Movies

മാണിക്യന്റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മോഹന്‍ലാല്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. പരസ്യ സംവിധായകന്‍ ശ്രീകുമാര മേനോന്‍ ഒരുക്കുന്ന സിനിമയാണ് ഒടിയന്‍. സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ വരുത്തിയ ശാരീരിക മാറ്റങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യം ലഭിച്ചിരുന്നു.  എന്നാല്‍ കൊച്ചിയെയും ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ കടന്നുവരവ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ എത്തിയത്. ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാലിനെ കണ്ട കൊച്ചി അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി എന്നുതന്നെ പറയാം. 18 കിലോഭാരമാണ് കഠിന പരിശീലനത്തിലൂടെ ലാലേട്ടന്‍ കുറച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘമാണ് മോഹന്‍ലാലിന്റെ പുതിയ ബോഡി ഫിറ്റ്‌നസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒടിയന്റെ ചിത്രീകരണത്തിന്റെ അടുത്ത ഘട്ടം ജനുവരിയില്‍ ആരംഭിക്കും.

സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ സൗബിന്‍ സാഹിർ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീർ ആണ് വധു. ദുബായിൽ പഠിച്ചു വളർന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ.

 

സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ ഇക്കൊല്ലമിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

 

പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്.  2003–ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിൻ ഫാസിൽ, സിദ്ദിഖ്, റാഫി മെക്കാർട്ടിൻ, പി സുകുമാർ, രാജീവ് രവി, അമൽ നീരദ് എന്നിവരുടെ അസോസ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.

പാർവതിയുടെ വിമർശനത്തെ കുറിച്ച് മമ്മൂട്ടിയുടെ പ്രതികരണം വന്നു . ഇനിയൊരു പത്തു വർഷം കൂടി എങ്കിലും ഞാൻ നായകനായി തന്നെ കാണും, ആ കൊച്ചിന്റെ സ്ഥിതിയെന്തെന്ന് നമുക്ക് കണ്ടറിയാം എന്ന് മമ്മൂട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഒന്നരക്കൊല്ലം മുൻപ് റിലീസ് ചെയ്ത ഒരു സിനിമയെ കുറിച്ച് ഇപ്പോൾ ഒരു വിവാദം ഉണ്ടാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ? കസബയെ കുറിച്ചുള്ള നടി പാർവതിയുടെ അഭിപ്രായം ചർച്ചയാകുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണിത്. പാർവതിയെ കൊന്നു കൊലവിളിച്ചു മമ്മൂട്ടി ഫാൻസുകാരും കസബ നിർമ്മാതാക്കളും ഒക്കെ രംഗത്ത് വന്നെങ്കിലും മമ്മൂട്ടിയുടെ പ്രതികരണം എന്തായിരുന്നിരിക്കാം എന്നായിരുന്നു അരാധകർ ഉറ്റു നോക്കിയിരുന്നത്. പല പത്രപ്രവർത്തകരും വിളിച്ചു ചോദിച്ചിട്ടും മമ്മൂട്ടി പ്രതികരിക്കാൻ കൂട്ടാക്കിയില്ലത്രേ.എന്നാൽ അടുത്ത സുഹൃത്തുക്കളോട് മമ്മൂട്ടി തന്റെ പരിഭവം പങ്കു വച്ചതായി തന്നെയാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വളരെ അടുപ്പമുള്ള ചിലർ മമ്മൂട്ടിയുടെ പ്രതികരണം അറിഞ്ഞു ചെന്നപ്പോൾ പറഞ്ഞത് ആ കൊച്ചിനോട് ദൈവം ചോദിച്ചോളും എന്നാണത്രേ. അങ്ങനെ ദൈവത്തെ മാത്രം ഏൽപ്പിച്ചു മാറി നിൽക്കരുത് എന്നു പറഞ്ഞു ചിലർ മമ്മൂക്കായെ പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കിടിലൻ ഡയലോഗ് മമ്മൂക്ക തട്ടിവിട്ടതായും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നു. ഞാൻ ഇനിയും കുറഞ്ഞത് ഒരു പത്തു വർഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും. ആ കൊച്ച് ഇനി എത്ര നാൾ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം എന്നത്രേ മമ്മൂട്ടിയുടെ അഭിപ്രായം. എന്നാൽ ഇങ്ങനെ ഒരു അഭിപ്രായം മമ്മൂട്ടി പറഞ്ഞതായി ആരും പരസ്യമായി സമ്മതിക്കുന്നില്ല. എന്നിരുന്നാലും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നത് മമ്മൂക്ക ഇങ്ങനെ പറഞ്ഞ് എന്നു തന്നെയാണ്. മമ്മൂക്കായുടെ വാക്കു പൊന്നാകുമോ? 74ാം വയസ്സിലും മമ്മൂക്ക നായകനായി വിലസുമോ? പ്രതിഭാധനയും സുന്ദരിയുമായ പാർവതി മെഗാ സ്റ്റാറിനോട് ഏറ്റു മുട്ടി കളം വിടുമോ? സിനിമാ ലോകം കൗതുകത്തോടെ ചർച്ച ചെയ്യുന്ന വിഷയം ആണിത്.

