നടനും മിമിക്രി രംഗത്തെ പ്രതിഭയുമായ കലാഭവന്‍ അബിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. മരണവാര്‍ത്ത വന്നതോടെ അബിയെ കുറിച്ച് വാചാലരാവുകയാണ് എല്ലാവരും.
ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജീവിക്കുമ്പോള്‍ അംഗീകരിക്കാതെ ജീവന്‍ പോയീന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു എന്നാണd കൂട്ടിക്കലിന്റെ വിമര്‍ശനം.
അബിയുമൊത്തുള്ള തന്റെ ഓര്‍മകളും കൂട്ടിക്കല്‍ പങ്കുവെച്ചിട്ടുണ്ട്.
“വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം. മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി…അബി… “കൂട്ടിക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വ്യാഴാഴ്ച രാവിലെയാണ് അബി അന്തരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
നടനുമായ എം.ബി. പത്മകുമാർ. വ്യത്യസ്ത പ്രമേയങ്ങൾ സിനിമയാക്കുന്ന ശീലമുള്ള പത്മകുമാറിന്റെ ‘മൈ ലൈഫ് പാർട്ണർ’, ‘രൂപാന്തരം’ എന്നീ സിനിമകൾ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു. അതേ മാർഗത്തിലൂടെയാണു പുതിയ ചിത്രം ‘ടെലിസ്കോപ്’ എടുത്തത്.അൻപത്തഞ്ച് അടി ആഴവും (പത്താൾ ആഴം) എട്ടടി വ്യാസവുമുള്ള (ഒന്നരയാൾ വീതി) കുഴിക്കുള്ളിൽ നടക്കുന്ന ഒരു കഥ സിനിമയാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമയിലെ ഒരു രംഗം പോലും കുഴിക്കു പുറത്തില്ലെന്നിരിക്കെ. എന്നാൽ അത്തരമൊരു വെല്ലുവിളി ഏറ്റെടുത്തു വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് സംവിധായകൻ
എട്ടു മനുഷ്യരും രണ്ടു മൃഗങ്ങളുമാണു കഥാപാത്രങ്ങൾ. ഇതിൽ ഒരു മൃഗം കുഴിക്കുള്ളിലും മറ്റൊന്നു പുറത്തുമാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വർഷങ്ങൾക്കു മുമ്പ് ആരോ കുഴിച്ച 65 അടി ആഴമുള്ള കുഴിയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. കുഴി കാടും പടർപ്പും മൂടിക്കിടക്കുകയായിരുന്നു. എല്ലാം വെട്ടിത്തെളിച്ച ശേഷം ചിത്രീകരണം തുടങ്ങാനൊരുങ്ങുമ്പോൾ അടിയിൽ വായു സഞ്ചാരമില്ലെന്നു വ്യക്തമായി. കുഴിക്കുള്ളിൽ കുപ്പിച്ചില്ല് ഉൾപ്പെടെ ഒരുപാട് അവശിഷ്ടങ്ങൾ. അതിനു മുകളിൽ നിന്ന് അഭിനയിക്കുക അസാധ്യം. തുടർന്ന് അവശിഷ്ടങ്ങൾക്കു 10 അടി മുകളിലായി ഇരുമ്പും പ്ലൈവുഡും ഉപയോഗിച്ചു പ്ലാറ്റ്ഫോം നിർമിച്ചു. അതോടെ കുഴിയുടെ ആഴം 55 അടിയായി. തുടർന്ന് ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുവന്ന് അകത്തേക്ക് കുഴലിലൂടെ പ്രാണവായു നൽകി. അതിനു ശേഷമാണു ചിത്രീകരണം തുടങ്ങിയത്.
