Movies

നടൻ വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ ചൊവ്വാഴ്ച മുംബൈയിൽ ആത്മഹത്യ ചെയ്തു. ദിഷ സാലിയൻ ആത്മഹത്യ ചെയ്തതായി മാൽവാനി പോലീസ് സ്റ്റേഷനിലെ ഡിസിപി സ്ഥിരീകരിച്ചു.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. രാത്രി ദിഷ ചില സുഹൃത്തുക്കൾക്കൊപ്പമാണ് അത്താഴം കഴിച്ചത്. പിന്നീട് കിടപ്പുമുറിയുടെ ജനലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദിഷയുടെ മരണത്തിൽ വരുൺ ശർമ അനുശോചനം രേഖപ്പെടുത്തി.

“എനിക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ ആകെ മരവിച്ചിരിക്കുകയാണ്. ഇതൊന്നും യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് ഓർമ്മകൾ. വളരെ സ്നേഹമുള്ള ഒരു വ്യക്തിയും അടുത്ത സുഹൃത്തുമായിരുന്നു. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഏറെ ഭംഗിയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. നിന്നെ വല്ലാതെ മിസ് ചെയ്യും. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് കുടുംബത്തിനുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. നീ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല. ഇത് വളരെ നേരത്തെ ആയിപ്പോയി,” ഇൻസ്റ്റഗ്രാമിൽ വരുൺ ശർമ കുറിച്ചു.

പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ് നേരവും പ്രേമവും. നിവിൻ പോളി നായകനായ ഈ രണ്ടു ചിത്രങ്ങളും സൂപ്പർ വിജയമാണ് നേടിയത്. അതിൽ തന്നെ പ്രേമം മലയാള സിനിമയുടെ അതിർത്തികൾ ഭേദിച്ച് വമ്പൻ വിജയമാണ് നേടിയെടുത്തത്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡ് വരെ സ്വന്തമാക്കിയ ഈ ചിത്രം പിന്നീട് തെലുങ്കിലേക്കു റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള ഓഫർ വന്നിരുന്നു എന്നും പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. വരുൺ ധവാനെ നായകനാക്കി പ്രേമത്തിന്റെ ഹിന്ദി റീമേക്ക് താൻ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു കരൺ ജോഹറിന്റെ ആവശ്യമെന്നും എന്നാൽ അതിനു സാധിക്കില്ല എന്ന് പറഞ്ഞു താൻ ഒഴിഞ്ഞു മാറിയതിന്റെ കാരണമെന്തെന്നും അൽഫോൻസ് പുത്രൻ ഇപ്പോൾ വ്യക്തമാക്കുന്നു.

താൻ ഒരു മലയാളി ആണെന്നും കേരളത്തിലിന്റെ സംസ്കാരത്തിൽ നിന്ന് വളരെ വലിയ വ്യത്യാസമാണ് മുംബൈയിലെ ജീവിതത്തിനും അവിടുത്തെ സംസ്കാരത്തിനും ഉള്ളതെന്നും അൽഫോൻസ് വിശദീകരിക്കുന്നു. അതൊട്ടും മനസ്സിലാക്കിയെടുക്കാൻ സാധിക്കാത്ത തനിക്കു അവിടുത്തെ പ്രേക്ഷകരുമായി സിനിമയിലൂടെ സംവദിക്കാൻ സാധിക്കില്ല എന്നും അൽഫോൻസ് പുത്രൻ പറയുന്നു. ഹിന്ദിയിൽ ആ ചിത്രം എഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണയം മാത്രമല്ല ആ ചിത്രത്തിന്റെ വിഷയമെന്നും ഒരു പ്രത്യേക സംസ്കാരത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് തോന്നുന്ന വികാരം കൂടി അതിലുണ്ടെന്നും അൽഫോൻസ് പുത്രൻ വിശദീകരിച്ചു. കരൺ ജോഹർ എന്തായാലും ആ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിയിട്ടുണ്ടെന്നും ആരാണ് അത് സംവിധാനം ചെയ്യുന്നതെന്നു തനിക്കറിയില്ലായെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.