കസബയ്‌ക്കെതിരെ വിമർശനവുമായി നടി പാർവതി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. കസബ പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടൻ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പാർവതിക്കെതിരെ മമ്മൂട്ടി ആരാധകരും വിമർശകരും രംഗത്തെത്തുകയുണ്ടായി. എന്നാൽ മമ്മൂട്ടി വിവാദങ്ങളിൽ നിന്ന് അകന്നു നിന്നു. കസബയെ കടുത്ത ഭാഷയിൽ വിമർശിച്ച നടി പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനവും ഉയർന്നിരുന്നു. ഈ വിഷയത്തിൽ മറുപടിയുമായി കസബ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജും സജീവമായി.ഗീതു ആന്റിയും ,പാർവതി ആന്റിയും അറിയാൻ സദസിൽ ആന്റിമാരുടെ ബർത്ഡേയ് തീയതി പറയാമെങ്കിൽ എന്റെ ബർത്ഡേയ് സമ്മാനമായി കസബ പ്രദർശിപ്പിക്കുന്നതായിരിക്കും എന്നായിരുന്നു നിര്‍മ്മാതാവിന്‍റെ പ്രതികരണം.

ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാർവതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാർവതി മമ്മൂട്ടി ചിത്രത്തെ വിമർശിച്ചത്. പിന്നീട് ഗീതു മോഹൻദാസ് നിർബന്ധിച്ചപ്പോഴാണ് പാർവതി കസബ എന്ന് എടുത്തു പറഞ്ഞത്.

മണമ്പൂര്‍ സുരേഷ്

അഭ്രപാളികളിലൂടെ പാലസ്തീന്‍ സ്വന്തം കഥ പറയുകയാണ് ”വാജിബ്” എന്ന ചിത്രത്തില്‍. ഇസ്രായേലിന്റെ പിടിച്ചടക്കലും അതിനെതിരായുള്ള പാലസ്തീനിയന്‍ ജനതയുടെ പ്രതിരോധങ്ങളും മാധ്യമങ്ങളില്‍ തിളച്ചു മറിയുമ്പോള്‍ നിത്യ ജീവിതത്തിന്റെ പച്ച യാഥാര്‍ത്ഥ്യങ്ങളുമായി ഒരു സിനിമ, അതാണ് ”വാജിബ്”. ഇവിടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ല, ഭരണകൂടം ഒരുക്കുന്ന അധിനിവേശാക്രമണം നേരിട്ട് നാം കാണുന്നില്ല, ഒരു വെടി പോലും പൊട്ടുന്നില്ല. ഒരു കുടുംബത്തിലെ അച്ഛനിലും മകനിലും കേന്ദ്രീകരിച്ചു ചിത്രം തുടങ്ങുകയും, വികസിക്കുകയും, പരിസമാപ്തിയില്‍ എത്തുകയും ചെയ്യുന്നു.

സഹോദരിയുടെ വിവാഹത്തിന് വിദേശത്ത് കഴിയുന്ന മകന്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇറ്റലിയില്‍ നിന്നും വരുന്നു. പാലസ്തീനിലെ നസ്രെത്തില്‍ ‘ എത്തുന്ന മകന്‍ അച്ഛനോടൊപ്പം മകളുടെ വിവാഹ ക്ഷണക്കുറി കൊടുക്കാന്‍ പോകുകയാണ്. ഇതാണ് ചിത്രത്തിന്റെ പശ്ചാത്തല ഭൂമിക. ഈ സിനിമ ഇവിടെ തുടങ്ങുകയും വിവാഹ ക്ഷണത്തിന്റെ ഊഷ്മള പശ്ചാത്തലത്തില്‍ അനാവരണമാവുകയുമാണ്.

