഉണ്ടെന്നും അതിൽ സംവിധായകന്മാർക്ക് ഒപ്പം കിടന്നു കൊടുക്കാൻ പലരും ആവിശ്യപെട്ടിട്ടുണ്ടെന്നും താരം പറയുന്നു. പല നിർമ്മാതാക്കളിൽ നിന്നും ഇ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മുൻപ് താൻ പലർക്കും വഴങ്ങിയിട്ടുണ്ട്. അവർക്ക് അഭിനയം ആവശ്യമില്ലെന്നും എന്നാൽ ഇപ്പോൾ അതിന് തയാറല്ലെന്ന് താരം കൂട്ടിച്ചേർത്തു.

ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആർ ആർ ആർ. ജൂനിയർ എൻടി ആർ, രാം ചരൺ, ഇവർക്കൊപ്പം ബോളിവുഡ് സൂപ്പർ താരം ആലയഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ ചിത്രത്തിൽ നിന്ന് ആലിയ ഭട്ടിനെ ഒഴിവാക്കി എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. തീയതികളിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് നടിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്രേ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. ആലിയയുടെ നിരവധി സിനിമകൾ അണിയറയിൽ മുടങ്ങി കിടക്കുകയാണ്.

കൂടാതെ നടൻ സുശന്ത് സിങ്ങിന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടിയക്കെതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. താരത്തെ ഇൻസ്റ്റഗ്രാമിൽ നിന്ന് നിരവധി പേർ അൺഫോളോ ചെയ്യുകയും ചെയ്തു. ഇത് ചിത്രത്തെ ബാധിക്കുമോ എന്ന സംശയം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുണ്ടെന്നും ഇതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നുമുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. അതേസമയം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ലോക്ക് ഡൗൺ കാരണം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. ആലിയയുടെ ഷൂട്ടിങ്ങ് ഷെഡ്യൂളുകളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നതെന്ന് സംവിധായകൻ രാജമൗലി നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ആലിയയും രാം ചരണും ജൂനിയര്‍ എന്‍ടിആറും തമ്മില്‍ ത്രികോണ പ്രണയമല്ല ചിത്രത്തിന്റെ പ്രമേയമെന്നും രാജമൗലി പറഞ്ഞു. ആലിയ ഭട്ടിനെ കൂടാതെ ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബാഹുബലി ആഗോളതലത്തിൽ തന്നെ തരഗം സൃഷ്ടിച്ചതു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. നവംബർ 11 നായിരുന്നു ചിത്രത്തിന്റെ മെഗാ ലോഞ്ച് നടന്നത്.പുതിയ സിനിമയില്‍ അധികം വിഎഫ്എക്സ് ഇഫക്ടുകളുണ്ടാകില്ല. മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും ഇതെന്ന് രാജമൗലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് ആർആർആറിന് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്. എഡിറ്റർ-ശ്രീകർ പ്രസാദ് സംഗീതം- കീരവാണി ഛായാഗ്രഹണം-കെ.കെ. സെന്തിൽ കുമാർ പ്രൊഡക്​ഷൻ ഡിസൈനർ-സാബു സിറിൽ,വിഎഫ്എക്സ്-വി.ശ്രീനിവാസ മോഹൻ,കോസ്റ്റ്യൂം-രാമ രാജമൗലി

ഗായിക എസ് ജാനകിയുടെ ആരോഗ്യനിലയില്‍ വിശദീകരണവുമായി കുടുംബം രംഗത്ത്. എസ് ജാനകി മരണപ്പെട്ടെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കുടുംബം.

ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളില്‍ ജാനകി മരണപ്പെട്ടു എന്ന് വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവര്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകന്‍ മനോ മരണവാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു.

”ജാനകിയമ്മയോട് സംസാരിച്ചു. അവര്‍ ഇപ്പോള്‍ മൈസൂരിലാണ്. പൂര്‍ണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക”.- മനോ ട്വീറ്റ് ചെയ്തു. നടന്‍ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യവും വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചു.

 

പ്രതി ഷരീഫുമായി ഷംന പ്രണയത്തിലായിരുന്നുവെന്നും നിരന്തരം ഫോണിൽ വിളിച്ചിരുന്നതായും പ്രതികൾ. ഷംന വിളിച്ചത് കൊണ്ടാണ് പോയതെന്നും പണം അവശ്യപ്പെട്ടിട്ടില്ലെന്നും പ്രതികൾ പറഞ്ഞു.

പ്രതി ഷരീഫ് അൻവർ അലി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ആൾമാറാട്ടം നടത്തിയത്. അൻവർ അലി എന്ന ഷരീഫ് ഷംനയുമായി അടുപ്പത്തിലായിരുന്നു. ഷരീഫ് ആവശ്യപ്പെട്ടത് പ്രകാരമാണ് തങ്ങൾ ഷംനയുടെ വീട്ടിൽ പോയത്. വിവാഹം മുടക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കല്യാണം നടക്കാതെ വന്നപ്പോൾ ഷംന പരാതി നൽകുകയായിരുന്നുവെന്നും പ്രതികൾ കൂട്ടിച്ചേർത്തു.

