മലയാളത്തിന്റെ പ്രിയനായകനാണ് ദിലീപ്. താരം നായകനാകുന്ന പുതിയ ചിത്രം ‘ജാക് ഡാനിയേല്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജം നല്‍കുന്നത് തന്റെ പെണ്‍മക്കളാണെന്നും ഭൂരിപക്ഷം ആളുകളും സത്യം അറിയാന്‍ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘എനിക്കും കുടുംബമുണ്ട്, ഞാന്‍ ക്രൂരനല്ല. കുടുംബവുമായി അങ്ങേയറ്റം അടുപ്പമുള്ള ഒരാളാണ് ഞാന്‍. അതിനാല്‍ മറ്റേതു വ്യക്തിയും കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ എന്റെ ജീവിതത്തിലുമുണ്ട്. എല്ലാവര്‍ക്കും നല്ലതുവരട്ടെ എന്നേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ”.– ദിലീപ് പറഞ്ഞു. പലരും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പ്രേക്ഷകര്‍ കൂടെയുണ്ടെന്ന് വ്യക്തമാക്കിത്തന്നത് രാമലീല എന്ന സിനിമയുടെ വിജയമാണ്. 22 വര്‍ഷമായി സിനിമയിലുള്ള തനിക്ക് പിന്തുണ ആവശ്യമായി വന്ന ഘട്ടത്തില്‍ ജനങ്ങള്‍ മാത്രമേ കൂടെ നിന്നുള്ളൂവെന്നും പറഞ്ഞു. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ‘ജാക് ഡാനിയേല്‍’ ല്‍ തമിഴ് നടന്‍ അര്‍ജുനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
ഒരാളെ കോടതി വിധിക്കുമ്പോൾ മാത്രമേ പ്രതി എന്ന് വിളിക്കാവൂ എന്നും ലാല്‍ജോസ് പറയുന്നു. മൂത്ത മകനായിട്ടാണ് ദിലീപിന്റെ അച്ഛനും അമ്മയും എന്നെ കാണുന്നത്. അങ്ങനെയുളള ഞാന്‍ പറയുന്നതാണോ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകള്‍ അവനെ പറ്റി പറയുന്നതാണോ വിശ്വസിക്കേണ്ടത്. ലാല്‍ജോസ് അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ എന്ത് പറഞ്ഞാലും ജനം അവര്‍ക്കിഷ്ടമുളളത് വിശ്വസിക്കുമെന്നും ഇനി കോടതി പറയട്ടെയെന്നും ലാല്‍ജോസ് പറഞ്ഞു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരുള്‍പ്പെട്ടതില്‍ പ്രതികരണവുമായി എത്തിരിക്കുകയാണ്
സംവിധായകന്‍ ലാല്‍ജോസ്. അവന്‍ അത് ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം വിശ്വസിക്കുന്നുവെന്ന് ലാല്‍ജോസ് പറയുന്നത്. ആ വിഷയം ഉണ്ടായപ്പോള്‍ എഴുതിയ ഫേസ്ബുക്ക് നോട്ട് മാത്രമാണ് എന്റതെതായി വന്നിട്ടുളളത്. കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അര്‍ത്ഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാന്‍ അതില്‍ എഴുതിയത്. അവന്‍ അത് ചെയ്തിട്ടില്ലായെന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നു.അത്‌കൊണ്ടാണ് എനിക്ക് അങ്ങനെ പറയാന്‍ കഴിയുന്നതും. ആരോപണം ഉന്നയിക്കുന്ന നടിയോട് എന്ത് സമീപനമാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടി സംവിധായകന്‍ നല്‍കിയിരുന്നു. നൂറ് ശതമാനവും ദിലീപ് അത് ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ കൂടി തിരിച്ചറിയാന്‍ അത് ഞാന്‍ പറയേണ്ടേ? അവരെയും കൂടി ബോധ്യപ്പെടുത്താനാണത്.
കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം തനിക്കുണ്ടെന്നും ഒരു ഘട്ടത്തിലും ആ നിലപാട് മാറ്റില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലീപും ലാല്‍ജോസും. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ ആദ്യമായി എത്തിയത്. പിന്നീട് അഞ്ചിലധികം ചിത്രങ്ങളാണ് ഇവരുടെതായി പുറത്തിറങ്ങിയത്.
