Movies

വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് റിമി ടോമിയും റോയ്‌സും വേര്‍പിരിഞ്ഞത്. ഇവരുടെ ദാമ്പത്യ ജീവിതം തുടക്കത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നാണ് വിവരം. ഇപ്പോള്‍ റോയ്‌സ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം വിവാഹനിശ്ചയത്തിന്റെ ക്ഷണക്കത്ത് വൈറലായിരുന്നു. ബന്ധം പിരിഞ്ഞതിനെക്കുറിച്ച് റിമി എവിടെയും പ്രതികരിച്ചിരുന്നില്ല.

എന്നാല്‍, റോയ്‌സിന്റെ പ്രതികരണങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുറന്നുപറയാതെ പ്രണയത്തെക്കുറിച്ച് ബന്ധത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് റിമിടോമി. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് റിമി ടോമിയുടെ പ്രതികരണം.

ജൂഹി റൊസ്തഗിയും റോവിനും പരിപാടിയില്‍ വന്നപ്പോള്‍ തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പിരിയുമ്പോള്‍ സങ്കടം തോന്നിയെന്നാണ് അവര്‍ പറഞ്ഞത്. അപ്പോഴാണ് റിമി ടോമിയുടെ പ്രതികരണം. പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ എന്നും റിമി. പറഞ്ഞു കഴിഞ്ഞു റിമിയുടെ മുഖ ഭാവത്തിൽ നിന്നും എവിടെയോ എന്തോ ഒരു ദുഃഖം നിൽക്കുന്നത് പോലെ എന്ന് ആരാധകർ പറയുന്നു. ജീവിതത്തിൽ സംഭവിച്ച മാറുന്ന സാഹചര്യങ്ങളിൽ താരത്തിനും മാനസിക വിഷമം ഉള്ളതുപോലെ എന്നും കരുതുന്നു

സമൂഹത്തിലെ ഏറ്റവും വലിയ വ്യവസായമായി മതം മാറുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ് ട്രാൻസ്. അതീവ ഗൗരവമായ വിഷയം ശക്തമായി തന്നെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് അൻവർ റഷീദ്. ഭക്തി മൂത്തു ഭ്രാന്താവുന്ന സമൂഹത്തിൽ ആൾദൈവങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തുകയാണ് ചിത്രം. അറിവുള്ളതാണെങ്കിലും നാം എല്ലാവരും പറയാൻ മടിക്കുന്ന വിഷയം. വിവാദങ്ങൾ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം സത്യങ്ങളെ ഉച്ചത്തിൽ, നല്ല ഉച്ചത്തിൽ വിളിച്ചുപറയുകയാണ് ട്രാൻസ്.

കന്യാകുമാരിയിൽ അനിയനോടൊത്തു താമസിക്കുന്ന മോട്ടിവേഷണൽ സ്‌പീക്കർ വിജു പ്രസാദിനെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ചിത്രം പിന്നെ അദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രധാന കാര്യങ്ങളിലൂടെ മുന്നേറുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ കാരണം കന്യാകുമാരിയിൽ നിന്നും മുംബൈയിലേക്ക് എത്തിപ്പെടുന്നതും തുടർന്ന് JC ആയി മാറുന്നത് കാണിച്ചുതരുന്നതോടൊപ്പം എൻഗേജിങ് ആയാണ് ഒന്നാം പകുതിയിൽ കഥ പറച്ചിൽ. രണ്ടാം പകുതിയിൽ കുറച്ചുകൂടി ആഴത്തിലാണ് കഥ പറയുന്നത്. JC യുടെ മാനസിക വൈകാരിക തലങ്ങൾ കൈകാര്യം ചെയ്യുന്ന കഥ നല്ലൊരു പ്രീ ക്ലൈമാക്സ് സീൻ നൽകുന്നുണ്ട്.

