Movies

ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിനൈതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവാണ്. സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തിലുളള നീക്കം ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

‘സിനിമ തീയേറ്റില്‍ കളിച്ചാലേ അയാള്‍ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വരുമ്പോള്‍ അയാള്‍ സീരിയല്‍ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങള്‍ കൈക്കൊള്ളുന്നത്’,

സ്‌പെയ്ന്‍ യാത്രയ്ക്കിടയില്‍ സന്ദര്‍ശിച്ച കൊട്ടാരത്തിലെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഇതിന് താഴെ വന്ന രണ്ട് കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.

‘നിങ്ങളെ കാണാന്‍ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രങ്ങളില്‍ ഒരാള്‍ കമന്റ് ചെയ്തത്. റിമയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ആദിവാസിയെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് ഈ മണ്ണിന്റെ യഥാര്‍ഥ രാജാവും റാണിയും.അല്ലേ?’

പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.’അതെ 19 ലക്ഷം നഷ്ടത്തില്‍ നിന്നും അടിച്ചു മാറ്റി.’എന്നാണ് റിമ ഇതിന് മറുപടി നല്‍കിയത്.

ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ ഹൗസ് മാര്‍ട്ടെല്‍ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോര്‍ണിയിലെ വാട്ടര്‍ ഗാര്‍ഡന്‍സില്‍ നിന്നും പകര്‍ത്തിയ ചിത്രം താരം പങ്കുവച്ചിരുന്നു. നിരവധി സിനിമകളുടെ ചിത്രീകരണം ഇവിടെവെച്ച് നടന്നിട്ടുണ്ട്.

 

അശ്ലീല വീഡിയോ അയക്കുന്ന യുവാവിനെതിരെ മറുപടിയുമായി നടി അനുമോള്‍. ദിവസങ്ങളായി തനിക്ക് അശ്ലീല ചിത്രങ്ങള്‍ വരുന്നു. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഇത്തരക്കാര്‍ അയക്കുന്നത്. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോള്‍ പറയുന്നു.

ഒരാളെ കുറിച്ച് അനുമോള്‍ എടുത്ത് പറയുകയുമുണ്ടായി. ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ സ്വകാര്യ അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുകയാണെന്ന് അനു പറയുന്നു. ദൈവം തന്നെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇയാള്‍ കരുതിയിരിക്കുന്നതെന്നും താരം പറയുന്നു.

ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ഇയാളെകുറിച്ച് സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും നടി പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒമർ ലുലു വിന്റെ റീലിസ് ചെയ്ത ഏറ്റവും ഒടുവിലെ ചിത്രം “ധമാക്ക”.

ഇപ്പോൾ ഈ സിനിമയിലെ യമണ്ടൻ മണ്ടത്തരങ്ങൾ വെട്ടി തുറന്നെഴുതി യുവാവ് ഓൺലൈനിൽ തരംഗം സൃഷ്ടിക്കുകയാണ്.

വസ്തുതകൾക്ക്‌ ഒരിക്കലും നിരക്കാത്ത തരത്തിലാണ്‌ സിനിമയിൽ ലൈംഗികതയെക്കുറിച്ചുള്ള കാര്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഓൺലൈൻ എഴുത്തുകാരനായ സലീൽ ബിൻ ഖാസിം വ്യക്തമാക്കുന്നു .

ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഒന്നു വായിക്കാം:

ലൈംഗികശേഷിയില്ലാത്ത ഒരു യുവാവ് കല്യാണം കഴിക്കുകയും ആദ്യരാത്രിയിൽ തന്നെ ലൈംഗിക ബന്ധത്തിൽ പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം…

പിന്നീട് ആ പ്രശ്നം പരിഹരിക്കാനുള്ള യുവാവിന്റെ പരിശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്..

ടിയാന്റെ പ്രശ്നം ഉദ്ധാരണക്കുറവാണോ അതോ ശീഘ്രസ്ഖലനമാണോ എന്ന് സിനിമ തീർന്നിട്ടും വ്യക്തമാക്കപ്പെട്ടില്ല എന്നത് ഒരു വസ്തുതയായി നിലനിൽക്കെത്തന്നെ

രണ്ടായാലും അതിനുള്ള പരിഹാരമോ നിർദ്ദേശമോ ഒന്നും സിനിമയിൽ വന്നില്ല എന്നത് നിരാശപ്പെടുത്തി…

ഇനി അങ്ങനെയൊരു പരിഹാരനിർദ്ദേശം വന്നില്ലെങ്കിലും യുക്തിപരമായി ആ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കണ്ടിരിക്കാൻ പറ്റിയേനെ..

