മലബാര്‍ കലാപം നയിച്ച വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്.
വാര്യംകുന്നത്ത് ഹിന്ദുക്കളുടെ ശത്രുവാണ് എന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്വതന്ത്രസമരസേനാനിയും കെപിസിസിയുടെ ആദ്യ സെക്രട്ടറിയുമായ കെ. മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ എന്ന ബുക്കില്‍ വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് പറയുന്ന ഭാഗം ഉദ്ധരിച്ചാണ് സന്ദീപ് വാര്യരുടെ വാക്കുകള്‍.
ഹിന്ദുക്കള്‍ ശത്രുക്കളായതിനാല്‍ അവരെ ദ്രോഹിക്കാനും കൊല്ലാനും മതം മാറ്റാനും വാര്യംകുന്നത്ത് തുടങ്ങിയെന്നും സന്ദീപ് വാര്യര്‍ ഒരു മാധ്യമ ചര്‍ച്ചക്കിടെ പറഞ്ഞു.
സിനിമാചരിത്രത്തോട് നീതി പുലര്‍ത്തണം ഇല്ലെങ്കില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞത്. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ പൂര്‍ണമായും അതിനോട് നീതി പാലിക്കണം. ഇത് സിനിമ നിര്‍മ്മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു.
ചിത്രം പ്രഖ്യാപിക്കപ്പെട്ടതോടെ വിവാദങ്ങളാണ് സിനിമാരംഗത്ത് ഉയരുന്നത്. ഇത് മാപ്പിള ലഹളയാണ് സ്വതന്ത്ര സമരമല്ല, ചിത്രത്തില്‍ നിന്നും പിന്‍മാറണം എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങളാണ് പൃഥ്വിരാജിന് നേരെ ഉയരുന്നത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ക്ക് നേരെയും സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
അതേസമയം, വാരിയംകുന്നന്‍ കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള 3 സിനിമകള്‍ കൂടിയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നാണ്.
‘ഷഹീദ് വാരിയം കുന്നന്‍’ എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. വാരിയംകുന്നനെ നായകനാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബര്‍ ഒരുക്കുന്ന ‘1921’ എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് വാരിയംകുന്നന്.
സുശാന്ത് സിങ് തന്റെ മകനായി ജനിക്കുമെന്ന് രാഖി സാവന്ത്. സുശാന്ത് തന്നെയാണ് സ്വപ്നത്തിൽ പ്രത്യക്ഷനായി ഇക്കാര്യം പറഞ്ഞതെന്നും രാഖി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കങ്കണയും രാഖിയും മാത്രമാണ് തന്റെ കൂടെ നിന്നതെന്നും സിനിമ ഒരുപാട് തന്നത് പോലെ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും സുശാന്ത് പറഞ്ഞതായി രാഖി പറയുന്നു. സുശാന്തിന്റെ സിനിമകൾ വീണ്ടും റിലീസ് ചെയ്യണമെന്നും രാഖി ആവശ്യപ്പെട്ടു.
രാഖിയുടെ വാക്കുകളിങ്ങനെ..ഒരു സന്തോഷ വാർത്ത പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്നത്തിൽ ഒരാള്‍ എന്റെ അരികിൽ വന്നു. മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാൻ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗർഭപാത്രത്തിലൂടെയാകും ഞാൻ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞു.
എനിക്ക് ആൺകുട്ടിയാണെങ്കിൽ അത് സുശാന്ത് ആകും. ഇത് കണ്ട് കഴിഞ്ഞതും ഞാൻ ആകെ വിയർത്തു. നിങ്ങൾ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല. സുശാന്ത് എനിക്ക് സഹോദരനെപ്പോലെയായിരുന്നു.
ഒരുപാട് കാര്യങ്ങൾ സുശാന്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ‘സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കങ്കണ എന്നെ പിന്തുണച്ചു നന്ദി. രാഖി എന്നെ പിന്തുണച്ചു. പല സ്ഥലങ്ങളിൽ നിന്ന് എന്നെ പുറത്താക്കി, പാർട്ടികളിൽ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കയ്യിൽ സിനിമകളില്ലായിരുന്നു. പിന്നെ ഞാൻ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഒള്ളൂ. ആത്മാവ് ഉണ്ട്.’–സുശാന്ത് എന്നോട് പറഞ്ഞു.