ഫഹദിന്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു fafa ഷോ തന്നെയാണ് ചിത്രം. ചിത്രത്തിലെ ഒരു ഡയലോഗ് പോലെ ; അവന്റെ അഭിനയത്തിനൊരു അവാർഡ് കൊടുക്കേണ്ടിവരും. നസ്രിയയ്ക്ക് നല്ല സ്ക്രീൻ പ്രസൻസ് കിട്ടിയപ്പോൾ കുറച്ചു നേരത്തെ പ്രകടനത്തിലൂടെ ശ്രീനാഥ് ഭാസിയും വിനായകനും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിക്കുന്നുണ്ട്. സൗബിൻ, ഗൗതം മേനോൻ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങിയവരും നന്നായി സ്‌ക്രീനിൽ നിറയുന്നുണ്ട്. 35 കോടി മുതൽമുടക്കിൽ വന്ന പടം ഗംഭീര കാഴ്ചകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അമൽ നീരദിന്റെ വേറിട്ട ക്യാമറ കാഴ്ചകൾ തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ടതാണ്. മലയാളത്തിൽ ആദ്യമായി ബോൾഡ് ഹൈ സ്പീഡ് സിനിബോട് ക്യാമറ ഉപയോഗിച്ച ചിത്രം കൂടിയാണിത്. അതുപോലെ തന്നെയാണ് സുഷിൻ ശ്യാം, ജാക്ക്സൺ വിജയൻ എന്നിവരുടെ ബിജിഎം. രണ്ടാം പകുതിൽ കുറച്ച് പിന്നോട്ട് വലിയുന്ന കഥയെ കൈവിട്ടുപോകാതെ പിടിച്ചുനിർത്തുന്നത് ശക്തമായ ബിജിഎം ആണ്. ഇടയ്ക്കൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനും സിനിമ മുതിരുന്നുണ്ട്. 2 മണിക്കൂർ 50 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

മനുഷ്യമനസ്സിനെ കീഴ്പ്പെടുത്തുന്ന വികാരമായി മതം മാറ്റപ്പെടുമ്പോൾ അതിന് പിന്നിൽ ചരടുവലി നടത്തുന്നവരെ കൂടി കാട്ടിത്തരുന്നുണ്ട് ചിത്രം. “ആടുകളെ പോലെ നിങ്ങളുടെ മുമ്പിൽ വരുന്ന പ്രവാചകന്മാരെ വിശ്വസിക്കരുത്. അവർ ചെന്നായ്ക്കളെപോലെ വലിച്ചുകീറും. ” അത്ഭുതപ്രവാചകനും ആൾദൈവങ്ങളുമൊക്കെ അടക്കിവാഴുന്ന സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതവും സിനിമ ചർച്ചചെയ്യുന്നു. 35 കോടി തിരിച്ചുപിടിക്കുമോ എന്ന് ചോദിച്ചാൽ അറിയില്ല…രണ്ടാം പകുതിയിലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാവുന്ന ചിത്രമാണ് ട്രാൻസ്. അൻവർ റഷീദിന്റെ ക്രാഫ്റ്റ് ചിത്രത്തിലുടനീളം തെളിഞ്ഞുകാണാം. ഗംഭീര ചിത്രം എന്ന് പറയാൻ കഴിയില്ല. ആഘോഷിക്കാനുള്ള സിനിമ എന്നതിലുപരി ഗൗരവമായ വിഷയത്തെ നല്ല അഭിനയങ്ങളിലൂടെയും ക്വാളിറ്റി മേക്കിങിലൂടെയും മാത്രം അവതരിപ്പിക്കുന്ന ചിത്രമായി ട്രാൻസ് മാറുന്നു.

പോണ്‍ താരമാകാന്‍ തീരുമാനിച്ചതായി വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ വളര്‍ത്തുപുത്രി. സ്പീല്‍ബര്‍ഗിന്‍റെ വളര്‍ത്തുപുത്രിയും ഇരുപത്തിമൂന്നുകാരിയുമായ മിഖായേലയാണ് തന്‍റെ മേഖല പോണ്‍ സിനിമയാണെന്ന് പ്രഖ്യാപിച്ചത്. ദ് സണിന് നല്‍കിയ അഭിമുഖത്തിലാണ് മിഖായേല യുടെ വെളിപ്പെടുത്തല്‍. സ്പീല്‍ബര്‍ഗും ഭാര്യ ക്യാപ്ഷോയും തനിക്കിഷ്ടമുള്ള മേഖല തെരഞ്ഞെടുക്കുന്നതില്‍ പ്രോല്‍സാഹിപ്പിക്കുക മാത്രമാണുള്ളതെന്നും മിഖായേല പറഞ്ഞു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോണ്‍ സിനിമകളിലേക്ക് തിരിയുന്നത്. സാമ്പത്തികമായി കെട്ടുപാടുകളിലേക്ക് നീങ്ങാന്‍ താല്‍പര്യമില്ല, സാമ്പത്തിക സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും മിഖായേല പറഞ്ഞു.

