ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ ആക്ഷേപങ്ങള്‍ക്ക് ഇരയായ ക്വാഡന്‍ ബെയില്‍സ് എന്ന ക്വീന്‍സ്ലാന്റ് സ്വദേശിയായ ഒമ്പതുവയസുകാരന്റെ കരച്ചിൽ ലോകം മുഴുവൻ കണ്ടിരുന്നു. അവന് ആശ്വാസം പകർന്ന് നിരവധി സെലിബ്രിറ്റികൾ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിലൊരാളാണ് മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു. ഇപ്പോള്‍ തനിക്ക് നന്ദി പറഞ്ഞ് ക്വാഡന്‍ രംഗത്തെത്തിയ സന്തോഷം പക്രു തന്നെയാണ് അറിയിക്കുന്നത്. ഓസ്ട്രേലിയയിലെ ദേശീയ മാധ്യമമായ എസ്.ബി.എസ് മലയാളത്തിന്‍റെ വാര്‍ത്ത ഷെയര്‍ ചെയ്താണ് പക്രു അപൂര്‍വമായ ഈ അനുഭവം അറിയിക്കുന്നത്.
താനും ക്വേഡനെ പോലെ ഒരുകാലത്ത് കരഞ്ഞിട്ടുണ്ട്. ക്വാഡൻ കരഞ്ഞാൽ തോറ്റുപോകുന്നത് ക്വാഡന്റെ അമ്മയാണെന്നായിരുന്നു പക്രുവിന്റെ വാക്കുകൾ. ‘പക്രുവിന്റെ പോലെ ക്വാഡന്റെയും ആഗ്രഹം ഒരു അഭിനേതാവ് ആകുകയെന്നുള്ളതാണ്. അവനും അദ്ദേഹത്തെപ്പോലെ നടനാകണം.’ അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ മകന് വലിയ പ്രചോദനമാണ് നൽകിയതെന്ന് അമ്മ അറിയിക്കുന്നു. ശ്രവണ സഹായിയുടെ സഹായത്തോടെയല്ലാതെ ക്വാഡന് കേൾക്കാനാകില്ല. അതിനാൽ പക്രുവുമായുള്ള വിഡിയോ കോളിനായി ക്വാഡൻ കാത്തിരിക്കുകയാണെന്നും എന്നെങ്കിലും ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ കാണുമെന്നും അമ്മ അറിയിച്ചു.
ഗിന്നസ് പക്രുവുമായി സംസാരിച്ച എസ് ബി എസ് മലയാളം ഇംഗ്ലീഷിലും മലയാളത്തിലും ഇത് റിപ്പോര്ട്ട് ചെയ്തിരുന്നു. റിപ്പോര്‍ച്ച് വായിച്ച യാരാക്ക ബെയില്‍സ് ‘അവന് നിങ്ങളോട് സംസാരിക്കണം’ എന്നാണ് എസ് ബി എസ് മലയാളത്തോട് പറഞ്ഞത്.
ഒരു നടനാകണമെന്നാണ് ക്വേഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത് – യാരാക്ക പറഞ്ഞു.
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ദിവസമായിരുന്നു ഇന്ന്. ഇളയ ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റേഴ്സ് സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട് അരങ്ങേറി. ആരാധകർക്ക് ആവേശമേറ്റി കറുപ്പ് അണിഞ്ഞാണ് വിജയ് വേദിയിലെത്തിയത്. കറുപ്പ് സ്യൂട്ടും ബ്ലേസറുമണിഞ്ഞെത്തിയ താരത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ രീതിയിലാണ് ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്.
ലോകേഷ് കനകരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി വില്ലനായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓഡിയോ ലോഞ്ചിൽ ആരാധകർ കാത്തിരുന്നത് വിജയിയുടെ വാക്കുകൾക്കായിരുന്നു. ആദായ നികുതി വകുപ്പിന്റെ റെയ്ഡും ക്ലീൻ ചിറ്റ് നൽകലിനുമൊക്കെ ശേഷം പൊതു വേദിയിൽ താരമെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ ലോഞ്ചിന്.
ഇൻകം ടാക്സ് റെയ്ഡിനെക്കുറിച്ച് പരോക്ഷ പരാമർശം നടത്തുകയും ചെയ്തു വിജയ്. ചെറുപ്പകാലത്തെ വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന് അവതാരകൻ ചോദിച്ചപ്പോൾ എനിക്ക് എന്റെ പഴയ ജീവിതം തിരികെ വേണം. അത് റെയ്ഡുകളൊന്നുമില്ലാതെ വളരെ സമാധാനപരമായിരുന്നു എന്നാണ് താരം മറുപടി നൽകിയത്.
