ആന്ധ്രയിലെ വിസാഗ് ജില്ലയില്‍ ജനസേനാ പ്രസിഡന്റ് കൂടിയായ താരം എത്തുന്നതിന്റെ ഭാഗമായി ആയിരുന്നു ബാനര്‍ കെട്ടല്‍. പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പവന്‍ കല്ല്യാണിന് ഗംഭീര സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു ആരാധകര്‍.
ബാനര്‍ ഉയര്‍ത്തുന്നതിനിടെ മുകളിലൂടെ പോയിരുന്ന 33കെവി പവര്‍ കേബിളില്‍ ഇത് തട്ടുകയും രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിക്കുകയുമായിരുന്നു. ഭീമാറാവു ശിവ, താലം നാഗരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും, തെലുങ്ക് ദേശം പാര്‍ട്ടിക്കും എതിരെ പ്രചരണപരിപാടികള്‍ നടത്തുകയാണ് പവന്‍ കല്ല്യാണ്‍
സ്വരഭാസ്‌കറിന്റെ പുതിയ ചിത്രം വീരേ ഡി വെഡ്ഡിംഗ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില വിമര്‍ശനങ്ങലും ചിത്രത്തിനെതിരെ ഉയരുന്നുണ്ട് അത് ഈ സിനിമയിലെ ചില ബോള്‍ഡ് രംഗങ്ങളുടെ പേരില്‍ കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ഒരാള്‍ ട്വിറ്ററില്‍ നടത്തിയ വിമര്‍ശനത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍.
‘എന്റെ മുത്തശ്ശിക്കൊപ്പമാണ് വീരേ ഡി വെഡ്ഡിങ് കാണാന്‍ പോയത് . സ്വയംഭോഗത്തിന്റെ രംഗം കണ്ടപ്പോള്‍ തന്നെ നാണംകെട്ടുപോയി. തീയേറ്ററില്‍ നിന്ന് മടങ്ങുമ്പോള്‍ മുത്തശ്ശി പറഞ്ഞു ഞാന്‍ ഒരു ഇന്ത്യാക്കാരിയാണ് ഈ സിനിമ കാരണം ഇന്നു നാണം കെട്ടിരിക്കുകയാണെന്ന് ‘ ഇതാണ് സ്വരയെയും ആരാധകരെയും ദേഷ്യം പിടിപ്പിച്ച പോസ്റ്റ്. ഇതിനു കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി തന്നെ രംഗത്തെത്തി. ഏതെങ്കിലും ഐ.ടി സെല്‍ ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് പോലെയുണ്ട്. ചുരുങ്ങിയത് ട്വീറ്റുകളെങ്കിലും സ്വര പറഞ്ഞു.
അതിനിടയില്‍ ഇയാളെ രൂക്ഷമായി വിമര്‍ശിച്ച് മറ്റുള്ളവരും രംഗത്തെത്തി. അഡള്‍ട്ട് രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിട്ടും ഇതുപോലെ സംസ്‌കാര സമ്പന്നരായവര്‍ എന്തിനാണ് മുത്തശ്ശിമാരെയും കൊണ്ട് ഇങ്ങനെയൊരു ചിത്രത്തിന് പോയതെന്നാണ് ചിലര്‍ ചോദിച്ചത്.
എന്തൊക്കെയോ ചില കാരണങ്ങള്‍ കൊണ്ട് ഇത്തരക്കാരുടെ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ മുത്തശ്ശിമാരില്‍ നിന്നും വീരെ ഡി വെഡ്ഡിങ്ങിന് വന്‍ ഡിമാന്റാണുണ്ടായിരിക്കുന്നതെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടു. സ്വയംഭോഗമെന്ന് ഇംഗ്ലീഷ് തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്തവര്‍ ചില വിചിത്രമായ കാരണങ്ങള്‍ കൊണ്ട് മുത്തശ്ശിമാരെയും കൊണ്ട് സിനിമയ്ക്ക് പോവുകയും സ്വരഭാസ്‌കറിനോട് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെന്ന് മറ്റുള്ളവര്‍ പരിഹസിച്ചു.
