Movies

മീര നായര്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ഉഗാണ്ടന്‍ സിനിമ ക്വീന്‍ ഓഫ് കാറ്റ്‌വേയിലൂടെ ശ്രദ്ധ നേടിയ 15കാരി നികിത പേള്‍ വാലിഗ്വ അന്തരിച്ചു. ഉഗാണ്ടയിലെ ചേരിയിലുള്ള ചെസ്സ് കളിക്കാരിയായാണ് നികിത ഈ സിനിമയില്‍ അഭിനയിച്ചത്. ബ്രെയിന്‍ ട്യൂമര്‍ ആണ് മരണകാരണം. ഒമ്പതാം വയസ്സില്‍ ചെസ്സ് കളിച്ചുതുടങ്ങിയ ഫിയോന മ്യൂട്ടേസി എന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ പറഞ്ഞത്. ഫിയോന സ്‌കൂളില്‍ പോയിരുന്നില്ല. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിച്ചു.

ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ഉഗാണ്ടന്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2017ല്‍ ട്യൂമര്‍ നീങ്ങിയതായാണ് കണ്ടെത്തിയത്. 2019ല്‍ പുതിയ ട്യൂമര്‍ രൂപപ്പെടുകയായിരുന്നു. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംഗ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഇന്ത്യന്‍ വംശജയായ സംവിധായികയാണ് മീര നായര്‍. നികിതയുടെ ചികിത്സയ്ക്കായി ഇന്ത്യയില്‍ മീര നായര്‍ ഫണ്ട് ശേഖരണത്തിന് ശ്രമം നടത്തിയിരുന്നു.

തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ചിത്രീകരണം മുടങ്ങിയ വെയില്‍ ചിത്രത്തിന്റെ നിര്‍മാതാവിനോട് നടന്‍ ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗം കത്തയച്ചു. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ പറഞ്ഞു.

പ്രോഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോര്‍ജ് മറുപടി നല്‍കി. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭനയിക്കാം. കരാര്‍ പ്രകാരമുള്ള 40 രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന്‍ കത്തിലൂടെ അറിയിച്ചു.

അമ്മയുമായി ചര്‍ച്ച നടത്തിയ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നിലപാടുകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. തുടര്‍ന്ന് അമ്മയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

 മലയാള മിനിസ്ക്രീൻ പ്രേഷകർക്ക് ഇപ്പോൾ ഹരമായിരിക്കുന്ന പരിപാടിയാണ് ബി​ഗ്ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നാല്‍പത് ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന ‘ഫാന്‍ ആര്‍മികളും’ സജീവമാണ്. മറ്റ് ചില മത്സരാര്‍ഥികളുടെ ആരാധക സംഘങ്ങളില്‍നിന്നുണ്ടാകുന്ന സൈബര്‍ ആക്രമണം അവരുടെ കുടുംബത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യുട്യൂബ് ചാനലായ ‘ബ്ലാക്കീസ് വ്‌ളോഗ്’.

മഞ്ജുവിനൊപ്പം ഇതേ ചാനലില്‍ വ്‌ളോഗ് ചെയ്തുകൊണ്ടിരുന്ന സിമി സാബുമാണ് മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇത് ഈ ചാനലില്‍നിന്നുള്ള അവസാന വീഡിയോ ആയിരിക്കാമെന്നും പറയുന്നു സിമി സാബു. നെഗറ്റീവ് പ്രതികരണങ്ങള്‍ ക്രമാതീതമായതിനാല്‍ ഇത് ഒരുപക്ഷേ തങ്ങളുടെ അവസാനത്തെ വ്‌ളോഗ് ആയേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സിനി വീഡിയോ അവസാനിപ്പിക്കുന്നത്.

മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകന്‍ ബെര്‍ണാച്ചനെയും കണ്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട് സിമി. ‘ഈ സൈബര്‍ ആക്രമണത്തോട് അതേ രീതിയില്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങള്‍ ഇത് അങ്ങനെ കാണുന്നില്ല. ഒരു മത്സരമായിട്ടാണ് കാണുന്നത്’ എന്നാണ് മഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം. ‘ബ്ലാക്കീസ് വ്‌ളോഗി’ന് എതിരെയുള്ള കമന്റുകള്‍ സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണെന്ന് സിമി സാബുവും പറയുന്നു.

‘ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി’ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്‌ളോഗര്‍ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് പറയുന്നു അവരുടെ അമ്മ. ‘പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല. ഇത് മൂലം (സൈബര്‍ ആക്രമണം) ഞങ്ങളാണ് ആളുകളുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നത്’, മഞ്ജുവിന്റെ അമ്മ പറയുന്നു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും അവര്‍ ചോദിക്കുന്നു.

‘ബ്ലാക്കീസ് വ്‌ളോഗ് എന്നത് മഞ്ജുവിന്റെ മാത്രം ചാനല്‍ അല്ല. ഞാനും മഞ്ജുവും കൂടി തുടങ്ങിയതാണെങ്കിലും കുറച്ച് സുഹൃത്തുക്കളുണ്ട് ഇതിന്റെ പിന്നില്‍. സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ള നെഗറ്റീവ് കമന്റ്‌സ് ആണ് വന്നുകൊണ്ടിരിക്കുന്നത്’, സിമി പറയുന്നു. മഞ്ജുവിനെതിരേ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അവ കൈകാര്യം ചെയ്യുന്ന സൂരജ് എന്നയാളും പ്രതികരിക്കുന്നു.
ഒരു റിയല്‍ അക്കൗണ്ടില്‍നിന്ന് പ്രതികരണം വരുന്ന സമയത്ത് നൂറോ ഇരുനൂറോ ഫേക്ക് അക്കൗണ്ടുകളില്‍നിന്നാണ് മോശം കമന്റുകള്‍ വരാറ്. വാളയാര്‍ പരമശിവം, മുള്ളന്‍കൊല്ലി എന്നൊക്കെയാവും പേരുകള്‍’, സൂരജ് പറയുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി വിസ്തരിക്കും. ഈ മാസം 22 നായിരിക്കും മഞ്ജു വാര്യരുടെ വിസ്താരം നടക്കുക. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.

കേസിൽ ഇന്ന് മൂന്ന് സാക്ഷികളുടെ വിസ്താരം പുർത്തിയാക്കി. ദൃശ്യങ്ങൾ പകർത്തിയ ശേഷം ഒന്നാം പ്രതി പൾസർ സുനി ഒളിവിൽ കഴിഞ്ഞ അമ്പലപ്പുഴയിലെ വീട്ടിലെ ഗൃഹനാഥന്റെ വിസ്താരമാണ് ഇന്ന് പ്രധാനമായും നടന്നത്. സുഹൃത്തായ ഗൃഹനാഥനെ പൾസർ സുനി ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഒളിവിലായിരുന്ന സമയത്ത് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും മറ്റൊരു അപ്രധാന സാക്ഷിയെയും കോടതി വിസ്തരിച്ചു. അടുത്ത വിസ്താരം 19 ന് നടക്കും.

നേരത്തെ സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി വിസ്തരിച്ചിരുന്നു. ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം നടിയെ സംവിധായകൻ ലാലിന്റെ വീടിനടുത്താണ് പ്രതികൾ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. ലാലിനെയാണ് നടി പീഡനവിവരം ആദ്യം അറിയിച്ചത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.

