ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആർ ആർ ആർ. ജൂനിയർ എൻടി ആർ, രാം ചരൺ, ഇവർക്കൊപ്പം ബോളിവുഡ് സൂപ്പർ താരം ആലയഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ ചിത്രത്തിൽ നിന്ന് ആലിയ ഭട്ടിനെ ഒഴിവാക്കി എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. തീയതികളിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് നടിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്രേ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. ആലിയയുടെ നിരവധി സിനിമകൾ അണിയറയിൽ മുടങ്ങി കിടക്കുകയാണ്.

കൂടാതെ നടൻ സുശന്ത് സിങ്ങിന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടിയക്കെതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. താരത്തെ ഇൻസ്റ്റഗ്രാമിൽ നിന്ന് നിരവധി പേർ അൺഫോളോ ചെയ്യുകയും ചെയ്തു. ഇത് ചിത്രത്തെ ബാധിക്കുമോ എന്ന സംശയം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുണ്ടെന്നും ഇതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നുമുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. അതേസമയം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ലോക്ക് ഡൗൺ കാരണം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. ആലിയയുടെ ഷൂട്ടിങ്ങ് ഷെഡ്യൂളുകളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നതെന്ന് സംവിധായകൻ രാജമൗലി നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ആലിയയും രാം ചരണും ജൂനിയര്‍ എന്‍ടിആറും തമ്മില്‍ ത്രികോണ പ്രണയമല്ല ചിത്രത്തിന്റെ പ്രമേയമെന്നും രാജമൗലി പറഞ്ഞു. ആലിയ ഭട്ടിനെ കൂടാതെ ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബാഹുബലി ആഗോളതലത്തിൽ തന്നെ തരഗം സൃഷ്ടിച്ചതു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. നവംബർ 11 നായിരുന്നു ചിത്രത്തിന്റെ മെഗാ ലോഞ്ച് നടന്നത്.പുതിയ സിനിമയില്‍ അധികം വിഎഫ്എക്സ് ഇഫക്ടുകളുണ്ടാകില്ല. മനുഷ്യവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും ഇതെന്ന് രാജമൗലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് ആർആർആറിന് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്. എഡിറ്റർ-ശ്രീകർ പ്രസാദ് സംഗീതം- കീരവാണി ഛായാഗ്രഹണം-കെ.കെ. സെന്തിൽ കുമാർ പ്രൊഡക്​ഷൻ ഡിസൈനർ-സാബു സിറിൽ,വിഎഫ്എക്സ്-വി.ശ്രീനിവാസ മോഹൻ,കോസ്റ്റ്യൂം-രാമ രാജമൗലി