Movies

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ‘കൂടെ’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി ചെയ്യുന്ന ചിത്രമാണിത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ ‘ആരാരോ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

റഫീക്ക് ആഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി, നസ്രിയ നസീം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് എം. ജയചന്ദ്രനാണ്.

കൊച്ചിയില്‍ യുവനടി സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് യുവനടിക്ക് പരിക്ക്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയ മേഘ മാത്യൂസിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ഒരുമണിക്കൂര്‍ ശ്രമത്തിനു ശേഷമാണ് നടിയെ രക്ഷിക്കാനായത്. കാറിനുള്ളില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.

മേഘ എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്ന. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കൈക്ക് ചെറിയ പരുക്കേറ്റതല്ലാതെ മേഘയ്ക്ക് മറ്റു കുഴപ്പങ്ങളില്ല. ഇന്നു തന്നെ പാലക്കാട്ട് നടക്കുന്ന ദിലീഷ് പോത്തന്‍- ഹരീഷ് പേരടി ടീമിന്റെ ലീയാന്‍സിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മേഘ മടങ്ങും.

തലകീഴായി മറിഞ്ഞ വാഹനത്തിനുളളില്‍ ഒരുമണിക്കൂറോളം നടി പെട്ടുപോയി. കാഴ്ചക്കാരായി എത്തിയ ആളുകള്‍ സഹായിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എറണാകുളം മുളന്തുരുത്തിക്ക് സമീപം മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് റോഡരികില്‍ തലകീഴായി മറിയുകയായിരുന്നു. മേഘയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടസമയത്ത് കാറില്‍ മേഘ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന മുത്തശ്ശൻ മരണത്തിന് കീഴടങ്ങിയപ്പോൾ പിണക്കങ്ങളെല്ലാം മറന്ന് മുത്തശ്ശനെ അവസാനമായി ഒരു നോക്ക് കാണാന്‍ പുളളിലുളള വീട്ടിൽ മീനാക്ഷിയെത്തി. അതും അച്ഛന്‍റെ കൈപിടിച്ചു തന്നെ. മഞ്ജുവിന്റെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ കുടുംബത്തിനെ ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം ഇരുവരും അവിടെ ചെലവഴിച്ചു.

കാന്‍സര്‍ രോഗബാധിതനായിരുന്ന മഞ്ജുവിന്റെ അച്ഛന്‍ വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ ബാധിതയാണ് . മാതാപിതാക്കള്‍ രണ്ടു പേരും കാന്‍സറിന്റെ കരങ്ങളില്‍ പെട്ട് പോയത് കണ്ടത് കൊണ്ടാവാം, കാന്‍സര്‍ പ്രതിരോധ സംബന്ധിയായ പരിപാടികളിലെല്ലാം മഞ്ജു വാര്യര്‍ സജീവമായി പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്.

വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്. അച്ഛന്‍ ദിലീപിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ മീനാക്ഷി അമ്മയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു കഴിയുകയാണ് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനാകുകയും മഞ്ജു ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നിലകൊള്ളുകയും ചെയ്തത് ഇരുവരേയും വീണ്ടും രണ്ടു ചേരികളിലാക്കി.

ഒടുവില്‍ തന്‍റെ പ്രിയപ്പെട്ട പിതാവിന്‍റെ വിയോഗത്തിന്‍റെ വേദനയില്‍ ആശ്വാസമായി മകളും ദിലീപും എത്തിയത് ഇരുവരും തമ്മിലുളള പ്രശ്നങ്ങളുടെ സംഘര്‍ഷകരമായ അന്തരീക്ഷത്തിന് താത്കാലികമായെങ്കിലും വിരാമമിട്ടേക്കും എന്നാണ് കരുതുന്നത്.

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ യുവ മിമിക്രി താരം നവീനെയാണ് വിവാഹ ദിവസം പോലീസ് കയ്യോടെ പൊക്കിയത്. ദിവ്യ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2016ല്‍ ദിവ്യയോടൊപ്പം നവീന്റെ വിവാഹം കഴിഞ്ഞതായിരുന്നു. അന്ന് നവീന്‍ പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നറിഞ്ഞതോടെ തെളിവുകള്‍ സഹിതം ദിവ്യ പോലീസിനെ സമീപിക്കുകയായിരുന്നു.  ഇതോടെ കല്ല്യാണ ദിവസം രാവിലെ ഹോട്ടലിലെത്തി നവീനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന്‍ 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് കയ്യടി നേടിയത്.