Hey @ReallySwara just watched #VeereDiWedding with my grandmother. We got embarrassed when that masturabation scene came on screen. as we came out of the theater my grandmother said ” I’m hindustan and i am ashamed of #VeereDiWedding
— ㅤ ㅤ ㅤ ㅤ ㅤ ㅤ ㅤ ㅤㅤ ㅤ ㅤ ㅤ (@firkiii) June 1, 2018
മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ നടി അനുശ്രീ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അനുശ്രീയുടെ വാക്കുകളിങ്ങനെ…
ആ സംഘടനയെക്കുറിച്ച് മോശം പറയുന്നതോ അവരുടെ കൂട്ടായ്മയെ കുറ്റം പറയുകയോ അല്ല. പക്ഷേ എനിക്ക് അതിൽ അംഗമാകണമെന്നോ, ഒരുകാര്യം അവിടെ പോയി പറഞ്ഞ് അത് ഈ രീതിയിൽ മാറ്റണമെന്നോ അല്ലെങ്കിൽ അവർ ഇവരെ താഴ്ത്തുന്നു ഇവർ പൊക്കുന്നു എന്നൊക്കെ പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു. എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ അവർ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു. അതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാൽ ഇതൊക്കെ ഇവർക്ക് തിരിച്ചെടുക്കാന്‍ പറ്റുമോ? പറയാൻ നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയില്ലെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ പറയുക.
കൂട്ടായ്മ എന്തുമാകട്ടെ, എന്നാൽ അതിൽ പറയുന്ന കാര്യങ്ങൾ പുറത്തുപറയരുത്. കൂട്ടായ്മകള്‍ ഉണ്ടാകട്ടെ, സിനിമയിൽ സ്ത്രീകൾക്ക് ഉയർച്ച ഉണ്ടാകട്ടെ. പക്ഷേ അതിനകത്തെ ചീത്തയും പ്രശ്നങ്ങളും അതിനകത്ത് നിൽക്കണം. നമ്മുടെ വീട്ടിൽ ഒരുപ്രശ്നമുണ്ടായാൽ നമ്മളറിഞ്ഞാൽപോരേ, അപ്പുറത്തെ വീട്ടുകാർ കേൾക്കുന്നുണ്ടെങ്കിൽ കതക് അടക്കണം. അതേപോലെ ഒരു പ്രശ്നമുണ്ടെങ്കിൽ, അത് അയാൾ ആണെന്ന് ഉറപ്പാണെങ്കിൽ മാത്രം കാര്യങ്ങൾ സംസാരിക്കുക. ദിലീപേട്ടന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ പ്രസ്താവനകൾ കേട്ടുകഴിഞ്ഞാൽ അറിയാമല്ലോ ആരെക്കുറിച്ചാണ് പറയുന്നതെന്ന്. അമ്മ സംഘടന തന്നെ ദിലീപേട്ടനെ പുറത്താക്കിയിരുന്നല്ലോ? ഇവർ അതിനിടയ്ക്ക് സംഘടനയുമായി മുന്നോട്ട് വന്നു. കുറെ കുറ്റം പറഞ്ഞു. എന്നിട്ട് എവിടെ? ഇപ്പോൾ അതേ കൂട്ടായ്മയോട് കൂടി ഇത് പിന്താങ്ങുന്നുണ്ടോ ഇവർ. ഇല്ല. വേറൊരു സംഭവം വരുമ്പോൾ അതിന് പുറകെ വരും. ഒരു കൂട്ടായ്മ അത്ര ശക്തിയുള്ളതാണെങ്കിൽ അതിൽ ഉറച്ച് നിന്ന് സത്യം കണ്ടുപിടിക്കട്ടെ. അതില്ല. ഇവര്‍ വന്നു കൂട്ടായ്മ ഉണ്ടാക്കി, അത് അപ്പോഴത്തെ ഒരു ഇളക്കം. അത് പരാജയമാണെന്ന് ഞാൻ പറയുന്നില്ല. ഞാൻ അമ്മ സംഘടനയിലും അംഗമല്ല.
