കോവിഡ് 19 ബാധയെ തുടർന്ന് രാജ്യമെങ്ങും ലോക്ക് ഡൌൺ നടക്കുകയാണ്. അതോടെ മറ്റു രംഗങ്ങളെ പോലെതന്നെ സിനിമ രംഗവും നിലച്ചു കിടക്കുകയാണ്. മലയാള സിനിമകളും ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തി വെച്ച് പൂർണ്ണമായും സർക്കാർ നടപടികളോട് സഹകരിക്കുകയാണ്. സർക്കാർ നിർദേശ പ്രകാരം സാധാരണ ജനങ്ങൾക്കൊപ്പം സിനിമാ താരങ്ങളും തങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്.
സ്വന്തം കുടുംബവുമൊത്തു കൂടുതൽ സമയം ചിലവിടാനുള്ള അവസരമായി കണ്ടു പൂർണമായും വീടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞു പല താരങ്ങളും. എന്നാലും ഫോണിലൂടെ പരസ്പരം ബന്ധപെട്ടു കൊണ്ട് തങ്ങളുടെ സൗഹൃദം നിലനിർത്തുകയുമാണ് അവർ. നേരത്തെ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്, നരെയ്ൻ എന്നിവർ വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രം ഇന്ദ്രജിത്, ജയസൂര്യ എന്നിവർ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ നടൻ ആസിഫ് അലിയും കുഞ്ചാക്കോ ബോബനും തമ്മിൽ ഓൺലൈനിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
എല്ലാവരും വീട്ടിൽ തന്നെയിരിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ലോകത്തെ രക്ഷിച്ചു ഒരു സൂപ്പർ ഹീറോ ആകണമെന്നും കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടു. അതിനു മറുപടിയായി ആസിഫ് അലി രസകരമായി പറഞ്ഞത്, സോറി, ഞാൻ ഹോം ക്വറന്റീനിൽ ആണെന്നാണ്. ആസിഫ് അലിയുടെ ആ മറുപടിക്കു കുഞ്ചാക്കോ ബോബൻ കൊടുത്ത റിപ്ലൈ ആണ് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായത്. കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ, ഫോൺ വിളിച്ചാൽ നീ എടുക്കൂല്ല, ഇതിനൊക്കെ നിനക്ക് റിപ്ലൈ അയക്കാം ഇല്ലേ.
ജോർദാനിൽ കിടക്കുന്ന രാജുമോൻ വരെ ഫോൺ എടുത്തു. ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ജോർദാനിൽ ഉള്ള പൃഥ്വിരാജ് വരെ ഫോൺ വിളിച്ചാൽ എടുക്കും എന്നും വീട്ടിൽ ചുമ്മാ ഇരിക്കുന്ന ആസിഫ് അലി ഫോൺ എടുക്കില്ല എന്നുമാണ് കുഞ്ചാക്കോ ബോബൻ രസകരമായി പറയുന്നത്.
നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തോട് സ്‌നേഹം മാത്രമല്ല ഇത്തിരി അസൂയയും തോന്നി പോകും.നാലു പെണ്‍മക്കള്‍ അവരുടെ ഒറ്റ സുഹൃക്കളായി കൃഷ്ണകുമാറും സിന്ധുവും.ഇപ്പോഴിതാ ഈ ലോക്ക് സൗണ്‍ കാലം വീടിനുള്ളില്‍ ആഘോഷിക്കുകയാണ് ഈ താര കുടുംബം.ഇവരുടെ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അത് കൂടാതെ കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അഹാനയുടെ യൂട്യൂബ് പേജിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
https://www.facebook.com/actorkkofficial/videos/enjoy/1413173942187661/?__so__=permalink&__rv__=related_videos
പതിവുപോലെ നാല് പേരും തകര്‍ത്താടിയ വിഡിയോയില്‍ ദിയയാണ് കൂടുതല്‍ കൈയടി നേടിയത്. ദിയയുടെ ചുവടുകള്‍ ഒരു പ്രഫഷണല്‍ ഡാന്‍സറേ പോലെയാണെന്നാണ് കമന്റുകള്‍ ഏറെയും.