നടി അഞ്ജലി അമീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.സാരിയുടുത്ത് ഹോട്ട ലുക്കിലാണ് താരം.റിയാസ് കാന്തപുരം പകര്‍ത്തിയ ചിത്രങ്ങളിള്‍ അഞ്ജലി അതീവ സുന്ദരിയാണ്.

ഫോട്ടോഷൂട്ടിന്റെ ചെറിയൊരു വീഡിയോയും താരം സാഷ്യല്‍മീഡഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

മമ്മൂട്ട ചിത്രമായ പേരന്‍പില്‍ അഞ്ജലിയുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

 

View this post on Instagram

 

💕💕💕capturing @riyaskanthapuram meackup n hair @me😇

A post shared by Anjali ameer (@anjali_ameer___________) on

മലയാളത്തിന്റെ അഭിമാന താരം ആണ് മോഹൻലാൽ. ഒട്ടേറെ ആരാധകർ ഉള്ള അതിനൊപ്പം തന്നെ ഇന്ത്യൻ സിനിമയിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ മോഹൻലാലിൻറെ വലിയ ആരാധകർ ആണ്. ലാലും ഞാനും തമ്മിൽ ഉള്ള സൗഹൃദത്തിന് ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെ പഴക്കം ഉണ്ടെന്നു മുകേഷ് പറയുന്നു. പലപ്പോഴും മോഹൻലാൽ കാരണം അഭിമാനം ഉണ്ടാകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് മുകേഷ് പറയുന്നു. അത്തരത്തിൽ ഉള്ള സംഭവത്തെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ..

കാക്കകുയില്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവം മുകേഷ് ഓര്‍ത്തെടുത്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ കഥയായിരുന്നു മുകേഷ് പറഞ്ഞത്. അന്ന് തൊട്ടപ്പുറത്തെ സെറ്റില്‍ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. പേര് ഞാന്‍ പറയുന്നില്ല. അവിടുത്തെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ്. നമ്മളേക്കാട്ടിലും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഒരു നടന്‍. അങ്ങനെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ പടം സെറ്റില്‍ നടക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ലാല്‍ അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടാണ്.

പ്രിയദര്‍ശനും എനിക്കുമെല്ലാം അദ്ദേഹത്തിനെ അറിയാം. അപ്പോള്‍ ഞങ്ങള്‍ ആ ഷൂട്ടിംഗ് കാണാന്‍ വേണ്ടി പോയി. എല്ലാവരെയും പരിചയപ്പെട്ടു. ഷേക്ക് ഹാന്‍ഡ് കൊടുത്തു. അപ്പോള്‍ ലാല്‍ പറഞ്ഞു. നിങ്ങള്‍ ഒരു ഷോട്ട് എടുക്കുന്നത് കണ്ട് ഞങ്ങള്‍ പോയിക്കോളാം എന്ന്. അങ്ങനെ ഞങ്ങള്‍ കുറെ നേരം വെയിറ്റ് ചെയ്തിട്ടും അവര് ഷോട്ട് എടുക്കുന്നില്ല. അപ്പോ ഞാന്‍ പറഞ്ഞു എന്നാ പിന്നെ നമ്മള്‍ക്ക് പോവാം.

അല്ല അവര് ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് നമ്മള്‍ക്ക് പോവാം ലാല് പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. ഷോട്ട് എടുക്കുന്നില്ല. അഭിനയിക്കുന്നില്ല. അപ്പോ അവിടത്തെ പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് വന്ന് പറഞ്ഞു. അത്, ചെറിയൊരു ബുദ്ധിമുട്ട് ഉണ്ട്. അതെ നിങ്ങള്‍ ആ മോഹന്‍ലാലിനെ ഒന്ന് കൊണ്ട് പോവുമോ. അപ്പോ ഞാന്‍ പറഞ്ഞു. അദ്ദേഹം ഒരു ഷോട്ട് കാണാന്‍ നിന്നതല്ലേ. അല്ല അദ്ദേഹം നിന്നാല്‍ അവിടത്തെ സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കില്ല. നാണമാണ് എന്നാണ് പറയുന്നത്.

