അനിൽ രാധാകൃഷ്ണ മോനോൻ തന്റെ അച്ഛനെന്ന് പറഞ്ഞ് പ്രചരിക്കുന്ന സന്ദേശങ്ങളോട് വ്യക്തത വരുത്തി നടൻ രജിത് മോനോൻ രംഗത്ത്. തന്റെ അച്ഛന്റെ പേര് രവി മോനോൻ എന്നാണെന്നും വിക്കിപീഡിയയിൽ തെറ്റായി രേഖപ്പെെടുത്തിയിരിക്കുന്നതെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു. അനിലിനെ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രം അറിയാമെന്നും ഇരുവർക്കുമിടയിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ടെന്നും താരം കുറിച്ചു. കഴിഞ്ഞ ദിവസം ബിനീഷും–അനിലും തമ്മിൽ നടന്ന പ്രശ്നത്തിന് പിന്നാലെ നിരവധി സന്ദേശങ്ങളാണ് രജിത്തിന് ലഭിച്ചത്. താങ്കളുടെ അച്ഛനെയോർത്ത് ലജ്ജ തോന്നുവെന്ന രീതിയിലായിരുന്നു സന്ദേശങ്ങളിൽ പലതും. ഇതോടെയാണ് വിക്കിപീഡിയയിലെ പിഴവ് ചൂണ്ടിക്കാട്ടി രജിത്ത് രംഗത്ത് വന്നത്.
രജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സുഹൃത്തുക്കളേ… എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. എന്റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം. മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.
സത്യം, അല്ലെങ്കില്‍ യാഥാര്‍ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചു ദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.
മലയാളികളുടെ പ്രിയ സീരിയൽ താരമാണ് യമുന. രണ്ട് പതിറ്റാണ്ട് പിന്നിട്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി നിറഞ്ഞു നില്‍ക്കുന്ന യമുന തന്റെ ജീവിതത്തിലെ ചില വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. സംവിധായകന്‍ എസ്.പി മഹേഷുമായുള്ള വിവാഹ മോചനത്തെ ക്കുറിച്ചാണ് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്. 2019 ല്‍ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ 2016 മുതല്‍ തങ്ങള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് യമുന പങ്കുവച്ചു. ‘ആമി, ആഷ്മി എന്നീ രണ്ടു പെണ്‍മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ 9 – ആം ക്ലാസിലും ഇളയയാള്‍ 5 -ആം ക്ലാസിലും പഠിക്കുന്നു.
രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോള്‍. ഞാന്‍ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടായി. എന്റെയും ഭര്‍ത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച് ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു, ഇനി അച്ഛനും അമ്മയും ഒന്നിച്ച് നില്‍ക്കേണ്ട, ഒന്നിച്ച് നിന്നാല്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷമുണ്ടാകില്ല എന്നത്. പക്ഷേ, പലരും കഥയുണ്ടാക്കി, എനിക്ക് വേറെ ബന്ധമുണ്ട്, വേറെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെ.
പക്ഷേ എനിക്ക് അത്തരം യാതൊരു ചിന്തയുമില്ല. അതൊന്നും സത്യമല്ല. ഒരു റിലേഷന്‍ വന്നാലോ ഒരു രണ്ടാം വിവാഹം വന്നാലോ ഞാന്‍ അത് ഓപ്പണ്‍ ആയി പറയും. ഒരിക്കലും മറച്ചു വയ്ക്കില്ല. ഇപ്പോള്‍ എന്റെ ലോകത്ത് എന്റെ മക്കള്‍ മാത്രമാണ്.’ ജ്വാലയായി എന്ന പരമ്ബരയിലെ ലിസിയായി എത്തി മലയാളികളുടെ മനം കവര്‍ന്ന യമുനയുടെ യഥാര്‍ത്ഥ പേര് അരുണ എന്നാണു.
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന പൊതുപരിപാടിക്കിടെ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ചെന്ന വിവാദത്തിൽ നടന് പിന്തുണയുമായി നിർമ്മാതാവ് സന്ദിപ് സേനൻ. അനിൽ രാധാകൃഷ്ണ മേനോന്റെ നില്‍പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കനാണ് അദ്ദേഹമെന്നും രൂക്ഷമായ ഭാഷയിൽ സേനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
എന്നാൽ, ബിനീഷിന്റെ ആ ഇരിപ്പിൽ തന്നെ എല്ലാമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ എന്ന് വ്യക്തമാക്കുന്നു. തന്റെ അടുത്ത സിനിമയിൽ ബിനീഷ് ബാസ്റ്റിനെ ഉൾപ്പെടുത്തുമെന്നും സേനൻ കുറിപ്പിൽ വാഗ്ദാനം നൽകുന്നുണ്ട്.