പട്ടു പാടി മലയാളികളുടെ മനസ്സിൽ കയറിപ്പറ്ററ്റിയ താരമാണ് റിമി ടോമി. സ്റ്റേജിലെ റിമിയുടെ പ്രകടനം ആണ് പ്രേക്ഷകരെ കൂടുതൽ താരത്തിലേക്ക് അടുപ്പിച്ചത്. റിമി ടോമിയും ഭര്‍ത്താവ് റോയിസും വിവാഹബന്ധം വേര്‍പിരിഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ ഇവരുടെ വേര്‍ പിരിയല്‍ വളരെ ഞെട്ടലോടെയാണ് ആരാധകര്‍ സ്വികരിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം ഇരുവരെയും എതിര്‍ത്ത് നിരവധി ചര്‍ച്ചകള്‍ക്ക് ഇത് വഴിതെളിച്ചിരുന്നു. എന്നാല്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച്‌ ഇവര്‍ ഔദ്യോഗികമായി ഒന്നും തന്നെ ആരാധകരോടായി പറഞ്ഞിരുന്നില്ല.

റിമിക്ക് റോയിസിനെക്കാൾ മാധ്യമ പിന്തുണ ഉള്ളത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ റോയിസിന്റെ ഭാഗത്തു നിന്ന് ആരും ഒന്നും കേൾക്കാൻ തയാറായില്ല. ഇപ്പോഴിതാ, റോയിസിനു വെണ്ടി സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. റോയസിനു വേണ്ടി പറയാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കളെ കേള്‍ക്കൂ എന്ന് ആവശ്യപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ഇവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റി പറയുന്ന ആളാണെന്നും ഇന്ന് പറഞ്ഞതല്ല നാളെ പറയുക എന്നും അങ്ങനെ കാര്യങ്ങള്‍ മാറ്റി പറയുന്നതില്‍ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ലെന്നും ഇവര്‍ പറയുന്നു. സിനി ലൈഫ് എന്ന യൂട്യൂബ് ചാനല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

എന്നാല്‍ ഈ വിവാഹബന്ധത്തോടെ തനിക്ക് നഷ്ട്ടമിത് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് പറയുന്നു. തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തി കളങ്കപ്പെടുത്തനോ ഉദ്ദേശമില്ല. അവള്‍ നല്ല പാട്ടുകാരിയാണ് അതേസമയം പ്രൊഫഷനു വേണ്ടി ദാമ്ബത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ട്ടപ്പെടുത്തിയതി൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് വര്‍ഷത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന ഒരു അനാവശ്യ വിലാസം മാത്രമാണ്.

റിമയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചില്ലെന്നും റോയ്സ് പറയുന്നു താന്‍ പറയുന്നത് ആരോപണങ്ങളല്ല മറിച്ച്‌ പച്ച പരരമാര്‍ഥങ്ങള്‍ ആണെന്നും റോയ്സ് പറയുന്നുണ്ട്.റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനില്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബ ജീവിതം താറുമാറാണെന്നും പ്രേക്ഷകസമൂഹം അറിയേണ്ടതുണ്ട് അറിയിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്‍റെ അമ്മയുടെയും കുടുംബത്തെയും കൂടി വേദനയാണ് ദുഃഖമാണ്. ഇതൊക്കെ നിങ്ങള്‍ കൂടി അറിഞ്ഞിരിക്കണം റോയ്സ് പറഞ്ഞു.

ഭര്‍ത്താവ് വലിയ കോടീശ്വരന്‍ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണമെന്ന് റിമിയുടെ ടെലിവിഷന്‍ ഷോയിലെ പരാമ൪ശം തന്നെ പരോക്ഷമായി വേദനിപ്പിച്ചു. എന്നാല്‍ ഈ പരാമര്‍ശം തീര്‍ത്തും തെറ്റാണ് ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയികുക കൂടി വേണം ഭര്‍ത്താവിന് സ്നേഹവും പരിചരണവും കൊടുക്കണം. ജീവിതത്തിന് ഒരു അര്‍ത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം റോയ്സ് പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദുരി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കെ​ന്ന പേ​രി​ൽ സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു​വും നടിയും ഭാ​ര്യയയുമായ റീ​മ ക​ല്ലി​ങ്ക​ലും നാ​ട്ടു​കാ​രു​ടെ പ​ണം പി​രി​ച്ച് “പു​ട്ട​ടി​ച്ചെ​ന്ന’ ആ​രോ​പ​ണ​വു​മാ​യി യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് പ​ണം ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഇ​വ​ർ ന​ട​ത്തി​യ “ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ർ​ട്ട്’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണ​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റാ​ത്ത​തെ​ന്ന് സ​ന്ദീ​പ് പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ പ​ക​ർ​പ്പും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഈ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. ഒ​രു ദേ​ശീ​യ ദി​ന​പ​ത്ര​വും ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ത്ത ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ഷി​ഖും റി​മ​യും ചേ​ർ​ന്ന് വ​ൻ ​തു​ക സമാഹരിച്ചുവെങ്കിലും ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​രി​ന് ന​ൽ​കി​ട്ടി​ല്ലെ​ന്നും സ​ന്ദീ​പ് ആ​രോ​പി​ച്ചു.