ബോളിവുഡ് താരം സെയ്ഫ് അലി ഖാനൊപ്പം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പട്ടൗഡി പാലസും. പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നറിയപ്പെടുന്ന സെയ്ഫിന്റെ പട്ടൗഡി പാലസിനു പിന്നിലും അധികമാരും അറിയാത്ത ചില കഥകളുണ്ട്. അടുത്തിടെ ഒരു മാധ്യമത്തോടു സംസാരിക്കവേ സെയ്ഫ് അക്കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
പട്ടൗഡി പാലസ് തനിക്ക് പൈതൃകമായി ലഭിക്കുകയായിരുന്നില്ലെന്നും ഇടക്കാലത്ത് നഷ്ടപ്പെട്ട കൊട്ടാരം അഭിനയത്തില്‍ നിന്നും ലഭിച്ച പ്രതിഫലം ഉപയോഗിച്ച് വാങ്ങുകയായിരുന്നുവെന്നുമാണ് സെയ്ഫ് പറഞ്ഞത്. ഇന്ന് 800 കോടി വിലമതിക്കുന്ന പട്ടൗഡി പാലസ് നീമ്റാണ ഹോട്ടല്‍സ് നെറ്റ്വര്ക്കിനു പാട്ടത്തിന് കൊടുത്തിരിക്കുകയായിരുന്നു. അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ മരിച്ചതോടെയാണ് കൊട്ടാരം പാട്ടത്തിനു നല്‍കേണ്ടി വന്നത്.
പിന്നീട് പാലസ് തിരികെ ലഭിക്കണമെങ്കില്‍ വലിയ തുക നല്‍കണമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ശേഷം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് താന്‍ കൊട്ടാരം തിരികെ സ്വന്തമാക്കിയതെന്നും സെയ്ഫ് പറയുന്നു. അങ്ങനെ 2014ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണ അവകാശം തിരികെ നേടിയെടുക്കുകയായിരുന്നു. ഇന്ന് സെയ്ഫിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാനുള്ളയിടമാണ് പട്ടൗഡി പാലസ്.
ഹരിയാനയിലെ ഗുഡ്ഗാവിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ വീട്.
1900ത്തില്‍ പണികഴിപ്പിച്ച പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലക്ഷുറി ഹോട്ടലായി നീമ്റാണ ഹോട്ടല്‍സ് നെറ്റ് വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു.
ഏഴ് ബെഡ്റൂമുകള്‍, ഏഴ് ഡ്രസ്സിങ് റൂം, ഏഴ് ബില്യാര്‍ഡ്സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്.
കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരായിരുന്നു.
പത്ത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായൊരു നീന്തല്‍ കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.
ജനപ്രിയ നായകൻ ദിലീപ് നായകനായി ഒരുങ്ങുന്ന ചിത്രമാണ് പ്രൊഫസ്സർ ഡിങ്കൻ. ഏതാനും വർഷങ്ങളായി ചിത്രീകരണത്തിൽ ഇരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ ഇപ്പോൾ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പ്രൊഫസ്സർ ഡിങ്കൻ നിർമാതാവ് സനൽ തോട്ടത്തിനു എതിരെയാണ് കോടികളുടെ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് പറഞ്ഞു അഞ്ചു കോടി രൂപയാണ് ഇയാൾ പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. ഇത് കൂടാതെ ഈ സിനിമയുടെ പേരിൽ പലരിൽ നിന്നായി കോടികൾ ഇയാൾ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രം ഇപ്പോഴും പൂർത്തിയായിട്ടും ഇല്ല. ഈ സാഹചര്യത്തിലാണ് ഇയാൾക്കെതിരെ കേസുമായി ഇരിങ്ങാലക്കുട സ്വദേശശിയും എൻ ആർ ഐയുമായ റാഫേൽ തോമസ് മുന്നോട്ടു വന്നിരിക്കുന്നത്.