സിനിമയിൽ അഭിനയിച്ച ബാലാജി ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. എട്ടു മുതൽ 80 വയസ്സു വരെയുള്ള കഥാപാത്രങ്ങളുണ്ട്. ഇതിൽ ഒരാൾ വനിത. എല്ലാവർക്കും 5 ദിവസം റിഹേഴ്സൽ കൊടുത്തു. ഡയലോഗുകൾ പഠിപ്പിച്ചു. ഒരു ദിവസം കുഴിക്കുള്ളിലായിരുന്നു റിഹേഴ്സൽ. തുടർന്ന് 10 ദിവസം കുഴിക്കുള്ളിൽ ചിത്രീകരണം. ക്യാമറാമാൻ ഗുണയും ശബ്ദ ലേഖകൻ ഉൾപ്പെടെ മൂന്നു സാങ്കേതിക വിദഗ്ധരും മുഴുവൻ സമയവും അഭിനേതാക്കൾക്കൊപ്പം കുഴിയിലുണ്ടായിരുന്നു. ഓരോരുത്തരെയും ഇരുമ്പു കുട്ടയിൽ ഇരുത്തി കപ്പിയും കയറും ഉപയോഗിച്ച് താഴേക്കിറക്കുകയായിരുന്നു. സംവിധായകൻ പത്മകുമാർ കുഴിക്കുള്ളിൽ ഇറങ്ങി അഭിനേതാക്കൾക്കു നിർദേശം കൊടുത്ത ശേഷം മുകളിലേക്കു കയറും. തുടർന്നു മോണിട്ടറിൽ നോക്കിയാണു മറ്റു നിർദേശങ്ങൾ നൽകുക. ലൈവ് റെക്കോർഡിങ് ആയതിനാൽ അനാവശ്യ ശബ്ദങ്ങളൊന്നും പാടില്ല.
തുടർച്ചയായി 10 മണിക്കൂർ വരെ കുഴിക്കുള്ളിൽ ചെലവഴിച്ച അഭിനേതാക്കളുണ്ട്. ഇതിനിടെ ഭക്ഷണവും വെള്ളവും മറ്റും കുഴിയിലേക്ക് ഇറക്കിക്കൊടുക്കും. സിലിണ്ടറിൽ നിന്നുള്ള ഓക്സിജനു പുറമേ ഇടയ്ക്കിടെ ഫാൻ ഉപയോഗിച്ച് അകത്തേക്ക് കാറ്റ് അടിക്കും. ചിലയാളുകൾ മൂത്രം ഒഴിക്കാൻ പോലും പുറത്തിറങ്ങാതെ കുപ്പിയിൽ കാര്യം സാധിക്കുകയായിരുന്നു. കുഴിയുടെ അടിയിലെത്തിയാൽ മറ്റൊരു ലോകത്തെത്തിയ പോലെയാണെന്നു പത്മകുമാർ പറയുന്നു. മണിക്കൂറുകൾ കഴിയുമ്പോൾ അതുമായി ഇണങ്ങും. പക്ഷേ, ആ അനുഭവം മൂലം രാത്രിയിൽ ഉറങ്ങാൻ പോലും സാധിച്ചുവെന്നു വരില്ല.
ചിത്രീകരണത്തിനിടെ എല്ലാവരെയും ഭയപ്പെടുത്തി കനത്ത മഴ പെയ്തു. കുഴി ടാർപോളിൻ ഇട്ടു മൂടിയിരുന്നുവെങ്കിലും അതിനു മുകളിൽ വെള്ളം കെട്ടിനിന്നു. കുറെക്കഴിഞ്ഞപ്പോൾ വൻ ശബ്ദത്തോടെ ടാർപോളിനു മുകളിലുള്ള വെള്ളം കുഴിയിലേക്കു പൊട്ടിയൊഴുകി. അകത്തുള്ള എല്ലാവരും പേടിച്ചു നിലവിളിച്ചതോടെ ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു. മഴ തുടർന്നാൽ കുഴിയിലേക്ക് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന പേടിയും ഉണ്ടായിരുന്നു. കാഴ്ചക്കാരിൽ ചിലർ മണ്ണിടിയുമെന്നു പറഞ്ഞ് അഭിനേതാക്കളെ പേടിപ്പിക്കാൻ തുടങ്ങിയതോടെ ഷൂട്ടിങ് സ്ഥലത്ത് സന്ദർശകർക്കു പൂർണ വിലക്ക് ഏർപ്പെടുത്തി. ‘ടെലിസ്കോപ്’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം എങ്ങനെ കുഴിക്കുള്ളിൽ ആയി എന്നതു ചിത്രത്തിന്റെ സസ്പെൻസ് ആണ്. കുഴിക്കു പുറത്ത് ഒരു രംഗം പോലുമില്ലെങ്കിലും ഒരു മണിക്കൂർ 35 മിനിറ്റ് നീളുന്ന സിനിമ ബോറടിപ്പിക്കില്ലെന്നു പത്മകുമാർ ഉറപ്പു നൽകുന്നു
കൊച്ചി: ദിലീപിന്റെയും കാവ്യയുടെയും വിവാഹം നടന്നത് വളരെ രഹസ്യമായിട്ടായിരുന്നു. വിവാഹ ദിവസം മാത്രമാണ് പുറം ലോകം അറിയുന്നത് തന്നെ. മാധ്യമങ്ങള്‍ എന്നും കാവ്യയുടെയും ദീലിപിന്റെയും പുത്തന്‍വിശേഷങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കാറുണ്ട്. ഇരുവരേയും കുറച്ചുള്ള ഗോസിപ്പുകളും രണ്ടാം വിവാഹവും നടിയെ ആമ്രകിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളും എല്ലാം ഏറെ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ നല്‍കിരുന്നു. ഈ 25 നായിരുന്നു ദിലീപിന്റെയും കാവ്യയുടെയും ഒന്നാം വിവാഹവാര്‍ഷികം. അതുമായി ബന്ധപ്പെട്ടു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ.
