അന്തരിച്ച നടൻ ശശി കപൂറിന് ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുകൂടിയായ കരീന കപൂർ എത്തിയത് ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ്. എന്നാൽ ബോളിവുഡ് താരങ്ങൾ എവിടെ ചെന്നാലും അവരെ വിടാതെ പിന്തുടരുന്ന മാദ്ധ്യമങ്ങൾ സെയ്ഫിന്റെ വാഹനം വളയുകയായിരുന്നു.
കരീനയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നിരുന്നു. അത് പകർത്തിയെടുക്കാനാണോ എന്നറിയില്ല കാമറാ ഫ്ളാഷുകൾ തുടരെത്തുടരെ മിന്നിമറിഞ്ഞു. ഇതിൽ അസ്വസ്ഥയായ കരീന ഭർത്താവ് സെയ്ഫിനോട് പരാതിപ്പെട്ടു. തുടർന്ന് കാർ മുന്നോട്ടു നീക്കാൻ സെയ്ഫ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാറിന്റെ ചില്ല് താഴ്ത്തി സെയ്ഫ് മാദ്ധ്യമങ്ങളോട് ചൂടാവുകയും ചെയ്തു .
അനശ്വര നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. കപൂർ കുടുംബത്തിലെ പഴയ തലമുറയും പുതുതലമുറയും ശശി കപൂറിന് ആദരാഞ്ജലി അർപ്പിക്കാനെത്തി. അമിതാബ് ബച്ചൻ മകൻ അഭിഷേകിനും മരുമകൾ ഐശ്വര്യ റായി ബച്ചനുമൊപ്പാമണ് എത്തിയത്.

ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1986ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ശശി കപൂറിനെ രാജ്യം 2011ല്‍ പത്മഭൂഷനും 2015ല്‍ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചു. പൃഥ്വിരാജ് കപ്പൂറിന്റെ ഇളയമകനാണ്.

ഹിന്ദിയില്‍ 116 ചിത്രങ്ങളില്‍ അഭിനയിച്ചു. 61ലും നായകവേഷമായിരുന്നു. 12 ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലാംവയസില്‍ സിനിമയിലെത്തി, ആദ്യ സിനിമ 1961ലെ ധര്‍മപുത്രിയാണ്. ഉല്‍സവ്, ഹസീന മാന്‍ ജായേഗി, ദീവാര്‍ എന്നിവ പ്രശസ്ത സിനിമകളാണ്.

ഷർമിള ടഗോർ, സീനത്ത് അമൻ, രാഖി, ഹേമമാലിനി, നന്ദ എന്നിവർക്കൊപ്പം അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ ഹിന്ദി സിനിമയിലെ എക്കാലത്തെയും അനശ്വര പ്രണയചിത്രങ്ങളാണ്. ഹിന്ദിയിൽ 116 ചിത്രങ്ങൾ അഭിനയിച്ച ശശി കപൂർ 61ലും നായകനായിരുന്നു. 55 ബഹുനായക ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തി. 12 ഇംഗ്ലിഷ് ചിത്രങ്ങൾ അഭിനയിച്ചതിൽ എട്ടിലും നായകവേഷത്തിൽ.

ഹസീന മാൻ ജായേഗി, ശങ്കർ ദാദ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഇരട്ടവേഷത്തിലും അഭിനയിച്ചു. ശങ്കർ ദാദായിലെ നൃത്തരംഗത്തെ സ്‌ത്രീവേഷത്തിന്റെ സൗന്ദര്യം എടുത്തു പറയേണ്ടതാണ്. അമിതാഭ് ബച്ചനൊപ്പം 11 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ദീവാർ, ത്രിശൂൽ, സുഹാഗ്, നമക് ഹലാൽ എന്നിവ മാത്രമേ സൂപ്പർ ഹിറ്റ് പട്ടികയിൽ കടന്നുകൂടിയുള്ളൂ.

ഷേക്‌സ്‌പിയർ നാടകങ്ങളുമായി നാടുചുറ്റുന്ന കാലത്ത് ഇംഗ്ലിഷ് തിയറ്ററിലെ നടിയും മാനേജരുമായിരുന്ന ജന്നിഫറിനെ വിവാഹം കഴിച്ചു. 1984ൽ കാൻസർ ബാധിച്ച് അവർ മരിച്ചു. സിനിമാരംഗത്തും പരസ്യരംഗത്തും പ്രശസ്‌തരായ മൂന്നു മക്കൾ. കുനാൽ കപൂർ, കരൺ കപൂർ, സഞ്‌ജന കപൂർ.