നടൻ മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചുവെന്ന് വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ മോഹൻലാൽ ഫാൻസ്. ഏപ്രിൽ ഒന്നിനു ഫൂളാക്കാൻ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കർശന താക്കീതായിരുന്നു സർക്കാരും കേരള പൊലീസും നടത്തിയത്. ഇത് ലംഘിച്ച യുവാവിനെതിരെ കേസെടുക്കണമെന്നാണ് മോഹൻലാൽ ഫാൻസ് പറയുന്നത്.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷന്റെ പ്രസിഡന്റ് വിമൽ കുമാറാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമൽ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാർത്ത.
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട് ജോർദാനിൽ തന്നെ തുടരാൻ മന്ത്രി നിർദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിരവധി സാധാരണക്കാർ ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.
നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കം 58 പേരാണ് ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യർത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോർദാനിലെത്തിയത്.
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസ് നിർത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കൽ സാധ്യമല്ലെങ്കിൽ ജോർദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുൻപ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജോർദാനിൽ ഇതുവരെ 274 പേർക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
പുരുഷനായിരുന്ന ആൾ സ്ത്രീ രൂപത്തിലേക്ക് എത്തിപ്പെട്ടതിൽ നന്ദി പറഞ്ഞു കൊണ്ട് അനുശ്രീയുടെ മേക്കപ്പ് ആർട്ടിസ്റ്റായ പിങ്കി വിശാൽ. തന്റെ സർജറി കഴിഞ്ഞപ്പോൾ എട്ട് ദിവസത്തോളം സ്വന്തം കൂടപ്പിറപ്പിനെ പോലെ അനുശ്രീ കൂടെയുണ്ടായിരുന്നുവെന്നും പിങ്കി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാർച്ച് 9ന് സാധിച്ചു. ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി… എനിക്ക് ആദ്യമായും അവസാനമായും നന്ദിയോട് കൂടി ഓർക്കുന്ന മുഖം നിങ്ങളുടെയൊക്കെ അനുശ്രീ ആയ എൻ്റെ അനുകുട്ടി. എന്നെ മാർച്ച് 8 ന് Renai medcity Hospital Admit ചെയ്യുമ്പോൾ മുതൽ എൻ്റെയൊപ്പം കൂടെ അനുകുട്ടി ഉണ്ടായി.