വിവാഹവാര്‍ഷിക ദിവസം ആശംസകള്‍ അറിയിക്കാന്‍ നിരവധി പേര്‍ വിളിച്ചിരുന്നു. ചില ചാനലുകള്‍ വിവാഹവര്‍ഷിക ദിവസം കാവ്യയുടെ ഒരു കമന്റിനായി താരത്തെ വിളിച്ചിരുന്നു എന്നു പറയുന്നു. വിവാഹവാര്‍ഷിക ആശംസ അറിയിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി മാത്രം പറഞ്ഞാല്‍ മതി എന്നു ഒരു ചാനലിലെ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടത്രെ. അതിനു കാവ്യയുടെ മറുപടി ഇങ്ങനെയായിരുന്നു എന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
നിങ്ങള്‍ ലൈനില്‍ വിളിച്ചു വിവാഹവാര്‍ഷിക ആശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം. ഇന്നത്തെ പരിപാടികള്‍ എന്തൊക്കെയാണ് എന്ന്. അതിന് ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെക്കുറിച്ചു ചോദിക്കും. പിന്നെ ചോദ്യങ്ങളോടു ചോദ്യങ്ങളാകും. വേണ്ട ചേട്ട.. എന്നെ കരയിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടണ്ടാ. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല, ആ പരിപാടി ഇനി നടക്കില്ല എന്നും കാവ്യ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് എത്രമാത്രം ശരിയാണ് എന്നു വ്യക്തമാക്കുന്ന ഒരു സ്ഥിരീകരണവും കാവ്യയുമായി അടുത്തവരിൽ നിന്നും ഉണ്ടായിട്ടില്ല.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് പറായാന്‍ പ്രമുഖ താരങ്ങള്‍ വിസമ്മതിക്കുമ്പോൾ.എല്ലാം തുറന്നു പറഞ്ഞു കലാഭവൻ ഷാജോൺ . ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിനൊപ്പം കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നാണ് ഷാജോണിന്റെ പക്ഷം. അത് എത്ര ഉന്നതനായാലും. പൊലീസിന്റെ നടപടികളിലും തൃപ്തന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളും കിറുകൃത്യം. എന്നാല്‍ ദിലീപിനെ തള്ളി പറയുന്നതുമില്ല. കോടതി വിധിവരെ ഷാജോണ്‍ കാത്തിരിക്കും. പ്രമുഖ സിനിമ അധിഷ്ഠിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഷാജോണിന്റെ പ്രതികരണം
ഷാജോണിന്റെ വാക്കുകള്‍ ഇങ്ങനെ :
അക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ അവസാന ചിത്രത്തില്‍ പോലും ഞാനുണ്ടായിരുന്നു. എന്റെ കുടുംബവുമായി ഈ പെണ്‍കുട്ടിക്ക് അടുത്ത ബന്ധമുണ്ട്. എന്റെ ഭാര്യ സിനിയും ഈ പെണ്‍കുട്ടിയും നല്ല സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത വിഷമം തോന്നി. കുടുംബ സുഹൃത്തായ നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ കുട്ടി ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണ് പിന്നീട് അറിഞ്ഞത്. എന്റെ സഹപ്രവര്‍ത്തകയായ നടി ധൈര്യമുള്ള പെണ്‍കുട്ടിയാണ്. എല്ലാം തുറന്നു പറയാന്‍ തയ്യാറായത് അതുകൊണ്ടല്ലേ. അക്രമിച്ച വിവരം പുറത്തറിയുകയും ചെയ്തു. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല.