അതിന് പകരം ഒരാളുടെ ലൈംഗികശേഷി കുട്ടികൾ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്ന ഒരു ഹിമാലയൻ മണ്ടത്തരത്തെ പരിപോഷിപ്പിച്ചു കഥ മുന്നോട്ട് കൊണ്ടുപോകുന്നത്

കണ്ടപ്പോൾ സംവിധായകന്റെ മുഖത്ത് തുപ്പാൻ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല…

ലൈംഗിക പ്രശ്നങ്ങൾ നേരിടുന്നവരെ പരമാവധി പിഴിഞ്ഞ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകളെപ്പറ്റി പറഞ്ഞത് ഒരു പരിധി വരെ അംഗീകരിക്കാൻ പറ്റുമെങ്കിലും

ഡോക്ടർ പൊടിച്ചു കൊടുത്ത വയാഗ്ര നായകന്റെ അച്ഛൻ കുടിക്കുന്നതും അതേ തുടർന്നു നായകന്റെ അമ്മ ഗർഭിണി ആവുന്നതുമൊക്കെ കണ്ടപ്പോൾ ചിരിക്ക് പകരം കരച്ചിലാണ് വന്നത്…

സമൂഹമാധ്യമങ്ങളില്‍ സിനിമാതാരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ പലപ്പോഴും പലരും അശ്ലീല കമന്റുകള്‍ ചെയ്യാറുണ്ട്. പല താരങ്ങളും ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ താന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രത്തിന് പതിവായി അശ്ലീല കമന്റ് രേഖപ്പെടുത്തുന്നവര്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്രിന്ദ.

എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ലെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ ബഹുമാനിക്കുക. കഴിക്കുന്ന ഭക്ഷണത്തെ, ജോലിയെ, നിങ്ങളെ തന്നെ ബഹുമാനിക്കുക, നല്ലത് ചെയ്യുക എന്ന് സ്രിന്ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താന്‍. അതിനുള്ള സമയവുമില്ല. ഫോണില്‍ കുത്തിയിരുന്ന് ഇത്തരം മെസേജുകള്‍ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. പലപ്പോഴും ഇത്തരക്കാരെ അവഗണിക്കാറാണ് പതിവ്.എന്നാല്‍ ഒരു കുട്ടിയുടെ മുഖമുള്ള പ്രൊഫൈലില്‍ നിന്നാണ് നിരന്തരം മെസേജ് അയക്കുന്നത്. ഇത് സഹിക്കാന്‍ പറ്റില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും സ്രിന്ദ പറയുന്നു.

കുറിപ്പിനൊപ്പം തന്നെ ശല്യപ്പെടുത്തുന്ന പ്രൊഫൈല്‍ ഐഡിയും സ്രിന്ദ പങ്കുവച്ചിട്ടുണ്ട്. സ്രിന്ദയുടെ പോസ്റ്റിനെ പിന്തുണച്ചും അസ്ലീല കമന്റിടുന്നവരെ രൂക്ഷമായി വിമര്‍ശിച്ചും നിരവധി പേര്‍ കമന്റ് ചെയ്തു.

 

View this post on Instagram

 

Social media is a wonderful ground to share so much creativity, voices, opinions, information, however, It’s also a platform for many people to instigate hate and negativity. I’m usually not one to react to hateful messages and vulgar comments because 100% of the time it has nothing to do with me, rather it has everything to do with the person behind the phone typing it out, screaming for attention. Understanding and accepting this has always put me in a peaceful state of mind, despite all the trolls and bullies online saying their bit to inflict a part of the hate they hoard on to the world. This person, that honestly looks like a child from his profile has been so abusive via comments on my profile, and I’ve just about had enough. This has escalated into a vulgar chat with people fighting for and against. Thank you for the boy that stood up for me, but I’m really sorry, this is not the way to go about it. To anyone reading this, I will not tolerate any kind of hate, abuse and profanity on my page, period. This is not ok, talking like this is NOT OK. What I wear is MY choice, but spreading hate through abusive language and vulgarity on my profile IS YOURS and it is something I will not tolerate anymore. THIS HAS TO STOP. Respect! Respect people, the world around you, the food you eat, the work you do, RESPECT YOURSELF enough to know better, to be better, to DO BETTER! I want all of you to see this, inspite of how much I do not want to share this, because I’m done letting bullies slide. Please help and report this profile and tag the necessary accounts for action that needs to be taken. @calisth3nic_lover @mr.appukuttan_

A post shared by Srindaa (@srindaa) on

ബാലതാരമായി മലയാള സിനിമയില്‍ കടന്നുവന്ന ഉണ്ണി മേരി 1972ല്‍ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിലേക്ക് മാറുന്നത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായിക വേഷത്തിലും സഹ വേഷങ്ങളിലും അഭിനയിച്ച ഉണ്ണി മേരി 80കളുടെ പകുതിമുതല്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു. ​ഗ്ലാമർ റോളുകളിലാണ് താരം കടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ നടി പതിമൂന്നാം വയസില്‍ നായികയായി. അതും നിത്യഹരിതനായകനായ പ്രേംനസീറിനൊപ്പം. 26 വർഷത്തിലധികമായി സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് ഉണ്ണി മേരി. ഉണ്ണിമേരിയുടെ ശരീരത്തെ മലയാള സിനിമ ചൂക്ഷണം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ലോക സിനിമയിൽ പോലും പേരു കേട്ട മലയാള സിനിമ ലോകത്തിനു , ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ആ ശരീര സൗന്ദര്യത്തെ ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ചു ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു. ഉണ്ണി മേരി എന്ന നടിയോടു അൽപ്പമെങ്കിലും നീതി കാണിച്ച സംവിധായകന്‍ അന്തരിച്ചുപോയ പി.പത്മരാജനാണ്. ഒരു കാലഘട്ടത്തിൻറെ നിറസൗന്ദര്യമായ ഉണ്ണിമേരിയെന്ന ദീപ പി.പത്മരാജൻ ചിത്രങ്ങൾക്കു കരുത്തുള്ള നായികയായിരുന്നു.ഉർവശി എപ്പൊഴും പല ഇന്റെർവ്യുകളിലും പറഞ്ഞ ഒരു വാചകമുണ്ട് .ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്”.. ‘സിനിമയല്ല ജീവിതം’ എന്ന തന്റെ പുസ്തകത്തിൽ, ഉണ്ണിമേരിയെക്കുറിച്ച്, ഒരു അദ്ധ്യായം തന്നെ ഉർവശി എഴുതിചേർത്തു എന്നതു വാക്കുകൾക്കു അപ്പുറമാണ്.

ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം, കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ച ഭുതം, കൃഷ്ണാ ഗുരുവായൂരപ്പാ, സംഭവാമി യുഗേ യുഗേ, കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും ഇന്നും മനസ്സിൽ മിന്നി മറഞ്ഞു പോകാത്ത സിനിമപ്രേമികൾ വളരെ കുറവാണു അതായിരുന്നു ഉണ്ണി മേരി എന്ന നായികയുടെ വിജയം. നായകനെക്കാൾ നായികയെ ഇഷ്ട്ടപെട്ടിരുന്ന തലമുറയിലെ നായിക വസന്തം ഉണ്ണി മേരി.ജോണി, ഉല്ലാസപ്പറവകൾ, മീണ്ടും കോകില, മുന്താണൈ മുടിച്ച് തുടങ്ങിയ തമിഴ് ചിത്രങ്ങൾ വളരെ ശ്രദ്ധേയം.

ഈ ചിത്രങ്ങളിൽ പ്രേക്ഷകർക്കു ഇഷ്ടം ഉല്ലാസപ്പറവകളിലും ജോണിയിലും കമലിനും രജനിക്കുമൊപ്പമുള്ള പാട്ടു സീനിലെ ക്ളോസപ്പ് ഷോട്ടുകളിലാണ് കാരണം അത്രക്കു സുന്ദരിയായിരുന്നു ഉണ്ണി മേരിയെന്ന നടി. തമിഴകത്തിനും തെലുങ്കകത്തിനും അവർ ഉണ്ണി മേരി ആയിരുന്നില്ല ദീപ ആയിരുന്നു വിളക്കിലെ ദീപം പോലെ ജ്വലിച്ചു നിന്നവൾ അവരുടെ സ്വന്തം ദീപ.എന്നിട്ടും ലോക സിനിമയിൽ പോലും പേരു കേട്ട മലയാള സിനിമ ലോകത്തിനു , ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ആ ശരീര സൗന്ദര്യത്തെ ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ചു ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു.

തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി ഉണ്ണി മേരി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.

ടൊവീനോ തോമസ് നായകനായ ഫോറൻസിക് സിനിമയിൽ പരാമർശിക്കുന്ന സീരിയൽ കില്ലറുകളായ കുട്ടികളെ കുറിച്ചാണ്. സിനിമ കണ്ടവരിൽ കുറച്ചുപേരെങ്കിലും ഇതെല്ലാം വെറും കഥകൾ അല്ലെ എന്ന് കരുതിയിട്ടുണ്ടാവും. എന്നാൽ ആ പേരുകൾ ഒന്നും കഥയായിരുന്നില്ല. സിനിമയിലെ നായകനായ ടൊവിനോ പരാമർശിക്കുന്ന അമർജീത് സദാ എന്ന ഇന്ത്യക്കാരനായ ആ കുട്ടിക്കുറ്റവാളിയെ കുറിച്ചുള്ള സുനില്‍ വെയ്നിന്റെ ലേഖനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സുനില്‍ വെയ്ൻസിന്റെ ഫേസ്ബുക്ക് കുറിപ്പ്

“ഫോറൻസിക്” എന്ന സിനിമയിലെ നിർണായക കഥാ സന്ദർഭങ്ങളിലൊന്നിൽ നായകൻ ടോവിനോ തോമസ് ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധരായ കുട്ടിക്കുറ്റവാളികളെ കുറിച്ച് തന്റെ സഹപ്രവർത്തകരുടെ മുന്നിൽ പറയുന്നുണ്ട്. അതിൽ ടോവിനോ ആദ്യം പരാമർശിക്കുന്ന പേര് ‘അമർജീത് സദാ’ എന്ന ഇന്ത്യൻ ബാലന്റേതാണ്. ശേഷം മേരി ബെൽ, റോബർട്ട് തോംപ്‌സൺ എന്നിവരെയെല്ലാം എടുത്ത് പറയുന്നുണ്ട്. നിങ്ങളിൽ ചിലരെങ്കിലും ആദ്യമായിട്ടായിരിക്കും ഈ പേരുകളെല്ലാം കേൾക്കുന്നത്.

ആരാണ് ഇവരൊക്കെ ??