കല്യാണം ഉറപ്പിച്ചതിന് ശേഷം അഞ്ച് ദിവസം പ്രതികളിൽ ഒരാളുമായി സംസാരിച്ചിരുന്നുവെന്ന് നടി ഷംന ഇന്നലെ ട്വന്റിഫോറിന്റെ കുറ്റവും ശിക്ഷയും പരിപാടിയിൽ പറഞ്ഞിരുന്നു. അൻവർ അലി എന്ന വ്യക്തിയുമായാണ് സംസാരിച്ചിരുന്നതെന്നാണ് ഷംന പറഞ്ഞത്. എന്നാൽ ഷരീഫ് എന്ന വ്യക്തിയായിരുന്നു യഥാർത്ഥത്തിൽ ഇത്. ഷരീഫ് നിലവിൽ ഒളിവിലാണ്.

അതേസമയം, പ്രതികളെ അഞ്ച് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ അവശ്യപ്പെട്ടിരിക്കുന്നത്.

നടിമാരേയും മോഡലുകളേയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിടിയിലായ ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് പോലീസ്. കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയാൽ ഓൺലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഐജി വിജയ് സാഖറെ പ്രതികരിച്ചു.

അതേസമയം, പ്രതികൾ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി.

ഇതിനിടെ, പ്രധാനപ്രതികളിലൊരാളായ ഷെരീഫ് നിരപരാധിയാണെന്ന് വാദിച്ച് കുടുംബം രംഗത്തെത്തി. ഷരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് റഫീക്കാണ് സൂത്രധാരനെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ഷെരീഫിക്കിന്റെ സഹോദരൻ ഷഫീക്കാണ് മാധ്യമങ്ങളോട് ഇക്കാര്യം ആരോപിച്ചത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് റഫീക്ക്. ഇയാളുടെ ഡ്രൈവറായിരുന്നു ഷെരീഫ്. തന്റെ ജ്യേഷ്ഠനെ ഇയാൾ കുടുക്കിയതാണെന്ന് സഹോദരൻ ആരോപിച്ചു.

ഇതിനിടെ, തന്റെ മകൻ തെറ്റുകാരനല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ഷെരീഫിന്റെ അമ്മ ബദറുന്നിസ. കുടുംബമായി ഷെരീഫ് താമസിക്കുന്നത് കൊടുങ്ങല്ലൂരിലാണ്. ഇടക്കിടെ വീട്ടിൽ വന്ന് പോകുന്നതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും ഇവർ വ്യക്തമാക്കി.

കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും തൃശ്ശൂരിലുമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെയോടെയാണ് പ്രത്യേക സംഘം തൃശ്ശൂരിൽ വെച്ച് പിടികൂടിയത്. നടി ഷംന കാസിമിനെ കെണിയിൽപ്പെടുത്താൻ പദ്ധതിയുണ്ടാക്കിയത് ഷെരീഫാണ്. ഷെരീഫിനെതിരെ നേരത്തെ വധശ്രമത്തിന് പാലക്കാട് കേസുണ്ട്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ കേസിലും പാലക്കാട്ടെ ഹോട്ടലിൽ എട്ട് യുവതികളെ എത്തിച്ച് പണം തട്ടിയ സംഭവത്തിലെയും ആസൂത്രകൻ മുഹമ്മദ് ഷെരീഫ് ആണ്.

നടന്‍ ശ്രീനിവാസന്‍ മാപ്പ് പറയണമെന്നാവശ്യവുമായി അങ്കണവാടി പ്രവര്‍ത്തകര്‍. ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

ശ്രീനിവാസന്റെ വീടിനുമുന്നിലാണ് പ്രതിഷേധം നടന്നത്. നടന്‍ ശ്രീനിവാസനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 40 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. സിനിമ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് നടന്‍ അറിയിച്ചത്.

സിനിമാ ഷൂട്ടിങ് തുടങ്ങിയതിനുപിന്നാലെ ആശങ്ക പടര്‍ത്തുന്ന റിപ്പോര്‍ട്ടാണ് എത്തിയത്. സീരിയല്‍ ചിത്രീകരണത്തിനിടെയാണ് നടന് പനി ലക്ഷണങ്ങള്‍ കാണിച്ചത്. ഇതേതുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നടന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

തെലുങ്ക് സീരിയല്‍ നടന്‍ പ്രഭാകറിനാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂര്യകാന്തം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നടനുമായി സമ്പര്‍ക്കമുണ്ടായ സീരിയലിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കോവിഡ് പരിശോധനകള്‍ നടന്നു വരികയാണ്. നിലവില്‍ എല്ലാവരും സെല്‍ഫ് ക്വാറന്റീനിലാണ്.

വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി എത്തുന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഹിന്ദു ഐക്യവേദി സംഘടനയുടെ സംസ്ഥാന അധ്യക്ഷയായ കെ പി ശശികല രംഗത്ത്.

ശശികലയുടെ കുറിപ്പിങ്ങനെ…

2021ലേക്ക് വാരിയന്‍ക്കുന്നന്‍ പുനരവതരിക്കുന്നത്രെ!
നായകനും സംവിധായകനും ഹര്‍ഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്ദേശം വ്യക്തം’ സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാന്‍ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?

അവരെ കുറ്റം പറയാന്‍ പറ്റ്വോ ?

മീശയെന്ന മൂന്നാം കിട നോവല്‍ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററില്‍ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാള്‍ വിളിക്കുന്നു. അതില്‍ ആറ്റുകാല്‍ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചര്‍ ഉടനെ പ്രതികരിക്കണം. ഞാന്‍ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവര്‍ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീല്‍ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്.

ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ, ആഷിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്! ഞങ്ങള്‍ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം!
1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021 ല്‍ ഹിന്ദുക്കള്‍തയ്യാറല്ല!
ആഷിഖേ സംവിധാനിച്ചോളു… കാണാം

RECENT POSTS
Copyright © . All rights reserved