Movies

സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹിതനായി. സിദ്ധാര്‍ഥിന്‍റെ രണ്ടാം വിവാഹമാണിത്. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.

2009ല്‍ ആയിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. ജഗതി ശ്രീകുമാറിന്റെ അനന്തരവള്‍ കൂടിയായ അഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. 2012ലാണ് ഈ ബന്ധം വേര്‍പിരിഞ്ഞത്.

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് 2002ലാണ് സിനിമയിലെത്തുന്നത്. കമല്‍ സംവിധാനം ചെയ്ത ‘നമ്മളി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനേതാവായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം 2012ല്‍ അദ്ദേഹം ആദ്യ സിനിമ സംവിധാനം ചെയ്തു. അച്ഛന്‍ ഭരതന്‍ 1981ല്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്ക് ആയിരുന്നു ഇത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

ആകാശഗംഗയിലെ യക്ഷി കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. അത്രയേറെ ജനശ്രദ്ധയാണ് ആ ഒറ്റ കഥാപാത്രം മയൂരി എന്ന നടിക്ക് നേടിക്കൊടുത്തത്. പിന്നീട് സമ്മര്‍ ഇന്‍ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലും മയൂരി തിളങ്ങി. എന്നാല്‍ പ്രശസ്തിയിലേക്കുയര്‍ന്നുവന്ന സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22-ാം വയസില്‍ മയൂരി ആത്മഹത്യ ചെയ്യുന്നത്. എന്തിന് മയൂരി ആത്മഹത്യ ചെയ്‌തെന്ന ചര്‍ച്ചകള്‍ ഏറെ ഉണ്ടായെങ്കിലും ആര്‍ക്കും ഒരു സ്ഥിരീകരണത്തിലെത്താനായില്ല. പെട്ടെന്ന് തന്നെ മലയാളത്തിന് ആ നടിയെ നഷ്ടമായി. ഇന്നും മയൂരിയുടെ ആത്മഹത്യ ചുരളഴിയാത്ത സംഭവമാണ്. മയൂരിയെക്കുറിച്ച് നടി സംഗീത ഓര്‍ക്കുന്നു.

ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍ എന്ന് സംഗീത പറയുന്നു. എന്നേക്കാള്‍ മൂന്ന് വയസിന് ഇളയതായിരുന്നു. മുടി കെട്ടുന്നത് പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിങ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നുവെന്നാണ് തോന്നിയതെന്നും സംഗീത പറയുന്നു.

മയൂരിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും താരം എന്തിന് ഇങ്ങനെ ഒരു കടുംകൈയ്ക്ക് മുതിര്‍ന്നു എന്ന് ചോദിക്കും. ഉത്തരം കിട്ടാത്ത ചോദ്യം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിലാണ് സംഗീതയും മയൂരിയും ഒന്നിച്ചഭിനയിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ദ സോയ ഫാക്ടറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.’

ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രദ്യുമ്‌നന്‍ സിങ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് തിയേറ്ററുകളിലെത്തും.

ഓണത്തിന് മലയാളികളെ ചിരിപ്പിക്കാനുളള എല്ലാവിധ സദ്യകളും ഒരുക്കിയാണ് തിയേറ്ററുകളിലെത്തുന്നതെന്ന സൂചനയുമായി ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ട്രെയിലര്‍ എത്തി. നവാഗതനായ ജിബി-ജോജു തിരക്കഥ എ‍ഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കിടിലന്‍ ഗെറ്റപ്പിലാണ് എത്തുന്നത്. ഒരു മു‍ഴുനീള എന്‍റര്‍ടെയ്നര്‍ സിനിമയാണെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും ഇതിനൊടകം തന്നെ ഹിറ്റായിക്ക‍ഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോൺ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബർ 20ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിവച്ചു.