ഏകദേശം രണ്ടു വർഷം മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം ഇപ്പോൾ മുടങ്ങി കിടക്കുകയാണ്. പ്രശസ്ത ക്യാമറാമാൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രൊഫസ്സർ ഡിങ്കൻ. ഒരു ത്രീഡി ചിത്രമായാണ് അദ്ദേഹം ഇത് ഒരുക്കുന്നത്. പ്രശസ്ത രചയിതാവായ റാഫി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ നമിതാ പ്രമോദ് ആണ് ദിലീപിന്റെ നായികയായി എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, സുരാജ്, റാഫി എന്നിങ്ങനെ വലിയ താര നിരയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.
രാമചന്ദ്ര ബാബു തന്നെ ക്യാമറയും ചലിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററുകളും അതുപോലെ ഒരു ത്രീഡി ടീസറും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ചിത്രം പൂർത്തിയാക്കാൻ നിർമ്മാതാവ് സനൽ തോട്ടം തയ്യാറാവാത്ത സാഹചര്യത്തിൽ ആണ് അദ്ദേഹത്തിന് പണം കടം കൊടുത്തവർ ഇപ്പോൾ കേസുമായി മുന്നോട്ടു പോകുന്നത്.
പ്രമുഖ സിനിമ നിര്‍മാതാവും സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായ രാജു മാത്യുഅന്തരിച്ചു. 82 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പിന് നിലാവ് (1983), അവിടത്തെപോലെ ഇവിടെയും (1985), വൃത്തം (1987), മുക്തി (1988), കുടുംബ പുരാണം (1988), തന്മാത്ര (2005), മണിരത്നം (2014) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ഫഹദ് ഫാസില്‍ നായകനായ ‘അതിരനാണ്’ അവസാനമായി നിര്‍മിച്ച ചിത്രം.
കുറഞ്ഞ കാലയളവില്‍ മലയാള സിനിമയില്‍ തന്‍റെ വരവറിയിച്ച യുവ നടിയാണ് അനാര്‍ക്കലി മരക്കാര്‍ വിരലില്‍ എണ്ണാവുന്ന അത്രയും ചിത്രങ്ങളില്‍ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തതയുള്ള ഒരു കലാകാരിയാണ് അനാര്‍ക്കലി. അടുത്ത കാലത്ത് ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അനാര്‍ക്കലിയുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചിരുന്നു വരുന്ന രണ്ടുമൂന്നു ചിത്രങ്ങളില്‍ കൂടി ഈ താരം തന്‍റെ പ്രകടനം കാഴ്ചവെക്കുന്നു എന്നാണു വാര്‍ത്തകള്‍. ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത അനാര്‍ക്കലി തന്‍റെ അഭിപ്രായം പറഞ്ഞതാണ് വിവാഹത്തെ കുറിച്ചാണ് അനാര്‍ക്കലി വ്യത്യസ്തമായ ഒരു കാര്യം പറഞ്ഞിരികുന്നത് വിവാഹം നമുടെ സമൂഹം ഉണ്ടാക്കിയ പേപ്പറില്‍ മാത്രം ഒതുങ്ങുന്ന രണ്ടുപേര്‍ ഒപ്പ് വെക്കുന്ന ഒരു അനാവശ്യ കാര്യമാണ് എന്നാണു നടി പറയുന്നത് മാത്രമല്ല തനിക്കു ഇഷ്ടം ലിവിംഗ് ടുഗെദര്‍ ആണ് അതാണ് ജീവിതത്തില്‍ ഏറ്റവും സുരക്ഷിതം നടി പറയുന്നു.