ഇതിന് പുറമെ കോളേജിലെ പ്രിൻസിപ്പാളിനെയും നിർമ്മാതാവ് വിമർശിക്കുന്നുണ്ട്. ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നും പഠക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.തൊണ്ടിമുതലും ദൃക്സാക്ഷിയും, ഡാകിനി തുടങ്ങി ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസറാണ് സന്ദീപ്.
പോസ്റ്റിന്റെ പുർണരൂപം-
ഈ ഇരുപ്പിൽ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ . അനിൽ രാധാകൃഷ്ണ മേനോൻന്റെ നില്പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കൻ. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളിൽ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരിൽ മനുഷ്യനേതെന്നു തിരിച്ചറിയാം.
ബിനീഷ്… നിങ്ങൾ ഞാൻ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .
എന്നും ബിനീഷ് ബാസ്റ്റിനൊപ്പം
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയൻ ദിനാഘോഷത്തിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ.കുലാസ്. ഒൗദ്യോഗികമായി വിളിച്ചത് അനില്‍ രാധാകൃഷ്ണൻ മേനോനെ മാത്രമാണെന്നും ബിനീഷിനെ വിളിച്ചിരുന്നില്ലെന്നും മുഖ്യാതിഥിയായി വരുന്നതും അറിഞ്ഞിരുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബിനീഷിനെ തടഞ്ഞിട്ടില്ലെന്നും പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വിളിച്ചിട്ടും ബിനീഷ് വന്നില്ലെന്നും ഡോ. കുലാസ് പറഞ്ഞു.
എന്നാൽ ബിനീഷിനെ അപമാനിച്ചെന്ന വിവാദം തെറ്റിദ്ധാരണമൂലമെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രതികരിച്ചു. ബിനീഷിന് ഇനിയും അവസരം നല്‍കും. ഇനി പൊതുപരിപാടികള്‍ക്കില്ലെന്നും അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ ഇടപെട്ടിരുന്നു. പ്രിന്‍സിപ്പലിനോട് നേരിട്ട് ഹാജരാകാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശിച്ചു. സംഭവത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മാപ്പ് പറഞ്ഞു. താന്‍ മാത്രമേ ഉണ്ടാകൂ എന്നാണ് കോളജ് അധികൃതര്‍ അറിയിച്ചത്. സഭാകമ്പം ഉള്ളത് കൊണ്ട് മറ്റുള്ള ആരും പാടില്ല എന്ന് പറഞ്ഞിരുന്നുവെന്നും ബിനീഷിനോട് കസേരയില്‍ ഇരിക്ക് എന്നു പറഞ്ഞിട്ടും കേട്ടില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. ബിനീഷിന് വിഷമം ഉണ്ടായെങ്കില്‍ ഹൃദയത്തില്‍ നിന്ന് മാപ്പ് ചോദിക്കുന്നു. മൂന്നാംകിട നടന്‍ എന്ന് പറഞ്ഞിട്ടില്ല, യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞത് കള്ളമാണെന്നും അനിൽ പറഞ്ഞു.
ബിനീഷിനൊപ്പം വേദി പങ്കിടാൻ അനിൽ രാധാകൃഷ്ണ മേനോൻ തയാറായില്ലെന്ന് പാലക്കാട് മെഡി. കോളജ് യൂണിയന്‍ അധ്യക്ഷൻ കെ.വൈഷ്ണവ് പറഞ്ഞിരുന്നു.ആദ്യം അതിഥിയായി നിശ്ചയിച്ചത് അനിലിനെ മാത്രമായിരുന്നുവെന്നും തൊട്ടുതലേന്നാണ് ബിനീഷ് വരുമെന്നറിയിച്ചതെന്നും കെ.വൈഷ്ണവ് പറഞ്ഞു. വേദിയിലേക്ക് കയറിയപ്പോള്‍ ആദ്യം തടഞ്ഞത് പ്രിന്‍സിപ്പല്‍ ആണെന്നും ക്ഷണിച്ചിട്ട് പോയിട്ടും പട്ടിയോട് എന്നപോലെ പെരുമാറിയെന്നും ബിനീഷ് ബാസ്റ്റിൻ ആരോപിച്ചിരുന്നു.