സമാധാനം കണ്ടെത്തുന്ന രീതിയില്‍ ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് മിഖായേല പറഞ്ഞു. ലൈംഗികമായി നൈസര്‍ഗിക കഴിവുകളുള്ള വ്യക്തിയാണ് താന്‍. അത് ഇതിന് മുന്‍പ് തന്നെ കുഴപ്പങ്ങളില്‍ എത്തിച്ചിട്ടുമുണ്ട്. എന്നാല്‍ വേട്ടയാടപ്പെടുന്ന രീതിയില്‍ ആയിരുന്നില്ല അതെന്നും മിഖായേല പറഞ്ഞു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും താന്‍ പറയുന്നത് സ്വീകാര്യമായിരിക്കുമെന്ന ധാരണ തനിക്കില്ലെന്നും മിഖായേല പറഞ്ഞു. പോണ്‍ ജോലി ചെയ്ത് വേണ്ട രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല അതിനാല്‍ തനിച്ചുള്ള വീഡിയോകള്‍ സ്വയം നിര്‍മ്മിക്കാനാണ് തീരുമാനമെന്നും മിഖായല പറഞ്ഞു.

പോണ്‍ താരമാകുന്നതിനേക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നു. തന്‍റെ സുരക്ഷിതത്വം അവര്‍ക്ക് ശ്രദ്ധയുള്ള കാര്യമാണ്. എന്നാല്‍ അവര്‍ തന്നെ നിരുല്‍സാഹപ്പെടുത്തിയിട്ടില്ലെന്ന് മിഖായേല പറയുന്നു. ചില പോണ്‍ സൈറ്റുകളില്‍ ഇതിനോടകം തന്‍റെ വീഡിയോകള്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് മിഖായേല പറഞ്ഞു. എന്നാല്‍ സെക്സ് വര്‍ക്കര്‍ ലൈസന്‍സ് ലഭിക്കാതിരുന്നതിനാല്‍ അവ പിന്‍വലിക്കേണ്ടതായി വന്നുവെന്നും മിഖായേല പറഞ്ഞു. ലൈസന്‍സ് ഉടന്‍ തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മിഖായേല പറഞ്ഞു. മിഖായേലയെ കൂടാതെ സ്പീല്‍ബര്‍ഗ് ദ്മപതികള്‍ക്ക് ആറ് വളര്‍ത്തുമക്കളാണ് ഉള്ളത്.

ചെന്നൈ: ഇന്ത്യന്‍-2 സിനിമാ ചിത്രീകരണത്തിനിടെ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്‍ കമല്‍ഹാസന്‍. മരിച്ചവരെ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച കമല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ കൈമാറും എന്നും പറഞ്ഞു. മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്കുമായാണ് തുക നല്‍കുക.

‘പണം ഒന്നിനും പകരമായല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും’, കമല്‍ പറഞ്ഞു.

ഇന്ത്യന്‍- 2 സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവര്‍ മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. ഷൂട്ടിങ് പൂര്‍ത്തിയാക്കി കമല്‍ഹാസനും സംവിധായകന്‍ ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരും ഉടന്‍ തിരിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അതിനിടെ ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിന്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ച മൂന്ന് പേരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

വിനയം കൊണ്ടും ലാളിത്യം കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ താരം കൂടിയാണ് പ്രണവ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോ ഇതിന്റെ തെളിവാണ്.

ചെന്നൈ വിമാനത്താവളത്തിൽ വലിയ ക്യാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം നടന്നുപോകുന്ന പ്രണവിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ഡ്രൈവർക്ക് അത് കാറിലേക്കു കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പ്രണവ് തന്നെ ആ ബാഗ് തോളിലെടുക്കുകയായിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ഷൂട്ടിനു ശേഷം ചെന്നൈ എയർപോർട്ടിൽ എത്തിയതായിരുന്നു പ്രണവ് മോഹൻലാൽ.പ്രണവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.

അശ്ലീല സൈറ്റിൽ തന്റെ സെൽഫി ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതിൽ രോഷവുമായി നടൻ ഉണ്ണി മുകുന്ദൻ. ചെറി എന്ന പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ ഇനി സെൽഫികൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിയെന്ന് ഉണ്ണി പറയുന്നു. ‘അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.’

ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ പറയുന്നു.

