ഷെറിൻ പി യോഹന്നാൻ
ഒരു യന്ത്രം കണക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മണിലാൽ രാമചന്ദ്രൻ.. നിർവികാരമായി മുന്നോട്ട് പോകുന്ന ജീവിതം… അന്യനാട്ടിലെ ഏകാന്തവാസം അയാളെ തീർത്തും ഒരു മരവിച്ച മനസ്സിന് ഉടമയാക്കി തീർത്തു. ഇവിടെ നിന്നാണ് കൃഷാന്ദ് സംവിധാനം ചെയ്ത വൃത്താകൃതിയിലുള്ള ചതുരം കഥ പറഞ്ഞു തുടങ്ങുന്നത്. മലയാളത്തിൽ നിന്ന് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച രണ്ടുചിത്രങ്ങളിൽ ഒന്ന്.
കൊറിയയിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ് മണി. ഇന്റർവ്യൂന് വേണ്ടി തന്റെ പ്രൊഫൈൽ കാണാതെ പഠിക്കുന്ന മണിയെ ആണ് ആദ്യം പരിചയപ്പെടുക. എന്നാൽ അപ്രതീക്ഷിതമായ ആ വിളി അയാളെ നാട്ടിലേക്ക് പോകാൻ നിർബന്ധിതനാകുന്നു. സ്വന്തം അച്ഛന്റെ മരണവാർത്തയാണ്. യാതൊരു ഭാവമാറ്റവും കൂടാതെ മണി അത് കേൾക്കുന്നു. തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന മണി പിന്നീട് നടത്തുന്ന യാത്രകളും കണ്ടുമുട്ടുന്ന ജീവിതയാഥാർഥ്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഒറ്റയ്ക്കു ജീവിച്ച അച്ഛൻ വീട്ടിൽ കിടന്ന് മരിച്ച്, നാല് ദിവസം അവിടെ തന്നെ കിടക്കുന്നു. ആദ്യം ‘തന്നെ’ കാണാതെ പഠിച്ച മണി പിന്നീട് അച്ചന്റെ മരണത്തെ കാണാതെ പഠിക്കുന്നു. പിന്നീട് അച്ചന്റെ സൈക്കിളിൽ എറണാകുളത്തേക്കും പിന്നീട് കുംതയിലേക്കും അവിടെ നിന്ന് മൃദുലനും ചിന്നുമായി വരാണസിയിലേക്കും യാത്ര നടത്തുന്ന മണി ജീവിതം തിരിച്ചറിയുന്നു.. കുടുംബബന്ധങ്ങൾ അറിയുന്നു… മനുഷ്യനെ അടുത്തറിയുന്നു. കൊറിയയും കേരളവും കർണാടകയും വരാണസിയും സിനിമയിൽ നിറയുന്നു. സൈക്കിളും വിമാനവും തീവണ്ടിയും യാത്രയ്ക്കെത്തുന്നു.. പുഴയും മലയും കാടും കാഴ്ചക്കാരന് വിരുന്നേകുന്നു.
യാത്രയും മരണവും ജീവിതവും കൂട്ടിയിണക്കിയ ചിത്രം. അവസാനം മോക്ഷഗംഗയിൽ മുങ്ങിനിവരുന്ന മണി അസ്വസ്ഥമായ സ്വപ്നങ്ങളിൽ നിന്നും മോചിതനാവുന്നു… വികാരമുള്ളവനായി മാറ്റപ്പെടുന്നു. ഏകാന്ത വാസവും നഷ്ടമാകുന്ന പിതൃ – പുത്ര ബന്ധവും സിനിമയിൽ നിറയുന്നു. മരണവും നീണ്ട യാത്രയും കൂട്ടിയിണക്കി സ്വാഭാവിക നർമത്തിൽ തന്നെ കഥ പറഞ്ഞവസാനിപ്പിക്കുന്നു. മാതാപിതാക്കളെ ഒറ്റയ്കാക്കുന്ന മക്കൾ കണ്ടിരിക്കേണ്ട ചിത്രം.
