Movies

കൊച്ചി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പത്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന കേരളഘടകം. പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിക്കണം എന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് അറിയിച്ചു. വിഷയത്തില്‍ രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ റാണാവത്ത് അറിയിച്ചു.

പത്മാവതിനെതിരെ അതി രൂക്ഷമായ അക്രമങ്ങളും പ്രതിഷേധങ്ങളുമാണ് ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം പത്മാവതിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെക്കുറിച്ച് സിനിമ ചെയ്യുമെന്ന് കര്‍ണി സേന അറിയിച്ചു. കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പത്മാവത് റിലീസ് ചെയ്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു പത്മാവതിയെന്ന പേര് മാറ്റി പത്മാവത് എന്നാക്കിയത്. ചിത്രം റിലീസ് ചെയ്ത ബലേഗാവിലെ തീയേറ്ററിന് നേരെ കര്‍ണി സേന പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ചിത്രം മൂന്നൂറിലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. രാവിലെ തന്നെ സിനിമ കാണാന്‍ സുചിത്രയും കൂട്ടരും എത്തി. എറണാകുളം പത്മ തിയേറ്ററില്‍ ആന്റണി പെരുമ്പാവൂരും ഷാജി കൈലാസും എത്തിയിരുന്നു.

സിനിമ കണ്ട് പുറത്തിറങ്ങിയ സുചിത്രയ്ക്ക് മകന്റെ അഭിനയത്തെക്കുറിച്ച് പറയാനായില്ല. അവന്‍ എങ്ങനെയാണോ ഞങ്ങള്‍ കാണുന്നത് അത് തന്നെയാണ് സിനിമയിലും കണ്ടത് എന്നാണ് സുചിത്ര പറഞ്ഞത്. മറ്റൊന്നും പറയാനാവാതെ സന്തോഷത്തില്‍ സുചിത്രയും കണ്ണുനിറഞ്ഞു.

ഞങ്ങള്‍ കുഞ്ഞുനാള്‍ മുതല്‍ കാണുന്ന പ്രണവിനെ തന്നെയാണ് സിനിമയിലും കണ്ടതെന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞു.

കൊച്ചി: മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ആദിയിലെ രംഗങ്ങള്‍ റിലീസ് ചെയ്ത ദിവസം തന്നെ ചോര്‍ന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ചോര്‍ന്ന രംഗങ്ങള്‍ കണ്ടു കഴിഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ പുറത്തായ രംഗങ്ങള്‍ ഇതിനാലകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മകന്റെ ആദ്യസംരംഭം കൊഴുപ്പിക്കാനായി റസ്റ്റോറന്റിന്റ സീനിലാണ് അച്ഛനും അമ്മയുമെത്തുന്നത്. ഇതാദ്യമായിട്ടാണ് മോഹന്‍ലാലും സുചിത്രയും ഒരേ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട്. ഈ രംഗമാണ് പുറത്തായിരിക്കുന്നത്.

ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെതുടര്‍ന്ന് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് ആര്‍പി മാളിലെ പിവിആര്‍ മൂവിസിലാണ് പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധം നഷ്ടമായതിനെതുടര്‍ന്ന് ഇന്റര്‍വെല്ലിന് ശേഷം പ്രദര്‍ശനം മുടങ്ങുകയായിരുന്നു. ഷോ മുടങ്ങിയതോടെ ബഹളം വെച്ച പ്രേക്ഷകരെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.

അതേസമയം റിലീസ് ചെയ്ത ആദ്യ ദിനം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ആദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിക്കുന്ന ചിത്രം കൂടിയാണ്. പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കോഴിക്കോട്: പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെതുടര്‍ന്ന് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍പി മാളിലെ പിവിആര്‍ മൂവിസിലാണ് പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധം നഷ്ടമായതിനെതുടര്‍ന്ന് ഇന്റര്‍വെല്ലിന് ശേഷം പ്രദര്‍ശനം മുടങ്ങുകയായിരുന്നു. ഷോ മുടങ്ങിയതോടെ ബഹളം വെച്ച പ്രേക്ഷകരെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