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട “ഷാ​ർ​പ്പ് ഷൂ​ട്ട​ർ’ അ​റ​സ്റ്റി​ൽ. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സ​മ്പ​ത് നെ​ഹ്റ​യാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് ഹ​രി​യാ​ന പോ​ലീ​സാ​ണ് നെ​ഹ്റ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കാ​ൻ മും​ബൈ​യി​ലെ​ത്തി​യ നെ​ഹ്റ ന​ട​ന്‍റെ വീ​ടി​ന്‍റെ ചി​ത്ര​ങ്ങ​ളും ഇ​വി​ടേ​ക്ക് എ​ത്തു​ന്ന വ​ഴി​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സൂ​ക്ഷി​ച്ചു. വീ​ട് നി​രീ​ക്ഷി​ച്ച നെ​ഹ്റ ന​ട​നെ വ​ധി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

കൊ​ടും​കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഗു​ണ്ടാ​സം​ഘ​ത്തി​ലെ ഷാ​ർ​പ്പ് ഷൂ​ട്ട​റാ​ണ് നെ​ഹ്റ. സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കു​മെ​ന്ന് ബി​ഷ്ണോ​യി ജ​നു​വ​രി​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല​ക്കേ​സ് അ​ട​ക്കം നി​ര​വ​ധി ക്ര​മി​ന​ൽ കേ​സു​ക​ൾ ബി​ഷ്ണോ​യി​യു​ടെ സം​ഘ​ത്തി​നെ​തി​രാ​യു​ണ്ട്.

കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ഓണത്തിന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അവസാനഷെഡ്യൂള്‍ ആരംഭിച്ചു. സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ശ്രദ്ധേയനായ രാജാമണിയാണ് സിനിമയില്‍ നായകനായി എത്തുന്നത്. അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ളാഡ്സ്റ്റണ്‍ യേശുദാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍.

സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.

കഥ: വിനയന്‍, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.

“ചാലക്കുടിക്കാരൻ ചങ്ങാതി” യുടെ ലാസ്റ്റ് ഷെഡ്യുൾ ഇന്നു തുടങ്ങി.. ഒാണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണ പ്രതീക്ഷിക്കുന്നു..

തെലുഗ് യുവതാരം നാനിക്കെതിരെ വീണ്ടും നടി ശ്രീ റെഢി രംഗത്ത് . നാനിയും താനും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ തന്നെ എത്തുമെന്നാണ് ഇത്തവണ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ നടി അറിയിച്ചിരിക്കുന്നത്. അതേസമയം നാനി അവതാരകനായെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ഈ മാസം പത്താം തീയതി സംപ്രേഷണം ചെയ്തുതുടങ്ങും. ഈ ഷോയെക്കുറിച്ചാണ് ശ്രീ റെഢി പരമര്‍ശിക്കുന്നതെന്ന അഭിപ്രായങ്ങളുണ്ട്. നടിയും ഈ ഷോയുടെ ഭാഗമാണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണെന്നും കുറച്ചുനാളുകള്‍ക്ക് മുമ്പ് ശ്രീ റെഡ്ഢി ആരോപിച്ചിരുന്നു. നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്, സ്‌ക്രീനിലുള്ള പോലെ സ്വാഭാവികമായി. പക്ഷേ അത് നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങള്‍ എപ്പോഴും പറയാറുളളത് ജീവിതത്തില്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. എന്നാല്‍ അത് പ്രേക്ഷകരെ കൈയിലെടുക്കാനുള്ള വൈകാരികപ്രകടനം മാത്രമാണ്.

നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്. നിങ്ങളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒന്നോര്‍ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സമയം എടുക്കുമായിരിക്കും. എന്നാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും.’ എന്നായിരുന്നു ശ്രീ റെഢിയുടെ പ്രസ്താവന. എന്നാല്‍ ഇതുവരെ നടിയുടെ ആരോപണങ്ങളോട് നാനി പ്രതികരിച്ചിട്ടില്ല.

താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അമ്മയില്‍ അടിമുടി അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് സൂചന.

അതേ സമയംരാജ്യസഭാ സീറ്റിലേക്ക് മമ്മൂട്ടിയെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മമ്മൂട്ടി അമ്മയുടെ ഭാരവാഹിത്വം ഒഴിയുന്നതും ചര്‍ച്ചയാകുന്നത്. ജൂലൈയിലാണ് സംഘടനയില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്.

രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ് ഗോപി. ചാലക്കുടിയില്‍നിന്ന് ഇടതുസ്വതന്ത്രനായി ലോക്‌സഭയിലെത്തിയ ഇന്നസെന്റ് ഇനി മത്സരിക്കാന്‍ സാധ്യത കുറവാണെന്നതും മമ്മൂട്ടിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ

കൂടാതെ പൃഥ്വിരാജിനെയും രമ്യാനമ്പീശനെയും താരസംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയേക്കും. ഈ മാസം 24 ന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച ഉണ്ടാകുമെന്ന് അറിയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ പൃഥ്വിരാജും രമ്യാനമ്പീശനും മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യം സംഘടനയ്ക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത് സംഘടനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പിന്നീട് സംഘടനയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും സംഘടനാ തത്വങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് ഇരുവരേയും സംഘടനയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഈ രണ്ടു പ്രമുഖ താരങ്ങളെ പുറത്താക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും സംഘടനാ നേതൃത്വം പരിശോധിക്കുന്നുണ്ട്.

ആന്ധ്രയിലെ വിസാഗ് ജില്ലയില്‍ ജനസേനാ പ്രസിഡന്റ് കൂടിയായ താരം എത്തുന്നതിന്റെ ഭാഗമായി ആയിരുന്നു ബാനര്‍ കെട്ടല്‍. പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പവന്‍ കല്ല്യാണിന് ഗംഭീര സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു ആരാധകര്‍.

ബാനര്‍ ഉയര്‍ത്തുന്നതിനിടെ മുകളിലൂടെ പോയിരുന്ന 33കെവി പവര്‍ കേബിളില്‍ ഇത് തട്ടുകയും രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിക്കുകയുമായിരുന്നു. ഭീമാറാവു ശിവ, താലം നാഗരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും, തെലുങ്ക് ദേശം പാര്‍ട്ടിക്കും എതിരെ പ്രചരണപരിപാടികള്‍ നടത്തുകയാണ് പവന്‍ കല്ല്യാണ്‍

സ്വരഭാസ്‌കറിന്റെ പുതിയ ചിത്രം വീരേ ഡി വെഡ്ഡിംഗ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില വിമര്‍ശനങ്ങലും ചിത്രത്തിനെതിരെ ഉയരുന്നുണ്ട് അത് ഈ സിനിമയിലെ ചില ബോള്‍ഡ് രംഗങ്ങളുടെ പേരില്‍ കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഒരാള്‍ ട്വിറ്ററില്‍ നടത്തിയ വിമര്‍ശനത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍.

‘എന്റെ മുത്തശ്ശിക്കൊപ്പമാണ് വീരേ ഡി വെഡ്ഡിങ് കാണാന്‍ പോയത് . സ്വയംഭോഗത്തിന്റെ രംഗം കണ്ടപ്പോള്‍ തന്നെ നാണംകെട്ടുപോയി. തീയേറ്ററില്‍ നിന്ന് മടങ്ങുമ്പോള്‍ മുത്തശ്ശി പറഞ്ഞു ഞാന്‍ ഒരു ഇന്ത്യാക്കാരിയാണ് ഈ സിനിമ കാരണം ഇന്നു നാണം കെട്ടിരിക്കുകയാണെന്ന് ‘ ഇതാണ് സ്വരയെയും ആരാധകരെയും ദേഷ്യം പിടിപ്പിച്ച പോസ്റ്റ്. ഇതിനു കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി തന്നെ രംഗത്തെത്തി. ഏതെങ്കിലും ഐ.ടി സെല്‍ ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് പോലെയുണ്ട്. ചുരുങ്ങിയത് ട്വീറ്റുകളെങ്കിലും സ്വര പറഞ്ഞു.

അതിനിടയില്‍ ഇയാളെ രൂക്ഷമായി വിമര്‍ശിച്ച് മറ്റുള്ളവരും രംഗത്തെത്തി. അഡള്‍ട്ട് രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിട്ടും ഇതുപോലെ സംസ്‌കാര സമ്പന്നരായവര്‍ എന്തിനാണ് മുത്തശ്ശിമാരെയും കൊണ്ട് ഇങ്ങനെയൊരു ചിത്രത്തിന് പോയതെന്നാണ് ചിലര്‍ ചോദിച്ചത്.

എന്തൊക്കെയോ ചില കാരണങ്ങള്‍ കൊണ്ട് ഇത്തരക്കാരുടെ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ മുത്തശ്ശിമാരില്‍ നിന്നും വീരെ ഡി വെഡ്ഡിങ്ങിന് വന്‍ ഡിമാന്റാണുണ്ടായിരിക്കുന്നതെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടു. സ്വയംഭോഗമെന്ന് ഇംഗ്ലീഷ് തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്തവര്‍ ചില വിചിത്രമായ കാരണങ്ങള്‍ കൊണ്ട് മുത്തശ്ശിമാരെയും കൊണ്ട് സിനിമയ്ക്ക് പോവുകയും സ്വരഭാസ്‌കറിനോട് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെന്ന് മറ്റുള്ളവര്‍ പരിഹസിച്ചു.

 

Copyright © . All rights reserved