സർജ്ജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ നോക്കുന്നതുപോലെ എന്നെ നോക്കി രാത്രിയും പകലും. എനിക്ക് വേണ്ടി പത്തനാപുരത്ത് നിന്ന് 8 ദിവസം കൊച്ചിയിൽ Hospitalil വന്നു നിന്നു. ഹോസ്പിറ്റലിലെ Doctors നും Nurse മാർക്കും എല്ലാവർക്കും അതിശയം ആയിരുന്നു ഇത്ര വലിയ ആർട്ടിസ്റ്റ് വന്ന് മേയ്ക്കപ്പ് ആർട്ടിസ്റ്റ് നോക്കുന്നത്. എനിക്ക് തോന്നുന്നു ഈ ലോകത്ത് വലിയ ഭാഗ്യമാണ് എനിക്ക് കിട്ടിയത് അനുകുട്ടിയെ.തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും എനിക്ക് അനുകുട്ടിയോട് ഉള്ളത്. അത് വാക്കുകളിൽ ഒരുങ്ങുന്നതല്ല എങ്കിലും പറയാതെ വയ്യ ഒരു പാട് സ്നേഹും നന്ദിയും പ്രാർത്ഥനയും ഉണ്ടാവും…
ഇനി ഞാൻ പറയട്ടെ… ഞാൻ പിങ്കി വിശാൽ. സജീഷ് എന്ന പേരിലാണ് കുറേ കാലം ജീവിച്ചതെങ്കിലും മനസ്സ് കൊണ്ട് പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞു. എൻ്റെ പിങ്കി എന്ന പേര് വിളിക്കുന്നത് 10 ക്ലാസ്സ് കഴിഞ്ഞു part time ജോലിയ്ക്ക് പോകുമ്പോൾ എൻ്റെ കമ്മ്യൂണിറ്റി അനസൂയ ഹരി ആണ് എന്നെ പിങ്കി വിളിച്ചത്. അന്നു മുതൽ പിങ്കി ആയി.മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആക്കണം എന്ന ആഗ്രഹം പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും അതിൻ്റെ സാമ്പത്തിക കാര്യങ്ങൾ താങ്ങാൻ കഴിയുന്ന family ആയിരുന്നില്ല എൻ്റേത്.2012 ൽ പട്ടണം മേയ്ക്കപ്പ് അക്കാദമിയിൽ കോഴ്സ് ചേർന്നു.. 120000 കോഴ്സ് fee. അന്നു ഞാൻ ഫാർമസിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു .എൻ്റെയൊപ്പം ജോലി ചെയ്ത ഷൈലജച്ചേച്ചിയാണ് 20,000 രൂപ തന്നു സഹായിച്ചു. എൻ്റെ career നേടാൻ എന്നെ ആദ്യമായി സഹായിച്ച ഷൈലജ മേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബാക്കി പൈസ പലിശയ്ക്ക് പണമെടുത്തു കോഴ്സ് പൂർത്തിയാക്കി. ചെറിയ ചെറിയ മേയ്ക്കപ്പ് ചെയ്തു പലിശ അടച്ചു തീർത്തു.
അങ്ങനെ 2014ൽ അവസാനത്തോടെ അവിനാശ് മേയ്ക്കപ്പ് ആർട്ടിസ്റ്റ് അസിസ്റ്റ് ൻ്റ് ആയി How old are you ആദ്യ സിനിമ വർക്ക് ചെയ്തു. അത് മഞ്ജുച്ചേച്ചിയുടെ personal Assistant. വേഷത്തിലും നടപ്പിലും പെണ്ണായി തന്നെയായിരുന്നു ഞാൻ അന്നും നടന്നത് വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും ഭാഗത്തു നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നില്ല എങ്കിലും ചില ആൾക്കാരുടെ പെരുമാറ്റo, നോട്ടം, ഒക്കെ സഹിക്കന്നതിനും അപ്പുറം ആയിരുന്നു.