ചെന്നൈ ∙ തമിഴ് സിനിമാ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആദായനികുതി വകുപ്പ്. സൂപ്പര്‍ താരം വിജയ്യെ ഷൂട്ടിങ് ലൊക്കേഷനിലെത്തി ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായ നികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി താരം ചെന്നൈയിലേക്കു പുറപ്പെട്ടു. കൂടല്ലൂർ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെത്തി നോട്ടിസ് നൽകുകയായിരുന്നു.
p>ഇതിനിടെ വിജയ്യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു. സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണ് തിരച്ചില്‍ നടത്തിയത്. വിജയ് നായകനായി അടുത്തിടെ പുറത്തു വന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും. ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ബുധനാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. 180 കോടി രൂപ ചെലവില്‍ ദീപാവലിക്കു പുറത്തിറങ്ങിയ ചിത്രം തമിഴകത്തും പുറത്തും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വിജയ്യെ കസ്റ്റഡിയിൽ എടുത്തെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലേക്കെത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രമാണ് ഗ്രേസിനെ സിനിമാസ്വാദകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. തമാശ എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിന് താരത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ്.
അവാര്‍ഡ് സ്വീകരിച്ച ശേഷം ഗ്രേസ് വേദിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. ”നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്”- ഗ്രേസ് പറഞ്ഞു.സക്കറിയയുടെ ‘ഹലാല്‍ ലവ് സ്റ്റോറി’, അജു നായകനാകുന്ന ‘സാജന് ബേക്കറി സിന്‍സ് 1962’ എന്നീ ചിത്രങ്ങളാണ് ഗ്രേസിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
മലയാളത്തിന്റെ സ്വന്തം മോഹൻലാലിൻറെ നമ്മുടെ ലാലേട്ടന്റെ ഭക്ഷണപ്രിയം എല്ലവര്കും അറിയാവുന്നതാണ് ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ മാത്രമല്ല രുചികരമായി ഉണ്ടാക്കാനും മോഹൻലാലിന് അറിയാം. ഇപ്പോൾ മോഹൻലാലിൽനെ കാണാൻ ഉച്ചയൂണും പൊതിഞ്ഞുകെട്ടി അദ്ദേഹത്തിന്റെ തേവരയിലെ വീട്ടിൽ എത്തിയ വൃദ്ധ ദമ്പതികളെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കുന്നത്. കൊച്ചിയിൽ ചായക്കട നടത്തുന്ന വിജയൻ മോഹന ദമ്പതികൾ ആണ് താരത്തിനെ കാണാൻ ഉച്ചയൂണും തയ്യാറാക്കി വീടിന്റെമുന്നിൽ എത്തിയത്, വെറും ചായക്കടക്കാർ മാത്രമല്ല ഇവർ സഞ്ചാരപ്രിയരായി പേരെടുത്തവർ ആണ് ഇവർ. ഇതുവരെ ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു ഇവർ, പണം ഉണ്ടായതുകൊണ്ടല്ല ഇവരുടെ കറക്കം സ്വന്തം ചായക്കടയിൽ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ടാണ് ഇവരുടെ യാത്രകൾ.
കൊച്ചിയിൽ സ്വന്തമായുള്ള ചായക്കടയിൽ ചായവിറ്റു കിട്ടുന്ന പണം കൊണ്ട് സ്വരുക്കൂട്ടിവെച്ചു ലോകം ചുറ്റി പ്രശസ്തരായ മോഹന വിജയൻ ദമ്പതികൾ ഇന്നാണ് മോഹൻലാലിലെ കാണാൻ എത്തിയത്. മോഹലാലിനു ഉച്ചയ്ക്ക് കഴിക്കാനുള്ള ഊണുമായിട്ടാണ് ഇവർ എത്തിയത്, അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരിക്കുകയാണ് എല്ലാ പരിമിതികളും മറന്നു ഇരുപത്തിയഞ്ചിൽ ഏറെ രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച അല്ഫുത്ത പ്രതിഫസങ്ങൾ ആയ ഗാന്ധിനഗറിൽ പേരുകേട്ട ശ്രീ ബാലാജി കോഫീ ഹൌസ് നടത്തുന്ന വിജയൻ മോഹന ദമ്പതികളുടെ സന്ദർശനത്തിന് നന്ദി ഉച്ചയൂണുമായുള്ള നിങ്ങളുടെ വരവിൽ ഞാൻ അനുഗ്രഹീതൻ ആയി ഏവർക്കും ഒരു പ്രജോതനമാണ് നിങ്ങൾ എന്നും മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെയ്കുണ്ടു, ഇരുവർക്കും ഒപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു. പുതിയ ചിത്രമായ റാം എന്നാ സിനിമയുടെ ലുക്കിൽ ആണ് മോഹൻലാൽ ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ഇത്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെ കോടതി മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദിലീപടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്ക്കുന്ന ദൃശ്യമാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത്. അഞ്ചാം പരതി സലീമിന്റെ മൊബൈലില്‍ നിന്നാണ് കോടതി മുറിക്കുള്ളില്‍ നടക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയത്.
ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു. അഞ്ചാം പ്രതി ഫോണില്‍ ചിത്രങ്ങളെടുക്കുന്നത് പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്.തുടര്‍ന്ന് പ്രതിയുടെ പക്കലില്‍ നിന്ന് ഫോണ്‍ പൊലീസ് സംഘം പിടിച്ചടുക്കുകയായിരുന്നു.കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.
മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാൾ മാസ്സും അതിന് ഒപ്പം ക്ലാസ് ചിത്രങ്ങളും എടുത്ത സംവിധായകൻ രഞ്ജിത്ത് മനസ്സ് തുറന്നിരിക്കുകയാണ് മാതൃഭൂമി അക്ഷരോത്സവത്തിൽ കൂടി.
തിരക്കഥാകൃത്തുക്കൾ സൂപ്പർതാരങ്ങളുടെ വീട്ടിൽ പോയി കുത്തിയിരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു എന്ന് രഞ്ജിത്. അക്ഷരോത്സവത്തിൽ ‘ തിരക്കഥയുടെ ഗ്രീൻ റൂം ‘ എന്ന വിഷയത്തിൽ ആണ് രഞ്ജിത് മനസ് തുറന്നത്. താരങ്ങളെ ആശ്രയിച്ചു സിനിമ എടുക്കുന്ന കാലം ഉണ്ടായിരുന്നു.
എന്നാൽ കാലമൊക്കെ അവസാനിച്ചു. പുതിയ കുട്ടികൾ സംഘമായി അധ്വാനിച്ചു ആണ് ഇപ്പോൾ സിനിമ എടുക്കുന്നത്. അതിനു അനുയോജ്യമായ പുതിയ അഭിനേതാക്കളെ കണ്ടെത്താൻ അടക്കം പുതിയ കുട്ടികൾക്ക് കഴിയുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം തിരക്കഥ അവസാന ഫയൽ ഒന്നും അല്ല. തിരക്കഥയിൽ എപ്പോൾ വേണം എങ്കിലും മാറ്റം വരാമെന്നും രഞ്ജിത്.
ഇതിനു ഇടയിൽ ആണ് രഞ്ജിത് സൂപ്പർ താരങ്ങൾ കുറിച്ച് മനസ്സ് തുറന്നത്. മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് ‘പ്രാഞ്ചിയേട്ടൻ’. പക്ഷെ ആ സിനിമ എടുക്കുന്നതിൽ തന്നെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു എന്നാണ് രഞ്ജിത് പറയുന്നത്.
ആളുകളെ പറ്റിക്കുന്ന കുറെയേറെ മാടമ്പി സിനിമകൾ താൻ എടുത്തിട്ടുണ്ട് എന്നും സർക്കസ് കണ്ടാൽ ആരും അതിലെ സാഹസിക രംഗങ്ങൾ അനുകരിക്കാറില്ല. സിനിമയും അനുകരിക്കേണ്ടതില്ല. നരസിംഹം പോലെയുള്ള സിനിമകൾ ചെയ്തൂടെ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് തൃപ്തി വരണ്ടേ എന്നും രഞ്ജിത് ചോദിക്കുന്നു.
കേരളത്തിലെ വീട്ടമ്മമാരുടെ ഇഷ്ടതാരമാണ് മെര്‍ഷീന നീനു. സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലാണ് മെര്‍ഷീനയെ ഏവരുടെയും പ്രിയങ്കരിയാക്കിയത്. തന്റെ അഭിനയ ലോകത്തും ജീവിതത്തിലും ഏറെ പ്രിയപ്പെട്ടയാള്‍ തന്റെ ഉമ്മയാണെന്ന് മെര്‍ഷീന തുറന്നു പറയുന്നു. എന്നാല്‍ അഭിനയത്തെക്കുറിച്ച് ചേച്ചി അധികമൊന്നും പറയാറില്ലെന്നും എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാറെന്നും മെര്‍ഷീന വ്യക്തമാക്കി.
എന്നാല്‍ തനിക്ക് എപ്പോളും കൂട്ട് ഉമ്മയാണെന്നും ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും താരം വെളിപ്പെടുത്തി. ഉമ്മ സജിതയും ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്ക്കൊപ്പമാണ് താമസം.
ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ലെന്നും ഷൂട്ടിംങിനായി മാറി നില്ക്കുമ്പോള് ഉമ്മയുടെ അസാനിധ്യം വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും മെര്‍ഷീന നീനു പറഞ്ഞു.
മിനിസ്ക്രീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് താരത്തിന്റെ ചേച്ചി കൂടിയായ രസ്ന. പാരിജാതം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന രസ്ന ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമല്ല. സീരിയല്‍ സംവിധായകന് ബൈജു ദേവരാജുമായി ലിവിംഗ് ടുഗെദറില്‍ കഴിയുന്ന രസ്നയ്ക്ക് ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.
ഇൻഡോർ: ഇന്ത്യൻ പൗരത്വം സ്വീകരിച്ച പാക്കിസ്ഥാൻ വംശജനായ ഗായകൻ അദ്നാൻ സാമിക്ക് പത്മശ്രീ നൽകിയതിനെച്ചൊല്ലി കേന്ദ്രസർക്കാരിനെ വിമർശിച്ച് നടി സ്വര ഭാസ്കർ. “ഭരണഘടന സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക” എന്ന പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു സ്വരയുടെ വിമർശനം.
“അഭയാർഥികൾക്ക് പൗരത്വം നൽകാനും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യാനുമുള്ള നിയമ നടപടികൾ ഇന്ത്യയിൽ ഇതിനകം നിലവിലുണ്ട്. നിങ്ങൾ (സർക്കാർ) അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകി, ഇപ്പോൾ അദ്ദേഹത്തിന് പദ്മശ്രീയും നൽകി. ഇങ്ങനെയാണെങ്കിൽ എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ആവശ്യകതയും ന്യായീകരണവും?” സ്വര ഭാസ്കർ ചോദിച്ചു. ലണ്ടനിൽ ജനിച്ച പാക്കിസ്ഥാൻ വംശജനായ അദ്നാൻ സാമി പ്രശസ്ത ഗായകനും പെയിന്ററും ഗാനരചയിതാവും നടനുമാണ്.
ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്ന ബിജെപി മറുഭാഗത്ത് ഒരു പാക്കിസ്ഥാനിക്ക് പദ്മശ്രീ നല്‍കുകയാണെന്ന് സ്വര ഭാസ്കർ വിമർശിച്ചു. പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത് ഭരണഘടനയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും സ്വര ഭാസ്കർ പറഞ്ഞു.
”ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാര്‍ സര്‍ക്കാരിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിക്കും സര്‍ക്കാരിനും പാക്കിസ്ഥാനോട് പ്രണയമാണ്. നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യ മുഴുവന്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു”- സ്വര പറഞ്ഞു
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധ്രുവം. . കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമിയായിരുന്നു . ചിത്രം പുറത്തിറങ്ങി 27 വര്‍ഷം പിന്നിടുകയാണ്
ഒട്ടുമിക്ക മലയാള സിനിമയിക്ക് രണ്ടാം ഭാഗം പുറത്തിറങ്ങുന്ന ഈ ഒരു സമയത്ത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമോയെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോൾ ഇതാ ചിത്രത്തെ രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ല. ഹൈദര്‍ മരക്കാരെ നരസിംഹ മന്നാടിയാര്‍ തൂക്കിക്കൊന്നു. പിന്നെ എന്തിന് രണ്ടാംഭാഗം..?’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറയുന്നു
അതെ സമയം സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഉടൻ ഉണ്ടാകും.
‘ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറഞ്ഞു.
പ്രേഷകർ ഏറ്റെടുത്ത ഉപ്പും മുളകും പരമ്പരയിലെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ലച്ചു. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ക്ക് ശേഷം ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്പരയിൽ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നത്. ഇപ്പോള്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി! താന്‍ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നല്കിയ വിശദീകരണം. ‘ഞാന്‍ പുറത്തിറങ്ങുമ്പോൾ പൊതുവേ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ.
അത് പറയാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല’ ‘ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടായിരുന്നു. പരമ്ബരയില്‍ നിന്നും വിടാനായി. അത് കൊണ്ടാണ് ഞാന്‍ വിട്ടത്. ‘ ‘ സിനിമയില്‍ നല്ല ഓഫറുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. അത് അതിന്റെ വഴിക്ക് പോകും. പഠിത്തം അതിന്റെ വഴിക്കും പോകും’ എന്നും ലച്ചു ലൈവിലൂടെ വ്യക്തമാക്കി. നിരവധിയാളുകളാണ് ജൂഹിയുടെ പ്രതികരണത്തിന് മറുപടിയുമായി എത്തുന്നത്.