ഒരു മലയാളി എന്ന നിലയില്‍, ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഒരു ഫ്രണ്ട് എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഞാന്‍ ലാലിന്റെ കൈപിടിച്ചിട്ട് പറഞ്ഞു പോവാം. അല്ല അവര് വല്ലതും വിചാരിക്കത്തില്ലെ. ഞാന്‍ പറഞ്ഞു ഒന്നും വിചാരിക്കത്തില്ല. സന്തോഷമാവും. ‘കോണ്‍ഫിഡന്‍സ് പോരാ’ ലാല്‍ നില്‍ക്കുമ്പോള്‍. അത് ആ ഒരു മുഹൂര്‍ത്തം, അങ്ങനെ ഒരുപാട് ഒരുപാട് മൂഹുര്‍ത്തങ്ങള്‍, പുറത്ത് പറയാന്‍ പറ്റുന്നതും പറയാന്‍ പറ്റാത്തതുമായ പല മുഹൂര്‍ത്തങ്ങളും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പോക പോകെ പറയാം. മുകേഷ് പറഞ്ഞു.

നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് വിട നൽകി സിനിമാലോകം. കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് മേഘ്‌ന കരഞ്ഞപ്പോൾ ഉറ്റവർക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗർഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം..

ചിരഞ്ജീവിയുടെ മരണ വാർത്ത അറിഞ്ഞു അർജുനും കുടുംബവും ചെന്നൈയിൽ നിന്നു ബെംഗളൂരുവിൽ എത്തിയിരുന്നു.

ചിരഞ്ജീവിയെ അവസാനമായി ഒരു നോക്ക് കണ്ട അർജുൻ വികാരാധീനായിരുന്നു. അദ്ദേഹത്തിന്റെ അക്ഷരാർഥത്തിൽ വിങ്ങി പൊട്ടുകയായിരുന്നു. ചിരഞ്ജീവിയുടെ മൃത്യുദേഹത്തിന് അരികെ നിന്നു വാവിട്ടു കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും നേരിട്ടുമായി ചിരഞ്ജീവിക്ക് ഒരുപാട് പേർ ആദരാജ്ഞലികൾ അർപ്പിച്ചു.

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് പകരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് അനുശോചനങ്ങള്‍ അറിയിച്ച് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേ. അനുശോചനം അറിയിച്ചുള്ള ട്വീറ്റില്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം അബദ്ധത്തില്‍ ചിരഞ്ജീവിയുടെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നു.

”ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അമളി മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റ് പ്രചരിച്ചിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ.

ലോകപ്രശസ്തമായ റിച്ചാര്‍ഡ് ഡോകിന്‍സ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗാനരചയിതാവും തിരക്കഥകൃത്തുമായ ജാവേദ് അക്തര്‍. വിമര്‍ശനാത്മക ചിന്തകളും മാനുഷിക പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും നിലപാടുകളും മാനിച്ചാണ് പുരസ്‌കാരം. റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു.

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ആദ്യ പുസ്തകം ‘ദി സെല്‍ഫിഷ് ജീന്‍’ വായിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. തന്റെ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ രചനകള്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും ജാവേദ് അക്തര്‍ വ്യക്തമാക്കി.

പ്രമുഖ ഇംഗ്ലീഷ് ബയോളജിസ്റ്റ് റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ബഹുമാനാര്‍ഥമുള്ള അവാര്‍ഡ് എത്തിസ്റ്റ് അലയന്‍സ് ഓഫ് അമേരിക്കയാണ് എല്ലാവര്‍ഷവും സമ്മാനിക്കുന്നത്. സിഎഎ, തബ്്ലീഗ് ജമാഅത്ത്, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കനത്ത വിമര്‍ശനം ജാവേദ് അക്തര്‍ ഉയര്‍ത്തിയിരുന്നു.