തമിഴ് സിനിമ സംവിധായകന്‍ അറ്റ്ലി ഷാറൂക് ഖാനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു സിനിമയുടെ പേര് സങ്കി ഇതിന്‍റെ പ്രഖ്യാപനം നവബര്‍ 22 നു ഉണ്ടാകും ഇന്ത്യന്‍ സിനിമയിലെ ഇത്രയും വലിയ നടനെ നായകനാക്കി സിനിമ ചെയ്യുന്ന ത്രില്ലിലാണ് ഈ യുവ സംവിധായകന്‍ നടന്‍ വിജയ് യെ നായകനാക്കി സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം ആയിരുന്നു അവസാനമായി ചെയ്ത ബിഗില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇടം നേടി ചിത്രം വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു.
അതിനു ശേഷമാണ് കിംഗ് ഖാനെ നായകനാനി ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത് എന്തായാലും ആരാധകര്‍ വലിയെ ആവേശത്തില്‍ ആനു൮ തമിഴ് സിനിമയില്‍ ഹിറ്റുകള്‍ വാരിക്കൂട്ടിയ തൊട്ടതെല്ലാം പൊന്നാക്കിയ അധികം സംവിധാന പരിചയം ഇല്ലാത്ത ഒരു യുവ സംവിധായകന്‍ ആരാധകര്‍ക്ക് വിജയങ്ങള്‍ സമ്മാനിക്കുന്നു എങ്കില്‍ അദ്ദേഹത്തിന്‍റെ കഴിവ് ഇന്ത്യന്‍ സിനിമ ലോകം കാതിരിക്കുന്നത്തെ ഉള്ളൂ.
ഈ ചിത്രത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് സിനിമയുടെ പേര് തന്നെ ശ്രദ്ധിക്കുക സങ്കി ഇത് സിനിമയില്‍ വളരെ ശ്രദ്ധ ചെലുത്തുന്ന ഒന്നാണ് ഹിന്ദിയിൽ സൈക്കോ എന്നർത്ഥം വരുന്ന പദമാണ് സങ്കി എന്നത് ഇങ്ങനെയൊരു ചിത്രം വരുന്നു എന്ന ഒരുപാട് നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് വ്യക്തമായ ഒരു ഉത്തരം വന്നിരിക്കുന്നത് ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടന്ന് ആരാധകരില്‍ എത്തിക്കും എന്ന് വാര്‍ത്ത .
കിംഗ് ഖാന്‍ ഒരു തമിഴ് സംവിധായകന്‍റെ കീഴിയില്‍ അഭിനയിക്കുമ്പോള്‍ എന്തൊക്കെ പ്രത്യേകതകള്‍ സിനിമയില്‍ ഉണ്ടാകും എന്ന് അറിയാന്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് ഈ ചിത്രം തമിഴ് നാട്ടിലെന്നപോലെ കേരളത്തിലെ ആരാധകര്‍ക്കും ആവേശം പകരും കാരണം കിംഗ് ഖാന്‍റെ കേരളത്തിലെ ആരാധകര്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ എന്നപോലെ തന്നെ അദ്ദേഹത്തിന്‍റെ സിനിമ വരുമ്പോള്‍ വലിയ ആവേശമാണ്.
ഒരു ഫോൺ കോളിനപ്പുറം പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ എന്ന നടൻ പറയുകയാണ്. ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല.. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ ഇൗ വാക്കുകളാണ് ബിനീഷിനെ തളർത്തിയത്.
വേദനിപ്പിച്ച സംഭവത്തെപറ്റി ബിനീഷിന്റെ വാക്കുകളിലൂടെ
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ഞാൻ പോയത്. എസ്എഫ്ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ സാറും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. ഞാൻ കൃത്യ സമയത്ത് തന്നെ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.
എന്നാൽ അങ്ങനെ അടങ്ങി ഇരിക്കാൻ എനിക്കായില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ഞാൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം എന്നെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതു വകവച്ചില്ല. വേദിയിൽ അനിൽ സർ പ്രസംഗിക്കുമ്പോൾ തന്നെ ഞാൻ എത്തി.
കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് ഞാൻ പ്രതിഷേധിച്ചു. മൈക്ക് തരാനും സംഘാടകർ തയാറായില്ല. ഞാൻ വന്നപ്പോൾ നിറഞ്ഞ കയ്യടിയാണ് അവിടുത്തെ വിദ്യാർഥികൾ തന്നത്. അവരോട് മൈക്ക് ഇല്ലാതെ തന്നെ ഞാൻ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ… ബിനീഷ് ചോദിക്കുന്നു.