സൂര്യയും അപർണ ബാലമുരളിയും നായികാനായകന്മാരായി എത്തുന്ന ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ‘വെയ്യോൺ സില്ലി’യെന്ന ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്. സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ്ട് വിമാനത്തിൽ വെച്ചായിരുന്നു ഇന്നലെ ഓഡിയോ റിലീസ് നടന്നത്.

സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സൂര്യയാണ്. തമിഴിനൊപ്പം കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷൻ എന്റർടെയിനറായ ‘ സൂരറൈ പോട്ര്’ മധ്യവേനൽ അവധികാലത്ത് സ്പാർക്ക്‌ പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാളത്തിൽ തിരിച്ചെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തെ പ്രശംസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം പ്രണയത്തിന്റെ കാര്യത്തില്‍ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകള്‍ എങ്ങനെയൊക്കെ എന്ന് അതിസമര്‍ത്ഥമായി ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീർഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തിൽ കൊണ്ടു വരാൻ മുൻകൈ എടുത്ത ഈ ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന നടനുമായ ദുൽക്കർ സൽമാനെയും സംവിധായകൻ അനൂപ് സത്യനെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അതേസമയം, സുരേഷ് ഗോപി എന്ന നടനെ പരീക്ഷിച്ച് അറിഞ്ഞ വ്യക്തികളിൽ ഒരാളാണ് താനെന്ന് വ്യക്തമാക്കുന്നുണ്ട് ശ്രീകുമാരൻ തമ്പി. എന്നാൽ അടുത്തിടെ സുരേഷ് ഗോപി സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെടുകയായിരുന്നോ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടൻ അപ്രത്യക്ഷനായത്? അതിന്റെ പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ? എന്നും അദ്ദേഹം ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

പ്രണയത്തിന്റെ അവസ്ഥാന്തരങ്ങൾ !

അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച ”വരനെ ആവശ്യമുണ്ട്” എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാൻ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാൻ അവസരം ലഭിച്ചത്. പ്രണയത്തിന്റെ കാര്യത്തിൽ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകൾ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തിൽ അതിസമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീർഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തിൽ കൊണ്ടു വരാൻ മുൻകൈ എടുത്ത ഈ ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന നടനുമായ ദുൽക്കർ സൽമാനെയും സംവിധായകൻ അനൂപ് സത്യനെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നാൾ മുതൽ ദുൽക്കർ സൽമാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. അഭിനയത്തിൽ അദ്ദേഹം കാണിക്കുന്ന അനായാസതയും അവധാനതയും പല നടന്മാർക്കും മാർഗ്ഗ ദർശകം ആകേണ്ടതാണ്.

