Movies

ഈ കൊറോണക്കാലം നമ്മുടെ സഹജീവികളില്‍ എത്രപേരുടെ ജീവിതമാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്നറിയാമോ? രോഗമല്ല, ദാരിദ്ര്യമാണ് അവരിലേറെപ്പേരുടെയും ജീവിതം തകര്‍ക്കുന്നത്. അന്നന്ന് കിട്ടുന്ന തുച്ഛവേതനം കൊണ്ട് ഒരു കുടുംബം പോറ്റിയിരുന്നവര്‍, മരുന്നു വാങ്ങിയിരുന്നവര്‍, വട്ടിപ്പലിശക്കാരോട് കടം വാങ്ങിയിട്ടുള്ളവര്‍; അങ്ങനെയങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് അനുഭവിച്ചിരുന്നവര്‍. ഇങ്ങനെയുള്ളവര്‍ നമ്മുടെ തൊട്ട് അയല്‍വക്കത്ത് തന്നെയുണ്ടെന്നോര്‍മിപ്പിക്കുകയാണ് ചലച്ചിത്രതാരം അനീഷ് ജി മേനോന്‍. സ്വന്തം അനഭവത്തില്‍ നിന്നാണ് അനീഷ് ഹൃദയഭേദകമായൊരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കൊറോണ എന്ന മഹാമാരി സാധാരണക്കാരന്‍രെ ജീവിതം എത്രത്തോളം നരകതുല്യമാക്കുന്നുവെന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഈ കുറിപ്പ്…

അനീഷ് ജീ മേനോന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം

‘അവസ്ഥ വളരെ മോശമാണ്… ഓള്‍ക്കിപ്പോ ആ മുട്ട് വേദന വല്ലാണ്ട് കൂടിയിട്ട്ണ്ട്. അതും വെച്ച് ഓളും, പാതി കിഡ്‌നി ഓഫായി കെടക്കണ ഞാനും ദാരിദ്രം തിന്നോണ്ടിരിക്കാടാ സില്‍മാനടാ… (ഉറക്കെ ചിരിച്ചുകൊണ്ട്)ഇനി എന്നാണ് ഒരു പൂതിക്കെങ്കിലും തട്ടേകേറാന്‍ (നാടകം)

പറ്റാ എന്നറഞ്ഞൂട മുത്തെ..! (അല്‍പനേരം നിശ്ശബ്ദനായി)അടുക്കള കാലിയായി തോടങ്ങീ..

ള്ള അരീം സാധനങ്ങളും വെച്ച് ഇന്നും എല്ലാവരും കഞ്ഞി കുടിച്ചു.

അതിശക്തമായ രാഷ്ട്രീയ നാടകങ്ങള്‍ ഉള്‍പ്പടെ നിരവധി സൃഷ്ടികള്‍ രചിച്ച്

പൗരുഷം തുളുമ്പുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ ഒരു വലിയ നാടക കലാകാരന്‍ ഇന്നലെ രാത്രി എന്നോട് സംസാരിച്ചതാണ്!

..ശബ്ദത്തില്‍ കാര്യമായ പതര്‍ച്ചയുണ്ട്.

കഷ്ടപ്പാട് ആരെയും അറിയിക്കാതെ സൂക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ സംഭാഷണം അവസാനിക്കും വരെ അദ്ധ്യേഹം കടം ചോദിച്ചതെയില്ല. ഇതേ മാനസികാവസ്ഥയില്‍ എത്ര പേരുണ്ടാകും…

അനവധി.. നിരവധി…

ആലോചിച്ച് വട്ടായി കിടക്കുമ്പോള്‍ പുറത്ത് അനിയത്തിയും അമ്മയും:

‘ഈ പോക്ക് പോയാല്‍ സാധാരണക്കാരന്റെ ഗതി ആലോചിച്ച് നോക്കൂ..

എല്ലാ മാസവും കൂളായി പൊയ്‌ക്കൊണ്ടിരുന്ന ശിേെമഹഹാലി േുമ്യാലിെേ

ഒക്കെ എങ്ങിനെ

മാനേജ് ചെയ്യും..??

മാസക്കുറികളോക്കെ എങ്ങിനെ അടക്കനാ..

ഈ ഗവര്‍മെന്റ് അതിനെന്തെങ്കിലും വഴി കാണുമായിരിക്കും ല്ലേ..??