സഹതാരമായ ശന്തനു ഭാഗ്യരാജിനും സംഗീത സംവിധായകൻ അനിരുദ്ധ് രവി ചന്ദറിനുമൊപ്പം തകർപ്പൻ നൃത്തച്ചുവടുകളോടെയാണ് വിജയ് വേദി കീഴടക്കിയത്. പിന്നീട് അദ്ദേഹത്തിന്റെ പ്രശസ്ത വാചകങ്ങളിലൂടെ പ്രസംഗം തുടങ്ങി. ‘എൻ നെഞ്ചിൽ കുടിയിറുക്കും…ആദ്യം തന്നെ ക്ഷമാപണം നടത്തുന്നു. എന്റെ ആരാധകർക്ക് ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ. കൊറോണ വൈറസ് കാരണം ചെറിയ ചടങ്ങായാണ് നടത്തുന്നത്’. വിജയ് പറഞ്ഞു.
തമിഴകത്തെ മറ്റൊരു സൂപ്പർ താരമായ അജിത്തിനെക്കുറിച്ച് താരം പറഞ്ഞതാണ് മറ്റൊരു പ്രത്യേകത. എന്റെ സുഹൃത്തായ അജിത്തിനെപ്പോലെ ഞാനും ബ്ലേസർ ധരിച്ചാണ് എത്തിയിരിക്കുന്നത്. ഞാനും അജിത്തും രണ്ട് വ്യക്തികളല്ല. ഒന്നാണ്.
വിജയ് സേതുപതി ഒഴിവാക്കാൻ പറ്റാത്ത ഒരാളായി മാറിയിരിക്കുന്നു. നമ്മൾ പല തരത്തിലുള്ള വില്ലൻ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ വിജയ് സേതുപതിയുടെ മാസ്റ്റേഴ്സിലെ കഥാപാത്രം അതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്നതായിരിക്കും. ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു എന്താണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന്. അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഇഷ്ടമായതുകൊണ്ടാണെന്നാണ്. താരം പറയുന്നു.
നിവിന്‍ പോളി പോലീസ് വേഷത്തിലെത്തിയ ആദ്യ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പോലീസുകാരുടെ കഥ പറഞ്ഞ ആക്ഷന്‍ ഹീറോ ബിജു വലിയ വിജയമായിരുന്നു. സുരാജ് വെഞ്ഞാറന്മൂട് എന്ന നടന്റെ സാധാരണ ശൈലിയില്‍ നിന്നും മാറി മറ്റൊരു പ്രകടനം പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന സിനിമ കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. സിനിമയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുറമുഖത്തിനു ശേഷം സണ്ണിവെയ്ന്‍ നിര്‍മിക്കുന്ന പടവെട്ടില്‍ നിവിന്‍ അഭിനയിക്കും.
നിവിന്‍ പോളി നായകനായ 1983 ആയിരുന്നു എബ്രിഡ് ഷൈനിന്റെ ആദ്യ ചിത്രം. പൂമരം, ദി കുങ്ഫു മാസ്റ്റര്‍ എന്നിവാണ് മറ്റു ചിത്രങ്ങള്‍.
ഒടുവിൽ ആ ദിനം വന്നിരിക്കുകയാണ്. മോഡലും മുന്‍ പോണ്‍ സിനിമാ താരവുമായിരുന്ന മിയ ഖലീഫ വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹതിയ്യതി ആരാധകരുമായി പങ്കുവെച്ചത് . കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് വരൻ. ജൂണ്‍ 10 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
സണ്ണി ലിയോണിന് ശേഷം ഇന്ത്യയിൽ ഏറെ ആരാധകരുള്ള പോൺ താരമാണ് മിയ ഖലീഫ. സ്വീഡിഷുകാരനായ കാമുകന്‍ റോബർട്ട് സാന്‍ഡ് ബർഗാണു മിയയെ വിവാഹം ചെയ്യാൻ പോകുന്നത്. മിയ വിവാഹത്തിനു സമ്മതിച്ചതായി റോബർട്ട് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചിക്കാഗോയിലെ ഹോട്ടലിലായിരുന്നു റോബർട്ട് വിവാഹാഭ്യർഥന നടത്തി താരത്തെ മോതിരം അണിയിച്ചത്
റോബർട്ട് ഷെഫ് ആണ്. പോൺ സിനിമാ അഭിനയത്തിൽ നിന്നു വിരമിച്ച മിയ ഇപ്പോൾ സ്പോർട്സ് കമന്റേറ്ററായി ജോലി ചെയ്യുന്നു.. 2011 ലായിരുന്നു മിയാ ഖലീഫയുടെ ആദ്യ വിവാഹം. സ്കൂളില്‍ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാൽ മുന്നു വർഷത്തിനുശേഷം ഈ ബന്ധം അവസാനിപ്പിച്ചു. 2016ൽ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെൻമാർക്കിലെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാന്‍ഡ്ബർഗിനെ പരിചയപ്പെടുന്നത്.