എന്നെ കാണുമ്പോൾ ഞാൻ സംസാരിക്കാൻ ചെല്ലുമെന്നോർത്തു ഒളിച്ചു നിന്ന കൂട്ടുക്കാരെയും ഞാൻ മറന്നിട്ടില്ല ഇപ്പോഴും. മനസ്സിൽ ഏറ്റവും വലിയ ആഗ്രഹമായി അന്നും ഉണ്ടായിരുന്നത് ശരീരം കൊണ്ടും ഒരു പെണ്ണാകുക എന്നതായിരുന്നു. പതിയെ പതിയെ പണം സേവ് ചെയ്തു.വീട്ടുകാരുടെ സമ്മതത്തോടെ Treatment തുടങ്ങി. Endocrinologist Dr.suja ആണ് Treatment തുടങ്ങി തന്നത്.ആദ്യം Sunrise ആശുപത്രിലും പിന്നീട് Dr.suja Mam Renai medcity പോയപ്പോൾ അവിടേയ്ക്ക് Treatment മാറ്റി. 2 വർഷത്തിന് മേലെ ഹോർമോൺ Treatment യെടുത്തു. ശാരീരികമായും പെണ്ണായി മാറുന്നത് കണ്ടറിഞ്ഞ നിമിഷങ്ങൾ. അത് മനസ്സിലാകുന്ന സമയങ്ങൾ.അവയൊക്കെ അനുഭവിക്കുമ്പോഴുള്ള സുഖം മുന്നേ അനുഭവിച്ചിട്ടുള്ള പരിഹാസങ്ങളും കളിയാക്കലുകളും അവഗണനകളും ഒക്കെ മറക്കാനുള്ള മരുന്നായിരുന്നു. ആ സമയങ്ങൾ എൻ്റെ ക്യാരീർലെയും നല്ല സമയങ്ങൾ ആയിരുന്നു. ഒരു പാട് പേരൊടൊപ്പം ജോലി ചെയ്യാൻ സാധിച്ചു.മഞ്ജുച്ചേച്ചി.മംമ്ത ച്ചേച്ചി. രമ്യാച്ചേച്ചി, പ്രിയ ജീ, മിയ, അനു സിതാര, ദീപ്തി സതി, ഇനിയ, നിഖില വിമൽ, ഷീലു ഏബ്രഹാം, നമിത പ്രമോദ്, റീമ കല്ലിങ്കൽ etc എല്ലാവർക്കും ഒപ്പം വർക്ക് ചെയ്തു. ഞങ്ങളെ പോലെ ഉള്ളവരെ ഒരു പാട് സപ്പോർട്ട് ചെയ്യുന്ന ഫീൽഡ് ആണ് സിനിമ. ആ സമയത്തു ഒരു പാട് Positive energy തന്ന കാര്യമാണ്.
അങ്ങനെ ഒരു പാട് നാളത്തെ എൻ്റെ ആഗ്രഹം ഈ കഴിഞ്ഞ മാർച്ച് 9ന് സാധിച്ചു. ഞാൻ പെണ്ണായി Renai Medcity ഹോസ്പിറ്റലിലെ plastic Surgeon Dr.Arjun Asokan അടങ്ങുന്ന ടീം എൻ്റെ ആഗ്രഹം നടത്തി തന്നു. എന്നും എൻ്റെ മനസ്സിലുള്ള ദൈവങ്ങളോടൊപ്പം,എൻ്റെ അമ്മയോടൊപ്പം Dr.suja, Dr. Arjun എൻ്റെ മനസ്സിലെ ദൈവങ്ങളായി മാറി കഴിഞ്ഞു.
ഈ സമയത്തു എൻ്റെ അടുത്ത് ഉണ്ടായിരുന്ന ഓരോർത്തരും തന്ന സപ്പോർട്ട് വളരെ വലുതാണ്. എൻ്റെ കൂട്ടുക്കാരി അനുമായ, ബാബു,നിഷ കുട്ടി, നിധിൻ, മഹേഷ്, വൈശാഖ്, സൂഫി, എന്നെ ഇപ്പോൾ മകളായി നോക്കുന്ന കിച്ചമ്മ. ഷഫ്ന ഷാഫി, എന്നെ മകളായി സ്വീകരിച്ച രഞ്ജിമ്മയും. ബിന്ദുച്ചേച്ചി, നീതു, സുദർശനൻ, മാമു, രേഷ്മ,കിരണം കുടുംബശ്രീ അംഗങ്ങളും, CDS മതിലകം staffകളും, സുമ മേഡവും, നിങ്ങളെന്നും എനിക്ക് തന്ന സപ്പോർട്ടും സ്നേഹവും ഒന്നും ഞാൻ ഒരിക്കലും മറക്കില്ല.