അതേസമയം ഇന്ന് തീയേറ്ററുകളില്‍ എത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിക്കുന്ന ചിത്രം കൂടിയാണ്. പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ മാതാവിനെക്കുറിച്ച് സിനിമ നിര്‍മിക്കുമെന്ന് രജപുത്ര സംഘടനയായ കര്‍ണിസേന. സംഘടനയുടെ ചിത്തോര്‍ഗഡ് ഘടകമാണ ്ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പദ്മാവത് എന്ന ചിത്രം രജപുത്ര രാജ്ഞിയായിരുന്ന പദ്മാവതിയുടെ ചരിത്രത്തെ വികലമായ വ്യാഖ്യാനം ചെയ്യുന്നതാണെന്ന് ആരോപിച്ചാണ് സംവിധായകന്റെ അമ്മയെക്കുറിച്ച് സിനിമ നിര്‍മിക്കാന്‍ സംഘടന ഒരുങ്ങുന്നത്.

ലീല കീ ലീല എന്ന പേരിലായിരിക്കും ചിത്രം നിര്‍മിക്കുകയെന്നാണ് സംഘടന അറിയിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ചിത്രീകരണം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രജപുതി കര്‍ണി സേന, കല്‍വി ഘടകം പ്രസിഡന്റ് ഗോവിന്ദ് സിങ് ഖാന്‍ഗറോട്ട് പറഞ്ഞു. ഞങ്ങളുടെ അമ്മയെ ബന്‍സാലി അപമാനിച്ചു. ഇനി ബന്‍സാലിയുടെ അ്മ്മയെക്കുറിച്ച് ഞങ്ങളും സിനിമയെടുക്കുകയാണ്. അതില്‍ ബന്‍സാലിക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടാകുമെന്നും തങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഉപയോഗിക്കുന്നതെന്നുമാണ് ഗോവിന്ദ് സിങ് ന്യായീകരിക്കുന്നത്.

പദ്മാവത് വന്‍ വിവാദമാണ് റിലീസിനു മുമ്പ് സൃഷ്ടിച്ചത്. ചിത്രം തങ്ങളുടെ മാതാവിന് തുല്യയായ പദമാവതിയെ അപമാനിക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ആരോപിച്ച് വന്‍ പ്രതിഷേധങ്ങളുമായി കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തി. റിലീസ് ദിവസം സ്‌കൂള്‍ ബസിന് കല്ലെറിഞ്ഞു വരെയായിരുന്നു പ്രതിഷേധം. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടത്തിയ ശ്രമവും ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: പ്രതിഷേധവും അക്രമവും തുടരുന്നതിനിടെ റിലീസ് ചെയ്ത സഞ്ജയ് ലീല ഭന്‍സാലി ചിത്രം പത്മാവത് ആദ്യ ദിനം കണ്ടത് പത്തുലക്ഷം പേരെന്ന് നിര്‍മ്മാതാക്കള്‍. ഭീഷണിയും പ്രതിഷേധവും മുന്‍ കണ്ട് കനത്ത സുരക്ഷയിലാണ് ചിത്രം റിലീസ് ചെയ്തത്. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ 600 തി​യ​റ്റ​റു​ക​ളി​ലാ​ണ് ചിത്രം​ റി​ലീ​സ്​ ചെ​യ്ത​ത്.