മൂന്ന് നാല് മാസം ‘അടവുകള്‍’

നീട്ടി വെക്കാന്‍ ബങ്കുകളോടും മറ്റും റിക്വസ്റ്റ് ചെയ്താല്‍ പോരെ.. എന്നിട്ടെന്തേ ചെയ്യത്തേ.. ദൈവത്തിനറിയാം

കേള്‍ക്കുതോറും ആലോചന മനസ്സില്‍ പെരുകുകയാണ്….

!കൊറോണ!

അത് മെല്ലെ പടര്‍ന്ന് കയറി ലോകം പിടിച്ച് ഉലക്കുകയാണ്…

Maybe ഇനി വരാന്‍ പോകുന്നത് ഇതിലും ഭയാനക അവസ്ഥയായേക്കാം.

വാട്ട്‌സ് ആപ്പ് വഴി വന്ന ഒരു ഫോര്‍വേര്‍ഡ് മെസ്സേജില്‍ പറയുന്നുണ്ട്

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം..

നമ്മുടെ അയല്‍പക്കത്തെ വീട്ടിലെ പട്ടിണിയുടെ അളവ്..

കൂട്ടുകാരുടെ വീടുകളില്‍ അടുപ്പെരിയുന്നുണ്ടോ എന്ന് ഒരു അനോഷ്ണമെങ്കിലും നടത്തണം.

നമുക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ഉറപ്പിക്കണം.

കാരണം, അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു.

അവരില്‍ നാടന്‍ കലാകാരന്മാരും, മൈക്ക് സെറ്റ് – ലൈറ്റ് ആന്‍ഡ് സൗണ്ട് ടീമും,

സ്‌കൂള്‍- കോളേജ് അധ്യാപക – ഓഫീസ് ജീവനക്കാരും,

ബസ് തൊഴിലാളികളും, ഓട്ടോ-ടാക്സി ജീവനക്കാരും, ലോട്ടറി കച്ചവടക്കാരും, കൂലിപ്പണിക്കാരും, ചുമട്ടുകാരും, സിനിമാ തൊഴിലാളികളും,

തിയറ്ററുകളിലെ ജീവനക്കാരും, വഴിയരുകില്‍ കച്ചവടം നടത്തുന്നവരുമൊക്കെ യായി ഒട്ടനവധി പേരുണ്ട്…

ആത്മാഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞെന്ന് വരില്ല.

അവരെക്കൂടി കരുതാന്‍ കഴിവുളള

മനസ് വെക്കണം.

നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം.

അത് മനുഷ്യനെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്.

ഈ സമയവും കടന്നു പോവും….

വീണ്ടും നല്ല അന്തരീക്ഷം വരും. ഇപ്പൊ ഈ കിട്ടിയ സമയം നന്നായി വിനിയോഗിക്കാം…

തല്‍ക്കാലം,

ശരീരം കൊണ്ട് അകലം പാലിക്കുക..

മനസ്സുകൊണ്ട് അടുക്കുക..!

*സ്‌നേഹപൂര്‍വ്വം* , *സുഹൃത്ത്*

രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടിയ അന്‍വര്‍ റഷീച് ചിത്രമായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസില്‍ മോട്ടിവേഷന്‍ സ്പീക്കറുടെ വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിന്റെ മേക്കിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫഹദും സൗബിനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനാണ് വീഡിയോയില്‍. ഒറ്റ ടേക്കില്‍ മനോഹരമായി തന്നെ തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയാണ് മൂവരും. എന്നാല്‍ സീനിന്റെ അവസാനമാകുമ്പോഴേക്കും ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന ഫഹദിനേയാണ് വീഡിയോയില്‍ കാണാനാവുക.

ഫഹദിനൊപ്പം നസ്രിയ നസീം, വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ക്യാമര ചലിപ്പിച്ചത് അമല്‍ നീരദ് ആയിരുന്നു.

 

 

View this post on Instagram

 

On a lighter note 🌚 #trance #bts #malayalam #movie #funonset #anwarrasheed😊#amalneerad

A post shared by Imthias Kadeer (@chathan__) on

സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചുവെന്ന് ടിക് ടോക് താരം. തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള ഇലാക്കിയ എന്ന പെണ്‍കുട്ടിയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചില സംവിധായകര്‍ തന്നെ കബളിപ്പിച്ചുവെന്നാണ് ഇലാക്കിയ പറയുന്നത്.