ഞാൻ പെണ്ണ് ആയത് അമ്മയോടും ച്ചേച്ചിയോടും ചേട്ടനോടും പറഞ്ഞപ്പോൾ നാണം കലർന്ന ചിരിയാണ് കണ്ടത്………. എല്ലാവരോടും നന്ദിയുണ്ട്………
മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ പുകഴ്ത്തികൊണ്ട് നടി ശ്വേതാ മേനോൻ. മോഹൻലാൽ എന്ന മഹാ നടനെ കുറിച്ച് പറയാൻ നടിമാർക്ക് നൂറു നാവാണ്. അദ്ദേഹത്തിന്റെ പെരുമാറ്റവും ബഹുമാനവും സംരക്ഷണവും ഏതൊരു സ്ത്രീയും ആഗ്രഹിച്ചു പോകുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. വലുപ്പ ചെറുപ്പമില്ലാത്ത എത്രപേർ ഉണ്ടെങ്കിലും അവരെ കെയർ ചെയ്യാനുള്ള കഴിവ് ലാലേട്ടനുണ്ടെന്നും, എന്നാൽ അത് നമ്മളെക്കൊണ്ടൊന്നും സാധിക്കില്ലെന്നും താരം പറഞ്ഞു.
മോഹൻലാൽ ഭക്ഷണ പ്രിയൻ മാത്രമല്ല, മറ്റുള്ളവരെ കൊണ്ടും നല്ലപോലെ ഭക്ഷണം കഴിപ്പിക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു. അതുകൊണ്ട് തന്നെ സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോൾ എല്ലാവര്ക്കും രണ്ടു മൂന്നു കിലോയെങ്കിലും ശരീരഭാരം കൂടിയുട്ടുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് നല്ല പാചകം അറിയാമെന്നും ഇടയ്‌ക്കൊക്കെ ഷൂട്ടിംഗ് വേളയിൽ കൂക്കിങ്ങിനായി ഇറങ്ങുമെന്നും പലതരത്തിലുള്ള ആഹാരം ഉണ്ടാക്കുമെന്നും സംവിധായകർ അടക്കമുള്ളവരെ കൊണ്ട് ആ ഭക്ഷണം നല്ലപോലെ കഴിപ്പിക്കുമെന്നും കൂടാതെ നമുക്ക് ഇഷ്ടമുള്ള ആഹാരം പറഞ്ഞാൽ കൂക്കിനെ കൊണ്ട് അദ്ദേഹം ഉണ്ടാക്കി തരാനും മിടുക്കനാണെന്നു ശ്വേതാ മേനോൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഒരിക്കൽ ലണ്ടനിൽ പോയപ്പോൾ ലാലേട്ടൻ അവിടെവെച്ചു തേങ്ങാപാൽ ഒഴിച്ച് ഒരു ചിക്കൻകറി വെച്ച് തന്നെന്നും ഇപ്പോളും അതിന്റെ രുചി നാവിൽ നിൽപ്പുണ്ടെന്നും ശ്വേതാ പറഞ്ഞു. മോഹൻലാലും ശ്വേതാ മേനോനും തമ്മിൽ അത്ര വലിയ ആത്മബന്ധമാണുള്ളത്. ശ്വേതയെ മോഹൻലാൽ അമ്മയെന്നും മോഹൻലാലിനെ ശ്വേതാ ലാലേട്ടനെന്നുമാണ് വിളിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ ഭാഗമായി മോഹൻലാൽ ഒരിക്കൽ കല്യാണമാലോചിച്ചെന്നും ശ്വേത പറഞ്ഞു.