‘സരവെടി’ എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി ആനന്ദിന്റെ കാപ്പാൻ എന്നാണ് ജോൺ ആരോപിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥിലെ തനി പകർപ്പാണെന്നും ജോൺ പറയുന്നു. ഓഗസ്റ്റ് 20നാണ് ഹർജി ഫയൽ ചെയ്തത്. 2017 ജനുവരിയിൽ, സംവിധായകൻ കെ.വി ആനന്ദിന് താൻ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാൽ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാൽ രണ്ടു വർഷത്തിന് ശേഷം കാപ്പാന്റെ ടീസർ എത്തിയപ്പോൾ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോൺ ഹർജിയിൽ പറയുന്നു.

‘സരവെടി’ യിൽ, റിപ്പോർട്ടറായ തന്റെ നായകൻ, നദീ ജലം പങ്കിടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുവെന്നും കപ്പാനിലും നായകൻ പ്രധാനമന്ത്രിയോട് ഇതേ ചോദ്യം ഉന്നയിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ടീസറിൽ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സിനിമയും കഥയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

സിനിമ, ടെലിവിഷൻ, മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ 10 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹർജിക്കാരൻ, സിനിമയുടെ അണിയറ പ്രവർത്തകർ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.

സിനിമയുടെ റിലീസിന് കോടതിയിൽ ഇടക്കാല ഉത്തരവ് തേടിയ ജോൺ, രചയിതാവെന്ന നിലയിൽ തന്റെ പേര് ചിത്രത്തോടൊപ്പം പ്രദർശിപ്പിക്കണമെന്നും പകർപ്പവകാശ ഫീസ് നൽകണമെന്നും വാദികളോട് (സംവിധായകനും നിർമ്മാതാക്കൾക്കും) ഉത്തരവിടാൻ കോടതിയോട് അഭ്യർത്ഥിച്ചു.

തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബർ നാലിലേക്ക് മാറ്റി. സംവിധായകൻ കെ വി ആനന്ദും നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും ഈ ആരോപണങ്ങൾ നിഷേധിച്ചു.

മോഹൻലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സയേഷയാണ്. നടൻ ആര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.

തെന്നിന്ത്യന്‍ നായികയായിരുന്ന സൗന്ദര്യയുടെ അകാല മരണം വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, വിമാനാപകടത്തിലാണ് സൗന്ദര്യയുടെ വിയോഗം. ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയിരുന്നു ഈ തെന്നിന്ത്യന്‍ സുന്ദരി. മരണത്തിന് മുമ്പ് സൗന്ദര്യ അവസാനമായി പറഞ്ഞ കാര്യങ്ങള്‍ ദുഖത്തോടെ ഓര്‍ത്തെടുക്കുകയാണ തമിഴ് സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍.
ചന്ദ്രമുഖിയുടെ കന്നഡ റീമേക്കില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ അകാലമരണം. ഇപ്പോഴിതാ, ചന്ദ്രമുഖി തന്റെ അവസാന സിനിമയായിരിക്കുമെന്ന് സൗന്ദര്യ തന്നെ വിളിച്ചുപറഞ്ഞിരുന്നതായാണ് സംവിധായകന്‍ ഉദയകുമാര്‍ വെളിപ്പെടുത്തുന്നത്. തണ്ടഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡി. ലോഞ്ചിനിടെയാണ് ഉദയകുമാര്‍ തന്റെ മനസ്സില്‍ ഇതുവരെ സൂക്ഷിച്ചിരുന്ന കാര്യം വെളിപ്പെടുത്തുന്നത്.

സൗന്ദര്യയെ സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. എന്നെ അണ്ണന്‍ എന്നാണ് അവള്‍ വിളിച്ചിരുന്നത്. ആദ്യമൊക്കെ എനിക്കത് ഇഷ്ടമായിരുന്നില്ല. മറ്റുളളവരുടെ മുമ്പില്‍വെച്ച് സര്‍ എന്ന് വിളിക്കണമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അധികം വൈകാതെ ഞാന്‍ അവളെ സഹോദരിയായി കാണാന്‍ തുടങ്ങി. എന്നെ അണ്ണാ എന്നു തന്നെ അവള്‍ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്‌നേഗവും ഉണ്ടായിരുന്നു അവള്‍ക്ക്.