”സിനിമയിലെ കാസ്റ്റിക് കൗച്ച് യാഥാര്‍ഥ്യമാണ്. വഴങ്ങിക്കൊടുക്കാന്‍ തയ്യാറുള്ളവരെ അവര്‍ നായികമാരാക്കും. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഞാന്‍ മുന്നറയിപ്പ് നല്‍കുന്നു”- ഇലാക്കിയ പറഞ്ഞു.

യോഗി ബാബു നായകനായ സോംബി എന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ ഇലാക്കിയ അവതരിപ്പിച്ചിട്ടുണ്ട്.

പെട്ടന്ന് സൗഹൃദത്തിലാകുന്ന പ്രകൃതക്കാരിയാണ് റിമി ടോമി. ഇങ്ങോട്ട് മിണ്ടാത്തവരെ അങ്ങോട്ട് പോയി മിണ്ടിയ്ക്കും. ഭാവനയുമായും റിമി നല്ല സൗഹൃദത്തിലായിരുന്നു. ഭാവനയ്ക്ക് സിനിമയില്‍ ഒത്തിരി ശത്രുക്കളുണ്ട് എന്നാണ് പറയുന്നത്. അറത്തുമാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നും ഭാവനയുമായി ഉണ്ടായിട്ടില്ല എന്നും എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് നഷ്ടപ്പെട്ടു പോയിട്ടുണ്ട് എന്നും റിമി ടോമി പറയുന്നു.

ഗൾഫിൽ വയ്ച്ച് നടന്ന വിവാദ സ്റ്റേജ് ഷോയിലാണ്‌ മലയാള സിനിമയിലെ വലിയ ഉരുൾ പൊട്ടലുകളും ദിലീപിന്റെ കുടുംബ ബന്ധം തകരാനിടയായ ചില കാര്യങ്ങളും ഉണ്ടാകുന്നത്. ആ സ്റ്റേജ് ഷോയ്ക്ക് ശേഷം ഒരു പ്രധാന സൗഹൃദവും വീണുടഞ്ഞിരുന്നു. അത് റിമിയും ഭാവനയും തമ്മിലുള്ള നല്ല സ്നേഹ ബന്ധങ്ങൾ ആയിരുന്നുവത്രേ. റിമി ടോമിയുടെ ഉറ്റസുഹൃത്തുക്കളില്‍ ചിലരായിരുന്നു ഭാവന, കാവ്യ മാധവന്‍ തുടങ്ങിയവരൊക്കെ. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദം തകര്‍ന്നത് എന്നാണു ഗോസിപ്പുകളില്‍ നിറയുന്ന വാര്‍ത്ത.

മീശമാധവന്‍ സിനിമയില്‍ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് ഭാാവനയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടില്‍ വരികയും, ഭാവനയുടെ വീട്ടിലേക്ക് താന്‍ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി പറയുന്നു. അപ്പോഴും എന്താണ് സൗഹൃദത്തില്‍ സംഭവിച്ചത് എന്ന് പറയാന്‍ റിമി തയ്യാറായില്ല.

വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഭാവന മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് ഭാവന എത്തിപ്പെട്ടു്.ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഭാവന മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം ഭാവന അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള ഭാവനയുടെ സൗഹൃദം ആരംഭിച്ചതത്രെ. പക്ഷെ അവിടെ റിമി ടോമിയുടെ റോള്‍ എന്തായിരുന്നു എന്നത് ഇപ്പോഴും രഹസ്യമാണ് . ആ രഹസ്യം അറിയാൻ മഞ്ജു വാര്യരോ ഭാവനയോ റിമിയോ അല്ലെങ്കിൽ ദിലീപോ മനസു തുറക്കണം. അല്ലെങ്കിൽ അത് എന്നും ഒരു രഹസ്യം ആയി തുടരും

കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു.നൂറ് എപ്പിസോഡുകളുള്ള ഷോ ഇപ്പോൾ 73 എപ്പിസോഡുകൾ പൂർത്തിയായി.

ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്,” ബിഗ് ബോസ് അണിയറ പ്രവർത്തകർ പറഞ്ഞു.

നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തങ്ങളുടെ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നാണ് എൻഡമോൾ ഷെെൻ നേരത്തെ അറിയിച്ചത്.

എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്..

കേരളത്തിലെത്തിയ വിദേശികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അവഗണ മോശമായി തുടരുന്നു. ഇതിനെതിരെ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ എഴുതുന്നു. വാഗമണ്ണിലെത്തിയ ഇറ്റലിക്കാരന് സെമിത്തരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്ന അവസ്ഥ, ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കാതെ റോഡിലേക്കിറക്കിവിടുന്നു, തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വന്നു.