ഭീ​ഷ​ണി​യെ ​തു​ട​ര്‍​ന്ന്​ രാ​ജ​സ്​​ഥാ​ന്‍, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ​്, ഗോ​വ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ചിത്രത്തിന്‍റെ റി​ലീ​സി​ങ്​ ന​ട​ന്നി​ല്ല. മ​റ്റ്​ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഭാ​ഗി​ക​മാ​യി​രു​ന്നു റി​ലീ​സി​ങ്​. ഉത്തര്‍പ്രദേശില്‍ കര്‍ണി സേന തിയേറ്ററുകള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചിത്രം കാണരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഉ​ത്ത​ര്‍​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ന്‍, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ചിത്രം റിലീസ് ചെയ്ത​ തി​യ​റ്റ​റു​ക​ള്‍ക്ക് നേരെ വ്യപക അക്രമമുണ്ടായി. കേ​ര​ള​ത്തി​ല്‍ റി​ലീ​സി​ങ്​ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. അ​തി​നി​ടെ, സി​നി​മ റി​ലീ​സ്​ ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ച്ച നാ​ല്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്കും അ​ക്ര​മം ന​ട​ത്തി​യ ശ്രീ ​രാ​ഷ്​​ട്രീ​യ ര​ജ്​​പു​ത്​ ക​ര്‍​ണി​സേ​ന​ക്കു​മെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ല്‍​കി​യ ഹ​ര​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. അ​ഭി​ഭാ​ഷ​ക​ന്‍ വി​നീ​ത്​ ധ​ണ്ട, കോ​ണ്‍​​ഗ്ര​സ്​ അ​നു​ഭാ​വി ത​ഹ്​​സീ​ന്‍ പൂ​ന​വാ​ല എ​ന്നി​വ​രാ​ണ്​ ഹ​ര​ജി​ക്കാ​ര്‍. ഹ​ര​ജി​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കു​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ന്‍​വി​ല്‍​ക​ര്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങി​യ ​െബ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഭാവനയുടെ വിവാഹ റിസപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേരാണ് പങ്കെടുത്തത്. നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവായ നവീനും വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍.

കോക്കനട്ട് വെഡ്ഡിംഗ് സിനിമാസ് പകര്‍ത്തിയ ഭാവനയുടെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ കാണാം.

മുബൈ: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പദ്മാവത് ഫേസ്ബുക്ക് ലൈവില്‍. ചിത്രത്തിന്റെ തീയേറ്റര്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തായിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ ലൈവ് വന്ന സമയത്ത് ഏതാണ്ട് പതിനേഴായിരത്തില്‍ അധികം പേരാണ് ചിത്രം കണ്ടത്.

രജ്പുത്ര റാണിയായ പത്മാവതിയുടെ കഥപറയുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ പ്രധാന വേഷത്തിലെത്തുന്നു. ദീപികയെ കൂടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. രജ്പുത്ര റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കെല്ലെന്ന് രജപുത് കര്‍ണിസേന ഭീഷണി മുഴക്കിയിരുന്നു. സംഘപരിവാറും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഏറെ മാറ്റങ്ങള്‍ വരുത്തി പ്രദര്‍ശനത്തിന് അനുമതി നേടിയ പദ്മാവത് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സാഹചര്യത്തില്‍ റിലീസ് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമ റിലീസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. ചിത്രത്തിന്റെ പേരില്‍ വരുത്തിയ മാറ്റമുള്‍പ്പെടെ 26 തിരുത്തലുകള്‍ വരുത്തിയാണ് സെന്‍സര്‍ ബോര്‍ഡ് പദ്മാവതിന് റിലീസ് അനുമതി നല്‍കിയത്.

പൂര്‍ണമായും കുട്ടനാടിന്റെ ഉള്ളറകളിലൂടെ ചലച്ചിത്രാസ്വാദകര്‍ നടത്തിയ ബോട്ട് യാത്രയാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപീകൃതമായ ഗോഡ്‌സ് ഓണ്‍ സിനിമ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഇത്തരമൊരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. കോട്ടയം കോടിമത ബോട്ട് ജെട്ടിയില്‍ നിന്ന് സാധാരണ ഓര്‍ഡിനറി ബോട്ടില്‍ 18 രൂപയ്ക്ക് ടിക്കറ്റും എടുത്ത് ആലപ്പുഴ വരെയായിരുന്നു ഇവരുടെ യാത്ര. ഈ യാത്രയില്‍ കേരളത്തിന്റെ പല ഭാഗത്തു നിന്നും ഫേസ് ബുക്ക്, വാട്ട്‌സ് അപ്പ് ഗ്രൂപ്പിലൂടെ കൂടിയ ചലച്ചിത്ര പ്രവര്‍ത്തകരാണ് ഒത്തുചേര്‍ന്നത്.