നടന്‍ വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നല്‍കിയതിനു പിന്നാലെ നടി ഖുശ്ബു രംഗത്ത്. വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടാണ് ഖുശ്ബു എത്തിയത്. വിജയ്യുടെ അടുത്ത സുഹൃത്താണ് ഖുശ്ബു.
നികുതി അടയ്ക്കുന്ന കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നാണ് ഖുശ്ബു പറയുന്നത്. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖുശ്ബു വിവരങ്ങള്‍ പുറത്ത് വിട്ടത്. ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്.
ഏപ്രില്‍ ഒന്‍പതിന് പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന് 80 കോടിയും വിജയ് വാങ്ങി. എന്നാല്‍ നികുതിയുടെ കാര്യത്തില്‍ വിജയ് വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്ന് ഖുശ്ബു വ്യക്തമാക്കി.
മാസ്റ്ററിന്റെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്യിനെ കസ്റ്റഡിയിലെടുത്തത്. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു റെയ്ഡ് നടന്നത്.
തുപ്പറിവാളന്‍ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടുള്ള വിശാല്‍-മിഷ്‌കന്‍ പോര് രൂക്ഷമാകുന്നു. മിഷ്‌കിനെ മാറ്റി വിശാല്‍ തന്നെ സിനിമയുടെ സംവിധാനം ഏറ്റെടുത്തതിനു പിന്നാലെ, ‘ സൈക്കോ’ സംവിധായകനെതിരേ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, വിശാലിന്റെ ആരോപണങ്ങള്‍ക്കെല്ലാം കടുത്ത ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മിഷ്‌കിന്‍.
തമിഴ്‌നാട്ടില്‍ എല്ലാവരും മോശമായി കാണുകയും പറയുകയും ചെയ്യുന്ന വിശാലിനെ സ്വന്തം സഹോദരനെക്കാള്‍ ഏറെ സ്‌നേഹിച്ച് ആ സ്ഥാനം നല്‍കി കൂടെ കൊണ്ടുനടന്നവനായിരുന്നു താനെന്നാണ് മിഷ്‌കിന്‍ പറയുന്നത്. അങ്ങനെയുള്ള തന്നെ വിശാല്‍ അപമാനിച്ചു. തന്നെ പറ്റി ഇല്ലാത്തക്കഥകള്‍ പറഞ്ഞു പരത്തി. എന്റെ അമ്മയെ വേശ്യയെന്നു വിളിച്ചു. സഹോദരനെ മര്‍ദ്ദിച്ചു. ഒരിക്കല്‍ തമിഴ്‌നാട്ടില്‍ വിശാലിലെ സംരക്ഷിച്ചു നിര്‍ത്തിയ താന്‍, ഇപ്പോള്‍ വിശാലില്‍ നിന്നും തമിഴ്‌നാടിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അത്രയും മോശമായൊരാളാണ് വിശാല്‍ എന്നായിരുന്നു വികാരാധീനനായി മിഷ്കിന്‍ സംസാരിച്ചത്. ഒരു സിനിമ പ്രമോഷന്‍ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയാന്‍ തനിക്കൊരു പത്തു മിനിട്ട് സമയം തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മിഷ്‌കിന്‍ വിശാലിനെതിരേ ആഞ്ഞടിച്ചത്.
