Movies

ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണം നേ​രി​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ ന​ട​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​യോം​ഗ്ജു സ​ർ​വ​ക​ല​ശാ​ല​യി​ൽ ഡ്രാ​മ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ജോ ​മി​ൻ​കി(52) ആ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും സി​നി​മ​ക​ളി​ലും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം മി​ൻ​കി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി എ​ട്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു‌​ട​ർ​ന്നു മി​ൻ​കി​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ മി​ൻ​കി വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു.

മീ ​ടൂ ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ലും ക​ലാ​രം​ഗ​ത്തു​മു​ള്ള നി​ര​വ​ധി പേ​ർ​ക്കെ​തി​രെ പീ​ഡ​നാ​രോ​പ​ണം ഉ​യ​രു​ന്ന​ത്.

കൊച്ചി: നടന്‍ പൃഥ്വിരാജ് സിനിമാ നിര്‍മ്മാണ മേഖലയിലേക്ക്. പുതിയ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. പുതിയ നിര്‍മ്മാണ സംരഭം ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിക്കുമെന്ന് പൃഥ്വിരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലാണ് പൃഥ്വിയുടെ സിനിമാ കമ്പനി പ്രഖ്യാപനം. കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കമ്പനി പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയ കുറിപ്പ്.

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. ഇപ്പോള്‍ അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിര്‍മാണ കമ്പനി കൂടി! എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിര്‍മാണ മേഖലക്ക് ഒരു പുത്തന്‍ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാന്‍ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മള്‍ എങ്ങനെ ഒരു പടി കൂടുതല്‍ അടുക്കുന്നു?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തുടര്‍ന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, സുപ്രിയയും ഞാനും അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

പുരസ്കാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി. രാജേഷ് പിള്ളയുടെ ഓര്‍മയിലാണ് മഹേഷ് നാരായണന്‍റെ ടേക്ക് ഓഫ് ഒരുങ്ങിയത്. കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നുവെന്നായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രന്‍സിന്‍റെ പ്രതികരണം. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മലയാളസിനിമയുടെ നല്ലകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് അലന്‍സിയര്‍ പ്രതികരിച്ചു.

അവാര്‍ഡുകള്‍ ഇങ്ങനെ

2017 ലെ മികച്ച മലയാള സിനിമ ‘ഒറ്റമുറി വെളിച്ചം’. മികച്ച നടന്‍ ഇന്ദ്രന്‍സാണ്, ചിത്രം ആളൊരുക്കം, നടി പാര്‍വതി, ചിത്രം ടേക്ക് ഓഫ്. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍, ചിത്രം – ഈ.മ.യൗ.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന് ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി. മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര എന്നിവരാണ് ബാലതാരങ്ങള്‍.

ക്യാമറമാന്‍ മനേഷ് മാധവ്. സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത് , ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. സംഗീതസംവിധായകന്‍ – എം.കെ.അര്‍ജുനന്‍. മികച്ച ഗാനരചന; പ്രഭാവര്‍മ.

പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍. ഗായകന്‍ – ഷഹബാസ് അമന്‍. ഗായിക – സിതാര കൃഷ്ണകുമാര്‍. ടി.വി.ചന്ദ്രന്‍ അധ്യക്ഷനായ ജൂറിയുടെ തിരഞ്ഞെടുത്ത് പുരസ്ക്കാരങ്ങള്‍ പ്രഖ്യപിച്ചത് മന്ത്രി എ.കെ.ബാലനാണ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയമികവിന് ഇന്ദ്രന്‍സിനാണ് മികച്ച നടനുള്ള പുരസ്‌കാരം. ടേക്ക്ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. രാഹുല്‍ ജി. നായര്‍ സംവിധാനം ചെയ്ത ഒറ്റമുറിവെളിച്ചമാണ് ഏറ്റവും മികച്ച ചിത്രം. ഇ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

അലന്‍സിയര്‍ ആണ് മികച്ച സ്വഭാവനടന്‍ മികച്ച സ്വഭാവനടിയായി ഈമയൗവിലെ അഭിനയത്തിന് മോളി വത്സന്‍ തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരി ബൈജുവാണ് ജനപ്രിയ ചിത്രം. ഏദന്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഭയാനകം എന്ന ചിത്രത്തിലൂടെ എം.കെ.അര്‍ജുനന്‍ മികച്ച സംഗീതസംവിധായകനായി. മായാനദിയിലെ ഗാനത്തിലൂടെ ഷഹബാസ് അമന്‍ മികച്ച ഗായകനും വിമാനത്തിലെ പാട്ടിലൂടെ സിതാര കൃഷ്ണകുമാര്‍ മികച്ച ഗായികയുമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച നവാഗത സംവിധായകന്‍.

മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രന്റെ അധ്യക്ഷതയിലുള്ള പുരസ്‌കാര നിര്‍ണ്ണയ ജൂറിക്കു മുന്നില്‍ 110 ചിത്രങ്ങള്‍ പരിഗണനയ്ക്കു വന്നു. ഇവയില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു.

തമിഴ്‌നാട്ടിലെ ബിജെപി പുതിയ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഭരണം പിടിക്കുക എന്നത് ബിജെപി വളരെക്കാലമായി ലക്ഷ്യമിടുന്നതാണ്. ഭരണകക്ഷിയായ പളനിസ്വാമിയുടെ എഐഎഡിഎംകെ മോദിയോട് നേരത്തെ തന്നെ വിധേയത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നലത് മതിയാവില്ല തമിഴര്‍ ബിജെപിയെ സ്വീകരിക്കാന്‍. കാരണം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വികാരം തമിഴര്‍ക്കിടയിലുണ്ട്. എരിതീയിൽ എണ്ണയൊഴിക്കുകയാണ് പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്നതടക്കമുള്ള ഭീഷണി കൊണ്ട് ബിജെപി ചെയ്തത്. ഇതാ അടുത്ത വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നു

നടന്‍ ആര്യയുടെ വിവാഹത്തിനുള്ള റിയാലിറ്റി ഷോ ആയ എങ്ക വീട്ട് മാപ്പിളൈ, വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ കലക്ക പോവത് യാര് എന്നിവയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്.

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായുള്ള റിയാലിറ്റി ഷോയാണ് എങ്ക വീട്ട് മാപ്പിളൈ. 16 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ആള്‍ ആര്യയുടെ വധുവാകും. ഈ റിയാലിറ്റി ഷോ നേരത്തെ തന്നെ വിവാദങ്ങളില്‍ അകപ്പെട്ടതാണ്.

വിവാഹത്തെ പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പോലും കച്ചവടമാക്കുന്നു എന്നതാണ് പരിപാടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. കളേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് എതിരെ തമിഴ്‌നാട്ടിലെ ബിജെപി ഉന്നയിക്കുന്ന ആരോപണം ഗുരുതരമാണ്.

ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. തമിഴിലെ പ്രമുഖ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി പങ്കെടുത്ത പരിപാടിയുടെ എപ്പിസോഡിന് എതിരെയാണ് ലൗ ജിഹാദ് ആരോപണവുമായി തമിഴ്‌നാട്ടിലെ ബിജെപി രംഗത്ത് വന്നിരിക്കുന്നത്.

ജന്മം കൊണ്ട് മലയാളിയായ ആര്യ കാസര്‍കോട്ടെ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നുള്ള ആളാണ്. യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ്. സിനിമാ താരമായപ്പോഴാണ് ജംഷാദ് ആര്യയായത്. ഈ പശ്ചാത്തലത്തില്‍ വരലക്ഷ്മി മത്സരാര്‍ത്ഥികളില്‍ ചിലരോട് ചോദിച്ച ചോദ്യമാണ് ബിജെപി ലൗ ജിഹാദ് എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്.

വരലക്ഷ്മി ചോദിച്ചത്, വിവാഹം കഴിക്കുന്നതിന് മതം മാറാന്‍ ആര്യ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകുമോ എന്നാണ്. മത്സരാര്‍ത്ഥികളായ ചില യുവതികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് തന്നെ പ്രതികരിച്ചു. എന്നാല്‍ ചിലര്‍ അല്ലെന്ന തരത്തിലും പ്രതികരിച്ചു.