ചിരിക്കുടുക്ക’ ഗായകന്‍ എംജി ശ്രീകുമാറിന്റെ ചിരിയ്ക്ക് ആരാധകരിട്ട പേരുകളിലൊന്നാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പല ഹിറ്റ് പാട്ടുകള്‍ പാടി കൊണ്ടാണ് ശ്രീകുമാര്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രമുഖനായ ഗായകനായി അദ്ദേഹം മാറി. തന്റെ കരിയറിലും ജീവിതത്തിലും വഴിത്തിരിവായ സിനിമ ‘ചിത്രം’ ആണെന്ന് പറയുകയാണ് എംജി ശ്രീകുമാറിപ്പോള്‍.തന്റെ ജീവിതത്തിലേക്ക് ലേഖ ഭാര്യയായി എത്തിയതിന് പിന്നിലും ചിത്രത്തിലെ പാട്ടുകളുടെ സാന്നിധ്യം ഉണ്ടെന്ന് പറയുകയാണ് താരം.

മദ്രാസില്‍ ചിത്രം സിനിമയിലെ പാട്ടുകള്‍ പാടി കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്. അന്ന് കുറച്ച് സിനിമകളില്‍ പാടിയിട്ടുണ്ട്. ഞാനൊരു ഗായകനാണ്. അങഅങനെയാണ് ആദ്യ പരിചയപ്പെടല്‍. ചിത്രം സിനിമയുടെ ഓഡിയോ കാസറ്റും കൊടുത്തു. ചിത്രത്തിലെ നായിക രഞ്ജിനി ആശുപത്രിയിലായതിനെ തുടര്‍ന്ന്ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നു. തടി കുറയ്ക്കാന്‍ വേണ്ടി എന്തോ മരുന്ന് കഴിച്ച് വയറിന് അസുഖമായാണ് രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനിമ റിലീസ് ആകും മുന്‍പേ കാസറ്റ് പുറത്തിറങ്ങി. ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്. ചിത്രത്തിലെ പാട്ടിലാണ് താന്‍ വീണ് പോയതെന്ന് ലേഖ പറയുന്നു.

അങ്ങനെ കാസറ്റ് കൈമാറി തുടങ്ങിയ പ്രണയം പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി. ആ പതിനഞ്ച് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരുമിച്ച് പുറത്ത് പോകാനാിരുന്നു ബുദ്ധിമുട്ട്. മദ്രാസില്‍ പോകുമ്പോള്‍ ഞങ്ങള്‍ രണ്ട് ഫ്‌ളൈറ്റ് ടിക്കറ്റെടുക്കുകമായിരുന്നു. തിരുവനന്തപുരത്താണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ കോവളത്താണ് പോയിരുന്നതെന്ന് ലേഖ പറയുന്നു.

തങ്ങളുടെ വിവാഹത്തില്‍ ഏറെയും എതിര്‍പ്പ് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു. എന്റെ കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തുവെന്ന് ശ്രീകുമാര്‍ പറയുന്നു. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞത് ചെറിയ കാര്യമല്ല. ലിവിംങ് ടുഗദര്‍ ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യാന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ്.

ആ കാലത്ത് ലിവിങ് ടുഗദര്‍ ഒരു സാഹസം തന്നെയായിരുന്നു. സ്‌നേഹമാണ് എല്ലാ സാഹസങ്ങള്‍ക്കും നമ്മളെ പ്രേരിപ്പിക്കുന്നത്. ആ സമയത്ത് ഞാനും ലേഖയും കൂടി ചെങ്ങന്നൂരില്‍ ഒരു ആയൂര്‍വേദ ചികിത്സയ്ക്ക് പോയി. പിഴിച്ചില്‍ ചികിത്സ. അവിടെ ഒരു മാഗസിന്റെ പ്രതിനിധികളായ രണ്ട് പേര്‍ കാണാന്‍ വന്നു. എക്‌സ്‌ക്‌ളൂസീവായി ഇന്റര്‍വ്യൂ തന്നാല്‍ കവര്‍ സ്റ്റോറിയായി ചെയ്യാമെന്നവര്‍ പറഞ്ഞു. വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോ എന്ന് അവര്‍ ചോദിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. കോട്ടയത്ത് ഒരു ഹോട്ടലില്‍ ഫോട്ടോഷൂട്ടും നടന്നു.