ഇരുപത് വര്‍ഷം മുന്‍പ് മറ്റൊരാളോടൊപ്പം വീടുപേക്ഷിച്ച് പോയ അമ്മ, അവര്‍ വിവാഹത്തിന് എത്തുമോ എന്ന കുടുംബത്തിന്റെ ഉത്കണ്ഠ, വിദേശത്ത് പോയി കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു തിരിച്ചെത്തിയ മകനുമായി രാഷ്ട്രീയമായും വ്യക്തിപരമായും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന അച്ഛന്‍. അധിനിവേശത്തിനു കീഴില്‍ ഒരു ജീവിതം സ്വരുക്കൂട്ടിയെടുക്കാന്‍ എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നു എന്നയാള്‍ പറയാന്‍ ശ്രമിക്കുന്നു. അമ്മ വിവാഹത്തിനു വരില്ലെന്നറിയുമ്പോള്‍ നടുങ്ങിപ്പോവുകയും ഇനി എന്തു ചെയ്യും എന്നു ചോദിക്കുകയും ചെയ്യുന്ന മകള്‍.

സാധാരണ സംഭവിക്കുന്ന എല്ലാ സ്വാഭാവിക അനിശ്ചിതത്വത്തിലൂടെയും കടന്നു പോകുന്ന വിവാഹ തയാറെടുപ്പുകള്‍. ഇതിലൂടെ ഒരു ജനതയുടെ കഥ ഹൃദ്യമായി, സരളമായി അനാവൃതമാവുകയാണ്. യഥാര്‍ഥ ജീവിതത്തിലും അച്ഛനും മകനുമായ നടന്മാരാണിവിടെ ആദ്യമായി ഒരേ ചിത്രത്തില്‍ അഭിനയിക്കുന്നത്, അനായാസം മകനായി മുഹമ്മദും, അച്ഛനായി സാലെ ബാക്രിയും.

കാറില്‍ കേള്‍ക്കുന്ന വാര്‍ത്താ ശകലങ്ങളിലൂടെ അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലൂടെ, ഒന്ന് രണ്ടു തവണ അതിശക്തമായ തര്‍ക്കങ്ങളിലൂടെയും ഇസ്രായേലി അധിനിവേശത്തിന്റെ യാധാര്‍ത്ഥ്യം വളരെ പരോക്ഷമായി മുഖം കാണിക്കുന്നു. അപ്പോഴും ഒരു ഫീച്ചര്‍ ഫിലിമിന്റെ ലാവണ്യം കാത്തു സൂക്ഷിക്കുന്നുണ്ട് ”വാജിബ്” എന്ന ഈ പാലസ്തീനിയന്‍ ചിത്രം.

അഭ്രപാളികളില്‍ നിറയുന്ന പാലസ്തീനിയന്‍ ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ ഇടപെടല്‍, അവരുടെ ”ലിവിംഗ് ടുഗെതര്‍” എന്ന യാഥാര്‍ത്ഥ്യം, സ്ത്രീകളുടെ വേഷവിധാനത്തിലെ സ്വാതന്ത്ര്യചിന്ത, ഹിജാബോ ബുര്‍ഖയോ ഇടുന്ന ആളുകളെ ചിത്രത്തില്‍ കാണുന്നില്ല, സ്വവര്‍ഗാനുരാഗം എന്ന യാഥാര്‍ത്ഥ്യം എന്നാല്‍ അതിനെ ഭയക്കുന്ന മുതിര്‍ന്നവര്‍, പല മതസ്ഥര്‍ സ്വതന്ത്രമായി സ്നേഹത്തോടെ ഇവിടെ ജീവിക്കുന്നു.

പക്ഷെ അപ്പോഴും സൂക്ഷിച്ചു നോക്കുന്നവര്‍ക്ക് അധിനിവേശത്തിന്റെ ബൂട്ടു പതിക്കുന്നതു തിരശീലയുടെ തൊട്ടു വെളിയില്‍ കാണാനാവും. അങ്ങനെ പാലസ്തീന്‍ അവരുടെ സ്വന്തം കഥ പറയുന്നു, വളരെയേറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട്. സംവിധായിക ആന്‍മേരി ജാസിര്‍ നല്ലൊരു ചലച്ചിത്രാനുഭവമാണ് ”വാജിബ്” എന്ന ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉരുത്തിരിയുന്ന ഒരു നല്ല സിനിമ.