വർഷം 2007, ബീഹാറിലെ ഭഗവാൻപൂർ പോലീസ് സ്‌റ്റേഷനിലെ ടെലിഫോണിലേക്ക് പതിവില്ലാതെ നിരവധി കോളുകൾ വരുന്നു. ലോകത്തെയാകമാനം നടുക്കാൻ പോകുന്ന ഒരു കൊലപാതക പരമ്പരയുടെ അറിയിപ്പാണ് തങ്ങളെത്തേടി വരുന്നതെന്ന് അന്ന് ആ പോലീസ് സ്റ്റേഷനിൽ വ്യാപൃതരായ പോലീസുകാർ ആരും കരുതിക്കാണില്ല. ബിഹാറിലെ ഒരു ചെറിയ ഉൾനാടൻ ഗ്രാമത്തിൽ നിന്നായിരുന്നു ഫോൺകോളുകൾ ഇടതടവില്ലാതെ ആ പോലീസ് സ്റ്റേഷനിലേക്ക് ഫോൺകോളുകൾ പ്രവഹിച്ചത്. ഗ്രാമത്തിൽ നിന്ന് ഒരു കൊടിയ കൊലപാതകിയെ തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പോലീസ് തങ്ങളുടെ ഗ്രാമത്തിലേക്ക് വരണമെന്നും, അവനെ കൈ മാറാൻ വേണ്ടി തങ്ങൾ കാത്തു നിൽക്കുകയാണെന്നുമായിരുന്നു ഗ്രാമവാസികൾ ടെലിഫോൺ മുഖേനെ പോലീസുകാരെ അറിയിച്ചത്. പോലീസുകാർ ഉടൻ തന്നെ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. അവിടെ നിന്നാണ് ഇന്ത്യയെ നടുക്കിയ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ കഥ പുറം ലോകം അറിയുന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസുകാർക്ക് കൊലപാതകിയെന്ന് പറഞ്ഞ് നാട്ടുകാർ കൈമാറിയത് കേവലം 8 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയ ബാലനെയാണ്. അവന്റെ പേര് അമർജീത് സദാ (ചിലയിടങ്ങളിൽ അമർദീപ് സദാ എന്നും കാണാം) നാട്ടുകാർ അവനെ പോലീസിന് കൈമാറിയ സമയത്തും അവൻ പോലീസിനെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നു.1998-ൽ ആയിരുന്നു അമർജീത് സദാ എന്ന ആ ബാലന്റെ ജനനം, ബിഹാറിലെ ബെഗുസരയ് ജില്ലയിൽ. പിന്നീട് അവന്റെ കുടുംബം മുസ്‌റഹി എന്ന സ്ഥലത്തേക്ക് താമസം മാറി. അവന്റേത് തീർത്തും ഒരു ദരിദ്ര കുടുംബമായിരുന്നു, അച്ഛൻ ഒരു സാധാരണ കർഷകനായിരുന്നു.

ഇത്രയും ചെറിയൊരു പയ്യൻ എങ്ങനെ ഇത്രയും കൊലപാതകങ്ങൾ നടത്താനാണ് എന്ന് പറഞ്ഞ് പോലീസുകാർ ആദ്യം നാട്ടുകാരോട് ദേഷ്യപ്പെടുകയാണുണ്ടായത്. എന്നാൽ നാട്ടുകാരിൽ നിന്ന് സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ വിറച്ചു പോയി. കുട്ടിത്തം വിട്ടു മാറാത്ത ആ ബാലനാണ് നാട്ടിലെ കൊലപാതക പരമ്പരകളുടെയെല്ലാം അമരക്കാരൻ എന്ന നടുക്കുന്ന സത്യം പോലീസുകാരെ ഏറെ അമ്പരപ്പിച്ചു. താൻ എങ്ങനെയാണ് കൊല നടത്തിയതെന്ന് യാതൊരു പേടിയും കൂസലുമില്ലാതെ ആ ബാലൻ പോലീസുകാർക്ക് വിവരിച്ചു കൊടുത്തു. അവന്റെ വെളിപ്പെടുത്തൽ കേട്ട പോലീസുകാർ അക്ഷരാർത്ഥത്തിൽ തരിച്ചു പോയി.

ഏറ്റവും ഭയപ്പെടുത്തുന്ന സംഗതി എന്തെന്നാൽ അമർജീത്ത് സദാ എന്ന ആ ബാലൻ, ക്രൂരമായി കൊന്നു കളഞ്ഞത് വെറും ആറു മാസം മാത്രം പ്രായമുള്ള ഒരു പെൺ കുഞ്ഞിനെയാണ്. ഗ്രാമത്തിലെ ചുങ് ചുങ് ദേവി എന്ന സ്ത്രീ തന്റെ ആറു മാസം മാത്രം പ്രായമുള്ള ഏക മകൾ ഖുശ്ബുവിനെ അവിടെയുള്ള ഒരു പ്രൈമറി സ്‌കൂളിൽ ഉറക്കിക്കിടത്തിയ ശേഷം വീട്ടുജോലികൾ ചെയ്യാനായി തിരിച്ചു പോയപ്പോഴായിരുന്നു ആ ദാരുണ സംഭവം അരങ്ങേറിയത്. ജോലി ചെയ്ത് മടങ്ങി വന്നപ്പോൾ തന്റെ കുഞ്ഞിനെ ആ അമ്മക്ക് അവിടെ കാണാൻ സാധിച്ചില്ല. ആ പിഞ്ചു കുഞ്ഞ് അതിനോടകം അമർജീത്തിന്റെ കൈപ്പിടികളിൽ അമർന്നു കഴിഞ്ഞിരുന്നു. അവൻ ഒരു ദയാദാക്ഷണ്യവും കൂടാതെ നിഷ്ഠൂരമായി ആ കുഞ്ഞിനെ കൊന്നു കളഞ്ഞു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഒരു മടിയും കൂടാതെ അവൻ സംഭവിച്ച കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ വിവരിച്ചു കൊടുത്തു.