ഇക്കാര്യം വീണ്ടും വീണ്ടും ചോദിപ്പിച്ച് പെണ്‍കുട്ടിയെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് ഞാനും ഭാര്യയും നേരില്‍ കാണാന്‍ പോകാതിരുന്നത്. ആ കുട്ടിയെ ആക്രമിച്ചവര്‍ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി ശിക്ഷിക്കണം. മാത്രമല്ല കുറ്റം ആരോപിക്കപ്പെട്ട ദിലീപേട്ടന്റെ വാക്കുകളും നാം കേള്‍ക്കണം. അക്രമണത്തിന് വിധേയനായ നടിക്കും കുറ്റാരോപിതനായ ദിലീപേട്ടനും നീതി ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം. അവരെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടു വരണം.
സിനിമാ രംഗത്തെ ഭൂരിഭാഗം സൗഹൃദങ്ങളും നന്ദികേടിന്റെ പര്യായമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പരസ്പര സ്‌നേഹിക്കാനും സൗഹൃദം പങ്കുവയ്ക്കാനും മറ്റുള്ളവരെ സഹായിക്കാനും മനസ്സുള്ളവര്‍ തന്നെയാണ് ഇവിടെയുള്ളത്. സഹപ്രവര്‍ത്തകരുടെ കണ്ണീരൊപ്പാന്‍ മുന്നില്‍ നില്‍ക്കുന്നവരുമുണ്ട്. ദിലീപേട്ടനും മമ്മൂക്കയും ലാലേട്ടനും ഉള്‍പ്പെടെയുള്ള താരങ്ങളും നിര്‍മ്മാതാക്കളും ഈ മേഖലയിലുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നുവെന്നത് ഒരിക്കലും മറക്കാനാവില്ല.
ദിലീപിന് വേണ്ടി വാദിക്കുന്നുവെന്ന പ്രചരണം ശരിയല്ല, ദിലീപേട്ടന്റെ എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് മാത്രമല്ല. ഒരു പാട് പേര്‍ക്ക് സഹായവും സ്‌നേഹവും പിന്തുണയും നല്‍കുന്ന ആളാണ്. ഇന്നേവരെ അദ്ദേഹം കുറ്റക്കാരനാണെന്ന് വിധിച്ചിട്ടില്ല. അങ്ങനെയൊരാളെ ക്രൂശിക്കുന്നത് കാണുമ്പോള്‍ നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല.
ദിലീപ് കുറ്റക്കാനാണെങ്കില്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് മറുപടി. ദിലീപേട്ടനെ വര്‍ഷങ്ങളായി അറിയാം. ജ്യേഷ്ഠ സഹോദര ബന്ധം പോലെയാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷക്കപ്പെടണമെന്നും ഷാജോണ്‍ പറയുന്നു.
പിണറായി വിജയന്‍ വളരെ കൃത്യമായ നിലപാടാണ് ഓരോ ഘട്ടത്തിലും സ്വീകരിക്കുന്നത്. പൊലീസിന്റെ അന്വേഷണ നടപടികളും തൃപ്തികരണമാണ്. കുറ്റം ആരോപിക്കപ്പെട്ടവര്‍ എത്ര വലിയ കലാകാരന്മാരായാലും സത്യം പുറത്തുവരണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വിശ്വസിക്കുന്നതായും കലാഭവന്‍ ഷാജോണ്‍ പറയുന്നു.
അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവളുടെ ഓര്‍മ്മയ്ക്കായി ഭാര്യയുടെ ചിത്രം സ്വന്തം കയ്യില്‍ ബിജിപാല്‍ പച്ചകുത്തി. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തോടൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്.
എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര…എന്ന വരികളാണ് ബിജിബാല്‍ കയ്യിൽ കോറിയത്. ഹൃദയത്തിലാണ് ആ ടാറ്റൂ കോറിയത് എന്നർഥം. ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി അടുത്തിടെയാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം നിര്യാതയായത്. ശാന്തിയുടെ പെട്ടെന്നുളള മരണം എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു.
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. ബിജിബാലിനെ അടയാളപ്പെടുത്തിയ സംഗീത വിഡിയോകളിൽ പാട്ടുകാരിയായും ശാന്തി എത്തിയിരുന്നു. ഒപ്പമില്ലാത്ത ഭാര്യയെ കൈയ്യിൽ കോറിയിട്ട് തന്റെ സ്നേഹത്തെ അടയാളപ്പെടുത്തുകയാണ് ബിജിബാൽ.
കൈരളിചാനലിനും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ് രംഗത്ത്. പരിപാടി ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി തന്റെ വാക്കുകള്‍ ചാനല്‍ വളച്ചൊടിച്ചു. താന്‍ പോലും കാണാത്ത രംഗങ്ങള്‍ പരിപാടിയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്നും താരം പറയുന്നു. ഷോയുടെ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്ന പോസ്റ്റും ക്ലിപ്പിംഗുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളവയാണെന്നും മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഈ ഷോ ചെയ്യുമ്പോള്‍ ഒരു കാര്യം താന്‍ പ്രത്യേകം പറഞ്ഞിരുന്നു. വീട്ടില്‍ എനിക്കൊരു ചെറിയ കുട്ടി ഉണ്ടെന്നും അവന്‍ എന്നെ മാത്രമല്ല, എന്റെ അഭിമുഖം നടത്തുന്ന ആളെയും അയാള്‍ അവന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്നും വിലയിരുത്തുന്നുണ്ടെന്നും താന്‍ പറഞ്ഞിരുന്നു.
താന്‍ പറഞ്ഞ വാക്കുകളല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ട്രോള്‍ ക്ലിപ്പിങ്ങുകളുമൊക്കെ ഉണ്ടായിരിക്കുന്നത്. എന്നാല്‍, തനിക്ക് പൂര്‍ണമായ ആത്മവിശ്വാസവും ആത്മധൈര്യവുമുണ്ട്. കാരണം എനിക്കറിയാം, ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക. തനിക്ക് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. ചെയ്യാമെന്ന് വാക്കു കൊടുത്തത് കൊണ്ടു മാത്രമാണ് താന്‍ അത് ചെയ്തതെന്നും മീര പറയുന്നു.
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ ആത്മഹത്യ. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അശോക് കുമാറിന്റെ ആത്മഹത്യയുടെ കാരണക്കാരന്‍ അന്‍പുചെഴിയാനെന്ന പലിശക്കാരനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സിനിമാ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന അന്‍പുചെഴിയാനാണ് തന്റെ മരണത്തിനുത്തരവാദി എന്ന് സൂചിപ്പിക്കുന്നതായിരുന്നു അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ്.
തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍ തന്നെ ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണണെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടയിലാണ് വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി മലയാളി താരം കൂടിയായ ഷംന കാസിം രംഗത്തെത്തിയത്. ട്വിറ്ററില്‍ അശോക് കുമാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷംനയുടെ പ്രതികരണം.
‘അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക.അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം’ ഇങ്ങനെയാണ് ഷംന ട്വിറ്ററില്‍ കുറിച്ചത്.
He left this world,only thing we can do is to give biggest punishment for that Basturd #AnbuCheziyan .. let’s hold our hands together for it pic.twitter.com/XDFUXVZLsA
— Poorna (@shamna_kasim) November 24, 2017
എന്നാല്‍ അന്‍പുചെഴിയാന്‍ നല്ലവനാണെന്ന പ്രസ്താവനയുമായി ദേവയാനിയും ഭര്‍ത്താവ് രാജ്കുമാറും രംഗത്തെത്തിയിട്ടുണ്ട്.
ഒമ്പത് വര്ഷങ്ങളുടെ വിളക്കുകൾക്കു ശേഷം സംവിധായകന്‍ വിനയന്‍ സിനിമയിലേക്ക് തിരിച്ചുവരുകയാണ്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിനയന്‍.