ഇറ്റലിക്കാരന് വാഗമണ്ണില്‍ ഹോട്ടലുകള്‍ ആരും മുറി കൊടുത്തില്ല. തുടര്‍ന്നാണ് സെമിത്തേരിയില്‍ ഉറങ്ങേണ്ടിവന്നത്. ഒരു മരണ വാര്‍ത്ത പോലെ എന്ന വേദനിപ്പിച്ചു അതെന്ന് മോഹന്‍ലാല്‍ എഴുതുന്നു. തിരുവനന്തപുരത്ത് മുറി ബുക്ക് ചെയ്‌തെത്തിയ അര്‍ജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടുന്ന എന്ന വാര്‍ത്തയും വേദനിപ്പിച്ചു.

ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തില്‍ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാന്‍ വരുന്നവരാണ്. അവരോട് നമ്മള്‍ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടത്താന്‍ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നത് നമ്മുടെ നാടിന്റെ സംസ്‌കാരമല്ല.

ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. വിദേശത്തുനിന്നെത്തി രോഗമില്ലാതിരുന്നിട്ടും ഈ നാടിനുവേണ്ടി സ്വയം ക്വാറന്റീനില്‍ പോയ ഒരാളെ പരിസരത്തുള്ളവര്‍ ചേര്‍ന്നു ഫ്‌ലാറ്റില്‍ പൂട്ടിയിട്ടതും ഇതോടൊപ്പം വായിക്കണം. പേടികൊണ്ടു ചെയ്തുപോയതാണെന്നു പറയുന്നവര്‍ കാണും. ഈ പൂട്ടിയിട്ടവര്‍ക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? അവരെല്ലാം പുറത്തിറങ്ങി സഞ്ചരിക്കുന്നവരല്ലേ. ഇതാര്‍ക്കും ഒരുനിമിഷം കൊണ്ടു തടയാന്‍ പറ്റുന്നതല്ല. സമ്പത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ദൂരം പാലിക്കുകയും കൂട്ടായ്മ ഉപേക്ഷിക്കുകയും ചെയ്യണമെന്നു പറയുമ്പോള്‍ മനസ്സിന്റെ അടുപ്പവും കൂട്ടായ്മയും പതിന്മടങ്ങു കൂട്ടണം എന്നുകൂടി മനസ്സിലാക്കണം.

അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ‘ഒളിച്ചോടി’ ഈ നാട്ടിലേക്കിറങ്ങിയാല്‍ തടയാനാകുമോ? അവരില്‍ രോഗമുള്ളവര്‍ രോഗം പടര്‍ത്തിയാല്‍ എത്രത്തോളം തടയാനാകും? അതുകൊണ്ടുതന്നെ, ഓരോ മുറിക്കുള്ളിലും ഉള്ളത് നമുക്കുവേണ്ടി സ്വയം ബന്ധനസ്ഥരായവരാണ്.

ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന വലിയൊരു സംഘം. അവരെല്ലാം നെഞ്ചൂക്കോടെ തടഞ്ഞുനിര്‍ത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളിലേക്കു വരാമായിരുന്ന വൈറസുകളെയാണ്. സാനിറ്റൈസര്‍ ഉപയോഗിച്ചു കൈ തുടച്ചും വിദേശത്തുനിന്നു വന്നവരെ ഇറക്കിവിട്ടും സുരക്ഷിതരെന്നു കരുതിയിരിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഈ സൈന്യത്തെക്കുറിച്ചാണ്. ത്യാഗം എന്ന വാക്ക് അവര്‍ ചെയ്യുന്ന ജോലിക്കുള്ള വളരെ ചെറിയ പ്രതിഫലമാകും. അവരതിനു തയാറാകുന്നതു നമുക്കു വേണ്ടിയാണ്, അവര്‍ക്കു വേണ്ടിയല്ല. എന്തു വന്നാലും നേരിടുമെന്ന ചങ്കുറപ്പോടെ.

ദേവാലയങ്ങള്‍ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാര്‍ഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിനു വേണ്ടി. കാരണം, ഇതില്‍നിന്നു നമുക്കു മാത്രമായൊരു രക്ഷയില്ല. മുറിയില്‍ അടച്ചിരിക്കുന്നവര്‍ക്കു ഭക്ഷണമെത്തിക്കുന്ന ആശാ വര്‍ക്കര്‍മാരും കുടുംബശ്രീക്കാരുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ നാടിന്റെ യശസ്സാണ്. അവരെപ്പോലുള്ളവരുള്ള നാട്ടിലാണു ജീവിക്കുന്നതെന്നു ഞാന്‍ അഭിമാനത്തോടെ പറയുന്നു.

മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിത്. പുറത്താക്കപ്പെടുകയും അകറ്റിനിര്‍ത്താന്‍ നോക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും സ്വപ്നങ്ങളുണ്ടെന്നു നമുക്കോര്‍ക്കാം; നാം കാണുന്നതു പോലുള്ള വലിയ സ്വപ്നങ്ങള്‍. നമുക്കോരോരുത്തര്‍ക്കും പറയാന്‍ കഴിയണം, കയ്യെത്തും ദൂരത്തു ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന്. ഈ വൈറസ് ദിവസങ്ങള്‍ക്കു ശേഷം നാം പരസ്പരം വാരിപ്പുണരുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യും. ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൈക്കുഞ്ഞിനെപ്പോലെ എന്നെ നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം…

വരനെ ആവശ്യമുണ്ട് ഇഷ്ടമായെന്ന് മോഹന്‍ലാല്‍

വരനെ ആവശ്യമുണ്ട്് എന്ന തന്റെ കന്നിച്ചിത്രം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതില്‍ ആഹ്ലാദം പങ്കുവച്ച് സംവിധായകന്‍ അനൂപ് സത്യന്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ് ബുക്കിലുമായി ഷെയര്‍ ചെയ്ത പോസ്റ്റിലാണ് പഴയൊരു ഓര്‍മ്മ പങ്കിട്ട് അനൂപ് ഇക്കാര്യം കുറിച്ചത്.

അനൂപ് സത്യന്‍ എഴുതിയത്

കട്ട് ടു 1993, അന്തിക്കാട്

മൂന്നാം ക്ലാസിലാണ് ഞാന്‍, അച്ഛനുമായുണ്ടായ ഒരു ബൗദ്ധിക വഴക്കില്‍ വീട് വിടാന്‍ തീരുമാനിച്ചു. ഇനി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ പോകുന്നുവെന്നാണ് തീരുമാനം. അച്ഛന് അത് തമാശയായിരുന്നു. അപ്പോള്‍ തന്നെ മോഹന്‍ലാലിനെ വിളിച്ചു. ഫോണ്‍ റിസീവര്‍ കയ്യിലേക്ക് തന്നിട്ട് മോഹന്‍ലാലിന് നിന്നോട് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. ആ സാഹചര്യം കൈകാര്യം ചെയ്യാനുള്ള പക്വത അന്ന് ഇല്ലായിരുന്നു. അന്ന് ഫോണില്‍ കേട്ട മോഹന്‍ലാലിന്റെ ചിരി ഇപ്പോഴും കാതിലുണ്ട്.

കട്ട് ടു 2020

അന്തിക്കാടിന് അടുത്ത് എവിടെയോ

കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിക്കുകയാണ്.

സിനിമ ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ അടക്കിച്ചിരിച്ചു.

മോഹന്‍ലാലില്‍ നി്ന്ന് അന്നത്തെ അതേ ചിരി

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി വരനെ ആവശ്യമുണ്ട് 2020ലെ വിജയചിത്രങ്ങളിലൊന്നാണ്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് സിനിമ നിര്‍മ്മിച്ചത്. ലാല്‍ ജോസിന്റെ സഹസംവിധായകനായിരുന്ന അനൂപിന്റെ ആദ്യ ചിത്രവുമാണ് വരനെ ആവശ്യമുണ്ട്.

ജസ്റ്റ് സ്‌പോക്ക് ടു മോഹന്‍ലാല്‍, ലാല്‍ സര്‍ ലവ്ഡ് മൈ ഫിലിം എന്നീ ഹാഷ് ടാഗുകളിലാണ് മോഹന്‍ലാലിന്റെ പഴയ ചിത്രത്തിനൊപ്പം അനൂപിന്റെ കുറിപ്പ്.

ലോകത്തെ തന്നെ തന്റെ സംഗീതത്തിലൂടെ വിസ്മയിപ്പിച്ച ഒരു കുട്ടി സംഗീതജ്ഞനാണ് ലിഡിയൻ നാദസ്വരം. പിയാനോ വായനയിലൂടെ ലോകം മുഴുവൻ പ്രശസ്തനായ ഈ കുട്ടി ഇപ്പോൾ ഒരു സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്, അതും മലയാള സിനിമയിലെ ചരിത്രമാവാൻ പോകുന്ന ഒരു ചിത്രത്തിന് വേണ്ടി. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ലിഡിയനാണ്.