ഇതിനുമുൻപും സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾക്കെതിരെ താരം രംഗത്തുവന്നിട്ടുണ്ട്. നടന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് നടന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്.

 

ചുവന്ന കുറി തൊട്ട് മുറുക്കി ചുവപ്പിച്ച് കൈ പിന്നില്‍ കെട്ടി മാസ് ലുക്കില്‍ കേസന്വേഷണം നടത്തുന്ന സേതുരാമയ്യര്‍ സിബിഐ യെ ആരും മറയ്ക്കാന്‍ ഇടയില്ല.

ഇപ്പോഴിതാ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് സംവിധായകന്‍ കെ മധു .സര്‍ഗ ചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് അഞ്ചാം സീരിസ് നിര്‍മിക്കുന്നത്.ക്രൈംത്രില്ലര്‍ സിനിമകളുടെ താളത്തില്‍ നിന്ന് മാറാത്ത ഒന്നുതന്നെയായിരിക്കും അഞ്ചാം ഭാഗമെന്നും സംവിധായകന്‍ മധു ഉറപ്പ് പറയുന്നു.

32 വര്‍ഷം മുന്‍പ് ഫെബ്രുവരി 18 നാണ് സിബിഐ ഡയറിക്കുറിപ്പിന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നത് . മമ്മൂട്ടിയ്‌ക്കൊപ്പം ലിസി, വിജയരാഘവന്‍, ശ്രീനാഥ് , ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍ .

ഏറ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍. ട്രോളായും സദാചാരമായും സേവ് ദ ഡേറ്റിനെ വിമര്‍ശിക്കുന്നവര്‍ ഒരുപാടാണ്, എന്തിന് കേരളാ പൊലീസ് വരെ സേവ് ദ ഡേറ്റിനെ ട്രോളിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ചില ഫോട്ടോഷൂട്ടുകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ചെയ്യാറുള്ളത്.

ചിലത് ന്യൂഡിറ്റി കൂടുതല്‍ ഉള്ള തരത്തിലാണെന്നാണ് ആരോപണം. എന്നാല്‍ അത് തീര്‍ത്തും തങ്ങളുടെ ഇഷ്ടമാണ് മറ്റുള്ളവര്‍ അനാവശ്യമായി തലയിടേണ്ട എന്നാണ് ഫോട്ടോഷൂട്ട് നടത്തുന്നവരുടെ മറുപടി. ഇത്തരം ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് പിഷാരടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്.

2009 ഫെബ്രുവരി 15 ന് 8 മണിക്കും 9 മണിക്കും ഇടയ്ക്ക് ടൗണ്‍ഹാളില്‍, സേവ് ദ ഡേറ്റ് എന്നുപറഞ്ഞാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതോ സ്‌റ്റേജ് ഷോയ്ക്കായി ഒരുങ്ങിയ പിഷാരടിയും ധര്‍മ്മജനുമാണ് ചിത്രത്തിലുള്ളത്. സേവ് ദ ഡേറ്റുകള്‍ ചര്‍ച്ചയ്ക്ക് കളംപിടിക്കുമ്പോള്‍, പിഷാരടിയുടെ സേവ് ദ ഡേറ്റ് വൈറലാവുകയാണ്. ഇത് പൊളിക്കും, സുമഗംലീ ഭവ, തുടങ്ങിയ ആശംസകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

 

 

View this post on Instagram

 

Saved the date 2009 February 15 At Town hall Between 8pm & 9 pm

A post shared by Ramesh Pisharody (@rameshpisharody) on

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് വാര്‍ത്ത.

വലിമൈയില്‍ പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരുക്കേറ്റത്. യെന്നൈ അറിന്ധാല്‍ എന്ന സിനിമയിലായിരുന്നു അജിത്ത് ഇതിനു മുമ്പ് പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടൻ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങും.

മക്കയില്‍വെച്ച് തമിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍(23) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണം. മാതാവ് സജീലയ്‌ക്കൊപ്പം മക്കയിലേക്ക് പോയതായിരുന്നു ഷാരൂഖ്. മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

ഷാരൂഖ് കപൂറിന്റെ മരണം തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മദീനയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു ഷാരൂഖ്. പിന്നീടാണ് മരണം സംഭവിക്കുന്നത്.

പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്നായിരുന്നു രാജ്കപൂറിന്റെ ആഗ്രഹം. ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഉത്തമരാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Copyright © . All rights reserved