വിലക്ക് നേരിട്ട സമയത്ത് കൂടെ നിന്ന വ്യക്തിയാണ് നടന്‍ തിലകന്‍ എന്ന് വിനയന്‍ പറയുന്നു. അദ്ദേഹത്തെയും പരമാവധി താഴ്ത്തികെട്ടിയിരുന്നു. അത്ഭുത ദ്വീപില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിയ്ക്കും വിലക്കുണ്ടായിരുന്നു. നായകന്‍ പക്രുവാണെന്ന് കള്ളം പറഞ്ഞാണ് ജഗതിയുള്‍പ്പെടെയുള്ള താരങ്ങളുമായി കരാറിലേര്‍പ്പെട്ടത്. വിനയന്‍ പറഞ്ഞു
വിനയന്റെ വാക്കുകള്‍:
പൃഥ്വിരാജ് വളരെ ബോള്‍ഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണ്. അത്ഭുതദ്വീപിന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളില്‍ മറ്റുള്ളവര്‍ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാര്‍ ആണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകാന്‍ കാരണക്കാരന്‍. അദ്ദേഹം പറഞ്ഞ ഒരു ആവശ്യത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആശയം. ചിത്രത്തില്‍ നായകനായി എന്റെ മനസ്സില്‍ രാജു ആയിരുന്നു. അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കില്‍ പ്രശ്‌നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാല്‍ മതിയെന്ന് കല്‍പന പറഞ്ഞു. ഞാന്‍ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാര്‍ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗണ്‍സ്‌മെന്റും നടത്തി. നേരത്തെ കരാര്‍ ഒപ്പു വച്ചതിനാല്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്.
മുഖത്തു നോക്കി കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളായിരുന്നു തിലകന്‍. നിലപാടുകളുള്ള ആളായിരുന്നു. എന്നെ വിലക്കിയപ്പോള്‍ അദ്ദേഹമാണ് എന്നോട് പറഞ്ഞത് വിനയന്റെ പടത്തില്‍ എനിക്ക് അഭിനയിക്കണം എന്ന്. ഞാന്‍ വേഷം കൊടുത്തു. അദ്ദേഹം അഭിനയിച്ചു. ആരും അദ്ദേഹത്തോട് അഭിനയിക്കരുത് എന്നു പറഞ്ഞതുമില്ല. പക്ഷേ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പോലുള്ള സിനിമകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. സോഹന്‍ റോയിയുടെ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അദ്ദേഹമായിരുന്നു അഭിനയിക്കേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലെ ഇംഗ്ലീഷ് ഡയലോഗൊക്കെ എന്നെ പറഞ്ഞു കേള്‍പ്പിച്ചു.
പിറ്റേന്നാണ് തിലകന്‍ അഭിനയിച്ചാല്‍ ഫെഫ്കയിലെ ഒറ്റ ടെക്‌നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. അത് അദ്ദേത്തിന് വലിയ ഷോക്കായി. എന്തിനായിരുന്നു ഇവര്‍ അന്ന് അദ്ദേഹത്തോട് അങ്ങനെ ചെയ്തത് ? അന്ന് ഈ താരങ്ങള്‍ക്ക് ഉണ്ണിക്കൃഷ്ണനെ പോലുള്ളവരെ വിളിച്ച് തിലകനോട് അങ്ങനെ ചെയ്യരുത് എന്ന് പറയാമായിരുന്നല്ലോ? ഇയാളിലെ നടന്‍ മരിച്ചിരിക്കുന്നു എന്നാണ് അന്ന് അവര്‍ പറഞ്ഞത്.
അദ്ദേഹം പിന്നീട് സീരിയലില്‍ അഭിനയിക്കാന്‍ പോയി. അഡ്വാന്‍സ് മേടിക്കേണ്ട അന്ന് നിര്‍മാതാവ് വന്നു പറഞ്ഞു. ”ക്ഷമിക്കണം സാര്‍. താങ്കള്‍ അഭിനയിച്ചാല്‍ മറ്റു സീരിയല്‍ താരങ്ങള്‍ അഭനയിക്കില്ല എന്നാണ് പറയുന്നത്.” എന്നെ സിനിമയില്‍ അഭിനയിപ്പിക്കില്ല, ഇനി സീരിയലിലും അഭിനയിപ്പിക്കില്ല എന്നാണോ ? അദ്ദേഹം ചോദിച്ചു. സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. അന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും എന്ന്. വിനയൻ പറഞ്ഞു നിർത്തി …..