എന്നാൽ നാട്ടുകാരെ മുഴുവൻ ഞെട്ടിച്ച സംഭവ കഥകളാണ് അതിന് ശേഷം പുറത്ത് വന്നത്. ഇത് അവന്റെ ആദ്യത്തെ കൊലപാതകമല്ല പോലും, ഇതിന് മുമ്പും അവൻ രണ്ട് കുഞ്ഞുങ്ങളെ ഇത് പോലെ കൊന്നു തള്ളിയിട്ടുണ്ടെത്രെ..!! അവൻ കൊന്നു തള്ളിയ രണ്ട് കുരുന്നുകളും 6 മാസത്തിനും ഒരു വയസ്സിനും ഇടയിൽ മാത്രം പ്രായമുള്ളവരായിരുന്നു. തന്റെ ആദ്യ കൊലപാതകം നടത്തുമ്പോൾ അവന് പ്രായം വെറും 7 വയസ്സ് മാത്രം. എന്നാൽ നാട്ടുകാർ ഞെട്ടാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അവൻ കൊന്നു കളഞ്ഞതിൽ ഒരാൾ മറ്റാരുമല്ലായിരുന്നു, അവന്റെ ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം അനുജത്തി തന്നെ ആയിരുന്നു..!! അമ്മയുടെ മടിയിൽ സുഖനിദ്രയിൽ മുഴുകിക്കിടന്നിരുന്ന ആ പൈതലിനെ എടുത്ത് കൊണ്ട് പോകുമ്പോൾ അവന്റെ അമ്മ ഒരിക്കലും കരുതിക്കാണില്ല, അതവരുടെ കുഞ്ഞിന്റെ മരണത്തിലേക്കുള്ള മടക്കയാത്രയാണെന്ന്.

കുഞ്ഞുമായി ഒരൊഴിഞ്ഞ വയലിലേക്ക് ചെന്ന അമർജീത് പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നത്, അനുജത്തിയില്ലാതെ ഒഴിഞ്ഞ കൈകളുമായിട്ടാണ്. വീട്ടുകാർ കുഞ്ഞെവിടെ എന്ന് ചോദിച്ചപ്പോൾ അവരെ അവൻ ആ വയലിലേക്ക് വിളിച്ചു കൊണ്ടുപോകുകയും അവിടെ കരിയിലയും പുല്ലും കൊണ്ട് മൂടിക്കിടത്തിയ തന്റെ സഹോദരിയുടെ മൃതദേഹം കാണിച്ചു കൊടുക്കുകയുമാണ് ഉണ്ടായത്. അത് കൊണ്ടും അവനിലെ മൃഗം അടങ്ങിയിട്ടില്ലായിരുന്നു. അടുത്ത ഇരയേയും അവന് ലഭിച്ചു; അതും സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ. തന്റെ സ്വന്തം അമ്മാവന്റെ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞാണ് അവന്റെ അടുത്ത ഇരയായി തീർന്നത്.

ഈ രണ്ട് കൊലപാതകങ്ങളും അമർജീത് തന്നെയാണ് നടത്തിയതെന്ന് കുടുംബാംഗങ്ങൾ എല്ലാവരും അറിഞ്ഞു. എന്നിട്ടും അമർജീത്തിനെ രക്ഷിക്കാനായി ഈ വിവരങ്ങളെല്ലാം കുടുംബാംഗങ്ങൾ മൂടി വയ്ക്കുകയാണ് ഉണ്ടായത്. അത് അവനുള്ളിലെ മൃഗീയ തൃഷ്ണകൾക്ക് കൂടുതൽ ശക്‌തിയും വീര്യവും പകർന്നു. ഏറ്റവുമൊടുവിൽ അവന്റെ പ്രതികാരാഗ്നിക്ക് പാത്രമായി തീർന്നത് ഖുശ്ബു എന്ന ആ പാവം പെൺകുഞ്ഞായിരുന്നു. നേരത്തെ തന്നെ അമർജീതിൽ പലവിധ സംശയങ്ങൾ ഉണ്ടായിരുന്ന നാട്ടുകാർക്ക് ഖുശ്ബുവിന്റെ മരണത്തോടെ അത് ഉറപ്പിക്കാനായി. അങ്ങനെയാണ് നാട്ടുകാർ പോലീസിനെ വിളിച്ചു വരുത്തിയത്. തുടർന്ന് അമർജീത്തിനെ പോലീസുകാർ സ്റ്റേഷനിൽ എത്തിച്ചു.