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉത്സവ ദിനങ്ങള്‍ അവസാനിക്കുന്നു. അനന്തപുരിയിലെ സിനിമാക്കാലത്തിന്‌വര്‍ണ്ണാഭമായി തിരിതാഴുന്നു. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് നിശാഗന്ധിയില്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം പുരസ്‌കാരം പാലസ്തീന്‍ ചിത്രമായ വാജിബ് നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനാണ്. ഫിപ്രസി പുരസ്‌കാരവും, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ബോളിവുഡ് ചിത്രമായ ന്യൂട്ടന്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഏദന് ലഭിച്ചു.

സംവിധായക മികവിനുള്ള പുരസ്‌കാരം അനുജയ്ക്കും ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി. പ്രത്യേക ജൂറി പുരസ്‌കാരം കാന്‍ഡലേറിയ(സംവിധാനം ജോണി ഹെന്‍ട്രിക്‌സ്)യയും നേടി. വിഖ്യാത സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കൂറോവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.

മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മതസ്‌ര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു. മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.

മോഹന്‍ലാല്‍ ഓടിയനുവേണ്ടി നടത്തിയ രൂപം മാറ്റം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

”ഒടിയന്‍ പോലുള്ള സിനിമകള്‍ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനില്‍ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ്. മോഹന്‍ലാല്‍ പറഞ്ഞു.

അതുകൊണ്ടാണു ഞാന്‍ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമന്‍ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകള്‍ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.” മോഹന്‍ലാല്‍ പറഞ്ഞു

എത്രയോ ദിവസം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്‌ബോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാല്‍ വിശദീകരിക്കുന്നു.

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില്‍ വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മുന്‍പൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തില്‍ വേദനകളുടെ മേല്‍ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടു തന്നാണ് അതു ചെയ്യുന്നതെന്നും ലാല്‍ പറഞ്ഞു.

51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലോയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളില്‍ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു.

മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളംപോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്കു നടന്നെത്തിയത്. 51 ദിവസത്തിനു ശേഷം രാവിലെയും വൈകീട്ടുമായി ഒരു മണിക്കൂര്‍ വീതം ലാല്‍ എക്‌സസൈസ് ചെയ്യുന്നുണ്ടായിരുന്നു.

താടിയും മീശയുമില്ലാതെ വടിവൊത്ത ശരീരവുമായി ഒടിയന്റെ ടീസറില്‍ ലാലേട്ടനെ കണ്ടപ്പോള്‍ എല്ലാവരും ഞെട്ടി. എത്രത്തോളം കഷ്ടപ്പെട്ടാണ് ആ ശരീരത്തിന് രൂപമാറ്റം സംഭവിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം.

ഇപ്പോള്‍ മോഹന്‍ലാലിന്റെ പുതിയ രൂപത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കറുത്ത ബനിയനും ഷാളും കൂളിങ് ഗ്ലാസും ധരിച്ചെത്തിയ താരത്തെ പെട്ടെന്ന് ആര്‍ക്കും മനസ്സിലായില്ല.

Image may contain: 1 person, standing and indoor

ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Image may contain: one or more people and people standing

ഒടിയന്‍ പോലുള്ള സിനിമകള്‍ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനില്‍ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ്. മോഹന്‍ലാല്‍ പറഞ്ഞു.

Image may contain: 1 person, outdoor and close-up

അതുകൊണ്ടാണു ഞാന്‍ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമന്‍ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകള്‍ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.’ മോഹന്‍ലാല്‍ പറഞ്ഞു

എത്രയോ ദിവസം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാല്‍ വിശദീകരിക്കുന്നു.

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില്‍ വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മുന്‍പൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തില്‍ വേദനകളുടെ മേല്‍ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടു തന്നാണ് അതു ചെയ്യുന്നതെന്നും ലാല്‍ പറഞ്ഞു.

51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലോയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളില്‍ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു.