തുപ്പറിവാളന്‍ 2 എന്റെ സഹോദരനുവേണ്ടി എഴുതിയതാണ് (വിശാലിനെയാണ് സഹോദരന്‍ എന്ന് മിഷ്കിന്‍ ഉദ്ദേശിച്ചത്). കോഹിനൂര്‍ ഡയമണ്ടുമായി ബന്ധപ്പെട്ടതായിരുന്നു പ്രമേയം. അതൊരു പാന്‍ ഇന്ത്യന്‍ സിനിമയാക്കാനായിരന്നു ആലോചന. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം ഒരു നിര്‍മാതാവിനെ കണ്ടു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. എനിക്ക് അഡ്വാന്‍സും തന്നു. അതിനുശേഷമാണ് വിശാലിനെ കണ്ട് കഥ പറയുന്നത്. കഥ കേട്ട വിശാല്‍ കരഞ്ഞു, എന്നെ കെട്ടിപ്പിടിച്ചു. ആ സിനിമ അവന് നിര്‍മിക്കണമെന്നു പറഞ്ഞു. ഈ സിനിമയോടെ തന്റെ എല്ലാ കടങ്ങളും തീര്‍ക്കാനാകുമെന്നായിരുന്നു അവന്‍ പറഞ്ഞത്. അതുവേണോ എന്നു ചോദിച്ചു. സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍ 20 കോടിയെങ്കിലും വേണം. വിശാലിന് ഇപ്പോള്‍ തന്നെ കടമേറെയുണ്ട്. ഇനി റിലീസ് ചെയ്യാന്‍ പോകുന്ന ആക്ഷന്‍ എന്ന സിനിമ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടും. അതുകൊണ്ട് ഈ സിനിമ വേണമെങ്കില്‍ തുപ്പറിവാളന്‍ 3 ആയി ചെയ്യാം. അതിനു മുമ്പ് ചെന്നൈയില്‍ മാത്രം നടക്കുന്ന കഥയായി തുപ്പറിവാളന്‍ 2 ആക്കി വേറൊരു സിനിമ പത്തു കോടി ബഡ്ജറ്റില്‍ ചെയ്തു തരാമെന്നു പറഞ്ഞു നോക്കിയെങ്കിലും ഈ കഥ തന്നെ സിനിമയാക്കണമെന്നായിരുന്നു വിശാലിന് നിര്‍ബന്ധം. അവിടെ തുടങ്ങിയതാണ് എന്റെ തലവിധി.
ഈ സിനിമയുടെ തിരക്കഥയ്ക്കു വേണ്ടി ഞാന്‍ ആകെ വാങ്ങിയത് ഏഴരലക്ഷം രൂപയാണ്. അതില്‍ ഏഴു ലക്ഷം ചെലവാക്കി. വിശാല്‍ ഇപ്പോള്‍ പറയുന്നത് 35 ലക്ഷം രൂപ ചെലവാക്കിയെന്നാണ്. ഞാന്‍ സംവിധായകന്‍ മാത്രമല്ല, ഒരു നിര്‍മാതാവും കൂടിയാണ്. 35 ലക്ഷം രൂപ ചെലവാക്കിയെങ്കില്‍ അതിന്‍റെ തെളിവ് വിശാല്‍ ഹാജരാക്കണം.
32 ദിവസം തുപ്പറിവാളന്‍ 2 ഞാന്‍ ചിത്രീകരിച്ചു. ഒരു ദിവസം പതിനഞ്ചു ലക്ഷം വച്ച് 32 ദിവസം കൊണ്ട് 13 കോടി രൂപ ഞാന്‍ ചെലവാക്കിയെന്നാണ് വിശാല്‍ പറയുന്നത്. ഇത്രയും തുക ചെലവായെന്നതിനുള്ള തെളിവും ഹാജരാക്കണം.വിദേശത്ത് ഒരു സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ പുതിയൊരു കമ്പനി രജിസ്റ്റര്‍ ചെയ്ത് അതിലൂടെ വേണം പണം ചെലവഴിക്കാന്‍. ഈ സിനിമയ്ക്കു വേണ്ടി യു കെ യില്‍ പുട്ടൂര്‍ അമ്മന്‍ എന്നൊരു കമ്പനി തുടങ്ങി. ആ കമ്പനിയിലേക്ക് വിശാല്‍ ഫിലിം ഫാക്ടറിയില്‍ നിന്നും എത്ര രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ എല്ലാം മനസിലാകും.