അനാര്‍ക്കലി ഇതിനു മുന്‍ബും തന്‍റെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു ഇന്നത്തെ കാലത്ത് ഒരുപാട് ആളുകള്‍ അങ്ങീകരിക്കുന്ന കാര്യമാണ് ഒരുപാട് ആളുകള്‍ ഇന്നും തുടരുന്ന ഒരു കാര്യമാണ് ലിവിംഗ് ടൂഗെദര്‍ അനാര്‍ക്കലി മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. പുരോഗമന ചിന്താ രീതിയുള്ള ആളുകള്‍ ഈ അഭിപ്രായത്തോട് യോജിക്കും എന്നാല്‍ ചില സമൂഹം ഇതിനു പൂര്‍ണ്ണമായും എത്തിര്‍ക്കുന്നവരാണ് കാരണം നമ്മുടെ സംസ്കാരം ഇതിനു അനുവദിക്കുന്നില്ല എന്നാണു വാദം. മലയാള സിനിമയിലെ പുത്തന്‍ നായികമാരില്‍ ഭൂരിഭാഗവും പുരോഗമന ചിന്താഗതിക്കാരാണ് ജീവിതം സുരക്ഷിതവും സന്തോഷവും ഉള്ളത് ആകണമെങ്കില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നാണ് അഭിപ്രായം.
‘പ്രവര്‍ത്തനം പതുക്കെയാക്കൂ, ശരീരം തന്നോട് കല്‍പിക്കുന്നു’. ഇന്ത്യൻ സിനിമയുടെ ബിഗ് ബി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലാണ് താനെന്ന് അരാധകരെ അറിയിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വിവരങ്ങള്‍ ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് അമിതാഭ് ബച്ചന്റെ പതിവാണ്. അത്തരത്തിൽ ഒന്നാണ് ഇത്തവണയും അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഇത്രയും വികാര പരമായി പ്രതികരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. കിടക്കയില്‍ വിശ്രമിച്ചുകൊണ്ട് പ്രീമിയർ ലീഗ് ഫുട്ബോള്‍ മത്സരം കാണുന്ന ചിത്രമാണ് അദ്ദേഹം ഞായറാഴ്ച പങ്കുവെച്ചത്. സോക്സിട്ട കാലുകള്‍ മാത്രമെ ചിത്രത്തില്‍ കാണാമായിരുന്നുള്ളൂ.
‘ശരീരഭാരം അഞ്ച് കിലോ ഗ്രാമോളം കുറഞ്ഞിരിക്കുകയാണ്. ഭക്ഷണവും വിശ്രമവുമെല്ലാം കൃത്യമായ രീതിയിൽ ക്രമീകരിച്ച് ഇപ്പോൾ വലിയ പ്രശ്നമില്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്. സിനിമ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കണം എന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപാട് കർശന നിർദേശങ്ങൾ മുൻപിൽ വച്ചിട്ടുണ്ട്’ ബിഗ് ബി തുറന്നുപറയുന്നു.
ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് 25ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് അമിതാഭിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് അമിതാഭ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഷാർജ പുസ്തകോത്സവത്തിനും പങ്കെടുക്കാനാവത്തതിന്റെ നിരാശയും ബിഗ് ബി തുറന്ന് പറഞ്ഞിരുന്നു.
അച്ഛന്റെ ഓർമ്മദിനത്തിൽ വികാര നിർഭര കുറിപ്പുമായി നടി ആര്യ. ഒരു വ്യക്തി എന്ന നിലയിൽ ഞാനെത്ര ശക്തയാണെന്ന് മനസ്സിലാക്കിയ ദിവസമെന്നാണ് നവംബര്‍ 11നെ ആര്യ വിശേഷിപ്പിച്ചത്.
”കരുത്തുറ്റ വ്യക്തിയാണ് ഞാനെന്ന് തിരിച്ചറിഞ്ഞ ദിവസമാണിന്ന്. എന്റെ ഏറ്റവും വലിയ ഭയത്തെ അതിജീവിച്ച ദിവസം. എന്റെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദിവസം. കഴിഞ്ഞ വർഷം ഇതേ ദിവസം ആ ഡോർ തുറന്നൊരു നഴ്സ് വന്ന് എന്നോട് പറഞ്ഞു, ‘അച്ഛനെ ഒന്ന് പോയി കണ്ടോളൂ’ എന്ന്.