തന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​മെ​ന്നു ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഇ​തു സം​ബ​ന്ധി​ച്ച് ത​ന്‍റെ പ​ക്ക​ലു​ള്ള മു​ഴു​വ​ൻ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കാ​മെ​ന്നു ന​ട​ൻ ചേ​രാ​നെ​ല്ലൂ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ന​ട​ന്‍റെ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ചോ​ദ്യം ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞു. ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫോ​ണ്‍ കോ​ളു​ക​ളാ​കും ന​ട​ൻ ഹാ​ജ​രാ​ക്കു​ക​യെ​ന്നാ​ണു വി​വ​രം.

ചേ​രാ​നെ​ല്ലൂ​ർ എ​സ്ഐ സു​നു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​പ​മാ​നി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യും സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്നു പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നു​കാ​ട്ടി ന​ട​ൻ ഒ​റ്റ​പ്പാ​ലം പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി ഇ​വി​ടെ​നി​ന്നു ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​തു ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണു കേ​സ് കൈ​മാ​റി​യ​ത്.

കു​ന്നും​പു​റ​ത്തെ ഫ്ളാ​റ്റി​ൽ വാ​ടക​യ്ക്കു താ​മ​സി​ച്ചു​വ​ര​വേ സി​നി​മാ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്ത്രീ​യും സു​ഹൃ​ത്തും തി​ര​ക്ക​ഥ വാ​യി​ച്ചു കേ​ൾ​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ ത​ന്നെ സ​മീ​പി​ച്ചെ​ന്നും തി​ര​ക്ക​ഥ കേ​ട്ട​ശേ​ഷം അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നു യു​വ​തി​യെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണു പ​രാ​തി. നേ​രി​ട്ടും ഫോ​ണി​ലും ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണു ന​ട​ൻ പ​രാ​തി ന​ൽ​കി​യ​ത്. ന​ട​ൻ ഹാ​ജ​രാ​ക്കു​ന്ന തെ​ളി​വു​ക​ൾ ബോ​ധ്യ​മാ​യാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​ട്ടു​മാ​സം​മു​ന്പാ​ണു പ​രാ​തി​ക്കു ഇ​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത്.

റിച്ചിയുടേയും കന്നഡ ചിത്രമായ ഉളിദവരു കണ്ടതയുമായും താരതമ്യം ചെയ്ത് പോസ്റ്റിട്ടതോടയാണ് രൂപേഷ് സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയാകുന്നത്. തുടര്‍ന്ന് രൂപേഷ് ക്ഷമാപണം നടത്തിയെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ഇതില്‍ പുതിയ നിലപാടുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ടൊവീനോ തോമസും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊന്നും ആരാധകരെ വിട്ട് ഇങ്ങനെ പറയിപ്പിക്കില്ലെന്നും തന്റെ ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രൂപേഷ് പറഞ്ഞു. തന്നെ സിനിമാരംഗത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇതെന്താ ഉത്തര കൊറിയ ആണോ എന്നും രൂപേഷ് ചോദിക്കുന്നു.

എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ റിച്ചിക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രക്ഷിതിന്റെ ചിത്രത്തിന്റെ റീമെയ്ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാന്‍ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?’ രൂപേഷ് ചോദിക്കുന്നു.

ഈ വിഷയത്തില്‍ താന്‍ ഖേദ പ്രകടനം നടത്തിയതിന്റെയും കാരണം രൂപേഷ് വ്യക്തമാക്കി. ‘ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്ക് റീമേക്ക് റിലീസായ അന്ന് തന്നെ ഞാന്‍ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടാന്‍ പാടില്ലായിരുന്നു. അതെന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഞാന്‍ അന്ന് റിച്ചി കണ്ടിരുന്നില്ല. ഇനി കണ്ടിരുന്നെങ്കില്‍ തന്നെ ആ കുറിപ്പ് ഞാന്‍ മാറ്റില്ലായിരുന്നു. കാരണം, ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് ഉളിദവരു കണ്ടതയെക്കുറിച്ചു മാത്രമാണ്. സമ്പൂര്‍ണ സാക്ഷരത എന്ന് വീമ്പു പറയുന്ന ഒരു സംസ്ഥാനത്ത് ഞാന്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതെന്ന് മലയാളത്തില്‍ തന്നെ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ…

Image result for roopesh peethambaran nivin pauly issue

എന്റെ ഒരു കമന്റ് കൊണ്ട് ആ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചില്ലെന്നാണ് അതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന പരാതിയില്‍ എന്റെ ചിത്രങ്ങളായ യു ടൂ ബ്രൂട്ടസിനെയും തീവ്രത്തെയും കളിയാക്കുകയാണ് ചെയ്തിരിക്കുന്നത്. അവരാരും തന്നെ എന്നെ ഇതുവരെ ഈ വിഷയത്തില്‍ വിളിച്ചിട്ടില്ല. നിവിന്‍ പോളിയും വിളിച്ചിട്ടില്ല. മാധ്യമങ്ങളാണ് എന്റെ വാക്കുകളെ വളച്ചൊടിച്ചത്. അത് തന്നെയാകും അവരും വായിച്ചത്.