സുഹൃത്തുക്കൾ ചതിച്ചു നടിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിൽ. താന്‍ അറിയാതെ തന്റെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമാണെന്ന് നടി തന്നെ നേരിട്ട് വിശദീകാരണവുമായെത്തി. നടി തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നു. തന്റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമായ വീഡിയോ തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു.കൂട്ടുകാരുടെ ചതിയില്‍ മനം നൊന്ത് പഴയകാര്യങ്ങളെല്ലാം ഫെയ്‌സ് ബുക്ക്‌ലൈവിലെത്തി വിളിച്ചു പറയുകയാണ് ഇപ്പോള്‍ ഇരയാക്കപ്പെട്ട നടിയായ അജിനാ മേനോന്‍. താന്‍ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സുഹൃത്തുക്കള്‍ പെണ്‍വാണിഭ സംഘമാണെന്നും ഇവര്‍ വെളിപ്പടുത്തുന്നു. സിനിമ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതില്‍ യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാള്‍ കൊടും ക്രിമിനലാണെന്നും അജിന ആരോപിക്കുന്നു. പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.കോഴിക്കോട് ഒരു റേസ്‌റ്റോറന്റില്‍ മട്ടന്‍ ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ അതിക്രമം കാണിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ തല്ലുകയും ചെയ്ത കേസില്‍ ഈ യുവാവും ഉള്‍പ്പെടുന്നെന്നും ഇവര്‍ പറയുന്നു. ക്രിമിനലുകളായ രണ്ടു പേരും കൊച്ചിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. കോഴിക്കോട് ഹോട്ടല്‍ ആക്രമിച്ച കേസ് സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് തന്റെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതെന്നും അജിന പറയുന്നു.നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ തമാശയ്ക്കായി യുവതി പകര്‍ത്തി. താന്‍ അറിയാതെ തന്റെ ഫോണില്‍ തന്നെയാണ് ഇവര്‍ ഇതു പകര്‍ത്തിയത്. താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമാണ് ഇവര്‍ പകര്‍ത്തിയത്. അന്നതു തമാശയായി കണക്കാക്കി. തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അതു ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് അവര്‍ അവരുടെ മൊബൈലില്‍ നിന്നും ഈ വീഡിയോ റിക്കവര്‍ ചെയ്ത് എടുത്തുവെന്ന് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇവര്‍ ഈ ചതി ചെയ്തപ്പോള്‍ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാള്‍ക്കൂടിയുണ്ട്. ഇവര്‍ മൂലം തനിക്കു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേരുമായിരിക്കുമെന്നും അജിന വീഡിയോയില്‍ പറയുന്നു. കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അതിനായി എല്ലാവരുടേയും സഹായവും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവരുടെ വലയില്‍ ഇനി ആരും വീഴരരുത് എന്നും നടി മുന്നറിയിപ്പു നല്കുന്നു
എസ്.പി ശ്രീകുമാര്‍, മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ‘എല്ലാം പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത ഒരു ചിത്രമായിരുന്നു ഈ വിവാഹാശംസകള്‍ക്ക് പിന്നില്‍. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആശംസകള്‍ പാറി നടന്നു.
എന്നാല്‍, അടുത്ത ഒരു പോസ്‌റ്റോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ‘വിവാഹാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി. പക്ഷേ ചെറിയൊരു തിരുത്ത്. എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍… ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്. തെളിവിനിതാ ഒരു ഫോട്ടോ കൂടി. എന്റെ കല്ല്യാണം പ്രിയപ്പെട്ടവരായ നിങ്ങളെയൊക്കെ അറിയിക്കാതെ നടത്തുമോ? നല്ല കാര്യമായിപ്പോയി….’
ഇതോടെയാണ് ഹാസ്യ നടന്റെ ഭാഗത്തു നിന്നുണ്ടായ ‘ആ തമാശ’ ആരാധകര്‍ തിരിച്ചറിഞ്ഞത്.