ഒരു അഡ്വെഞ്ചർ ഫാന്റസി ത്രീഡി ചിത്രമായി ഒരുക്കുന്ന ബറോസ് വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ സോങ് റെക്കോർഡിംഗ് ആരംഭിച്ചു കഴിഞ്ഞു എന്നും ഇതിന്റെ ആദ്യ റെക്കോർഡിങ് നടക്കുകയാണ് എന്നും ലിഡിയൻ തന്നെയാണ് ഇപ്പോൾ ഒഫീഷ്യലായി അറിയിച്ചിരിക്കുന്നത്. സംവിധായകൻ മോഹൻലാൽ, ചിത്രം രചിച്ച ജിജോ, ചിത്രത്തിന്റെ ക്രിയേറ്റിവ് രംഗത്ത് സഹകരിക്കുന്ന സംവിധായകൻ ടി കെ രാജീവ് കുമാർ എന്നിവരുടെ ഒപ്പമുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ടാണ് ലിഡിയൻ ഈ വിവരം അറിയിച്ചത്.

ബറോസിന്റെ പ്രീ-പ്രൊഡക്ഷൻ ഇപ്പോളതിന്റെ അവസാന ഘട്ടത്തിലാണ്. മാർച് അവസാനം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വീണ്ടും ജോയിൻ ചെയുന്ന മോഹൻലാൽ മെയ് മാസത്തോടെ റാം പൂർത്തിയാക്കുകയും ജൂണിൽ ബറോസിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്യും. മോഹൻലാൽ തന്നെ ടൈറ്റിൽ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈല മക്കാഫ്രി എന്ന് പേരുള്ള വിദേശിയായ ഒരു കൊച്ചു പെൺകുട്ടിയാണ്.

ഇവർക്കൊപ്പം സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗ, റാഫേൽ അമർഗോ എന്നിവരും മലയാളത്തിൽ നിന്ന് പ്രതാപ് പോത്തനും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളം, ഗോവ എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളായി വരുന്ന ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും സ്റ്റുഡിയോ ഫ്ലോറിലാണ് ചിത്രീകരിക്കുക എന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. കെ യു മോഹനനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ശ്രീകുമാരൻ തമ്പി, മലയാള സിനിമയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത വ്യക്തിത്വം. എൺപതിന്റെ നിറവിലാണ് അദ്ദേഹം. ഗാന രചയിതാവായും തിരക്കഥാകൃത്തായും സംവിധായകനായും നിർ‌മ്മാതാവായും അദ്ദേഹം അഞ്ച് പതിറ്റാണ്ടുകൾ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്നു. പി.ഭാസ്‌കരന്‍,വയലാര്‍, ഒ.എന്‍.വി. എന്നിവർക്ക് പിന്നാലെ ഗാന രചയിതാവായിട്ടായിരുന്നു ശ്രീകുമാരൻ തമ്പി മലയാള സിനിമയിലേക്ക് കടന്ന് വന്നത്.

എൺപത് വയസ്സിലെത്തി നിൽക്കുമ്പോൽ തന്റെ സിനിമാ ജീവിതത്തെയും നേരിട്ട അനുഭവങ്ങളെയും കുറിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. സിനിമാ രംഗത്തേക്കുള്ള കടന്നുവരവിനെയും കൈവരിച്ച വിജയങ്ങളും തിരിച്ചടികളും ഓർമ്മകളും അദ്ദേഹം പങ്കുവയ്ക്കുന്നു. പ്രമുഖ സിനിമ വാരികയായ വെള്ളിനക്ഷത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾ‌ക്കെതിരെയും തുറന്നടിക്കുന്നുണ്ട് ശ്രീകുമാരൻ‌ തമ്പി. താരങ്ങൾ സൂപ്പർ താരങ്ങളായപ്പോൾ എന്ന തലക്കെട്ടോടെയാണ് മാസിക ഈ പരാമർശങ്ങൾ രേഖപ്പെടുത്തുന്നത്. മമ്മുട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നും അന്തരിച്ച പ്രമുഖ സംവിധായകൻ ഐവി ശശി നേരിട്ട ദുരനുഭവങ്ങൾ, തന്റെ കരിയറിലെ ഇരുവരുടെയും ഇടപെടലുമാണ് അദ്ദേഹം പങ്കുവയ്ക്ക്കുന്നത്.