ടൊവീനോ, പൃഥ്വി, ദുല്‍ഖര്‍ എന്നീ താരങ്ങളോട് അക്കാര്യത്തില്‍ എനിക്ക് വളരെ മതിപ്പാണ്. കാരണം എന്തെന്നാല്‍, അവര്‍ക്കൊരു വിഷയമുണ്ടെങ്കില്‍ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും. നേരിട്ട് സംസാരിച്ചിരിക്കും. അല്ലാതെ ആരാധകരെ വിട്ടു പറയിപ്പിക്കാറില്ല. എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും കോടതിയെ സമീപിക്കാന്‍ പോവുകയാണ്.

അച്ചടക്ക സമിതിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, എന്നെ സിനിമാ മേഖലയില്‍ നിന്നും തുടച്ച് നീക്കുക തന്നെയാണ് അവരുടെ ഉദ്ദേശമെന്ന് ആ പരാതിയില്‍ നിന്നും വ്യക്തമാണ്. പക്ഷെ അന്‍വര്‍ റഷീദ്, അമല്‍ നീരദ്, തുടങ്ങിയ സംവിധായകരൊക്കെ പ്രേമം എന്ന സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇത്തരം അസോസിയേഷനുകളില്‍ നിന്നും പുറത്തു വന്നവരാണ്. എന്നിട്ടും എത്രയോ മികച്ച ചിത്രങ്ങള്‍ അവര്‍ ചെയ്യുന്നു. അതുപോലെ തന്നെ വിനയന്‍ സാറും. പിന്നെ അവര്‍ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ‘രൂപേഷ് പറഞ്ഞു

‘ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ വെറുതെ ഇരിക്കാന്‍ പോകുന്നില്ല. ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനും അപകീത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രൂപേഷ് പറഞ്ഞു.

മമ്മൂട്ടിയെയും മമ്മൂട്ടി നായകനായ കസബയെയുംവിമര്‍ശിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍നടി പാര്‍വതിക്ക് നേരിടേണ്ടി വന്നത്. തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് പാര്‍വതിയുടെ അഭിപ്രായപ്രകടനം.നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാര്‍വതി പറഞ്ഞത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്.. എന്നും പാര്‍വതി പറഞ്ഞു.

ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് പാര്‍വതി. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളെയും തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ ആക്രമണം നടത്തിയവരെയും പരിഹാസം കലര്‍ന്നഭാഷയിലാണ് പാര്‍വതി വിമര്‍ശിച്ചത്. ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതിക്കൊപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പാര്‍വതിയുടെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് :

കസബയ്ക്കായി ഡബ്ല്യു.സി.സിയുടെപ്രത്യേക സ്‌ക്രീനിങ്!!!
ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയുടെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിന് നന്ദി. ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിന് ആരാധകരോടും നന്ദിയുണ്ട്.
അവര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ഹിറ്റുകളും പണവും കിട്ടി. ഗംഭീരം.പ്രിയപ്പെട്ടവരെ നിരന്തരമായ ട്രോളുകളെ സൈബര്‍ ആക്രമണമാണെന്ന് മനസ്സിലാക്കുക.
ഐ.എഫ്.എഫ്.കെയില്‍ ഏറെചര്‍ച്ച ചെയ്യപ്പെടുന്ന ഡിജാം എന്നചിത്രത്തിലെ ഡയലോഗാണ്ഇവിടുത്തെ മഞ്ഞ പത്രങ്ങളോട് എനിക്ക് പറയാനുള്ളത്….. ‘I piss On everyone who hate music and freedom’.
ഇതാ നിങ്ങളുടെ പുതിയതലക്കെട്ട് . നല്ലൊരു ദിനം ആശംസിക്കുന്നു.

Copyright © . All rights reserved