ശേഷം എന്തിനാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്തത് എന്ന് അവനോട് ചോദിച്ചു. എന്നാൽ അമർജീത് അപ്പോഴും പോലീസിനെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ശേഷം പോലീസുകാരോട് തനിക്ക് വിശക്കുന്നുവെന്നും ബിസ്കറ്റ് വേണമെന്നും അവൻ ആവശ്യപ്പെട്ടു. ബിസ്ക്കറ്റ് നൽകിയ ശേഷം വീണ്ടും എങ്ങനെയാണ് ഈ കൊടും കൊലപാതകങ്ങളെല്ലാം ചെയ്‌തത് എന്ന് പോലീസുകാർ ആവർത്തിച്ചു ചോദിച്ചപ്പോൾ അവന്റെ ഉത്തരം ഇങ്ങനെയായിരുന്നു. താൻ ആ കുഞ്ഞുങ്ങളെയെല്ലാം ആളൊഴിഞ്ഞ ഒരു വയലിലേക്ക് കൊണ്ട് പോയെന്നും ശേഷം ആ കുഞ്ഞുങ്ങളുടെയെല്ലാം മുഖത്ത് ഒരു ഇഷ്ടിക ഉപയോഗിച്ച് ആഞ്ഞാഞ്ഞ് ഇടിക്കുകയും ഇത്തരത്തിൽ എല്ലാവരെയും കൊന്നു തള്ളിയെന്നുമാണ് അവൻ പോലീസുകാരോട് പറഞ്ഞത്. അമർജീതിന്റെ ഉത്തരം കേട്ട പൊലീസുകാർ ശരിക്കും സതംഭിച്ചു പോയി. അവരെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടായിരുന്നു. അത് കൊണ്ട് തന്നെ അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവരിൽ പലരും മടിച്ചു. ഒരു മനശാസ്ത്രജ്ഞൻ വരുന്നത് വരെ പോലീസുകാർ അക്ഷമയോടെ കാത്തിരുന്നു. അമർജീത് അപ്പോഴും പോലീസുകാരെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു

മൈനർ ആയിരുന്നിട്ടും അമർജീത് സദാ എന്ന അവന്റെ യഥാർത്ഥ പേരും ഫോട്ടോയും പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് മന:പൂർവം തന്നെയായിരുന്നു. അതീവശ്രദ്ധ ചെലുത്തേണ്ട അത്യന്തം അപകടകാരിയായ ഒരു മാനസിക രോഗിയാണ് അമർജീത് എന്ന് അവനെ പരിശോധിച്ച മനശാസ്ത്രജ്ഞർ രേഖാമൂലം അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്തരമൊരു കരുതൽ നടപടി പോലീസുകാർ സ്വീകരിച്ചത്. വെറും 8 വയസ്സുള്ള ഒരു ബാലനാണ് കൊലപാതക പരമ്പരകൾ നടത്തിയതെങ്കിലും കൊലപാതകം, കൊലപാതകം തന്നെയാണെന്നും അത്തരത്തിൽ തന്നെയാണ് കേസ് മുന്നോട്ട് പോവുകയെന്നും പോലീസുകാർ മാധ്യമങ്ങളെ അറിയിച്ചു. അവന്റെ പ്രായം പരിഗണിച്ചാൽ തന്നെയും, അവന്റെ മാനസിക നിലയും മാനസികാവസ്ഥയും ഒരിക്കലും പരിഗണിക്കാൻ സാധിക്കുകയില്ലെന്നും അവർ പറഞ്ഞു. ജന്മനാലുള്ള സ്വഭാവ വൈകൃതമാണ് ഇത്തരത്തിലുള്ള കൊലപാതക പരമ്പരകൾ ചെയ്യാൻ അവന് പ്രേരകമാകുന്നതെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് ആണ് അമർജീത് എന്നും അവനെ ചികിത്സിച്ച ഡോക്ടർമാർ കണ്ടെത്തി.

എന്നാല്‍ അവന്‍റെ മാനസികവും ശാരീരികവുമായ എല്ലാം പ്രശ്നങ്ങളും മരുന്നുകളിലൂടെയും മറ്റ് ചികിത്സാ രീതികളിലൂടെയും പരിഹരിക്കാമെന്നായിരുന്നു അവനെ ചികിത്സിച്ച ഡോക്ടർമാരുടെ അഭിപ്രായം. പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാതെ അവനെ പുറത്തേക്കിറക്കി വിട്ടാൽ അത് അപകടകമാണെന്നും അവന്റെ മാനസികാവസ്ഥയിൽ ശരി തെറ്റുകൾ തിരിച്ചറിയാനുള്ള മാനസിക നില അവൻ ആർജ്ജിച്ചിട്ടില്ല എന്നും ഡോക്ടർമാർ പറഞ്ഞു. കേസ് നടക്കുന്നതിനിടെ ജഡ്ജിയുടെ മുൻപിൽ പോലും ചിരിച്ചു ഉദാസീനനായി നിലകൊണ്ട അമർജിത്തിന്റെ വാർത്തകൾക്ക് അക്കാലത്ത് വലിയ തോതിൽ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഇതിന് ശേഷം അമർജീത്തിനെ ഒരു ജുവനൈൽ ഹോമിലേക്ക് മാറ്റുകയാണ് ചെയ്‌തത്, അതും മറ്റ് കുട്ടികളോടൊന്നും യാതൊരുവിധ സമ്പർക്കവും സാധിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു അവിടെയുള്ള അവന്റെ വാസം. പിന്നീട് അവനെ കുറിച്ചുള്ള യാതൊരു വിധ വാർത്തകളും മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല. 18 വയസ്സ് പൂർത്തിയായ ശേഷം അവിടെ നിന്ന് പുറത്തിറങ്ങിയ അവൻ ഇപ്പോൾ ചിലപ്പോൾ എവിടെയെങ്കിലും സാധാരണ ജീവിതം നയിക്കുന്നുണ്ടാവും. അതുമല്ലെങ്കിൽ മറ്റൊരു പേരിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നയിച്ച് വേറെ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവാം..!!