മമ്മുട്ടിയും മോഹൻലാലും സൂപ്പർ താരങ്ങളായതിന് ശേഷമാണ് തനിക്ക് സിനിമയിൽ പാട്ടില്ലാതായതെന്ന് അദ്ദേഹം ആരോപിക്കുന്നു. ‘ഞാൻ പ്രശ്മാണെന്നും നമുക്ക് പിള്ളേർ മതിയെന്ന നിലപാടുമാണ് ഇരുവരും സ്വീകരിച്ചത്. എന്റെ പാട്ട് മോശമായിട്ടോ തന്നോട്ട് ദേക്ഷ്യമുണ്ടായിട്ടോ ആയിരുന്നില്ല ഇരുവരും അത്തരത്തിൽ പെരുമാറിയത്, തങ്ങളെക്കാൾ താഴെ നിൽക്കുന്നവർ മതിയെന്ന് അവർ തീരുമാനിക്കുകയായിരുന്നു. മുന്നേറ്റം എന്ന സിനിമയിലൂടെ മമ്മുട്ടിയെ നായക പദവിയിലേക്ക് ഉയര്‍ത്തിയതും, വില്ലൻ വേഷങ്ങളിൽ നിന്ന് മോഹന്‍ലാലിനെ പുറത്തുകൊണ്ടുവന്നതും ഞാനായിരുന്നു’. അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

മമ്മുട്ടിയുടെയും മോഹൻലാലിന്റെയും വളർച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച സംവിധായകനായിരുന്ന ഐവി ശശിയെയും പിന്നീട് ഇരുവരും തഴഞ്ഞെന്നും ശ്രീകുമാരൻ തമ്പി ആരോപിക്കുന്നു. ‘മോഹൻലാലിന്റെ കാൾഷീറ്റിനായി ഐ വി ശശി എട്ടുവർഷം കാത്തിരുന്നു, എന്നിട്ടും മോഹൻലാൽ അവസരം നൽകിയില്ല. നിർമ്മാതാവ് ലിബർട്ടി ബഷീർ ഇടപെട്ടാണ് ബൽറാം V/s താരാദാസ് എന്ന ചിത്രത്തിന് മമ്മുട്ടി സമയം നൽകിയത്. എന്നാൽ സഹിക്കവയ്യാത്ത മമ്മുട്ടിയുടെ പെരുമാറ്റം കാരണം ഐവി ശശി പൊട്ടിക്കരഞ്ഞ ദിവസങ്ങൾ‌ പോലും ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ലിബർട്ടി ബഷീർ തന്നെയാണ് തന്നോട് പറഞ്ഞത്’. ശ്രീകുമാരന്‌ തമ്പി പറയുന്നു.

‘നമ്മൾ ഉയർ‌ത്തിക്കൊണ്ടുവന്ന താരങ്ങൾ തന്നെ നമ്മളെ ചവിട്ടിത്താഴ്ത്തും, അതാണ് ഐവി ശശിയുടെതുൾപ്പെടെയുള്ളവരുടെ അനുഭവം പറയുന്നത്. ഐവി ശശി ഉണ്ടായിരുന്നില്ലെങ്കിൽ മമ്മുട്ടിയോ മോഹൻലാലോ ഉണ്ടാകുമായിരുന്നില്ല’. ഇനി ഒരിക്കൽ കൂടി മോഹൻലാൽ എനിക്ക് കാൾഷീറ്റ് തരുമെന്ന് കരുതുന്നില്ല, ഞാൻ അന്വേഷിച്ച് പോവുകയുമില്ല കാരണം ഞാൻ വളർന്നത് എന്റെ കഥകളും കവിതകളും സംവിധാന ശൈലികൊണ്ടുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

റിമ്മി ടോമിയുടെ ഇപ്പോളത്തെ അവസ്ഥ എന്ത് ? ഭർത്താവില്ല. മക്കൾ ഇല്ല. ഉള്ള ഭർത്താവ് ഇട്ടേച്ചു പോയി. ഇപ്പോഴാണ്‌ ആരാകണം ഭർത്താവ് എന്ന് റിമ്മിക്ക് മനസിലാവുന്നത്. എല്ലാം ഉറക്കത്തിൽ നിന്നും വന്ന പറയും പോലെ…250 കോടിയുടെ ഫ്ളാറ്റ് തട്ടിപ്പ് കേസിൽ കുടുങ്ങിയ ധന്യ മേരി വർഗീസിനെ ഇന്റർവ്യൂ ചെയ്യുകയായിരുന്നു റിമ്മി.