സിനിമയിൽ വരുന്ന കാലത്ത് ഈ രംഗത്ത് ശോഭിക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു. അന്ന് 50000 രൂപ അറുപതിനായിരം രൂപ കൊടുത്ത് എന്തിനാ അംഗത്വം എടുക്കുന്നത്. സിനിമ പിന്നെ കിട്ടാതെ വന്നാൽ ആ കാശ് തിരിച്ചുതരത്തില്ലല്ലോ… അപ്പോൾ കുറച്ചൊന്ന് മുന്നോട്ട് പോകട്ടെ എന്ന് ചിന്തിച്ചു. കഴിഞ്ഞ ദിവസം ഞാൻ ഇടവേള ബാബു ചേട്ടനെ വിളിച്ചിട്ട് പറഞ്ഞു, ‘ചേട്ടാ അമ്മയിൽ എനിക്ക് മെംബർഷിപ്പ് എടുക്കണം.’–അനുശ്രീ പറഞ്ഞു.
സാമി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ വേറിട്ട ആഭിപ്രായമുണ്ടാക്കിയപ്പോള്‍ മറ്റൊരു ടീസറിറക്കി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് വിക്രം. ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ധ്രുവനച്ചത്തിരത്തിന്‍റെ പുതിയ ടീസറാണ് പുറത്തിറക്കിയത്. സാമിയില്‍ അമാനുഷിക നായകനെയാണ് ആരാധകര്‍ കണ്ടതെങ്കില്‍ ഇവിടെ ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ധ്രുവനച്ചത്തിരം കരുതിവച്ചിരിക്കുന്നത്. ഹരി സംവിധാനം ചെയ്ത സാമി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിന് ചില വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ടിട്ട് സൂര്യയുടെ സിങ്കം നാലാംഭാഗം പോലെ തോന്നുന്നല്ലോ എന്നാണ് തമിഴിലെയും മലയാളത്തിലെയുമൊക്കെ ട്രോള്‍ പേജുകള്‍ ഉയര്‍ത്തിയ വിമര്‍ശനം.
ധ്രുവനച്ചത്തിരത്തിന്‍റെ ടീസര്‍ ലീക്കായെന്ന് ഇന്ന് രാവിലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അണിയറക്കാര്‍ തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ ഒഫിഷ്യലായി പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം എന്തുകൊണ്ട് വൈകുന്നു എന്നതിനുള്ള ഉത്തരവും ടീസര്‍ പുറത്തുവിട്ടുകൊണ്ട് ഗൗതം മേനോന്‍ ട്വീറ്റ് ചെയ്തു. ഏതൊരു സിനിമയ്ക്കും അതിന്‍റേതായൊരു യാത്രയുണ്ട്. ഇതിനുമുണ്ട് അത്തരത്തിലൊന്ന്. കാഴ്ചപ്പാട് വലുതും വ്യത്യസ്തവുമാവുമ്പോള്‍ അതിന്‍റേതായ സമയമെടുക്കും. പെട്ടെന്ന് നടക്കില്ല. ഫൈനല്‍ ഷെഡ്യൂള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗൗതം മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. എതായാലും ടീസറിന് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍.
സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അപമാനത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി അപര്‍ണ ബാലമുരളിയും അസ്കറും. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവിൽ എത്തിയപ്പോഴാണ് മോശം കമന്റുകള്‍ കൊണ്ട് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ‘നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാൻ അറിയാമോടി ശവമേ..’ എന്നാണ് െക.ആര്‍ രാഹുല്‍ എന്ന യുവാവ് കമന്റിട്ടത്. ഇത്തരത്തില്‍ സൈബര്‍ ആക്രമണം കൂടിയപ്പോള്‍ അപര്‍ണ തന്നെ നേരിട്ട് രംഗത്തെത്തിയത്. ‘മലയാളികൾക്ക് നല്ലൊരു സംസ്കാരമുണ്ട്. എന്നാൽ അത് കളയുന്ന രീതിയിലുള്ള കമന്റ്സ് വന്നാൽ പുതിയ മലയാളി ആൺകുട്ടികൾക്ക് പെട്ടന്ന് ദേഷ്യം വരും. അതുകൊണ്ടാണ് ലൈവിൽ ഒന്നുകൂടെ വരാൻ കാരണം. അത്ര മോശമായിട്ടാണ് ചിലര്‍ കമന്റിടുന്നത്. അപര്‍ണ പറയുന്നു.
കമന്റില്‍ ‘ശവമേ’ എന്നുവിളിച്ച യുവാവിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘വീട്ടിലുള്ള എല്ലാവരും മരിക്കും, സ്വന്തം കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ അവരെ ശവമേ എന്ന് ഇവൻ വിളിക്കൂമോ? നീ ഓർക്കേണ്ട കാര്യമുണ്ട്, പിടിച്ച് അടി തന്നുകഴിഞ്ഞാൽ മോശമാകും. സിനിമയിൽ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാർ ഒക്കെയുണ്ട്. ഇവരെയൊക്കെ പെങ്ങന്മാരായി കാണുക. ഞാൻ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധമുണ്ട്. നമ്മൾ പ്രതികരിക്കണം. സിനിമ മോശമാണെങ്കിൽ അതിനെ വിമർശിക്കാം. എന്നാൽ അതിൽ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്. നമുക്ക് പരിചയമില്ലാത്ത പെൺകുട്ടികളെ എടി എന്നൊക്കെ വിളിക്കുന്നത് ചുട്ട അടികൊള്ളാത്തതുകൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉള്ളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയേണ്ടതും കേരളത്തിലെ ആൺപിള്ളേരുടെ സംസ്കാരമാണ്.’അസ്കർ പറഞ്ഞു.
കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ ചലഞ്ച് സൂപ്പർഹിറ്റായി മുന്നേറുകയാണ്. ആരോഗ്യമുള്ള രാജ്യം ലക്ഷ്യമിട്ട്, റാത്തോഡ് തുടക്കമിട്ട ഈ ചലഞ്ച് ഏറ്റെടുത്തവരില്‍ സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാമുണ്ട്. ഫിറ്റ് ഇന്ത്യ ചലഞ്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വെല്ലുവിളി ഏറ്റെടുത്തവരെല്ലാം തങ്ങളുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.
ഇപ്പൊഴിതാഫിറ്റ് ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി മോഹൻലാലിന്‍റെ ജിമ്മിലെ വർക്ക് ഒൗട്ടിന്‍റെ വീഡിയോ വൈറലായി മാറുകയാണ്. ഇതിനു മുമ്പ് രാജ്യവര്‍ധന്‍ റാത്തോഡിന്‍റെ വെല്ലുവിളി ഏറ്റെടുത്ത മോഹൻലാൽ ജിമ്മിൽ ഡംബൽ എടുത്തു നിൽക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കം തന്നെ ഈ ചിത്രം വൈറലാകുകയും ചെയ്തിരുന്നു.
തന്‍റെ വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം മൂന്നു യുവതാരങ്ങളെയാണ് അദ്ദേഹം ചലഞ്ച് ചെയ്തിരുന്നത്. സൂര്യ, ജൂണിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരാണവർ. യുവതാരം അല്ലു സിരീഷ് ചലഞ്ചിന്‍റെ ഭാഗമായി ജ്യേഷ്ഠൻ അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍, നാഗചൈതന്യ എന്നിവരെയും ചലഞ്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ചലഞ്ച് ഏറ്റെടുക്കുമെന്നാണ് സിനിമാലോകത്തുനിന്ന് മനസിലാവുന്നത്.
Accepting #FitnessChallenge from @Ra_THORe for #HumFitTohIndiaFit. I invite @Suriya_offl @tarak9999 @PrithviOfficial to join #NewIndia – a healthy India. pic.twitter.com/CVcK2VFArf
— Mohanlal (@Mohanlal) May 30, 2018
കന്നഡ സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി യുവ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലിന്റെ അപകടമരണം. സിനിമാ ചിത്രീകരണത്തിനിടയിൽ ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സൂപ്പർഹിറ്റ് കന്നഡ സിനിമ കനസു–കണ്ണു തെരെദാഗയുടെ സംവിധായകനാണ് മരിച്ച സന്തോഷ്. വെള്ളച്ചാട്ടത്തിനു സമീപം സിനിമാ ചിത്രീകരണത്തിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു. പുറത്ത് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മൂന്നുദിവസം നിർത്താതെ പെയ്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു . 20 അടി താഴ്ചയുള്ള വെള്ളച്ചാടത്തിലേക്കാണ് സന്തോഷ് തെന്നിവീണത്.
ബെംഗളൂരു: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാല’ കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക്. രജനീകാന്ത് കാവേരി വിഷയത്തില്‍ കര്‍ണാടകയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ‘കാല’യ്‌ക്കെതിരേ കന്നഡസംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
തിയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാരാ ഗോവിന്ദ് അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ കന്നഡ സംഘടനകളുടെ പരാതികള്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സാരാ ഗോവിന്ദ് വ്യക്തമാക്കി.
നടനെന്ന നിലയില്‍ രജനീകാന്ത് കാവേരി വിഷയത്തില്‍ യുക്തിപൂര്‍വം ഇടപെട്ടിട്ടുണ്ടെന്നും രാഷ്ട്രീയത്തിലേക്ക് വന്നതിനുശേഷം കര്‍ണാടകയ്‌ക്കെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയെന്നും സംഘടനകള്‍ ആരോപിച്ചു.
കാവേരി വിഷയത്തില്‍ തമിഴ്‌നടന്‍ സത്യരാജിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം ബാഹുബലി ഇറങ്ങിയ സമയത്തും ഈ സംഘടനകള്‍ എതിര്‍ത്തിരുന്നു. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി മാപ്പു പറഞ്ഞതിനെത്തുടര്‍ന്നാണ് ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചത്.
അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ബഡായി ബംഗ്ലാവാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്.നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേയ്റ്റിങ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു.
പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഷാരടി ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തു വിട്ടത്. എന്നാലിപ്പോൾ പരിപാടിയുടെ അവസാനത്തെ കുറിച്ച് ആര്യ പറയുകയാണ്.ഷോയില്‍ പിഷാരടിയുടെ ഭാര്യയായി എത്തി ഏറെ ശ്രദ്ധനേടിയ താരമാണ് ആര്യ. അപ്രതിക്ഷിതമായാണു ചാനല്‍ പരിപാടി അവസാനിപ്പിച്ചത് എന്ന് ആര്യ പറയുന്നു. ഷൂട്ട് ചെയ്തു വച്ചിരിക്കുന്ന രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ചെയ്യുമോ എന്നു പോലും അറിയില്ല എന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.
പരിപാടി നിര്‍ത്തുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. ധാരാളം പേര്‍ ഷോ നിര്‍ത്തരുത് എന്നു പറഞ്ഞു മെസേജ് ചെയ്തു. ഇത്രയും വര്‍ഷമായില്ലെ ഇനിയും വലിച്ചു നീട്ടിയാല്‍ ആളുകള്‍ക്കു ബോറഡിക്കും എന്ന് ആര്യ പറഞ്ഞു. തന്റെ കരിയറിലെ നാഴിക കല്ലായിരുന്നു ബഡായി ബംഗ്ലാവ് എന്ന് ആര്യ പറഞ്ഞു.
പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരെ….
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനവും സന്തോഷവും തരുന്നു .. ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു … സിനിമാല, കോമഡി ഷോ, കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്, തട്ടുകട, കോമഡി കസിൻസ്, മിന്നും താരം, ബ്ലഫ് മാസ്റ്റേഴ്സ്, ബഡായി ബംഗ്ളാവ്, മുപ്പതോളം താര നിശകൾ … ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….
ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് … ആ സത്യം ആ ശക്തി നിങ്ങളാണ് …. എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി…