റിച്ചിയുടേയും കന്നഡ ചിത്രമായ ഉളിദവരു കണ്ടതയുമായും താരതമ്യം ചെയ്ത് പോസ്റ്റിട്ടതോടയാണ് രൂപേഷ് സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയാകുന്നത്. തുടര്‍ന്ന് രൂപേഷ് ക്ഷമാപണം നടത്തിയെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ഇതില്‍ പുതിയ നിലപാടുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ടൊവീനോ തോമസും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊന്നും ആരാധകരെ വിട്ട് ഇങ്ങനെ പറയിപ്പിക്കില്ലെന്നും തന്റെ ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രൂപേഷ് പറഞ്ഞു. തന്നെ സിനിമാരംഗത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇതെന്താ ഉത്തര കൊറിയ ആണോ എന്നും രൂപേഷ് ചോദിക്കുന്നു.
എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ റിച്ചിക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രക്ഷിതിന്റെ ചിത്രത്തിന്റെ റീമെയ്ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാന്‍ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?’ രൂപേഷ് ചോദിക്കുന്നു.
ഈ വിഷയത്തില്‍ താന്‍ ഖേദ പ്രകടനം നടത്തിയതിന്റെയും കാരണം രൂപേഷ് വ്യക്തമാക്കി. ‘ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്ക് റീമേക്ക് റിലീസായ അന്ന് തന്നെ ഞാന്‍ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടാന്‍ പാടില്ലായിരുന്നു. അതെന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഞാന്‍ അന്ന് റിച്ചി കണ്ടിരുന്നില്ല. ഇനി കണ്ടിരുന്നെങ്കില്‍ തന്നെ ആ കുറിപ്പ് ഞാന്‍ മാറ്റില്ലായിരുന്നു. കാരണം, ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് ഉളിദവരു കണ്ടതയെക്കുറിച്ചു മാത്രമാണ്. സമ്പൂര്‍ണ സാക്ഷരത എന്ന് വീമ്പു പറയുന്ന ഒരു സംസ്ഥാനത്ത് ഞാന്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതെന്ന് മലയാളത്തില്‍ തന്നെ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ…
എന്റെ ഒരു കമന്റ് കൊണ്ട് ആ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചില്ലെന്നാണ് അതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന പരാതിയില്‍ എന്റെ ചിത്രങ്ങളായ യു ടൂ ബ്രൂട്ടസിനെയും തീവ്രത്തെയും കളിയാക്കുകയാണ് ചെയ്തിരിക്കുന്നത്. അവരാരും തന്നെ എന്നെ ഇതുവരെ ഈ വിഷയത്തില്‍ വിളിച്ചിട്ടില്ല. നിവിന്‍ പോളിയും വിളിച്ചിട്ടില്ല. മാധ്യമങ്ങളാണ് എന്റെ വാക്കുകളെ വളച്ചൊടിച്ചത്. അത് തന്നെയാകും അവരും വായിച്ചത്.
ടൊവീനോ, പൃഥ്വി, ദുല്‍ഖര്‍ എന്നീ താരങ്ങളോട് അക്കാര്യത്തില്‍ എനിക്ക് വളരെ മതിപ്പാണ്. കാരണം എന്തെന്നാല്‍, അവര്‍ക്കൊരു വിഷയമുണ്ടെങ്കില്‍ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും. നേരിട്ട് സംസാരിച്ചിരിക്കും. അല്ലാതെ ആരാധകരെ വിട്ടു പറയിപ്പിക്കാറില്ല. എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും കോടതിയെ സമീപിക്കാന്‍ പോവുകയാണ്.
അച്ചടക്ക സമിതിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, എന്നെ സിനിമാ മേഖലയില്‍ നിന്നും തുടച്ച് നീക്കുക തന്നെയാണ് അവരുടെ ഉദ്ദേശമെന്ന് ആ പരാതിയില്‍ നിന്നും വ്യക്തമാണ്. പക്ഷെ അന്‍വര്‍ റഷീദ്, അമല്‍ നീരദ്, തുടങ്ങിയ സംവിധായകരൊക്കെ പ്രേമം എന്ന സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇത്തരം അസോസിയേഷനുകളില്‍ നിന്നും പുറത്തു വന്നവരാണ്. എന്നിട്ടും എത്രയോ മികച്ച ചിത്രങ്ങള്‍ അവര്‍ ചെയ്യുന്നു. അതുപോലെ തന്നെ വിനയന്‍ സാറും. പിന്നെ അവര്‍ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ‘രൂപേഷ് പറഞ്ഞു
‘ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ വെറുതെ ഇരിക്കാന്‍ പോകുന്നില്ല. ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനും അപകീത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രൂപേഷ് പറഞ്ഞു.
മമ്മൂട്ടിയെയും മമ്മൂട്ടി നായകനായ കസബയെയുംവിമര്‍ശിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍നടി പാര്‍വതിക്ക് നേരിടേണ്ടി വന്നത്. തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് പാര്‍വതിയുടെ അഭിപ്രായപ്രകടനം.നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാര്‍വതി പറഞ്ഞത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്.. എന്നും പാര്‍വതി പറഞ്ഞു.
ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് പാര്‍വതി. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളെയും തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ ആക്രമണം നടത്തിയവരെയും പരിഹാസം കലര്‍ന്നഭാഷയിലാണ് പാര്‍വതി വിമര്‍ശിച്ചത്. ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതിക്കൊപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പാര്‍വതിയുടെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് :
കസബയ്ക്കായി ഡബ്ല്യു.സി.സിയുടെപ്രത്യേക സ്‌ക്രീനിങ്!!!
ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയുടെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിന് നന്ദി. ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിന് ആരാധകരോടും നന്ദിയുണ്ട്.
അവര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ഹിറ്റുകളും പണവും കിട്ടി. ഗംഭീരം.പ്രിയപ്പെട്ടവരെ നിരന്തരമായ ട്രോളുകളെ സൈബര്‍ ആക്രമണമാണെന്ന് മനസ്സിലാക്കുക.
ഐ.എഫ്.എഫ്.കെയില്‍ ഏറെചര്‍ച്ച ചെയ്യപ്പെടുന്ന ഡിജാം എന്നചിത്രത്തിലെ ഡയലോഗാണ്ഇവിടുത്തെ മഞ്ഞ പത്രങ്ങളോട് എനിക്ക് പറയാനുള്ളത്….. ‘I piss On everyone who hate music and freedom’.
ഇതാ നിങ്ങളുടെ പുതിയതലക്കെട്ട് . നല്ലൊരു ദിനം ആശംസിക്കുന്നു.
ആരാധകര്‍ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍- ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി 18 കിലോ തൂക്കമാണ് മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്. 51 നാള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് മോഹന്‍ലാല്‍ തൂക്കം കുറച്ചത്.
1950 നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയില്‍ ചിത്രീകരിക്കുക. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്.
ചിത്രത്തില്‍ പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാരിയരാണ് നായിക. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത വര്‍ഷം മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
സംവിധായകന്‍ വി.എ. ശ്രീകുമാര്‍മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തില്‍നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം ‘ഒടിയന്‍’ ചിത്രീകരണം പുനരാരംഭിക്കും.
ദിലീപിനെ കുറിച്ച് പല ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തിയ ആളാണ് സിനിമാ മംഗളത്തിലെ ലേഖകന്‍ പല്ലിശേരി. ദിലീപിനെ കുറിച്ചും മഞ്ജുവിനെ കുറിച്ചും ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുമുള്ള പല്ലിശേരിയുടെ വെളിപ്പെടുത്തലുകള്‍ ഒരു ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ പല്ലിശേരിയേയും ഈ കേസില്‍ പൊലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യം സിനിമാ മംഗളത്തിലെ പതിവു കോളമായ അഭ്രലോകത്തിലൂടെ പല്ലിശ്ശേരി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ദിലീപിനു ഗള്‍ഫില്‍ ചെന്നു പുട്ട് വില്‍ക്കാന്‍ വേണ്ടി കോടതി ആറ് ദിവസത്തേയ്ക്കു പാസ്‌പോര്‍ട്ട് തിരികെ കൊടുത്തു. ജാമ്യം കൊടുത്ത വേളയില്‍ അതൊക്കെ വാങ്ങി വച്ചത് എന്തിനാണ്? നടിയുടെ കേസില്‍ അവസാനം ജനങ്ങളാകുമോ പ്രതികള്‍?സുഖമില്ലാത്ത ദിലീപിന്റെ അമ്മയെ പരിതാപകരമായ അവസ്ഥയില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയതെന്തിനാണ്, കാവ്യയെയും മീനാക്ഷിയെയും കൊണ്ടുപോകാതെ. എന്തെങ്കിലും ഗൂഢമായ ലക്ഷ്യം ഈ യാത്രയില്‍ ഉണ്ടോ?
ദിലീപ് അമ്മയേയും കൊണ്ട് വിമാനം കയറിയപ്പോള്‍ മുതല്‍ പലരും ചോദിക്കുന്നത് ഇങ്ങനെയൊക്കെയാണ്. എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വായനക്കാര്‍ സമ്മതിച്ചില്ല. ഇതുവരെ എല്ലാ കാര്യവും തുറന്നെഴുതിയ ശേഷം ഇപ്പോള്‍ പിന്മാറുന്നത് ഭയന്നിട്ടാണോ അതോ ഗുണകരമായ എന്തെങ്കിലും ഉണ്ടായതുകൊണ്ടണോ എന്നെല്ലാം ചോദിച്ചിരിക്കുന്നു.
ദേ പുട്ട് കഴിക്കാന്‍ പോയ ഗള്‍ഫ് മലയാളികളില്‍ ചിലര്‍ വിളിച്ചു. അവര്‍ ഗംഭീര അഭിപ്രായമാണ് ദേ,പുട്ടിനെക്കുറിച്ചു പറയുന്നത്. 100ല്‍ പരം പുട്ട് ഉണ്ട്. വ്യത്യസ്ത തരത്തിലുള്ള ബിരിയാണികള്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ്. പക്ഷേ സിനിമയില്‍ ഉള്ള രണ്ടു പേര്‍ ഉള്ളതുകൊണ്ടാണോ എന്നറിയില്ല കഴുത്തറുക്കുന്ന ചാര്‍ജാണ്.
മറ്റൊരാള്‍ പറഞ്ഞതിങ്ങനെ.
‘ഇത് വെറുമൊരു പുട്ട് കച്ചവടമല്ല. പല കച്ചവടങ്ങളും ഇതിനിടയില്‍ പൊടിപൊടിക്കും.
വേറൊരാള്‍ പറഞ്ഞതിങ്ങനെ: നടി ആക്രമിച്ച കേസുമായി ബന്ധമുള്ള ആരൊക്കെയോ ഗള്‍ഫില്‍ ഉണ്ടെന്നു സാരം. കാവ്യയേയും മീനാക്ഷിയെയും കൊണ്ടു വരാതെ നടക്കാന്‍ പോലും കഴിയാത്ത അമ്മയെ കൊണ്ടു വന്നത് രഹസ്യം കടത്താനാണെന്നും പ്രചാരമുണ്ട്’.
എനിക്കിതൊന്നും അറിയില്ല സൂഹൃത്തുക്കളെ എനിക്കു വാര്‍ത്ത നല്‍കുന്നവരില്‍ നിന്നും ഇതേക്കുറിച്ച് ഒന്നും ലഭിച്ചിട്ടില്ല. അവര്‍ പറയാത്ത കാലം വരെ ഞാന്‍ അഭിപ്രായം പറയില്ല.’
‘താങ്കളെ ആലുവയില്‍ പൊലീസ് ക്ലബ്ബിലേക്കു വിളിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി അവര്‍ എല്ലാം ചോദിച്ചറിഞ്ഞെന്നും വലിയ രീതിയില്‍ പ്രചരണമുണ്ട്.
എന്താണവിടെ നടന്നത് ? താങ്കളെ മര്‍ദിച്ചോ?
‘ ആദ്യം ഞാനൊന്ന് ഉറക്കെ ചിരിക്കട്ടെ’
‘എന്തിന്?
‘തമാശ കേട്ടതിന്’
‘തമാശയോ?ഇവിടെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ താങ്കള്‍ പൊലീസ് ക്ലബില്‍ പോയ വാര്‍ത്ത സജീവമാണ്. സത്യം പറയാമല്ലോ വര്‍ഷങ്ങളായി ഞങ്ങളെ പോലുള്ളവര്‍ താങ്കളുടെ കോളം വായിച്ചു രസിക്കുന്നവരാണ്. ‘
കഴിഞ്ഞ 4 വര്‍ഷം മുന്‍പാണ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയില്‍ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകന്‍ റിപ്പോര്‍ട്ട് എനിക്കു നല്‍കിയത്. അന്നൊന്നും അത് ചതിയാണെന്ന് അറിഞ്ഞില്ല. അത്രമാത്രം മോശമായ രീതിയിലാണ് ദിലീപിനോടും കുഞ്ഞിനോടും മഞ്ജു വാര്യര്‍ പെരുമാറിയതെന്നായിരുന്നു ദിലീപിന്റെ മെസ്സഞ്ചര്‍ എനിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ദിലീപിനെപ്പോലൊരു ജനകീയ നടനോട് നല്ല നടിയും ഭാര്യയുമായ മഞ്ജുവാര്യര്‍ ഇങ്ങനെയൊക്കെ പെരുമാറിയതില്‍ (അങ്ങനെയാണ് എന്നോട് പറഞ്ഞത്). വല്ലാത്ത ദേഷ്യം തോന്നി. ഞാന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും എന്റെ എഴുത്തും മറ്റു വിവരങ്ങളും ഞാന്‍ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചു കൊള്ളട്ടെ,പൊലീസ് ക്ലബ്ബില്‍ വച്ച് വളരെ മാന്യമായ രീതിയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന പരിഗണന നല്‍കിക്കൊണ്ടാണ് ഒരു മണിക്കൂര്‍ സമയം സംസാരിച്ചത്. ഒന്നും മറച്ചുവയ്ക്കാതെ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. പറഞ്ഞതു പലതും ഇവിടെ എഴുതാന്‍ പറ്റില്ല. അതു കേസുമായി ബന്ധപ്പെട്ടതും കോടതിയില്‍ ആവശ്യമുള്ളതുമാണ്.
ഞാന്‍ പൊലീസ് ക്ലബ്ബില്‍ നിന്നും പുറത്തിറങ്ങി ഞങ്ങളുടെ വാഹനത്തില്‍ കയറിയിരുന്ന സമയം ഒരു കോള്‍ വന്നു.
‘ഈ കേസില്‍ രണ്ടു ക്വട്ടേഷനാണുള്ളത്. ഒന്ന് മാഡത്തിന്റെ ക്വട്ടേഷന്‍, രണ്ട്, സൂപ്പര്‍ സ്റ്റാറിന്റെ ക്വട്ടേഷന്‍. അക്കാര്യങ്ങള്‍ പൊലീസ് ചോദിച്ചോ? താങ്കള്‍ പറഞ്ഞോ?
‘ഞാന്‍ അക്കാര്യം ഉദ്യോഗസ്ഥരോടു ചോദിച്ചു. അതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ അവരുടെ രീതിയില്‍ സംസാരിച്ചു.’അക്കാര്യം വിശദീകരിക്കാന്‍ എനിക്കു താത്പര്യമില്ല’.
മാഡത്തിനെ അറസ്റ്റ് ചെയ്യുമെന്നു വരെ പറഞ്ഞിരുന്നതല്ലേ? പിന്നീട് വളരെ എളുപ്പത്തില്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടില്ലേ. ?
‘ഇനി അതേക്കുറിച്ചു ഞാന്‍ പറയില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ അത് കേസിനെ ബാധിക്കും.’
ദിലീപ് രക്ഷപ്പെടും, അല്ലേ?
അതൊക്കെ കോടതി തീരുമാനിക്കട്ടെ
നടിയുടെ വിവാഹം മുടങ്ങിയതോ മുടക്കിയതോ?
ജനുവരിയിലാണ് കല്യാണം എന്നറിഞ്ഞു.
താങ്കള്‍ ആരെയോ ഭയപ്പെടുന്നതുപോലെ
എന്തിന് എനിക്കറിയാവുന്ന കാര്യങ്ങളല്ലേ പറയാനും എഴുതാനും കഴിയൂ.
ഒരാളെയും ബോധപൂര്‍വ്വം ഞാന്‍ വേദനിപ്പിച്ചിട്ടില്ല.
ഒരു കാര്യം കൂടി ചോദിച്ചോട്ടേ അന്വേഷണ ഉദ്യോഗസ്ഥര്‍ രാവും പകലും കഷ്ടപ്പെട്ട് തെളിവുകള്‍ ഉണ്ടാക്കുന്നു ഒടുവില്‍ ആ തെളിവുകള്‍ എല്ലാം ഇല്ലാതാക്കാന്‍ ഭരണയന്ത്രവുമായി ബന്ധപ്പെട്ട കൊതുകുകള്‍ ചെല്ലുമോ?
‘ഇനി പലതും കോടതി അലക്ഷ്യമാകാന്‍ സാധ്യതയുള്ളതു കൊണ്ട് ചിലതൊക്കെ വിസ്മരിക്കാം.
ഒറ്റ ചോദ്യം കൂടി
എന്താണ്?
ചാനലില്‍ കയറിയിരുന്ന് ദിലീപിനു വേണ്ടി വാദിച്ചപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് എ.ഡി.ജി.പി. ബി. സന്ധ്യയെ ഒരു സ്ത്രീയാണെന്ന പരിഗണന പോലും ഇല്ലാതെ കടന്നാക്രമിച്ച രണ്ടു പേര്‍ക്കു നേരെ കേസെടുത്തതായി അറിയാന്‍ കഴിഞ്ഞു. അത് സത്യമാണോ?
ഞാനും ഇതൊക്കെ പറഞ്ഞു കേട്ടതാണ്. അന്വേക്ഷണ ഉദ്യോഗസ്ഥരൂടെ ജോലി തടസ്സപ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ അവര്‍ മോശക്കാരാണെന്നും പക്ഷപാദികളാണെന്നും ദിവസങ്ങളോളം പറയുകയും അവരില്‍ നിന്നും ദിലീപിനു നീതി ലഭിക്കുകയില്ലെന്നും പറഞ്ഞ് അഹങ്കരിച്ച ചിലരൊക്കെയുണ്ട്. ബി.സന്ധ്യയെ അത്രമാത്രമാണ് അറ്റാക്ക് ചെയ്തത്. കേസെടുത്തിട്ടില്ലെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന അഭിപ്രായം എനിക്കുണ്ട് കേസ് കൊടുത്തോ എന്ന് ഇനിയും വ്യക്തമല്ല.’