” ഓർമ്മയുണ്ടോ ഈ മുഖം ? ” എന്ന് ചോദിച്ചു കൊണ്ട് തോക്ക് ചൂണ്ടാനും സംഘട്ടന രംഗങ്ങൾ അഭിനയിക്കാനും മാത്രം അറിയുന്ന ഒരു നടൻ അല്ല സുരേഷ് ഗോപി എന്ന് തുടക്കത്തിൽ തന്നെ അദ്ദേഹത്തെ പരീക്ഷിച്ചറിഞ്ഞ എനിക്ക് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു. ഉദ്ദേശ്യ ശുദ്ധിയോടെ നിർമ്മിക്കപ്പെട്ട അനവധി സിനിമകളിലെ പ്രകടനത്തിലൂടെ സുരേഷ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തിൽ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടൻ അപ്രത്യക്ഷനായത്? അതിന്റെ പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ? ഏതായാലും നിർമ്മാതാവായ ദുൽക്കർ സൽമാനും സംവിധായകൻ അനൂപ് സത്യനും പൂച്ചയുടെ കഴുത്തിൽ ആദ്യം ആര് മണി കെട്ടും? എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. ഈ ചെറുപ്പക്കാർ തനിക്കു നൽകിയ അവസരം സുരേഷ് ഗോപി എന്ന നടൻ സൂക്ഷ്മതയോടെയും അതീവ ചാരുതയോടെയും കൈകാര്യം ചെയ്തിട്ടുമുണ്ട്.. ഒരൊറ്റ നോട്ടത്തിൽ പത്തു വാക്യങ്ങളുടെ അർത്ഥം കൊണ്ടു വരാൻ കഴിവുള്ള ശോഭന എന്ന അഭിനേത്രിയുടെ സാന്നിദ്ധ്യം കൂടി ആയപ്പോൾ സ്വർണ്ണത്തിനു സുഗന്ധം ലഭിച്ചതു പോലെയായി.. അവർ രണ്ടുപേരും ഒരുമിക്കുന്ന എല്ലാ മുഹൂർത്തങ്ങളും അതീവ ചാരുതയാർന്നവയാണ്. മലയാളത്തിന്റെ പ്രിയ നടി ഉർവശി തനിക്കു കിട്ടിയ ചെറിയ വേഷം സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ എത്ര മനോഹരമാക്കിയിരിക്കുന്നു ! അച്ഛൻ സത്യൻ അന്തിക്കാടിന്റെ പ്രിയ നടിയായ കെ പി എ സി ലളിതയെ മകനും ഒഴിവാക്കിയിട്ടില്ല. ” ആകാശവാണി” അത്യുജ്ജ്വലം!

ആദ്യ പകുതിയുടെ ദൈർഘ്യം ലേശം കുറയ്ക്കാമായിരുന്നു എന്ന് തോന്നി. എന്നാൽ രണ്ടാം പകുതി അത്യധികം നന്നായി. ഗാനരംഗങ്ങളും ചെന്നൈ നഗരദൃശ്യങ്ങളും മികച്ച രീതിയിൽ പകർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും നന്നായി. മമ്മൂട്ടിയുടെ മകനും പ്രിയദർശന്റെ മകളും ഒരുമിച്ചു വരികയും മികച്ച അഭിനയം കൊണ്ടു കാണികളെ കീഴടക്കുകയും ചെയ്യുമ്പോൾ ഏതു മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക!! മലയാള സിനിമയുടെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇതു പോലുള്ള ചിത്രങ്ങൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

അർത്ഥശൂന്യമായ ചേരിതിരിവുകൾക്ക് അടിമകളാകാതെ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു..

ബം​ഗാ​ളി ന​ടി സു​ബ​ര്‍​ണ ജാ​ഷി​നെ വീ​ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബ​ര്‍​ദ്വാ​ന്‍ സ്വ​ദേ​ശി​യാ​യ ന​ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സി​നി​മ​യി​ല്‍ ക​യ​റി​പ​റ്റു​ന്ന​തി​നു​മാ​യി കോ​ല്‍​ക്ക​ത്ത​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം.

ഏ​റെ നാ​ളു​ക​ളാ​യി സി​നി​മ​യി​ല്‍ ന​ല്ലൊ​രു റോ​ള്‍ ല​ഭി​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു അ​വ​ര്‍. എ​ന്നാ​ല്‍ ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ട അ​വ​ര്‍ പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ബര്‍ദ്വാന്‍ സ്വദേശിയായ നടി പഠനത്തിനായി കൊല്‍ക്കത്തയിലായിരുന്നു.

ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു. ചെറിയ റോളുകളില്‍ ചില ടിവി സീരിയലുകളില്‍ അവസരം ലഭിച്ചു. ‘മയൂര്‍പംഘി’ എന്ന സീരിയലില്‍ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു

ഷെറിൻ പി യോഹന്നാൻ

ഇനി ജോക്കർ എന്ന് പറയുമ്പോ എനിക്ക് ആദ്യം ഓർമ വരുന്നത് ആർതർ ഫ്‌ളെക്ക് എന്ന പേരായിരിക്കും. അത്രമേൽ പ്രേക്ഷനോട് സംവദിക്കുന്നുണ്ട് ഈ ജോക്കർ. നിരന്തരം ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ആർതർ എന്ന സ്റ്റാൻഡ്അപ്പ്‌ കോമേഡിയന്റെ ജീവിതം ആണ് സിനിമ. ജോക്കർ ആയി ജീവിക്കുകയാണ് ജാക്വിൻ ഫീനിക്സ്. അസാധ്യ പ്രകടനം…. ഗൺ വൈലൻസും കൊലപാതകങ്ങളും ഉള്ള സിനിമ തന്നെയാണ് ജോക്കർ. അത്കൊണ്ട് എല്ലാ തരം പ്രേക്ഷകനും തൃപ്തിപ്പെടണമെന്നില്ല.

അത്രയും വലിയ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഒരാൾക്കേ അത്ര ക്രൂരനായ ഒരാളാവാൻ കഴിയൂ. അതുതന്നെയാണ് സിനിമ പറയുന്നത്. ഒരു വില്ലൻ കഥാപാത്രത്തെ നായകനാക്കി അവതരിപ്പിക്കാൻ ചിത്രം ശ്രമിക്കുന്നില്ല. അത് തന്നെയാണ് ചിത്രത്തിന്റെ മേന്മ. രണ്ടാം പകുതിയിലെ സീനുകളൊക്കെ അതിഗംഭീരമാണ്. ശക്തമായ പശ്ചാത്തലസംഗീതം. നാം നിലനിൽക്കുന്നുപോകുന്ന സിസ്റ്റത്തെ കൂടി ചോദ്യം ചെയ്യുന്നുണ്ട് സിനിമ.ക്ലൈമാക്സ്‌ സീനുകൾ പറയുന്നതും അത് തന്നെ.

 

ഒരു മാസ്സ് സിനിമ അല്ല ജോക്കർ. വലിയ ഇമോഷൻസ് പ്രേക്ഷകന് മുന്നിൽ വെച്ചു നീട്ടുന്ന ചിത്രമാണ്. അറിയാതെ കൈയടിച്ചു പോകുന്ന സീനുകളുമുണ്ട്. പ്രേക്ഷക മനസിനെ കുത്തിതുളയ്ക്കുന്ന സീനുകളുമുണ്ട്. സിനിമ അതിന്റെ മുഴുവൻ സമയവും ആർതറിന്റെ മാനസിക വൈകാരിക തലങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സ്ലോ പേസിൽ കഥ പറഞ്ഞു പോകുമ്പോൾ അനാവശ്യ സീനുകൾ ഒന്നും തന്നെ ഉൾകൊള്ളിച്ചിട്ടില്ല. മികച്ച സിനിമയാണ് ജോക്കർ. എന്നാൽ എല്ലാ തരം പ്രേക്ഷകനും സ്വീകരിക്കണമെന്നില്ല. ഇത്തവണ ഓസ്കാറിൽ ജോക്കറിനെ കാത്ത് അനേക പുരസ്‌കാരങ്ങൾ ഇരിക്കുന്നു എന്നുറപ്പ്. ടോഡ് ഫിലിപ്സിന്റെ മാസ്റ്റർപീസ് വർക്ക് തന്നെയാണ് ജോക്കർ.

RECENT POSTS
Copyright © . All rights reserved