ഒന്നരവര്‍ഷത്തോളം സ്വന്തം സഹോദരനായി കൊണ്ടു നടന്നവനാണ് എന്നെ ഇപ്പോള്‍ അപമാനിക്കുന്നത്. എനിക്ക് ആരും സിനിമ തരരുതെന്നാണ് നിര്‍മാതാക്കളോട് പറയുന്നത്. അവനൊരു നിര്‍മാതാവിന്റെ മകനാണ്. ഞാനൊരു പാവപ്പെട്ട തയ്യല്‍ക്കാരന്‍റെ മകനും. എനിക്ക് കഥയെഴുതാന്‍ അറിയാം. ഒരു വെള്ള പേപ്പറും പെന്‍സിലും തന്നാല്‍ ഞാന്‍ കഥയെഴുതും. അല്ലെങ്കില്‍ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിപ്പിക്കും. അതല്ലെങ്കില്‍ റോഡില്‍ ഇറങ്ങി പാട്ടു പാടിയും കഥ പറഞ്ഞും പത്തു രൂപയെങ്കിലും സമ്പാദിക്കും, ഏതെങ്കിലും ഹോട്ടലില്‍ ജോലിക്കു പോകും. ഒരിക്കലും ഞാന്‍ പിച്ചയെടുക്കാന്‍ ഇറങ്ങില്ല. ഇവനൊരു കഥയെഴുതാന്‍ അറിയാമോ? ടോള്‍സ്‌റ്റോയി ആരാണെന്നറിയാമോ? എന്റെ അമ്മയെ അവന്‍ വേശ്യയെന്നു വിളിച്ചു. അതു ചോദ്യം ചെയ്ത എന്റെ സഹോദരനെ തല്ലി. ഞാനപ്പോഴും അവനോട് വഴക്കിനു പോയില്ല, എന്റെ സഹോദരനെയാണ് ശാസിച്ചത്. ഒന്നുമില്ലെങ്കിലും ഇത്രയും നാള്‍ എന്നെ അണ്ണന്‍ എന്നു വിളിച്ചനല്ലേ, വിട്ടേക്കൂ എന്നാണ് പറഞ്ഞത്. ഞാന്‍ കഷ്ടപ്പെട്ട് എഴുതിയ തിരക്കഥയുടെ അവകാശം വേണമെന്നു പറഞ്ഞ് എന്റെ ഓഫിസില്‍ കയറിയിറങ്ങി സമാധാനം തരാത്ത അവസ്ഥയിലാക്കി. എനിക്കു വേണമെങ്കില്‍ സംവിധായകരുടെ സംഘടനയിലോ നിര്‍മാതാക്കളുടെ സംഘടനയിലോ പോയി പരാതി കൊടുക്കാമായിരുന്നു. എങ്കില്‍ അവനീ സിനിമ ചെയ്യുമായിരുന്നോ? ഇപ്പോള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട്, അതിനു കഴിയുമായിരുന്നോ? എന്റെ സഹോദരനാണ് പറഞ്ഞത്, അണ്ണാ അതവന് കൊടുത്തു വിട്ടേക്കെന്ന്.
വിശാല്‍ ആരാണെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം.ഞാന്‍ ആരാണെന്നും. എന്റെ സിനിമകള്‍ പറയും ഞാന്‍ ആരാണെന്ന്. ഇവന്‍ ഇവിടെ ചെയ്യുന്നതെല്ലാം എല്ലാവരും കാണുന്നുണ്ട്. ഞാന്‍ നിന്നോട് എങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് നിന്റെ വീട്ടിലുള്ളവരോട് ചോദിച്ചാല്‍ പറഞ്ഞു തരും. തമിഴ്‌നാട്ടില്‍ ഞാന്‍ മാത്രമാണ് അവനെ നന്നായി നോക്കിയത്. ഇപ്പോള്‍ ഞാന്‍ അവനില്‍ നിന്നും തമിഴ്‌നാടിനെ സംരക്ഷിക്കാനാണ് നോക്കുന്നത്. ഇതൊരു തമിഴന്റെ കോപമാണ്. അവന്റെ ആരോപണങ്ങള്‍ ഒന്നും എന്നെ തളര്‍ത്തില്ല. കാഴ്ച്ച പോയാലും ഞാന്‍ കഥയെഴുതി ജീവിക്കും. വിശാല്‍, നിനക്കെതിരേയുള്ള പോരാട്ടം ഞാന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ നിനക്ക് ഉറക്കമില്ലാത്തതാണ്.
മിഷ്‌കിന്റെ സംവിധാനത്തില്‍ വിശാല്‍ നായകനായി എത്തിയ തുപ്പറിവാളന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതുമുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലുമായിരുന്നു. പെട്ടെന്നാണ് വിശാലും മിഷ്‌കിനും തമ്മില്‍ തെറ്റിയെന്നും ചിത്രത്തിന്റെ സംവിധാനം വിശാല്‍ തന്നെ ഏറ്റെടുത്തതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. മിഷ്‌കിന്‍ അനാവശ്യമായി പണം ചെലവാക്കുകയാണെന്നും സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുകയാണെന്നും അതു ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നുമാണ് വിശാല്‍ പറയുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട് വിശാല്‍ കാണിച്ച ചതിയാണ് എല്ലാത്തിനും കാരണമെന്നാണ് മിഷ്‌കിനും ആരോപിക്കുന്നത്.