യാത്രയിലൂടനീളം അതുവരെ അപരിചിതരായിരുന്ന ഇവര്‍ക്കിടയില്‍ ചലച്ചിത്ര വിശേഷങ്ങളും നിരൂപണങ്ങളും സംവാദങ്ങളും നിറഞ്ഞു നിന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഈ ബോട്ട് യാത്രയില്‍ പങ്കാളികളായി. വേമ്പനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിച്ച് നീങ്ങിയ ഈ യാത്രയ്ക്ക് മാധ്യമ പ്രവര്‍ത്തകനായ സോണി കല്ലറയ്ക്കലാണ് നേതൃത്വം നല്‍കിയത്. ഉച്ചവരെ കായല്‍ സൗന്ദര്യം ആസ്വദിച്ച ശേഷം ആലപ്പുഴ രൂചിക്കൂട്ടുകള്‍ ചേര്‍ത്ത ഉച്ചഭക്ഷണവും കഴിച്ച് തീക്ഷ്ണമായ വെയിലില്‍ പോലും സിനിമാ ലോകത്തെ മാനറിസങ്ങള്‍ ചര്‍ച്ച ചെയ്ത് ഇവര്‍ ആലപ്പുഴ ബീച്ചില്‍ ഒത്തുചേര്‍ന്നു.

ഇതില്‍ പലരും ഈ ബോട്ട് യാത്രയിലൂടെയാണ് ആദ്യമായി കാണുന്നതുപോലും. പിന്നീട് ഒരു കുടുംബാംഗങ്ങളെ പോലെ പിരിയുകയായിരുന്നു. ഒരുപാട് വൈകിക്കിട്ടിയ സൗഹ്യദമെങ്കിലും അത് ഒരു ജന്‍മം മുഴുവനും അനുഭവിച്ച പോലെ കേള്‍ക്കുവാനും പറയുവാനും കാണുവാനുമുള്ള ഒരു കൂട്ടായ്മക്കാണ് ഈ ബോട്ട് യാത്ര വഴിതെളിച്ചത്. എല്ലാവര്‍ക്കും ലക്ഷ്യം ഒന്നുമാത്രം. തങ്ങളെ ഈ രീതിയില്‍ ഒന്നിപ്പിച്ച ഗോഡ്‌സ് ഓണ്‍ സിനിമ ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ ഒന്നിച്ചുള്ള ഒരു സിനിമ. ഈ ബോട്ട് യാത്രയില്‍ ഒത്തുചേര്‍ന്ന ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ നാളത്തെ മലയാള സിനിമയുടെ വാഗ്ദാനങ്ങളാണെന്ന് നിസംശയം പറയാന്‍ സാധിക്കും.

2.30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ബോട്ട് യാത്ര കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയും കടന്നു പോകുന്നു. വിജനമായ കായല്‍ തുരുത്തുകളും തെങ്ങിന്‍ തോപ്പുകളും കുട്ടനാട്ടിലെ ജീവിത കാഴ്ചകളും യാത്രയുടെ ഭാഗമായി അടുത്ത് കാണാനാകും. ആയതിനാല്‍ തന്നെ ഈ ചലച്ചിത്ര പ്രേമികള്‍ക്ക് ഇത് മനം കുളിര്‍പ്പിക്കുന്ന ഒരു വിരുന്നായിരുന്നു.

ഇനി ഗോഡ് സോണ്‍ സൊസൈറ്റിയുടെ പിറവി. സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്ന കുറെപ്പേര്‍ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ആദ്യമായി ഒത്തുചേരുകയായിരുന്നു. ആ കൂട്ടായ്മ പല സിനിമാ ചര്‍ച്ചകള്‍ക്കും വഴിവച്ചു. ഇവരില്‍ പലരും സിനിമയുടെ പല മേഖലകളെക്കുറിച്ച് അറിവുള്ളവരായിരുന്നു. പക്ഷേ, സിനിമയില്‍ എത്തിപ്പെടാന്‍ ഇവര്‍ക്കൊന്നും ആവശ്യത്തിന് പിന്‍ബലമോ പണമോ ഇല്ലായിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒത്തുചേര്‍ന്ന ഈ ഗ്രൂപ്പ് പിന്നീട് 2016ല്‍ ഗോഡ്‌സ് ഓണ്‍ സിനിമ ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ ഒരു സൊസൈറ്റി രൂപീകരിച്ച് മിറക്കിള്‍ എന്ന ആദ്യ ഹോം സിനിമ ചെയ്ത് സിനിമ മേഖലയില്‍ ചുവടുറപ്പിക്കുകയായിരുന്നു.