‘അപ്പോള്‍ കേസെടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നു വിശ്വസിച്ചോട്ടെ’
‘അതൊക്കെ നിങ്ങളുടെ ഇഷ്ടം ഞാന്‍ പറഞ്ഞതു വിശ്വസിക്കരുത്. എന്റെ പക്കല്‍ തെളിവുകള്‍ ഇല്ല….’
കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്തു. കൈനകരി മുട്ടേല്‍ പാലം സ്വദേശികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ആലപ്പുഴ കൈനകരിയില്‍ ചിത്രീകരണം നടത്തുകയായിരുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച്ച ആക്രമണമുണ്ടായത്. മദ്യ ലഹരിയിലെത്തിയ അഞ്ചംഗ സംഘം ഫിലിം യൂണിറ്റിലെ ജീവനക്കാരെ മര്‍ദ്ദിച്ചതായാണ് പരാതി.
സംഭവത്തിൽ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണസമയത്ത് കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു.
ഇന്നലെ രാത്രി 8.30-ഓടെ കൈനകരി മുട്ടേല്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ഷൂട്ടിംഗ് നടക്കുന്നതിനിടയിലെത്തിയ അഞ്ച് അംഗം സംഘം കുഞ്ചാക്കോ ബോബനുമൊത്തുള്ള സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഷൂട്ടിംഗ് കഴിയാതെ ഫോട്ടോ എടുക്കാന്‍ കഴിയില്ലെന്ന് യൂണിറ്റിലെ ജീവനക്കാര്‍ അറിയിച്ചതോടെതോടെ ഇവര്‍ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും തടഞ്ഞപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നും യൂണിറ്റ് അംഗങ്ങള്‍ പറയുന്നു.
ഷൂട്ടിംഗ് സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തതിനെ തുടർന്ന് നെടുമുടി പോലീസെത്തി രണ്ട് പേരെ പിടികൂടുകയായിരുന്നു. അക്രമി സംഘത്തിലെ രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മുട്ടപ്പാലം റോഡില്‍ ഷൂട്ടിംഗ് യൂണിറ്റിന്റെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നതായും തങ്ങളുടെ വാഹനം കടന്നു പോകാനായി വണ്ടി മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യൂണിറ്റംഗങ്ങള്‍ തയ്യാറാകാതെ വന്നതോടെയാണ് പ്രശ്നങ്ങളുണ്ടായതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് കൈനകരിയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. രണ്ട് ദിവസം പൂര്‍ത്തിയായിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് തത്ക്കാലം ഷൂട്ടിംഗ് നിര്‍ത്തി വച്ചു.
ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. ‘അലമാര’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് ചിത്രത്തില്‍ നായികയായിയെത്തുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന ചിത്രത്തിൽ ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
മമ്മൂട്ടി മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലൂടെ വീണ്ടും വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനായ അധ്യാപകനായി എത്തുകയാണ്. മുൻപ് മഴയെത്തും മുന്‍പെ എന്ന സിനിമയില്‍ കോളജ് അധ്യാപകനായി എത്തിയ മമ്മുക്കയുടെ തകർപ്പൻ സിനിമയായിരുന്നു ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദീപക് ദേവിന്റേതാണു സംഗീതം. പാടിയത് ഹരിചരണും ജ്യോത്സനയും ചേര്‍ന്ന്. സന്തോഷ് വര്‍മയുടേതാണു വരികള്‍.
പെയിന്റടിയും ഹോക്കി കളിയും ബൈക്കില്‍ കറക്കവും ഒക്കെയായി സ്റ്റാര്‍ ലുക്കില്‍. രംഗത്തില്‍ സന്തോഷ് പണ്ഡിറ്റും പൂനം ബജ്‌വയും മറ്റു താരങ്ങളുമുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 22-ന് തീയറ്ററില്‍ എത്തും.
ടെലിവിഷന്‍ അവതാരകരുടെ പ്രതിഫലം എന്ന രീതിയില്‍ ഒരു കണക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൊടുത്തിരുന്നു. രഞ്ജിനി ഹരിദാസ് മുതല്‍ അശ്വതി വരെയുണ്ടായിരുന്നു ആ പട്ടികയില്‍. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് ഇവര്‍ കൈപ്പറ്റുന്നതെന്ന രീതിയിലായിരുന്നു വാര്‍ത്ത.
ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റിലൂടെ ശ്രദ്ധേയയായ അശ്വതിക്ക് 45 ലക്ഷമാണ് പ്രതിഫലം ലഭിക്കുന്നതെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ അശ്വതി തന്നെ രംഗത്തെത്തിയിട്ടുണ്ട്. തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ളണ്ടേ എന്ന് അശ്വതി
അശ്വതിയുടെ കുറിപ്പ്:
നിങ്ങളറിഞ്ഞോ…നമ്മ വേറെ ലെവല്‍ ആയിട്ടാ…???? സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!!
അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ…????
ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്‌സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം..
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആദി’യുടെ ടീസര്‍ പുറത്തിറങ്ങി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചത് പ്രണവായിരുന്നു. 2002ല്‍ പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും പ്രണവ് സ്വന്തമാക്കിയിരുന്നു.
തിരുട്ടു പയലേ 2ന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നടി അമലാ പോളിന്റെ പൊക്കിളില്‍ ഊന്നിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള സദാചാരവാദികളുടെ അധിക്ഷേപങ്ങള്‍. തന്റെ പൊക്കിള്‍ ഇത്രയ്ക്ക് വാര്‍ത്തയാകുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന മറുപടിയുമായി അമലാ പോളും മുന്നോട്ടു വന്നിരുന്നു. തനിക്ക് നേരെ അധിക്ഷേപങ്ങള്‍ ഉയര്‍ത്തിയവരെ അമല മാന്യമായി കൈകാര്യം ചെയ്തു. പക്ഷേ സിനിമാ ലോകത്ത് നിന്നു തന്നെയുള്ള ഒരു വ്യക്തിയാണ് ഇപ്പോള്‍ അമലാ പോളിന് നേരെ അധിക്ഷേപകരമായ വാക്കുകളുമായി എത്തുന്നത്.
പൊക്കിളിനെ കുറിച്ചാണ് അമലാ സംസാരിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് ഞങ്ങള്‍ക്ക് അതിലും ഉള്ളിലേക്ക് പോകാനും തുറന്നു കാട്ടാനും സാധിക്കുമെന്ന് തമിഴ് സിനിമയിലെ പ്രശസ്തനായ എഡിറ്റര്‍ ബി.ലെനിന്‍ പറയുന്നു.
റൊമാന്റിക് സീനുകളില്‍ അഭിനയിക്കുന്നതിന് മുന്‍പ് ബോബി സിംഹയെ പരിഭ്രമം കീഴടക്കാറുണ്ട്. എന്നാല്‍ റൊമാന്‍സിന്റെ സമയത്ത് മേല്‍ക്കൈ തനിക്ക് തന്നെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞതിനേയും ബി.ലെനിന്‍ മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.
മേല്‍ക്കൈ എന്നത് കൊണ്ട് അമലാ പോള്‍ എന്താണ് ഉദ്ദേശിച്ചത്? ആരായിരിക്കും മുകളില്‍ എന്നായിരുന്നു എന്നാണ് ബി.ലെനിന്റെ ചോദ്യം. അമലാ പോളിന് പുറമെ ദീപിക പദുക്കോണിനേയും ബി.ലെനിന്‍ വെറുതെ വിടുന്നില്ല. ദീപികയെ അവരുടെ പിതാവ്, മുന്‍ ബാഡ്മിന്റന്‍ താരമായിരുന്ന പ്രകാശ് പദുക്കോണ്‍ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുള്ളതാണെന്നും തമിഴ് ഫിലിം എഡിറ്റര്‍ പറയുന്നു.