മേരിബെൽ-ന്റെ കഥയും ഏതാണ്ട് ഇത് പോലൊക്കെ തന്നെ.1957-ൽ ഒരു ലൈംഗിക തൊഴിലാളിയുടെ മകളായി ജനിച്ച മേരി ബെല്ലിനെ പല തവണ അവരുടെ അമ്മ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തീർത്തും അരക്ഷിതമായൊരു ബാല്യമായിരുന്നു മേരിയുടേത്. തന്റെ പതിനൊന്നാം പിറന്നാളിന് കൃത്യം ഒരു ദിവസം മുൻപാണ് മേരി നാലു വയസ്സുകാരനായ മാർട്ടിൻ ബ്രൗണിന്റെ കൈപിടിച്ച് ഇംഗ്ലണ്ടിലെ ന്യൂകാസിൽ നഗരത്തിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക്‌ നടന്നു കയറിയത്. അവിടെ വച്ച് അവൾ, ആ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. മാർട്ടിന്റെ കൊലപാതകിയെ കണ്ടെത്താൻ ആദ്യ ദിവസങ്ങളിലൊന്നും പോലീസിന് കഴിഞ്ഞില്ല. ഒരിക്കൽ നഗരത്തിലുള്ള ഒരു നഴ്സറി സ്കൂളിൽ കൂട്ടുകാരികൾക്കൊപ്പമെത്തിയ മേരി ബെൽ താനാണ് കൊലപാതകിയെന്ന് പറ‍ഞ്ഞുള്ള ഏതാനും കടലാസുതുണ്ടുകൾ അവിടെ നിക്ഷേപിച്ച് കടന്നുകളഞ്ഞു. പോലീസ് ഇവരുടെ പ്രഖ്യാപനം അന്ന് കാര്യമായിട്ടെടുത്തില്ല. ഇത് മേരിക്ക് വലിയ പ്രോത്സാഹനമായി.

രണ്ടു മാസത്തിനു ശേഷം മൂന്നു വയസ്സുകാരൻ ബ്രയാൻ ഹോവിന്റെ കൊലപാതകത്തിലാണ് അത് ചെന്ന് കലാശിച്ചത്. മാർട്ടിൻ ബ്രൗണിന്റെ മൃതദേഹം കിട്ടിയ അതേ സ്ഥലത്ത്‌ നിന്നാണ് ബ്രയാൻ ഹോവിന്റ മൃതദേഹവും പോലീസിന് കണ്ടുകിട്ടിയത്. ഈ പിടിവള്ളി ഉപയോഗിച്ച് കേസ് അന്വേഷിച്ച പോലീസ് ഒടുവിൽ മേരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്ക്കൊടുവിൽ മേരി ബെല്ലിന് മികച്ച മാനസിക രോഗവിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി വിധിച്ച 12 വർഷത്തെ ജയിൽ ശിക്ഷയ്ക്കൊടുവിൽ 1980-ൽ മേരി പുറംലോകത്തെത്തി. മറ്റൊരു പേരിൽ അവർ പിന്നീട് സാധാരണ ജീവിതത്തിലേക്ക് കടന്നു.

റോബർട്ട് തോംപ്സണും ജോൺ വെനബിൾസും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു. എന്നാൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവർ ചെയ്ത കൊലപാതകം കേട്ട് ബ്രിട്ടൻ ശരിക്കും വിറങ്ങലിച്ചു പോയി. ജെയിംസ് ബൾജർ എന്ന രണ്ടു വയസ്സുകാരനെ ഇരുവരും ചേർന്ന് മൃഗീയമായി കൊലപ്പെടുത്തി. ഇംഗ്ലണ്ടിലെ മേഴ്സിസൈഡിലെ സ്കൂളിൽ നിന്ന് സ്ഥിരമായി ക്ലാസ് കട്ട് ചെയ്തു പുറത്തു പോവുമായിരുന്നു ജോണും റോബർട്ടും. അങ്ങനെ 1993 ഫെബ്രുവരി 12-ന് അവർ ചെന്നെത്തിയത് നഗരത്തിലെ വലിയൊരു ഷോപ്പിങ് കോംപ്ലക്സിലായിരുന്നു. കടകളിൽ നിന്ന് ചെറിയ മോഷണങ്ങൾ നടത്തിയശേഷം അവർ കോംപ്ലക്സിലെത്തിയ ചെറിയ കുട്ടികളെ നിരീക്ഷിക്കാൻ തുടങ്ങി.

അമ്മയുടെ അരികുപറ്റി ഷോപ്പിങ്ങിന് വന്ന ജെയിംസ് ‘ബൾജർ’ എന്ന ബാലനെ അങ്ങനെയാണ് അവർ കണ്ടെത്തുന്നത്. ബൾജറുടെ അമ്മയുടെ കണ്ണു തെറ്റിയ ഒരു ദുർബല നിമിഷത്തിൽ അവർ ജയിംസിനെയും കൊണ്ട് അതിവേഗം കടന്നു കളഞ്ഞു. ആൻഫീൽഡിലെ ഒരു പഴയ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കിയായിരുന്നു അവർ നടന്നു നീങ്ങിയത്. ചെറിയ കുട്ടിയുമായി ഇരുവരും നടക്കുന്നതു കണ്ട് സംശയം തോന്നി ചോദിച്ചവരോടൊക്കെ, അവൻ തങ്ങളുടെ ഇളയ സഹോദരനാണെന്നും വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്നും ഇരുവരും മറുപടി നൽകി. ശേഷം റെയിൽവേ സ്റ്റേഷനടുത്തുള്ള സെമിത്തേരിക്കടുത്ത് വച്ച് വെനബിൾസും തോംപ്സണും ചേർന്ന് ബൾജറെ നിർത്താതെ ഉപദ്രവിക്കാൻ തുടങ്ങി.