2000 ഡിസംബര്‍ മുപ്പത്തിയൊന്നിന് പുറത്തിറങ്ങിയ ആ മാഗസിന്റെ കവര്‍ സ്റ്റോറി എംജി ശ്രീകുമാര്‍ വിവാഹിതനായി. ഭാര്യ ലേഖ എന്നായിരുന്നു. ആ സമയത്ത് ഞങ്ങള്‍ വിവാഹിതരല്ല. ഞങ്ങള്‍ക്ക് നല്ല പണിയാണ് കിട്ടിയത്. അങ്ങനെ ഞങ്ങള്‍ നേരെ മൂകാംബികയിലേക്ക് പോയി. അവിടെ നിന്നും ഞാന്‍ അമ്മയെ വിളിച്ചു. കല്യാണം കഴിക്കാന്‍ പോകുന്ന വിവരം അറിയിച്ചു. നിന്റെ ഇഷ്ടം. നിന്റെ ജീവിതമാണ്, നിനക്കിഷ്ടപ്പെട്ടെങ്കില്‍ നടക്കട്ടെയെന്ന് പറഞ്ഞ് അമ്മ എന്നെ അനുഗ്രഹിച്ചു. അമ്മയോടല്ലാതെ ആരോടും ഞാന്‍ കല്യാണക്കാര്യം പറഞ്ഞില്ല.

മൂകാംബിക ക്ഷേത്രത്തില്‍ കല്യാണം കഴിച്ച് തിരുവനന്തപുരത്ത് വന്ന് ഞങ്ങള്‍ വീണ്ടും രജിസ്റ്റര്‍ മാര്യേജ് ചെയ്തു. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും ഞങ്ങള്‍ സന്തുഷ്ടരായി ജീവിക്കുന്നു. അങ്ങനെ ഞങ്ങള്‍ വഴക്കിടാറില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീര്‍ക്കും. സ്‌നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞു. ചിത്രം എന്ന സിനിമയാണ് എനിക്ക് വഴിത്തിരിവായത്. ലേഖയെ തന്നതും ആ സിനിമയാണ്.

നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ കന്നട സിനിമാലോകം.ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നു പോയത് ഭാര്യയും നടിയുമായ മേഘ്‌നരാജായിരുന്നു.നാല് മാസം ഗര്‍ഭിണിയാണ് താരം എന്നതാണ് ഇതില്‍ ഏറെ വേദനിപ്പിക്കുന്നത്.കന്നട സൂപ്പര്‍ താരം യഷ്, അര്‍ജുന്‍ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി.

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. 39 വയസ്സായിരുന്നു.

 

പ​രീ​ക്ഷ ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യി. ആ​റ്റി​ൽ ചാ​ടി​യെ​ന്ന സം​ശ​യ​ത്തെ​ തു​ട​ർ​ന്ന് മീ​ന​ച്ചി​ലാ​റ്റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു.   ശ​നി​യാ​ഴ്ച ചേ​ർ​പ്പു​ങ്ക​ലി​ലെ കോ​ള​ജി​ൽ ഡി​ഗ്രി പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ശ​നി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ കാ​ണാ​താ​യ​ത്. ചേ​ർ​പ്പു​ങ്ക​ൽ പ​ള്ളി​ക്ക് സ​മീ​പ​ത്തെ പാ​ല​ത്തി​ൽ ബാ​ഗ് കാ​ണ​പെ​ട്ട​തോ​ടെ ആ​റ്റി​ൽ ചാ​ടി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ് കു​ട്ടി. ചേ​ർ​പ്പു​ങ്ക​ലി​ലെ കോ​ള​ജി​ലാ​ണ് ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് സെ​ന്‍റ​ർ ല​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വീ​ട്ടി​ലെ​ത്താ​റു​ള്ള വി​ദ്യാ​ർ​ഥി​നി ഏ​ഴു മ​ണി​യാ​യി​ട്ടും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടും​ബം കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.   പാ​ല​ത്തി​ൽ ബാ​ഗ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മീ​ന​ച്ചി​ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. സ്കൂ​ബ ടീ​മും പ​രി​ശോ​ധ​ന​യ്ക്കു​ണ്ട്. മ​ഴ​യെ തു​ട​ർ​ന്ന് മീ​ന​ച്ചി​ലാ​റ്റി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ട്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​നി വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ ആ​രും ക​ണ്ടി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.

Copyright © . All rights reserved