മലയാളികൾക്ക് ഏറ്റവും സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏറെ ദുരിതപൂർണ്ണമായ ഒരു ബാല്യമാണ് താരത്തിനുള്ളതെന്ന് പ്രേക്ഷർ അറിഞ്ഞിരുന്നു . എന്നാൽ ഇതാ താരമിപ്പോൾ തൻറെ ഇതുവരെയുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പുസ്തകംഎഴുതിയിരിക്കുകയാണ് .’കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’എന്ന പുസ്തകമാണ് ലക്ഷ്മി പ്രിയ പുറത്തിറക്കിയത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ എന്ന പുസ്തകത്തെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു മുമ്പിലാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തല്‍ നടത്തിയത്.
” എന്റെ ഓര്‍മയില്‍ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതല്‍ ഇപ്പോള്‍ വരെ, 34 വയസ്സിന്റെ ജീവിതമാണ് പുസ്തകത്തില്‍ ഉള്ളത്. അവിടം മുതല്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍. എന്റെ ജീവിതത്തിന്റെ നേര്‍ചിത്രം എന്നും പറയാം. നിങ്ങള്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തില്‍ ഉള്ളത്. വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച് വളര്‍ന്നവരാകും. എങ്കിലും ആ ലോകത്തും ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ബാല്യമാണ് എന്റേത്. ലക്ഷ്മി പ്രിയ പറയുന്നു.
അച്ഛനും അമ്മയുമില്ലാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും. അക്കാലത്ത് താന്‍ സഞ്ചരിച്ച സാഹചര്യങ്ങളുടെ സാക്ഷ്യപത്രമാണ് ഈ പുസ്തകമെന്നും താരം പറയുന്നു. വിവാഹമോചിതരായ അച്ഛനും അമ്മയും ഒരു കാലത്തും തന്റെ കൂടെ ഉണ്ടായിരുന്നില്ലെന്നും 14-ാമത്തെ വയസ്സില്‍ മാത്രമാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം താനറിയുന്നതെന്നും അത് തനിക്ക് വലിയ ഷോക്കായിരുന്നെന്നും താരം പറയുന്നു.
”സത്യന്‍ (സത്യന്‍ അന്തിക്കാട്) അങ്കിളൊക്കെ പരിചയപ്പെട്ട കാലം മുതല്‍ ചോദിക്കുന്നതാണ്, ‘ഭാഷ നല്ലതാണല്ലോ, പിന്നെ എന്തുകൊണ്ടാണ് എഴുതാത്തത് എന്ന്’. ഞാന്‍ നന്നായി വായിക്കുന്ന ആളാണ്. ചെറുപ്പം മുതല്‍ പരന്ന വായനയുണ്ട്. കഴിഞ്ഞ രണ്ടു കാലത്തോളം എഴുതാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുത്ത കാലത്ത്, കുഞ്ഞുങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥകളുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ എഴുതണം എന്നു തോന്നി. അമ്മ മരിച്ചുപോയി എന്നു കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. 14-ാം വയസ്സില്‍ ആ കുട്ടി അമ്മയെ കാണാന്‍ പോകുമ്പോള്‍ പ്രതീക്ഷിക്കുന്നതെന്താണ്…
ഇത്രയും വര്‍ഷത്തെ സ്‌നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടു തരും എന്നല്ലേ. യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയില്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ അന്നു തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ല എന്നു ഞാന്‍ പഠിച്ചു. ഈ പുസ്തകം കുടുംബങ്ങള്‍ വായിക്കണം എന്നുണ്ട്. ഇതില്‍ യാതോരു വിവാദവുമില്ല, ജീവിതമുണ്ട്… ഞാന്‍ ഇതിലൂടെ സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ പിരിയരുത് എന്നാണ്. നന്നായി ജീവിക്കുക. സൈകതം ബുക്‌സാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്യന്‍ അങ്കിളാണ് അവതാരിക എഴുതിയത്.” ലക്ഷ്മി പ്രിയ പറയുന്നു. ലക്ഷ്മിപ്രിയയുടെ മനോധൈര്യത്തെ നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.
ബിഗ് ബോസ് എന്ന ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ ബഷി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ബഷീർ ബഷിക്ക് രണ്ട് വിവാഹം കഴിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്.
സുഹാന,മഷൂറ എന്നിവരാണ് താരത്തിന്റെ ഭാര്യമാര്‍. തനിക്ക് രണ്ടാം ഭാര്യ മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ആദ്യ ഭാര്യ സുഹാനയോട് അക്കാര്യം പറഞ്ഞതും,അനുവാദം വാങ്ങിയതിനെക്കുറിച്ച് എല്ലാം മനസ് തുറന്നിരിക്കുകയാണ് ബഷീര്‍ ബഷി.