ചന്ദ്രമുഖിയുടെ കന്നഡ റീമേക്കില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. സിനിമ കഴിഞ്ഞ് അവള്‍ എന്നെ വിളിച്ചു. ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി അഭിനയിക്കുന്നുണ്ടാവില്ല. രണ്ട് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞു. എന്നോടും ഭാര്യയോടും അന്ന് ഫോണില്‍ മണിക്കൂറുകളോളം സംസാരിച്ചു. അടുത്ത ദിവസം രാവിലെ ടെലിവിഷന്‍ ഓണ്‍ ആക്കിയപ്പോള്‍ സൗന്ദര്യ വിമാനപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയാണ് കണ്ടത്.

സൗന്ദര്യ ക്ഷണിച്ച ഒരു ചടങ്ങിനും പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാര ചടങ്ങിനാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുളള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ട് കരച്ചില്‍ അടക്കാനായില്ല- ഉദയകുമാര്‍ പറഞ്ഞു.

കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ സ്‌നേഹിക്കുന്ന നിറം കുറഞ്ഞ ഒരു നാടന്‍ പെണ്‍കുട്ടിയുണ്ട്. ഷോണ്‍ റോമിയെ ശ്രദ്ധിച്ചു തുടങ്ങുന്നതും ഈ ചിത്രത്തിലൂടെയാണെന്ന് പറയാം. എന്നാല്‍, ശരിയായ വേഷവും രൂപവും കണ്ടാല്‍ വിശ്വസിക്കാനാവില്ല. ഇപ്പോഴിതാ ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നു. ബിക്കിനി അണിഞ്ഞും ചെറിയ രീതിയിലുള്ള വള്‍ഗര്‍ വസ്ത്രങ്ങള്‍ അണിഞ്ഞും പൊതുപരിപാടികളിലും മറ്റും ഷോണ്‍ റോമി എത്തിയിട്ടുണ്ട്.

അടുത്ത കാലത്ത് പേളി മാണിയുടെ വിവാഹത്തിനാണ് ഷോണ്‍ റോമി തിളങ്ങിയത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ വൈറലായി. അടിവസ്ത്രം ഇട്ടുള്ള ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തത്. ലൂസിഫറിലും ഒരു നാടന്‍ കഥാപാത്രമായി ഷോണ്‍ റോമി എത്തിയിരുന്നു.ലണ്ടനില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ബെംഗളൂരുവിലാണ് ഷോണ്‍ താമസിച്ചുവരുന്നത്. ഒരു മോഡല്‍ കൂടിയാണ് ഷോണ്‍ റോമി.

 

 

View this post on Instagram

 

Coming soon! @nicksaglimbeni

A post shared by Shaun Romy (@shaunromy) on

പ്രളയത്തെത്തുടർന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിപ്പോയ സിനിമാസംഘം സുരക്ഷിതരാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. റോഡുകൾ തകർന്നതിനെത്തുടർന്ന് മഞ്ജു വാര്യരുൾപ്പെടെയുള്ള സംഘം കുടുങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ഇന്നാണ് സംഘം മണാലിയിലെത്തിയത്. ഹിമാചലിൽ കുടുങ്ങിപ്പോയ അനുഭവവും ചിത്രങ്ങളും വിഡിയോയുമെല്ലാം സനൽകുമാർ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഇരുപത്തിയഞ്ചംഗ സംഘം ഹിമാചലിലെത്തിയത്. അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ ചിത്രീകരിക്കേണ്ട രംഗങ്ങളെല്ലാം പൂർത്തിയാക്കി, സിനിമയുടെ 80 ശതമാനം ഷൂട്ടിങ്ങും കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായതെന്ന് സനൽകുമാർ പറയുന്നു.

മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്റെ സമയോചിത ഇടപെടൽ കാരണം ചത്രൂ എന്ന സ്ഥലത്തെത്തി. രണ്ടുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഹിമാചൽ സർക്കാരിന്റെ ഇടപെടൽ മൂലം സുരക്ഷിത സ്ഥലത്തെത്തിച്ചു. മൂന്നുപേരുടെ കാലിന് പരുക്കുള്ളതിനാൽ വാഹനഗതാഗതം പുനസ്ഥാപിക്കുന്നത് വരെ ചത്രുവിൽ തുടരേണ്ടി വന്നു.

മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്”-സനൽകുമാർ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാൻ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തിൽ പങ്കു ചേരുന്നു. മഞ്ജു വാര്യർ ഉൾപ്പെടെ ഇരുപത്തഞ്ച് പേരുള്ള ഒരു സംഘം ‘കയറ്റം’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലിൽ ഹംപ്‌ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്.

ഒപ്പം സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നു. അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്.

നടനായും വില്ലനായും കൊമേഡിയനുമായി നിരവധി വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മനോജ് കെ ജയന്‍. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന വ്യക്തി. ഇടയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ടു. ഇപ്പോള്‍ ജീവിതത്തിലെ ചില നിമിഷങ്ങളെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ് താരം. മുന്‍ഭാര്യ ഉര്‍വശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് ശത്രുതയില്ലെന്നാണ് മനോജ് പറയുന്നത്. പക്ഷേ, സ്‌നേഹം കുടുംബ ജീവിതം എന്താണെന്ന് കാണിച്ചു തന്നത് തന്റെ ഭാര്യ ആശയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
തനിക്കും ഉര്‍വ്വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ലെന്നും താരം എടുത്ത് പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് 2000ല്‍ മനോജ് കെ ജയന്‍ ഉര്‍വ്വശിയെ വിവാഹം ചെയ്തത്. ശേഷം 2008ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.

മനോജിന്റെ വാക്കുകള്‍ :

‘ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് കരയുമ്പോള്‍ ഞാന്‍ അവളോട് പറയാറുണ്ട്. നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കേറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ.
കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില്‍ ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംതൃപ്തനാണ്.’

കുഞ്ഞാറ്റ (തേജാലക്ഷ്മി) തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’

സിനിമാ താരം ശെന്തിൽ കൃഷ്ണ(രാജാമണി) വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Senthil Krishna, Rajamani, Senthil Krishna marriage, Rajamani Marriage, ശെന്തിൽ കൃഷ്ണ, രാജാമണി, ശെന്തിൽ കൃഷ്ണ വിവാഹിതനായി, രാജാമണി വിവാഹിതനായി, Chalakudikkaran Changathi, ചാലക്കുടിക്കാരൻ ചങ്ങാതി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ ശെന്തിൽ കൃഷ്ണ കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ശെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.

Senthil Krishna, Rajamani, Senthil Krishna marriage, Rajamani Marriage, ശെന്തിൽ കൃഷ്ണ, രാജാമണി, ശെന്തിൽ കൃഷ്ണ വിവാഹിതനായി, രാജാമണി വിവാഹിതനായി, Chalakudikkaran Changathi, ചാലക്കുടിക്കാരൻ ചങ്ങാതി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’ തുടങ്ങിയ ചിത്രങ്ങളിലും രാജാമണി അടുത്തിടെ അഭിനയിച്ചിരുന്നു.

Senthil Krishna, Rajamani, Senthil Krishna marriage, Rajamani Marriage, ശെന്തിൽ കൃഷ്ണ, രാജാമണി, ശെന്തിൽ കൃഷ്ണ വിവാഹിതനായി, രാജാമണി വിവാഹിതനായി, Chalakudikkaran Changathi, ചാലക്കുടിക്കാരൻ ചങ്ങാതി, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘തൃശ്ശൂർ പൂര’ത്തിൽ പ്രതിനായക വേഷത്തിലും ശെന്തിൽ കൃഷ്ണ എത്തുന്നുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന ‘തൃശൂർ പൂരം’ നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

 

 

RECENT POSTS
Copyright © . All rights reserved