ഉപ്പും മുളക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ സ്‌നേഹം കവര്‍ന്ന താരമാണ് ലെച്ചു എന്ന ജൂഹി റുസ്തഗി. യഥാര്‍ത്ഥ പേര് ജൂഹിയെന്നാണെങ്കിലും ആരാധകര്‍ ലച്ചുവെന്നാണ് താരത്തെപൊതുവേ വിളിക്കാറുള്ളത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് മലയാളി മനസ്സുകളില്‍ ഉപ്പും മുളകും ഇടം പിടിച്ചത്. ടെലിവിഷനില്‍ മാത്രമല്ല യൂടൂബിലും ഉപ്പും മുളകിന് കാഴ്ചക്കാര്‍ ഏറെയാണ്. തന്റെ ഇന്‍സ്റ്റ ഗ്രാം അക്കൌണ്ടിലൂടെ ജൂഹി ഷെയര്‍ ചെയ്യുന്ന വിശേഷങ്ങള്‍ മിനുട്ടുകള്‍ക്ക് അകമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
പരമ്പരയില്‍ നിന്ന് താരം പിന്മാറിയെങ്കിലും ഇപ്പോഴും താരത്തിന് ആരാധകര്‍ നിരവധി ആണ്. പിന്നീട് ഡോ. റോവിനുമായുള്ള പ്രണയമായിരുന്നു ലച്ചുവിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ചര്‍ച്ച.ഇപ്പോള്‍ ഈ പ്രണയിത്തില്‍ സംഭവിച്ച മാറ്റമാണ് ആരാധകരില്‍ സംശയമുണ്ടാക്കുന്നത്. എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഇരുവരും ഇപ്പോള്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല പരസ്പരം ഫോളോ പോലും ചെയ്യുന്നില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മില്‍ പിരിഞ്ഞോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.
സോഷ്യല്‍ മീഡിയയില്‍ പരസ്പരം ലൈക്കുകള്‍ വാരി വിതറുകയും,പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്ത റോവിനും ജൂഹിയ്ക്കും ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല നിങ്ങള്‍ തമ്മില്‍ ബ്രെയ്ക്കപ് ആയോ, എന്ത് കൊണ്ടാണ് ഇപ്പോള്‍, പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കാത്തത് എന്നും, ആകെ ശോകമയം ആണല്ലോ എന്നുമുള്ള സംശയങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നതും.
മുന്‍പ് പരസ്പരം ലൈക്കടിച്ച പല പോസ്റ്റുകളിലും ഇപ്പോള്‍ അവരുടെ ലൈക്കുകള്‍ കാണാത്തതും ആരാധകരില്‍ സംശയം ഉണ്ടാക്കുകയാണ്. മാത്രമല്ല പരസ്പരം ഇരുവരും ഫോളോവേഴ്സ് അല്ല എന്ന് പ്രൊഫൈലുകളില്‍ നിന്നും വ്യക്തവുമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടി കാണിക്കുന്നുണ്ട്.ഇരുവരുടെയും പ്രൊഫൈലുകള്‍ നോക്കികൊണ്ടാണ് ആരാധകര്‍ സംശയം പങ്ക് വയ്ക്കുന്നത്. എന്നാല്‍ അധികം വൈകാതെ ഇരുവരും ഒരുമിച്ചൊരു ചിത്രം ഇടുമെന്നും ഇരുവരും തമ്മില്‍ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമെന്നുമുള്ള പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോള്‍ ലച്ചു ആരാധകര്‍.
ഉപ്പും മുളകിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ ലച്ചുവിനെ ജൂഹി റുസ്തഗി ആണ് വളരെ മനോഹരമായി അവതരിപ്പിച്ചത്. എന്നാല്‍ പെട്ടെന്നാണ് താരം പരമ്ബരയില്‍ നിന്നും പിന്മാറിയത്. പഠനതിരക്കുകള്‍ക്കും യാത്രകള്‍ക്കും വേണ്ടിയാണ് താന്‍ പിന്മാറുന്നതെന്നായിരുന്നു ജൂഹി നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വാര്‍ത്ത ഉപ്പും മുളകും ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. എങ്കിലും താരത്തിനോടുള്ള ഇഷ്ടത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ നിന്ന് പിന്മാറിയെങ്കിലും ഡോ. റോവിനുമായുള്ള പ്രണയ ഗോസിപ്പുകളില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു റൂഹി. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയമാണോ എന്ന ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് ഒരു പൊതു പരിപാടിക്കിടെ ഡോ. റോവിനുമായി നടത്തിയ മാസ് എന്‍ട്രിയിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയ രഹസ്യം സോഷ്യല്‍ മീഡിയയില്‍ പാട്ടാകുന്നത്. റോവിനെ ഓടി നടന്നു എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തിയ ലച്ചുവിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. പിന്നീട് ലച്ചുവിനെ തോളില്‍ ഇരുത്തികൊണ്ട് ഇരുവരും തമ്മില്‍ പങ്ക് വച്ച ചിത്രങ്ങളും വൈറല്‍ ആയിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്ന അതോടെ ആരാധകര്‍ ഉറപ്പിച്ചും.