ധന്യ മേരി വർഗീസിനോട് റിമി ചോദിച്ചു. എങ്ങിനെ പിടിച്ച് നിന്നു. ആത്മഹത്യ ചെയ്യാൻ തോന്നിയോ…അപ്പോൾ ധന്യ പറഞ്ഞു. പല വട്ടം ആത്മഹത്യ ചെയ്യാൻ തോന്നി. അപ്പോൾ എന്റെ ഭർത്താവ് എന്റെ കൈപിടിച്ച് ധൈര്യം നല്കി. ഇത്രയും കേട്ടതും റിമി വികാര ഭരിതയായി. റിമി പറഞ്ഞു. കൊള്ളാം..ഇതാവണം ഭർത്താവ്‌. ഭാര്യയേ ആപത്ത് കാലത്ത് കൈയ്യിൽ പിടിച്ച് ചേർത്ത് നിർത്തുന്നവനാകണം ഭർത്താവ്‌. എനിക്കും എല്ലാ സ്ത്രീകൾക്കും പല വിഷയങ്ങളും ഉണ്ടാകാം. എന്നാൽ എല്ലാ വിഷയങ്ങളിൽ നിന്നും ഭാര്യയേ കൈയ്യിൽ പിടിച്ച് നടക്കുന്നവനാകണം യഥാർഥ ഭർത്താവ്‌. എല്ലാം ആദ്യ ഭർത്താവ്‌ റോയ്സിനിട്ട് ഉള്ള താങ്ങ് തന്നെ.

കഴിഞ്ഞ കുറച്ചു ദിവസം മുമ്പാണ് റിമി ടോമിയുടെ ആദ്യ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനായത്. റിമിയുമായുള്ള വിവാഹ ബന്ധം റോയിസ് വേര്‍പെടുത്തിയതും പുതിയ വിവാഹം കഴിച്ചതുമെല്ലാം സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചയായിരുന്നു. റോയിസ് നല്ല ഒരു ഭര്‍ത്താവ് അല്ലെന്ന് റിമി പല തവണ പരോക്ഷമായി പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും അത്തരമൊരു പ്രസ്താവനയുമായി റിമി എത്തിയിരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ആളായിരിക്കണം യഥാര്‍ത്ഥ ഭര്‍ത്താവ് എന്നാണ് റിമി പറഞ്ഞത്.ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ധന്യ മേരി വര്‍ഗ്ഗീസ് തന്റെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചും ഭര്‍ത്താവിന്റെ സഹായത്തെക്കുറിച്ചും വാചാലയായപ്പോഴാണ് റിമി ഇത്തരമൊരു പ്രസ്താവന നടത്തിയത്. മുന്‍ ഭര്‍ത്താവ് റോയിസ് അങ്ങനെ അല്ലാതിരുന്നതിനാലാണോ റിമി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നതാണ് ആരാധകരുടെ ചോദ്യം.വിവാഹബന്ധത്തിന്റെ കാരണത്തിനുള്ള ഉത്തരമാണോ ഇത് എന്നും സംശയിക്കുന്നവരുണ്ട്

എന്തൊക്കെയാണെങ്കിലും റിമി ടോമി വിവാഹമോചനത്തിനുശേഷം വിദേശയാത്രകളൊക്കെയായി ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കുകയാണ്. 2008 ലായിരുന്നു ഗായികയായി തിളങ്ങി നിന്നിരുന്ന റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരായത്.പല അഭിമുഖങ്ങളിലും റിമി ഭര്‍ത്താവിനൊപ്പം എത്തിയിരുന്നു. ഭര്‍ത്താവിനെ വാതോരാതെ സംസാരിക്കാറുള്ളതിനാല്‍ റിമിയെ പോലെ തന്നെ റോയിസും ജനപ്രീതി സ്വന്താക്കി. മാതൃക ദമ്പതികളായി ഇരുവരും ആരാധകരെ സ്വന്തമാക്കി.

അതിനാല്‍ തന്നെ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി ടോമി എത്തപെടുന്നത്. ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി.

ബല്‍റാം vs താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ നായികാ കഥാപാത്രത്തെയും റിമി അവതരിപ്പിച്ചു. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്. വളരെ സൗഹാര്‍ദ്ദപരമായാണ് റിമി പരിപാടികളില്‍ പെരുമാറുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ ആരാധകര്‍ റിമിയില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved