Movies

ദോശ കഴിച്ച് വണ്ണം കുറച്ചതിനെക്കുറിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ശ്രീലക്ഷ്മി സ്വന്തമായി തയ്യാറാക്കിയ ഡയറ്റ് വഴി 15 കിലോ കുറച്ച കാര്യം പറഞ്ഞത്. ദുബായിയില്‍ എത്തിയ സമയത്ത് എപ്പോഴും പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഐസ്‌ക്രീം വലിയ ഇഷ്ടമാണ്.

ഒരുമാസം 22 കിലോ ഐസ്‌ക്രീം വരെ കഴിക്കും. ശരീര ഭാരം കൂടുന്നതിനെ കുറിച്ച് ഒട്ടും ബോധവതിയായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ദുബായില്‍ ഒരു ഷോ ചെയ്യാന്‍ പോയപ്പോള്‍ തന്നോട് മിക്കവാറും പേര്‍ പറഞ്ഞു തടിച്ചല്ലോ എന്ന്. സാരിയുടുത്താണ് അന്ന് ഷോയ്ക്ക് പോയത്. ഷോയുടെ ഫോട്ടോ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. എനിക്ക് തന്നെ ബോറായി തോന്നി എന്റെ ശരീരം.

അപ്പോഴേക്കും പഴയ ഡ്രസ്സൊന്നും ഇടാന്‍ പറ്റാതെയായിരുന്നു. അപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ഡയറ്റീഷ്യന്റെ സഹായം ഇല്ലാതെയാണ് ഡയറ്റ് തുടങ്ങിയത്. ജോഗിംഗ് മാത്രമാണ് ചെയ്ത വ്യായാമം. ചൂട് കൂടിയ സമയത്ത് ജിമ്മില്‍ പോയി. അവിടെയും ട്രഡ്മില്ല് മാത്രമാണ് ഉപയോഗിച്ചത്. ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ദോശ തിന്നാണ് ഞാന്‍ ഇങ്ങനെ മെലിഞ്ഞത്. വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ ദോശയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു. വെള്ളിയാഴ്ചകളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. കൊതി വരുമ്പോള്‍ ചിക്കന്‍ കറിയുണ്ടാക്കി അതിലെ കഷണങ്ങള്‍ മാത്രം കഴിച്ചു. ഗ്രേവി പൂര്‍ണ്ണമായും ഒഴിവാക്കി.

എണ്ണയില്ലാതെയാണ് ദോശ ഉണ്ടാക്കാറ്. രണ്ട് ദോശ കഴിക്കും. അല്ലെങ്കില്‍ പുട്ട്. മുളക്പൊടി മല്ലിപ്പൊടി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ഒരുമാസം കഴിഞ്ഞേ ഇനി വെയ്റ്റ് നോക്കൂ ശ്രീലക്ഷ്മി പറയുന്നു. വണ്ണം കൂടിയതും കുറഞ്ഞതുമായ തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

ഹൈദരാബാദ്: തെലുങ്ക് സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നടി പൊതുനിരത്തില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. തെലുങ്ക് സിനിമാ താരം ശ്രീ റെഡ്ഡിയാണ് ഫിലിം ചേമ്പറിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നില്‍ വെച്ച് താരം തുണിയഴിച്ചതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് പോലീസ് ഇടപെട്ട് സമരം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ന് രാവിലെ സംഘടനാ ഓഫീസിന് മുന്നിലെത്തിയ നടി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ ഉടുതുണി അഴിച്ചു. നേരത്തെ ഈ വിഷയത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഇടപെടണമെന്നാണ് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്‌നയായി സമരം ചെയ്യുമെന്ന് നടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.

സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്‌ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി വ്യക്തമാക്കി.

വീഡിയോ കാണാം

ജയ്പൂര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന് ജാമ്യം നല്‍കിയത്. 50,000 രൂപ കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടു. താരം ഇന്നു തന്നെ ജയില്‍ മോചിതനാകും.

സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന താരത്തിന് മാനുഷിക പരിഗണന നല്‍കി ജാമ്യമനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും വാദമുയര്‍ന്നു.  കെട്ടിച്ചമച്ച തെളിവുകളാണ് പോലീസ് ഹാജരാക്കിയതെന്നും ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു കഴിഞ്ഞ വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സല്‍മാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വാദം കേള്‍ക്കു ന്ന ജഡ്ജി ഉള്‍പ്പെടെ 87 പേരെ സ്ഥലം മാറ്റിയിരുന്നു.

ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തടവ് ശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. ജഡ്ജ് ദേവ് കുമാര്‍ ഖാത്രിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ജാമ്യീപേക്ഷയില്‍ വാദം കേള്‍ക്കേണ്ട ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിക്കും സ്ഥലം മാറ്റമുണ്ട്.

സംസ്ഥാനത്തെ 87 ജഡ്ജുമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി പുറത്തുവിട്ടു. ജഡ്ജുമാരുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് നവമാധ്യമങ്ങളില്‍ ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങള്‍ നടക്കാറ്. എന്നാല്‍ ഇത്തവണ സ്ഥലംമാറ്റം നേരത്തേയാണ്. സല്‍മാന് ശിക്ഷവിധിച്ച ജഡ്ജ് ഖാത്രിക്ക് പകരം ഉദയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചത്.

1998ലാണ് ഷൂട്ടിംഗ് ലോക്കേഷനില്‍ വെച്ച് സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണ മൃഗത്തെ വേട്ടയാടുന്നത്. സല്‍മാന് പുറമെ മറ്റു ചില നടന്മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് താരം ഇപ്പോള്‍.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്‍മാന്‍ ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.

കേസില്‍ നടന്‍ അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്.

സല്‍മാന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.

ജോധ്പുര്‍: സിനിമ സെറ്റില്‍ വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സല്‍മാന്‍ ഖാന് 6 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. എന്നാല്‍ കേസില്‍ നടന്‍ അപ്പീല്‍ പോകാനാണ് സാധ്യത. സമാന കേസില്‍ 2007ലുണ്ടായ വിധിയെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ ഒരാഴ്ച ജയില്‍ വാസം അനുഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് താരത്തെ കോടതി കുറ്റവിമുക്തനാക്കി.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടി പിടിക്കുന്നത്. സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.

സല്‍മാന് ഏറ്റവും കൂടിയ ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 2002ല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ സല്‍മാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് ഹൈക്കോടതി അന്ന് റദ്ദാക്കിയത്.

കൊ​ല്ലം: വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു കീ​ഴ​ട​ക്കി​യ ച​ല​ച്ചി​ത്ര ന​ട​ന്‍ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ണ്ണൂ​റു​ക​ളി​ല്‍ വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ശ്ര​ദ്ധേ​യ​നാ​യ​താ​ണ് അ​ജി​ത്ത്. നിരവധി സിനിമ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. അവിടെ ജനിച്ചു വളർന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേർത്തത്.
സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അവസരം നൽകുകയായിരുന്നു. 1983 ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ.

1989 ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി. 2012 ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നെന്നും അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത ചിലര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ സിനിമയാണതെന്നും സംവിധായകന്‍ എം.എ നിഷാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആസിഫ് അലി, റിമ കല്ലിങ്കല്‍, അര്‍ച്ചന കവി, കൈലേഷ് എന്നിവര്‍ ചേര്‍ന്ന് ആഭിനയിച്ച ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. ഇതേ തുടര്‍ന്ന് നിഷാദിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇപ്പോഴിതാ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുമായി നിഷാദ് വീണ്ടും എത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിഷാദിന്റെ പ്രതികരണം. ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണെന്നു നിഷാദ് പറയുന്നു. എന്നാല്‍ ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ എന്നതാണ് സത്യം.

അവിടെയാണ്, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. നിഷാദ് പറയുന്നു. കൂടാതെ ഉദയനാണ് താരം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേടേയ് എന്ന ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

സിനിമ ഒരു തമാശക്കളിയല്ല, അവിടെ വിജയവും പരാജയവുമാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത്. ഏറ്റവും വലിയ തമാശ എന്താണെന്നു വച്ചാല്‍ ചില അഭിനേതാക്കളുടെ വിചാരം അവര്‍ക്ക് എല്ലാം ചേരുമെന്നാണ്. ചില കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കൂ.

അവിടെയാണ്, മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും മഹത്വം നമ്മളറിയുന്നത്. അതൊരു സത്യം മാത്രം. സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ് സഹോ..അത് അപ്രിയമാണെങ്കില്‍.

ബോജ്പുരി സൂപ്പര്‍സ്റ്റാറും പാട്ടുകാരനുമായ പവന്‍ സിങ് മര്‍ദ്ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത് സഹതാരം അക്ഷര സിംഗാണ്. പരാതിയെ തുടര്‍ന്ന് പവന്‍ സിങിനെതിരെ പോലീസ് കേസെടുത്തു. പാതിരാത്രിയില്‍ സൂപ്പര്‍ സ്റ്റാറിന്റെ പ്രകടനം കണ്ട് നടി ഞെട്ടിപ്പോയി. മദ്യപിച്ച് ബോധമില്ലാതെ വന്ന പവന്‍ അക്ഷരയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് തന്റെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പവനെ അക്ഷര തടഞ്ഞതാണ് പ്രകോപന കാരണമായത്. അക്ഷരയെ പവന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. അക്ഷരയെ രക്ഷിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെയും പവന്‍ തല്ലിയതായി പരാതിയുണ്ട്. കൈകള്‍ക്ക് സാരമായി പരുക്കേറ്റ അക്ഷരയെ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയല്‍ എത്തിച്ചത്.

ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. സില്‍വാസ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അക്ഷര മുംബൈയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, അടുത്തിടെ പവന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. പവന്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്ന ആരോപണവുമായി അക്ഷര നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു.

സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരനായ സാലിയുടെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷപ്പെട്ടത് ഒരു ഫോണ്‍വിളിയിലാണ്. ദുബായിലെ മുഹൈസിലാണ് സാലിയും കുടുംബവും താമസിക്കുന്നത്. രാത്രി ജോലിക്കു ശേഷം തിരികെ വരുന്ന സുഹൃത്തിന്റെ ഫോണ്‍വിളിയെ നന്ദിയോടെ ഓര്‍ക്കുകയാണ് സാലി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സാലിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ അനീസ് രാത്രി രണ്ടു മണിക്കു ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ സാലിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തീയും പുകയും കണ്ടു. ഇതേ തുടര്‍ന്ന് അനീസ് സാലിയെ ഫോണ്‍ വിളിച്ചു. ‘നീ താമസിക്കുന്ന കെട്ടിടത്തിനു താഴെ വലിയ ജനക്കൂട്ടവും ആംബലുന്‍സും ഉണ്ട്. നീ ഇപ്പോള്‍ എവിടെയാണ് ?’

അനീസിന്റെ ഫോണ്‍ സന്ദേശം ലഭിച്ച സാലി എഴുന്നേറ്റ് കെട്ടിടത്തിന്റെ താഴെക്ക് നോക്കി. വലിയ ജനക്കൂട്ടം മുകളിലേക്ക് നോക്കി നില്‍കുന്ന കണ്ട സാലി അപകടം മണത്തു. ഉടന്‍ തന്നെ ഉറങ്ങികിടന്ന ഭാര്യയേയും മൂന്നു മക്കളെയും വിളിച്ചു ഉണര്‍ത്തി താഴെ ഇറങ്ങാനായി ശ്രമിച്ചു. പക്ഷേ വാതില്‍ തുറന്നപ്പോള്‍ കറുത്ത പുക കാരണം പുറത്ത് ഇറങ്ങാന്‍ സാധിച്ചില്ല.

മരണത്തിനും ജീവനും ഇടയില്‍ ആളുകളുടെ സഹായം തേടി സാലിയും കുടുംബവും ബാല്‍ക്കണിയില്‍ അഭയം പ്രാപിച്ചു. താഴെകൂടി നില്‍ക്കുന്ന ജനക്കൂട്ടത്തോടെ രക്ഷിക്കാനായി അപേക്ഷിച്ചു. അവരില്‍ പലരും സാലിയെയും കുടുംബത്തെയും സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നിട്ടും കുട്ടികള്‍ പേടിച്ച് കരഞ്ഞു.

അല്പസമയത്തിനു ശേഷം അടഞ്ഞ വാതില്‍ തള്ളി തുറന്ന് വന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനാണ് സാലിയേയും കുടുംബത്തെയും രക്ഷിച്ചത്. തന്നെ പിന്തുടരാന്‍ നിര്‍ദേശം നല്‍കിയ ശേഷം അയാള്‍ തങ്ങളെയും കൂട്ടി ഇരുളിനെ വകഞ്ഞു മാറ്റി പുകയിലൂടെ നടന്ന് താഴെ എത്തിയതായി സാലി ഓര്‍ക്കുന്നു.

RECENT POSTS
Copyright © . All rights reserved