ഈ എപ്പിസോഡിന് എതിരെയാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്ത് വന്നിരിക്കുന്നത്. ഈ റിയാലിറ്റി ഷോ ലൗ ജിഹാദാണ് എന്ന് ആരോപിക്കുന്ന ട്വീറ്റിനെ പിന്തുണച്ച് കൊണ്ടാണ് രാജയുടെ ട്വീറ്റ്. മതത്തെക്കുറിച്ച് തങ്ങള്‍ ചോദിച്ചാല്‍ വര്‍ഗിയത, ഇത് നാണക്കേടാണ് എന്നാണ് എച്ച് രാജ ട്വീററ് ചെയ്തിരിക്കുന്നത്.

മാസത്തിലോ ആഴ്ചയിലോ തന്റെ ഒരു ദിവസം ബച്ചന്‍ ആരാധകർക്കായി മാറ്റിവെക്കാറുമുണ്ട്.  എത്ര തിരക്കാണെകിലും താരത്തിന്റെ ആ ശീലം തുടർന്ന് പോകുന്നു ആ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് എത്തുക.

Amitabh Bachchan greeting his fans outside his residence.

ഇക്കഴിഞ്ഞ ഞായറാഴ്ചയും ബച്ചന്‍ ആരാധകരെ കാണാന്‍ എത്തി. ഗേറ്റ് തുറന്ന് ആരാധകര്‍ക്ക് നേരെ അദ്ദേഹം കൈവീശി കാണിച്ചു. ബച്ചനെ കാണാന്‍ ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞു. ഇതിനിടെ ഒരു കൊച്ചുമിടുക്കി സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ബച്ചനെ കാണാന്‍ അകത്തേക്ക് കടന്നു.

Amitabh Bachchan's Sunday Was Made By A Tiny Fan Who 'Braved The Crowd'

തുടര്‍ന്ന് അദ്ദേഹത്തെ നോക്കി കൈവീശി കാണിച്ചു.അദ്ദേഹം അവളെ അടുത്തേക്ക് വിളിച്ചു.

അവള്‍ തന്റെ ആഗ്രഹം ബച്ചനെ അറിയിക്കുകയും ചെയ്തു. കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. എന്തായാലും തന്റെ ആഗ്രഹം സാധിച്ച ശേഷമാണ് ആ പെണ്‍കുട്ടി അവിടെ നിന്ന് പോയത്.

ഈ സംഭവത്തെ കുറിച്ച് ബച്ചന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വിവരിച്ചത്. ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

പൂമരം എബ്രിക് ഷൈൻ ചിത്രം റിലീസ് മാറ്റി മാറ്റി പ്രേക്ഷകരെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് . ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരപുത്രന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി സിനിമാലോകവും കാത്തിരിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ട്. ഇടയ്ക്ക് ചിത്രത്തിലെ രണ്ട് ഗാനങ്ങളും പുറത്തുവിട്ടിരുന്നു.

ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ പ്രക്ഷകരുടെ പ്രതീക്ഷ വര്‍ധിക്കുകയായിരുന്നു. എന്നാല്‍ അടിക്കടിയുള്ള റിലീസ് പ്രഖ്യാപനവും മാറ്റിവെക്കലും കാരണം പൂമരം ഇപ്പോള്‍ ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്. പൂമരം എന്നെങ്കിലും റിലീസ് ചെയ്യുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ട്രോളര്‍മാര്‍ വിടാതെ പിന്തുടരുകയാണ് ഈ സിനിമയെ.

പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമിനെപ്പോലെ ബാലതാരമായി പ്രേക്ഷക മനസ്സില്‍ ചേക്കേറിയതാണ്. ആരാധകര്‍ ഒന്നടങ്കം കാത്തിരുന്നൊരു സിനിമാപ്രവേശം കൂടിയായിരുന്നു അത്. പൂമരത്തിന് ശേഷമാണ് ആദിയെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിപ്പോ റിലീസായി ഗംഭീരമായി മുന്നേറുകയാണ്. പ്രണവ് ഹിമാലയത്തിലേക്ക് പോവുകയും ചെയ്തു. എന്നാണ് കാളിദാസന്റെ നമ്പര്‍ വരുന്നതെന്ന ചര്‍ച്ചയിലാണ് പാര്‍വതിയും ജയറാമും.

പൂമരം കൊണ്ട് കപ്പലൊന്നും വേണ്ടായിരുന്നു ചെറിയ തോണിയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് താരകുടുംബം.

 

കലാഭവന്‍ മണിയുടെ സ്മരണ പുതുക്കി ചാലക്കുടി. ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകരും നിരവധി ആരാധകരും അണിനിരന്ന അനുസ്മരണ സമ്മേളനത്തില്‍ നിറഞ്ഞുനിന്നത് മണിയുടെ പാട്ടുകള്‍തന്നെ.

kalabhavan-mani-13

മണിയുടെ വീട്ടില്‍ ഒരുക്കിയ സ്മൃതിമണ്ഡപത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാവിലെ പുഷ്പാര്‍ച്ചന നടത്തി. ചാലക്കുടി കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു.

മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ചലച്ചിത്ര താരം ഹണി റോസ് ചാലക്കുടിയില്‍ എത്തിയിരുന്നു. കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു കൊടുക്കുന്നതിന്റെ തറക്കല്ലിടല്‍ ചടങ്ങും നടന്നു. കാസ്കോഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വീടു നിര്‍മാണം. പോട്ട സ്വദേശിനിയായ സുഷമയ്ക്കും കുടുംബത്തിനുമാണ് വീടു പണിയുന്നത്. ഫുട്ബോള്‍ താരങ്ങളായ ഐ.എം.വിജയനും ജോപോള്‍ അഞ്ചേരിയും സംയുക്തമായാണ് തറക്കലിടല്‍ കര്‍മം നടത്തിയത്.മണിയുടെ ജീവിതം ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന പേരില്‍ വെള്ളിത്തിരയില്‍ ഉടനെത്തും. വിനയനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോൺ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഏതാനും ആഴ്ചകൾക്കു മുന്‍പാണ് സണ്ണിയുടെയും ഡാനിയലിന്റെയും ജീവിതത്തിലേക്ക് രണ്ട് കൺമണികൾ കൂടി എത്തിയത്. ഇരട്ടക്കുട്ടികളുടെ അമ്മയായത് താരം തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഒപ്പം മൂന്നുമക്കൾക്കൊപ്പമുള്ള കുടുംബ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. എല്ലാം ദൈവ നിശ്ചയമാണെന്നും മൂന്നു കുഞ്ഞുങ്ങളുടെ മാതാപിതാക്കളായതിൽ അളവറ്റ ആഹ്ലാദമാണ് അനുഭവപ്പെടുന്നതെന്നും സണ്ണി ലിയോൺ പറയുന്നു.

കഴിഞ്ഞ വർഷമാണ് ആരാധകരെ അത്ഭുതപ്പെടുത്തി സണ്ണിയും ഡാനിയലും 21 മാസം പ്രായമുള്ള നിഷയെ ദത്തെടുത്തത്. ഇപ്പോൾ നിഷയ്ക്ക് കൂട്ടായി ആഷറും നോവയും കൂടി എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സണ്ണിയും ഡാനിയലും.

 

അന്തരിച്ച ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിക്ക് തൊണ്ണൂറാമത് ഓസ്കാർ വേദിയിൽ ആദരം. ശ്രീദേവിയെ കൂടാതെ ഇന്ത്യൻ ഇവർ ഗ്രീൻ സ്റ്റാർ ശശി കപൂർ ബോഗെർ മൂറെ,​ ജൊനാഥൻ ഡെമി,​ ജോർജ് റോമെറോ. ഹാരി ഡീൻ സ്റ്റാന്റൺ,​ ജെറി ലെവിസ്,​ ഴാൻ മൊറെയു,​ മാർട്ടിൻ ലാൻഡൗ എന്നിവർക്കും ഓസ്കാർ വേദിയിൽ ആദരം അർപ്പിച്ചു. ഫെബ്രുവരി 24നാണ് ദുബായില്‍ വച്ച് ശ്രീദേവി അന്തരിച്ചത്. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി കുടുംബസമേതം ദുബായില്‍ എത്തിയത്. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചത്. മരണത്തില്‍ ഉയര്‍ന്ന സംശയങ്ങളാണ് മൃതദേഹം എത്താന്‍ വൈകിയത്. മുംബൈ ലോഖണ്ഡ്‌വാലയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ചയാണ് ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചത്.

RECENT POSTS
Copyright © . All rights reserved