വെളുപ്പിന് നാല് മണിക്ക് ആണ് ഞാൻ സ്വപ്നം കണ്ടത്. ഇത് സത്യമാകും. എന്റെ ഫോണിൽ ഉണ്ടായിരുന്ന നിർമാതാക്കളുടെ നമ്പറിലേയ്ക്ക് സുശാന്ത് മെസേജ് അയച്ചു. നിങ്ങൾ നിർമിക്കുന്ന സിനിമകളിൽ എല്ലാം രാഖി സാവന്തിന്റെ ഐറ്റം ഡാൻസ് വയ്ക്കണമെന്നായിരുന്നു ആ മെസേജ്. കരൺ ജോഹറിന്റെ കൂടെയും സൽമാൻഖാന്റെ കൂടെയും സിനിമ ചെയ്യണമെന്നത് സുശാന്തിന്റെ ആഗ്രഹമായിരുന്നു. ചിച്ചോരെയ്ക്ക് ഫിലിംഫെയർ അവാർഡ് നൽകാത്തതിലും സുശാന്തിന് വിഷമമുണ്ട്. ആ അവാർഡ് വീണ്ടും കൊടുക്കണം. സുശാന്തിന്റെ സിനിമകൾ വീണ്ടും റിലീസ് ചെയ്യണം.
View this post on Instagram
നടന്‍ ദിലീപ് ഉള്പ്പെട്ട കേസില് ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്നാരംഭിക്കും. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്കുശേഷമാണു വിചാരണ സജീവമാകുന്നത്.
പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്ത്തിയായിരുന്നു. നടിയുടെ സഹോദരന്, നടി രമ്യാ നമ്പീശന്, സംവിധായകന്‍ ലാലിന്റെ ഡ്രൈവര് സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിനുശേഷം നടക്കും.
ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിൻരെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുമ്പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്കുമൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഭാമയെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്. നടന്‍ ദിലീപും ഇന്ന് കോടതിയിലെത്തിയേക്കും. കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദീലീപ് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പോലിസിന്റെ അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയാണ് ഹര്ജി തള്ളിയത്.
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണു നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന് ദിലീപാണെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിപട്ടികയില് ഉള്പ്പെടുത്തിയത്.
ഹോളിവുഡ് ചിത്രം ഇന്റു ദി വൈല്‍ഡിലൂടെ ശ്രദ്ധേയമായ ‘മാജിക് ബസ്’ അലാസ്കയിലെ വനത്തില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് നീക്കി. ബസിനരികില്‍ എത്താന്‍ ശ്രമിച്ച് സഞ്ചാരികള്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് ഇത്.
ഇന്റു ദി വൈല്‍ഡ് എന്ന സിനിമകണ്ട് ക്രിസ്സി മാക്ൻഡ്ലെസിന് ഒപ്പം സഞ്ചരിച്ചവര്‍ സ്വപ്നം കണ്ട ഇടം. അലാസ്കാ വനത്തില്‍ ടെക്ലാനിക്ക പുഴയോരത്തെ പഴഞ്ചന്‍ 1940 മോഡല്‍ ബസ്. മാക്ൻഡ്ലെസിന്റെ സ്വാധീനവലയത്തില്‍പെട്ട് മാജിക് ബസ് തേടി കിലോമീറ്ററുകള്‍ വനത്തിലൂടെ നടന്നെത്തുന്ന സഞ്ചാരികള്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് ബസ് നീക്കംചെയ്തത്.
2009 മുതല്‍ 2017 വരെ സഞ്ചാരികള്‍ അപകടത്തില്‍പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവന്നത് 15തവണ. ജീവന്‍ നഷ്ടപ്പെട്ടത് രണ്ടുപേര്‍ക്ക്. യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കി 1996ല്‍ പുറത്തിറങ്ങിയ ഇന്റു ദി വൈല്‍ഡ് എന്ന നോവല്‍, 2007ലാണ് ഓസ്കര്‍ ജേതാവ് ഷോണ്‍ പെന്‍ സിനിമയാക്കിയത്.
ഫാദേഴ്സ് ഡേയില്‍പലരും അച്ഛനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുകളും ഫോട്ടോകളും പങ്കുവച്ചപ്പോള്‍ വ്യത്യസ്തമായ വഴിയായിരുന്നു നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന് തിരഞ്ഞെടുത്തത്. അച്ഛനൊപ്പം ഒരു തമിഴ്‍ഗാനത്തിന് ഡപ്പാംകൂത്ത് കളിക്കുന്ന വിഡിയോ സാനിയ പങ്കുവച്ചു. മകള്‍ക്കൊപ്പം കൂളായി ചുവടു വയ്ക്കുന്ന അച്ഛനെ കണ്ട് ആരാധകര്‍ പറഞ്ഞു, ‘ഈ ഡാഡി കൂളാണല്ലോ’!
സൂപ്പര്‍താരം വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഡാന്‍സ് കവറിനായി സാനിയ കണ്ടെത്തിയത്. അച്ഛനും മകളും ഒരേ വേഷത്തിലെത്തിയായിരുന്നു പ്രകടനം. മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ ഇരുവവരും ചേര്‍ന്നു നടത്തിയ ചുവടുകള്‍ ആരാധകരെ കയ്യിലെടുത്തു. ഐ ലവ് യു ഇയ്യപ്പച്ചാ എന്ന ആമുഖത്തോടെയാണ് താരം വിഡിയോ പങ്കുവച്ചത്.
മികച്ച പ്രതികരണമാണ് സാനിയയുടെ വ്യത്യസ്തമായ ഡാന്‍സ് കവറിനു ലഭിച്ചത്. സാനിയയ്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന അച്ഛനായിരുന്നു എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നത്. ഏതു വിമര്‍ശനങ്ങളെയും സാനിയ പുഞ്ചിരിയോടെ നേരിടുന്നതിനു പിന്നിലെ രഹസ്യം ഇപ്പോള്‍ പിടി കിട്ടി എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇത്രയും പിന്തുണ നല്‍കുന്ന അച്ഛനുണ്ടാകുന്നത് ഒരു ഭാഗ്യം തന്നെയാണെന്നും ചിലര്‍ കുറിച്ചു. മകളുടെ സന്തോഷത്തിനൊപ്പം നില്‍ക്കുന്ന ആ പിതാവിനാണ് ഇന്നത്തെ കയ്യടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് വെല്ലുവിളിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന നിര്‍മാതാക്കളുടെ നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലച്ചിത്ര സംഘടനകള്‍ക്കെതിരെ രംഗത്തെത്തിയതായിരുന്നു ലിജോ ജോസ് പെല്ലിശേരി.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംവിധായകന്‍ ആഷിഖ് അബുവും, ലിജോ ജോസിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം മറികടന്ന് ഇന്ന് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളാണ് നടന്നത്. ആഷിഖ് അബുവും ആഷിഖ് ഉസ്മാനുമാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്.
പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാല്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിര്‍മാതാക്കള്‍ നല്‍കിയിരുന്നു.
അതേസമയം, മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാതെ പുതിയ സിനിമകള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്കും നിര്‍മ്മാതാക്കള്‍ കത്തയക്കുകയും ചെയ്തു. 60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനം.
ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം ജൂലൈ 5ന് കൊച്ചിയില്‍ ആരംഭിക്കും.
റമ്മികളിയുമായി ബന്ധപ്പെട്ട് താൻ കൂടി അഭിനയിച്ച പരസ്യം നടൻ അജുവർഗീസ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു
പിന്നാലെ പോസ്റ്റിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ
ഭാര്യയും നാലു കുട്ടികളും ഉള്ള , ടാക്സ് അടയ്ക്കാൻ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാൻ പോയാൽ കുടുംബം വഴിയാധാരമാകും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട”എന്നാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇപ്പോൾ തന്നെ rummy circle-ൽ ഒരു അടിപൊളി ഗെയിം കളിച്ചേയുള്ളു
അത് പോലെ ചക്ക ചാക്കോ എന്ന ക്യാരക്ടർ ആയിട്ടു ഒന്ന് മിന്നി
നിങ്ങളും ട്രൈ ചെയ്യൂ”-എന്നായിരുന്നു അജുവർഗീസിന്റെ പോസ്റ്റ്
തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കൊവിഡ് 19 സ്ഥിരീകരിച്ചതായി പ്രചാരണം. തമിഴ് മാധ്യമങ്ങളിലാണ് ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് എത്തിയത്. തമിഴ്നാട്ടില്‍ കൊവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നിറയുന്നത്.
ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ റിപ്പോര്‍ട്ട് എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും ഗോസിപ്പാണെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ‘കാതു വാക്കുല രണ്ടു കാതല്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ഇരുവരും.
തിരക്കഥയൊരുക്കിയ ആദ്യ ചിത്രം ചോക്കലേറ്റിലെ നായകൻ പൃഥ്വിരാജ് തന്നെയാണ് സംവിധായകനായപ്പോഴും സച്ചിയുടെ സിനിമക്ക് നായകനായത്. ‘അനാർക്കലി’യിൽ സച്ചിയുടെ ആദ്യ ഷോട്ട് അറബിക്കടലിലെ രംഗമാണ്. സച്ചി-സേതു കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം പിറന്ന ഏതാനും തിരക്കഥകൾക്ക് ശേഷമാണ് പൃഥ്വിരാജ്-ബിജു മേനോൻ എന്നിവർ നായകന്മാരായ അനാർക്കലി റിലീസ് ആവുന്നത്.
ആ ആദ്യ ഷോട്ടിന് പിന്നിലെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ. അറബിക്കടലിൽ, ലക്ഷദ്വീപിലേക്കുള്ള റൂട്ടിൽ, കപ്പലിലാണ് ആ രംഗം ചിത്രീകരിച്ചത്. നായകന്മാർ മാത്രമല്ല, സുരേഷ് കൃഷ്ണ, മിയ, രാജീവ് ഗോവിന്ദൻ എന്നിവർ ഉൾപ്പെടുന്ന 120 പേരടങ്ങുന്ന ക്രൂ അന്ന് കപ്പലിൽ ഉണ്ടായിരുന്നു. സച്ചി ‘ആക്ഷൻ’ പറയുന്നതും, അത് പൂർത്തിയാക്കിയ ശേഷം തുള്ളിച്ചാടി വരുന്ന പൃഥ്വിരാജും നൊമ്പരക്കാഴ്ചയാവുകയാണ്.
2015ൽ പുറത്തിറങ്ങിയ ‘അനാർക്കലി’ക്ക് ശേഷം 2020 ലാണ് സച്ചി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ‘അയ്യപ്പനും കോശിയും’ തിയേറ്ററിൽ എത്തിയത്. അതിലും പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ തന്നെ നായകന്മാരാക്കാൻ സച്ചി തീരുമാനിക്കുകയായിരുന്നു.
ലോക്ക്‌ഡൗൺ കാലം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മോഹൻലാൽ. പാചക പരീക്ഷണങ്ങളും വായനയുമൊക്കെയായി ഒഴിവു സമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയാണ് താരം. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട വളർത്തുനായ ബെയ്‌ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ബെയ്‌ലിയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും.
ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ താരത്തിനൊപ്പം കുറേനാളുകൾ ഒന്നിച്ച് വീട്ടിൽ കഴിയാൻ കഴിഞ്ഞതിന്റെ സന്തോഷം ഭാര്യ സുചിത്രയും പങ്കുവച്ചിരുന്നു. ” അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാൻ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് പലപ്പോഴും വീടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബിൽ കുക്കിംഗ് വീഡിയോകൾ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു കുക്കിംഗ് സ്റ്റൈൽ ഉണ്ട്. എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ എന്റെ ഭർത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടിൽ കിട്ടിയതിൽ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങൾ കാണുന്ന മോഹൻലാൽ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യൻ,” ലോക്ക്‌ഡൗൺ കാലത്തെ ജീവിതത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സുചിത്ര പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
രാത്രി വൈകി ഐസ്ക്രീം കഴിക്കുന്ന ശീലം താരത്തിനുണ്ടെന്നും സുചിത്ര പറയുന്നു. താരത്തിന്റെ ഈ ഇഷ്ടം അറിയാവുന്ന തന്റെ അച്ഛൻ മരുമകനായ ഫ്രിഡ്ജിൽ ഐസ്ക്രീമുകൾ കരുതിവെയ്ക്കാറുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.