ചായം നിറച്ച ടിന്നും ഇഷ്ടിക കഷ്ണങ്ങളും മുഖത്തേക്കെറിഞ്ഞായിരുന്നു തുടക്കം. പലവിധത്തിലുള്ള പീഡനങ്ങൾക്ക് ശേഷം 10 കിലോ ഭാരമുള്ള ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തുടരെത്തുടരെ മർദിച്ച് അതിക്രൂരമായി അവർ ബൾജറെ കൊലപ്പെടുത്തി. തുടർന്ന് അവനെ വിവസ്ത്രനാക്കിയ ശേഷം അവന്റെ മൃതശരീരം റെയിൽവേ ട്രാക്കിലുപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങി. കുട്ടി ട്രെയിനിടിച്ച് മരിച്ചതാണെന്ന് വരുത്തി തീർക്കാനായിരുന്നു അവരുടെ ശ്രമം.

രണ്ടു ദിവസത്തിനു ശേഷമാണ് ബർജറിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശരീരം പരിശോധിച്ച ഫോറൻസിക് വിദഗ്ധർ ട്രെയിനിടിക്കുന്നതിനു മുൻപു തന്നെ കുട്ടി മരിച്ചിരുന്നെന്ന് ഉറപ്പിച്ചു പറഞ്ഞു. ഷോപ്പിങ് ക്ലോംപ്ലക്സിൽ നിന്ന് കുട്ടിയുമായി പുറത്തുപോവുന്ന അവ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് റോബർട്ട് തോംപ്സണെ അയൽവാസിയായ ഒരു സ്ത്രീ തിരിച്ചറിഞ്ഞതോടെ രണ്ടു കുട്ടികളും പെട്ടെന്ന് തന്നെ പിടിയിലായി.

ഏറെ കാലം ജുവനൈൽ ഹോമിൽ തടവിൽ കഴിഞ്ഞ ഇരുവരും പിന്നീട് പുതിയ പേരുമായി ജയിലിൽ നിന്ന് പുറത്തിറങ്ങി. പരോൾ നിയമങ്ങൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വെനബിൾസ് രണ്ടു തവണ കൂടി ജയിലിലായി. തോംപ്സൺ തന്റെ ഒരു പുതിയ വ്യക്തിത്വം സ്വീകരിച്ച് സാധാരണ ജീവിതം നയിക്കുന്നതായാണ് ഒടുവിൽ അറിയാൻ സാധിച്ചത്.

ലോകത്തെ നടുക്കിയ കുട്ടികുറ്റവാളികളുടെ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. കുട്ടിക്കുറ്റവാളികളെ പറ്റി നാമൊരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഒരു പക്ഷെ ഫോറൻസിക് എന്ന ചിത്രം കണ്ട ശേഷം ആയിരിക്കാം നമ്മളിൽ പലർക്കും സീരിയൽ കില്ലേഴ്സ് എന്നൊരു ഇമേജ് കുട്ടികളിലും കാണാവുന്ന സാധ്യതയെ പറ്റി ചിന്തിച്ചു കാണുക..!!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ സംഭാവന നല്‍കിയ സംഭവത്തില്‍ നടന്‍ ഗോകുല്‍ സുരേഷ് പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്.

അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പളളിയാണെങ്കിലും ഇത് തെറ്റാണ്, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ, മുസ്ലിം പള്ളിയില്‍ നിന്നോ അവര്‍ (ഗവണ്‍മെന്റ്), എടുത്തിരുന്നോ എന്നായിരുന്നു ഗോകുല്‍ സുരേഷ് ഗോപിയുടെ പോസ്റ്റ്. പോസ്റ്റ് വലിയ വിവാദമായി മാറി. വിമര്‍ശനങ്ങളും ഉയര്‍ന്നു.

ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതലെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവര്‍ത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങള്‍ സ്വന്തം ധര്‍മത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് തോന്നും വിധം ആവിഷ്‌കരണം ചെയ്യാന്‍ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല.

അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതല്‍. ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത്.
ഇതിന്റെ പേരില്‍ എനിക്കെതിരെ വന്ന കമെന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും?

ഞാന്‍ ബിജെപിയും അല്ല, സങ്കിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ട്ടലില്‍ വ്യക്തിപരമായി പലര്‍ക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്.

ഇതൊക്കെ കണ്ട് അവര്‍ ആസ്വദിക്കുന്നു എന്നൊരു തോന്നല്‍. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാന്‍ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങള്‍ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!

നടനും മിമിക്രി കലാകരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 40 വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രേതം ടു, സു സു സുധി വാല്‍മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളില്‍ ജയേഷിന്റെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു.

കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ – അരിക്കാട്ട് ഗൗരി ദമ്പതികളുടെ മകനാണ്. സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിന്റെ അഞ്ചുവയസുകാരന്‍ മകന്‍ സിദ്ധാര്‍ഥ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക. ആരാധകർ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ഈ മാറ്റത്തെ പ്രശംസിക്കുന്നത്. താടിയാണ് പ്രധാന ആകർഷണമെന്നാണ് ആരാധകരുടെ പക്ഷം.

RECENT POSTS
Copyright © . All rights reserved