ഗ്രാമി അവാർഡ് ജേതാവും പ്രമുഖ അമേരിക്കന്‍ സംഗീതജ്ഞനുമായ ജോ ഡിഫി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. 61 വയസ്സായിരുന്നു.രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിഫി ലോകത്തെ അറിയിച്ചത്.
എനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിഫി ആവശ്യപ്പെട്ടിരുന്നു.
ഒക്ലഹോമ സ്വദേശിയായ ഡിഫി 1990 കളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആരാധകർക്കായി നൽകിയിരുന്നു. പിക്കപ്പ് മാൻ, പ്രോപ് മി അപ്പ് ബിസൈഡ് ദി ജ്യൂക്ക്ബോക്സ് (ഞാൻ മരിക്കുകയാണെങ്കിൽ), ജോൺ ഡിയർ ഗ്രീൻ എന്നിവ അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങൾ ചിലതാണ്.
അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന്‍ രാജസേനന്‍. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും ഇതൊരു അപേക്ഷയായി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും രാജസേനന്‍ പറഞ്ഞു. പായിപ്പാട് ഇതരസംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു രാജസേനന്റെ പ്രതികരണം .
ഒരു പത്തുവര്‍ഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാല്‍ ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം ഇവര്‍ക്ക് തുച്ഛമായ ശമ്പളം മതി. ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുതെന്നും രാജസേനന്‍ പറഞ്ഞു.
എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുപിന്നില്‍ ആളുകള്‍ വെറുതെ വീട്ടിലിരിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കലുകള്‍ സജീവമാണ്. പഴയ ചിത്രങ്ങളാണ് അത്തരത്തില്‍ കുത്തിപ്പൊക്കി എടുക്കുന്നത്. കുത്തിപ്പൊക്കലുകളില്‍ സിനിമാ തരാങ്ങളും ഇരയായിട്ടുണ്ട്. 20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
20 വര്‍ഷം മുമ്പ് പത്രത്തില്‍ അച്ചടിച്ചു വന്ന തന്റെ ചിത്രം ലഭിച്ച സന്തോഷത്തിലാണ് ഗായിക റിമി ടോമി. നിറം എന്ന കമല്‍ ചിത്രം ഹിറ്റായി ഓടുന്ന സമയത്ത് സാക്ഷാല്‍ കുഞ്ചാക്കോ ബോബന്‍ പാല അല്‍ഫോണ്‍സാ കോളേജിലെത്തിയപ്പോഴെടുത്ത ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കയാണ് ഗായിക.. ചിത്രത്തില്‍ ഇഷ്ടതാരത്തിനടുത്ത് ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ആരാധികമാര്‍ക്കിടയില്‍ റിമിയുമുണ്ട്.
കുഞ്ചാക്കോ ബോബന്‍ അന്ന് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന കാലമാണ്. 1999ല്‍ പുറത്തു വന്ന നിറം മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളില്‍ ഒന്നാണ്. അക്കാലത്ത് നിറയെ ആരാധികമാരുമുണ്ടായിരുന്നു ചാക്കോച്ചന്. താനും അതിലൊരാളായിരുന്നുവെന്നു പറയുകയാണ് റിമി. പങ്കുവെച്ച ചിത്രം ചാക്കോച്ചന്‍ തന്നെ അയച്ചു തന്നതാണെന്നും നന്ദിയുണ്ടെന്നും റിമി പോസ്റ്റില്‍ പറയുന്നു.