മഷൂറയോടുള്ള തന്റെ ഇഷ്ടം സുഹാനയോട് തുറന്നു പറഞ്ഞു.എന്നാൽ സ്വാഭാവികമായും ആദ്യമത് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവള്‍ക്കും വിഷമം ഉണ്ടായിരുന്നു. അപ്പോള്‍ ഞാനവളോട് ചോദിച്ചു, നീ കരച്ചിലും ബഹളമൊക്കെ ഉണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോകാതിരിക്കുമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ എല്ലാ കാര്യങ്ങളും നിന്നോട് തുറന്ന് പറയുന്നില്ലേ?പതിയെ അവള്‍ക്ക് മനസിലായി ഞാന്‍ പറയുന്നതാണ് ശരിയെന്ന്. സുഹാനയോടുള്ള സ്നേഹത്തില്‍ ഒരു കുറവുപോലും ഞാന്‍ കാണിച്ചിട്ടില്ല.
വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധം കേരളക്കരയാകെ നിറഞ്ഞുനില്‍ക്കുമ്പോള്‍ കൊച്ചിയിലെ ഒരു കൂട്ടം കലാകാരന്മാര്‍ ആ മക്കള്‍ക്കായി തെരുവിലിറങ്ങി. നടന്‍ സാജു നവോദയയുടെ നേതൃത്വത്തില്‍ കുട്ടികളെ ഉപദ്രവിക്കാന്‍ തോന്നുന്നവരുടെ മനസില്‍ മാറ്റമുണ്ടാവും എന്ന ആഗ്രഹവുമായി അവര്‍ തെരുവില്‍ നാടകം അവതരിപ്പിച്ചു.
നാടക അവതരണത്തിനുശേഷം സാജു നവോദയ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിയാണ് വാളയാര്‍ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്തയാളാണ് ഞാന്‍, എങ്കിലും എനിക്കിനി കുട്ടികള്‍വേണ്ട.’ സാജു നവോദയ പറഞ്ഞു.
നിറകണ്ണുകളോടെയായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ആണ്‍കുഞ്ഞെന്നോ പെണ്‍കുഞ്ഞെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരാണ് ചുറ്റുമെന്നും. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ ഒരാളെങ്കിലും കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ മടിക്കുമെന്നും സാജു നവോദയ പറഞ്ഞു.
മലയാളത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. മറ്റൊരു ഭാഷയിലും കാണാത്ത ഒരുമയും സഹോദരനോടുള്ള പോലുള്ള സ്‌നേഹവുമാണ് ഇവരുടെ വിജയത്തിന് പിന്നിൽ. 60 ഓളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ വേഷങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ അവരെപ്പറ്റി വെളിപ്പെടുത്തലുമായി സൂപ്പർ ഡയറക്ടർ ഫാസിൽ പറയുന്നു
പണ്ടൊന്നും ഡബ്ബിങ്ങിന് താരങ്ങൾ വലിയ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. വര്ഷങ്ങള്ക്കു മുൻപ് ഒരിക്കൽ ഭാരത് ടുറിസ്റ് ഹോമിൽ ഞാനും സത്യനും ശ്രീനിയും ഒത്തുചേർന്ന അവസരത്തിൽ മണിവത്തൂർ ശിവരാത്രിയിലെ മമ്മൂട്ടിയുടെ പ്രകടനത്തെപ്പറ്റിയും അതിലെ അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷനെ പറ്റിയും പറയുകയുണ്ടായി. അസാധ്യ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നതു എന്ന്.
ലാലിന് കാണുമ്പോൾ ഞങ്ങൾക്ക് ഇത് പറയണം എന്ന് ഞങ്ങൾ പറയുകയുണ്ടായി. പക്ഷെ അല്ലാതെ തന്നെ ലാൽ ആ ചിത്രത്തിന് ശേഷം തന്റെ വോയിസ് മോഡുലേഷനിൽ വലിയ മാറ്റങ്ങൾ വരുത്തി. ലാലും അന്ന് ആ ചിത്രം കാണും. അതുപോലെ തന്നെ പരസ്പരം ആരോഗ്യകരമായി മത്സരിച്ചു മുന്നിറിയവരാണ് അവർ രണ്ടും. പലതും നമ്മൾ അറിയുന്നില്ല അറിയുമ്പോൾ പഠിക്കുകയാണ് അതിനുള്ള മനസ് അവർക്കുണ്ട് ഫാസിൽ പറഞ്ഞു.