മലയാള സിനിമയിക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തിൽ പൂച്ചക്കൊരു മൂക്കുത്തിയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രിയദർശൻ എത്തുന്നത്. മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം ഒരുപാട് കാലത്തെ പഴയക്കമുണ്ട്. സംവിധായകന്‍-നടന്‍ എന്നതിനപ്പുറം ഏറെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ബന്ധമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ളത്
ഒരു കാലത്ത് മലയാള സിനിമയില്‍ തനിക്ക് ഉണ്ടായ ശനിദശ ഉണ്ടായിരുന്നു. ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം വലിയ പരാജയം നേരിട്ട ഒരു സിനിമ താന്‍ ചെയ്തു. പിന്നീട് ‘കിലുക്കം’ എന്ന സിനിമയാണ് തന്നെ മലയാളത്തില്‍ വീണ്ടും തിരിച്ചെത്തിച്ചതെന്നും പ്രിയദര്‍ശന്‍ പറയുന്നു.
രണ്ടു കാര്യങ്ങള്‍ എനിക്ക് അന്തസോടെ ആരോടും പറയാം. എനിക്ക് ശത്രുക്കളില്ല, അഹങ്കാരവുമില്ല. എന്റെ സിനിമാ ജീവിതത്തില്‍ മൂന്ന്‍ പ്രാവശ്യം എന്റെ കരിയര്‍ താഴോട്ടു പോയിട്ടുണ്ട്. ‘ചിത്രം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ കഴിഞ്ഞു എനിക്ക് ‘കടത്തനാടന്‍ അമ്ബാടി’ പോലെയുള്ള ചില സിനിമകള്‍ മോശമായി വന്നു, ഇത് പോലെ എനിക്ക് ബോളിവുഡിലും സംഭവിച്ചു. പിന്നീട് മലയാളത്തില്‍ ‘കിലുക്ക’വും ബോളിവുഡില്‍ ‘ഹംഗാമ’ എന്ന ചിത്രവും വീണ്ടും ഉയര്‍ച്ച നല്‍കി.
മലയാളത്തില്‍ ഒരു നിര്‍മ്മാതാവും എന്നെ വിളിക്കാതിരുന്ന സമയം ഉണ്ടായിട്ടുണ്ട്. ആ സമയം ഞാന്‍ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാളത്തില്‍ ഞാന്‍ പരാജയങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സിനിമയായിരുന്നു ചിത്രം. പിന്നീട് എനിക്ക് തുടര്‍ച്ചയായി ഹിറ്റുകള്‍ ചെയ്യാന്‍ കഴിഞ്ഞു. അങ്ങനെ സിനിമയില്‍ നിന്ന് കിട്ടിയ പ്രഹരം എനിക്ക് ഒരു കാര്യം ഇല്ലാതാക്കി അഹങ്കാരം. ഇനിയും എപ്പോഴും ഇത് സംഭവിക്കാം എന്നുള്ള നല്ല ബോധ്യമുള്ളത് കൊണ്ട് അഹങ്കാരം എന്നതിനെ ഞാന്‍ എന്നേന്നുക്കുമായി ദൂരെ ഉപേക്ഷിച്ചു’.
മോഹൻലാലിനെ തന്നെ വച്ച് ചെയ്തു സൂപ്പർ മെഗാ ഹിറ്റ് ആയ ‘ഒപ്പം’ ആണ് പ്രിയദര്‍ശന്‍ അവസാനമായി ചെയ്ത മലയാള ചിത്രം. ചിത്രം, കിലുക്കം, വെള്ളാനകളുടെ നാട്, അക്കരെയക്കരെയക്കരെ, മിന്നാരം, കിളിച്ചുണ്ടന്‍ മാമ്പഴം, പൂച്ചയ്ക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, താളവട്ടം, ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, തേന്‍മാവിന്‍ കൊമ്പത്ത്, കാക്കക്കുയില്‍ തുടങ്ങിയവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച പ്രധാനചിത്രങ്ങള്‍.
ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി യാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
താമര എന്നാണ് ആർട്ടിക്കിൾ 21ലെ കഥാപാത്രത്തിന്റെ പേര്. ഇതുവരെ ചെയ്തതിൽവെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും താമരയാണ്. ഞാൻ ഏറ്റവും ആധികം പരിശ്രമിച്ചിട്ടുള്ളതും താമരയ്ക്കുവേണ്ടിയാണ്. ആക്രി പെറുക്കി ജീവിക്കുന്ന ഒരു തമിഴ് സ്ത്രീയാണ് താമര. താമരയ്ക്ക് രണ്ട് മക്കളുണ്ട്. അവരുടെ കൂടി കഥ പറയുന്ന ചിത്രമാണ് ആർട്ടിക്കിൾ 21. താമര എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ ധാരണ സംവിധായകൻ ലെനിൻ ബാലകൃഷ്ണനുണ്ടായിരുന്നതും ഏറെ സഹായകമായി.