ഈ സൊസൈറ്റിയുടെ ആദ്യ സംരംഭമായ മിറക്കിളിന് പണം കണ്ടെത്തിയത് അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് സ്വന്തം പോക്കറ്റില്‍ നിന്നാണ്. അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവരാകട്ടെ സംഘടനയുടെ അംഗങ്ങള്‍ തന്നെ. ആയതിനാല്‍ തന്നെ ഈ ഫിലിം വളരെയേറെ മാധ്യമ ശ്രദ്ധനേടുകയും ചെയ്തു. മിറക്കിള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇവര്‍ക്ക് ആവേശമായി. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ മഴയ്ക്ക് മുന്നേ എന്ന ഷോര്‍ട്ട് ഫിലിമും, കാത്തിരുന്ന വിളി, പൊതിച്ചോറ് തുടങ്ങിയ സീറോ ബഡ്ജറ്റ് സിനിമകളും ചെയ്ത ശ്രദ്ധയാകര്‍ഷിക്കാനും ഈ ഗ്രൂപ്പിന് കഴിഞ്ഞു എന്നതാണ് നേട്ടം.

മഴയ്ക്ക് മുന്നേ എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥയും തിരക്കഥയും സംവിധാനവും ക്യാമറയുമെല്ലാം കൈകാര്യം ചെയ്തതും അംഗങ്ങള്‍ തന്നെ. ചെറിയ ഗ്രൂപ്പായി തുടങ്ങിയ ഈ സൊസൈറ്റിക്ക് ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമെല്ലാമായി മലയാളികളായ 250 ഓളം സജീവ അംഗങ്ങളുണ്ട്. ഒരു തിരക്കഥാ ബാങ്ക് എന്ന പ്രവര്‍ത്തനവുമായി ഇപ്പോള്‍ സൊസൈറ്റി മുന്നോട്ട് നീങ്ങുന്നു. സിനിമാ മേഖലയില്‍ നല്ല തിരക്കഥാകൃത്തുകളെ സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.

ഗോഡ്‌സ് ഓണ്‍ സിനിമ ചാരിറ്റബിള്‍ സൊസൈറ്റിയെയും ഈ ബോട്ട് യാത്രയെയും പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക…മൊബൈല്‍ : 9496226485

മലയാള സിനിമയുടെ നായക പദവിയിലേക്ക് ചുവട് വെയ്ക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസ അര്‍പ്പിച്ച് സുഹൃത്തും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ആദിയുടെ റിലീസിന് മുന്നോടിയായിട്ടാണ് ദുല്‍ഖര്‍ പ്രണവിനും സിനിമയ്ക്കും ആശംസ അര്‍പ്പിച്ചിരിക്കുന്നത്. ‘പ്രണവിന്റെ സിനിമാ പ്രവേശനത്തില്‍ കുടുംബം ആകാംക്ഷയിലാണ്. പക്ഷെ, അവര്‍ക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു നീ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാനാണെന്ന്’ – ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നിന്റെ ഓരോ വിജയത്തിലും കൈയടിയുമായി ഞാനുണ്ടാകും എനിക്ക് ഇല്ലാതെ പോയ കുഞ്ഞ് അനുജനാണ് നീ എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും പ്രണവിന് ആശംസകളുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആദിയുടെ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാന്‍ അച്ഛന്‍ മോഹന്‍ലാലിനും അമ്മ സുചിത്രയ്ക്കുമൊപ്പം മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയതിന് പിന്നാലെയായിരുന്നു മമമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

RECENT POSTS
Copyright © . All rights reserved