ഞാൻ ചെന്നു. കണ്ണുകളടച്ച്, വായ തുറന്ന്, ഐസ് പോലെ തണുത്ത് അനക്കമില്ലാതെ എന്റെ അച്ഛൻ.. എനിക്കുണ്ടായിരുന്ന എല്ലാ ധൈര്യവും സംഭരിച്ച് ഞാൻ അച്ഛനെ വിളിച്ചു, ഒരുപാട് തവണ. അച്ഛനെ തിരികെ കൊണ്ടുവരാൻ, ഉണർത്താൻ, കാരണം ഞാനച്ഛനെ വിടാൻ ഒരുക്കമായിരുന്നില്ല. അന്നെനിക്ക് സംഭവിച്ചതിനെ നേരിടാൻ ഞാൻ തയ്യാറായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ..അച്ഛൻ പോയി, എന്റെ കാലിനടിയിലെ മണ്ണും ഒലിച്ചുപോയി.
”അച്ഛാ..ജീവിതത്തിലെ ഓരോ നിമിഷവും അച്ഛനെ മിസ്സ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്‍റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി…ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്‍റെ ജീവിതം….
വിവാഹശേഷം ബോള്‍ഡ് ആന്റ് സെക്‌സി ഫോട്ടോഷൂട്ട് നടത്തി നടി ശ്രിന്ദ. സാരിയിലാണ് ശ്രിന്ദ സെക്‌സി പോസ് നല്‍കുന്നത്. വര്‍ഗറായ ഫോട്ടോഷൂട്ടുകള്‍ ശ്രിന്ദയെ വിവാദങ്ങളിലെത്തിക്കാറുണ്ട്. മലയാളത്തിലെ രാധിക ആപ്‌തെ എന്നാണ് ഫോട്ടോവിനുള്ള കമന്റുകള്‍.
ചെക്ക് ടൈപ്പ് ബ്ലൗസും ഗോള്‍ഡണ്‍ ബ്രൗണ്‍ കലര്‍ന്ന സാരിയുമാണ് വേഷം. സിപിംള്‍ ഹോട്ട് ലുക്ക്. അധികം ജ്വല്ലറികളൊന്നും അണിഞ്ഞിട്ടില്ല. സിപിംള്‍ മാലയാണ് അണിഞ്ഞത്.
എന്തൊക്കെയായാലും സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ശ്രിന്ദയെ തേടിയെത്താറുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രിന്ദ മലയാളികളുടെ ഇഷ്ടതാരമാണ്. യുവ സംവിധായകന്‍ സിജു എസ് ബാവയുമായുള്ള വിവാഹശേഷം അഭിനയത്തോട് ശ്രിന്ദ താത്കാലിക ഇടവേള എടുത്തിരിക്കുകയാണ്. ഇതിനിടെയാണ് ഫോട്ടോഷൂട്ട് എത്തിയത്. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് ശ്രിന്ദ അവസാനമായി അഭിനയിച്ചത്.
അയോധ്യ വിധിക്ക് പിന്നാലെ മുസ്‌ലിംകള്‍ക്ക് നല്‍കിയ അഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവും നടന്‍ സല്‍മാന്‍ ഖാന്റെ പിതാവുമായ സലിം ഖാന്‍. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് വേണ്ടത് സ്കൂളുകളാണ്, പള്ളികളല്ല, സലിം ഖാന്‍ പറഞ്ഞു.
”ക്ഷമയും സ്നേഹവുമാണ് ഇസ്‌ലാമിന്റെ ഗുണങ്ങളെന്നാണ് പ്രവാചകന്‍ പറഞ്ഞത്‍. അയോധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‍ലിമും മുന്നോട്ടുപോകേണ്ടത്. സ്നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ”- സലിം ഖാന്‍ പറഞ്ഞു.
”വളരെയധികം പഴക്കമുള്ള ഒരു തര്‍ക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഞാനീ വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി മുസ്‌ലിംകള്‍ അയോധ്യ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചര്‍ച്ചകള്‍. ഇതെന്തുകൊണ്ടാണ് പറയുന്നതെന്ന് ചോദിച്ചാല്‍ നമുക്കാവശ്യം സ്കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അഞ്ചേക്കറില്‍ സ്കൂളോ കോളജോ നിര്‍മിക്കണമെന്നാണ് എന്റെ അഭിപ്രായം.
പ്രധാനമന്ത്രി മോദിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.