യഥാർഥ ആക്രി ഗോഡൗണിലായിരുന്നു ഷൂട്ടിങ്ങ്. അവിടെയുള്ള ആളുകളെ നിരീക്ഷിച്ചും അവരോടൊപ്പം ഇടപഴകിയുമാണ് താമരയായി മാറിയത്. ആർട്ടിക്കിൾ 21ന് മുൻപ് ചെയ്ത ചിത്രം സാജൻ ബേക്കറി സിൻസ് 1962 ആയിരുന്നു. അതിൽ അഭിനയിക്കുമ്പോൾ അത്യാവശ്യം നല്ല തടിയുണ്ടായിരുന്നു. ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ അധികം സമയം കിട്ടിയിരുന്നില്ല.
താമര അധികം തടിയില്ലാത്ത സ്ത്രീയാണ്. തടികുറയ്ക്കാനായി നാലുദിവസം വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞത്. താമരയുടെ മേക്കോവറും ഞാൻ ഏറെ ആസ്വദിച്ച ഒന്നാണ്. തല മുതൽ കാലുവരെ പ്രത്യേക ടോണിലുള്ള മേക്കപ്പാണ്. രണ്ട് മണിക്കൂറോളും ഇതിന് വേണ്ടി മാത്രം ചെലവഴിച്ചു. റഷീദ് അഹമ്മദാണ് മേക്കപ്പ് ചെയ്തത്. പല്ലിലെ കറയൊക്കെ കുറേ സമയമെടുത്താണ് ചെയ്തത്. നല്ല വെയിലത്തായിരുന്നു ഷൂട്ടിങ്ങ് അതുകാരണം ഇടയ്ക്ക് ടച്ച് ചെയ്യുകയും വേണമായിരുന്നു. മേക്കപ്പ് മാറ്റാൻ തന്നെ പിന്നെയും ഒരു മണിക്കൂർ എടുക്കും. മേക്കപ്പ് ഡിപ്പാർട്ട്മെന്റ് നിഴൽ പോലെ കൂടെയുണ്ടായിരുന്നു. താമരയെ ആദ്യമായി കണ്ണാടിയിൽ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.
ഞാൻ അദൃശ്യയായ ഫീലായിരുന്നു. കൊച്ചിയിൽ ബ്രോഡ്‌വെയിൽ നല്ല തിരക്കുള്ള സമയത്തൊക്കെ ഹിഡൻ ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. ഒരു മനുഷ്യരും എന്നെ തിരിച്ചറിയാതിരുന്നത് ഞാൻ ഏറെ ആസ്വദിച്ചു. ബ്രോഡ്‌വെ പോലെയൊരു സ്ഥലത്ത് ആരും തിരിച്ചറിയാതെ നടക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ സുഖം പറഞ്ഞറിയിക്കാനാകില്ല. ചില കടകളിലൊക്കെ പോയി ഞാൻ വിലപേശി. അവിടെ നിന്ന് എന്നെ ഇറക്കിവിട്ടതുമൊക്കെ രസകരമായ സംഭവങ്ങളാണ്. ഒറ്റ മനുഷ്യർ പോലും തിരിഞ്ഞുനോക്കുന്നില്ലായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമ ഇന്ന് ഇന്ത്യൻ സിനിമാ ലോകം തന്നെ ഏറെ കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ്. ഈ മാസം ഇരുപത്തിയാറിനാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും ലോകം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. മാർച്ച് ആറാം തീയതി മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോഴും ഇന്ത്യ മുഴുവൻ ട്രെൻഡിങ്ങാണ്. ഈ അഞ്ചു ഭാഷകളിലുമായി ഏകദേശം ഒരു കോടി ഇരുപതു ലക്ഷത്തിനടുത്തു കാഴ്ചക്കാരാണ് കേവലമഞ്ചു ദിവസം കൊണ്ടീ ചിത്രത്തിന്റെ ട്രൈലെർ കണ്ടത്. മലയാള സിനിമയിലിത് സർവകാല റെക്കോർഡാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായകൻ മോഹൻലാൽ മരക്കാരിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ ബാഹുബലി എന്ന് മരക്കാരിനെ പറയരുത് എന്നും, കാരണം ബാഹുബലി ഭാവന മാത്രമുപയോഗിച്ചു അമർ ചിത്ര കഥ പോലെ ഒരുക്കിയ ഒരു ചിത്രമാണെന്നും മോഹൻലാൽ പറയുന്നു.
എന്നാൽ മരക്കാർ എന്നത് ഒരു ചരിത്ര കഥാപാത്രത്തെ കുറിച്ച് ലഭ്യമായ വിവരങ്ങളും അതോടൊപ്പം കുറച്ചു സിനിമാറ്റിക്കായ കാര്യങ്ങളും ചേർത്ത്, വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ ഒരു ഇമോഷണൽ പാട്രിയോട്ടിക് ചിത്രമാണെന്നും മോഹൻലാൽ പറയുന്നു. ഈ വരുന്ന മാർച്ച് 19 നു മരക്കാരിന്റെ ഒരു സ്പെഷ്യൽ സ്ക്രീനിംഗ് ഇന്ത്യൻ നേവി ഒഫീഷ്യൽസിനു മുന്നിൽ നടത്തുമെന്നും ഈ ചിത്രം അവർക്കു ഇഷ്ട്ടപ്പെട്ടാൽ ഇന്ത്യൻ നേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ നാവിക തലവനായിരുന്ന ആളാണ് കുഞ്ഞാലി മരക്കാർ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് എന്നും ഒരു മിനിമം ഗാരന്റീ നൽകാറുണ്ട്. നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആശിർവാദ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിൽ തന്നെയുണ്ട്. ആശിർവാദ് സിനിമാസിന്റെ 25 മത്തെ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇന്ത്യയിലെ തന്നെ മുൻനിര താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ആരാധകരും സിനിമ പ്രേമികളും പ്രതീക്ഷിക്കുന്നത്.
മലയാള സിനിമ പ്രേക്ഷകർ ലാൽസാറിനും പ്രിയൻചേട്ടനും ആശിർവാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന് ആന്റണി പെരുമ്പാവൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ ചിത്രങ്ങൾ മാത്രം ചെയുന്ന കമ്പിനി എന്ന നിലയിൽ ഒരു പ്രത്യേക സ്നേഹം പ്രേക്ഷകർക്ക് തങ്ങളോട് ഉണ്ടെന്ന് ആന്റണി വ്യക്തമാക്കി. നിർമ്മിച്ച ഭൂരിഭാഗം ചിത്രങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ പ്രേക്ഷകരാണ് സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 20 വർഷം കഴിഞ്ഞെങ്കിലും ഓരോ ചിത്രവും നിർമ്മിക്കുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടെന്നും എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആകാൻ ആഗ്രഹിക്കുന്നുമില്ല എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ബഡ്ജറ്റിൽ മരക്കാർ ഒരുക്കിയതിനെ കുറിച്ചു ചോദിച്ചപ്പോൾ ചിത്രത്തിന്റെ ഒരാഴ്ച ഷൂട്ടിങ്ങിന് ചിലവഴിച്ച കാശ് കൊണ്ട് മലയാളത്തിൽ ഒരു സിനിമ എടുക്കാൻ സാധിക്കും എന്ന മറുപടിയാണ് ആന്റണി നൽകിയത്. ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യൻന്മാരുടെ സ്വപ്നങ്ങൾക്ക് ഒപ്പമാണ് താൻ ചേരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ മീഡിയാ മാനിയ ആണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍. കേരളം അതീവ ജാഗ്രതയോടും കൃത്യതയോടെയും നീങ്ങുമ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷ ഉണ്ടാക്കിയ നാടകത്തെ പൊളിച്ചടുക്കിയാണ് ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആരോഗ്യ മന്ത്രിയുടെ പ്രസംഗങ്ങളെ ചൂഷണം ചെയ്ത് അവര്‍ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്ന് ഷാന്‍ പറഞ്ഞു. സംസ്ഥാനത്ത് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചപ്പോഴും അതിനെതിരെ ധീരമായി പൊരുതി വിജയം കൈവരിച്ച ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ എന്ന് ഷാന്‍ റഹ്മാന്‍ കുറിച്ചു.
ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അധികാരികളില്‍ നിന്നും വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചു. പബ്ലിസിറ്റി നേടാന്‍ വേണ്ടി മന്ത്രി തുടരെ തുടരെ പ്രസ് കോണ്‍ഫറന്‍സ് വിളിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളില്‍ മാളങ്ങളില്‍ പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളില്‍ പോലും നമ്മള്‍ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അധ്വാനിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.
ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മില്‍ നിന്നു പഠിക്കുന്നു. നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു.
പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്‌ബോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്’.